(ദി കൺക്ലൂഷൻ )
"ഇനിയിപ്പോ എന്ത് ചെയ്യും എന്റെ ഏറ്റുമാനൂരപ്പാ... കാര്യം അത് തന്നെ ആണെന്ന് ഏകദേശം ഉറപ്പാണെങ്കിലും പക്കാ ആക്കാൻ പറ്റിയിട്ടില്ല... എന്നാലും ലക്ഷണങ്ങൾ വച്ചു നോക്കുവാണെങ്കിൽ അത് തന്നെ.... ഈശ്വരാ ഏറെക്കുറെ ഐ ആം ട്രാപ്പ്ഡ്... !!""
-എനിക്ക് എന്താ ചെയ്യേണ്ടത് എന്നൊരു ഊഹവും ഇല്ലായിരുന്നു.. എന്തായാലും വരുന്നിടത്തു വച്ചു കാണുക തന്നെ..ഞാൻ തീരുമാനിച്ചു .. ഇനി ഒരുങ്ങിയില്ല എന്ന് വേണ്ട
ഞാൻ മുടി ചീകി പോണി ടെയിൽ കെട്ടി... ശേഷം മുഖത്തു പൌഡർ ഇട്ടെന്ന് വരുത്തി... ഐ ലൈനർ കൊണ്ടു കണ്ണിന്റെ മുകൾ ഭാഗത്തും കണ്മഷി കൊണ്ടു കണ്ണിന്റെ കീഴ്ഭാഗത്തും എഴുതി ശേഷം ശിങ്കർ ന്റെ ബോട്ടിൽ എടുത്തു ചെറിയൊരു പൊട്ട് കുത്തി ശേഷം ഷോൾ എടുത്തു കഴുത്തിനു ചുറ്റി വട്ടം ഇട്ടു ... കഴിഞ്ഞു... ഇതാണെന്റെ സ്ഥിരം മേക്കപ്പ് ....
പുറത്ത് ഒരു ബൈക്ക് വരുന്ന ശബ്ദം കേട്ട് ഞാൻ റൂമിനു വെളിയിൽ ഇറങ്ങി
നോക്കിയപ്പോൾ അതാ വരുന്നു എന്റെ ചിറ്റയും കൊച്ചച്ഛനും.... അവർക്ക് എന്നെ കണ്ടപ്പോൾ ഒരു കള്ളച്ചിരി...
"മണവാട്ടി പെണ്ണ് ഒരുക്കമൊക്കെ കഴിഞ്ഞോ?? "-ചിറ്റ എന്റെ താടിക്ക് പിടിച്ചു ആട്ടി
"ദൈവമേ അപ്പോ ഞാൻ ശെരിക്കും പെട്ട് "- ഞാൻ മനസിൽ പറഞ്ഞു.
ഞാൻ ഇരുവരെയും നോക്കി നിസ്സംഗമായ ഒരു ചിരി പാസ്സാക്കി.. കൊച്ചച്ചൻ അച്ഛന്റെ അടുത്തേയ്ക്കും ചിറ്റ അമ്മയുടെ അടുത്തേയ്ക്കും പോയി ...അതിനിടയ്ക്കാണ് ഞാൻ വേറൊരു കാര്യം ഓർത്തത്.... നമ്മുടെ തങ്കകുടത്തിനെ കണ്ടില്ലല്ലോന്നു... അമ്മച്ചിയെ.... പുള്ളിക്കാരി മയങ്ങുവാ എന്ന് കണ്ടത് കൊണ്ടു ശല്യപ്പെടുത്തണ്ട എന്ന് കരുതി ഞാൻ ഇങ്ങു പൊന്നു.
നേരെ അടുക്കളയിലേക്ക് വിട്ടു...
അവിടെ ചെന്നപ്പോൾ ഉണ്ട് അമ്മയും ചിറ്റയും കൂടെ കൂലംകക്ഷമായ ന്തോ ചർച്ച... ആ ചർച്ചയിൽ നിന്ന് എന്തേലും ചോർച്ചയാക്കാമോ എന്നറിയാൻ ഞാൻ പമ്മി പമ്മി ചെന്നപ്പോളേക്കും അവർ അത് മനസിലാക്കി വിഷയം മാറ്റി
"ഇപ്പോ എന്റെ കൊച്ചിന് കാര്യങ്ങൾ ഏകദേശം മനസിലായി കാണുമല്ലോ ... "-അമ്മ എന്റെ നേർക്കൊരു ചോദ്യമയയ്ച്ചു..
"ഹും "- ഞാൻ ദേഷ്യത്തിൽ കിറി കോടി.
"ഇവിടെ വന്നു ഈ ട്രേ ഒക്കെ പിടിച്ചു റെഡി ആയി നിന്നോ... വിളിക്കുമ്പോൾ അങ്ങോട്ട് വരണം ഇതുമായി... കേട്ടല്ലോ... "-
ഒരു ട്രേയിൽ മൂന്നു കപ്പ് ചായയും എന്റെ കയ്യിൽ തന്നിട്ട് അമ്മ എന്നെ ചട്ടം കെട്ടി.
"പലഹാരം നമുക്ക് പിറകെ കൊണ്ടുപോകാം... അല്ലെ ചേച്ചി.? "- ചിറ്റ അമ്മയോട് ആരാഞ്ഞു..
"ആഹ് അത് മതി.. "
"ഇരുപത്തൊന്നാം നൂറ്റാണ്ട് കഴിയാറായി... എന്നിട്ടും നിങ്ങൾക്കൊന്നും ഈ കാലത്തിലേക്ക് മെട്രോ കിട്ടിയിട്ടില്ലല്ലോ ... കഷ്ട്ടം .... കൊറേ പൈങ്കിളി ചടങ്ങുകൾ.... "-ഞാൻ പുച്ഛിച്ചു..
"ഓഹ് ... ഇവിടെ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി എന്റെ മോള്.. കേട്ടല്ലോ... -അമ്മയും ചിറ്റയും കൂടെ വാതുക്കലേക്ക് പോയി .
ഈ പാവങ്ങൾക്ക് അറിയില്ലല്ലോ ഞാൻ ഇതൊന്നും കൊണ്ട് തളരില്ല എന്ന്..
ചന്തുവിന്റെ യുദ്ധമുറകൾ കമ്പനി കാണാൻ പോകുന്നെ ഒള്ളു... ഏഹ് ചന്തു അല്ലല്ലോ പഴശ്ശി അല്ലെ... ഓഹ് കൺഫ്യൂഷൻ കൺഫ്യൂഷൻ... എന്തായാലും നുമ്മടെ മമ്മൂക്കാ തന്നെ അല്ലെ... !"
പെട്ടെന്ന് വീണ്ടും പുറത്ത് ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു... ഇത്തവണ ഒരു കാർ ആണെന്ന് തോന്നുന്നു.
"ഈശ്വരാ പേടി ആകുന്നല്ലോ.... പിറകിലെ വാതിൽ വഴി ഇറങ്ങി ഓടിയാലോ.??? വേണ്ട തിരിച്ചു ഇങ്ങോട്ട് തന്നെ വരണ്ടേ... വേണ്ട... ഭീരു ആവണ്ട.... ധൈര്യത്തോടെ നേരിട് കിച്ചൂട്ടാ ധൈര്യത്തോടെ നേരിട്.... നിനക്ക് ഇതൊക്കെ വെറും നിസ്സാരം.... നിന്നെ കൊണ്ടു പറ്റും .... നിന്നെക്കൊണ്ടേ പറ്റു.. !!
-കരിക്കിലെ നമ്മുടെ ജോർജിനെ പോലെ എന്റെ മനസ്സ് എന്നെ മോട്ടിവേറ്റ് ചെയ്തു.
അവരെത്തി എന്ന് മനസിലായി... വാതുക്കൽ നിന്നും വല്ല്യ സംസാരങ്ങൾ ഒക്കെ കേൾക്കുന്നുണ്ട്... ഞാൻ പയ്യെ ഒളികണ്ണിട്ട് നോക്കി...
ഒരു പ്രായമായ മനുഷ്യനും പ്രായമായ ഒരു സ്ത്രീയും ഒരു ചെറുപ്പക്കാരനും... അയാൾ ആണ് അപ്പോ കക്ഷി എന്ന് എല്ലാരുടെയും സംഭാഷണങ്ങളിൽ നിന്നും പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസിലായി...
ആ പയ്യന്റെ മുഖം ഞാൻ ഒന്നൂടെ ശ്രദ്ധിച്ചു... എവിടെയൊക്കെയോ എന്തൊക്കെയോ തകരാർ പോലെ..... ഈ മുതലിനെ ഞാൻ എവിടെയോ.....???? !!"!!-എന്റെ മഞ്ഞ മഞ്ഞ ബൾബുകൾ കത്തി.
ഉള്ളിലേക്ക് നീങ്ങി നിന്ന് ജെഗ്ഗിൻസിന്റെ പോക്കെറ്റിൽ കയ്യിട്ടു ഞാൻ എന്റെ ഫോൺ എടുത്തു... നെറ്റ് ഓൺ ആക്കി എഫ്ബിയിൽ ലോഗ് ഇൻ ചെയ്തു...
അതെ.... അത് തന്നെ.... ഇത് ലവൻ തന്നെ...
എന്നോട് സ്ഥിരം അടി കൂടാറുള്ള ആ മൈ ഡിയർ ഓമനക്കുട്ടൻ... ആ അല അല ട്രോള്ളൻ.... ഞാൻ ഇടുന്ന പല ട്രോളുകൾക്കും റിപ്ലൈ ഇടുന്ന ബ്ലഡി ബർഗർ.... ആദ്യമൊക്കെ അവൻ ഇങ്ങോട്ട് ഒലിപ്പിച്ചു വരുമായിരുന്നു... ഡിപി കിടു ആണ്.. എന്റെ കണ്ണ് കാണാൻ അടിപൊളി ആണ് എന്നൊക്കെ പറഞ്ഞു.... പക്ഷെ ഞാൻ മൈൻഡ് ചെയ്യാതെ ആയപ്പോൾ അവൻ ഉടക്ക് ലൈൻ ആയി... പിന്നെ എന്റെ ട്രോളുകൾക്ക് റിപ്ലൈ ഇടൽ ആയി അവന്റെ ജോലി.... പിന്നെ റിപ്ലൈ... അടി... ഇടി... പൊക.... ഇതായിരുന്നു തൊഴിൽ.... "
"ആ തെണ്ടി ആയിരുന്നോ ഇത്.... "
"ഇനിപ്പോ ന്താ ഒരു വഴി???? "-ഞാൻ ചിന്തയിലാണ്ടു. .
"ടക്ക് "- പിറകിൽ നിന്നൊരു ശബ്ദം കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞു.
അതാ ഒരു മാസ്സ് എൻട്രി.... വേറെ ആരുമല്ലാട്ടോ... ന്റെ പാച്ചൂട്ടൻ... ന്റെ സ്വന്തം പൂച്ചകുഞ്ഞു... അവൻ വർക്ക് ഏരിയയിൽ ഉള്ള ജനലിലൂടെ സർകീട്ടും കഴിഞ്ഞുള്ള വരവാണ്... വരുന്ന വരവിൽ അവന്റെ കാലു തട്ടി അവിടെ ഇരുന്നിരുന്ന രണ്ടു മൂന്നു ഡപ്പികൾ താഴെ വീണു....
അപ്പോൾ ആണ് ന്റെ കണ്ണിൽ അത് പെട്ടത്.... അതിലെ ഒരു കുഞ്ഞു ഡപ്പി... അതിലെ കൺടെന്റ്... എന്റെ കണ്ണുകൾ തിളങ്ങി....
"പാച്ചൂട്ടാ.... നീ മുത്താണ്.... ഡാ ചെറുക്കൻ കുരിപ്പേ നിന്നെ ഞാൻ ശരിയാക്കി തരാമെടാ.... !!!"".
-ഞാൻ ഓടി ചെന്ന് ആ ഡപ്പി കയ്യിൽ എടുത്തു... ശേഷം ട്രേയുടെ അരികിലേക്ക് തിരികെ വന്നു...
*******
വാതുക്കൽ നിന്നും ചിരിയും സംസാരവുമൊക്കെ കേൾക്കുന്നുണ്ട്...
" ഹ്മ്മ് ചിരിച്ചോ ചിരിച്ചോ.... ശരിയാക്കി തരാം ഞാൻ... ""
"വാവേ..... ഇങ്ങോട്ട് വന്നേ... !"
-ഇച്ചിരി നിമിഷങ്ങൾക്കുള്ളിൽ അച്ഛൻ വിളിച്ചു പറയുന്നത് കേട്ടു
"അപ്പോൾ എന്റെ ടേൺ ആയി.... റെഡി.. !"
ഞാൻ ട്രേയ് കയ്യിൽ എടുത്തു തയ്യാറായി..
അമ്മയും ചിറ്റയും അടുക്കളയിലേക്ക് വന്നു.
"നടന്നോ"- അവർ രണ്ടാളും എനിക്ക് ആജ്ഞ തന്നു.
ഞാൻ ഒന്നും അറിയാത്ത പാവം കൊച്ചയിട്ട് കയ്യിൽ ട്രേയുമായി നടന്നു.
അവരുടെ മുന്നിൽ എത്തി. അയാളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കി ചിരിച്ചു. ... അല്ല ഇളിച്ചു... അതുങ്ങൾ എന്നെ നോക്കി വല്ല്യ കാര്യത്തിൽ ചിരിച്ചു
നമ്മുടെ വില്ലൻ ഇരുന്നു ഫോണിൽ തോണ്ടുന്നു.. എന്നെ ഒന്ന് നോക്കി പോലുമില്ല... നേരെ നോക്കാതെ തന്നെ അവൻ ചായ എടുത്തു
ഞാൻ നേരെ തിരിഞ്ഞു നടന്നു അമ്മയുടെയും അമ്മച്ചിയുടെയും അടുത്ത് വന്നു നിന്നു.. അവന്റെ വീട്ടുകാർക്ക് എന്നെ പിടിച്ചമട്ടാണ്.
''ഇനിയിപ്പോ അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ... "
-അങ്ങനെ ഇപ്പോ കേൾക്കും ഇപ്പോ കേൾക്കും എന്ന് ഞാൻ ഊഹിച്ച ആ ക്‌ളീഷെയ് ഡയലോഗും കേട്ടു... നമ്മളിതെത്ര സിനിമകളിൽ കണ്ടു പഴകിയതാ... അല്ല പിന്നെ...
പക്ഷെ ഒരു കാര്യം ചോദിക്കട്ടെ?? ആയുഷ്കാലം മുഴുവൻ ഒരുമിച്ചു ജീവിക്കേണ്ടവർ..സ്വന്തമായി സ്വപ്‌നങ്ങൾ ഉള്ളവർ.... തമ്മിൽ സുഖദുഃഖങ്ങൾ പങ്കിടേണ്ടവർ... അവർക്ക് സ്വന്തം ജീവിതത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപെട്ട തീരുമാനം എടുക്കാൻ കിട്ടുന്നതോ.... വെറും പത്തു നിമിഷം... ചെക്കനും പെണ്ണും ഒരു മുന്പരിചയവും ഇല്ലാത്തവർ എന്ന് കരുതുക .. അവർ തമ്മിൽ ഈ വെറും പത്തു നിമിഷം സംസാരിക്കുന്നത് വഴി അവരുടെ മുഴുവൻ ലൈഫും സെറ്റാകുമോ?? ഇത് എനിക്ക് ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു സംശയം ആണ്...
"നിങ്ങൾ ഒരു കാര്യം ചെയ്യൂ... മുകളിലേക്ക് ചെല്ലൂ... "-അച്ഛന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നും ഉണർത്തി..
എല്ലാവരും എന്നെ നോക്കി പുഞ്ചിരിക്കുന്നു.. അച്ഛന്റേം അമ്മയുടെയും മുഖത്തു നിന്ന് എന്തെന്നില്ലാത്ത ഒരു ആശങ്ക എനിക്ക് വായിച്ചെടുക്കാൻ പറ്റി.. പാവങ്ങൾ അവർക്ക് എന്നെ നന്നായി അറിയാമല്ലോ അത് കൊണ്ടു അവരുടെ ആശങ്കയെ തെറ്റ് പറയാൻ പറ്റൂല്ല..
ഞാൻ സ്റ്റെപ്പുകൾ കയറി തുടങ്ങി... ആ കൊരങ്ങൻ ആണെങ്കിൽ ഫോണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ എന്റെ പിറകെ വരുന്നുണ്ട് . ...
"ഇവന് ന്താ ഉച്ചംതലയിൽ കണ്ണ് ഉണ്ടോ.... ന്തിന്റെ കുഞ്ഞാണോ ആവോ ഇത്... "
ഇതൊക്കെ മനസിൽ വിചാരിച്ചു ഞാൻ മുകളിലേക്ക് കയറി.. പിന്നാലെ ആ തെണ്ടിയും.
മുകളിലെ മുറി എന്റെ സാമ്രാജ്യം ആണ്.. എന്റെ ലോകം ആണത്.. അവിടെ എന്റെ പുസ്തകങ്ങൾ.. പഴയ കളിപ്പാട്ടങ്ങൾ.. ഞാൻ ചെയ്യാറുള്ള ആർട് വർക്കുകൾ എനിക്കു കിട്ടിയ പ്രൈസുകൾ എല്ലാം വച്ചിരിക്കുന്ന സ്ഥലം ആണ്.. പിന്നെ ചുവരിലൊക്കെ എന്റെ സകല തോന്നിയാസങ്ങളും ഉണ്ട്.. അതിൽ ലാലേട്ടന്റെ മാസ്സ് ഡയലോഗുകളും വിജയുടെ ഞാൻ വരച്ച ചിത്രങ്ങളുമൊക്കെ ഉൾപ്പെടും..
ഞങ്ങൾ അവിടെ എത്തി.
അവൻ ഫോണിൽ നിന്നു കണ്ണെടുത്തു അവിടമൊക്കെ നോക്കാൻ തുടങ്ങി...
"ഇതൊക്കെ നിന്റെയാണോ... "-അവനു അദ്‌ഭുതം..
"അല്ല അപ്പുറത്തെ വീട്ടിലെ ഉഷ ചേച്ചിടെ "
-ഞാൻ പല്ലിറുമ്മി.
"ഓഹ് അവരുടെ വീട്ടിൽ സ്ഥലമില്ലാത്ത കൊണ്ടാകും അല്ലെ ഇവിടെ കൊണ്ടന്നു വച്ചത്.... ഹാ..... കണ്ടിട്ട് ഒരു ചായ്പ്പിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്... "- അവൻ വിടുന്ന ലക്ഷണമില്ല..
"ഇയാൾക്ക് എന്നെ മനസിലായോ...."-ഞാൻ
ഒരു ടെസ്റ്റ് ഡോസിട്ടു
"പിന്നെ... നീ വാര്യംപള്ളിയിലെ മീനാക്ഷി അല്ലെ.. ഒന്ന് പോടീ... "
-അവൻ കത്തിക്കയറുക ആണ്..
"നീ.. എടി എന്നൊക്കെ വിളിക്കാൻ എന്നിക്ക് നിന്റെ മടിയിൽ വച്ചല്ല കേട്ടോ പേരിട്ടത്..."- ഞാനും വിട്ടില്ല..
"ഓഹോ... എന്നാൽ ഇനി നിന്നെ എടി, പോടീ എന്നല്ലാതെ ഞാൻ വിളിക്കില്ല
..കണ്ടോ... "
"അത് നീ അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെടാ.. "
"സോറി മുത്തേ... പള്ളി അല്ല... അമ്പലം... അമ്പലത്തിൽ വച്ചാണ് ഈ ചേട്ടൻ നിന്റെ കഴുത്തിൽ താലി കെട്ടാൻ പോണത്.. "-ഇത് പറഞ്ഞിട്ട് എനിക്കൊരു ഗ്യാപ് പോലും തരാതെ അവൻ കൊലചിരി ചിരിച്ചു.
ഞാൻ ഒന്ന് മൗനം പാലിച്ചു.. എന്നിട്ട് അവനെ ഇമ ചിമ്മാതെ നോക്കി.. അത് കണ്ടിട്ടെന്നോണം അവൻ ചിരി നിർത്തി എന്നെ നോക്കി..
"ന്താടി കാന്താരി സ്റ്റോക്ക് തീർന്നോ നിന്റെ?? "
"അല്ല ഞാൻ ഓർക്കുവാരുന്നു... നിങ്ങളുടെ ഈ ചിരി കാണാൻ എന്ത് ഭംഗി ആണ്... !"-ഞാൻ സൗമ്യമായി പറഞ്ഞു.
അവൻ ചെറുതായിട്ട് ഒന്ന് പൊങ്ങിയ ലക്ഷണം ഉണ്ട്.
"പക്ഷെ.... "- ഞാൻ തുടർന്നു..
"പക്ഷെ....?? "
"പക്ഷെ ഈ ചിരി ഇനി അധികം സമയത്തേക്ക് ഇല്ലല്ലോ... "-ഞാൻ ദുഖാർത്തയായി..
"അതെന്താ ഡി.. ഞാൻ ചവാൻ പോകുവാണോ...?? "
"അതെ... "
"ഏഹ്.. "-അവൻ ഒന്ന് ഭയന്നു.. അവന്റെ മുഖത്തെ ചിരിയൊക്കെ മാഞ്ഞു.. അവൻ പക്ഷെ അത് പുറത്ത് കാട്ടാതിരിക്കാൻ നോക്കുന്നുണ്ട്...
"ഓഹ്.. പിന്നെ... നീ ആരെയാ പേടിപ്പിക്കാൻ നോക്കുന്നത്... ഈ എന്നെയോ??.. ഒഞ്ഞു പോടീ.. "-അവൻ പിടിച്ചു നിക്കയാണ് സൂർത്തുക്കളെ പിടിച്ചു നിക്കയാണ്
"ഇപ്പൊ നീ കുടിച്ച ചായയിൽ ഉണ്ട് എല്ലാം... നിന്റെ ജീവൻ എടുക്കാൻ പാകത്തിന് എല്ലാം ... "
"എന്താടി... എന്താടി നീ അതിൽ ചേർത്തത്?? അവൻ തന്റെ നെഞ്ച് തടവിക്കൊണ്ട് എന്റെ നേർക്ക് പാഞ്ഞടുത്തു
ഇപ്പോ അവന്റെ ഭാവമാറ്റം പുറത്തറിയുന്നുണ്ട്..
ഞാൻ എന്റെ പോക്കെറ്റിൽ നിന്നും ആ ഡപ്പി എടുത്തു... അതിന്റെ ഉള്ളിലെ വെളുത്ത പൊടി കണ്ടപ്പോൾ തന്നെ അവന്റെ പാതി ജീവൻ പോയ മട്ടുണ്ട്..
"ഇതാണ് ഞാൻ ചേർത്തത്... "
"ഇത് എന്താ.. "
"ഇത് ഒരു തരം വിഷം ആണ്... സ്ലോ പോയിസൺ.. ഇത് ആമാശയത്തിൽ ചെന്നാൽ അഞ്ചു മിനിട്ടുകൾക്ക് ശേഷം പ്രവർത്തനം ആരംഭിക്കും... ശരീരത്തിന്റെ ഓരോ അവയവങ്ങളുടേത് അടക്കം പ്രവർത്തനം നിലയ്ക്കും... ഞരമ്പുകൾ വലിഞ്ഞു പൊട്ടും...ശരിക്കും പറഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ നീ ചോര ഛർദിക്കും... നാളത്തെ ഉദയം കാണാൻ നിനക്ക് ആവില്ല.. "-ഞാൻ പറഞ്ഞു നിർത്തി.
അവൻ താഴേക്കു നോക്കി.. അവന്റെ പേരെന്റ്സ് എന്റെ വീട്ടുകാരോട് സന്തോഷത്തോടെ ഇരുന്നു സംസാരിക്കയാണ്..
അവൻ എന്നെ നോക്കി...
"ഇല്ല... അവർ കുടിച്ചതിൽ ഇല്ല.. നീ കുടിച്ച ചായയിൽ മാത്രമേ ചേർത്തിട്ടുള്ളു..
അവൻ വിളറി വെളുക്കാൻ തുടങ്ങി... നന്നായി വിയർത്തൊഴുകുന്നുണ്ട്.. സത്യത്തിൽ ഒരു നിമിഷം അവനു എന്റെ രൂപം ജോളി കുട്ടൂസിന്റെ രൂപം ആയി തോന്നി എന്ന് എനിക്ക് മനസിലായി..
"ഡി നിന്നെ എനിക്ക് ശരിക്കും ഇഷ്ട്ടാരുന്നു.. പക്ഷെ നീ... എന്നെ.... "
-പറഞ്ഞു മുഴുമിപ്പിക്കാതെ മുണ്ടും മടക്കി കുത്തി അവൻ താഴേയ്ക്ക് ഓടി ...
മര്യാദയ്ക്ക് കയറി പോയവൻ കാവടി തുള്ളി വരുന്നത് കണ്ടു താഴേക്കു ഇരിക്കുന്നവരും ഞെട്ടി...
താഴെ ചെന്നപാടെ അവൻ - "അച്ഛാ... അമ്മേ... വേഗം വാ... " എന്ന് അലറിക്കൊണ്ട് ഒറ്റ ചാട്ടത്തിനു മുറ്റത്തെത്തി.. ഞങ്ങളെ ഒന്ന് ഞെട്ടിതരിച്ചു നോക്കിയിട്ട് അവന്റെ വീട്ടുകാരും അവന്റെ പിറകെ ഓടി..
സംഗതി പന്തി അല്ലെന്നു കത്തിയ എന്റെ വീട്ടുകാർ നായകന് ചുറ്റും വളയുന്ന ഗുണ്ടകളെ പോലെ എന്നെ വട്ടം വളഞ്ഞു...
"എന്താ... നീ അവനെ എന്താ ചെയ്തേ?? '
"ഹ...ഹ... ഹ... ഞാൻ അവന്റെ സൈക്കോളജിക്കൽ മർമ്മത്തിനിട്ടു ഒന്ന് താങ്ങി.. "-ഞാൻ കയ്യിലിരുന്ന നമ്മുടെ ആ ഡപ്പി മുകളിലേക്ക് എറിഞ്ഞു ക്യാച്ച് പിടിച്ചു
.
"എന്താന്ന്?? "
"എന്റെ പൊന്നു വീട്ടുകാരെ... ചോക്കുപൊടി പോലും കണ്ടാൽ തിരിച്ചറിയാത്ത ഇവന് ആണോ നിങ്ങൾ എന്നെ കെട്ടിച്ചു കൊടുക്കാൻ പോണത്...?? "
"ഏഹ്?? "
"ഹു ഹു ഹൂ.. "
സത്യത്തിൽ ഞാൻ ചായയിൽ ഒന്നും ചേർത്തില്ലായിരുന്നു.അത് ഞാൻ കൺസെപ്റ്റ് മാപ്പ് ചെയ്യാൻ ഉപയോഗിച്ച് ബാക്കി വന്ന ചോക്കുപൊടി ആയിരുന്നു.. അത് കൊണ്ടു ഇങ്ങനെ ഒരു ഗുണം ഉണ്ടായി.
ഹു ഹു... ഞാൻ പോയി മ്യൂസിക് ചാനൽ വച്ചു... കറക്റ്റ് സമയത്തു തന്നെ അതിൽ "ഡിയോ ഡിയോ" പാട്ടും...
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഉണ്ട് വീട്ടുകാർ ഒന്നടങ്കം എന്നെ നോക്കി താടിക്കും തലയ്ക്കും ഒക്കെ കയ്യും കൊടുത്തു നിക്കുന്നു..
അല്ല പിന്നെ.. എന്നോടാ കളി... !!!
(അവസാനിച്ചു )
3 ഭാഗങ്ങൾ മാത്രമുള്ള അവൾ എന്ന നോവൽ വായിക്കൂ ഭാഗം ഒന്ന് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
(കഥയുടെ ചുറ്റുപാടുകൾ എല്ലാം എന്റെ തന്നെയാണെങ്കിലും ഇങ്ങനെ ഒരു ചെക്കനോ പെണ്ണുകാണാലോ നടന്നിട്ടില്ല കേട്ടോ... വെറും സാങ്കൽപ്പികം മാത്രം 😅😆😂😎, ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ)
രചന: ജ്യോതിക നന്ദിനി

Loading...