ജാനകിക്കാട്...

Valappottukal
"ആരോ എന്റെ പിന്നാലെ കൂടിയിട്ടുണ്ട്...
ആരോ അല്ല.. അത് തന്നെയാണെന്ന് എനിക്കുറപ്പാണ്
ഇന്നലെ രാത്രി വീടിന് പുറത്തിറങ്ങിയപ്പൊ ഞാൻ കണ്ടതാ അതിനെ..
എനിക്കിനി രക്ഷയില്ല... അത് എന്നെയും കൊണ്ടേ പോകൂ..
എല്ലാം എന്റെ തെറ്റാണ്,
ആ നശിച്ച രാത്രി... നേരിൽ കണ്ടിട്ടും എനിക്ക് ഇതുവരെ വിശ്വസിക്കാൻ പറ്റിയിട്ടില്ലാത്ത ആ കാഴ്ച്ച...

എന്തിനായിരുന്നു ഞാൻ അന്ന് അവിടെ പോയത്..?
അവിടെ രാത്രി ആയാൽ ഒരു ചങ്ങലയുടെ ശബ്ദം കേൾക്കാറുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പൊ അതെന്താണെന്ന് അറിയാനുള്ള ഒരു ആകാംഷ ആയിരുന്നു എനിക്ക്,
പിന്നെ ആ പേടിതൊണ്ടൻമാരുടെ മുന്നിൽ ആളാവാം എന്ന ഒരു വിചാരവും..
ടാ ജൈസലേ വേണ്ടാ അവിടേക്ക് പോകണ്ടാ എന്ന് അവരൊക്കെ പറഞ്ഞിട്ടും ഞാൻ കേട്ടില്ല..
ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. എല്ലാം ഞാൻ സ്വയം വിളിച്ചു വരുത്തിയതല്ലെ...

വലിയ കാടാണ് ജാനകിക്കാട്..
ഒരുപാട് ടൂറിസ്റ്റുകൾ വന്നു പോവുന്ന കാട്..
എന്റെ നാട്ടിലായതു കൊണ്ട് പറയുന്നതല്ല
ഇത്രയും പ്രകൃതി മനോഹരമായ പച്ചപ്പുകൾ തിങ്ങി നിറഞ്ഞ ഒരു കാട് വേറെ ഉണ്ടാവില്ല...
കാടിന്റെ നടുവിലൂടെ ഒഴുകുന്ന മനോഹരമായ അരുവി...
ഏതു കാലാവസ്ഥയിലുംതണുപ്പ് നിറഞ്ഞ ശുദ്ധമായ വെള്ളം..
ഈ അരുവിയിൽ എത്ര നേരം കുളിച്ചാലും മതിവരില്ല
ഇവിടുന്ന് ഒരു തവണ കുളിച്ചാൽ ഒരു 10 ദിവസത്തേക്ക് പിന്നെ കുളിക്കേണ്ട എന്നാണ് പറയാറ്...

ഈ കാടിന്റെ ഉള്ളിലോട്ട് ചെന്നാൽ നല്ല പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞ കോട്ട പോലെയുള്ള ഒരു വീടുണ്ട്...
അതിന്റെ ഉള്ളിൽ നിന്നാണ് കുറച്ചു നാളായി രാത്രി ആയാൽ ചങ്ങലയുടെ ശബ്ദം കേൾക്കാറുള്ളത്
അതെന്താണെന്ന് കണ്ടു പിടിക്കാനായി പട്ടാളക്കാരനായ ജോസഫേട്ടൻ തോക്കുമായി ചാടി പുറപ്പെട്ടു പോയതാണ്, പക്ഷെ പിന്നീടാരും അങ്ങേരെ കണ്ടിട്ടില്ല
ഫോറസ്റ്റുകാർ കാട് മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല..
അതിനു ശേഷം രാത്രി ആയാൽ ആരും ആ കാടിന്റെ ഏഴയലത്ത് പോലും പോകാറില്ല...
ഞാൻ കുറച്ചു ദിവസം നാട്ടിൽ ഇല്ലായിരുന്നു, ഒരു ജോലിയുടെ കാര്യത്തിന് വേണ്ടി ഒരു സ്ഥലം വരെ പോയതായിരുന്നു
തിരിച്ച് നാട്ടിൽ വന്നപ്പോയാണ് ഇവിടെ നടന്ന ഈ സംഭവ വികാസങ്ങളൊക്കെ അറിയുന്നത്, അങ്ങനെയാണ് അതെന്താണെന്ന് കണ്ടുപിടിക്കാനായി ഞാൻ അവിടേക്ക് പോകുന്നത്...
എന്തു സംഭവിച്ചാലും ആ ചങ്ങലയുടെ ശബ്ദത്തിന്റെ രഹസ്യമെന്താണെന്ന് കണ്ടു പിടിക്കണമെന്ന് ഞാൻ മനസിൽ ഉറപ്പിച്ചു...
അങ്ങനെ നേരം ഇരുട്ടി തുടങ്ങിയപ്പൊ ആ രഹസ്യത്തിന്റെ താക്കോൽ തേടി ഞാൻ കാട്ടിലേക്ക് യാത്ര തിരിച്ചു
കയ്യിൽ ഒരു ടോർച്ചും വടിയും കരുതിയിട്ടുണ്ട്, പിന്നെ ധൈര്യത്തിന് വേണ്ടി അരയിൽ ഒരു കത്തിയും...
ഒരു നീളത്തിലുള്ള പാലം കടന്നു വേണം കാട്ടിലേക്ക് പോകാൻ.. കാട്ടിലേക്കുള്ള വഴി കുറച്ചു ഇടുങ്ങിയതാണ്..
അങ്ങനെ ഞാൻ കാടിന്റെ അടുത്തെത്തി, ഞാൻ കാടിന്റെ ഉള്ളിലേക്ക് നടന്നു..
രാത്രി ആയാൽ കാടിന്റെ രൂപം അതി ഭീകരമാണ്, വലിയ മരങ്ങളും തൂങ്ങിയാടുന്ന വലിയ വള്ളികളും കണ്ടാൽ ശരിക്കും പേടിയാവും, പോരാത്തതിന് പക്ഷികളുടെയും മൃഗങ്ങളുടെയുംപേടിപ്പെടുത്തുന്ന കരച്ചിലും കേൾക്കുന്നുണ്ട്.. അവിടെ എത്താൻ ഇനിയും കുറേ ദൂരം നടക്കണം, ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി..
നടന്ന് നടന്ന് ആ വീട്ടിലെത്തിയപ്പോയേക്കും ഞാൻ തളർന്നിരുന്നു...
വാച്ചിൽ സമയം നോക്കിയപ്പൊ 9 മണി കഴിഞ്ഞിരിക്കുന്നു..
ഇനിയെന്ത് എന്ന് ആലോചിച്ചു നിൽക്കുമ്പോൾ എവിടെ നിന്നോ ഒരു കാറ്റ് വന്ന് എന്നെ തഴുകി കടന്നു പോയി, ആ കാറ്റിന് ഒരു മത്ത് പിടിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു,
ആ കാറ്റിൽ എന്റെ തളർച്ചയൊക്കെ പമ്പ കടന്നു...
ഞാൻ വീടിന് ചുറ്റുമൊന്നു നോക്കി
വീടിന്റെ മുൻവശത്തെ വാതിലൊക്കെ പൊളിഞ്ഞ് തൂങ്ങി കിടക്കുകയാണ്,
വാതിലിന് ഒരു ചവിട്ട് കൊടുത്തപ്പൊ അത് ഇളകി താഴെ വീണു
പെട്ടെന്ന് ഉള്ളിൽ നിന്ന് എന്തോ മുരണ്ടു കൊണ്ട് എന്റെ തലക്ക് മുകളിലൂടെ ചാടിപ്പോയി..
ഞാൻ ഞെട്ടി പിന്നോട്ട് തെറിച്ചു വീണു, എഴുന്നേറ്റ് ടോർച്ചടിച്ചു നോക്കുന്നതിന് മുമ്പേ അത് കാട്ടിലെവിടെയോ ഓടി മറഞ്ഞിരുന്നു..
" വല്ല മൃഗവുമായിരിക്കും, സൂക്ഷിക്കണം അകത്ത് ഇനിയും ഇതുപോലെ അപകടം പതുങ്ങിയിരിപ്പുണ്ടാകും "
ഞാൻ വീടിനുള്ളിലേക്ക് കയറി
അകത്ത് നിറയെ മാറാല പിടിച്ചിരിക്കുന്നു, കുറേയൊക്കെ ഞാൻ വടി കൊണ്ട് തട്ടിമാറ്റി, അവിടെ മൊത്തം ടോർച്ചടിച്ചു നോക്കി അപകടമൊന്നുമില്ലെന്ന് ഉറപ്പു വരുത്തി, എന്നിട്ട് അവിടെ നിലത്ത് ചുമരിൽ ചാരിയിരുന്ന് ചങ്ങലയുടെ ശബ്ദത്തിന് വേണ്ടി കാതോർത്തു...
സമയം നീങ്ങി കൊണ്ടിരുന്നു..
പക്ഷെ കുറേ നേരമായിട്ടും ഒരു ചങ്ങലയുടെ ശബ്ദവും ഞാൻ കേട്ടില്ല, എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു
" ഇവിടെ ഒരു കുന്തവുമില്ല, അവർക്ക് വെറുതെ തോന്നിയതായിരിക്കും.. നാശം പിടിക്കാനായിട്ട് വരണ്ടായിരുന്നു " ഞാൻ പിറുപിറുത്തു
അങ്ങനെ ഓരോ കാര്യങ്ങളിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എന്നോടൊന്ന് മയങ്ങിപ്പോയി......
എന്തോ ശരീരത്തിൽ കൂടി ഇഴയുന്നത് പോലെ തോന്നിയപ്പോയാണ് ഞാൻ ഞെട്ടി ഉണരുന്നത്, ശരിയാണ് എന്തോ എന്റെ ദേഹത്ത് പരതി നടക്കുന്നുണ്ട്, ഞാൻ ചാടി എഴുന്നേറ്റ് ദേഹം മുഴുവനൊന്ന് കുടഞ്ഞപ്പൊ എന്തോ തെറിച്ചു പോയി
ഞാൻ ടോർച്ച് തപ്പി പിടിച്ചെടുത്ത് അടിച്ചു നോക്കിയപ്പൊ ദേ ഒരു പെരുമ്പാമ്പ് പുറത്തേക്ക് ഇഴഞ്ഞു പോകുന്നു.. ഇത്ര നേരം ഒരു പാമ്പ് ആയിരുന്നു എന്റെ ദേഹത്ത് ഉണ്ടായിരുന്നത് എന്ന് ആലോചിച്ചപ്പൊ അറപ്പ് കൊണ്ട് ഞാനൊന്ന് ചൂളിപ്പോയി
ഞാൻ വാച്ചിൽ സമയം നോക്കി
" എന്റെ ദൈവമേ 2 മണി ആയിരിക്കുന്നു, ഞാൻ ഒരുപാട് നേരം ഉറങ്ങിപ്പോയല്ലോ "
ഇനി ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല തിരിച്ചു പോകാം എന്ന് മനസിൽ വിചാരിച്ച് ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു..
പെട്ടെന്ന് ആരോ പിടിച്ചു നിർത്തിയ പോലെ ഞാനവിടെ നിന്നു... അതെ, ഇത്രയും നേരം ഞാൻ പ്രതീക്ഷിച്ചിരുന്ന ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി കേട്ടു... ആ ചങ്ങലയുടെ ശബ്ദം, ആരോ നിലത്തു കൂടി വലിച്ചു കൊണ്ട് പോകുന്നത് പോലെ, ഒരു സംഗീതം പോലെ....
എന്റെ ഹൃദയമിടിപ്പ് കൂടി, ഞാൻ കത്തി അരയിൽ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തി, വടി കയ്യിലെടുത്ത് മുറുകെ പിടിച്ച് ടോർച്ചുമായി വീട് മൊത്തം തിരയാൻ തുടങ്ങി..
വീടിന്റെ തെക്കേ അറ്റത്ത് ഒരു ചെറിയ ഇടുങ്ങിയ മുറിയുണ്ട്, അതിൽ നിന്നാണ് ശബ്ദം കേൾക്കുന്നത് എന്ന് എനിക്കു മനസിലായി
ഞാനാ മുറിയുടെ  വാതിൽ പതിയെ തള്ളി തുറന്നു..
(സത്യത്തിൽ വാതിൽ തുറന്നപ്പൊ കുറേ കടവാതിലുകൾ പുറത്തേക്ക് പറന്നു പോയിരുന്നു.. ഇനി അതു കാരണം നിങ്ങൾക്കാർക്കും പനി പിടിക്കണ്ട എന്നു കരുതി ഞാനത് മനപ്പൂർവ്വം ഇതിൽ നിന്നും ഒഴിവാക്കിയതാണ്..)
അങ്ങനെ ഞാൻ മുറിക്കുള്ളിലേക്ക് കയറി നോക്കി
പക്ഷെ ആ ശബ്ദമല്ലാതെ മറ്റൊന്നും അവിടെ എനിക്ക് കാണാൻ കഴിഞ്ഞില്ല..
" മുറിയിൽ ഒന്നും കാണാനില്ല, പിന്നെ ഈ ശബ്ദം മാത്രം എവിടെ നിന്നാണ് കേൾക്കുന്നത്..? "
എനിക്ക് ആലോചിച്ചിട്ട് ഒന്നും മനസിലായില്ല
ഞാൻ ആ മുറിയിൽ നിന്നും പുറത്തേക്ക് നടക്കുന്നതിനിടയിൽ പെട്ടെന്ന് എന്തിലോ തട്ടി ഞാനൊന്ന് താഴെ കമഴ്ന്നടിച്ചു വീണു
അപ്പോയാണ് ഞാനാ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്..
" ആ ചങ്ങലയുടെ ശബ്ദം കേൾക്കുന്നത് ഭൂമിക്കടിയിൽ നിന്നാണെന്ന്, ഞാൻ വീണ് കിടക്കുന്ന അതേ സ്ഥലത്ത് നിന്ന് "
ഞാൻ ചാടി എഴുന്നേറ്റു... ആ ശബ്ദം കേൾക്കുന്ന സ്ഥലത്ത് ആഞ്ഞു ചവിട്ടി, ചവിട്ടിയ സ്ഥലത്ത് ഒരു പ്രത്യേക ശബ്ദം പോലെ തോന്നി, വീണ്ടും ചവിട്ടി നോക്കി, അതെ ശരിയാണ് അവിടെ ചവിട്ടുമ്പൊ മാത്രം ഒരു പ്രത്യേക ശബ്ദം...
ഞാൻ വേഗം അവിടെ ഉണ്ടായിരുന്ന ഒരു പാറക്കല്ലെടുത്ത് അവിടെ ആഞ്ഞു കുത്തി.. അപ്പൊ ആ ഭാഗം കുറച്ചു താഴേക്ക് താണു പോയത് പോലെ തോന്നി, അപ്പോയാണ് എനിക്കൊരു കാര്യം മനസിലായത്... അത് ഭൂമിക്കടിയിലേക്കുള്ള ഒരു വാതിലാണെന്ന്...
പക്ഷെ ഇവിടെ ഇങ്ങനെ ഒരു വഴി ഉള്ളതായി ആർക്കും അറിയില്ലല്ലൊ, ഇതിന് മുമ്പും ഒരുപാട് തവണ ഞാനും ഫ്രണ്ട്സും ഇതിനുള്ളിലൊക്കെ കയറിയിട്ടുണ്ട്, പക്ഷെ ഇവിടെ ഇങ്ങനെ ഒരു സംഭവം  ഉള്ളതായിട്ട് ഇതുവരെ ഞങ്ങൾക്ക് തോന്നിയിട്ടില്ല..
" പെട്ടെന്ന് എവിടെ നിന്നു വന്നു ഇങ്ങനെ ഒരു വാതിൽ "
ഞാൻ വീണ്ടും കല്ലെടുത്ത് ഒരുപാടു തവണ അവിടെ ആഞ്ഞ് കുത്തിയപ്പൊ അതിളകി താഴേക്ക് വീണു..
വലിയൊരു കുഴി ആയിരുന്നു അത്, മൊത്തം ഇരുട്ടാണ്, ഞാൻ കുനിഞ്ഞ് തല ഉള്ളിലേക്കിട്ട് ടോർച്ച് അടിച്ചു നോക്കിയപ്പോൾ അത് ഭൂമിക്കടിയിലുള്ള ഒരു വലിയ ഗുഹയാണെന്ന് മനസിലായി, ഒരു വലിയ തുരങ്കം പോലെ...
അതിലേക്ക് ഇറങ്ങണോ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു...
എന്തും വരട്ടെ, ഇറങ്ങുക തന്നെ..
ഞാൻ വടി എടുത്ത് താഴേക്കിട്ടു
ഞാനും താഴേക്ക് ചാടി..
രണ്ടും കൽപ്പിച്ച് ഞാൻ ആ ഗുഹയിലൂടെ മുന്നോട്ട് നടന്നു
ടോർച്ചിന്റെ ബാറ്ററി തീരാറായിരിക്കുന്നു, മങ്ങിയ വെളിച്ചം മാത്രമേ ഉള്ളൂ... വെളിച്ചം തീരുന്നതിന് മുമ്പേ ഇതിന്റെ രഹസ്യം കണ്ടെത്തി മുകളിലേക്ക് തിരിച്ചു കയറണം..
ഞാൻ വേഗത്തിൽ മുന്നോട്ട് നടന്നു, മുന്നോട്ട് നടക്കുന്തോറും ചങ്ങലയുടെ ശബ്ദം കൂടി കൂടി വന്നു..
നടന്ന് നടന്ന് ഞാൻ കുറേ ദൂരമെത്തി
പെട്ടെന്ന് എന്റെ പുറകിൽ എന്തോ അനങ്ങിയത് പോലെ എനിക്കു തോന്നി.. പക്ഷെ വെറും തോന്നലായിരുന്നില്ല അത്, ആരൊക്കെയോ എന്റെ കൂടെ എന്റെ പിന്നിൽ നടന്നു വരുന്നുണ്ടായിരുന്നു... അവർ എന്തൊക്കെയോ അവ്യക്തമായ ശബ്ദവും ഉണ്ടാക്കുന്നുണ്ട്...
എന്റെ ധൈര്യമൊക്കെ ചോർന്നു പോവുന്നത് പോലെ തോന്നി, എന്തായിരിക്കും എന്റെ പുറകിൽ ഉള്ളത് എന്നറിയാൻ തിരിഞ്ഞു നോക്കണമെന്നുണ്ട്, പക്ഷെ എന്തോ പറ്റുന്നില്ല...
Loading...
തിരിഞ്ഞു നോക്കാതെ മുന്നോട്ടു പോവുക തന്നെ..
ഞാൻ നടത്തത്തിന്റെ വേഗത പിന്നെയും കൂട്ടി..
കുറച്ചു നേരം കഴിഞ്ഞ് പുറകിൽ അനക്കമൊന്നും ഇല്ല എന്നു കണ്ടപ്പൊ ഞാൻ ധൈര്യത്തോടെ തിരിഞ്ഞു നോക്കി
" ഹൊ... ഭാഗ്യം ഇപ്പൊ പുറകിൽ ഒന്നും കാണാനില്ല " എനിക്ക് ആശ്വസമായി..
ഞാൻ വീണ്ടും മുന്നോട്ട് നടന്നു...
കുറെ നടന്നും ഓടിയും ഒടുവിൽ മുന്നോട്ടുള്ള വഴി അവസാനിച്ചു..
ചങ്ങലയുടെ ശബ്ദം ഇപ്പൊ വളരെ അടുത്ത് നിന്നാണ് കേൾക്കുന്നത്
ഞാൻ ടോർച്ച് അടിച്ചു നോക്കി,
പാറ കൊണ്ടുള്ള ഒരു വലിയ മതിൽ മാത്രമേ മുന്നിലുള്ളൂ.. അതിൽ പാറ കൊണ്ട് തന്നെ ഉണ്ടാക്കിയ ഒരു ചെറിയ വാതിലും കാണാം
മതിലിൽ എന്തൊക്കെയോ കൊത്തുപണികൾ ചെയ്തു വച്ചിട്ടുണ്ട്, വാതിലിൽ ഒരു പ്രത്യേക രീതിയിൽ എന്തൊക്കെയോ അടയാളപ്പെടുത്തിയും വച്ചിരിക്കുന്നു..
ഞാൻ വാതിലിനടുത്തേക്ക് വന്ന് ചെവി ചേർത്തു വെച്ചു..
അതിനുള്ളിൽ നിന്നാണ് ശബ്ദം വരുന്നത് എന്ന് എനിക്കപ്പോൾ മനസിലായി
ഞാൻ കയ്യിൽ ഇരുന്ന വടി കൊണ്ട് വാതിലിൽ ഒന്നു മുട്ടി നോക്കി, പെട്ടെന്ന് ആ ശബ്ദം നിന്നു..
ഉടൻ അതിനുള്ളിൽ നിന്ന് വലിയൊരു അലർച്ച കേട്ടു.. ആ അലർച്ചയിൽ ഗുഹ തന്നെ ഒന്നു കുലുങ്ങി, ഒപ്പം ഞാനും...
ഞാൻ ശരിക്കും ഭയന്നു പോയി..
ഞാൻ വിറച്ചു കൊണ്ട് ആരാണെന്ന് ചോദിച്ചു, ഇല്ല മറുപടി ഇല്ല..
ഞാൻ വീണ്ടും ചോദിച്ചു
അപ്പോൾ ഉള്ളിൽ നിന്നും ഒരു ദയനീയ സ്വരത്തിൽ ഞാനത് കേട്ടു
" ഞാൻ ആരാണെന്ന് അറിയുന്നതിന് മുമ്പ് എന്നെ ഇവിടെ നിന്ന് ഒന്നു രക്ഷിക്കുമോ..?
കഴിഞ്ഞ 2300 വർഷങ്ങളായി ഞാനിതിന്റെ ഉള്ളിൽ തടവിലാക്കപ്പെട്ടിട്ട്, എന്നെങ്കിലും ആരെങ്കിലും ഇവിടേക്ക് വരുമെന്ന് എനിക്കറിയാമായിരുന്നു, എന്റെ കാത്തിരിപ്പിന് ഇപ്പോയാണ് ഒരവസാനമുണ്ടായത്... എന്നെ ഒന്നു സഹായിക്കൂ.... "
ഇത് കേട്ടതും ഞാൻ ഞെട്ടിപ്പോയി.. " എന്ത്...? 2300 വർഷമോ..? "
ഞാൻ പേടിച്ച് തിരിഞ്ഞോടാൻ നോക്കി... പെട്ടെന്ന് വീണ്ടും ആ ശബ്ദം കേട്ടു...
" എന്നെ രക്ഷിക്കാതെ ഇവിടുന്ന് തിരിച്ചു പോകരുത്, ഞാൻ ഇതിനുള്ളിൽ വേദന കൊണ്ട് പുളയുകയാണ്, എനിക്കിതു സഹിക്കാൻ പറ്റുന്നില്ല, ദയവു ചെയ്ത് എന്നെ ഇവിടുന്ന് ഒന്നു രക്ഷിക്കൂ... "
വളരെ ദയനീയമായിരുന്നു ആ സ്വരം
ഇതു കേട്ടപ്പൊ എന്റെ പേടി കുറച്ച് കുറഞ്ഞു..
എന്തും വരട്ടെ എന്നു വിചാരിച്ചു ഞാൻ വാതിൽ തുറക്കാൻ നോക്കി.. പക്ഷെ പറ്റുന്നില്ല
ഇതു തുറക്കാൻ പറ്റുന്നില്ല എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു
അതെങ്ങനെയാണ് തുറക്കേണ്ടത് എന്ന് വാതിലിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് അകത്ത് നിന്നും മറുപടി വന്നു...
" ഓ അപ്പൊ അതാണ് വാതിലിൽ അടയാളപ്പെടുത്തി വച്ചിരിക്കുന്നത് "
ഞാൻ ടോർച്ചെടുത്ത് അടിച്ചു നോക്കി..  ശരിയാണ് വാതിൽ തുറക്കാനുള്ള വിദ്യ തന്നെയാണ് അതിൽ അടയാളപ്പെടുത്തി വച്ചിട്ടുള്ളത്.
ഞാൻ അതിൽ പറഞ്ഞ പ്രകാരം ചെയ്തു നോക്കി, പെട്ടെന്ന് വാതിലൊന്നു അനങ്ങി.. വാതിൽ തുറക്കപ്പെടുകയാണെന്ന് എനിക്കു മനസിലായി, ഞാൻ ശ്വാസമടക്കി പിടിച്ചു നിന്നു...
വലിയൊരു ശബ്ദത്തോടെ വാതിൽ ഉള്ളിലോട്ട് തനിയെ തുറന്നു..
വാതിൽ തുറന്നതും അവിടെയാകെ ഒരു പഴമയുടെ ഗന്ധം അനുഭവപ്പെട്ടു..
അകത്ത് മുഴുവൻ ഇരുട്ടാണ്
ഞാൻ വിറക്കുന്ന കാലുകളുമായി മെല്ലെ അകത്തേക്ക് കയറിയതും വാതിലടഞ്ഞതും ഒരുമിച്ചായിരുന്നു...
ഞാൻ ഭയന്ന് കൊണ്ട് ടോർച്ചടിച്ചു
" ഇല്ല കത്തുന്നില്ല.. ബാറ്ററി തീർന്നിരിക്കുന്നു "
പെട്ടെന്ന് അകത്ത് എവിടെ നിന്നൊക്കെയോ ചെവി തുളച്ചു കയറുന്ന രീതിയിൽ ചങ്ങലയുടെ ശബ്ദം മുഴങ്ങാൻ തുടങ്ങി... അതോടൊപ്പം വായുവിൽ എന്തൊക്കെയോ വേഗതയിൽ കറങ്ങുന്നത് പോലെ എനിക്ക് തോന്നി..
എന്തു ചെയ്യണമെന്നറിയാതെ ഞാൻ ചെവി പൊത്തിപ്പിടിച്ച് അലറി കരഞ്ഞു..
പെട്ടെന്ന് അകത്താകെ വെളിച്ചം പരന്നു,
ആ വെളിച്ചത്തിൽ അത്ഭുതത്തോടെയും ഭയത്തോടെയും ഞാനാ കാഴ്ച്ചകൾ കണ്ടു
"ഞാൻ എന്താണീ കാണുന്നത്... എന്റെ കണ്ണുകൾ കള്ളം പറയുകയാണോ...?
എന്റെ കൺ മുമ്പിൽ ഞാനീ കാണുന്നതൊക്കെ സത്യം തന്നെ ആണോ...?
സത്യം തന്നെ ആണെങ്കിൽ ഈ മനുഷ്യരൊക്കെ ഇത്രയും കാലം ഈ ഭൂമിയിൽ ജീവിച്ചത് വെറുതെ ആയിപ്പോയല്ലൊ...
വല്ലാത്ത ഒരു കാഴ്ച്ച തന്നെ
നിന്ന നിൽപ്പിൽ മരിച്ചു വീണാ മതി എന്നുവരെ എനിക്ക് തോന്നിപ്പോയ നിമിഷമായിരുന്നു അത്....
*****
പെട്ടെന്ന് അകത്താകെ വെളിച്ചം പരന്നു,
ആ വെളിച്ചത്തിൽ അത്ഭുതത്തോടെയും ഭയത്തോടെയും ഞാനാ കാഴ്ച്ചകൾ കണ്ടു
"ഞാൻ എന്താണീ കാണുന്നത്... എന്റെ കണ്ണുകൾ കള്ളം പറയുകയാണോ...?
എന്റെ കൺ മുമ്പിൽ ഞാനീ കാണുന്നതൊക്കെ സത്യം തന്നെ ആണോ...?
സത്യം തന്നെ ആണെങ്കിൽ ഈ മനുഷ്യരൊക്കെ ഇത്രയും കാലം ഈ ഭൂമിയിൽ ജീവിച്ചത് വെറുതെ ആയിപ്പോയല്ലൊ...
വല്ലാത്ത ഒരു കാഴ്ച്ച തന്നെ
നിന്ന നിൽപ്പിൽ മരിച്ചു വീണാ മതി എന്നുവരെ എനിക്ക് തോന്നിപ്പോയ നിമിഷമായിരുന്നു അത്...
എന്റെ തല കറങ്ങുന്നത് പോലെ, കണ്ണുകൾ അടഞ്ഞു പോകുന്നു... എന്റെ ബോധം മറയുകയാണെന്ന് എനിക്ക് മനസിലായി....

കണ്ണിലാരോ വെള്ളം കുടഞ്ഞപ്പോയാണ് ഞാൻ എഴുന്നേൽക്കുന്നത്..
കണ്ണു തുറന്നു നോക്കുമ്പൊ ഞാൻ കാട്ടിൽ എവിടെയോ കിടക്കുകയാണ്, എന്റെ വീട്ടുകാരുംനാട്ടുകാരുമൊക്കെ ചുറ്റിനും ഉണ്ട്.. അവർ എന്തൊക്കെയോ എന്നോട് ചോദിക്കുന്നുണ്ട്...
ഞാൻ ഇന്നലെ നടന്നതൊക്കെ ഒന്നു ഓർമിച്ചെടുക്കാൻ ശ്രമിച്ചു...
ഞാൻ വാതിൽ തുറന്ന് ആ കാഴ്ച്ച കണ്ട് ബോധം പോയത് വരെ ഓർമയുണ്ട്, അതിനു ശേഷം എന്താ സംഭവിച്ചത് എന്ന് ഒരോർമയും കിട്ടുന്നില്ല..
"അല്ല ഗുഹക്കുള്ളിൽ ഉണ്ടായിരുന്ന ഞാൻ എങ്ങനെയാണ് പുറത്തെത്തിയത്...?
അതും ഈ കാട്ടിൽ എങ്ങനെ എത്തി...?
എന്റെ ബോധം പോയതിനു ശേഷം എന്തായിരിക്കും സംഭവിച്ചത്...? "
അങ്ങനെ പല സംശയങ്ങളും എന്റെ മനസിൽ കൂടി കടന്നു പോയി
ഞാൻ വേഗം ചാടി എഴുന്നേറ്റ് ആ വീട്ടിലേക്ക് ഓടി..
കാര്യമെന്താണെന്നറിയാതെ പിന്നാലെ അവരും...
അവിടെയെത്തി ഉള്ളിൽ കയറി നോക്കിയതും ഞാൻ സ്തംഭിച്ചു നിന്നു പോയി..
അവിടെ ഇപ്പൊ അങ്ങനെ ഒരു ഗുഹയോ വാതിലോ ഒന്നും കാണുന്നില്ല, എല്ലാം പഴയ പോലെ തന്നെ....
ഞാൻ ആ ഭാഗത്ത് ചവിട്ടി നോക്കിയെങ്കിലും ഇന്നലെ അവിടെ ചവിട്ടിയപ്പോൾ കേട്ട ശബ്ദം ഇല്ലായിരുന്നു..
ആ കല്ലെടുത്ത് കുത്തി നോക്കിയപ്പോൾ അവിടെ താണു പോയതുമില്ല..
ആ വഴി മാഞ്ഞു പോയിരിക്കുന്നു എന്നെനിക്ക് മനസിലായി....
ഇന്നലെ നടന്ന സംഭവങ്ങളുടെ ഭീതി വിട്ടു മാറാതെ മരവിച്ച മനസുമായി ഞാൻ തിരിച്ചു നടന്നു...
എന്താ പറ്റിയേ എന്നു ചോദിച്ചു കൊണ്ട് പുറകെ ഓടി വന്ന വീട്ടുകാരോടോ നാട്ടുകാരോടോ നടന്നതൊന്നും ഞാൻ പറഞ്ഞില്ല,
അതിനൊരു കാരണവുമുണ്ട്.. അത് നിങ്ങൾക്ക് വഴിയേ മനസിലാകും...

പട്ടാളക്കാരൻ ജോസഫേട്ടന്റെ തോക്കും കുറേ എല്ലിൻ കഷ്ണവും കാട്ടിൽ എവിടെ നിന്നോ കിട്ടിയെന്ന് പിന്നീടറിഞ്ഞു
പുലി പിടിച്ചതാണത്രേ...

എനിക്ക് എത്ര ചിന്തിച്ചിട്ടും മനസിലാകാത്ത ഒരു കാര്യമുണ്ട്..
അന്നാ ഗുഹക്കുള്ളിൽ വെച്ച് അതെന്നോട് സംസാരിച്ചത് ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഏതോ ഭാഷയിലാണ്... പക്ഷെ അതെന്താണ് പറഞ്ഞത് എന്ന് എനിക്കും ഞാൻ എന്താണ് പറഞ്ഞത് എന്ന് അതിനും എങ്ങനെയാണ് മനസിലായത് എന്ന് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും എന്റെ മനസിലുണ്ട്....

പിന്നെ ഞാൻ അന്ന് ആ വാതിൽ തുറന്നപ്പൊ അതിനുള്ളിൽ കണ്ട കാഴ്ച്ച എന്തായിരുന്നു എന്ന് നിങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല
അതങ്ങനെ ആരോടെങ്കിലും പറയാൻ പറ്റുന്ന ഒരു കാഴ്ച്ച അല്ലായിരുന്നല്ലൊ..
അല്ലെങ്കിലും പറഞ്ഞിട്ടും കാര്യമില്ല, ആരും വിശ്വസിക്കില്ല
ആ കാഴ്ച്ച നേരിൽ കണ്ട എനിക്കു പോലും ഇതുവരെ വിശ്വസിക്കാൻ പറ്റിയിട്ടില്ലല്ലൊ...
" അത് എന്നോടൊപ്പം തന്നെ മൺമറഞ്ഞു പോവട്ടെ...."

എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ..
നിങ്ങളാരും ഇതു വായിക്കരുത്
കാരണം ഞാനിവിടെ പറഞ്ഞ കാര്യങ്ങൾ അറിഞ്ഞവരാരും 5 ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല
ഇതൊക്കെ അറിഞ്ഞ ആരെയും അത് വെറുതെ വിടില്ല..
" ഈ ഭൂമിക്കുള്ളിൽ ഇങ്ങനെ ഒരു രഹസ്യമുണ്ടെന്നറിഞ്ഞ ഒരാളും 5 ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന് അതിനുള്ളിൽ വെച്ച് ബോധം മറയുന്നതിന് മുമ്പ് ആരോ എന്റെ കാതിൽ മന്ത്രിച്ചത് ഞാൻ ശരിക്കും കേട്ടതാണ്..."
ഇത് വായിച്ചതിനു ശേഷം രാത്രി നിങ്ങളുടെ  വീടിന് പുറത്ത് ചങ്ങലയുടെ ശബ്ദമോ മറ്റോ കേട്ടാൽ നിങ്ങൾ ഉറപ്പിച്ചോളൂ... " ഈ രഹസ്യങ്ങളൊക്കെ അറിഞ്ഞ നിങ്ങളെ തേടി അത് വന്നിരിക്കുന്നു എന്ന്...."

ഞാൻ ഈ രഹസ്യങ്ങളൊക്കെ അറിഞ്ഞിട്ട് ഇന്നേക്ക് 5 ദിവസമാകാൻ പോവുകയാണ്..
അതായത് എന്റെ അവസാനത്തെ ദിവസം...
നിങ്ങളോട് പറയാൻ ബാക്കി വെച്ച ഒരുപാട് കാര്യങ്ങളുണ്ട്..
പക്ഷെ... എനിക്കിനി അധികം സമയമില്ല, എന്നെ തേടി ഏതു നിമിഷവും അത് വരാം..
ദാ.. വന്നു കഴിഞ്ഞു, ദൂരെ എവിടെ നിന്നോ ആ ശബ്ദം എനിക്ക് കേൾക്കാം.. ചങ്ങല പുളയുന്ന ശബ്ദം...
ഓടിയൊളിച്ചിട്ടും കാര്യമില്ല
ഞാൻ വിചാരിച്ച പോലെത്തെ ഒന്നല്ലല്ലൊ അത്...
" എന്റെ സമയം കഴിഞ്ഞിരിക്കുന്നു
എനിക്കിനി നിമിഷങ്ങൾ മാത്രം....."

ശുഭം........

രചന: ജൈസൽ പി.കെ (Jaisal PK)
Loading...
To Top