ദേവാമൃതം 25

Valappottukal
ഞാൻ നിന്നിടത്ത് തന്നെ അനങ്ങാനാവാതെ നിന്നു.. ദേവേട്ടൻ കാറിൽ നിന്ന് ഇറങ്ങി.. ഷർട്ടിന്റെ കോളർ പിടിച്ച് പുറിലേക്ക് വലിച്ചിട്ടുകൊണ്ട് ദേവേട്ടൻ എന്നോട് ചോദിച്ചു....

"എപ്പടി ഇറുക്ക് പൊണ്ടാട്ടീ..?? 😉😉

എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. 🙄 എവിടെ നിന്നോ ആരോ കൈ കൊട്ടി വിളിക്കുന്നത് കേട്ട് ഞാനങ്ങോട്ടേക്ക് നോക്കി..

ചേട്ടായി ആയിരുന്നു അത്.. പുള്ളിയുടെ കൂടെ അച്ചുവും രാധുവും ഉണ്ട്.. അവർ മുഖം വീർപ്പിച്ചു നിൽക്കുകയാണ്.. എന്നാൽ ചേട്ടായി മുപ്പത്തിരണ്ട് പല്ലും കാട്ടി നിന്നു.. 😂

ദേവേട്ടൻ എന്റെ ബാഗുകളിൽ ഒന്ന് തോളിൽ തൂക്കി.. ഒരെണ്ണം കൈയിൽ പിടിച്ചു.. ഫ്രീയായി കിടക്കുന്ന കൈ കൊണ്ട് എന്റെ കൈയ്യോട് കോർത്തു.. ഒരു ചെറു പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് നടന്നു..

ഞാനിപ്പോഴും പ്ലിംങ്ങായി നിൽക്കുകയാണ്.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. 🙄

ചേട്ടായിയും അവളുമാരും ഞങ്ങൾക്ക് മുമ്പേ നടന്നു.. ദേവേട്ടൻ നടുക്കായി നടന്നു.. മൂപ്പരുടെ കൈ പിടിച്ച് ഞാൻ പിന്നിലും.. നടക്കുമ്പോഴെല്ലാം ഞാൻ ദേവേട്ടന്റെ മുഖത്തേക്ക് മാത്രമേ നോക്കിയുള്ളു.. മൂപ്പരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരിയുണ്ട്..

കുറച്ച് നടന്ന് കഴിഞ്ഞ് ചേട്ടായി ഒരു റൂമിന്റെ മുമ്പിൽ വന്ന് നിന്നു.. കൂടെ ഞങ്ങളും.. ചേട്ടായി ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു താക്കോലെടുത്ത് ആ റൂം തുറന്നു.. ഞങ്ങൾ അകത്തേക്ക് കയറി..

വിശാലമായ 3 ബെഡ്റൂം ഫ്ലാറ്റ് എന്നൊക്കെ ഞാൻ പറയും എന്ന് കരുതണ്ട.. അത്യാവശ്യം വലിപ്പമുള്ള ഒരു മുറി.. ഈ ഹോസ്പിറ്റലുകളിൽ കണ്ട് വരുന്ന തനത് കട്ടിൽ ഇല്ലേ..?? അതിൽ ഒരെണ്ണം ഉണ്ട്.. പിന്നെ പൊക്കം കുറഞ്ഞ ഒരു ചെറിയ തടിക്കട്ടിൽ അതിന് അടുത്തായിട്ടുണ്ട്.. അതിനുള്ളിൽ തന്നെ ഒരു ബാത്ത്റൂം.. ഹോസ്പിറ്റലിൽ രോഗിയെ അഡ്മിറ്റ് ചെയ്യേണ്ട മുറിക്ക് ഈ സൗകര്യമൊക്കെ ധാരാളം.. പിന്നെ മുറിക്ക് നല്ല വൃത്തിയുണ്ട്.. നല്ല ഒന്നാന്തരം വെളുത്ത പെയിന്റടിച്ച ചുവരുകൾ.. ഒരു കുഞ്ഞ് വെള്ള നിറത്തിലുള്ള ടേബിൾ ഉണ്ട്.. അതിൽ ഭംഗിയുള്ള ഒരു ഫ്ലവർ വേസ് ഇരിപ്പുണ്ട്.. വേസും കുഞ്ഞാണ്..അതിൽ കുത്തിവച്ചിരുന്ന ഒരേ ഒരു പിങ്ക് പ്ലാസ്റ്റിക്ക് പൂവ് എന്നെ നോക്കി തലയാട്ടിയത് പോലെ തോന്നി.. ചേട്ടായി അവളുമാരുടെ ബാഗ് ചുവരിൽ കെട്ടിയ ഷെൽഫിലേക്ക് എടുത്തുവച്ചു.. അവളുമാരുടെ കൈയിലുള്ള ബാഗ് അവർ തന്നെ അവിടേക്ക് വച്ചു..
Loading...

ഞാൻ അവരെ നോക്കി നിന്നു.. അച്ചുവും രാധുവും പരസ്പരം നോക്കി.. എന്നിട്ട് എനിക്ക് നേരെ നടന്ന് വന്നു..

"നിനക്കൊരു അസുഖമുണ്ടെങ്കിൽ അത് പോലും നിനക്ക് ഞങ്ങളോട് പറയാൻ പറ്റാതെയായോ???" 🙄 അച്ചുവാണ് ചോദിച്ചത്..

എന്റെ മുഖത്ത് നോക്കി അവളത് ചോദിച്ചപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. ഞാൻ തല കുനിച്ച് നിന്നു..

രാധു : എനിക്ക് ഇവൾടെ ഈ നിൽപ്പ് കാണുമ്പോഴാ.. എന്ത് പറഞ്ഞാലും ഇങ്ങനെ നിന്നോളും..! ടീ മനോജ് പോയതിന്റെ യഥാര്‍ത്ഥ കാരണമെന്താ നീ ഞങ്ങളോട് പറയാത്തത്??!! പറയ്..!! 😡

ഞാൻ : അച്ചൂ.. രാധൂ.. നിങ്ങൾ ചോദിക്കുന്നതിനൊന്നും എന്ത് ഉത്തരമാണ് തരേണ്ടത് എന്ന് എനിക്കറിയില്ല.. മനോജിന്റെ കാര്യം കഴിഞ്ഞപ്പോൾ ജീവിക്കാനേ തോന്നിയില്ല.. ചിരിച്ച് കളിച്ച് നടന്നിട്ട് ആരോടും പറയാതെ ഒരു പോക്ക് പോകണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.. 😔

ഞാൻ പറഞ്ഞ് തീർന്നതും പ്ഠേ..!!!

അച്ചു എന്റെ കരണത്തടിച്ചു..!! എന്നിട്ട് അവളെന്നെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞു.. രാധുവും കരഞ്ഞുക്കൊണ്ട് എന്നെ ഒരുപാട് നുള്ളിയിട്ട് അവളും എന്നെ കെട്ടിപ്പിടിച്ചു നിന്നു...

"എന്നാൽ പിന്നെ ഞങ്ങളേയും കൂടി കൊണ്ട് പോടീ പട്ടീ.." അച്ചു കരഞ്ഞു..

"സോറി..." ഞാൻ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.. 😔

"സോറി ഞാനല്ലേ പറയേണ്ടത്.. നിനക്ക് വേദനിച്ചോ.." 😔 അച്ചു എന്റെ കവിളത്ത് തലോടി ചോദിച്ചു.. രാധു അവളുടെ ചുരിദാറിന്റെ ഷാൾ കൊണ്ട് എന്റെ മുഖം തുടച്ച് തന്നു..

"കരഞ്ഞുക്കരഞ്ഞ് പെണ്ണിന്റെ മുഖം കഞ്ഞിക്കലം പോലെയുണ്ട് ഇപ്പോ.."  രാധു എന്റെ കണ്ണീര് തുടച്ചുക്കൊണ്ട് പറഞ്ഞു.. എന്നിട്ട് അവളുടെ കണ്ണീരും തുടച്ചു ചിരിച്ചു..
Loading...

" രാധൂ.. സോറി.. എനിക്ക്... " ഞാൻ വിങ്ങിപ്പൊട്ടി..

"ഏയ്.. ഇനി ഒന്നും പറയണ്ട.." 😘 രാധു എന്റെ തോളിൽ തട്ടി..

ഞങ്ങൾ അങ്ങനെ നിന്നപ്പോഴാണ് ചേട്ടായിയും ദേവേട്ടനും ആ മുറിയിൽ ഉള്ളത് ഞങ്ങൾ ഓർത്തത്.. ചേട്ടായി എല്ലാം ഓക്കേയായല്ലോ എന്ന മട്ടിൽ ചിരിച്ചു.. 😇 ഞാൻ ദേവേട്ടനെ നോക്കി.. മൂപ്പരുടെ മുഖത്ത് ചിരിയുണ്ടെങ്കിലും അതിനൊരു ആത്മാർത്ഥ ഇല്ലെന്ന് എനിക്ക് തോന്നി..

ഞാൻ ദേവേട്ടനെ നോക്കി നിന്നു.. ദേവേട്ടൻ എനിക്ക് മുഖം തരാതെ നിൽക്കാൻ പ്രയാസപ്പെട്ടുക്കൊണ്ടിരുന്നു..

പെട്ടെന്ന് ചേട്ടായി പറഞ്ഞു : ദേവാ.. ടാ.. ഞാനിപ്പോൾ വരാമേ.. 😇

എന്നിട്ട് അച്ചുവിനേയും രാധുവിനേയും കണ്ണുക്കൊണ്ട് ആംഗ്യം കാട്ടി..

അച്ചു : ആഹ്.. ദേവേട്ടാ.. ഞങ്ങളും ഇപ്പോ വരാമേ.. 😁

അച്ചു രാധുവിന്റെ കൈ പിടിച്ച് മുറിക്ക് പുറത്തേക്കിറങ്ങി.. ഒപ്പം ചേട്ടായിയും.. ചേട്ടായി വാതിലടച്ചിട്ട് പോയി..

ഇപ്പോൾ മുറിയിൽ ഞങ്ങൾ രണ്ട് പേരും മാത്രം..! ഞാൻ ദേവേട്ടനെ നോക്കി..   ദേവേട്ടൻ തല കുനിച്ച് നിന്നു.. ഞാൻ മൂപ്പരുടെ അടുത്തേക്ക് ചെന്നു..

"ദേവേട്ടാ...??" 🙄

"മ്മ്..??" എന്റെ മുഖത്ത് നോക്കാതെ മൂപ്പര് മൂളി..

"ദേവേട്ടാ.. എന്നെ നോക്ക്.." 🙄🙄

ദേവേട്ടൻ നോക്കില്ല എന്ന് കണ്ട് ആ മുഖം കൈയിലേക്കെടുത്ത് എന്റെ നേരെ തിരിച്ചു..

ഞാൻ ആ കണ്ണിലേക്ക് നോക്കി.. ദേവേട്ടന്റെ കണ്ണുകൾ നിറഞ്ഞിരിക്കുകയാണ് എന്ന് ഞാൻ മനസ്സിലാക്കി.. ഞാൻ കാലൂന്നി നിന്ന് ദേവേട്ടന്റെ തോളിൽ സപ്പോർട്ടിന് പിടിച്ച് നിന്നുകൊണ്ട് ആ കണ്ണിലേക്ക് ഒരു ഉമ്മ കൊടുത്തു... ഞാൻ ദേവേട്ടന്റെ താടിയിൽ പിടിച്ചു ചോദിച്ചു

"എന്തിനാ എന്റെ കുട്ടി ഇപ്പോ കരയണത്??" 😘

"ഒന്നൂല്ല.." ദേവേട്ടൻ കണ്ണ് തുടയ്ക്കാൻ കൈ മുഖത്തേക്ക് കൊണ്ട് വന്നു.. പെട്ടെന്ന് ഞാൻ ആ കൈയിലേക്ക് പിടിച്ചു.. സപ്പോർട്ട് ചെയ്ത് നിന്ന കൈ പെട്ടെന്ന് മാറിയതിന്റെ ആഘാതത്തിൽ ഞാൻ പിന്നോക്കം വീഴാൻ പോയി.. ദേവേട്ടൻ പെട്ടെന്ന് എന്നെ ചുറ്റി പിടിച്ചത് കൊണ്ട് ഞാൻ വീണില്ല..

" അമ്മൂവേ.. കാലൂന്നി നിന്ന് കഷ്ടപ്പെടണ്ട.." 😘 അതും പറഞ്ഞുകൊണ്ട് ദേവേട്ടൻ എന്നെ കൈകളിൽ കോരി എടുത്തു..

"യ്യോ ദേവേട്ടാ!!!! ഞാൻ വീഴും..!!" 😱

"പിടയ്ക്കാതെ ടീ.. ഒരു പോറൽ പോലും വീഴാണ്ട് എന്റെ പൊന്നൂനെ പൊന്ന് പോലെ ഞാൻ കാത്തോളും.. നിനക്കതിൽ സംശയമുണ്ടോ..??" 😘

എന്നെ മുഖത്തേക്കടുപ്പിച്ച് അച്ചു അടി തന്ന കവിളിൽ ദേവേട്ടൻ ഒരു ഉമ്മ തന്നു.. 😍❤️  ആ കവിളിൽ ദേവേട്ടന്റെ മിനുസ്സമുള്ള കരടിരോമങ്ങൾ ഉരസിക്കൊണ്ട് പറഞ്ഞു.." നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആത്മാർത്ഥതയുള്ളതാണ്.. അതൊരു ഭാഗ്യമാണ്.. അവൾ തല്ലിയപ്പോൾ വേദനിച്ചോ നിനക്ക്...??" 😘

ദേവേട്ടന്റെ ശബ്ദത്തിന്റെ ആർദ്രതയും അതിന് പുറമേ ശ്വാസത്തിന്റെ ചൂടും എല്ലാം കൂടി എനിക്ക് രോമാഞ്ചിഫിക്കേഷനായി പോയി...🙈

" ഇല്ല.. " 🙈

" എന്തിനാ നീ കണ്ണ് പൊത്തുന്നത്..?? നാണം വരുന്നോ??" 😉

"ഏയ്.. എനിക്ക് പണ്ടേ നാണമൊന്നുമില്ല.. " 😁

ഛെ..! ഈ 'പണ്ടേ' ഇടയ്ക്ക് കയറി വന്ന് എന്റെ ഡയലോഗ് നശിപ്പിച്ചു 🙄

അല്ല രമണാ.. ഞാൻ പറയാൻ വന്നത്... 🙄 ആഹ്.. കൈയ്യിൽ നിന്ന് പോയി..

ദേവേട്ടൻ ചിരിച്ചു പോയി.. 😂 എന്നെ കൈകളിൽ എടുത്തതുകൊണ്ട് നിൽക്കുന്ന ദേവേട്ടന്റെ ചിരി എനിക്ക് അടുത്ത് തന്നെ കാണാം.. ഞാൻ ദേവേട്ടന്റെ മൂക്കത്ത് വിരൽ വച്ചു.. പുള്ളി മുഖം കുടഞ്ഞ് എന്റെ കൈ മാറ്റി.. ആഹാ.. അത്രയ്ക്കായോ?? 👻

ട്രാക്ക് മാറ്റാൻ പോകുവാ.. നിങ്ങൾ കണ്ണടച്ചോ..! 😉👍

ഞാൻ ദേവേട്ടന്റെ ചുണ്ടിൽ വിരൽവച്ചു ആ കണ്ണിൽ നോക്കി.. 😍

യ്യോ എന്റെ വിരലിൽ കടിച്ചേ...!! 😱

കാലമാടൻ..! എന്റെ കൈ പോയി 😭😭

ദുഷ്ടനാ ദുഷ്ടൻ..!! 😭

നിങ്ങൾ കണ്ണടച്ചില്ലാല്ലേ.. മ്മ് മ്മ്.. സംഗതി പൊളിഞ്ഞത് കൊണ്ട് മാത്രം ഞാൻ ക്ഷമിച്ചിരിക്കുന്നു.. 😂😂

പെട്ടെന്ന് എന്റെ തലയിൽ എന്തോ മിന്നി.. ഞാൻ ദേവേട്ടനോട് ചോദിച്ചു...

"ദേവേട്ടാ.. അച്ചുവിനേയും രാധുവിനേയും പേടിപ്പിച്ചിട്ടാണോ അവർ എനിക്ക് കൂട്ട് നിൽക്കുന്നത്??" 🙄

"അയ്യോ അല്ല..! കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവരെ കണ്ട് നിങ്ങൾക്ക് ഇവിടെയാണ് പോസ്റ്റിങ്ങ് എന്ന് ഞാൻ അറിയിച്ചിരുന്നു.. അന്ന് അവർ എന്നോട് കുറേ ചൂടായി.."

"യ്യോ..!! ദേഷ്യപ്പെട്ടോ അവർ??? " 😲

" നീ തോക്കിൽ കയറി വെടിവയ്ക്കാതെ ഞാൻ പറയുന്നത് കേൾക്ക് പൊന്നൂ.. "😘

"പറ.. പറ.. " 🙄

" തറ പറ പന"😍😍😘👻

" ദേ ദേവേട്ടാ..!! " 🤨🤨 ഞാൻ വിരൽ ചൂണ്ടി..

ഹൗ..!!! 😱 വീണ്ടും എന്റെ വിരലിൽ കടിച്ചു..

" എനിക്ക് വേദനിച്ചൂട്ടോ.. "😭 ഞാൻ പറഞ്ഞു..

" അയ്യെടീ.. നീ എന്റെ ചെവിയും കവിളും കടിച്ച് പറിച്ചതല്ലേ..." 👻

" അതെപ്പോ..????!!!!" 😱😱😱😱

ഏഹ്??? 😲 അത് ചോദിച്ചത് ഞാനല്ലാട്ടോ.. 🙄.

ശബ്ദം കേട്ടിടത്തേക്ക് ഞാൻ തിരിഞ്ഞ് നോക്കി.. ദേവേട്ടനും..!!

ചേട്ടായിയും അച്ചുവും രാധുവും വാതിൽക്കൽ വായ് പൊളിച്ച് നിൽക്കുകയാണ്..!! 😱

കണ്ണാ... ഇവര് എല്ലാം കേട്ടോ.. 🙄

യ്യോ..! ഇവര് എല്ലാം കണ്ടോ??!! 😱

ഞാൻ ദേവേട്ടന്റെ കൈയിൽ നിന്ന് കുതറി താഴെ ഇറങ്ങി.. എന്നിട്ട് അവരെ നോക്കി..

രാധു : എന്റെ മോളേ.. നീ എപ്പോഴാ കടി തുടങ്ങിയത്?? 😲

ഈ...!!!! 🙈🙈 ഞാനാകെ ചമ്മി പോയി..

ദേവേട്ടൻ അവിടെ നിന്ന് നൈസായി എസ്ക്കേപ്പ് ആകാൻ നോക്കിയതും അച്ചു ദേവേട്ടനെ തടഞ്ഞു.. ഏട്ടൻ അതിവിദഗ്ധമായി അവളിൽ നിന്ന് രക്ഷപ്പെട്ടു നേരെ ചെന്ന് ചാടിയത് ചേട്ടായിയുടെ മുമ്പിൽ.. 👻

ചേട്ടായി : എങ്ങോട്ടാടാ നീ ഓടുന്നത്?? 😏

ദേവേട്ടൻ : അത് പിന്നേ.. ഇഹ്.. ഇഹ്.. 😁

എന്റെ ഇഹ്.. ഇഹ് ഇളി ദേവേട്ടൻ കോപ്പിയടിച്ചു 🙄

ചേട്ടായി ഷർട്ടിന്റെ കൈകൾ മടക്കിക്കൊണ്ട് ദേവേട്ടനോട് ചോദിച്ചു.. "അവള് എവിടെയാടാ കടിച്ചത്??? പറയെടാ..?? ഇങ്ങോട്ട് വാ.. ചേട്ടൻ ചോദിക്കട്ടെ.. " 😜

ദേവേട്ടൻ ഇളിച്ചുക്കൊണ്ട് തന്നെ നിന്നു 😁

ചേട്ടായി ലൂസിഫർ സ്റ്റൈലിൽ കൈകൾ നീട്ടി വിരലുകൾ മടക്കി ദേവേട്ടനെ വിളിച്ചു.. "വാടാ..." 🤨

"ജോപ്പാ... പോടാ.." 🙄 ദേവേട്ടൻ പരുങ്ങി..

"ആഹാ..!! പോടാന്നോ??!! " 😡 ചേട്ടായി ദേവേട്ടന്റെ നേരെ പാഞ്ഞു.. ദേവേട്ടൻ ഒഴിഞ്ഞ് മാറി പുറത്തേക്ക് ഓടി..

"നിന്നെ ഞാൻ കൊല്ലുമെടാ ....... !!" 🤬
ചേട്ടായിയും പുറത്തേക്ക് ഓടി..

എനിക്കത് കണ്ട് ചിരി വന്നു 😂

" മോള് ചിരിക്കാതെ ബാക്കി പറ.." 🤨

ഈശ്വരാ..!! 🙄 ഇവർ ഇവിടെ ഉള്ള കാര്യം മറന്നേ പോയി.. അച്ചുവാണ് ചോദിച്ചത്..

"അത് പിന്നെ അച്ചൂ.. വേറെയൊന്നുമില്ല.. അത്രേ ഉള്ളൂ.. " 😐

രാധു : എനിക്ക് നിന്നെ തീരെ വിശ്വാസമില്ല മോളേ..!! 😏

ഞാൻ : സത്യം.. അത്രേ ഉള്ളൂ.. 😔

അച്ചു : നീയെന്തിനാ ദേവേട്ടനെ കടിച്ചേ?? 🤨

ഞാൻ കിടുങ്ങിവിറച്ചു.. "അത് പിന്നെ..." 🙄

രാധു : എപ്പോ എവിടെ എന്തിന്  എങ്ങനെ  അങ്ങനെ എല്ലാം പറ..!! 😡

ഞാൻ : അയ്യോ! ചേച്ചീടെ നിശ്ചയത്തിന്റെ അന്ന് വീടിന് പുറത്തുവച്ച് ദേവേട്ടൻ ഉമ്മ ചോദിച്ചപ്പോൾ ഞാൻ കവിളിൽ കടിച്ചിട്ട് ഓടി.. 😭😭😭😭😭😭

ഒറ്റ ശ്വാസത്തിലാണ് പറഞ്ഞത്.. ഹൂ..! 😰

അച്ചു : അയ്യേ..!! 🙈

രാധു : ചുമ്മാ പേടിപ്പിക്കാമെന്ന് കരുതിയപ്പോൾ അവൾ സകലതും വിളിച്ച് പറയുന്നു നാണമില്ലാത്തവൾ..!! 🙄

ഞാൻ : അത് പിന്നെ നീ ചോദിച്ചിട്ടല്ലേ 🙄

അച്ചു : ഞങ്ങൾ കളിക്ക് ചോദിച്ചതാ.. 👻

രാധു : അച്ചൂ.. അപ്പോൾ വിരട്ടിയാൽ ചിലപ്പോൾ വേറെ കഥകളും കേൾക്കാൻ പറ്റും 😜

അച്ചു : ആണോടീ അമ്മൂ..?? 🤨 വേറേയും കഥ ഉണ്ടോ??

ഞാൻ : ഈ...!! 😁🙈🙈🙈

അച്ചു : അയ്യേ.. എനിക്കൊന്നും കേൾക്കണ്ടായേ..!!! 😱😱

ഞങ്ങൾ ഏറെ നേരം ചിരിച്ചു...

ഞാൻ അച്ചുവിനോട് ചോദിച്ചു.. " അച്ചൂ.. നിന്റെ അച്ഛനും വരുമെന്ന് പറഞ്ഞിട്ട് എന്തേ വരാത്തത്??"

അവൾ പറഞ്ഞു..
"അച്ഛനോട് ദേവേട്ടൻ കൊണ്ട് വിടുമെന്ന് പറഞ്ഞു.. അതുകൊണ്ടാണ് വരാത്തത്.. ദേവേട്ടൻ നിന്റെ ബന്ധുവാണെന്ന് അറിയാവുന്നത് കൊണ്ടാണ് അച്ഛൻ അത്ര വിശ്വാസത്തോടെ നമ്മളെ അയച്ചത്.." 😇

"അപ്പോ?? നിന്റെ വീട്ടിലും നീ എറണാകുളത്ത് പോകുമെന്നാണോ പറഞ്ഞത്?? "🙄

" അതേല്ലോ.." 😇

"എന്തിനാ അച്ചൂ..??" 🙄🙄

രാധു പറഞ്ഞു.."അവൾ മാത്രല്ലടീ.. ദേ ഞാനും എറണാകുളത്തേക്കാണ് പോകുന്നതെന്നാ പറഞ്ഞത്.. "😂😂

ഞാൻ : എനിക്ക് വേണ്ടി നിങ്ങള്‍ കള്ളം പറയണ്ടായിരുന്നു.. എന്നെ ഇവിടെയാക്കിയിട്ട് നിങ്ങള്‍ക്ക് എറണാകുളത്ത് പോസ്റ്റിങ്ങ് ചെയ്യായിരുന്നില്ലേ.. 😔

അച്ചു : ടീ പോത്തേ.. ഞങ്ങൾ അങ്ങനെ നിന്നെ തനിച്ചാക്കിയിട്ട് പോകുമോ??? നീ എവിടെ പോയാലും ഞങ്ങളും വരും.. 😉

രാധു : അതേ..! നീ ഒറ്റയ്ക്ക് അങ്ങനെ സുഖിക്കണ്ട 😂

ഞാൻ : ഇവിടെ വന്നത് കോളേജിൽ സീൻ ആകുമോ??? 🙄

അച്ചു : ഇല്ല.. എറണാകുളത്താണ് എന്ന് ക്ലാസ്സിൽ എല്ലാവരും കേൾക്കാനാണ് പറഞ്ഞത്.. ദേവേട്ടൻ ആദ്യമേ തന്നെ നമ്മുക്ക് വിക്ടോറിയയിൽ തന്നെ റെഡിയാക്കിയിരുന്നു.. കോളേജിലെ ആരും അറിയാതെ ഇരിക്കാൻ അമ്മച്ചി നമ്മുടെ ക്ലാസിൽ വന്ന് വായിച്ച ആ ലിസ്റ്റ് തയ്യാറാക്കിയത് ദേവേട്ടനാണ്..  അമ്മച്ചി പോലും വിചാരിച്ചിരിക്കുന്നത് നമ്മൾ എറണാകുളത്ത് ആണെന്നാ.. 😉

രാധു : എറണാകുളം ഹോസ്പിറ്റലിന്റെ ഹെഡും ലാബിന്റെ ഇൻചാർജുമെല്ലാം റോബിൻ ചേട്ടന്റെ ഫ്രണ്ട്സാണ്.. അതുകൊണ്ട് പോസ്റ്റിങ്ങ് സർട്ടിഫിക്കേറ്റിന് പ്രശ്നമൊന്നും വരില്ല.. പിന്നെ നമ്മളെ പഠിപ്പിച്ച് തരാൻ ദേവേട്ടനും റോബിൻ ചേട്ടനും കാണും.. 😇

അച്ചു : മൊത്തത്തിൽ പറഞ്ഞാൽ ചാകര..! 😉😉👍👍

ഞാൻ : ടീ.. അവരെ ഒന്നും വായ്നോക്കരുത് കേട്ടോ.. 🙄

അച്ചു : ഓഹ്..!! ഞാനതല്ല ഉദ്ദേശിച്ചത്.. 🙄 ഒന്നുകൊണ്ടും പേടിക്കാനില്ല, എല്ലാത്തിനും പരിഹാരമുണ്ടെന്ന്..

ഞാൻ : ഏഹ്??? ഇവൾ ക്ലീനായോ?? 👻

രാധു : എവിടെന്ന്..??! 😂

ഞാൻ ചിരിച്ചു.. എന്തോ ആലോചിച്ചിട്ടെന്നപോലെ അവരോട് ചോദിച്ചു.. "അല്ല.. ദേവേട്ടൻ നിങ്ങളെ എങ്ങനെ അറിയിച്ചു കാര്യങ്ങളെല്ലാം??" 😒

രാധു : കോളേജിൽ വച്ച് ഒരു ദിവസം സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.. എറണാകുളമല്ല, വിക്ടോറിയയിലാണ് പോസ്റ്റിങ്ങ് എന്ന് പറഞ്ഞു.. ഞങ്ങളൊന്ന് ഞെട്ടി.. കഴിഞ്ഞ വർഷം അമ്മച്ചി അങ്ങോട്ട് പോകാൻ സമ്മതിച്ചില്ലല്ലോ.. ഈ വർഷം പോയാൽ കുഴപ്പമാകുമോ എന്ന് പേടിച്ചു..

അച്ചു : HOD മാം അറിയാതെ വേണം പോകാൻ അമ്മുവിന് വേണ്ടിയാണ് എന്ന് പറഞ്ഞപ്പോഴേ എനിക്ക് കലി കയറി 😔

ഞാൻ : എന്നിട്ട്??? 😲

അച്ചു : ഞാൻ ദേഷ്യം വന്ന് എന്തൊക്കേയോ പറഞ്ഞു.. നിന്നെ എപ്പോഴും കണ്ടുകൊണ്ട് ഇരിക്കാനാണെങ്കിൽ നിന്നെ മാത്രം പാലക്കാടാക്കിയിട്ട് ഞങ്ങളെ എറണാകുളത്ത് വിട്ടേക്ക്,നിങ്ങൾക്ക് വേണ്ടി റിസ്ക്ക് എടുക്കാൻ വയ്യ എന്നൊക്കെ പറഞ്ഞു.. 😐

ഞാൻ : എന്നിട്ട്??? 😔

രാധു : ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി പോയി.. ദേവേട്ടൻ കുറേ വട്ടം പുറകേ വന്ന് കാലുപിടിച്ചു.. എന്നിട്ടും ഞങ്ങൾ കൂട്ടാക്കിയില്ല.. തൊഴുത് വരെ പറഞ്ഞൂടീ.. അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ സങ്കടം വരുന്നു.. 😔

അച്ചു : വിക്ടോറിയയിൽ തന്നെ നിന്നെ ആക്കണമെന്നും ഞങ്ങൾ നിന്റെ കൂടെ  വരണമെന്ന് നിർബന്ധം പിടിക്കുന്നതും എന്തിനാണ് എന്ന് പലവട്ടം ഞങ്ങൾ മാറി മാറി ചോദിച്ചപ്പോഴാ ദേവേട്ടൻ കാര്യം പറഞ്ഞത്..

രാധു : എന്നിട്ടും ഞങ്ങൾ വിശ്വസിച്ചില്ല.. ദേവേട്ടൻ റോബിൻ ചേട്ടനെ ഫോണിൽ വിളിച്ച് സ്പീക്കറിലിട്ട് അവരുടെ സംസാരം ഞങ്ങളെ കേൾപ്പിച്ചു.. പിന്നെ നിന്റെ രണ്ട് - മൂന്ന് മാസം മുമ്പുള്ള റിപ്പോര്‍ട്ടും പുതിയതും കാണിച്ചു തന്നു..

"മ്മ്.." ഞാൻ മൂളി..

അച്ചു : നീ എന്തിനാ അമ്മൂ ഞങ്ങളിൽ നിന്ന് ഇതെല്ലാം മറച്ച് വെച്ചത്?? 😔

ഞാൻ : എല്ലാവരും എന്റെ കാര്യത്തിൽ വിഷമിക്കാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.. പിന്നെ അച്ഛനോ അമ്മയോ ചേച്ചിയോ അറിഞ്ഞാൽ അവരുടെ കണ്ണീർ എനിക്ക് കാണാനാകില്ല.. എല്ലാത്തിനും മീതെ കുറേ നാള് ഇഷ്ടപ്പെട്ടൊരാള് അസുഖമാണെന്ന് അറിഞ്ഞിട്ടും കൂടെ നിൽക്കാതെ പോയത് എനിക്ക് വലിയ ഒരു ഷോക്കായിരുന്നു.. ആകെ മടുപ്പായി പോയി.. 😔

അച്ചു : അവനെ കൈയിൽ കിട്ടിയാലുണ്ടല്ലോ..!! 🤬

ഞാൻ : കാശിനോടും പിന്നെ മറ്റ് പലതിനും വേണ്ടി മാത്രമാണ് അയാൾ എന്നെ സ്നേഹിക്കുന്നതായി അഭിനയിച്ചത്.. ഞാനൊന്നിനും കൂട്ട് നിൽക്കാത്തതിന്റെ വെറുപ്പ് എന്നോടുണ്ടായിരുന്നു.. ഇന്നോ നാളെയോ മരിച്ചു പോകുമെന്ന് തോന്നിയപ്പോൾ എന്റെ പേരിൽ അച്ഛൻ സമ്പാദിച്ച പണവും കിട്ടില്ല എന്നേയും കിട്ടില്ല എന്ന് അയാൾക്ക് ഉറപ്പായി.. അപ്പോൾ....... 😔

അച്ചു : നീ ഇനി അതൊന്നും ആലോചിക്കണ്ട പൊന്നൂ... അതൊക്കെ കഴിഞ്ഞു.. 😘

പൊന്നു??? 🙄 അതെങ്ങനെ ഇവൾക്ക്...?? 🤔

രാധു : അതേ.. നിന്നെ 'പൊന്ന്' പോലെ നോക്കുന്ന ഒരാളുടെ 'കൈയിലാണ്' നീ ഇപ്പോൾ 😂

ഇവളെന്താ ഇങ്ങനെ അർത്ഥംവച്ച് സംസാരിക്കുന്നത്.. 🤔

അപ്പോൾ എല്ലാം കാണുകയും ചെയ്തു.. എല്ലാം കേൾക്കുകയും ചെയ്തു.. അല്ലേ..?? 🙄

യൂ ടൂ കണ്ണാ.. എല്ലാത്തിനും കാരണം നീ ഒറ്റൊരുത്തനാ 😒😒😒

ഞാൻ ചമ്മാൻ പോയില്ല.. അതിന് മുമ്പേ ഞാൻ ടോപ്പിക്ക് ചേഞ്ച്ഡ് 👻👻👻👻

ഞാൻ : എന്നാലും രാധൂ.. നീ കാറിൽ ഇരുന്നപ്പോഴെങ്കിലും എന്റെ അടുത്ത് ഇരുന്നില്ലല്ലോ.. മാറി അല്ലേ ഇരുന്നേ..?? അച്ചു ഫ്രന്റ് സീറ്റിൽ ഇരുന്നിട്ട് എന്നെ തിരിഞ്ഞ് നോക്കിയത് പോലുമില്ല.. ഞാനെത്ര ടെൻഷൻ അടിച്ചൂന്നോ.. 😔

രാധു : ഇതൊക്കെ ഒരു സർപ്രൈസ് അല്ലേ മോളേ.. 😁 പിന്നെ ഹോസ്പിറ്റലിൽ എത്തും വരെ നിന്നെ ഒന്ന് ടെൻഷൻ ആകണമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശം..

അച്ചു : നീ ദേവേട്ടന്റെ മുഖം കണ്ടില്ലേ??

ഞാൻ : ഞാൻ നോക്കിയില്ല.. ഞാൻ എന്തൊക്കെയോ ആലോചനയിലായിരുന്നു.. 🙄

അച്ചു : നോക്കിയിരുന്നെങ്കിൽ നീ നൂറ് നൂറ സംശയം ചോദിച്ച് ഞങ്ങളുടെ പ്ലാനെല്ലാം പൊളിച്ചേനെ 😂

ഞാൻ : അല്ലാ... അപ്പോൾ എന്റെ അച്ഛൻ ദേവേട്ടനെ കണ്ടിട്ടുണ്ടാകുമോ 🙄

അച്ചു : ഏയ്.. എങ്കിൽ എല്ലാം തീർന്നേനെ.. എന്റെ അച്ഛൻ വരുമെന്ന് പറഞ്ഞിട്ട് പകരം ദേവേട്ടനെ കണ്ടാൽ അപ്പോഴേ ഉഡായിപ്പ് മണക്കില്ലേ 🙄

എനിക്കെന്തോ പേടി പോലെ തോന്നി.. എന്റെ മുഖം കണ്ടിട്ടാകണം രാധു എന്റെ തോളിൽ തട്ടി..

രാധു : ടീ.. നീ അതും ഇതും ആലോചിച്ച് നിൽക്കാതെ ഫ്രഷായി നിൽക്ക്..

ഞാൻ : നിങ്ങളെവിടെയാണ് സ്റ്റേ ചെയ്യുന്നത് 🙄

അച്ചു : റോബിൻ ചേട്ടൻ താമസിക്കുന്നതിന് അടുത്ത് തന്നെ ഒരു ആന്റിയുടെ വീട്ടിൽ പേയിങ്ങ് ഗസറ്റായി നിൽക്കാനാണ്.. 😇

ഞാൻ : അതിന് ഒത്തിരി പൈസയാകില്ലേ?? 🙄

അച്ചു : അതിനിപ്പോ എന്താ? എറണാകുളത്ത് ആണേലും പൈസ കൊടുത്തല്ലേ ഹോസ്റ്റലിൽ നിൽക്കേണ്ടത്.. 😉

ഞാൻ : എന്നാലും.. 🙄

അച്ചു : ഒരെന്നാലുമില്ല.. നിന്നെക്കാൾ വലുതല്ല എനിക്ക് പൈസ.. 😘

രാധു : എനിക്കും... 😍

ഞങ്ങൾ മൂന്നാളും കെട്ടിപ്പിടിച്ച് നിന്നതും ചേട്ടായി ദേവേട്ടനെ പിടിച്ച് കെട്ടിക്കൊണ്ട് റൂമിലേക്ക് വന്നു..

ചേട്ടായി : അല്ലാ.. ഇങ്ങനെ നിന്നാൽ മതിയോ?? കാര്യങ്ങളൊക്കെ ഇടിപിടി എന്ന് നടത്തണ്ടേ???

അച്ചു : മ്മ്.. വേണം വേണം.. ഞങ്ങളിലൊരാൾ അമ്മുവിന്റെ കൂടെ മാറി മാറി ഓരോ ദിവസം നിൽക്കാം..

ദേവേട്ടൻ : ഏയ്.. ഞാൻ നിന്നോളാം.. 😇

ചേട്ടായി : അത് വേണ്ട.. ഇവിടെ കിടന്ന് രണ്ടിനും പിന്നേയും കടിച്ച്പറിക്കാനല്ലേ.. എന്നിട്ട് ഇമ്മോറൽ ട്രാഫിക്കിന് മാനേജ്മെന്റ് എന്നെ പിടിച്ച് പുറത്താക്കും.. 🤨

ദേവേട്ടൻ : പ്ഭ..!! നാക്കിന് ലൈസൻസില്ലാത്ത .......
ദേവേട്ടൻ ഞങ്ങളെ നോക്കിയിട്ട് നിർത്തി..

ചേട്ടായി : ഈ പെൺപിള്ളേരൊക്കെ ഇവിടെ ഇല്ലായിരുന്നേൽ ബാക്കി പാട്ട് ഞാൻ പാടിയേനെ.. 😏

ദേവേട്ടൻ : പിന്നേ..!! അവൻ ഒരു മാന്യൻ വന്നേക്കുന്നു.. അച്ചുവും രാധുവും ഒന്ന് സൂക്ഷിച്ചോ.. അവൻ ചികഞ്ഞ് ചികഞ്ഞ് നടന്ന് ചിലപ്പോൾ കൊത്തും 🐔 👻👻

ചേട്ടായി : എടാ ഉവ്വേ.. ഞാൻ കൊത്തുകയേ ഉള്ളൂ.. നിന്നെ പോലെ കടിച്ച് പറിക്കുകേല.. 😁 🐶

അച്ചുവും രാധുവും ചിരി കടിച്ച് നിർത്താനാകാതെ നിന്നു.. എന്റെ കാര്യം പിന്നെ പറയേണ്ടല്ലോ.. ആകെ ചീഞ്ഞ അവിയൽ പോലെ നിൽക്കുമ്പോൾ ചിരിക്കാൻ പറ്റുമോ?? 😁

ചേട്ടായിയുടെ കൈയിലൊരു ഫയൽ ഇരിക്കുന്നത് ഞാനപ്പോഴാണ് കണ്ടത്.. ഞാൻ അതിനെ ചൂണ്ടിക്കൊണ്ട് ചോദിച്ചു..

"ഇതെന്താ ചേട്ടായീ..?? " 🤔

ചേട്ടായി : ഇത് നിന്റെ അഡ്മിഷൻ ലെറ്ററാണ്.. 😇

അഡ്മിഷനോ?? 🙄

ഞാൻ ആലോചിക്കുന്നത് കണ്ടപ്പോൾ ദേവേട്ടൻ ഇടയ്ക്ക് കയറി "നീ വിചാരിക്കുന്നത് പോലെ സ്കൂളിലെയോ കോളേജിലേയോ അഡ്മിഷൻ അല്ല.. ഇവിടെ അഡ്മിറ്റ് ചെയ്തതിന്റെ പേപ്പറാണ്.." 😂

ചേട്ടായി ചിരിച്ചു പോയി.. അവളുമാർ പിന്നെ കോമഡിയുടെ കോ എന്ന് കേട്ടാലേ തുടങ്ങിക്കോളും ക്കി ക്കി ക്കീീന്ന്.. 😒

യൂ ടൂ ദേവേട്ടാ.. 🙄

ചേട്ടായി : കഥയൊക്കെ പിന്നെ.. അമ്മൂ.. നാളെ രാവിലെ ചെറിയൊരു കൗൺസലിങ്ങ് ഉണ്ട്.. അതിന് വരണം എന്റെ ക്യാബിനിൽ.. ഈ ഫയൽ ഇവിടെ ഇരിക്കട്ടെ.. എനിക്ക് ഇപ്പോ അല്പം തിരക്കുണ്ട്.. ഞാനൊന്ന് പോയേച്ചും വരാം.. 😇👍

ദേവേട്ടൻ : അളിയാ.. ഞാനും വരുന്നൂ..

ഞാൻ : ദേവേട്ടൻ എങ്ങോട്ടാ?? 🙄

ദേവേട്ടൻ : കോളേജിൽ ചെന്ന് HOD മാമിനോട് പറഞ്ഞ് കുറച്ച് ദിവസത്തെ ലീവ് എഴുതി കൊടുക്കണം.. 😇

അച്ചു : അതൊന്നും വേണ്ട ദേവേട്ടാ.. ദേവേട്ടൻ കോളേജിൽപോക്ക് മുടക്കണ്ട.. ഞങ്ങൾ രണ്ടാളും ഇവിടെ തന്നെ ഉണ്ടല്ലോ.. അമ്മു ഒറ്റയ്ക്കാണെന്ന് പേടിക്കണ്ട.. 😇

ഞാൻ : അതേ ദേവേട്ടാ.. ലീവ് എടുക്കണ്ട.. 😘

രാധു : അച്ചോടാ... എന്തോരു ഒലിപ്പിക്കലാണ് 😂

ഞാൻ രാധുവിനെ കണ്ണുരുട്ടി കാണിച്ചു.. 😡

ദേവേട്ടൻ : മ്മ്.. എന്നാൽ ഞാൻ ക്യാന്റീനിൽ പോയി ഫുഡ് മേടിച്ചിട്ട് വരാം..

രാധു : ഞങ്ങൾ കഴിച്ചതാണ് ദേവേട്ടാ.. 😇

ദേവേട്ടൻ : അമ്മു ശരിക്ക് ഒന്നും കഴിച്ചിട്ടില്ല.. അവളെ അത്രേം ടെൻഷൻ അടിപ്പിക്കണ്ട എന്ന് ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ.. കേട്ടില്ലല്ലോ.. 😐

ശരിയാണ്.. 🙄 വീട്ടിൽ നിന്ന് ഇറങ്ങും മുമ്പേ കഴിക്കാൻ തന്നതിന്റെ മുക്കാലും ഞാൻ ആരും കാണാതെ കൊണ്ട് കളയുകയാണ് ചെയ്തത്.. എന്നാലും ഞാൻ കഴിച്ചില്ല എന്ന് ദേവേട്ടൻ എങ്ങനെ...?? 🙄 നന്ദനത്തെ പറ്റി ഒന്നുകൂടി ചോദിച്ചാൽ മൂപ്പര് ചിലപ്പോൾ പരിസരം നോക്കാതെ ഭരണി തുടങ്ങും 🙈

"എന്നാൽ പിന്നെ വാ അളിയാ.." ചേട്ടായി ദേവേട്ടനെ കൂട്ടി നടന്നു.. ദേവേട്ടൻ തിരിഞ്ഞ് നോക്കി രാധുവിനോടും അച്ചുവിനോടുമായി പറഞ്ഞു..  "എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ.."

പോകും മുമ്പ് എന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ടാണ് പോയത്..

ഞാനേ കണ്ടുള്ളൂ.. ഞാൻ മാത്രമേ കണ്ടുള്ളൂ... 🙄

അവർ പോയതിന് ശേഷം അച്ചു ടോയലറ്റിലേക്ക് പോയി.. രാധുവും ഞാനും ചേട്ടായി അവിടെ വച്ചിട്ട് പോയ ഫയലെടുത്ത് നോക്കി..

അമൃത എം. എസ്സ്,
കെയർ ഓഫ് ദേവൻ എസ്. ശ്രീധരൻ,
ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ്
പിന്നെ കുറേ കോളവും സമ്മതപത്രവും അങ്ങനെ കുറേ പേപ്പറുകൾ..

ഫോൺ നമ്പറും അഡ്രസ്സും ദേവേട്ടന്റേതാണ് കൊടുത്തിരിക്കുന്നത്.. ഡോക്ടറുടെ കോളത്തിൽ ചേട്ടായിയുടെ പേര്.. റോബിൻ ജോസഫ്..

രാധു അവളുടേയും അച്ചുവിന്റേയും ഓരോ ബാഗുകൾ എടുത്തു.. എന്നോട് പറഞ്ഞിട്ട് അവൾ ഓട്ടോ പിടിച്ച് അവരുടെ താമസ സ്ഥലത്തേക്ക് പോയി..

ഞാൻ എന്റെ ബാഗ് തുറന്ന് കലണ്ടർ കണ്ണന്റെ ഫോട്ടോ എടുത്തു.. മൂപ്പരെ ഞാനങ്ങനെ വിടില്ലാട്ടോ.. എന്നെ ഹോസ്പിറ്റലിലാക്കിയിട്ട് മൂപ്പർ പരാതി ഒന്നും കേൾക്കാതെ സുഖിച്ചിരിക്കണ്ട അങ്ങനെ 👻

കണ്ണന്റെ ഫോട്ടോ വാതിലിനടുത്തുള്ള ചുവരിൽ തൂക്കി ഞാനതിന് മുമ്പിൽ കണ്ണടച്ച് തൊഴുത് നിന്നു.. "എല്ലാം കളറാക്കണം കേട്ടോ.." 😉👍

പെട്ടെന്ന് കണ്ണിലെന്തോ വെട്ടം മിന്നിയത് പോലെ തോന്നി.. ഞാൻ കണ്ണ് തുറന്നപ്പോൾ പുറത്ത് വാതിലിന്റെ അരികിൽ നിന്ന് ആരോ ഓടി പോകുന്നത് പോലെ തോന്നി.. കറുത്ത പാന്റും ഷൂസുമിട്ട കാലുകൾ മാത്രമേ ഞാൻ കണ്ടുള്ളൂ...
Loading...
(തുടരും) വായിക്കുന്ന കൂട്ടുകാർ എല്ലാം ദയവായി, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ. 

രചന: അനശ്വര ശശിധരൻ

To Top