ഒരു Complicated ലൗ സ്റ്റോറി, Part 2 & 3

Valappottukal
ഒരു Complicated ലൗ സ്റ്റോറി, Part 2

അടുത്തെത്തിയപ്പോ കൊച്ചു കണ്ടു വണ്ടിയിൽ ചാരി നിക്കുന്ന ആള് ഫോൺ il തോണ്ടിക്കൊണ്ടു മുന്നിൽ ഉള്ള ബൈക്ക് il ചാരി ഇരിക്കുന്ന വേറെ ഒരുത്തനോട് സംസാരിക്കുവാ. ഷൂസ് കാര് ന്റെ ഡോർ il ചവിട്ടി വച്ചിരിക്കുന്നത് കണ്ടു കൊച്ചുവിന്റെ മുഖം ചുവന്നു. ..

"ഡോ!" അവൾ ഉറക്കെ വിളിച്ചു!

************************

പെട്ടന്ന് സൈഡിൽ നിന്ന് ഒച്ച കേട്ട് ഇഷാൻ ന്റെ കയ്യിൽ ന്നു ഫോൺ സ്ലിപ് ആയി താഴെ വീഴാൻ പോയി. ബൈക്ക് ൽ ചാരി നിന്നിരുന്ന അമൻ ഉം ഞെട്ടി ചാടി എഴുന്നെറ്റു. ഒച്ച കേട്ട സൈഡ് ലേക്ക് നോക്കിയപ്പോ ധാ ഒരു കിടിലൻ പെണ്ണ് ആകെ ചുവന്നു തുടുത്തു നിന്നെ ഇപ്പൊ കൊല്ലും ന്നു പറഞ്ഞു നോക്കി നിക്കുന്നു. .. എന്താണെന്ന് മനസ്സിലാവാതെ ഇഷാൻ അമൻ നെ നോക്കി. വീണ്ടും അവളെ നോക്കിയാ ഇഷാൻ മനസ്സിൽ പറഞ്ഞു. .. 'ഐയ്യോടാ ... എന്തൊരു ക്യൂട്ട്!'. പക്ഷെ അവളുടെ അടുത്ത ഡയലോഗിൽ അവന്റ ഒരു 6 -7 കിളികളുടെ കൂടെ ആ ഒരു തോന്നലും എങ്ങോട്ടോ പറന്നു പോയി..

"ഇങ്ങനെ ചവിട്ടി ചാരി നിക്കാൻ നിന്റെ അമ്മായിയപ്പൻ വാങ്ങി തന്നതാണോടാ ഈ വണ്ടി!!!"

അപ്പോഴാണ് അവൻ വണ്ടിയിൽ ചവിട്ടി നിൽക്കുവായിരുന്നു ന്നു ഓർത്തത്. നേരെ ചൊവ്വേ ചോതിച്ചിരുന്നേൽ ഒരു സോറി പറയായിരുന്നു. പക്ഷെ നരുന്തു പോലെ ഒരു പെണ്ണ്, പബ്ലിക് ആയി ചീത്ത വിളിച്ചപ്പോ അവനു ദേഷ്യം വന്നു. ..

"ആ അതേടി! അത് ചോദിക്കാൻ നീ ആരാ! എനിക്ക് തോന്നിയത് പോലെ ഞാൻ നിക്കും! ഇനിയും ചവിട്ടുവോം ചെയ്യും!" ഇതും പറഞ്ഞു അവൻ വീണ്ടും ഡോർ il ചവിട്ടി.

already temper തെറ്റി നിന്ന കൊച്ചു നു ഇതും കൂടെ ആയപ്പോ പൂർത്തി ആയി. .. ഡാ ന്നു വിളിച്ചോണ്ട് അവൾ സ്പീഡ് il ചെന്ന് അവനെ ഒറ്റ തള്ള്. ബാലൻസ് തെറ്റി വീഴാൻ പോയ അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു.ധാ കിടക്കുന്നു 2 ഉം താഴെ. well, ഇഷാൻ താഴെയും കൊച്ചു ഇഷാൻ ന്റെ നെഞ്ചത്തും. കൊച്ചു പെട്ടന്ന് ചാടി എഴുന്നേറ്റു, എഴുന്നേൽക്കാൻ തുടങ്ങിയ ഇഷാന്റെ മുടിയിൽ പിടിച്ചു വലിച്ചു പിന്നെയും തള്ളി താഴെ ഇട്ടു. അപ്പോഴേക്ക് അങ്ങോട്ടേക്ക് ഓടി എത്തിയ പൊന്നുവും കൂട്ടരും ഓടി ചെന്ന് കൊച്ചുവിനെ പിടിച്ചു മാറ്റി.

എഴുന്നേറ്റു വന്ന ഇഷാൻ നു എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ്, എന്താ ഇവിടെ ഇപ്പൊ ഈ 2 സെക്കന്റ് il സംഭവിച്ചേ എന്ന് മനസ്സിലാവാതെ മൊത്തത്തിൽ കിളി പോയി വായും പൊളിച്ചൂ നിന്ന അമൻ നോട് അമ്മു ഒച്ച എടുത്തു "ഡോ പൊട്ടാ വിളിച്ചുണ്ടു പോടോ തന്റെ അലവലാതി ഫ്രണ്ട് നെ."

ആള് കൂടുന്നത് കണ്ടു പൊന്നു അപ്പോഴേക്ക് കൊച്ചു നെ വണ്ടിയിലേക്ക് തള്ളി കയറ്റി, വേഗം തന്നെ എല്ലാരും കയറി. മുന്നോട്ടെടുത്ത വണ്ടിയിൽ പിടിക്കാൻ ശ്രേമിച്ചു താഴത്തു നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ഇഷാൻ അലറി "diiii".

"നീ പോടാ മത്തങ്ങാ തലയ! " അപ്പോഴും കലിപ്പ് തീരാതിരുന്ന കൊച്ചു ഗ്ലാസ് താഴ്ത്തി വിളിച്ചു പറഞ്ഞു.

അവളെ കയ്യിൽ കിട്ടാഞ്ഞ ദേഷ്യത്തിൽ അവൻ കൈ ചുരുട്ടി ബൈക്ക് ന്റെ സീറ്റ് il ഇടിച്ചു. .. അപ്പോഴേക്ക് വൈകുന്നേരത്തെ വെള്ളം aഅടിക്കു അച്ചാറും സ്നാക്ക്സ് ഉം വാങ്ങാൻ പോയ അനിരുദ്ധഉം വരുണും എത്തി. ഫുൾ സംഭവം കണ്ടില്ലെങ്കിലും ഏതോ പെണ്ണുങ്ങൾ എന്തോ ദേഷ്യത്തിൽ പറഞ്ഞു കാർ il കയറി പോവുന്നതും, ഇഷാൻ കലിപ്പായി താഴെ നിന്ന് എഴുന്നേറ്റു വരുന്നതും ഒക്കെ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ അവര് കണ്ടായിരുന്നു.

ഇഷാൻ ന്റെ മുഖം കണ്ടു ചോദിക്കാൻ പേടിച്ചു അനിരുദ്ധ് അമൻ നോട് എന്താ പറ്റിയെ എന്ന് ചോദിച്ചു.

"വലിയ പിടി ഇല്ല അളിയാ. കുറെ പെണ്ണുങ്ങൾ ഉണ്ടായിരുന്നു. എല്ലാത്തിനേം കാണാൻ കിടു ആണെന്ന് മാത്രേം അറിയാം. "

"ഛെ! മിസ് ആയല്ലോ! ശെരിക്കും കിടു ആയിരുന്നോ?" വരുൺ പെട്ടന്ന് തിരിഞ്ഞു ഇഷാൻ നോടായ് ചോദിച്ചു. ചോദിച്ചു കഴിഞ്ഞാണ് അവൻ കലിപ്പ് mode il ആണെന്ന് വരുൺ ഓർത്തത്.

"ആണെങ്കിലെന്താ! നമ്മടെ ചെക്കനെ കാണിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ! അവളെ ഇനി കയ്യിൽ കിട്ടിയാൽ!!!!"

വരുൺ രക്ഷപ്പെടാനായി പറഞ്ഞു. ...

"വെറുതെ വിടില്ല ആ കുരിപ്പ് നെ!" ഇഷാൻ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു.

*******************************************************************************************************************************

ഇതേ സമയം വണ്ടിയിൽ കൊച്ചു അപ്പോഴും ദേഷ്യത്തിൽ ഇരിക്കുവായിരുന്നു.
Loading...

"എന്റെ പൊന്ന് കൊച്ചു, നീ ഒന്ന് അടങ്ങു! ഒന്നില്ലെങ്കിൽ അവൻ നിന്റെ വണ്ടിയിൽ ചവിട്ടിയതിനു അവനു നല്ല ചവിട്ടു കൊടുക്കാൻ പറ്റിയില്ലേ!" മാളു അവളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു.

"ആദ്യം ചവിട്ടിയതിനുള്ളത് മാത്രേ കൊടുക്കാൻ പറ്റിയുള്ളൂ. രണ്ടാമത്തെ ചവിട്ടുണുള്ളത് കൊടുക്കാൻ പോയപ്പോഴേക്കാണ് ഈ പൊന്നു എന്നെ പിടിച്ചു വണ്ടിയിൽ കയറ്റിയെ. " കൊച്ചു ദേഷ്യത്തിൽ പറഞ്ഞു.

"അതെ! !! ഇനി നീ അവിടെ കിടന്നു വഴക്കുണ്ടാക്കി പ്രെശ്നം ആയി, പോലീസ് കേസ് ആയി, വീട്ടിലും അറിഞ്ഞു മൊത്തത്തിൽ കുളം ആവനായിരിക്കും. എന്റെ കൊച്ചു, അവനെ പഞ്ഞിക്കിടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ. .. നമ്മൾ ഒരു 3 മാസം ഒക്കെ ഒന്ന് കണ്ട്രോൾ ചെയ്തേ പറ്റൂ. അറിയാല്ലോ! മമ്മി സെറ്റ് ഫുൾ against ആയിരുന്നു നമ്മളെ ഒരുമിച്ചു പഠിപ്പിക്കാൻ വിടുന്നതിലും, ദൂരെ കോളേജിൽ അഡ്മിഷൻ എടുക്കുന്നതിനും ഒക്കെ. എന്തൊക്കെ ചെയ്ത ഒന്ന് കരയ്ക്കടുപ്പിച്ചതെ ന്നു നിനക്കറിയരുതോ! so... ഫോർ ദി നെക്സ്റ്റ് 3 months എങ്കിലും we ഹാവ് to ബി "നല്ല കുട്ടീസ്"... ഫ്ലാറ്റ് ലേക്ക് ഒന്ന് മാറി കിട്ടിയാൽ നമുക്ക് slowly നമ്മടെ തനി സ്വഭാവം പൊറുത്ത്‌ എടുക്കാം. അവനെ എങ്ങനെ എങ്കിലും സ്കെച്ച് ഇട്ടു നമുക്ക് പൊക്കാം. അത് വരെ നീ എങ്ങനെ എങ്കിലും ഒന്ന് കണ്ട്രോൾ ചെയ്യേണ്ടേ ചട്ടമ്പി കല്യാണി!" ഡ്രൈവ് ചെയ്യുന്നതിനിടെ കൊച്ചു ന്റെ താടി പിടിച്ചു കളിപ്പിച്ചു കൊണ്ട് പൊന്നു പറഞ്ഞു.

"അയ്യടാ, ഞാൻ ചട്ടമ്പി... അപ്പൊ നിന്നെ എന്ത് വിളിക്കേണം? ടെൻത് il ഹിസ്റ്ററി സർ നു quotation കൊടുത്ത ആളാണ്!" പൊന്നു നെ കളിയാക്കി കൊണ്ട് കൊച്ചു പറഞ്ഞു.

"ചെറുക്കൻ പക്ഷെ മുറ്റായിരുന്നു. എന്താ ലുക്ക്... എന്താ height... എന്താ ബോഡി! അതോ ആ ഷർട്ട് ന്റെ ആയിരുന്നോ!" മെഹ്രു വണ്ടറടിക്കാൻ തുടങ്ങി.

"തോന്നിയതൊന്നും അല്ല.... നല്ല ജിം ആണ് ... അങ്ങേരുടെ നെഞ്ചത്തോട്ടല്ലേ ഞാൻ അലച്ചും കെട്ടി വീണേ. പാറപ്പുറത്തു വീണ ഒരു ഫീൽ ആയിരുന്നു. പിടിച്ചു തള്ളുന്നതിനിടയ്ക്കു അങ്ങേരുടെ biceps ലും ഒരു പിടി കിട്ടിയതാ... ഒരു രക്ഷ ഇല്ല! ച്ചെ! നല്ല രീതിക്ക് മീറ്റ് ചെയ്തിരുന്നേ എങ്കിൽ ഒരു റൊമാൻസ് ഒക്കെ അടിക്കായിരുന്നു." കൊച്ചു താടിക്കു കൈകൊടുത്ത്‌
"എടി എടി എടി കോഴിക്കുഞ്ഞേ..." പുറകിൽ ഇരുന്ന 3 പേരും കൂടെ അവളുടെ തോളത്തു പിടിച്ചു കുലുക്കി.

അങ്ങനെ scene ഒന്ന് ശാന്തം ആയി. .. പിന്നെ പാട്ടൊക്കെ കേട്ട് കളിയും ചിരിയും വർത്തമാനവും ഒക്കെ ആയി അവർ ഹോസ്റ്റലിൽ എത്തി!

*****************************************************************************************************************************

കൊച്ചു കൂൾ ഡൌൺ ആയെങ്കിലും ഒരു മിനിറ്റ് കഴിയും തോറും ഇഷാൻ ന്റെ ദേഷ്യം കൂടി കൂടി വന്നു. ഫ്ലാറ്റ് il എത്തി അപ്പോഴേക്ക് 3 ബിയർ അകത്താക്കി .

"ആ പന്ന കുരിപ്പു! അവളെ കണ്ടാൽ പറയുവോ വായിൽ ന്നു വരുന്നത് തനി തോട്ടി വർത്തമാനം ആണെന്ന്!" ഇഷാൻ പിറുപിറുതൊണ്ടിരുന്നു.

ഹാഷിം അമൻ നോട് പുരികം ഉയർത്തി എന്താ സംഭവം എന്ന് ചോദിച്ചു! അമൻ വിവരിക്കാൻ തുടങ്ങി.

ഞങ്ങൾ ആ മാള് ന്റെ അടുത്ത് നിക്കുമ്പോ ഒരു കിടിലൻ ഐറ്റം. .. കാണാൻ ഒരു രക്ഷ ഇല്ല. .. മുടിഞ്ഞ ലുക്ക് ഒകെ ഉണ്ട്. .. നേരെ വന്നു നല്ല ചന്ത സ്റ്റൈൽ ചീത്ത. ഇത് കേട്ട് ഇവൻ ഭ്രാന്തായി തിരിച്ചു പറഞ്ഞു അവളുടെ കാർ il ചവിട്ടു! ദേ ഇവന്റെ ഒരു പകുതിയേ കാണുള്ളൂ ആ പെണ്ണ്... ഓടി വന്നു ഇവനെ തള്ളി മറിച്ചിട്ടു, ഇവാൻ പോയ പോക്കിന് അവളേം കൂടെ പിടിച്ചു മറിച്ചു അവന്റെ മെത്തോട്ടിട്ടു. ഇതിനിടയ്ക്ക് കാണാൻ കൊള്ളാവുന്ന വേറെ 3 -4 എണ്ണം വന്നു അതിനെ പിടിച്ചു മാറ്റി, ഒന്നും മനസിലാവാതെ ബ്ലിങ്കസ്യാ അടിച്ചു നിന്ന എന്നേം തെറി വിളിച്ചു വണ്ടീമ് എടുത്തു പോയി. "

"കണ്ടാ പറയില്ല ആ കോപ്പിനെ. ഓർക്കുമ്പോ പിന്നേം ചൊറിഞ്ഞു വരുന്നുണ്ട് ! ഡാ varune, ആ bacardi പൊട്ടിച്ചെ!" ഇഷാൻ ബിയർ bottle താഴെ വച്ചു കൊണ്ട് പറഞ്ഞു.

"നീ ഒന്ന് സമാധാനപ്പെടു അളിയാ! നമുക്ക് വഴി ഉണ്ടാക്കാം. അടുത്ത തവണ അവളെ കയ്യിൽ കിട്ടിയാൽ ഇന്നത്തേതും പലിശേം സഹിതം നമുക്ക് തിരിച്ചു കൊടുക്കാം. ഇങ്ങള് ബേജാറാവാതെ man!" bacardi പൊട്ടിച്ചു എല്ലാവര്ക്കും ഓരോ ഡ്രിങ്ക് fix ചെയ്തുകൊണ്ട് ഹാഷിം പറഞ്ഞു.

തനിക്കു നല്ല 8 ന്റെ പണി വരുന്നതറിയാതെ ഈ സമയം നമ്മുടെ കഥാനായിക ഉറങ്ങാൻ ഉള്ള തെയ്യാറെടുപ്പിലായിരുന്നു.

*************************************************************************************************************************************

പിറ്റേന്ന് ഒരു 7 -8 alarm um 10 - 20 snooze um ഒക്കെ കഴിഞ്ഞു കഷ്ടപ്പെട്ട് 5 പേരും എഴുന്നേറ്റു റെഡി ആവാൻ തുടങ്ങി. അന്നേക്ക്‌ ഇടാൻ വേണ്ടി skirt um top ഉം എടുത്തു വയ്ക്കുന്ന കണ്ടു മെഹ്രു മാളു നോട് പറഞ്ഞു

"എങ്ങോട്ടാ പോലെ കുട്ടിപ്പാവാടേ ഒക്കെ ഇട്ടു?"

ഒരു പുരികം ഉയർത്തി മാളു മെഹ്റുനോട് ചോദിച്ചു "എന്തെ ഇങ്ങനെ സിമ്പിൾ ആയി ഡ്രസ്സ് ധരിക്കുന്ന പെൺപിള്ളേരെ അവർക്കിഷ്ടമല്ലേ, ഡോണ്ട് ദേ ലൈക്? "

"എടി മരഭൂതമേ... 3 മാസത്തേക്കുള്ള നമ്മടെ മിഷൻ അച്ചടക്കത്തിന്റെ പ്ലാനിംഗ് plotting ഒക്കെ നീ മറന്നോ? ഇന്നലെ ഈ റൂമിൽ ഇരുന്നല്ലെടി പോത്തേ നമ്മൾ ഒക്കെ ഡിസൈഡ് ചെയ്തത്. കുറച്ചു നാളെത്തേക്കു നമ്മൾ 5 ഉം വിൽ ഒൺലി വെയർ സൽവാർ അല്ലെങ്കിൽ കുർത്ത. വായിൽ കയ്യിട്ടാൽ പോലും കടിക്കാത്ത... ഫസ്റ്റ് ഇയർ ഇലെ ഏറ്റവും പാവം പിള്ളേർ. റാഗ് ചെയ്യാൻ എങ്ങാൻ ആരെങ്കിലും വന്നാൽ 1 പറഞ്ഞു 2 ആമത്തത്തിനു അങ്ങ് കരഞ്ഞേക്കേണം." മെഹ്രു ഓർമിപ്പിച്ചു.

"ok! ഇതൊക്കെ സമ്മതിച്ചു. ഇതൊക്ക ഞങ്ങൾ ചെയ്യാം... പക്ഷെ നിന്നോടും കൊച്ചുനോടും പറഞ്ഞ കാര്യം nനിങ്ങളും മറക്കേണ്ട. .. ഒരു മയത്തിൽ വായിനോക്കാൻ നിന്നെ കൊണ്ട് പറ്റുവോ? അതില്ലെങ്കിൽ പിന്നെ വേറെ ഒന്നും ചെയ്തിട്ട് ഒരു കാര്യോം ഇല്ല." പൊന്നു ഡ്രസ്സ് ഇടുന്നതിനിടെ മെഹ്രു നോടായി ചോദിച്ചു.

"ഇഇഇ " മെഹ്രു ഒന്ന് പല്ലിളിച്ചു . കൊച്ചു അത് കേട്ടിട്ടേ ഇല്ലാ എന്നുള്ള മട്ടിൽ കണ്ണെഴുത്തു കന്റിണ്‌െ ചെയ്തു. ലോക വായിനോക്കി ആണ് നമ്മട മെഹ്രു & കൊച്ചു .കാണാൻ കൊള്ളാവുന്ന ആൺപിള്ളേരെ കണ്ടാൽ അവർ ആൺപിള്ളേരെ നാണിപ്പിക്കുന്ന തരത്തിൽ നോക്കി കളയും.

അങ്ങനെ അവര് സിമ്പിൾ ആയ സൽവാർ ഒക്കെ ഇട്ടു റെഡി ആയി, മെസ്സിലേക്കു പോവാതെ ബ്രീഡ് ഉം ജാം ഉം വച്ചു അഡ്ജസ്റ്റ് ചെയ്തു സംഭവ ബഹുലം ആയ ഒരു ദിവസ്സം അവരുടെ മുന്നിൽ തുടങ്ങാൻ പോകുവാണെന്നു അറിയാതെ 5 പേരും കോളേജ് ലേക്ക് തിരിച്ചു. ..
*************

ഒരു Complicated ലൗ സ്റ്റോറി, ഭാഗം: 3

അങ്ങനെ കൊച്ചു ആൻഡ് ടീം ന്റെ ഫസ്റ്റ് ഡേ ആസ് കോളേജ് സ്റ്റുഡന്റ്സ് സ്റ്റാർട്ട് ചെയ്തു. പറയുമ്പോ എല്ലാം പറയാണല്ലോ... നല്ല കിടിലൻ ക്യാമ്പസ് ആണ്. കുറെ ഡിപ്പാർട്മെന്റ്സ് ഉണ്ട്. .. അതൊക്കെ ഓരോ കുന്നുകൾക്കു മുകളിൽ ആണ്. നിറയെ വലിയ വലിയ മരങ്ങൾ നിറഞ്ഞ ഒരു ക്യാമ്പസ്. ഡിപ്പാര്ട്മെന്റ് buildingസ് ഒക്കെ കുന്നുകൾക്കു മുകളിൽ ആയതിനാൽ നല്ല വ്യൂ ആണ് ഒരു ക്ലാസ് റൂമിൽ നിന്നും.

വീട്ടിൽ നിന്നെ പൊന്നു ക്യാമ്പസ് ന്റെ മാപ് ഡൌൺലോഡ് ചെയ്തു ഫോണിൽ സേവ് ചെയ്തിരുന്നു. "department എവിടെ ആണെന്ന് ഇനി ഒരു പട്ടീടേം സഹായം ഇല്ലാതെ കണ്ടു പിടിക്കാം" ഇതായിരുന്നു ഹോസ്റ്റൽ ന്നു ഇറങ്ങുമ്പോ പൊന്നു ന്റെ വക ഓവർ കോൺഫിഡന്റ് ഡയലോഗ്. "പിന്നല്ലാഹ്‌ " എന്നും പറഞ്ഞു ബാക്കി നാലും.

ഇങ്ങനെ ഒക്കെ പറയുമ്പോ പിന്നെ ദൈവം ഒരു ചെറിയ പണി കൊടുക്കാതിരിക്കില്ലല്ലോ! അങ്ങനെ കൊടുത്തില്ലെങ്കിൽ പിന്നെ ദൈവം ആണെന്ന് പറഞ്ഞിരിക്കാന് പുളിക്കും ഒരു cചളിപ്പൊക്കെ കാണില്ലേ. പണി എന്താന്നല്ലേ? വഴിയേ പറയാം.

ഫസ്റ്റ് ഡേ ആയതു കൊണ്ട് എല്ലാ ഡിപ്പാര്ട്മെന്റ് ഫസ്റ്റ് ഇയർകാർക്കും കൂടെ ഒരു കോമണ് സെഷന് ഉണ്ടായിരുന്നു. നമ്മുടെ 5 gals മെയിൻ ബ്ലോക്ക് ലക്‌ഷ്യം ആക്കി വച്ചു പിടിച്ചിട്ടുണ്ട് . ഒരല്പം ലേറ്റ് ആകുവോന്നു സംശയം ഉള്ളത് കൊണ്ടും സീനിയർസ് ഒക്കെ മെയിൻ വഴിയിൽ juniors നെ ടാർഗറ്റ് ചെയ്തു ഇരിപ്പുണ്ടാവുമെന്നുള്ള വെറും കോമണ് സെൻസ് കൊണ്ടും അവർ ഊടു വഴി മെയിൻ ബ്ലോക്കിൽ കയറാം ന്നു ഡിസൈഡ് ചെയ്തു. അങ്ങോട്ടുള്ള യാത്ര വളരെ successful ആയിരുന്നു. പോവുന്ന വഴി അവർ ആല് പോലെ വെല്യ ഒരു മരം കണ്ടു. .. **ആളായിരുന്നിരിക്കാം.... പക്ഷെ വെല്യ പിടി ഇല്ല... അതാ ആല് പോലെ ന്നു പറഞ്ഞെ** അത് കണ്ടു കൊച്ചു ഉടനെ പറഞ്ഞു "ഡാ ഇന്ന് ഉച്ച വരെയേ മിക്കവാറും ക്ലാസ് കാണാത്തൊള്ളൂ... തിരിച്ചു നമുക്ക് ഇത് വഴി വരാം... ഇവിടെ കുറച്ചു നേരം ഇരിക്കണം."

"നേരാ.. നമ്മളുടെ ഹാങ്ങ് ഔട്ട് പ്ലസ് ആക്കാം ഈ സ്ഥലം... കണ്ടിട്ട് അധികം ആരും ഈ വഴി വരാറില്ലെന്നു തോന്നുന്നു... നമ്മൾക്ക് ഊളത്തരം പറഞ്ഞിരിക്കാൻ ഒരു സ്ഥലം ആയി" പൊന്നു പറഞ്ഞു...

ചുറ്റും നോക്കി അമ്മു പറഞ്ഞു. .. "എന്താ നിന്റെ ഒരു ഒബ്സെർവഷൻ, പൊന്നു! " ഇതൊക്കെ യ്യേന്തു ന്നുള്ള ഭാവത്തിൽ കോളർ പോകുന്നത് പോലെ പൊന്നു അവളുടെ ദുപ്പട്ട പൊക്കി കാണിച്ചു!

അങ്ങനെ inaugral സെഷൻ ഒക്കെ കഴിഞ്ഞു, ഒരു 11 മണി ഒക്കെ ആയപ്പോ എല്ലാവരും ക്ലാസ്സിലേക്ക് ചെന്ന്. മെയിൻ ബ്ലോക്ക് ഇൽനിന്നു പിള്ളേരൊക്കെ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. .. our girls നേരെ പോയി വിന്ഡോ സൈഡ് ലെ ബാക് ബെഞ്ച് കയ്യടക്കി. ..

ഓരോരുത്തരായി വന്നു തുടങ്ങി. ഒരു 15 മിനുട്ടിനുള്ളിൽ ക്ലാസ് ഫുൾ ആയി. മൊത്തം 55പേരുള്ളതിൽ 20 girls ഉം ബാക്കി ബോയ്സ് ഉം. മെഹറുവും കൊച്ചൂവും നൈസ് ആയിട്ട് വായി നോക്കുവാന്. .. ഒരു 5 ബോയ്സ് നു അവർ 10 ഇൽ 9 ഉം 6 പേർക്ക് 8 ഉം റേറ്റ് ചെയ്തു. looks ആൻഡ് ഡ്രസിങ് combined കാറ്റഗറിയിൽ ആണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പരിചയപ്പെട്ടു. അങ്ങനെ വായിനോട്ടവും സംസാരവും തകൃതിയായി നടക്കുന്നതിനിടയിൽ ഒരു ചുള്ളൻ ചെക്കൻ ക്ലാസ്ലേക്ക് കയറി വന്നു. .. ബ്ലാക്ക് ഷർട്ട്, grey പാന്റ്സ്... നല്ല അടിപൊളി ആയി ട്രിം ചെയ്ത കട്ടി താടി... ഇരു നിറം... ലൈറ്റ് ബ്രൗൺ കണ്ണ്. എല്ലാ girls ഉം axe deo ന്റെ ad ലെ പെണ്ണുങ്ങളെ പോലെ പുള്ളിടെ മെത്തേക്കു പൗൻസ് ചെയ്യാൻ റെഡി ആയിരിക്കുന്ന പോലെ അങ്ങേരെ നോക്കി ഇരുന്നു.

good morning, everyone! വെൽക്കം to ഗുഡ് ലോർഡ്‌സ്. ഐ ആം ഗൗതം കൃഷ്ണ ആൻഡ് Iഐ ആം ഗോയിങ് ട്ടോ ബി യുവർ ക്ലാസ് ട്യൂട്ടർ ഫോർ ദി നെക്സ്റ്റ് ത്രീ യീര്സ്. ദിസ് ഇയർ ഐ വിൽ ബി ടീച്ചിങ് ****(ഇഷ്ടം ഉള്ള ഒരു കോഴ്സ് ആഡ് ചെയ്തോ)..." ഇങ്ങനെ എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു. ബാക്കി പെണ്പിള്ളേര് പകുതി മാത്രേം കേട്ട് ബാക്കി ബാക്കി പുള്ളിനെ വായില്നോക്കി ഇരുന്നപ്പോ നമ്മടെ മാളു നു മാത്രം ഒന്നും മനസ്സിലാവാതെ ഫുൾ വായിനോട്ടം മാത്രം ആയി ഇരിക്കുവായിരുന്നു. പുള്ളിടെ കണ്ണ് പോവുന്നതും ചുണ്ടു അനങ്ങുന്നതും മുടി മുന്നിലേക്ക് വീഴുന്നതും ഒക്കെ നോക്കി ... ഒരു മാതിരി കൊറിയൻ റൊമാന്റിക് കോമഡി സിനിമ subtitle ഇല്ലാതെ കാണുന്നത് പോലെ. കാണാൻ നല്ല രസം, പക്ഷെ ഒന്നും അങ്ങ് മനസ്സിലാവുന്നില്ല. ഇതിനിടെ സെല്ഫ് ഇൻട്രോ ഒക്കെ കഴിഞ്ഞു ഗൗതം ഓരോരുത്തരെ ആയി പരിചയപ്പെട്ടു ഇങ്ങു ബാക് ബെഞ്ച് വരെ എത്തി... ബെഞ്ച് ന്റെ അറ്റത്തു വന്നു മാളു ന്റെ സെല്ഫ് ഇൻട്രോ കേൾക്കാൻ നിന്നു ... എവടെ അറിയാൻ! വെറുതെ ഗൗതം ന്റെ മുഖത്തു നോക്കി വായും പൊളിച്ചിരിക്കുവാ. മാളു ന്റെ ഈ ഇരിപ്പു കണ്ടു ഗൗതം അടുത്തിരുന്ന പൊന്നു നോട് എന്ത് പറ്റി എന്ന് പുരികം പൊക്കി ചോദിച്ചു. മാളു ന്റെ താടിക്ക് വച്ചതിരിക്കുന്ന കൈക്കിട്ടു പൊന്നു ഒരു തട്ട് കൊടുത്തു. ഞെട്ടി പിടഞ്ഞു മാളു ചാടി എഴുന്നേറ്റു.. മുന്നിൽ സർ നിക്കുന്നത് കണ്ടപ്പോ എന്തോ ഓർമ്മയിൽ "പ്രേസേന്റ്റ്, സർ" ന്നു വിളിച്ചു പറഞ്ഞു. ക്ലാസ് മൊത്തം കൂട്ട ചിരി ആയി. വന്ന ചിരി കടിച്ചു പിടിച്ചു ഗൗതം മാളു നോട് പറഞ്ഞു. .."please ഇൻട്രൊഡ്യൂസ് yourself, madam ". മൊത്തത്തിൽ ചമ്മി ഒരു സെല്ഫ് ഇൻട്രോ മാളു കൊടുത്തു. ചിരി കടിച്ചു പിടിച്ചു ഗൗതം അവളോട് ഇരുന്നോളാൻ പറഞ്ഞു. എന്നിട്ടു ബാക്കി ഉള്ളവരിലേക്കു തിരിഞ്ഞു.

അങ്ങനെ ആ hour കഴിഞ്ഞപ്പോ ഗൗതം പറഞ്ഞു "ഇന്ന് ഉച്ച കഴിഞ്ഞു ക്ലാസ് ഇല്ല. സൊ യു ഓൾ ക്യാൻ ലീവ് നൗ. സീ യു tomorrow." എന്ന് പറഞ്ഞു എല്ലാവരെയും നോക്കി ചിരിച്ചു. ആ ചിരി ഒരു മാത്ര മാളുവിന്റെ മുഖത്തു തങ്ങി നിന്നു . .. എന്നിട്ടു ഗൗതം പുറത്തേക്കു പോയി.
Loading...

"മിസ് മിഥില, മതി സ്വപ്നം കണ്ടത്... ബാക്കി ആ മരത്തിന്റെ താഴെ പോയിരുന്നു കാണാം. അടിപൊളി ആയിരിക്കും. വാ മാത്രം ഒന്ന് അടച്ചു വച്ചാൽ മതി.. വെറുതെ കാക്കകൾ പബ്ലിക് ടോയ്ലറ്റ് ആണെന്ന് തോന്നേണ്ട ..." ബാഗും എടുത്തു പുറത്തേക്കിറങ്ങുന്നതിനു ഇടയിൽ മാളുവിനെ നോക്കി മെഹ്രു പറഞ്ഞു. മാളു ഒരു വളിച്ച ചിരിയോടു കൂടെ അവരുടെ കൂടെ പോയി.

മാളുവിനെ കളിയാക്കി കളിയാക്കി അവർ നോക്കി വച്ചിരുന്ന മരത്തിനു അടുത്തെത്തി. വീണ്ടും അടുത്തേക്കെത്താറായതും അവർ 5 ഉം പിടിച്ചു നിർത്തിയത് പോലെ നിന്ന്. എന്താണ് വച്ചാൽ അവിടെ ആരൊക്കെയോ ഇരിപ്പുണ്ട്. 4-5 ബൈക്ക് um ഒക്കെ ചാരി വച്ചിട്ടുണ്ട്...

"അല്ലാഹ്... സീനിയർസ് ആണാ?" മെഹ്രു ചോദിച്ചു.

"മിണ്ടാതിരിയേഡി പോത്തേ. തിരിഞ്ഞു പോവാം" അമ്മു പറഞ്ഞു.

അപ്പോഴേക്ക് എന്തോ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയതാണ് അമൻ.

"ആഹഹാ... ആരൊക്കെയാ ഇത്! എല്ലാരും ഉണ്ടല്ലോ! ഇങ്ങോട്ടു കേറിവാടാ മക്കളെ " അമൻ ന്റെ ഡയലോഗ് കേട്ടാണ് കൂടെ ഉണ്ടായിരുന്ന ഇഷാൻ ആൻഡ് ടീം എന്താണെന്നു അറിയാൻ തിരിഞ്ഞു നോക്കിയത്.

ഇഷാൻ നെ കണ്ടതും. റിലേ തിരിച്ചു വന്നപ്പോഴേക്കും "ഡി ഒന്നും നോക്കേണ്ട കണ്ഠം വഴി വിട്ടോ" എന്നും പറഞ്ഞു കൊച്ചു തിരിഞ്ഞോടി. അവളുടെ ഒപ്പം ബാക്കി ഉള്ളവരും.

ബട്ട് ഇറ്റ് വാസ് ടൂ ലേറ്റ്. അപ്പോഴേക്ക് ഉഷാറായി ഇഷാനും പിള്ളേരും ചാടി അവരുടെ മുന്നിൽ നിന്നു .

"ജാങ്കോ, നുമ്മ പെട്ട്!!!" മെഹ്രു പതിയെ കൊച്ചു ന്റെ ചെവിയിൽ പറഞ്ഞു.

(തുടരും....) അടുത്ത ഭാഗം ഉടൻ, നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

രചന: സെഹ്നസീബ്
To Top