ദേവാമൃതം 30

Valappottukal
"അമ്മൂനെ..?? ജോപ്പാ..?!! നിനക്കല്ലാതെ ആർക്കാ പറ്റുക??!! " 😲

"എന്ത് ഒലക്കയെടുത്തിട്ട് ഞാൻ രക്ഷിക്കുമെന്ന് കൂടി പറയെടാ..!!!! ഇതുവരെ വന്ന ഏഴ് ഡോണേർസിൽ ഒരാളുടേത് പോലും നമ്മുടെ അമ്മൂന് മാച്ചിങ്ങല്ല..!!" 😡

"ജോപ്പാ.." 😲

അവൻ ചുവരിൽ ആഞ്ഞടിച്ച് ദേഷ്യം തീർക്കുകയായിരുന്നു.. തടയാൻ ചെന്ന എന്നെ അവൻ പിന്നിലേക്ക് തള്ളി.. ഇരച്ച് കയറി വന്ന ദേഷ്യം കൊണ്ട് ഞാൻ അവന്റെ കരണത്തടിച്ചു..!!

ഞങ്ങൾ തമ്മിൽ ഉന്തും തള്ളുമായി..!

ജോപ്പനെ കഴുത്തിന് പിടിച്ച് ടേബിളിൽ കിടത്തി ഇടിക്കാൻ ആഞ്ഞു..! അവൻ ഫ്ലവർ വേസെടുത്ത് എന്റെ കൈയ്ക്കടിച്ചു.. ഞാനത് പിടിച്ച് വാങ്ങി എറിഞ്ഞു.. അത് അവിടെയിരുന്ന ലാന്റ് ഫോണിന്റെ പുറത്തേക്ക് വീണു..

ജോപ്പൻ എഴുന്നേറ്റ് വന്ന് എന്റെ കരണത്തടിച്ചിട്ട് എന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു പറഞ്ഞു..

"കൊല്ലെടാ..! എന്നെ കൊല്ല്..!! എന്റെ പെങ്ങളെ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ ഞാനിനി ജീവിച്ചിരുന്നിട്ട് കാര്യമില്ല..!!!" 😡

ജോപ്പന്റെ ആ വാക്കുകളായിരുന്നു എന്നെ ശരിക്കും വ്രണപ്പെടുത്തിയത്..!

അവൻ എന്നിൽ നിന്ന് അകന്ന് നിന്നു.. തലയിൽ കൈവച്ച് നിലത്തിരുന്നു..

ഞാൻ അവന് അഭിമുഖമായി ഒരു ചുവരിൽ ചാരി ഇരുന്നു..

അവൻ സംസാരിച്ച് തുടങ്ങി..

" ദേവാ.. എനിക്കറിയില്ല എന്ത് വേണമെന്ന്.. ട്രാൻസ്പ്ലാൻറ്റ് ഉടനെ നടത്തിയില്ലെങ്കിൽ കീമോ ചെയ്തത് വെറുതേയായി പോകും.. ഇതിലും ഹൈ ഡോസുള്ള കീമോ ഇനി ചെയ്യേണ്ടി വരും.. അത് അവളുടെ ബോഡിക്ക് താങ്ങാനാകില്ല.. അവളെ മറ്റൊരു ഹോസ്പിറ്റലിൽ ഷിഫ്റ്റ് ചെയ്യാമെന്ന് വച്ചാൽ സ്റ്റെം സെൽ ബാങ്ക് ഇവിടെയല്ലാതെ മറ്റെങ്ങുമില്ല.. ദൂരേക്ക് ട്രാവൽ ചെയ്യുന്നത് അവൾക്ക് റിസ്ക്കാണ്.. നിനക്കറിയോ?? ഞാനും അവൾക്ക് വേണ്ടി ഡോനേഷൻ നടത്തിയതാണ്.. " 😔

" ജോപ്പാ.. എന്റെ അമ്മൂനെ... അപ്പോ എനിക്ക് കിട്ടില്ലേ...?? " 😔

" ദേവാ.. അവളെ രക്ഷിക്കാൻ ഞാനെന്റെ ജീവനും കൊടുക്കും.. എന്റെ സ്റ്റെം സെൽ കൂടി മാച്ചിങ്ങല്ല എന്ന് കൂടി കണ്ടപ്പോ എനിക്ക് സമനില തെറ്റി.. അമ്മൂന്റെ അച്ഛന്റെ സ്റ്റെം സെൽ മാച്ചാകാനുള്ള സാധ്യത വളരെ ഏറെയാണ്.. സ്റ്റെം സെല്ലിനാണെന്നോ അത് അമ്മുവിന് വേണ്ടിയാണെന്നോ അങ്ങനെ കാര്യത്തിന്റെ സീരീയസ്സ്നസ്സ് അറിയിക്കാതെ ഞാൻ പുള്ളിക്കാരനോട് ക്യാഷ്വലായി ഡോനേഷനുള്ള അപ്രോച്ച് നടത്തിയിരുന്നു.. പുള്ളിയുടെ പ്രായവും  ശരീരഭാരക്കുറവുമൊക്കെ ഡോനേഷന് അനുവദിക്കില്ല.. മാത്രമല്ല പുകവലി ശീലമുള്ളത് കൊണ്ട് ഒട്ടും അക്സെപ്പ്റ്റ് ചെയ്യാൻ കഴിയില്ല.. സ്ത്രീകൾക്ക് ഡോനേഷന്റെ റിസ്ക്ക് കൂടുതലാണ്.. അതുകൊണ്ടാണ് രാധുവിനേയോ അച്ചുവിനേയോ സമീപിക്കാത്തത്.. ഇനി പറ ദേവാ... എന്താണ് വഴി..?? അമ്മുവിന് മാച്ചിങ്ങായ സാമ്പിൾ കിട്ടിയാൽ അപ്പോൾ തന്നെ ട്രാൻസ്പ്ലാൻറ്റ് നടത്താനുള്ള എല്ലാം അറേഞ്ച് ചെയ്ത് വച്ചിട്ടുണ്ട് ഞാൻ.. എന്നെ കണ്ടില്ലെങ്കിൽ എന്നെ അന്വേഷിച്ച് നടക്കാതെ വേഗം തന്നെ ട്രാൻസ്പ്ലാൻറ്റ് നടത്താൻ മൂന്ന് ഡോക്ടേർസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.. ഇതിൽ കൂടുതൽ ഞാനിനി എന്താണ് വേണ്ടത്..?? " 😔

ഞാൻ പോക്കറ്റിൽ നിന്ന് അമ്മൂന്റെ പൊഴിഞ്ഞ മുടിയിഴകൾ കൈയിലെടുത്ത് ജോപ്പന് നേരെ നീട്ടി കാണിച്ചു...

" എന്റെ കർത്താവേ..!!! എനിക്കിത് കാണണ്ട..!!! "

ജോപ്പൻ മുഖം പൊത്തി കരഞ്ഞു...

അവളുടെ മുടിയിഴകൾ കൈയിലെടുത്ത് തലോടി ഞാനതിൽ ഉമ്മവച്ചു കരഞ്ഞു... അതിനെ തിരികെ പോക്കറ്റിലേക്കിട്ട് ജോപ്പനോട് ഒന്നും പറയാതെ ഞാനവിടെ നിന്ന് ഇറങ്ങി..

എന്റെ ഓരോ ചുവടുകളും അമ്മുവിന്റെ മുറിയിനെ ലക്ഷ്യമാക്കിയിരുന്നു.. ഓരോ ചുവടിലും അമ്മുവിന്റെ ഓർമകളും അവളുടെ ചിരിയും പരിഭവങ്ങളും എല്ലാം എന്നെ വട്ടമിട്ടു പറന്നു കളിച്ചു..

ദേവേട്ടാ എന്നുള്ള അവളുടെ ആ വിളിയും കാലിലെ പാദസരവും കാതിലെ ആ കുഞ്ഞ് വെള്ളക്കൽ കമ്മലും ഗുരുവായൂരപ്പന്റെ ലോക്കറ്റുള്ള ആ സ്വർണ്ണമാലയും ഇനി ഓർമയാകുമോ എന്ന് എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു..

കലങ്ങിയ കണ്ണുകളോടെ അവളുടെ മുമ്പിൽ നിൽക്കാൻ കഴിയില്ല.. അതുകൊണ്ട് ഞാൻ കണ്ണുകൾ തുടച്ച് ഒരു പുഞ്ചിരിയോടെ ആ മുറിയിൽ പ്രവേശിച്ചു..

നൂറ് ചോദ്യങ്ങൾ ചോദിച്ച് എന്നെ വീർപ്പുമുട്ടിക്കാൻ തയ്യാറായ അമ്മുവിന്റെ മുഖം ഞാനവിടെങ്ങും കണ്ടില്ല.. മുറിയിൽ ആരുമില്ലായിരുന്നു..!

ബാത്ത്റൂമിൽ പൈപ്പ് തുറന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു.. അമ്മു അതിനുള്ളിലാണെന്ന് ഞാൻ മനസ്സിലാക്കി..

വാതിലിനടുത്ത് അവൾ ചുവരിൽ തൂക്കിയ അവളുടെ കണ്ണന്റെ ചിത്രമുണ്ടായിരുന്നു.. ഒരു നിമിഷം ഞാനതിലേക്ക് നോക്കി നിന്നു.. പിന്നെ കൈകൾ കൂപ്പി തൊഴുതുകൊണ്ട് ഞാൻ മനസ്സിൽ കണ്ണനോട് സംസാരിച്ചു..

കണ്ണാ.. എന്റെ അമ്മൂനെ എനിക്കങ്ങ് തന്നൂടെ?? അവളെ ഇനിയും വേദനിപ്പിക്കാതെ എനിക്ക് തന്നൂടെ..?? പൊന്ന് പോലെ നോക്കിക്കൊള്ളാം ഞാൻ.. ഒരു ആപത്തും കൂടാതെ അവളെ കാത്തോണേ.. അറിഞ്ഞോ അറിയാതേയോ ഞാൻ ചെയ്ത തെറ്റിനാണ് എന്റെ അമ്മൂന്റെ സ്നേഹം നീ എനിക്ക് നിഷേധിക്കുന്നതെങ്കിൽ എന്റെ ജീവൻ അങ്ങ് എടുക്ക് കണ്ണാ.. അവളെ ഒന്നും ചെയ്യരുതേ... 😔

ബാത്ത്റൂമിലെ പൈപ്പ് അടഞ്ഞ ശബ്ദം ഞാൻ കേട്ടതും പെട്ടെന്ന് വീണ്ടും കണ്ണുകൾ തുടച്ച് അങ്ങോട്ട് നോക്കി നിന്നു.. അതിന്റെ വാതിൽ തുറന്ന് വരുകയായിരുന്നു.. പക്ഷേ അത് അമ്മു ആയിരുന്നില്ല.. റൂം ക്ലീനിങ്ങിന് വന്ന സ്റ്റാഫ് ആയിരുന്നു അത്..

അപ്പോൾ അമ്മു????!! 😲😲😲

ആ ചേച്ചി ബക്കറ്റും മോപ്പുമെടുത്ത് പുറത്തേക്കിറങ്ങവേ ഞാൻ അവരെ പിന്നിൽ നിന്ന് വിളിച്ചു..

"ചേച്ചീ.. അമ്മൂ..?? ആ.. ഇവിടെ ഉണ്ടായിരുന്ന കുട്ടി..??? അവൾ എവിടെ???!!! " 😰😰😰

ആ ചേച്ചി പറഞ്ഞു.. "ഓഹ്.. അതോ... അതിനെ കുറച്ച് പേർ വന്നു കൊണ്ടുപോയല്ലോ.. " 😇

"ആര് കൊണ്ടുപോയി??? എങ്ങോട്ടേക്ക്???!!! " 😰

"ഡോക്ടർ തന്നെ..! അതിന് എന്തോ ഓപ്പറേഷൻ ഇല്ലേ???" 🤔

"ട്രാൻസ്പ്ലാൻറ്റ് ആണോ???!! " 😰

" ആഹ്.. അങ്ങനെ എന്തോ ആണ്.. ആ കുട്ടിയെ കൊണ്ട് വരും മുമ്പ് റൂം ക്ലീനാക്കണം.. പിന്നെ ബൈസ്റ്റാന്റർമാർ ചെരുപ്പിട്ട് കയറരുത്.. മാസ്ക്കും ധരിക്കണം.. ഡോക്ടറിന്റെ ഓർഡറാണ്.. "😇

ജോപ്പൻ പറഞ്ഞ വാചകം എനിക്കോർമ്മ വന്നു..

'''എന്നെ കണ്ടില്ലെങ്കിൽ എന്നെ അന്വേഷിച്ച് നടക്കാതെ വേഗം തന്നെ ട്രാൻസ്പ്ലാൻറ്റ് നടത്താൻ മൂന്ന് ഡോക്ടേർസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്..'''

ഞാൻ ആ മുറിയിൽ നിന്ന് ഓടി പുറത്തേക്കിറങ്ങി.. ഞാൻ നേരെ ചെന്നത് ജോപ്പന്റെ മുറിയിലേക്കാണ്.. അവൻ അപ്പോഴും നിലത്തിരുന്ന് കരയുകയായിരുന്നു...

"ജോപ്പാ...!!! ടാ..!!! അമ്മൂ...!!!!" 😰😰

"അമ്മുവിന് എന്ത് പറ്റി???!! " 😰
അവൻ ചാടിയെഴുന്നേറ്റു..

"എടാ..! ട്രാൻസ്പ്ലാൻറ്റ് ചെയ്യാൻ കൊണ്ടുപോയി എന്ന്..!!!" 😲

"വാട്ട്??!! എനിക്ക് ഇൻഫോർമേഷൻ കിട്ടിയില്ല..!!! " 😲😲

ജോപ്പൻ ലാന്‍ഡ് ഫോണിന്റെ അടുത്തേക്ക് നടന്നു.. അവൻ അപ്പോഴാണ് കാണുന്നത് ഫോണിന്റെ റിസീവർ മാറി കിടക്കുകയാണെന്ന്..!!

ഞങ്ങൾ തമ്മിലുണ്ടായ ഉടക്കിനിടയ്ക്ക് ഞാനെറിഞ്ഞ ഫ്ലവർ വേസ് അതിൽ വീണത് കൊണ്ടാകും.. 😓

ഞാനതിലേക്ക് തളർച്ചയോടെ നോക്കി നിന്നു..

"വേഗം വാ..!!! " ജോപ്പൻ എന്റെ കൈ വലിച്ചുകൊണ്ട് ഓടി..

എങ്ങിനെയെങ്കിലും അമ്മുവിന്റെ അടുക്കൽ എത്തിയാൽ മതിയെന്ന വെപ്രാളത്തിലായിരുന്നു ഞങ്ങൾ.. ലിഫ്റ്റിന്റെ അരികിലെത്തിയപ്പോൾ അവിടെ ഒത്തിരി ആളുകൾ ലിഫ്റ്റിൽ കയറാനുള്ള ഊഴം കാത്ത് കൂട്ടം കൂടി നിന്നു.. അവിടെ നിന്ന് സമയം പാഴാക്കാതെ ഞങ്ങൾ പടിക്കെട്ടുകൾ ഓടിക്കയറാൻ തുടങ്ങി..

ഏറ്റവും മുകളിൽ ഏഴാമത്തെ നിലയിലാണ് ട്രാൻസ്പ്ലാന്റ് നടക്കുന്നത്..

ഞാനും ജോപ്പനും പരസ്പരം മുഖത്തേക്ക് പോലും നോക്കിയില്ല..!

ഓടിയോടി ഞങ്ങൾ ഏഴാമത്തെ നിലയിൽ ചെന്നു.. ആദ്യമെത്തിയത് ഞാനായിരുന്നു... ഇനി എങ്ങോട്ട് പോകണമെന്ന് അറിയാതെ നിന്നപ്പോൾ പിന്നാലെ ഓടി വന്ന ജോപ്പൻ വിളിച്ച് പറഞ്ഞു..

"ദേവാ..!! വലത്തോട്ട് പോ..!!"

ഒരു ചെറിയ ഇടനാഴി കഴിഞ്ഞതും ഞങ്ങൾ ചില്ലുകൊണ്ട് തീർത്ത ഒരു വലിയ വാതിലിന് മുമ്പിലെത്തി.. അതിന് അരികിലുണ്ടായിരുന്ന കോളിങ്ങ് ബെല്ലിൽ അവൻ വിരലമർത്തി..

നിമിഷങ്ങൾക്കുള്ളിൽ ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നു... തലയിൽ ഷവർക്യാപ്പും കടുംനീല യൂണിഫോമും ധരിച്ചൊരു സ്ത്രീ..

അവരുടെ ഐഡി കാർഡിൽ നിന്ന് അവരുടെ പേര് മായ എന്നാണ് എന്ന് ഞാൻ മനസ്സിലാക്കി..
അവർ ജോപ്പനെ കണ്ട് ആശ്ചര്യപ്പെട്ടു..

 "സാർ..!! സർ ഇത് എവിടെയായിരുന്നു?? അമൃതയ്ക്ക് മാച്ചിങ്ങായ സ്റ്റെം സെൽ ലഭിച്ചു..!! ഉടനെ തന്നെ സാറിനെ ഇൻഫോം ചെയ്യാൻ ഞാൻ നോക്കി.. ഫോൺ എൻഗേജ്ഡായിരുന്നു..  സർ പറഞ്ഞതനുസരിച്ച് വേഗം ഡോ. അനന്തനെ ഇൻഫോം ചെയ്തു.. അനന്തൻ സർ ഓടിയെത്തി.." 😇

ജോപ്പൻ : സ്റ്റെം സെൽ കിട്ടിയെന്നോ?? എപ്പോൾ?? എങ്ങനെ??? 😲

മായ : ഇന്നലെ നൈറ്റിൽ ഒരു ഡോനേഷൻ ഉണ്ടായിരുന്നു സർ.. ഇന്ന് രാവിലെ ചെക്ക് ചെയ്തപ്പോൾ സിക്സ് ബൈ സിക്സ് മാച്ചും കണ്ടു.. കൺഫേം ചെയ്യാൻ ഞങ്ങൾ റിപ്പീറ്റ് ചെയ്തിരുന്നു.. സാറിനെ അറിയിക്കാൻ പറ്റിയില്ല.. ഇപ്പോൾ അനന്തൻ ഡോക്ടറിന്റെ മേൽനോട്ടത്തിൽ ട്രാൻസ്പ്ലാൻറ്റ് നടക്കുകയാണ്.. 😇

ഞാൻ ഇടയ്ക്ക് കയറി : എത്ര നേരമായി തുടങ്ങിയിട്ട്..?? 😰😰

മായ : അരമണിക്കൂർ ആകാറാകുന്നു സർ..! 😇

ഞങ്ങൾക്ക് അമ്മുവിനെ കാണണമെന്ന് ഉണ്ടായിരുന്നെങ്കിലും വിയർത്ത് മുഷിഞ്ഞിരിക്കുന്നത് കൊണ്ട് ആ മുറിയിലേക്ക് പ്രവേശിച്ചില്ല.. ഞങ്ങൾ പുറത്ത് നിരത്തിയിരുന്ന കസേരകളിൽ ഇരുന്നു..

കീമോയ്ക്ക് അമ്മുവിന്റെ കൂടെ നിൽക്കാനായില്ല.. ദാ ഇപ്പോൾ ട്രാൻസ്പ്ലാന്റ് സമയത്തും.. അവൾ പേടിച്ചുകാണും.. അവളുടെ കൺഡീഷൻ ആലോചിക്കുമ്പോൾ തല കറങ്ങുന്നു..

ഞാൻ കാൽമുട്ടിൽ നെറ്റി മുട്ടിച്ച് കൈകൾ കൂപ്പി അമ്മൂന്റെ കണ്ണനോടായി പറഞ്ഞു...

കണ്ണാ.. അവൾക്കൊന്നും വരുത്തരുതേ.. ടെൻഷൻ കാരണം അവൾക്ക് ബിപി ഒന്നും കൂട്ടരുതേ.. അങ്ങനെ ഉണ്ടായാൽ കോംപ്ലിക്കേഷൻസ് ഉണ്ടാകും.. 😔

ജോപ്പൻ എന്റെ പുറത്ത് തട്ടി പറഞ്ഞു.. "എടാ.. ഇനിയും കുറച്ച് സമയം എടുക്കും പ്രൊസീജിയർ കഴിയാൻ.. നമ്മുക്കൊന്ന് ഫ്രഷായി വരാം.."

"ഞാനില്ല ജോപ്പാ.. നീ പൊക്കോ.. അവളെ ഇനിയും ഞാൻ ഒറ്റയ്ക്കാക്കിയിട്ട് വരില്ല.." 😔

"അതല്ലടാ.. നമ്മൾക്ക് ഈ കോലത്തിൽ അവളുടെ അടുത്തേക്ക് ചെല്ലാൻ പറ്റില്ല.. അവൾക്ക് പെട്ടെന്ന് ഇൻഫക്ഷനടിക്കും.. അവളെ ആദ്യം നമ്മുക്ക് തന്നെ കാണണ്ടേടാ?? നീ വാ..!! " 😐

" എടാ പക്ഷേ.. അവൾ തനിച്ച്.. " 🙄

" തനിച്ചല്ലല്ലോ.. എല്ലാവരും ഉണ്ട് അവളുടെ കൂടെ.. അവൾക്കൊന്നും വരില്ല.. നീ പേടിക്കാതെ വാ..!! "

ജോപ്പൻ എന്നെ കൂട്ടിക്കൊണ്ട് നടന്നു.. ഞാൻ തിരിഞ്ഞ് നോക്കി.. എന്റെ അമ്മൂനെ കിടത്തിയ ആ മുറി എന്റെ കണ്ണിൽ നിന്ന് അകലും പോലെ...

ജോപ്പന്റെ കാറിൽ ഞങ്ങൾ നേരെ അവന്റെ വീട്ടിലേക്കു പോയി.. വേഗം തന്നെ ഞങ്ങൾ കുളിച്ച് വന്നു.. തിരികെ ഹോസ്പിറ്റലിലേക്ക് പോയി..

വീണ്ടും ട്രാൻസ്പ്ലാന്റ് റൂമിന് ഫ്രന്റിൽ ചെന്നു.. കോളിങ്ങ് ബെല്ലടിച്ചതും ഇത്തവണ വന്നത് ജോസ്മിയാണ്..

ജോസ്മി വാതിൽ തുറന്ന് തന്നതും ഞാൻ അകത്തേക്ക് ഓടിക്കയറാൻ പോയി.. ജോപ്പൻ എന്നെ പിടിച്ച് നിർത്തിയിട്ട് ഗൗണും മാസ്ക്കും ഗ്ലൗസും ധരിപ്പിച്ചു.. അവനും എന്റെ കൂടെ വന്നു..

അപ്പോഴേക്കും അമ്മുവിനെ റൂമിന് വെളിയിലേക്ക് സ്ട്രെച്ചറിൽ കൊണ്ട് വന്നു.. അവൾ മയക്കത്തിലായിരുന്നു.. ചെസ്റ്റ് വെയിനിലായിരുന്നു ട്യൂബിട്ടിരുന്നത്.. അതിലൂടെയാണ് ഡോണറിന്റെ സ്റ്റെം സെൽസ് ബ്ലഡിലേക്ക് കടത്തിവിടുന്നത്.. അവൾ ഉണരാൻ കുറച്ച് സമയമെടുക്കുമെന്ന് ജോപ്പൻ പറഞ്ഞു..

കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ അനന്തൻ പുറത്തേക്ക് വന്നു.. അദ്ദേഹത്തിന്റെ അടുത്തേക്ക് ഞാൻ ചെന്നു കുന്നോളം സംശയങ്ങളുമായി..

ഞാൻ : ഡോക്ടർ അനന്തൻ..! അമ്മ്.. 🙄 ഐ മീൻ അമൃത..! അവൾക്ക് എങ്ങനെയുണ്ട്..?? 😰

ജോപ്പൻ എന്റെ കൈയിൽ കയറി പിടിച്ചു.. ഞാൻ അവന്റെ മുഖത്തോട്ട് പോലും നോക്കാതെ അവന്റെ കൈ തട്ടി മാറ്റി.. 😖

അനന്തൻ : ഒന്നും പേടിക്കാനില്ല.. പ്രോസീജിയർ വളരെ സ്മൂത്തായിരുന്നു.. ആൾ നല്ല കൂളായിരുന്നു.. അനസ്തേഷ്യ വയ്ക്കുന്നത് വരെ പുള്ളിക്കാരി വാതോരാതെ സംസാരിച്ചുക്കൊണ്ടേയിരുന്ന് എന്നെ വട്ടാക്കി.. 😂😂😂

പേടി ഇല്ലെന്നോ?? അങ്ങനെ വരാൻ വഴിയില്ലല്ലോ.. 🙄

ഡോക്ടർ ചിരിക്കുമ്പോൾ ഇരുകവിളിലും നുണക്കുഴി വിടർന്നു..

ഞാൻ : ഡോക്ടർ..! കോംപ്ലിക്കേഷൻസ് എന്തെങ്കിലും..?? 😰😰

അനന്തൻ : ഇല്ലെടോ.. 😂 താനിങ്ങനെ പേടിക്കാതെ.. 😂😂😂  പിന്നെ അല്പം കഴിയുമ്പോൾ അമ്മു മയക്കം വിടും.. സെഡേഷൻ മാറിയാലും പെയിൻ ഒന്നും കാണില്ല.. വേണമെങ്കിൽ മെഡിക്കൽ മിറാക്കിൾ എന്ന് വിളിച്ചോളൂ.. 😂😂

കുറച്ച് ദൂരെ നിന്ന് അമ്മുവിനെ മാറ്റിയ റൂമിന്റെ മുമ്പിൽ നിന്ന് ജോപ്പൻ എന്നെ വിളിച്ചു.. ഒരു മിനിറ്റ് എന്ന് ഞാൻ കൈ കൊണ്ട് അവനെ കാണിച്ചു..

ഞാൻ : ഡോക്ടർ..! അവളുടെ ഡോണറിനെ എനിക്കൊന്ന് കാണണമായിരുന്നു.. 😐

അനന്തൻ : മൂപ്പര് ഇവിടെ തന്നെയുണ്ടടോ.. അമ്മുവിനെ റൂമിലേക്ക് മാറ്റുമ്പോൾ അയാൾ അവിടേക്ക് വരും.. 😇

ഓഹ്.. പ്രൊഫഷനൽ ഡോണറായിരിക്കും.. ക്യാഷ് അറേഞ്ച് ചെയ്ത് വയ്ക്കണമല്ലോ.. 🙄

ഞാൻ പോക്കറ്റ് തപ്പി...

പണ്ടാരം പഴ്സ് എവിടെ പോയി..?!! വീട്ടിൽ മറന്ന് വച്ചുവെന്ന് തോന്നുന്നു.. 🙄🙄

അപ്പോഴേക്കും ജോപ്പൻ എന്നെ പിടിച്ച് കുലുക്കി..

"നീ ഏത് ലോകത്താടാ @#&@ 🤬..??!! എത്ര നേരായി വിളിക്കുന്നു..!! ഡോക്ടർ അനന്തൻ അവിടെ വെയ്റ്റിങ്ങാണ്..!!"

ഇവനിത് എന്ത് തേങ്ങയാ പറയുന്നേ?? 🙄 അപ്പോൾ ഇതാരാ..

ഞാൻ അവനിൽ നിന്ന് മുഖം തിരിച്ച് എന്റെ നേരെ മുമ്പിലേക്ക് നോക്കി..

ശൂന്യം..!!! 😱

അപ്പോ ഞാനിത്രയും നേരം കിനാവ് കാണുകയായിരുന്നോ 🙄

കൂടുതൽ ആലോചിക്കാൻ ജോപ്പൻ സമ്മതിച്ചില്ല..

" ഇങ്ങോട്ട് വാടാ @&#£@" 🤬 എന്ന് പറഞ്ഞുകൊണ്ട് അവൻ എന്നെ വലിച്ചുകൊണ്ട് പോയി..

ജോപ്പൻ ഒരു വാതിലിൽ മുട്ടി.. "മെ ഐ കം ഇൻ ഡോക്ടർ??"

യെസ് എന്ന് അകത്ത് നിന്ന് കേട്ടപ്പോൾ ജോപ്പനും ഞാനും അകത്തേക്ക് പ്രവേശിച്ചു.. ഒരു ടേബിളിൽ ഡോക്ടർ അനന്തൻ എന്നെഴുതിയ ഒരു ചെറിയ ബോർഡ് ഉണ്ടായിരുന്നു.. അതിന് പിന്നിലായി കിടന്ന ചുവപ്പ് കളർ കറങ്ങുന്ന കസേര ശൂന്യമായിരുന്നു.. ജോപ്പനും ഞാനും അവിടെ നിരത്തിയിരുന്ന രണ്ട് കസേരകളിൽ ഇരുന്നു..

വാഷ്ബേസിന്റെ അവിടെന്ന് ആരോ കൈ കഴുകി വരുന്നുണ്ട്.. ഒരു പ്രായം ചെന്ന മനുഷ്യൻ.. അമ്പത് - അറുപത് വയസ്സ് കാണും.. അദ്ദേഹം ആ ടേബിളിന് പിന്നിലുള്ള ആ കറങ്ങുന്ന കസേരയിൽ ഇരുന്നു..

ജോപ്പൻ : അമൃതയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് അനന്തൻ സർ..?? 😐

അനന്തൻ സാറോ?? ഇതോ?? 🙄

ഡോക്ടറും ജോപ്പനും എന്തെക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. എന്നാൽ എന്റെ ചിന്ത മുഴുവൻ ഞാൻ കുറച്ച് മുമ്പ് സംസാരിച്ച ആൾ ആരായിരുന്നു എന്നാണ്..

ഇടയക്ക് ജോപ്പന്റെ ചെരിപ്പ് എന്റെ കാലിൽ അമർന്നപ്പോളാണ് എനിക്ക് ബോധം വീണത്.. അപ്പോൾ തന്നെ അങ്ങേരുടെ വായിൽ നിന്ന് 'മെഡിക്കൽ മിറാക്കിൾ' എന്ന വാക്ക് കേട്ട് ഞാൻ വീണ്ടും ചിന്തകളിലേക്ക് ഓടിപ്പോയി..

അമ്മുവിനെ റൂമിലേക്ക് മാറ്റിയതൊന്നും ഞാൻ അറിഞ്ഞില്ല.. ജോപ്പന്റെ കൂടെ ഒരു യന്ത്രം പോലെ ഞാനും നടന്നു വഴിതെറ്റാതെ.. മുറിയിലെത്തിയപ്പോൾ അമ്മു ചെറുതായി കണ്ണ് തുറന്നതിന്റെ ആവേശത്തിൽ ജോപ്പൻ എന്റെ തലയ്ക്ക് കൊട്ടി..! കുറേ കിളികൾ പറന്ന് പോയത് പോലെ തോന്നി..

ചെറിയ ചെറിയ മൂളലുകൾ കേട്ട് കേട്ട് അത് പിന്നെ ആരുടെയൊക്കേയോ ശബ്ദമാണെന്ന് ഞാൻ മനസ്സിലാക്കി.. ജോപ്പൻ അമ്മുവിന്റെ ബെഡിന്റെ തലഭാഗം അല്പം ഉയർത്തി.. ഇപ്പോൾ അമ്മുവിന് ചാരി കിടക്കുന്നത് പോലെ ഞങ്ങളെ എല്ലാവരേയും കാണാം..

എല്ലാവരും എന്ന് പറഞ്ഞാൽ ഞാൻ, ജോപ്പൻ പിന്നെ രാധു..

ഞാൻ ജോപ്പന്റെ മുഖത്തേക്ക് നോക്കി.. അവന് സന്തോഷം അതിന്റെ ഉച്ചസ്ഥാനത്തിലെത്തി രാധുവിനോട് എന്തൊക്കേയോ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.. എല്ലാം ഞാൻ കാണുന്നുണ്ടെങ്കിലും മനസ്സ് ഇപ്പോഴും ഞാൻ കണ്ട അനന്തൻ ഡോക്ടർക്ക് പിന്നാലെയായിരുന്നു..

ജോപ്പൻ എന്നെ പിടിച്ചു കുലുക്കി പറഞ്ഞു.. "ഇനി എങ്കിലും സന്തോഷിക്കടാ" @#"*!% 👻👻👻

എന്നിട്ട് പെട്ടെന്ന് വായ് പൊത്തി അമ്മുവിനേയും രാധുവിനേയും നോക്കി.. രാധു അവന്റെ യക്ഷിയെ പോലെ നോക്കി പേടിപ്പിച്ചു.. അമ്മു കണ്ണുകൾ ഇറുക്കിയടച്ചിട്ട് ഒരു കണ്ണ് മാത്രം തുറന്ന് എന്റെ നേരെ നോക്കി..

ഞങ്ങൾക്ക് പിന്നിലെ വാതിൽ തുറന്ന ശബ്ദം കേട്ട് ഞങ്ങളെല്ലാം അങ്ങോട്ടേക്ക് നോക്കി..

അച്ചു..!! അവൾ വീൽചെയറിൽ ഒരാളെ ഉന്തിക്കൊണ്ട് വരികയായിരുന്നു...

കണ്ണൻ..!! 😲😲😲

ഏയ്..! നിങ്ങൾ വിചാരിക്കുന്ന ആ പുള്ളി അല്ല.. 🙈

ഇത് എന്റെ ഇളയച്ഛന്റെ മകൻ നിവേദ്..!! നിവേദ് കൃഷ്ണ..!!

ഇവനെന്താ വീൽചെയറിൽ..?? 🙄🙄

അച്ചു ഞങ്ങളോട് ബാറ്റ്മാൻ ആരാണെന്ന് കണ്ടുപിടിച്ച അവളുടെ വീര സാഹസിക കഥ ഞങ്ങളെ കേൾപ്പിച്ചു..

ഞാൻ : എന്തിനാ കണ്ണാ നീ ഇങ്ങനെ ചെയ്തത്?? 😡😡

നിവേദ് ഉത്തരം മുട്ടിയിരുന്നപ്പോൾ അച്ചു ഇടയ്ക്ക് കയറി പറഞ്ഞു..

"ദേവേട്ടന്റെ ലൈൻ ആരാണെന്ന് കണ്ട് പിടിച്ച് ദേവേട്ടന്റെ വീട്ടിൽ അറിയിച്ച് പാര വയ്ക്കാനായിരുന്നു പ്ലാൻ.." 👻

ജോപ്പൻ കോപം കൊണ്ട് തിളച്ചു.. "ഇമ്മാതിരി വവ്വാൽ വേഷം കെട്ടി എന്റെ കൊച്ചിനെ പേടിപ്പിച്ച് നടന്നത് കൊണ്ടാകും കർത്താവ് തന്നെ നിന്നെ ഈ വീൽചെയറിലാക്കിയത്.. നീ നേരെ നിന്നിരുന്നേലുണ്ടല്ലോ.. നിന്നെ..!!" 🤬

ജോപ്പനെ മുഴുവൻ പറയാൻ സമ്മതിക്കാതെ രാധു അവന്റെ കൈകളിൽ കയറി പിടിച്ചു.. ജോപ്പൻ പിന്നെ ഒന്നും പറഞ്ഞില്ല..

അച്ചു : ചേട്ടായീ.. അതിനുള്ള ശിക്ഷ ഞാൻ സ്പോട്ടിൽ തന്നെ കൊടുത്തു..

അവൾ കണ്ണന് നേരെ നോക്കി ചോദിച്ചു.." അല്ലേ?? "😏

അവൻ തല കുനിച്ചു.. അച്ചു തുടര്‍ന്ന് പറഞ്ഞു..

"ഇപ്പോൾ ഈ വീൽചെയറിൽ ഇരിക്കുന്നത് അവൻ ചെയ്ത മഹാപാപത്തിനുള്ള പ്രായിശ്ചിത്തം ചെയ്തത് കൊണ്ടാണ്.." 😉

വീട്ടിൽ പാര വയ്ക്കുന്നതാണോ മഹാപാപം?? 🙄

ജോപ്പൻ : പ്രായിശ്ചിത്തമോ?? പ്രായിശ്ചിത്തം ചെയ്താൽ വീൽ ചെയറിൽ ഇരിക്കുമോ?? 🙄

അമ്മു തളർന്ന സ്വരത്തോടെ പറഞ്ഞു.. "എനിക്ക് വേണ്ടി സ്റ്റെം സെൽ ഡോനേറ്റ് ചെയ്തത് നിവേദാണ്.."

ഞങ്ങളെല്ലാവരും അവൾക്ക് നേരെ നോക്കി..

ഞാൻ അമ്മുവിന്റെ അടുത്തേക്ക് ചെന്നിരുന്നു.. "അധികം സംസാരിക്കണ്ട മോളേ.." 😘

പക്ഷേ അവൾ എന്നെ അനുസരിച്ചില്ല.. അവൾ വീണ്ടും പറഞ്ഞു.. "ദേവേട്ടന്റെ സ്റ്റെം സെൽ എനിക്ക് ചേർന്നില്ലാന്നും മറ്റൊരു ഡോനറിന്റേതാണ് യൂസ് ചെയ്യാൻ പോകുന്നതെന്നും ഡോക്ടർ എന്നോട് പറഞ്ഞിരുന്നു.. കണ്ണനായിട്ടാണ് മാച്ച് ചെയ്ത ആ റിപ്പോർട്ട് എന്റെ അരികിലേക്ക് കാണിച്ച് തന്നത്.. പേര് കണ്ടപ്പോഴെ എനിക്ക് ആളെ പിടികിട്ടി.." 😉

ഞാൻ : നീ ഡോക്ടറിനോട് സംസാരിച്ച് സംസാരിച്ച് മൂപ്പരെ വട്ടാക്കി, എന്നിട്ട് അനസ്തേഷ്യ തന്നാണ് മിണ്ടാതെ കിടത്തിയത് എന്ന് നിന്റെ ഡോക്ടർ പറഞ്ഞല്ലോ 😂😂

അമ്മു : അങ്ങേരോട് ആര് സംസാരിക്കാൻ പോകുന്നു.. ഞാൻ സംസാരിച്ചത് എന്റെ കലണ്ടർ കണ്ണനോടാ.. 🙄

ദേവേട്ടൻ : എന്ത്?? 😲😲

അമ്മു : അതേ..! ഈ കലണ്ടർ ഞാൻ കൊണ്ടുപോയിരുന്നു.. ദേവേട്ടൻ എനിക്ക് കൂട്ട് വന്നില്ലല്ലോ.. കണ്ണൻ ഉണ്ടാകട്ടെ എന്ന് കരുതി കൂടെ കൊണ്ടുപോയി അവിടത്തെ ചുവരിൽ തൂക്കി.. 😔 ഞാൻ അനസ്തേഷ്യ കിട്ടുംവരെ ഞാൻ ചുവരിൽ നോക്കി സംസാരിച്ച് കിടന്നു.. പക്ഷേ ഞാൻ മനസ്സിലാണ് സംസാരിച്ചത്.. അത് ആ കിളവൻ എങ്ങനെ കേട്ടൾക്കാനാണ്.. 😒

കിളവനോ? 🙄

ഞാൻ :അത് ഒരു ചെറുപ്പക്കാരനായിരുന്നില്ലേ.. കവിളത്ത് നുണക്കുഴിയൊക്കെ ഉള്ള...?? 🙄🙄🙄

ജോപ്പൻ എന്റെ തലയ്ക്ക് കൊട്ടി.. "ആ മൂപ്പിലാനെ കണ്ടിട്ട് നിനക്ക് ചെറുപ്പക്കാരനാണെന്ന് തോന്നിയോ??!! 😡 അങ്ങേർക്ക് എവിടെയാടാ മണ്ടാ നുണക്കുഴി??!! സത്യം പറ..!! ടെൻഷൻ കാരണം നീ കഞ്ചാവടിച്ചോ??!! 😡😡😡

ഞാൻ : കഞ്ചാവ് നിന്റെ.....!!! ബാക്കി ഞാൻ പറയുന്നില്ല.. 😡😡

രാധു : ദയവ് ചെയ്ത് രണ്ടും കൂടി എന്റെ അച്ഛന് വിളിച്ച് കളിക്കരുത്.. 🙄

ഞാൻ : ആഹാ..!! മോൾ ഇവിടെ ഊണ്ടായിരുന്നോ..!! 👻 ചേട്ടൻ ശ്രദ്ധിച്ചില്ല കേട്ടോ.. ഇങ്ങ് വാ ചോദിക്കട്ടെ.. 👻👻

രാധു : എന്തേ?? 🙄

ഞാൻ : ഇവനെങ്ങനെയാടീ നിന്റെ ഇച്ഛായൻ ആയത്?? 👻

രാധു : അത്... ഒരു കൈയ്യബദ്ധം.. 🙈

അമ്മു : എക്സ്ക്യൂസ്മീ... ഇവിടെ ഒരു രോഗി കിടക്കുന്നു.. 🙄

ഞാൻ അവളുടെ നെറ്റിയിൽ തലോടി.. "അച്ചോ.. 😘 നിന്നെ മറന്നതല്ല.."

അച്ചു : എന്നാൽ നിവേദിനെ ഞാൻ റൂമിൽ കൊണ്ടിക്കിയിട്ട് വരാം.. 😉

നിവേദ് : അച്ചൂ.. ഒരു മിനിറ്റ്.. 🙄

അവൾ വീൽചെയർ ഉന്തി എന്റെ അരികിലേക്ക് അവനെ കൊണ്ടുവന്നു..

നിവേദ് : എടാ.. ഓർമ്മ വെച്ച നാൾ മുതൽ ഞാനും നീയുമായി എന്നും മത്സരമേ ഉണ്ടായിട്ടുള്ളൂ.. എന്റെ അമ്മയുടെ നിർബന്ധം കാരണം ഞാനെത്ര ട്യൂഷന് പോയി നിന്നെ തോൽപ്പിക്കാൻ.. പക്ഷേ ഫൈനൽ റിസൽട്ട് വരുമ്പോൾ എന്നേക്കാളും രണ്ട് മൂന്ന് മാർക്ക് കൂടുതൽ നിനക്കായിരിക്കും.. ഇത്തവണ ദൈവമായിട്ട് കാര്യങ്ങളൊക്കെ മാറ്റിപ്പിടിച്ചു.. സ്റ്റെം സെൽ മാച്ചിങ്ങിന് ഞാൻ ഫുൾ മാർക്ക് വാങ്ങിയില്ലേടാ.. 😂

ഞാൻ എഴുന്നേറ്റ് ചെന്ന് നിവേദിനെ കെട്ടിപ്പിടിച്ചു.. അവൻ അമ്മൂനെ നോക്കി ഒരു ഓൾ ദി ബെസ്റ്റ് കാണിച്ചു..

അച്ചു അവനെ റൂമിന് പുറത്തേക്ക് കൊണ്ടുപോയി..

ഈ വരാൻ പോകുന്ന ചെറിയ ഭാഗം ഞാൻ പറയാട്ടോ.. ഞാൻ അച്ചുവാണേ.. 😉👍

നിവേദിനേയും കൂട്ടിക്കൊണ്ട് ഞാൻ മുറിയിൽ നിന്ന് ഇറങ്ങി.. അളൊഴിഞ്ഞ ഇടനാഴി എത്തിയപ്പോൾ നിവേദ് പറഞ്ഞു.. "അച്ചൂ... സോറി.. അർച്ചനാ.. താങ്ക്യൂ.." 😔

ഞാൻ : എന്തിന്??? 🤨

നിവേദ് : അവരോട് കാര്യങ്ങളൊക്കെ മുഴുവനും പറയാത്തതിന്.. 😔

ഞാൻ : മ്മ്.. അല്ലാ.. ഞാൻ ഇതുവരെ ചോദിച്ചില്ല.. എന്തിനാ അമ്മുവിന് വേണ്ടി ഡോനേഷൻ നടത്തിയത്?? ഇതിന്റെ പേരിൽ അവകാശം നേടിയെടുക്കാനാണോ??? 😏

നിവേദ് : ഒരിക്കലുമല്ല.. അമ്മുവിനെ പോലൊരു പെണ്ണിനെ ഞാൻ ഇഷ്ടപ്പെട്ട് പോയതേ തെറ്റാണ്.. അവിചാരിതമായിട്ടാണ് ഞാൻ വാട്ട്സാപ്പിൽ ഒരു സുഹൃത്ത് വഴി സ്റ്റെം സെൽ ഡോനേഷനുള്ള റിക്വസ്റ്റ് കാണുന്നത്.. പേഷ്യന്റിന്റെ പേരും ഹോസ്പിറ്റലിന്റെ പേരും കണ്ടപ്പോൾ എനിക്ക് മനസ്സിലായി അത് അവൾക്ക് വേണ്ടിയാണെന്ന്.. അതാണ് രാത്രിക്ക് രാത്രി ഞാൻ ഡോനേഷന് തയ്യാറായത്.. മാച്ചാകുമോ എന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു.. അഥവാ ആയെങ്കിൽ എന്റെ തെറ്റ് തിരുത്താനുള്ള നല്ല അവസരമായി അത് മാറുമെന്ന് എനിക്ക് തോന്നി.. 😔

നിവേദ് പെട്ടെന്ന് കണ്ണുതുടച്ചിട്ട് പറഞ്ഞു.. "ഇനി ഞാൻ തനിയെ പൊയ്ക്കോളാം.. നീ തിരികെ പൊയ്ക്കോളൂ അച്ചൂ..." 😇

നിവേദ് അച്ചൂ എന്ന വിളി തിരുത്തി അർച്ചന എന്നാക്കി..

ഞാൻ : അച്ചൂ എന്ന് തന്നെ വിളിച്ചോളൂ..

നിവേദ് : മ്മ്.. 😔

ഞാൻ : ഈ പറഞ്ഞതിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ?? 😏

നിവേദ് : മ്മ്.. 😔

ഞാൻ നിലത്ത് മുട്ടുകുത്തി നിന്നു അവനോട് ചോദിച്ചു.." ഇനി എന്നെ അല്ലാതെ വേറെ പെണ്ണിനെ നോക്കൂല്ല എന്ന് വാക്ക് താ..!!"

നിവേദ് അത്ഭുതത്തോടെ എന്നെ നോക്കി.. "എന്ത്??" 😲

ഞാൻ : ഇപ്പോ കേട്ടില്ലേ?? അത് തന്നെ.. 😏

*******************************

നാല് മാസം കഴിഞ്ഞ്...

ഇനി ഇപ്പോ ഞാനെന്തിനാ മാറി നിൽക്കുന്നത്.. ഞാൻ തന്നെ പറഞ്ഞേക്കാം ബാക്കി.. ഞാൻ പൂർവ്വാധികം ശക്തിയോടെ തിരികെ വന്നൂ മക്കളെ...!!! 👻👻👻

എന്ത്?? ഞാൻ ആരാണെന്നോ?? 🙄

ഇടി ഇപ്പോ കിട്ടും..!!! 😡

ഇനിയും മനസ്സിലായില്ലെ 😰

ശ്ശൊ..!! ഇത് എന്ത് കഷ്ടമാ..! 😢 ഞാൻ തന്നെ പറഞ്ഞേക്കാം..!!

ഞാൻ അമ്മുവാ..!! 🙄

ഒരു മാസ്സ് എൻട്രിക്ക് പോലും സമ്മതിക്കില്ലാ അല്ലേ... ഹാ ക്ഷമിച്ചു...! 😏

അപ്പോ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത്?? ആഹ്.. നാല് മാസം കഴിഞ്ഞെന്ന് അല്ലേ??

ട്രാൻസ്പ്ലാന്റ് കഴിഞ്ഞ് വളരെ ചെറിയ ഡോസിലായിരുന്നു കീമോ.. ഞങ്ങൾക്ക് ഈശ്വരാധീനമുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.. ആറ് ആഴ്ച കൊണ്ട് സ്റ്റേബിളികേണ്ട ബ്ലഡ് കൗണ്ട് വെറും രണ്ടാഴ്ച കൊണ്ട് ഓക്കെയായി എന്ന് 👻

അതായത് ഉത്തമാ.. എനിക്ക് ഒരുപാട് നാൾ ഹോസ്പിറ്റലിൽ കിടക്കേണ്ട ആവശ്യമില്ലായിരുന്നു.. എന്നാലും ചേട്ടായിയുടെ പേടി കാരണം എന്നെ പെട്ടെന്ന് ഒന്നും ഡിസ്ചാര്‍ജ് ചെയ്തില്ല.. ഒബ്സർവ് ചെയ്യാൻ എന്നെ അവിടെ തന്നെ കിടത്തി.. രണ്ടാം മാസം മുതൽ ചേട്ടായി എന്നേയും അച്ചുവിനേയും രാധുവിനേയും ലാബിൽ നിർത്തി വേണ്ടത് പഠിക്കാനും മറ്റും ഏർപ്പാട് ചെയ്തു.. ഹോസ്പിറ്റൽ മടുപ്പാണെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അച്ചുവിന്റേയും രാധുവിന്റേയും കൂടെ കൂടി..

എന്റെ കാര്യങ്ങളെല്ലാം അവളുമാർ വളരെ ശ്രദ്ധയോടെ തന്നെ ചെയ്തു.. ഇൻഫക്ഷൻ എന്നൊക്കെ പറഞ്ഞ് ചേട്ടായി പേടിപ്പിച്ചത് കൊണ്ട് എനിക്കൊന്നും വരാതെയിരിക്കാൻ അവളുമാർ മുറി വരെ വൃത്തിയാക്കുന്ന ജോലി ഏറ്റെടുത്തു.. രാത്രിയായി കഴിഞ്ഞാൽ രണ്ടും ഫോണിൽ സൊള്ളിക്കോണ്ട് രണ്ടറ്റത്തും പോയി ഇരിക്കും.. ഈ നിവേദിനും.. സോറി.. 🙈 കണ്ണൻ ചേട്ടനും (അല്ലാ.. ഇപ്പോ ഞങ്ങൾ കുടുംബക്കാരല്ലേ 😂)  ചേട്ടായിക്കും ഒന്നും വേറെ പണിയില്ലേ.. പക്ഷേ വിളിച്ചാൽ വിളിപ്പുറത്ത് അച്ചുവും രാധുവും എന്റെ മുമ്പിൽ ഹാജർവയ്ക്കും.. 😉👍

എനിക്ക് ഫോണില്ലാത്തത് കൊണ്ട് മാത്രം ഞാൻ രാത്രി സിംഗിൾ പസങ്കേ പാടി നടന്നു....

കാർന്നോന്മാർ ചെയ്ത പുണ്യം കൊണ്ട് വലിയ മുടിക്കൊഴിച്ചിൽ ഉണ്ടായില്ല.. എന്നാലും ഉള്ള് ചെറുതായൊന്ന് കുറഞ്ഞു.. പോസ്റ്റിങ്ങ് പിരിയഡ് കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അമ്മ എന്നെ പറയാത്തതായി ഒന്നുമില്ല.. 😢

എല്ലാത്തിനും കാരണം ഈ കണ്ണനാണ്.. യൂ ടൂ ബ്രൂട്ടസ്..!! 🙄

ചേട്ടായി പോസ്റ്റിങ്ങ് സർട്ടിഫിക്കേറ്റ് ശരിയാക്കി തന്നത് കൊണ്ട് കോളേജിൽ സീനൊന്നും ഉണ്ടായില്ല.. കീമോ കഴിഞ്ഞ് അല്പം കളർ പോയതിന് ചേച്ചി എന്നെ കൊന്നില്ല എന്നേ ഉള്ളൂ.. 😭

അച്ഛൻ എന്നെ ആദ്യം കണ്ട് കരയുകയാണ് ചെയ്തത്.. എന്തിനാണാവോ?? 🤔

ഓഹ്.. പഴയ നാടകനടൻ അല്ലേ 😂

ദേവേട്ടൻ കോളേജിലെ ജോലി കഴിഞ്ഞ് ഇപ്പോ കോഴിക്കോട് മെഡിക്കൽ കോളേജിൽ കയറി..

മൂപ്പരോട് പോവണ്ട എന്ന് പറഞ്ഞ് ഞാൻ സെന്റിമെന്റ്സ് ഇറക്കിയപ്പോൾ ആ കാലമാടൻ പറയുകയാണ് 'രണ്ട് വർഷം ഞാനില്ലാതെ തന്നെ അല്ലേ ആ കോളേജിൽ പഠിച്ചത്.. ഇനിയും അങ്ങനെ പഠിച്ചാൽ മതി' എന്ന്..!! 🙄 കൂടെ രണ്ട് ചാട്ടം ഫ്രീ..!! 👻

നിവേദ്... അശ്ശോ...!! അങ്ങനെ പെട്ടെന്ന് വായിൽ വരികയുള്ളൂ.. 🙈

കണ്ണൻ ചേട്ടൻ പുള്ളിയുടെ വീട്ടിൽ അച്ചുവിന്റെ കാര്യം അറിയിച്ചു.. അവർക്ക് ചേട്ടന്റെ ഇഷ്ടത്തിനോട് എതിർപ്പുണ്ടായില്ല.. അച്ചുവിന്റെ വീട്ടുകാർ യൂറോപ്പ്, എംബിഎ, ഏഴക്ക ശമ്പളം എന്നൊക്കെ കേട്ടപ്പോഴെ ഫ്ലാറ്റായി.. അങ്ങനെ അവരുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി..

രാജീവേട്ടനും അപർണ്ണേച്ചിയും ഇപ്പോഴും ഇണക്കുരുവികളെ പോലെ കഴിയുന്നു.. അടുത്ത മാസമാണ് അവരുടെ കല്യാണം..

ഇതിന്റെ ഇടയ്ക്ക് നമ്മടെ കണ്ണൻ എനിക്ക് ഒരു പണി കൂടി തന്നു.. വെറുതേ തുണി തയ്ച്ചുക്കൊണ്ടിരുന്ന എന്റെ അമ്മയുടെ തലയിൽ എന്റെ ജാതകം നോക്കിക്കണമെന്ന ചിന്ത അങ്ങേര് സെറ്റാക്കി കൊടുത്തു.. ജാതകം നോക്കിയപ്പോൾ 21വയസ്സ് തികയുന്നതിന് മുമ്പ് എന്റെ കല്യാണം നടത്തണമെന്ന്..!! സോ.. എന്റെ നിശ്ചയം അടുത്ത ആഴ്ച കാണും.. 🙄

വരൻ ആരാണെന്ന് പിന്നെ പറയേണ്ട കാര്യമില്ലല്ലോ 🙈 ശ്ശൊ..!! നാണം വരുന്നൂ..

ഇപ്പോൾ ഞാനൊരു കല്യാണത്തിന് നിൽക്കുകയാണ്.. അത് ഒരു കണ്ണീർ സീരീയലിന്റെ ഹാപ്പി എൻഡിങ്ങാണെന്നൊക്കെ പറയാം.. ഞാൻ ഒരു ബോർഡ് കാണിച്ച് തരാം.. വായിച്ച് നോക്കൂ... 👇

"ROBIN weds RADHIKA"

വല്ലതും മനസ്സിലായോ?? 😂

മ്മടെ ചേട്ടായിയുടേയും രാധുവിന്റേയും കെട്ടാണ്..!! ♥️

ക്രിസ്ത്യാനിയെ പ്രേമിച്ചതിന് കുറേ ഇടിയും തൊഴിയുമെല്ലാം അവൾ കൊണ്ടു.. ദേവേട്ടനും രാജീവേട്ടനും അവളുടെ വീട്ടിൽ ചെന്നു.. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ കാര്യങ്ങൾ ഡോൾബിയാക്കി.. 😇

മൂക്കറ്റം ഫൂഡ് അടിച്ചുകയറ്റി നീണ്ടൊരു ഏമ്പക്കം വിട്ട് ഞാൻ കസേരയിൽ ചാരി അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മടെ മൊയലാളി എന്റെ അടുത്തേക്ക് പമ്മി പമ്മി വന്ന് ഇരുന്നത്..

എന്റെ ഈശ്വരാ.. ഈ മനുഷ്യൻ.. 🙈

"പൊന്നൂ..." 😘

"എന്താ ഉണ്ണിയേട്ടാ..???" 😘

"ഏഹ്..?? അതാര് പറഞ്ഞു എന്റെ വീട്ടിലെ പേര്??" 🙄

"അതൊക്കെ മ്മക്ക് അറിയാമേ.." 😉

"മ്മ്..അത് വിട്.. ഞാനിപ്പോ വന്നത് എന്തിനാ എന്ന് അറിയാമോ??" 😘😘❤️

ശ്ശൊ.. ആരേലും കാണുമോ.. 🙈

"എന്താ ദേവേട്ടാ..??" 😘😘

"അത് പിന്നെ... അത് പിന്നെ.. "😘

ദേവേട്ടൻ എന്റെ കാതിനടുത്തേക്ക് വന്നു.. എന്റെ മുടി മെല്ലെ പിന്നിലേക്ക് ഒതുക്കി ചെവിയോട് ചേർന്ന് വന്നു..

ഈ..!! മനുഷ്യാ..!! രോമാഞ്ചിഫിക്കേഷൻ..!! 🙈🙈❤️

ദേവേട്ടൻ എന്നോട് ചോദിച്ചു.. "ശരിക്കും ഈ ഡോക്ടർ അനന്തൻ കിളവനായിരുന്നോ??" 😘

നശിപ്പിച്ചു.. 🙄

മൂഡ് പോയി.. മൂഡ് പോയി.. 😭

"എന്റെ ദേവേട്ടാ.. ഞാനൊരു ആയിരം തവണ പറഞ്ഞു അങ്ങേര് കിളവനാണെന്നും അങ്ങരല്ലാതെ വേറെ ആണുങ്ങളാരും അവിടെ ഇല്ലായിരുന്നു എന്ന്..!!" 😡😡

"പൊന്നു നീ ചൂടാവാതേ.. 🙄 അയാൾ നിന്നെ അമ്മു എന്നൊക്കെ പറഞ്ഞപ്പോ ഞാൻ കരുതി നിങ്ങൾ കട്ട കമ്പനി ആയിക്കാണുമെന്ന്..അങ്ങേരും പറഞ്ഞു മെഡിക്കൽ മിറാക്കിൾ എന്നൊക്കെ.. ജോപ്പനോട് ഞാൻ ഇനിയും ഇതിനെ പറ്റി മിണ്ടിയാൽ അവൻ എന്നെ വലിച്ച് കീറി ചുവരിൽ ഒട്ടിക്കും.. രണ്ട് കവിളിലും നുണക്കുഴിയൊക്കെ ആയിട്ട്.. നിന്ന നിൽപ്പിൽ അയാൾ പോയത് കൊണ്ട് പേരോ നാളോ ചോദിക്കാൻ പറ്റിയില്ല.. "🙄

ഞാൻ : എനിക്ക് മനസ്സിലായി അതാരാണെന്ന്.. ഞാൻ പറയട്ടെ ആൾടെ പേരും നാളും?? 😍

ദേവേട്ടൻ : പറ പറ പറ.. 🙄🙄🙄🙄

ഞാൻ : തറ പറ പന 👻

ദേവേട്ടൻ : പൊന്നൂ നീ മേടിക്കും..! 🤨

ഞാൻ ചിരിച്ചു പോയി😂😂😂

ഞാൻ : ശരി പറയാം.. പേര് ശ്രീകൃഷ്ണൻ.. നാള് രോഹിണി 😉👍

അങ്ങകലെയുള്ള കൃഷ്ണന്റെ അമ്പലത്തിൽ നിന്ന് മൂന്ന് വട്ടം മണി മുഴങ്ങി.. ❤️
(അവസാനിച്ചു....)
കഥയെ പറ്റിയുള്ള വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ... ഈ കഥയെ സ്നേഹിച്ച എല്ലാ കൂട്ടുകാർക്കും നന്ദി, സ്നേഹം...

രചന: അനശ്വര ശശിധരൻ

To Top