"വിലാസിനി ഏട്ടത്തിയെ... മോൾടെ കല്യാണം ഉറപ്പിച്ചു എന്ന് കേട്ടല്ലോ.. ഞങ്ങളെ ഒന്നും വിളിക്കില്ലേ.. "
"നിശ്ചയം ചെറുതായി നടത്തിയുള്ളു. അധികം ആരേം വിളിച്ചില്ല അടുത്ത 15 നു കല്യാണം. അത് എല്ലാരേം വിളിക്കും. തലേന്ന് തൊട്ടു എല്ലാരും വരണം.. "
"അതിനു മോള് ഈ കല്യാണത്തിന് സമ്മതിച്ചോ. അവൾക്ക് ഒരാളെ ഇഷ്ടാണ്. അവനെ മാത്രേ കല്യാണം കഴിക്കു എന്നാണല്ലോ അവൾ എന്റെ മോള് പൊന്നുവിനോട് പറഞ്ഞേ.. "
"ഓ.. അവളുടെ ഒരു പരിശുദ്ധ പ്രേമം. അതൊക്കെ ഈ പ്രായത്തിൽ പതിവാ. എന്നും വെച്ച് ആ ഒരു ഗതിയും ഇല്ലാത്തവന് എന്റെ മോളേ ഞൻ കെട്ടിച്ചു കൊടുക്കണോ.. ഞങ്ങടെ സ്റ്റാറ്റസ് നു അവനെ ഒന്നും ഈ പടി കേറ്റാൻ കൊള്ളില്ല. "
"അപ്പൊ അവളുടെ പഠിപ്പോ... "
"ഇത്രേ ഒകെ പഠിച്ചില്ലേ അതൊക്കെ മതി ചെക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആ ഇട്ടു മൂടാനുള്ള സ്വത്തു ഉണ്ട്. അതൊക്കെ മതി.''
"ശെരിയാ പിള്ളേർ ടെ ഇഷ്ടത്തിന് തുള്ളാൻ നിന്നാ അതിനേ നേരം കാണൂ .. ശെരി എന്നാ ഞാൻ പോട്ടേ .. നേരം കിട്ടുമ്പോ വരാം .."
പാറു വർത്താനം കഴിഞ്ഞ് പോയതും വിലാസിനി അകത്തേക്ക് നടന്നു..
"അമ്മേ എനിക്കൊന്നു പുറത്ത് പോണം.. "
"എങ്ങോട്ട് ഒരിടത്തേക്കും പോണ്ട. ഇനി കല്യാണം കഴിയാണ്ട് നീ ഈ വീട്ടീന്ന് പുറത്തിറങ്ങേണ്ട.. "
"അമ്മേ പ്ലീസ്... നിങ്ങൾ പേടിക്കൊന്നും വേണ്ട ഞാൻ ആദി ഏട്ടന്റെ കൂടെ പോവോന്നും ഇല്ല. നിങ്ങടെ അഭിമാനത്തിന് വേണ്ടി ഞാൻ കല്യാണത്തിന് വരെ സമ്മതിച്ചിലേ.. ഞാൻ അമ്മേടെ കാലു പിടിക്കാം അവസാനായിട്ട് എനിക്ക് എന്റെ ഏട്ടനെ ഒന്ന് കാണണം. ആ കാലിൽ വീണു എനിക്ക് മാപ്പ് പറയണം.. "അവളുടെ കണ്ണ് നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു.
"കേറി പോടീ ഒരുമ്പെട്ടോളെ അകത്തു...നിനക്ക് നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചതൊന്നും മതിയായില്ലേ... "
പെട്ടെന്നുള്ള അച്ഛന്റെ ശബ്ദം കേട്ടു അവൾ ഞെട്ടി. അവൾ നിസ്സഹായതയോടെ പൊട്ടി കരഞ്ഞു. അകത്തേക്ക് ഓടി.
അങ്ങനെ ആ ദിവസം വന്നെത്തി. ആ കതിർ മണ്ഡപത്തിൽ മറ്റൊരു പുരുഷനോടൊപ്പം ഇരുന്നപ്പോഴും അവളുടെ കണ്ണുകൾ തിരഞ്ഞത് ആദിയെ ആയിരുന്നു. അച്ഛനും അമ്മയും നാട്ടുകാരുടെ നാട്ടുകാരുടെ മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് പുച്ഛമാണ് തോന്നിയത് .. കെട്ടിമേളം മുഴങ്ങി .. അവളുടെ ഒരായിരം സ്വപ്നങ്ങൾ ഒരു താലി ചരടിനാൽ ബന്ധിക്കപ്പെട്ടു .ആ താലി കഴുത്തിൽ വീണപ്പോൾ അവൾക്ക് സ്വയം ഉരുകുന്നത് പോലെ തോന്നി ... അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാൻ കുനിഞ്ഞപ്പോൾ അവരുടെ കണ്ണ് നിറയുന്നത് അവൾ കണ്ടു ..പക്ഷെ ആ കണ്ണുനീർ ഒരിക്കലും അവളെ കരയിച്ചില്ല ... ചത്ത ശവം കരഞ്ഞാൽ ആരു കാണാൻ ...
ആദ്യരാത്രിയിൽ തന്നെ തന്റെ വീട്ടുകാർ കണ്ടു പിടിച്ച വരന് തന്റെ ശരീരം കീഴടക്കാൻ മാത്ര കഴിയൂ എന്ന് അവൾ മനസിലാക്കി ... പതിയെ പതിയെ അവൾക്ക് എല്ലാം മനസ്സിലായി ... നാട്ടുകാരെ കാണിക്കാൻ ഒരു ഭാര്യ അത് മാത്രമായിരുന്നു അയാൾക്ക് താൻ .. എന്നിട്ടും വീടുകാരോടുള്ള വാശിയ്ക്ക് മാത്രം അവൾ അവനോടൊപ്പം ജീവിച്ചു .. എന്നിട്ടും ഇനി സഹിക്കാനും ക്ഷമിക്കാനും പറ്റില്ല എന്ന് മനസിലാക്കിയ സാഹചര്യത്തിൽ അവൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു .. രക്തം വാർന്നൊഴുകുമ്പോഴും കണ്ണിൽ ഇരുട്ട് കേറുമ്പോഴും അവളുടെ മനസ്സിൽ ആദിയുടെ മുഖം മാത്രമായിരുന്നു...
മകളുടെ ശവശരീരത്തിന് മുന്നിൽ കരഞ്ഞു തളർന്നു ഇരുന്ന അമ്മയുടെയും അച്ഛന്റെയും മുഖത്തു അപ്പഴൊന്നും അഭിമാനത്തിന്റെ അഹങ്കാരം ഇല്ലായിരുന്നു... കൂടി നിന്ന ആളുകൾ പറയുന്നത് ആ അച്ഛനും അമ്മയ്ക്കും കേൾക്കാമായിരുന്നു "ആ കുട്ടി സ്നേഹിച്ച ആൾക്ക് കല്യാണം കഴിച്ചു കൊടുത്തെങ്കി അവൾക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു......
സദ്യയും കഴിച്ചു പോകാൻ വരുന്ന നാട്ടുകാർ ആരും പിന്നീടുള്ള ജീവിതം സന്തോഷകരമാണോ എന്ന് അന്വേഷിക്കാറില്ല. അവരുടെ മുന്നിൽ അഭിമാനം കാണിക്കാൻ വേണ്ടി മാത്രം പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കരുത്........
രചന: aradhya siva
കൂടുതൽ കഥകൾ ഫോളോ ചെയ്യൂ... താഴേക്ക് സ്ക്രോൾ ചെയ്യൂ...

Loading...