ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 11 To 12

Valappottukal
ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 11

ഒരുകണക്കിന് മതില് ചാടി അവർ അപ്പുറത്തെത്തി . നഖം കടിച്ചു കൊണ്ട് മാളു അവിടെ നിൽപ്പുണ്ടായിരുന്നു.

"പണി മതിലുചാടി പോയി വാങ്ങിച്ചല്ലേ?" അവരോടായി മാളു ചോദിച്ചു.

"നീ കേട്ടല്ലേ? നല്ലോണം നാറിയിട്ടുണ്ട്‌. ഇനി ഇപ്പൊ ഇവിടെ നിന്ന് സമയം കളയേണ്ട! അടുത്ത പണി വരുന്നതിനു മുന്നേ റൂമിൽ കയറാം." കൊച്ചു പറഞ്ഞു.

അവർ വേഗം റൂമിലേക്ക് നടന്നു.

അവർ സ്റ്റോർ റൂമിലേക്ക് ജനൽ വഴി കയറിയതും അമ്മു ഓടി വന്നു ഡോർ തുറന്നതും ഒരുമിച്ചയിരുന്നു. . അവർ വന്നത് കണ്ടതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു.

"എന്റെ കൃഷ്ണാ! ഒരു 2 മിനിറ്റ് കൂടെ നിങ്ങൾ വൈകിയിരുന്നെങ്കിൽ ഞാൻ വല്ല ഹാർട്ട് അറ്റാക്ക് ഉം വന്നു ചാത്തനെ! അങ്ങോട്ട് വരാൻ പോകുവായിരുന്നു ഞാൻ"

അവർ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു.

കൊച്ചു പറഞ്ഞു, "നീ അറിഞ്ഞാ? ഞങ്ങളെ പൊക്കീടാ!".

"ഞാൻ അറിഞ്ഞു. അച്ചു വിളിച്ചിരുന്നു ഇപ്പൊ നിങ്ങളുടെ സ്റ്റാറ്റസ് എന്താണെന്ന് ചോദിച്ചു!" മാളു കൊച്ചുവിന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി കൊണ്ട് പറഞ്ഞു.

"ഈ ലോകത്തു എത്ര ആൾക്കാരുണ്ട്. പോട്ടെ! ഈ കോളേജ് il തന്നെ എത്ര പേരുണ്ട്! കറക്റ്റ് ഇവരുടെ മുന്നിൽ തന്നെ എങ്ങനെ കറക്റ്റ് ആയി പോയി ചാടി എന്നാണു എനിക്ക് മനസ്സിലാവുന്നില്ല." കൊച്ചു ജനൽ കമ്പി തിരിച്ചു വച്ചുകൊണ്ടു പറഞ്ഞു.

"ഒരുകണക്കിന് ഇവരായതു നന്നായി.വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോ വലിയ പ്രെശ്നം ആക്കിയേനെ." പൊന്നു പറഞ്ഞു.
Loading...

"എന്നാലും ഹാഷീക്ക എന്ത് വിചാരിച്ചു കാണും" മെഹ്രുവിന്റെ വിഷമം അതായിരുന്നു.

"അയ്യോ ... ഒലിച്ചിട്ടു അവൾക്കു പേര് പോലും മുഴുവൻ വരുന്നില്ല. വിളിച്ചു ചോദിക്കു! എന്താ വിചാരിച്ചെന്നു! കുറെ നാളായല്ലോ നമ്പർ വാങ്ങിയിട്ട്. ഇതുവരെ രാവിലെത്തെയും രാത്രിത്തെയും ഗുഡ്മോർണിംഗ് ഉം ഗുഡ് നൈറ്റ് ഉം അല്ലാതെ വേറെ ടെവേലോപ്മെന്റ്സ് ഒന്നും ഉണ്ടായില്ലല്ലോ!" പൊന്നു വീണ്ടും!

"we are taking it slow! ടൈം ഉണ്ടല്ലോ!" മെഹ്രു ചിരിച്ചു കാണിച്ചു.

"നിന്ന് കഥ പറയാതെ സാധനം എടുത്തു ഒഴിക്ക് മാൻ ! 2 എണ്ണം അടിച്ചാലേ ഇന്നത്തെ ചമ്മലിന്റെ ഹാങ്ങോവർ അങ്ങ് മാറു!" കൊച്ചു ബെഡിലേക്കു ഇരുന്നു കൊണ്ട് പറഞ്ഞു.

"പറയുന്നത് കേട്ടാൽ തോന്നും മുഴുക്കുടിച്ചി ആണെന്ന്! 2 എണ്ണം അകത്തു ചെന്നാൽ മതി, അവൾ ജനിച്ച അന്ന് തൊട്ടുള്ള കഥ വിളമ്പും!" അമ്മു കൊച്ചുവിനെ കളിയാക്കി.

"ഒക്കെ കള! എന്തായാലും വേറെ പ്രെശ്നം ഒന്നും ഇല്ലാതെ സാധനം ആയി നമ്മൾ തിരിച്ചെത്തിയില്ലേ! ഇനി വേറെ നോ ഡിസ്കഷൻസ്  ഈ നൈറ്റ് നമ്മുടെ മാളുവിന്‌ ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് lets സ്റ്റാർട്ട് ദി പാർട്ടി. കൊച്ചു ഗ്ലാസ് കയ്യിലെടുത്തു. പൊന്നു പാട്ടു play ചെയ്തു.

"cheeersss!!!!' അവർ 5 പേരും ഗ്ലാസ്സ് മുട്ടിച്ചു കൊണ്ട് പാർട്ടി start ചെയ്തു.

ഒരു 2-3 പെഗ് ആയപ്പോ തന്നെ മെഹറുവും കൊച്ചുവും മാളുവും കിക്ക്‌ ആയി ഒരു വഴിക്കായി. പൊന്നുവിനും അമ്മുവിനും അത്യാവശ്യം നല്ല കപ്പാസിറ്റി ആണ്. നേരെ നില്ക്കാൻ വയ്യെങ്കിലും കൊച്ചുവും മാളുവും ഭയങ്കര ഡാൻസ് ആണ്, പൊന്നുവും കൂടെ ഉണ്ട്.

അപ്പോഴാണ് മെഹ്രുവിന്റെ ഫോൺ il ഒരു മെസ്സേജ് അലെർട് വന്നത്. അവള് അതെടുത്തു നോക്കി.

"ഹായ്...ഹാഷിക്കാടെ മെസ്സേജ്!" മെഹ്രു വിന്റെ കണ്ണുകൾ വിടർന്നു.

"വെള്ളമടിച്ചു ഓഫ് ആയോ സനകുട്ടി ന്നു... അച്ചോടാ! പാവം എന്റെ ഹാഷിക്ക! നോക്കെടി.... എന്ത് കേറിങ് ആണെന്ന് നോക്കിയേ! എനിക്കിപ്പോ എന്റെ ഇക്കാനെ കാണേണം" മെഹ്രു ചിണുങ്ങി.

"പൊന്നു മോളെ! ഒന്ന് കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. ദൈവത്തെ ഓർത്തു നിനക്ക് വീണ്ടും മതില് ചാടണം എന്ന് മാത്രം പറയല്ലേ. നല്ല ഉറക്കം വരുന്നുണ്ട് " അമ്മു തൊഴുത്തോണ്ടു പറഞ്ഞു കിടന്നു.

"എന്ന ഞാൻ ഫേസ് ചെയ്യും." മെഹ്രു ഫോൺ എടുത്തു വീഡിയോ കാൾ കൊടുത്തു.

"ആ നീ വിളി. എനിക്കും കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്. " കൊച്ചു ഡാൻസ് കളിച്ചു കൊണ്ട് പറഞ്ഞു.

"ഡി നീ കുളം ആകുവോ? വെള്ളം അടിച്ചു കഴിഞ്ഞാൽ നിന്റെ നാവിനു ലൈസൻസ് ഇല്ലാത്തതാ. അതും ഇതും പറഞ്ഞു നീ ബെറ്റ്  ഇന്നേ പൊളിക്കുവോ?" പൊന്നു കൊച്ചുവിന്റെ തോളത്തു പിടിച്ചുകൊണ്ടു ചോദിച്ചു.

"ഞാനങ്ങനെ കുളം ആക്കുവോ പൊന്നൂസേ." കൊച്ചു പൊന്നുവിനെ കെട്ടിപിടിച്ചു ചാടി ചാടി ഡാൻസ് കളിയ്ക്കാൻ തുടങ്ങി!
Loading...

"കർത്താവിനറിയാ!" പൊന്നു അവളുടെ പിടി വിടുവിച്ചു ബെഡ്ലേക്ക് ഇരുന്നു ഗ്ലാസ് il ബാക്കി ഉണ്ടായിരുന്നു ഡ്രിങ്ക് ഫിനിഷ് ചെയ്തു, ഒരു കഷ്ണം ബീഫ് എടുത്തു വായിലിട്ടു.

************************************************************************************************************************************

ഫ്ലാറ്റിൽ വെള്ളിയാഴ്ചകളിൽ സ്ഥിരം ഉള്ളത് പോലെ വെള്ളം അടി ഒക്കെ ആയിരിക്കുകയായിരുന്നു ഇഷാനും ഫ്രണ്ട്സും. കൊച്ചുവിന്റെ ഒക്കെ മതിലും ചാട്ടത്തിനെ കുറിച്ചു പറഞ്ഞു ചിരിച്ച കൊണ്ടിരിക്കുകയാണ് അവർ.

"എന്നാലും നല്ല ധൈര്യം തന്നെ അവളുമാർക്കു." മതില് ചാടുന്ന വീഡിയോ യും ഫ്രണ്ട്സിന്റെ വിവരണവും ഓക്ക് കഴിഞ്ഞപ്പോ അമൻ പറഞ്ഞു.

"രസം അല്ലേടാ! പെണ്ണുങ്ങൾ ആയാൽ ഇച്ചിരി കുരുത്തക്കേടൊക്കെ വേണം ! ഈ പേടിച്ചു വിറച്ചു അയ്യോ പൊത്തോ എന്ന് പറഞ്ഞിരിക്കുന്നതുങ്ങളെ വെറുതെ കാണാൻ കൊള്ളാം. കൂടെ കൂട്ടെണെങ്കിൽ ഇത് പോലെത്തെ വിളഞ്ഞ ഒരെണ്ണം തന്നെ ആവണം! നല്ല കാന്താരി മുളക് പോലെ എരിവുള്ള ഒരെണ്ണം" ഇഷാൻ കൈകൾ തലയുടെ പുറകിലേക്ക് വച്ചു സോഫയിൽ പുറകിലേക്ക് ചാഞ്ഞുകൊണ്ടു പറഞ്ഞു. അവന്റെ മനസ്സ് നിറയെ ഹന്നയുടെ മുഖം ആയിരുന്നു.

"അളിയാ ഞാൻ അന്നേ പറഞ്ഞില്ലേ അളിയാ ഇവന് ഹന്ന നോട് എന്തോ ഉണ്ടെന്നു. " വരുൺ ഇഷാനെ ചൂണ്ടിക്കൊണ്ട് അമാനിനോട് പറഞ്ഞു.

"നീ പോയി അവളെ പ്രൊപ്പോസ് ചെയ്യെടാ" വരുൺ നിരങ്ങി ഇഷാനിന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് അവനോടു പറഞ്ഞു.

"എന്നിട്ടു നിനക്ക് അവന്റ ചിലവിൽ ഒരു മാസം വിലാസനല്ലേ. അങ്ങനെ ഇപ്പൊ വേണ്ട! നീ പറയേണ്ടെടാ അളിയാ !" അമൻ പറഞ്ഞു.

"എടാ അവളാണെങ്കിൽ കാണാൻ നല്ല മുറ്റാണ്‌. ഇപ്പൊ തന്നെ കോളേജ് il അവൾക്കു ഫാൻസ്‌ കൂടുതലാണ്! നീ അവളുടെ ഇൻസ്റ്റാഗ്രാം പേജു കണ്ടിട്ടുണ്ടോ? ഒരു രക്ഷയില്ലാത്ത ഫോട്ടോസ് ആണ്. ചവറുപോലെ followersum.ആരേലും കൊത്തിക്കൊണ്ടു പോവുന്നതിനു മുന്നേ നീ സെറ്റ് ആക്കിക്കോ. കയ്യിന്നു പോയിട്ടു പിന്നെ മാനസ മൈനേ പാടിയിട്ടു കാര്യം ഇല്ല." വരുൺ ഇഷാനെ എരി കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.

"നീ ഒന്ന് പോടാ! ഇവൻ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല. അവളുടെ പുറകെ ആരുണ്ടെങ്കിൽ എന്താ അവൾ ഇവന്റെ പുറകെ അല്ലെ! അല്ലെങ്കിലും നിനക്ക് ഇവനേം അവളേം സെറ്റ് ആക്കാൻ ഒന്നും അല്ലല്ലോ, ബെറ്റിൽ  ജയിക്കാനുള്ള ഉത്സാഹം അല്ലെ ഇതൊക്കെ!! " അനിരുദ്ധ് ചോദിച്ചു.

"എനിക്ക് പിന്നെ ഇമ്മാതിരി ബെറ്റ്  ന്റെ പ്രേശ്നങ്ങൾ ഒന്നും ഇല്ല. ഞാനും എന്റെ സനയും സെറ്റ് ആയി. അവിടെ എന്റെ സനകുട്ടി ഇപ്പൊ എന്ത് പരുവം ആയോ എന്തോ! ഒരു മെസ്സേജ് അയച്ചു നോക്കാം!" ഹാഷിം ഇതും പറഞ്ഞുകൊണ്ട് ഫോൺ എടുത്തു മെഹ്റുവിന് മെസ്സേജ് അയച്ചു.

ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോ ഹാഷിം ന്റെ ഫോണിലേക്കു മെഹ്രുവിന്റെ വീഡിയോ കാൾ വന്നു.

"ദേണ്ടടാ അവള് വീഡിയോ കാൾ  ചെയ്യന്നു!" ഹാഷിം ഫോണിനെ എന്തോ അത്ഭുത വസ്തുവിനെ പോലെ നോക്കികൊണ്ട്‌ പറഞ്ഞു. അങ്ങിങ്ങു ചാഞ്ഞും ചരിഞ്ഞും കിടന്നിരുന്ന എല്ലാവരും ഞെട്ടി എഴുന്നേറ്റു.

അല്ലെങ്കിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ ചെയ്യാത്തവളാ! 2 എണ്ണം അടിച്ചപ്പോ വീഡിയോ കാൾ ചെയ്യുന്നു!" ഹാഷിം പെട്ടന്ന് മുടി കൈകൊണ്ടു ചീകി, ടീഷർട് ഒന്ന് വലിച്ചിട്ടു നേരെ ഇരുന്നുകൊണ്ട് ഫോൺ എടുത്തു.

"ഹായ് ഹാഷിക്കാ! " കാൾ അറ്റൻഡ് ആയ ഉടനെ മെഹ്രു നീട്ടിവിളിച്ചു.

"ആ സനകുട്ടി! എന്താ പരുപാടി? കിണ്ടി ആയാ?" ഹാഷിം അവളെടെ കോലം കണ്ടു ചിരിച്ചോണ്ട് ചോദിച്ചു. ടീഷർട്ടും പൈജാമാസും ഇട്ടു ബെഡിൽ ചമ്രം പടഞ്ഞു ഇരിക്കുവാന് അവൾ. മുടി അഴിച്ചിട്ടതിൽ ഒരു ഹെയർ ബാൻഡ് വച്ചിട്ടുണ്.

"ഹേ! ഞാൻ ഫിറ്റ് ഒന്നും അല്ല. നകരം നകരം മഹാഗരം പാട്ടു പാടാണോ ഞാൻ? പറ! പറ!" തല ഫുൾ ആട്ടി ആട്ടി ആണ് ചോദ്യം.

വീഡിയോ കാൾ ആയതു കൊണ്ട് സംസാരം എല്ലാവര്ക്കും കേൾക്കാം. കേട്ട് എല്ലാവരും ചിരിക്കുന്നുണ്ട്.

"ആ പാട്!" ഹാഷിം ചിരിച്ചുകൊണ്ട് പറഞ്ഞു.

"വെയിറ്റ്! വോയിസ് ശെരി ആക്കെട്ടെ! അഹ്‌ഹേം... ആ റെഡി? "

"yup , സനമോൾ തുടങ്ങിക്കോ."

"ഓക്കേ... അല്ല ഏതു പാട്ടാ പാടാൻ പറഞ്ഞെ?"

"എന്റെ മോളെ! നീ ഫുൾ ഫിറ്റ് ആണല്ലോ!"

"ഏയ്! ഞാൻ ഫിറ്റ് അല്ല!" അവൾ അവനു നേരെ കൈചൂണ്ടി കലിപ്പായി പറഞ്ഞു.

"അല്ല അല്ല! നീ ഫിറ്റ് അല്ല! ഞാൻ ആണ് ഫിറ്റ്! മതിയോ?" അവൻ ചിരിച്ചു.

"മ്മ്മ്മ്... അവിടെ എല്ലാവരും എവിടെ?"

"ഇവിടെ തന്നെ ഉണ്ട്!" അവൻ ബാക് ക്യാമറ ഓൺ ആക്കി കാണിച്ചു കൊടുത്തു.

"ഹെല്ലോ ഓൾ ചേട്ടായീസ്!" സന അവരെ നോക്കി കൈപൊക്കി കാണിച്ചു.

"ഹലോ സന" അവരും തിരിച്ചു കൈ പൊക്കി കാണിച്ചു.

"എന്തിയെ തന്റെ ഫ്രണ്ട്‌സ്?" അനിരുദ്ധ് ചോദിച്ചു.

"കഴിച്ചത് കൂടി പോയി ന്നു പറഞ്ഞു ദഹിക്കാൻ ഡാൻസ് ചെയ്യുവാ! വെയിറ്റ്! കാണിച്ചു തരാം". മെഹ്രു ബാക് കാം ആക്കി.

തകർത്തു ഡാൻസ് ചെയ്യുകയാണ് കൊച്ചുവും പൊന്നുവും മാളുവും. ഫുൾ ഡപ്പാങ്കുത് സ്റെപ്സ് ആണ്. ടീഷർട് ഉം ഷോർട്സും ആണ് വേഷം. 3um മുടിയൊക്കെ എടുത്തു തലയിൽ മുകളിൽ കെട്ടി വച്ചിട്ടുണ്ട് . കൊച്ചുവും മാളുവും shades ഒക്കെ വച്ചു ആണ് ഡാൻസ് കളിക്കുന്നത് . ഇടയ്ക്കു വീഴാനൊക്കെ പോവുന്നുണ്ട്. കൊച്ചു ഇടയ്ക്കു ഗ്ലാസ് il ഉണ്ടായിരുന്ന ഡ്രിങ്ക് അങ്ങനെയേ വായിലേക്ക് കമിഴ്ത്തി, തല ഒന്ന് കുടഞ്ഞു, ബീഫ് എടുത്ത് വായിലിട്ടു കൊണ്ട് വീണ്ടും ചാടി ചാടി ഡാൻസ് ചെയ്യാൻ തുടങ്ങി.

"ആഹാ! നിനക്കൊക്കെ പറ്റിയ പാട്ടാണല്ലോ... chhote chhote peg മാർ! എടി സന ദേ ആ ഹന്ന നോട് പറ ഒരു മയത്തിലൊക്കെ കുടിക്കാൻ... കൂമ്പു വാടും! " അമൻ പറഞ്ഞു.

"girlss! say hi to our favorite seniors !" മെഹ്രു കൊച്ചുവിനോടൊക്കെ ആയി വിളിച്ചു പറഞ്ഞു. അവർ ഓടി വന്നു മെഹ്രുവിന്റെ അടുത്തും മടിയിലും ഒക്കെ ആയി ഇരുന്നു.

"ഹെലോ  ബോയ്സ് ! വാട്ട്‌സ്  അപ്പ്? " കൊച്ചു കൈപൊക്കി സലാം പറഞ്ഞു.

അവർ ഗ്ലാസ് പൊക്കി കാണിച്ചു.

"അടിപൊളി! ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് ഒന്ന് ഇറങ്ങട്ടെ. എന്നിട്ടു നമുക്ക് ഒരുമിച്ഛ് കൂടാം fridays!" മാളു പറഞ്ഞു.

"ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടിറങ്ങാൻ?" അനിരുദ്ധ് ചോദിച്ചു.

"3 മാസം കോളേജിലും ഹോസ്റ്റലിലും പ്രെശ്നം ഒന്നും ഉണ്ടാക്കാതെ നല്ല കുട്ടികൾ ആയി ഇരുന്നാൽ ഞങ്ങൾക്ക് ഇവിടെ സിറ്റിയിൽ ഉള്ള അപ്പേടെ ഫ്ലാറ്റിലേക്ക് മാറാൻ പെര്മിഷൻ തരാമെന്നു സമ്മതിച്ചതിട്ടുണ്ട് ഞങ്ങളുടെ ഒക്കെ അപ്പന്മാര്. ഇനി 2 മോർ വീക്ക്സ് ! അത് വരെ ഈ ജയിലിൽ കിടന്നാൽ മതി" കൊച്ചു പറഞ്ഞു.

"ആഹാ അത് കൊള്ളാല്ലോ! അല്ലാ! ഏതാ ഫ്ലാറ്റ്?" അനിരുദ്ധ് ചോദിച്ചു.

കൊച്ചു താടിയിൽ വിരല് വച്ചു ആലോചിക്കുന്നത് പോലെ മേലേക്ക് നോക്കി. എന്നിട്ടു പറഞ്ഞു "ആവോ... മറന്നു പോയി! ". അവളുടെ ഭാവങ്ങളും സംസാരസവും ഒക്കെ കേട്ട് അനിരുദ്ധ് ചിരിച്ചു. എന്നിട്ടു ഇഷാനിനെ നോക്കി. അവനും ഇതൊക്കെ കണ്ടു ആസ്വധിച്ഛ് ഒരു ചെറു ചിരിയോടെ ഇരിക്കുകയാണ്.

"എന്താ ഇന്ന് സെലിബ്രേഷൻ?" ഹാഷിം ചോദിച്ചു.

"അത് ഞങ്ങളുടെ മാളു നു...!" കൊച്ചുവിനെ മുഴുമിപ്പിക്കാൻ സമ്മതിപ്പിക്കാതെ പൊന്നു അവളുടെ വാ പൊത്തി.

"ഒന്നൂല്ല ചേട്ടായി! വെറുതെ!" പൊന്നു ചാടിക്കയറി പറഞ്ഞു.

"അആഹ്ഹ ! ഇതിലും നല്ല കള്ളം പറച്ചിൽ സ്വപ്നങ്ങളിൽ മാത്രം. " അനിരുദ്ധ് പൊന്നുവിനെ കളിയാക്കി.

അവൾ പല്ലിളിച്ചു കാണിച്ചു.

"എന്ന ശെരി. മാളുവിന്റെ കാര്യം ഒന്നും പറയുന്നില്ല. എന്റെ കാര്യം കുറച്ചു പറയാനുണ്ട്. mr.ഇഷാൻ എവിടെ അനു ചേട്ടായി?" കൊച്ചു മെഹ്രുവിന്റെ കയ്യിൽനിന്ന് ഫോൺ വാങ്ങിച്ചു ബെഡ്il നിന്ന് എഴുന്നേറ്റു അവളുടെ ബെഡിലേക്കു നടന്നു. അതെ സമയം അനിരുദ്ധ് ഇഷാനിന്റെ കയ്യിലേക്ക് ഫോൺ കൊടുത്തു "ഇന്നിവിടെ എന്തെങ്കിലും ഒക്കെ നടക്കു" എന്ന് പറഞ്ഞു നീങ്ങി മാറി ഇരുന്നു.

ഇഷാൻ ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി സോഫയിലേക്ക് ചാഞ്ഞിരുന്നു

"ഇവളിന്നിതു നശിപ്പിച്ചേ അടങ്ങു! എടി പോത്തേ... നമുക്ക് ഇനിയും കോളേജിലേക്ക് പോവേണ്ടതാണ്. നാറ്റിക്കരുത്. " പൊന്നു കൊച്ചുവിനോട് കെഞ്ചുന്ന പോലെ പറഞ്ഞു. കൊച്ചു അവൾക്കു നേരെ നാക്കു നീട്ടി കാണിച്ചു.

"yes, മിസ്.ഹന്ന! എന്താണ് പറയാനുള്ളത് ?"

"പറയാനല്ല... ചോദിക്കാനാണ്!"

"ഓക്കേ... എന്നാ ചോദിക്കു."

"ഇങ്ങക്ക് ലൈൻ ഉണ്ടോ?"

"ലൈൻ ഓ?"

"ഓഹ് ! കള്ളോക്വിയൽ ആയി പറഞ്ഞാൽ മനസ്സിലാവില്ല? ഗേൾ ഫ്രണ്ട് ഉണ്ടോ എന്നു!"

"എന്തിനാ അറിഞ്ഞിട്ടു?"

"അറിഞ്ഞിട്ടു കുറച്ചു കാര്യങ്ങൾ തീരുമാനിക്കാനാ."

"എന്ത് കാര്യങ്ങൾ?"

"ശെടാ! ഇതെന്താ ഫുൾ ഇങ്ങോട്ടു questions! ആദ്യം ഞാൻ അല്ലെ ചോതിച്ചെ. അപ്പൊ എന്റെ question നു ആൻസർ താ ആദ്യം! ഗേൾ ഫ്രണ്ട് hai ya nahin ?"

"nope! ഇല്ലാ!"

"ഗേൾസ്  നോട് പൊതുവെ വല്ല ദേഷ്യാവോ മറ്റോ ഉണ്ടോ, ലൈക് തേപ്പു കിട്ടുകയോ അത് പോലുള്ള ബാഡ് എക്സ്പീരിയൻസ്  അതോ പറ്റിയ ആരെയും ഇതുവരെ കിട്ടാഞ്ഞിട്ടാണോ?"

"hmmm... പറ്റിയ ആരെയും കിട്ടാഞ്ഞിട്ടു."

"ഇതുവരെ അപ്പൊ ആരേം പ്രേമിച്ചിട്ടില്ല?"
Loading...

"ഇല്ല. ഇനിയും ഉണ്ടോ ചോദ്യങ്ങൾ?"

"ഇനി...മ്മ്മ്" അവൾ എന്തോ ആലോചിച്ചു വിരലിൽ എണ്ണി..." ഇനി ജസ്റ്റ് 2 മോർ. ചോദിച്ചോട്ടെ?".

"ചോദിച്ചോ!" അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

"എങ്ങനെത്തെ ടൈപ്പ് പെണ്ണിനെയാ ഇഷ്ടം?"

"അങ്ങനെ ഒരു ടൈപ്പ് ഒന്നും ഇല്ല. കാണുമ്പോ നെഞ്ഞിടിപ്പു കൂടണം, പിന്നെ തൊടുമ്പോ ഒരു സ്പാര്ക് ഫീൽ ചെയ്യണം. തൊട്ടാവാടി ആവരുത്. ഇഷ്ടപ്പെടാത്തത് കണ്ടാൽ react ചെയ്യണം. തന്റേടം വേണം. ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥത വേണം. എന്റെ കൂടെ ഇരുന്നു വെള്ളം അടിക്കണം. നല്ല തല്ലുകൊള്ളിത്തരങ്ങൾ കാണിക്കേണം. എന്റെ തല്ലുകൊള്ളിത്തരങ്ങൾക്കു കൂട്ട് നിക്കേണം. ഓവർ ആയാൽ 2 എണ്ണം എനിക്കിട്ടു തരേണം. പിന്നെ എന്നെ നല്ലോണം സ്നേഹിക്കണം. അങ്ങനെ കുറച്ചു ആഗ്രഹങ്ങൾ... പാട്ടു പാടാൻ കൂടെ അറിയാം എങ്കിൽ ജാക്ക്പോട്!" അവൻ പറഞ്ഞു നിർത്തി.

അവൻ പറയുന്നത് അവളുടെ വിരലിൽ എണ്ണി എണ്ണി എടുക്കുവായിരുന്നു അവൾ. അവൻ പറഞ്ഞു കഴിഞ്ഞപ്പോ അവൾ വിരലുകളിലേക്കു നോക്കി എന്തോ ആലോചിച്ചിരുന്നു.

"ഹലോ! ഉറങ്ങിപ്പോയോ?"

"എഹ് ! ഇല്ലില്ല! ഞാൻ ആലോചിച്ചതാ!"

"എന്ത്?"

"സാധാരണ ആളുകൾ പറയുന്നതിന്റെ നേരേ opposite ആണല്ലോ ആഗ്രഹങ്ങൾ എന്ന്!" അവൾ താടിക്കു കൈ കൊടുത്തു അവനെ നോക്കി.

അവൻ ചിരിച്ചു. പതിയെ എഴുന്നേറ്റു ബാൽക്കണി il പോയി ബാക്കിയുള്ളവരുടെ അടുത്ത് നിന്ന് മാറി ഇരുന്നു.

"ഹോ! ഇങ്ങനെ ചിരിക്കല്ലേ ന്റ ഇച്ചായ! ഞാൻ വീണ്ടും മതില് ചാടും." അവൾ സൈഡിലിരുന്ന ഗ്ലാസിൽ നിന്ന് വോഡ്ക എടുത്തു ഒറ്റവലിക്ക് കുടിച്ചു.

"നീ എന്താ വിളിച്ചെ?"

"ഏഹ്? എന്ത്?"

"നീ ഇപ്പൊ എന്നെ എന്താ വിളിച്ചതെന്ന്!"

"ഈ ഇച്ചായന്‌ ഇത് എന്നാ പറ്റി?"'

"ധാ ഇത് തന്നെ...ഇതെന്താ പുതുതായിട്ടു ഒരു വിളി... ഇച്ചായൻ എന്നൊക്കെ!"

"അത് പിന്നെ... ഇങ്ങളെ കണ്ടാ ചേട്ടായിന്നു വിളിക്കാൻ തോന്നൂല്ല." അവളുടെ സംസാരം നല്ലോണം കുഴഞ്ഞു വന്നു. തലയ്ക്കു ഭാരം കൂടുന്നതായി തോന്നിയപ്പോൾ ഫോൺ സൈഡ് il ബാലൻസ് ചെയ്തു വച്ചിട്ട് ബെഡിലേക്കു കിടന്നു.

"എന്നെ കണ്ടാൽ പിന്നെ നിനക്ക് എന്താ തോന്നണേ?"

"എന്തൊക്കെയോ തോന്നും." അവൾ അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"പറ എന്താ തോന്നുന്നെന്ന്" അവനും അത് പോലെ തന്നെ നോക്കി ചിരിച്ചു.

"നിങ്ങള് മുന്നിൽ വന്നു നിന്നാൽ പിന്നെ എനിക്ക് നിവിൻ പോളി പറഞ്ഞത് പോലെ... വേറെ ഒന്നും കാണില്ല... ഇച്ചായൻ മാത്രേം! your eyes your ലിപ്സ്...പിന്നെ ആ കുറ്റി താടി.... കുറ്റിത്താടിക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നുണക്കുഴി ... അനുസരണ ഇല്ലാതെ ഇപ്പോഴും നെറ്റിയിലേക്ക് വീഴുന്ന മുടി... മൊത്തം ഒരു കിക്ക്‌ ആണ് ഫീൽ ചെയ്യുന്നത്! ഞാൻ എന്നെ തന്നെ മറന്നു പോവും"

അവൾ ഒരു സ്വപ്നത്തിൽ എന്നത് പോലെ പറഞ്ഞു കൊണ്ടിരുന്നു.

"നിനക്കെന്ത എന്നോട് പ്രേമം ആണോ?"

"പ്രേമം ഒന്നും അല്ല... ഒരു ക്രഷ്  അത്രേ ഉള്ളു"

"ഓ അത്രേ ഉള്ളോ? നിന്റെ പറച്ചിൽ ഒക്കെ കേട്ടപ്പോ ഞാൻ വിചാരിച്ചു നിനക്കെന്നോട് mമുടിഞ്ഞ പ്രേമം ആണെന്ന്!"

അവൾ വെറുതെ ചിരിച്ചു. അവളുടെ മിഴികൾ അടഞ്ഞു പോവുന്നുണ്ടായിരുന്നു.

"ഹെയ് ഉറങ്ങല്ലേ! ഒരു ചോദ്യം  കൂടെ ഇല്ലേ തനിക്കു എന്നോട് ചോദിക്കാൻ... ചോദിക്കേടോ."

"എനിക്ക് ഓർമ്മ കിട്ടുന്നില്ലിച്ചായ!"

"ആലോചിച്ചു നോക്ക്... ഓർമ്മ കിട്ടും."

"എനിക്ക് വയ്യ... ഉറക്കം വരുന്നു..."

"എന്ന ഉറങ്ങിക്കോ" അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

"വയ്ക്കുവാനോ?" അവൾ പാതിയുറക്കത്തിൽ ചോദിച്ചു.

"എന്തേ?"
"വൈക്കല്ലേ"

"വയ്ക്കാണ്ട്?"

"എന്തേലും ഒക്കെ പറ"

"നിനക്ക് ഉറക്കം വരുന്നില്ലേ... ഉറങ്ങിക്കോ..."

"ഉറങ്ങാം... അത് വരെ എന്തെങ്കിലും പറ..."

"എന്ത്?"

"എന്തെങ്കിലും..."

"എന്താടോ പറയേണ്ടേ?"

"പാട്ടു പാടിതരാവോ?"

"ഏതു പാട്ടാ?"

"ഇച്ചായന്‌ ഇഷ്ടമുള്ളത്"

അവൻ പതിയെ മൂളിക്കൊണ്ടു ദിൽ ഇബാദത് എന്ന ഹിന്ദി പാട്ടു പാടികൊടുത്തു. .

അവൾ ഒരു പുഞ്ചിരിയോടെ അവന്റെ പാട്ടുകേട്ട് അവനെ തന്നെ നോക്കി കിടന്നു. .. മിഴികൾ അടക്കാതിരിക്കാൻ അവൾ നല്ലോണം ശ്രേമിക്കുന്നതായി അവനു തോന്നി. .. പക്ഷെ വൈകാതെ അവളുടെ മിഴികൾ പതിയെ അടഞ്ഞു. അവൻ കുറച്ചു നേരം അവളുടെ മുഖം കണ്ടുകൊണ്ടിരുന്നു. കാൾ കട്ട് ചെയ്യുന്നതിന് മുൻപ് അവൻ സ്‌ക്രീനിൽ പതിഞ്ഞ ആ മുഖം സ്ക്രീൻഷോട് എടുത്തു അവന്റെ ഫോണിലേക്കു അയച്ചു, ആ സ്ക്രീൻഷോട്ടും മെസ്സജ്ഉം ഹാഷിമിന്റെ ഫോൺ il നിന്ന് ഡിലീറ്റ് ചെയ്തു. കുറച്ചു നേരം കൂടെ അവൻ ബാൽക്കണി il തന്നെ ഇരുന്നു.അവനു വല്ലാത്ത സന്തോഷം തോന്നി. ആദ്യമായാണ് അവളോട് ഇങ്ങനെ സംസാരിക്കുന്നതു. എപ്പോഴും ഒരു ഡിസ്റ്റൻസ് ഇട്ടേ കാണുമ്പോഴൊക്കെ അവനും അവളും സംസാരിച്ചിട്ടുള്ളു. അവനോടു ഇതുവരെ അവൾ ഓപ്പൺ ആയി സംസാരിച്ചിട്ടില്ല. അവൾ എല്ലാരോടും നല്ല കൂട്ടുകൂടി സംസാരിക്കുന്നതു കണ്ടപ്പോഴൊക്കെ അവളോട് അത് പോലെ സംസാരിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ അപ്പൊ ഒക്കെ മനസ്സിന് കടിഞ്ഞാണിടും. വരുണിനോടുള്ള ബെറ്റ്  മാത്രം അല്ല. അവൾ അവളുടെ ബെറ്റ്  ജയിക്കാൻ എന്തൊക്കെ ചെയ്യുമെന്ന് അറിയാനുള്ള ആകാംഷ കാരണം കൂടെ ആണ്. ഇതുവരെ അവൾ ചെയ്തിരുന്നതൊക്കെ bet ജയിക്കാൻ തന്നെ ആണ്. പക്ഷെ ഇന്ന് ഇപ്പൊ അവൾ തന്നോട് സംസാരിച്ചത്. .. അത് ബെറ്റ്  ജയിക്കാനല്ല. .. അത് അവളുടെ മനസ്സിൽ നിന്ന് വന്നതാണ്. അവളെന്താ പറഞ്ഞത് എന്ന് അവൾക്കു നാളെ ഓർമ്മ കാണില്ലെന്നത് ഉറപ്പാണ്. പക്ഷെ എനിക്ക് ഉറപ്പുണ്ട് അവളുടെ മനസ്സിൽ ഞാനുണ്ട്. ആ തിരിച്ചറിവ് അവന്റെ മനസ്സിനെ കുളിരണിയിച്ചു. അവൻ ഫോൺ എടുത്തു അവളുടെ ഉറങ്ങുന്ന ഫോട്ടോ നോക്കി. നീ എന്റെ ആണ് ഹന്ന! ബെറ്റ് ന്റെ പുറത്തല്ലാതെ നിന്നെക്കൊണ്ടു ഞാൻ എന്നെ ഇഷ്ടം ആണെന്ന് പറയിപ്പിക്കും. നിനക്ക് എന്നോടുള്ള ക്രഷ് ഞാൻ എന്നോടുള്ള അസ്ഥിക്ക് പിടിച്ച പ്രണയം ആക്കി മാറ്റും... കുറച്ചു നേരം കൂടെ അവിടെ നിന്നിട്ടു അവൻ അകത്തേക്ക് പോയി.

ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 12

കൊച്ചുവിനോട് സംസാരിച്ചു തിരിച്ചു ഹാളിലേക്ക് കയറി വന്ന ഇഷാനിനെ അമൻ കളിയാക്കാൻ തുടങ്ങി.

"പാട്ടൊക്കെ പാടി ഉറക്കിയാ?" അമൻ തുടങ്ങി വച്ചു.

"പോടാ പോടാ !" ഇഷാൻ അമൻ ഇരുന്ന ബീൻ ബാഗ് chair ൽ നിന്ന് അവനെ തള്ളി ഇട്ടു, അതിലേക്കു ഇരുന്നു. വരുൺ ചോദിച്ചു.

"അപ്പൊ അളിയാ, എങ്ങനെയാ കാര്യങ്ങൾ? നാളെ രാവിലെ തന്നെ ഇറങ്ങാം നമുക്കു ? എനിക്ക് കുറച്ചു പുതിയ ടീഷർട്സും ഷൂസും ഒക്കെ എടുക്കാൻ ഉണ്ട്! ഉള്ളതൊക്കെ ഇട്ടു മുഷിഞ്ഞു. ഇനി ഇപ്പൊ നിന്റെ ചിലവല്ലേ! അതുകൊണ്ടു മുഷിഞ്ഞതൊന്നും കഴുകാൻ നിക്കുന്നില്ല. കുറച്ചധികം അങ്ങ് വാങ്ങിച്ചേക്കാം . പിന്നെ നിന്റെ അപ്പനോട് വിളിച്ചു ഒരു വാണിംഗ് കൊടുത്തേക്കു. അല്ലേൽ ചിലപ്പോ ക്രെഡിറ്റ് കാർഡ് ബില് വരുമ്പോ അങ്ങേരു ഞെട്ടും. "

"ഒഞ്ഞു പോടാപ്പാ! bet തോറ്റാൽ അല്ലെ നിന്റെ ചെലവ് എടുക്കേണ്ടതു. ഇപ്പൊ എന്തിനാ എടുക്കുന്നേ?" ഇഷാൻ പറഞ്ഞു.

"അപ്പൊ നിങ്ങള് സെറ്റ് ആയില്ലേ?" അമൻ നിലത്തു നിന്ന് ചാടി പിണഞ്ഞു എഴുന്നേറ്റു കൊണ്ട് ചോദിച്ചു.

"നിനക്ക് ഭ്രാന്താണാ? നിന്നോടാരാപ്പോ പറഞ്ഞെ ഞങ്ങൾ സെറ്റ് ആവുമെന്ന്?" ഇശാനാണ്.

"നിന്റെ ആ പോക്കും, ഇരിപ്പും, പിന്നെ അതിന്റെ പിറകെ ഒരു പാട്ടും കൂടെ കേട്ടപ്പോ ഞങ്ങൾ കരുതി....!" അനിരുദ്ധ് ചിരിച്ചോണ്ട് പറഞ്ഞു.

ഇഷാൻ മറുപടി പറയാതെ തലതാഴ്ത്തി വെറുതെ ചിരിച്ചു.

"എന്താ അളിയാ ഒരു വശപിശകു ചിരി!" അനിരുദ്ധ് അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു,"എന്തായിരുന്നു സംസാരം?"

"ഒന്നൂല്ലേടാ! അവള് നല്ല ഫിറ്റ് ആയിരുന്നു. എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു." ഇഷാൻ chair il ചാരി കണ്ണുകൾ അടച്ചുകൊണ്ടു പറഞ്ഞു.

"എന്നിട്ടു?" വരുൺ താൽപ്പര്യത്തോടെ എന്തോ കേൾക്കാൻ താഴെ നിലത്തിരുന്നിരുന്ന അവൻ നിരങ്ങി ഇഷാന്റെ അടുത്ത വന്നിരുന്നു.

"എന്നിട്ടെന്താ! അവളുറങ്ങി." ഇഷാൻ പറഞ്ഞു.

"വെറുതെ മനുഷ്യനെ കൊതിപ്പിച്ഛ്!" വരുൺ പിറുപിറുത്തു.

"നിന്റെ മുറപ്പെണ്ണിനെ വിളിച്ചു പറയട്ടെ നിനക്ക് ഇവിടെത്തെ പെൺപിള്ളേരെ കണ്ടിട്ട് കൊതി ആവുന്നെന്നു?" ഇഷാൻ ഭീഷണി എന്നോണം പറഞ്ഞു.

"എന്റെ പൊന്നളിയാ ചതിക്കല്ലേ! അല്ലെങ്കിൽ തന്നെ അവളുടെ സംശയം മാറ്റാനേ എനിക്ക് നേരം ഉള്ളു!" അവൻ എഴുന്നേറ്റു പോയി.

കുറച്ചു കഴിഞ്ഞു എല്ലാവരും കിടന്നു. അപ്പോളും ബീൻ ബാഗ് il ചാരികിടന്നു കയ്യിലിരിക്കുന്ന glassil നിന്ന് സിപ് ചെയ്തു, ഫോണിൽ ഹന്നയുടെ ഫോട്ടോയും വിഡിയോയും ഒക്കെ നോക്കി കിടക്കുകയായിരുന്നു ഇഷാൻ. അവന്റെ മുഖത്തു അപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു. അങ്ങോട്ടേക്ക് വന്ന അനിരുദ്ധ്ഉം റയാനും ശ്രദ്ധിച്ചു അവന്റെ മുഖത്തെ ചിരി.

"എന്താടാ ഒരു ഇളക്കം?" അനിരുദ്ധ് അവന്റെ അടുത്ത് വന്നിരുന്നു. റയാൻ ഇഷാന്റെ ചെയറിന്റെ അടുത്തായി നിലത്തിരുന്നു.

ഇഷാൻ വെറുതെ ചിരിച്ചു.

ഇഷാനും റയാനും അനുവും 6 ആം ക്ലാസ് തൊട്ട് ഒരുമിചാണ്. അവർക്കു പരസ്പരം അറിയാത്തതായി ഒന്നും തന്നെ ഇല്ല.

"എവിടെ? നോക്കട്ടെ?" റയാൻ ഫോണിനായി കൈനീട്ടി.

ഇഷാൻ അവന്റെ ഫോൺ അവനു കൊടുത്തു.

"hmmm... ചങ്കിൽ തന്നെ പിടിച്ചല്ലേ?" അനിരുദ്ധ് ഒരു കള്ള ചിരിയോടെ ചോദിച്ചു.

ഇഷാൻ ചുറ്റും കണ്ണോടിച്ചു. വേറെ ആരും ഇല്ലെന്നു ഉറപ്പു വരുത്തി. എന്നിട്ടു അവരെ നോക്കി ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു.

"ഹഹാ! തോന്നി! അല്ലെങ്കിൽ നാല് പെഗ്ഗിൽ നിർത്തുന്നവനാ. ഇപ്പൊ ഇത് എത്രാമത്തെയാടാ?" റയാൻ ചോദിച്ചു.

"ആവോ! തലയ്ക്കു പിടിക്കുന്നില്ല." ഇഷാൻ പറഞ്ഞു.

"ഈ കള്ളിനൊന്നും തരാൻ പറ്റാത്ത ലഹരി അല്ലെ നിനക്ക് പിടിച്ചിരിക്കുന്നെ. അപ്പൊ ഇതൊന്നും അറിയില്ല." റയാൻ പറഞ്ഞു.

ഇഷാൻ: "ഇതുവരെ ഇല്ലാത്ത ഒരു ഫീൽ ആണ് അവളെ കാണുമ്പോ! അവളുടെ ഓരോ നോട്ടവും നേരെ ചങ്കിലേക്കു ഇറങ്ങി ചെല്ലുന്നതു പോലെ!"

റയാൻ :"അളിയാ, നീ വല്ലാണ്ടങ് ഡീപ് ആവേണ്ട. അവള് ബെറ്റിന്റെ പുറത്താണ് ഈ കാട്ടികൂട്ടുന്നതൊക്കെ. so, be careful !"

ഇഷാൻ:"അതുകൊണ്ടു തന്നെ ആണ് ബെറ്റിന്റെ കാര്യം അറിഞ്ഞപ്പോ തൊട്ടു ഞാൻ ഒരു ഡിസ്റ്റൻസ് മൈന്റൈൻ ചെയ്തത്. പക്ഷെ ഇന്ന് അവൾ എന്നോട് സംസാരിച്ചത്. അത് അവളുടെ മനസ്സിൽനിന്ന് വന്നതാ. അതെനിക്കുറപ്പാ! ഞാൻ കണ്ടതാ അവളുടെ കണ്ണിൽ, എന്നോടുള്ള ഇഷ്ടം! "

റയാൻ :"അത് അവള് കള്ളിന്റെ പുറത്തു പറഞ്ഞതല്ലേ. "

ഇഷാൻ :"പക്ഷെ എന്റെ ഇഷ്ടം ഒരു കള്ളിന്റെയും ബെറ്റിന്റെയും പുറത്തല്ലല്ലോ. ആ ഒരു ഉറപ്പു മതി എനിക്ക് അവളെ എന്റെ ആക്കാൻ. "

അനിരുദ്ധ്: "അപ്പൊ എന്താ നിന്റെ പ്ലാൻ ഇനി ?"

ഇഷാൻ:"കുറച്ചു നാള് ഇങ്ങനെ പോട്ടെ. ചുമ്മാ കാണട്ടെ. .. അവള് ഈ bet ജയിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യുമെന്ന്. എന്നിട്ടു സാവധാനം ഒക്കെ റെഡി ആക്കേണം. "

അനിരുദ്ധ് :"അധികം വൈകിക്കേണ്ട. വരുൺ പറഞ്ഞത് ഫുൾ ആയിട്ട് തള്ളിക്കളയെണ്ട. അവൾക്കു ഫാൻസ്‌ നല്ല കൂടുതൽ ആണ്. നമ്മളുടെ ജൂനിയർസ് ആൻഡ് സീനിയർസ് കുറെ പേര് അവളുടെ പുറകെ നടക്കുന്നുണ്ട്. പോരാത്തതിന് ഓൺലൈൻ ഫോള്ളോവെർസ്ഉം കൂടുതൽ ആണ്. ഏതു വഴിക്കാണ് പണി വരുന്നേ എന്ന് പറയാൻ പറ്റില്ല. നീ വെറുതെ വരുൺ ആയിട്ട് വച്ച ബെറ്റിനു വേണ്ടി മിണ്ടാതെ ഇരുന്നു ഒക്കെ കുളം ആക്കരുത്. "

ഇഷാൻ:അങ്ങനെ ഒരു ബെറ്റിനു വേണ്ടിയും ഞാൻ അവളെ വിട്ടുകളയില്ലടാ. അവൾ എന്റെയാണ്... ഹന്നാ എലിസബേത് തരകനെ ഈ ഭൂമിയിലേക്ക് കർത്താവ് പടച്ചു വിട്ടത് തന്നെ ഈ എന്റെ, മാളിയേക്കൽ ജോർജ് സാമുവേൽ ന്റെ മകനായ ഈ ഇഷാൻ സാമുവേൽ ജോർജ് നു വേണ്ടി ആണ്! എന്റെ കൈകൊണ്ടു കെട്ടിയ മിന്നേ അവളുടെ കഴുത്തിൽ വീഴുള്ളൂ. എന്റെ പിള്ളേരെയെ അവൾ പ്രസവിക്കത്തും ഉള്ളു!! "

അവന്റെ അവസാനത്തെ ഡയലോഗ് കേട്ട് അവരെല്ലാവരും ചിരിച്ചു. പിന്നെ ആ രാത്രിക്കു സുല്ലിട്ടു കൊണ്ട് പോയ് കിടന്നു.

*****************

പിറ്റേന്ന് വളരെ വൈകി ആണ് അവര് എഴുന്നേറ്റത്! മാളുവിനും കൊച്ചുവിനും തല പൊങ്ങുന്നുണ്ടായിരുന്നില്ല ഹാങ്ങോവർ കാരണം. 2um ബെഡിൽ തന്നെ കൈ വെള്ളയിൽ തലനെറ്റി താങ്ങി ഇരിക്കുവാന്!

പൊന്നു : "പിള്ളേരെ നിങ്ങൾ എഴുന്നേക്കുന്നില്ലേ? 12 ആയി! ഒരു saturday ആയിട്ടു എന്നെ കൊണ്ട് പറ്റത്തില്ല ഈ മെസ്സിലെ പൊട്ട ഫുഡ് കഴിക്കാൻ. വാ പോവാം"

കൊച്ചു :"എന്റെ പൊന്നു പൊന്നു! ഒന്ന് പതുക്കെ പറ! എന്റെ തലപൊളിയുന്നു നിന്റെ ഒച്ച കേട്ടിട്ട്!" തല പോകാതെ ആണ് അവള് പറഞ്ഞത്.

മെഹ്രു: "പോവുന്ന വഴി നമുക്ക് മെസ്സിലെ ഇത്തനെ സോപ്പ് ഇട്ടു ഇച്ചിരി മോര് വാങ്ങിക്കൊണ്ടു പോവാം. ട്രാവൽ mug എടുത്തോ!"

റ്റിംഗ് റ്റിംഗ്! മെഹ്രുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു.

മെഹ്രു: "ഹാഷിക്ക ആണ്. ജീവനോടെ ഉണ്ടോന്നു. ഹിഹി ".

എന്തോ ഓർമ്മ വന്നത് പോലെ കൊച്ചു പെട്ടന്ന് ഞെട്ടി തലപൊക്കി.

കൊച്ചു :"എടാ ഞാൻ ഇന്നലെ ഇഷാൻ ചേട്ടായിനോട് സംസാരിച്ചോ ?"

പൊന്നു :"ആ! ബെസ്ററ്! അപ്പൊ അതൊന്നും ഓർമ്മയില്ലേ? "

കൊച്ചു ഞെട്ടിപ്പിടഞ്ഞു ബെഡിൽ നിന്ന് എഴുന്നേറ്റു, പക്ഷെ ബാലൻസ് കിട്ടാതെ അതെ സ്പീഡിൽ തന്നെ ബെഡിലേക്കു വീണു. വീണ്ടും എഴുന്നേൽക്കാൻ നോക്കി കൊണ്ട് അവൾ പൊന്നുനോട് ചോദിച്ചു "ഞാൻ എന്താ ചേട്ടായിനോട് പറഞ്ഞെ?"

പൊന്നു :"നിനക്കറിയില്ലേ? നീ ഫോൺ എടുത്തോണ്ട് ബെഡിൽ കിടന്നു എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ പിന്നെ ശ്രേധിച്ചില്ലായിരുന്നു"

കൊച്ചു തലയിൽ കൈവച്ചു,"എന്റെ കർത്താവേ! ഇനി എന്നാ ചെയ്യും? "

അമ്മു "തൽക്കാലം വേറെ ഒന്നും ചെയ്യാനില്ല മോളെ. എഴുന്നേറ്റു റെഡി ആവു. ബെറ്റിന്റെ കാര്യം തീരുമാനം ആയിക്കാണും. നിന്റെ സ്വഭാവം വച്ചു എല്ലാം എഴുന്നള്ളിചിട്ടുണ്ടാവും . അപ്പൊ ഇനി അതില് വലിയ ഹോപ്പ് വയ്‌ക്കേണ്ട! നീ വാ! ഫുഡ് അടി എങ്കിലും നടക്കട്ടെ. എനിക്ക് ഡ്രെസ്സും വാങ്ങണം...

"ഒരു ഡ്രെസ്സും വാങ്ങേണ്ട . 2 വീക്സ് ആവുമ്പൊ രൂപ 15000 ആ പെറ്റെണീറ്റ ക്കു കൊടുക്കേണ്ടതാ. ഈ കാര്യത്തിന് അപ്പന്റെ കയ്യിൽ ന്നു കാശ് വാങ്ങാൻ പറ്റില്ല." കൊച്ചു നഖം കടിച്ചോണ്ടു എഴുന്നേറ്റു.

അവളും മാളുവും ഹാങ്ങോവർ കാരണം കുളിക്കാൻ ഒന്നും നിന്നില്ല. മാളു അവിടെ കിടന്ന ഒരു കാപ്രിസും ടീഷർട്ഉം ഇട്ടു. കൊച്ചു ഒരു റിപ്പേഡ് ജീൻസ്‌ഉം ബ്ലാക്ക് oversized tishirt ഉം എടുത്തിട്ട്. പിന്നെ 2 പേരും കുറെ പെർഫ്യൂംഉം അടിച്ചു. മുടി 2 പേരും ഒക്കെ കൂടെ എടുത്തു ഹൈ പണി കെട്ടിവച്ചു.വെളിച്ചം കണ്ണിനു പിടിക്കാത്ത കാരണം ഒരു ബ്ലാക്ക് shadesഉം oഒരു sneakersഉം ഇട്ടു. കഴിഞ്ഞു റെഡി അവൾ.

അങ്ങനെ 5 മിനിറ്റ് il 2um റെഡി.

അവരെ കണ്ടവഴി പൊന്നു പറഞ്ഞു, "നല്ല കഞ്ചാവടിച്ചിരിക്കുന്ന പോലെ ഉണ്ട് 2 നെയും കണ്ടാ!"

അവർ ഒരു ഭാവവും ഇല്ലാതെ അവളെ നോക്കി. എന്നിട്ടു ചിറി കോട്ടി കാണിച്ചു.

അവർ നേരെ മെസ് ലേക്ക് വിട്ടു. മെഹ്രു കുക്ക് ഇത്തയോട് മോര് വാങ്ങാൻ ആയി 2 ട്രാവൽ മഗ്ഉം ആയി പോയി. അപ്പോഴാണ് മെസ് ന്റെ ഡോർ ന്റെ അടുത്ത് ബെനെഡിട്ടയും കൂട്ടുകാരും ഇരുന്നു ഇവരെ നോക്കി പേടിപ്പിക്കുന്നത് കണ്ടത്.

മാളു:"പെറ്റെണീറ്റ ചെറയുന്നുണ്ടല്ലോ!"

കൊച്ചു :"ഇന്നെന്തെലും പറഞ്ഞാ അവടെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും "
Loading...

അമ്മു :"ഇങ്ങനെ പല്ലുകടിച്ചാ അതൊക്കെ കൂടെ ഇപ്പൊ പൊടിഞ്ഞു വീഴുവല്ലോ"

അപ്പോഴേക്ക് മെഹ്രു തിരിച്ചെത്തി. മോര് കൊച്ചുവിനും മാളുവിനും കൊടുത്തു. നടക്കുമ്പോ പൊന്നുവും അമ്മുവും അവരെ നല്ല കലിപ്പിൽ നോക്കി കൊണ്ടാണ് നടക്കുന്നത്. അവരുടെ അടുത്തെത്തിയപ്പോ അമ്മു തല്ലാനെന്ന പോലെ കൈപൊക്കി. പെട്ടന്നുള്ള നീക്കം ആയതിനാൽ ബെനെഡിറ്റയും ഫ്രണ്ട്സും പെട്ടന്ന് കുനിഞ്ഞു. പക്ഷെ അമ്മു പൊക്കിയ കൈവച്ചു മുതുകു ചൊറിഞ്ഞു.

പെറ്റെണീറ്റ...ഓ സോറി... ബെനെഡിട്ട ഒക്കെ നല്ലോണം ചമ്മി! അത് കണ്ടു കൊച്ചുവും മെഹറുവും ഒക്കെ കൂടെ ഉറക്കെ കളിയാക്കി ചിരിച്ചു നടന്നു പോയി. ഇത് കണ്ടപ്പോ ബെന്നയുടെ ദേഷ്യം ഒന്ന് കൂടെ കൂടി.

കാറിന്റെ അടുത്തെത്തിയപ്പോഴേക്കു കൊച്ചു കീ എടുത്തു പൊന്നുവിന് എറിഞ്ഞുകൊടുത്തുകൊണ്ടു അവളോട് കാർ എടുക്കാൻ പറഞ്ഞു. കൊച്ചു ഫ്രന്റ് സീറ്റ് il കയറി ചമ്രം പടഞ്ഞിരുന്നു. കുറച്ചു മോര് കുടിച്ചു. പാട്ടു വയ്ക്കാൻ പോയ പൊന്നുവിനോട് പറഞ്ഞു, "ഡാ, സോഫ്റ്റ് സോങ്‌സ് വല്ലതും വയ്ക്കു. തല പൊക്കാൻ പോലും വയ്യ എനിക്ക്. അവിടെ എത്തുമ്പോ വിളിചാൽ മതി എന്നെ." കാറിന്റെ ഡാഷിൽ കിടന്നിരുന്ന ഒരു ക്യാപ് എടുത്തു മുഖത്തോട്ടു വച്ചു സീറ്റ് ചായ്ച്ചിട്ടു അവൾ കിടന്നു.

***************************

വീക്ക് എൻഡ് ആയതു കാരണം മാളിൽ നല്ല തിരിയ്ക്കായിരുന്നു. കാർ പാർക്ക് ചെയ്തു അവർ ഉള്ളിലേക്ക് കയറി.

പൊന്നു : "ആദ്യം എങ്ങോട്ടാ? "

കൊച്ചു :"ആദ്യം വയറിനു എന്തേലും തിന്നാൻ കൊടുക്കാം. വിശന്നിട്ടുണ്ടാക്കുന്ന ഒച്ച കേട്ടിട്ട് തെറി വിളിക്കുന്ന പോലുണ്ട്! "

മാളു :"സത്യം! ഫുഡ് കോർട്ടിലേക്കു പോവാം! "

അങ്ങനെ അവര് ഫുഡ് കോർട്ടിലേക്ക് പോയി.

മാളു :"ഡാ ഞാൻ അവിടെ എങ്ങാൻ പോയി ഇരിക്കാം ! നിക്കാൻ വയ്യ!"

കൊച്ചു :"മാളു.ഞാനും ഉണ്ട് "

മെഹ്രു :"നിങ്ങൾക്കെന്താ കഴിക്കാൻ വേണ്ടേ? "

കൊച്ചു :"എന്തേലും മതി. എനിക്കൊന്നു ഇരുന്നാൽ മതി ഇപ്പൊ"

മാളുവും കൊച്ചുവും സീറ്റിങ് ഏരിയയിലേക്കും ബാക്കി ഉള്ളവർ ഫുഡ് വാങ്ങാനും പോയി.

പൊന്നു :"ഇവര് ഇതെവിടെ പോയാലും ഉണ്ടല്ലോ! ഇതിപ്പോ നമ്മള് ഇവരുടെ പുറകെ ആണോ ഇവർ നമ്മുടെ പുറകെ ആണോ? "

മെഹ്രു :"ആരാ? " അവൾ ബാഗിൽ ഫോൺ തപ്പിക്കൊണ്ടിരിക്കുകയാണ്.

പൊന്നു :"ബാഗ് ന്റെ ഉള്ളിന്നു തല എടുത്തിട്ട് നേരെ നോക്കെടി."

നോക്കുമ്പോ ഇഷാനും റയാനും അമനും ഫുഡ് ഓർഡർ ചെയ്യാനുള്ള ക്യൂ ൽ നിക്കുന്നു. അപ്പോഴേക്കും അവരും ഇവരെ കണ്ടു. അവർ തമ്മിൽ ചിരിച്ചു കൊണ്ട് വിഷ് ചെയ്തു.

"അല്ലാ! ആരിതു! കെട്ടൊക്കെ ഇറങ്ങിയോ? " അവർ അടുത്തെത്തിയതും അമനും ചോദിച്ചു.

"അയ്യോ!പതുക്കെ! നാട്ടുകാരെ മുഴുവൻ അറിയിക്കുവോ?" അമ്മു ചോദിച്ചു.

"ഹിഹി! സോറി സോറി! ഫുഡ് കഴിഞ്ഞോ അതോ കഴിക്കാൻ പോകുവാണോ? " അമൻ വീണ്ടും ചോദിച്ചു.

"ധാ വന്നതേ ഉള്ളു" അമ്മു മറുപടി പറഞ്ഞു.

"എന്നാ വായോ! നമുക്ക് ഒരുമിച്ചു പറയാം." റയാൻ പറഞ്ഞു. ഇഷാനിന്റെ കണ്ണുകൾ ചുറ്റും തേടുകയാണ്.

ഇത് കണ്ടു റയാൻ ചോദിച്ചു, "അല്ലാ... നിങ്ങൾ മാത്രേ ഉള്ളോ? രണ്ടു പേര് മിസ്സിംഗ് ആണല്ലോ!".

"അപ്പുറത്തുണ്ട്! ഹാങ്ങോവർ വിട്ടിട്ടില്ല. തല നേരെ നിക്കുന്നില്ല രണ്ടിന്റേം ഇപ്പോഴും. അവിടെവിടെയോ ഇരിപ്പുണ്ട്." പൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇതുകേട്ട് അവരും ചിരിച്ചു. അപ്പോഴാണ് റസ്റ്റ് റൂമിൽ പോയ അനിരുദ്ധ് അങ്ങോട്ട് വന്നത്. പൊന്നുവിനെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു, അവളുടെയും....

ഹലോ ഐറിൻ!" അവൻ വിഷ് ചെയ്തു.

"അതെന്തു ഹലോ ആണ് അനു ചേട്ടായി, ഈ നിക്കുന്ന എന്നേം മെഹ്റുവിനെയും കണ്ണിൽ പിടിക്കില്ലേ." അമ്മു ചോതിച്ചു. പൊന്നു തിരിഞ്ഞു അവളെ നോക്കി പേടിപ്പിച്ചു.

"എന്റ പൊന്നോ! പറയാൻ തുടങ്ങുവായിരുന്നു. നീ ഒരു സാവകാശം താ. ഹലോ മിലി, ഹലോ സന! സമാധാനം ആയോ ?" അവൻ ചിരിച്ചു.

"ആഹ് കൊറച്ചു!" അവൾ ഇളിച്ചു കാണിച്ചു.

ഫുഡ് ഒക്കെവാങ്ങി സീറ്റിങ് ഏരിയയിലേക്ക് ചെല്ലുമ്പോ ഇഷാൻ കണ്ടു, താടിക്കു കയ്യും കൊടുത്തു ടേബിൾ il കൈ വച്ചു ചാരി ഇരിക്കുന്ന കൊച്ചുവിനെ. അപ്പുറത്തു തന്നെ മാളു തല ടേബിൾ il വച്ചു കിടപ്പുണ്ട്.

ആരൊക്കെയോ ടേബിളിൽ അടുത്ത് വന്നിരുന്നതായി അവൾ അറിഞ്ഞായിരുന്നു. പക്ഷെ കണ്ണ് തുറക്കാൻ തോന്നിയില്ല.

പെട്ടന്നാണ് ആ ശബ്ദം ""ഹലോ! ഇതുവരെ ബോധം വന്നില്ലേ?". അവൾ ഞെട്ടി കണ്ണ് തുറന്നതു.

നോക്കുമ്പോ അവളുടെ തൊട്ടടുത്ത് അവളെ നോക്കി ചിരിച്ചു കൊണ്ട് ഇഷാനിരിക്കുന്നു. ഒരു നിമിഷം അവൾക്കു അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാൻ പറ്റിയില്ല.

"ഹലോ ഞങ്ങൾ കുറച്ചു പേരും ഇവിടെ ഒക്കെ ഉണ്ടെട്ടോ!" അനിരുദ്ധ് ആണ്.

കൊച്ചു ചമ്മി ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി hi പറഞ്ഞു.

പിന്നെ അവരെല്ലാവരും വെറുതെ കത്തിയടിച്ചു കൊണ്ടിരുന്നു. ഇതിനിടയ്ക്ക് വണ്ടിയിൽ ഡീസൽ അടിക്കാൻ പോയ ഹാഷിമും വരുണും കൂടെ തിരിച്ചെത്തി അവരുടെ കൂടെ കൂടി.

കൊച്ചുവിന് ഇന്നലെ താൻ എന്താ ഇഷാനിനോട് പറഞ്ഞെ എന്ന് ഓർമ്മ ഇല്ലാത്തതു കൊണ്ട് അവനെ ഫേസ് ചെയ്യാൻ നല്ല മടി ആയിരുന്നു. അവനും അത് മനസ്സിലായി. പക്ഷെ അവൻ നോർമൽ ആയി തന്നെ അവളോട് സംസാരിച്ചു. ഇന്നലെ സംസാരിച്ചതിനെ കുറിച്ചുന്നും മനപ്പൂർവം പറഞ്ഞില്ല. അവൾക്കു ചമ്മൽ കാരണം ചോദിക്കാനും പറ്റിയില്ല.

"എന്താ ഇനി പരിപാടി? ഷോപ്പിംഗ് ഒന്നും ഇല്ല" വരുൺ ചോദിച്ചു.

"ഓ! ഷോപ്പിംഗ് ഒന്നും ഇല്ല. ഈ month end ആവുമ്പൊ കുറച്ചു ക്യാഷ് ന്റെ ആവശ്യം ഉണ്ട്", ഇഷാനിനെയും കൊച്ചുവിനെയും ഒന്നും പാളി നോക്കിക്കൊണ്ടു അമ്മു പറഞ്ഞു, "പിന്നെ ധിതുങ്ങള് 2inteyum കെട്ടൊന്നിറങ്ങുവാനെങ്കിൽ ഒരു മൂവി. അത്രയേ ഉള്ളു ഇപ്പൊ അജണ്ടയിൽ. "

cash ന്റെ കാര്യം പറഞ്ഞപ്പോ കൊച്ചു അവളെ കണ്ണുരുട്ടികാണിച്ചൂ.

"അതെന്താടോ ഇത്ര ക്യാഷ് നു ആവശ്യം?" ഹാഷിം ആണ്.

"അത് ഞങ്ങൾ ഞങ്ങൾ ഷെയർ മാർക്കറ്റ് ഇൽ ഒന്ന് ഇൻവെസ്റ്റ് ചെയ്തു നോക്കിയായിരുന്നു. ഞങ്ങളുടെ share ന്റെ മാർക്കറ്റ് ഇടിഞ്ഞു. അതാ... അല്ലേടാ?" മെഹ്രു അടുത്തിരിക്കുന്ന കൊച്ചുവിനെ നോക്കി പറഞ്ഞു.

അവൾ വെറുതെ ചിരിച്ചു. എന്നിട്ടു ചെരിഞ്ഞു മെഹ്രുവിന്റെ കാതിൽ പറഞ്ഞു "പോടി പട്ടി".

" നിങ്ങളിവിടെ അടുത്തുള്ള സ്ഥലങ്ങൾ എവിടെ എങ്കിലും explore ചെയ്തായിരുന്നോ?" അനിരുദ്ധ് എല്ലാവരോടും ആയി ചോദിച്ചെങ്കിലും അവന്റെ കണ്ണുകൾ ചെന്ന് നിന്നതു പൊന്നുവിന്റെ മുഖത്തായിരുന്നു.

"ഇല്ല... എവിടെയും പോയിട്ടില്ല! സ്ഥലം പുതിയതതായതു കാരണം വലുതായൊന്നും കറങ്ങിയില്ല. സിറ്റി യിൽ തന്നെ അവിടെ ഇവിടെ ഒക്കെ പോയി... അത്രെയേ ഉള്ളു." അവൾ പറഞ്ഞു.

"അങ്ങനെ ആണെങ്കിൽ നാളെ വിട്ടാലോ? സൺ‌ഡേ അല്ലെ? വേറെ എന്തെങ്കിലും പ്ലാൻ ഉണ്ടോ?" അനിരുദ്ധ് ചോദിച്ചു.

"hey! ഒരു പ്ലാനും ഇല്ല. ഞങ്ങൾ റെഡി " ട്രിപ്പ് എന്ന് പറഞ്ഞതും അവർ excited ആയി.

"എന്നാൽ രാവിലെ തിരിക്കാം. അങ്ങനെ ആണെങ്കിൽ 2-3 സ്ഥലങ്ങൾ കവർ ചെയ്യാൻ പറ്റും" റയാൻ പറഞ്ഞു.

"sure!" പൊന്നു പറഞ്ഞു.

"ഞങ്ങളും മൂവി കാണാൻ ഇറങ്ങിയതാ. 15 മിനുറ്റിൽ ഒരു ഷോ ഉണ്ട്" അനിരുദ്ധ് പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

എല്ലാവരും കൂടെ മാളിൽ തന്നെ ഉള്ള multiplexയിലേക്ക് നടന്നു.

കൊച്ചുവും മാളുവും പുറകെ പതുക്കെ ആണ് നടന്നത്. അവർ അപ്പോഴും tired ആയിരുന്നു.

ടിക്കറ്റ് എടുക്കാൻ കുറച്ചു പേര് പോയപ്പോ മാളു restroom ലേക്ക് പോയി, കൊച്ചു മാറി ഒരിടത്തിരുന്നു. ഇഷാൻ അവളുടെ അടുത്തുവന്നു ഇരുന്നു. അവൻ അവളെ നോക്കി ചിരിച്ചു കാണിച്ചു. അവൾ തിരിച്ചും. അവൾ കുറച്ചു നേരം ചോദിക്കണോ വേണ്ടയോ ന്നു ആലോചിച്ച ശേഷം അവസാനം ചോദിക്കാൻ തീരുമാനിച്ചു, അവന്റെ നേരെ കസേരയിൽ തന്നെ തിരിഞ്ഞിരുന്നു.

"ഇഷാൻ ചേട്ടായി... "

"ഓ! പറയെടോ!" അവൻ അവളെ തല ചെരിച്ചു നോക്കി.

"ഇന്നലെ നമ്മൾ സംസാരിച്ചില്ലേ?"

"ഉവ്വ്! സംസാരിച്ചല്ലോ. എന്തേ?"

"എന്താ നമ്മൾ സംസാരിചേ?"

"ഹിഹിഹി! തനിക്ക് ഒന്നും ഓർമ്മ ഇല്ലേ?"

അവൾ ചുമലുകൂച്ചി.
Loading...

"എന്റെ പെണ്ണേ! പറ്റുന്ന പണിക്കു നിന്നാൽ പോരെ! ഇത്ര സ്റ്റാമിന ഇല്ലെങ്കിൽ പിന്നെ എന്തിനാ കുഞ്ഞേ ഈ വയ്യാത്ത പണിക്കു പോണേ. നമ്മൾ സംസാരിക്കുമ്പോ തന്നെ എത്ര പെഗ് ആണ് കുടിച്ചു തീർത്തേ?" അടുത്ത് ആളുകൾ ഉള്ളത് കാരണം അവൻ അവളുടെ മുഘത്തോട് അവന്റെ മുഖം അടുപ്പിച്ചു രഹസ്യം പോലെ പറഞ്ഞു. പെട്ടന്ന് അവൻ അടുത്തേക്ക് വന്നപ്പോ അവൾ ഞെട്ടി. അവന്റെ പെർഫ്യൂം ന്റെ ഗന്ധം അവളെ മത്തുപിടിപ്പിക്കുന്ന പോലെ അവൾക്കു തോന്നി. അവരുടെ കണ്ണുകൾ ഒരു മാത്ര ഇടഞ്ഞു. അവളുടെ കണ്ണുകൾ അവന്റെ മുഖത്താകെ ഓടി നടന്നു. എത്ര കണ്ടിട്ടും മതിയാവാത്ത പോലെ അവൾ അവനെ നോക്കികൊണ്ടിരുന്നു. അവനും അവളുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം നോക്കി കാണുകയായിരുന്നു. ഇനിയും ഇങ്ങനെ നോക്കി ഇരുന്നാൽ തന്റെ കയ്യിലാണ് പോവുമെന്ന് അവൾക്ക് തോന്നി. അവൾ പെട്ടന്ന് കണ്ണുകൾ താഴ്ത്തി. അപ്പൊ അവൻ തിരിച്ചു അവന്റെ കസേരയിലേക്ക് തന്നെ ചാരി ഇരുന്നു. എന്നിട്ടു പറഞ്ഞു,

"നീ ഇന്നലെ എന്താ എന്നോട് പറഞ്ഞെ? ഹ്മ്മ്മ്. ... ആ ... എനിക്ക് ഗേൾ ഫ്രണ്ട് ഉണ്ടോ എന്റെ കോൺസെപ്റ് എന്താ എന്നൊക്കെ ചോദിച്ചു. അത് കഴിഞ്ഞു ഉറക്കം വരുന്നെന്നു പറഞ്ഞു ഉറങ്ങി. അത്ര തന്നെ. "

"അത്രേ പറഞ്ഞുള്ളു."

"aah... അതെ! അത്രേ പറഞ്ഞുള്ളു. എന്താ?"

"ഹേയ്... ഒന്നുമില്ല. ചോദിച്ചതാ."

അവൾക്കു എന്നിട്ടു സംശയം മാറാത്തത് പോലെ ഇരുന്നു.

"ചേട്ടായി ഇന്നലെ പാട്ടു എനിക്ക് പാട്ടു പാടി തന്നോ?"

"ഹിഹിഹി! നിനക്ക് എന്താ വട്ടായോ? നീ എന്താ എന്റെ ഗേൾ ഫ്രണ്ട് ആണോ? നിനക്ക് ഫോൺ il പാട്ടു പാടിത്തരാൻ." അവൻ അവളുടെ തലയ്ക്കിട്ടു കിഴുക്കി....

അവൾ തല തിരുമ്മികൊണ്ടു അവനെ നോക്കി ചിരിച്ചു കാണിച്ചു. എന്നിട്ടു അടക്കി പറഞ്ഞു, "i dont mind being your girlfriend!'.

"എന്തെങ്കിലും പറഞ്ഞോ?" ഇഷാൻ ചോദിച്ചു.

"ഹേയ്! ഇല്ല!"

അപ്പോഴേക്ക് ടിക്കറ്റും aayi അവരുടെ ഫ്രണ്ട്സ് വന്നു.

പൊന്നുവിന്റെയു മെഹ്രുവിന്റേയും നടുക്കായാണ് കൊച്ചു ഇരുന്നത്. മൂവി തുടങ്ങി കുറച്ചു കഴിഞ്ഞു ഇഷാൻ നോക്കുമ്പോ അവൾ കാലൊക്കെ മടക്കി സീറ്റിൽ വച്ചു, പൊന്നുവിന്റെ തോളത്തു ചാരികിടന്നു ഉറങ്ങുന്നു. മുഖത്തു ഒരു ക്യാപ്പും വച്ചിട്ടുണ്ട്. അവനു ചിരി വന്നു.

"അവളുടെ വായിലോട്ടു നോക്കി ഇരിക്കാതെ ഇരുന്നു സിനിമ കാണെടാ!" അവന്റെ അടുത്തിരുന്ന അനിരുദ്ധ് പറഞ്ഞു. ഇഷാൻ പെട്ടന്ന് തിരിഞ്ഞിരുന്നു സിനിമ കാണാൻ തുടങ്ങി. എങ്കിലും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളുടെ മേൽ പാളി വീണു. ഇതൊന്നും അറിയാതെ അവൾ ഉറങ്ങി.

മൂവി കഴിഞ്ഞിറങ്ങി നാളെ കാണാം എന്ന് പറഞ്ഞു അവർ പിരിഞ്ഞു.

തുടരും...

ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ....
രചന: സെഹ്‌നസീബ്

To Top