ഒരു Complicated ലൗ സ്റ്റോറി, Part 8 To 10

Valappottukal
കോളേജിൽ വന്നപ്പോ തൊട്ടു ഇഷാനിനെ നോക്കി നടക്കുവാണ് കൊച്ചു.

അവളുടെ ആദ്യത്തെ പേടി ഒക്കെ മാറി, ഇപ്പൊ നല്ല ഉത്സാഹം ആണ് ഇഷാനെ വളയ്ക്കാൻ. ഇന്ന് അവരുടെ പ്ലാൻ അനുസരിച്ചു, ഇഷാനിനോട് സംസാരിച്ചു തുടങ്ങേണ്ട ദിവസ്സം ആണ്.

"ഉച്ച ആയിട്ടും അങ്ങേരെ കാണാനില്ലല്ലോ പൊന്നു. ഇനി വന്നില്ലേ?" വല്സല മാഡം ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന ഇടയിൽ കൊച്ചു പതുക്കെ അടുത്തിരുന്ന പൊന്നുവിനോട് ചോദിച്ചു.

"ഹ്മ്മ്മ്... വരുൺ ചേട്ടായിനേം അമൻ ചേട്ടായിനേം കണ്ടായിരുന്നു... ബാക്കി മൂന്നും വന്നില്ലാന്നു തോന്നുന്നു. മെഹ്രു നീ ഹാഷിം ചേട്ടായിക്ക് ഒരു മെസ്സേജ് അയച്ചു നോക്കിയേ." പൊന്നു പറഞ്ഞു.

"ഓക്കേ അയച്ചു നോക്കാം." എന്നും പറഞ്ഞു മെഹ്രു പതുക്കെ ഫോൺ എടുത്തു ഡെസ്ക് ന്റെ താഴെ വച്ചു ഹാഷിം നു മെസ്സേജ് അയച്ചു.
Loading...

2 മിനിറ്റ് കഴിഞ്ഞപ്പോ മെഹ്രുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു.

"ഡി അവരുടെ റൂം മേറ്റ് നെ എയർപോർട്ട് ന്നു പിക്ക് ചെയ്യാൻ പോയിന്നു." മെഹ്രു മെസ്സേജ് വായിച്ചിട്ടു പറഞ്ഞു.

"അയ്യോ അപ്പൊ ഇന്ന് വരില്ലേ?" കൊച്ചുവിന്റെ ഞെട്ടൽ ലേശം ഉറക്കെ ആയിപോയി.

"whats going on there? ഹന്ന, ഐറിൻ, മെഹ്‌റിന്, ഗെറ്റ് അപ്പ്. ഞാനിവിടെ ക്ലാസ് എടുത്തോണ്ടിരിക്കുമ്പോ നിങ്ങൾക്കു എന്താ അവിടെ ഇതിലും ഇമ്പോർടന്റ്റ്‌ ആയിട്ട് ഡിസ്‌കസ് ചെയ്യാൻ ഉള്ളത്? ഒരു കാര്യം ചെയ്യൂ. പുറത്തോട്ടിറങ്ങിക്കോ.ഒക്കെ പറഞ്ഞു കഴിഞ്ഞു കയറിയാൽ മതി. നൗ ഗെറ്റ് ഔട്ട്‌

ഇതും പറഞ്ഞു നോക്കിയ വത്സല മാഡം കണ്ടത് താടിക്കു കയ്യും കൊടുത്തു ഉറങ്ങുന്ന മാളുവിനെയും സൈഡിൽ അവളുടെ തോളത്തു കിടന്നു ഉറങ്ങുന്ന അമ്മുവിനെയും ആണ്.

"ആ ബെസ്റ്റ് ! ദേ ആ രണ്ടു എണ്ണത്തിനേം കൂടെ വിളിച്ചിട്ടു അഞ്ചുപേരും കൂടെ ഇറങ്ങിക്കോ. നാളെ അപ്പോളജി എഴുതി തന്നിട്ട് കയറിയാൽ മതി."

കൊച്ചു അമ്മുനെയും മാളുനെയും വിളിച്ചു എഴുന്നേൽപ്പിച്ചു. എന്താ നടക്കുന്നത് എന്ന് മനസ്സിലാവാതെ അവർ  രണ്ടും എഴുന്നേറ്റു നിൽക്കുന്ന ബാക്കി മൂന്നു പേരെയും മിസ്സിനെയും മാറി മാറി നോക്കി.

"ഇറങ്ങിക്കോ, ഗെറ്റ് ഔട്ട് അടിച്ചൂ" കൊച്ചു പതുക്കെ പറഞ്ഞു.

കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ അവരും എഴുന്നേറ്റു എല്ലാരും കൂടെ പുറത്തോട്ടിറങ്ങി .

"എങ്ങോട്ടാ?" പൊന്നു ചോദിച്ചു.

"ലൈബ്രറിയിലേക്ക് പോവാം. നല്ല ഉറക്കം വരുന്നുണ്ട്. അവിടെ ആവുമ്പൊ ഫാനും കാണും സൈലെൻസും കാണും." അമ്മു പറഞ്ഞു.

"ആ എന്ന പിന്നെ അങ്ങോട്ട് പോവാം. കാണാൻ വേറെ ആരും ഇല്ലല്ലോ ഇന്ന്." മെഹ്രു പറഞ്ഞു.

കോളേജ് ലൈബ്രറി ക്കു വേണ്ടി വലിയ ഒരു ബിൽഡിംഗ് തന്നെ ഉണ്ട് . ആ ലൈബ്രറിയിൽ ഇല്ലാത്ത ബുക്ക്സ് ഇല്ലന്ന് തന്നെ പറയാം. വളരെ പഴയ ബുക്ക്സ് തൊട്ടു ലേറ്റസ്റ്റ് ആയിട്ടുള്ള ബുക്ക്സും ആ ലൈബ്രറിയിൽ ഉണ്ട്. ഒരു റീഡിങ് ഏരിയ കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് വലിയ പൊക്കം ഉള്ള ബുക്ക്  റാക്കിൽ നിറയെ അടുപ്പിച്ചു വച്ചിരിക്കുന്ന ബുക്ക്സ്. പല സെക്ഷനിലും തിരക്കില്ലാത്ത കാരണം ലവേഴ്സ് പഞ്ചാര അടിക്കാൻ വരുന്ന സ്ഥലം കൂടെ ആണ് ലൈബ്രറി. 😇

ക്ലാസ് ടൈം ആയതു കാരണം അധികം ആരും ഇല്ല ലൈബ്രറിയിൽ. അവിടെ എത്തി മൂലയ്ക്ക് ഒരു ടേബിളിൽ  അവർ പോയി ഇരുന്നു. ഇരുന്ന ഉടനെ അമ്മു ടേബിളിലേക്കു കിടന്നു ഉറക്കം തുടങ്ങി. ബാക്കി ഉള്ളവർ അവിടെ കിടന്ന ഒരു മാഗസിൻ എടുത്തു ചുമ്മാ മറിച്ചു നോക്കി ഫോട്ടോസിനു  കമന്റ് അടിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് മാളു ആ കാഴ്ച കണ്ടത്. ഗൗതം സർ ബുക്സിന്റെ സെക്ഷനിലേക്ക്  പോവുന്നു. അവളുടെ ഉള്ളിലെ കോഴികുഞ്ഞു ഉണർന്നു. കൊച്ചുനെയും മെഹ്‌റിനെയും പോലെ വലിയ കോഴി അല്ലെങ്കിലും ഗൗതം സർ അവളുടെ വീക്ക്നെസ്സ് ആണ് . ഇപ്പോഴും പുള്ളി പറയുന്നത് ഒന്നും അവൾക്കു മനസ്സിലാവില്ല. ഒൺലി വീഡിയോ , നോ ഓഡിയോ  അങ്ങനെയാണ്  മാളുവിനു ഗൗതം സാറിന്റെ എല്ലാ അവറും. ഹോസ്റ്റലിൽ ചെന്ന് അവൾ ബാക്കി ഉള്ളവരോട് ചോദിച്ചാണ് പഠിക്കുന്നത്. അവൾക്കു അങ്ങേരെ കണ്ടാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല.

ഇപ്പൊ വരാമെന്നു പറഞ്ഞു അവൾ ഗൗതം സാറിന്റെ  പുറകെ വച്ചു പിടിച്ചു. ചുമ്മാ ഒന്ന് കാണണം. .. പറ്റിയാൽ പുള്ളിയെ ഒന്ന് ചിരിച്ചു കാണിച്ചു ഒരു ഗുഡ്  ആഫ്റ്റർ നൂൺ പറയണം. ഇത്രേയുള്ളു ആഗ്രഹം.

ഗൗതം സർ ഒരു സ്ഥലത്തേക്ക് തിരിയുന്നത് കണ്ടു പുറകെ ചെന്ന അവളും അങ്ങോട്ട് വച്ചു പിടിച്ചു. പക്ഷെ അവിടെ എത്തി നോക്കുമ്പോ ഗൗതമിനെ  കണ്ടില്ല. അവള് അറ്റം വരെ പോയ്‌ അതുവഴി വേറെ വല്ലിടത്തോട്ടും പോവാൻ പറ്റുവൊന്നു നോക്കി. 'ശ്ശെടാ,  ഇങ്ങേരിതെവിടെ പോയി? എന്ന് മനസ്സിൽ പറഞ്ഞു ബുക്സിന്റെ  ഇടയിലൂടെ അപ്പുറത്തെ സൈഡ് ഇലേക്കൊക്കെ നോക്കി. കാണ്മാണ്ടായല്ലോന്നു ആലോചിച്ചു നഖം കടിച്ചു കൊണ്ട് തിരിഞ്ഞ മാളു ഞെട്ടി പോയി.

മുന്നിൽ കയ്യും കെട്ടി ഗൗതം സർ നിക്കുന്നു.

മാളു ഏതു വഴിക്കോടും എന്ന് ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിഞ്ഞു നോക്കി പരുങ്ങാൻ തുടങ്ങി.

'ഇല്ല... ഒരു വഴിയും ഇല്ല.. i am trapped' അവൾ സ്വയം പറഞ്ഞു.

"താൻ എന്താ ഇവിടെ?" ഗൗതം ചോദിച്ചു.

"അത്... ഞാൻ... സർ... അല്ല... ബുക്ക്... ആ അതെ... ബുക്ക് എടുക്കാൻ" അവൾ പറഞ്ഞൊപ്പിച്ചു.

"എന്ത് ബുക്ക്?" അടുത്ത ചോദ്യം എത്തി.

'ഭഗവാനെ, എന്ത് ബുക്ക് പറയും. ഒരു ബുക്ക് ന്റെ പേരും ഓർമ്മ വരുന്നില്ലല്ലോ...ആ കിട്ടിപ്പോയി...'

"ഗ്രാഫിക്സ്" അവള് പറഞ്ഞു. എവിടെയോ എപ്പോഴോ ഈ പേര് കണ്ട ഒരു ഓർമ്മയിൽ പറഞ്ഞതാണ്.

"ഹിസ്റ്ററി സെക്ഷനിലോ ?" ഗൗതം ചോദിച്ചു.

അപ്പോഴാണ് അവൾ അറിഞ്ഞത് അവൾ നിൽക്കുന്നത് ഹിസ്റ്ററി സെക്ഷനിൽ ആണെന്ന്.

'സബാഷ്! ഇങ്ങേരെ വായിനോക്കി നടക്കുന്നതിനിടയ്ക്കു അത് നോക്കിയില്ല.'

"വഴി മാറിപ്പോയി..." അവൾ പറഞ്ഞു.

"എന്നാൽ താൻ ചെല്ല്." അവൻ പറഞ്ഞു.

ബുക്ക് ഷെൽഫിന്റെ ഓരം ചേർന്ന് അവൾ പതിയെ പോവാൻ ആയി നടന്നു അവന്റെ അടുത്തെത്തിയതും അവൻ ബുക്ക്‌  ഷെൽഫിലേക്ക് കൈ പിടിച്ചു കൊണ്ട് അവളുടെ വഴി തടഞ്ഞു.

"എന്തിനാ തനിക്കു ഗ്രാഫിക്സ് ന്റെ ബുക്ക്?" അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് അവൻ ചോദിച്ചു.

അവൾ പതിയെ പുറകിലേക്ക് നീങ്ങി ഷെൽഫിൽ തട്ടി നിന്നു.

"ഒരു.. അസ്സിഗ്ന്മേന്റ്റ് ഉണ്ടായിരുന്നു." അവൾ വിക്കി  വിക്കി പറഞ്ഞു.

"നിങ്ങള്ക്ക് അതിനു ഈ സെമസ്റ്ററിൽ  ഗ്രാഫിക്സ് ഇല്ലല്ലോ!" അവന്റെ ആ ചോദ്യത്തിൽ അവൾ ഞെട്ടി.

'കൃഷ്ണാ... നേരാണല്ലോ! പണി പാളി!' അവൾ മനസ്സിൽ പറഞ്ഞു.

അപ്പോഴേക്ക് അവളുടെ വലതു സൈഡിലെ ഷെൽഫിലും ഗൗതം കൈവച്ചു. അവൾ ഇപ്പൊ അവന്റെ കൈകൾക്കുള്ളിൽ ആണ്. അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാൻ വയ്യ.

"സത്യം പറ... താൻ എന്തിനാ ഇങ്ങോട്ടു വന്നത്?" അവൻ വീണ്ടും ചോദിച്ചു. അവൻ വല്ലാതെ അടുത്താണ് നിക്കുന്നത് എന്ന് അവൾക്കു തോന്നി.

'ഈശ്വരാ... ഇതെന്താ സംഭവിക്കണെ!' ഒന്നും മനസ്സിലാവാതെ അവൾ താഴേക്ക് നോക്കി നിന്നു

അവളുടെ മുഖത്തോടു മുഖം അടുപ്പിച്ചു കൊണ്ട് അവൻ പതിയെ ചോദിച്ചു, "എന്നെ കാണാൻ വന്നതാണോ? "

അവൾ ഞെട്ടി മുഖം ഉയർത്തി. അവൻ അവളെ തന്നെ നോക്കി നിക്കുവാണ്. ആ കണ്ണുകളിൽ അവൾ കണ്ടു അവളോടുള്ള പ്രണയത്തിന്റെ തിളക്കവും. .. ചുണ്ടുകളിൽ തന്നെ കയ്യോടെ പിടിച്ചതിന്റെ കുസൃതി ചിരിയും.

"പറ... ആണോ? എന്നെ കാണാൻ വന്നതാണോ?" അവൻ വീണ്ടും അവളുടെ കാതോരം മുഖം അടുപ്പിച്ചു നോക്കി. അവന്റെ നിശ്വാസം തട്ടിയപ്പോൾ തന്റെ രോമങ്ങൾ എഴുന്നേൽക്കുന്നത് അവൾ അറിഞ്ഞു.

അല്ല എന്ന് അവൾ തല രണ്ടു സൈഡിലേക്കും ആട്ടി.

"അല്ലേ?" അവളുടെ മൂക്കിൽ അവന്റെ മൂക്കു മുട്ടിച്ചു കൊണ്ട് അവൻ ചോദിച്ചു.

ഒന്നും പറയാനും അനങ്ങാനും ആവാതെ തല കുനിച്ചു അവൾ നിന്നു.

"ഡോ...ഒന്ന് എന്നെ നോക്കെടോ..." അവൻ പതിയെ അവളുടെ താടി പിടിച്ചു ഉയർത്തി.

അവൾ മെല്ലെ കണ്ണുകൾ ഉയർത്തി അവനെ നോക്കി.

"എന്റെ വീട്ടിൽ എനിക്ക് കല്യാണം ആലോചിക്കുന്നുണ്ട്. ഞാൻ എന്റെ അമ്മയോട് പറയട്ടെ, തന്റെ വീട്ടിൽ വന്നു തന്നെ ചോദിക്കാൻ?" അവൻ അവളുടെ കണ്ണുകയിലേക്കു നോക്കി ചോദിച്ചു.

അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു. കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു . അവന്റെ നോട്ടം നേരിടാൻ ആവാതെ അവൾ വീണ്ടും താഴേക്കു നോക്കി സമ്മതം ന്നു തലയാട്ടി.

"തലകുലുക്കിയാൽ പോരാ... എനിക്ക് കേൾക്കേണം താൻ പറയുന്നത്. " അവൻ അവന്റെ താടി അവളുടെ കവിളിൽ പതുക്കെ ഉരസിക്കൊണ്ടു ചെവിയിൽ വളരെ പതുക്കെ പറഞ്ഞു.

അവന്റ താടി കവിളിൽ ഉരഞ്ഞപ്പോ അവൾക്ക് ശരീരം മുഴുവൻ ഒരു വിറയൽ അനുഭപ്പെട്ടു. അവൾ പെട്ടന്ന് അവന്റെ ഞെഞ്ചിന്റെ ഭാഗത്തു ആയി ഷർട്ടിൽ പിടിച്ചു . അവൻ മെല്ലെ പുഞ്ചിരിച്ചു എന്നിട്ടു വീണ്ടും അങ്ങനെ തന്നെ ചെയ്തുകൊണ്ട് അവൻ പറഞ്ഞു. .."ഒന്ന് പറയെടോ... പ്ളീസ്...താൻ പറയുന്നത് കേൾക്കാൻ കൊതി ആയിട്ടാ "

വീണ്ടും അവൻ അങ്ങനെ ചെയ്തപ്പോ അവൾ ഷർട്ട് ലെ പിടി അറിയാതെ ഒന്ന് കൂടെ മുറുക്കി. ഒരു മിനിറ്റ് എടുത്തു അവൾ നോർമൽ ആവാൻ. അവൾ നല്ലോണം ഒരു ശ്വാസം എടുത്തു ... എന്നിട്ടു പതുക്കെ പറഞ്ഞു. .. "മ്മ്മ്... പറഞ്ഞോ."

ഗൗതം അവളുടെ മുഖം അവന്റെ കൈകളിലെടുത്തു, മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. എന്നിട്ടു കൈവിട്ടു പതിയെ പുറകിലേക്ക് മാറി... മാളുവിനോട് പറഞ്ഞു, "ഇപ്പൊ പൊയ്ക്കോ ".

അവൾ അവനെ ഒന്ന് കൂടെ നോക്കിയിട്ടു അവിടെ നിന്ന് പുറത്തേക്കു ഓടി.

അവൾ പോവുന്നത് നോക്കി അവിടെ അവൻ നിന്നു...
*********
Part 9

മാളു ഓടിവന്നു പൊന്നുവിന്റെ അടുത്ത് വന്നിരുന്നു. അടുത്തുവന്നിരുന്നു കിതയ്ക്കുന്നു അവളെ നോക്കി എന്താ പറ്റിയെന്നു അറിയാതെ ഞെട്ടി ബാക്കി മൂന്നു പേരും അവളോട് എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ടിരുന്നു. മാളുവിന്റെ മുഖം ആകെ ചുവന്നിരിക്കുന്നു. എന്തോ കണ്ടു ഞെട്ടിയതു പോലെ ഇരിക്കുന്ന മാളുവിനെ കണ്ടപ്പോ അവർക്കു പേടി ആയി. ഇതൊന്നും അറിയാതെ അമ്മു അപ്പോഴും നല്ല ഉറക്കം ആണ്.
Loading...

മാളു വേറെ ഏതോ ഒരു ലോകത്തായിരുന്നു. ഇപ്പൊ കഴിഞ്ഞതൊക്കെ സത്യം ആണോ എന്ന് അവൾക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല. അപ്പൊ അത് വഴി പാസ് ചെയ്ത ഗൗതം കുറച്ചു ചെന്ന് തിരിഞ്ഞു അവളെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോ ആണ് അവൾ ഉറപ്പിച്ചത്.

അവൾ അവളുടെ ഫ്രണ്ട്സിന്റെ മുഖത്തേക്ക് മാറി മാറി നോക്കി. പെട്ടന്ന് അവളുടെ മുഖത്തു ഒരു 100 വാട്ട് ചിരി വന്നു. എന്നിട്ടു പൊന്നുവിന്റെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു, "അടിച്ചു മോളേ ...!".

"ഏഹ്? എന്ത് അടിച്ചു? നിന്നെ ആരെങ്കിലും അടിച്ചു? എന്തിനു? നീ വാ നമുക്ക് ചോദിക്കാം!" മെഹ്രു റൈസ് ആയി.

"സൈലെൻസ്!!!" ലൈബ്രേറിയൻ ടേബിളിൽ തട്ടി പറഞ്ഞു.

"ഒന്ന് പൊടി! ആരും അടിച്ചുന്നും ഇല്ല. ഗൗ..." അവൾ പറഞ്ഞു തുടങ്ങിയപ്പോ ആണ് അവരുടെ നേർക്ക് വരുന്ന ബെനെഡിറ്റയെയും ഫ്രണ്ട്‌സിനെയും കണ്ടത്.

"ദേ ടാ ആ പെറ്റെണീറ്റയും ഫ്രണ്ട്‌സും വരുന്നു." മാളു കൂടെ ഇരിക്കുന്നവരോടായി പറഞ്ഞു.

"അവളുടെ പുച്ഛ ചിരി! എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്." കൊച്ചു അടക്കി പിടിച്ച ഒച്ചയിൽ പറഞ്ഞു.

"ഇങ്ങോട്ടാണല്ലോ ശവം വരുന്നത്. ഒടക്കാനാണോ?" മെഹ്രു സംശയം പ്രകടിപ്പിച്ചു.

"അല്ലാതെ എന്തിനു! എന്തായാലും നോക്കാം. " പൊന്നു കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു.

"എന്താടി പിള്ളേരെ? ചെറുക്കൻമാരെ എങ്ങനെ വളയ്ക്കാം ന്നു അറിയാൻ ബുക്ക്സ് റെഫർ ചെയ്യാൻ വന്നതാണോ? " ബെന്ന ചോദിച്ചു.

"ഞങ്ങൾക്ക് ചേച്ചി നെ പോലെ ചെക്കന്മാർ വളച്ചു വല്യ ശീലം ഇല്ലല്ലോ ചേച്ചി. അപ്പൊ പിന്നെ പഠിക്കുക തന്നെ വേണ്ടേ ! സൊ കുറച്ഛ് ബുക്ക്സ് റെഫർ ചെയ്യാമെന്ന് വച്ചു" മെഹ്രു ബെന്നയെ നോക്കി ചിറികോട്ടി പറഞ്ഞു.

"ഹെയ്, ചേച്ചിക്ക് ആ പേപ്പർ ഇതുവരെ കിട്ടിയിട്ടില്ലെടാ... ചേച്ചിടെ അറ്റംപ്റ്സ് ഒക്കെ ഫ്ലോപ്പ് ആയിരുന്നില്ലേ! പക്ഷെ ഒന്നിൽ എക്സ്സ്‌പേർട് ആണ് ചേച്ചി. .. ഒരു ചെക്കനെ വളയ്ക്കാൻ എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് ചേച്ചി നേക്കാൾ ബെറ്റർ ആയി ആർക്കും അറിയുന്നുണ്ടാവില്ല. കൊച്ചു നീ കുറച്ചു ടിപ്സ് നോട്ട് ചെയ്‌തേക്കു!" മാളു ബന്നയെ പരിഹസിച്ചു.

പൊന്നുവും കൊച്ചൂവുംnമെഹറുവും ഇതുകേട്ടു ചിരിച്ചു.

"എടി എടി എടി! വല്ലാണ്ടങ്ങു നെഗളിക്കല്ലേ! നീയൊക്കെ ഇപ്പൊ വളയ്ക്കും എന്ന് പറഞ്ഞു പോയിട്ട് എന്തായി! അവൻ തിരിഞ്ഞു പോലും നോക്കിയില്ലല്ലോ നിന്നെ ഒക്കെ!" ബെന്ന ചൊടിച്ചൂ.

"ഇപ്പൊ വളയ്ക്കും എന്നൊന്നും ഞങ്ങൾ പറഞ്ഞില്ല. 31 ഡേയ്സ്. അതിനുള്ളിൽ വളയ്ക്കും എന്നാണു ഞങ്ങൾ പറഞ്ഞു. അതിൽ ഇനിയും ഉണ്ടല്ലോ കുറെയേറെ ദിവസം ബാക്കി" പൊന്നു പറഞ്ഞു.

"വെറുതെ നീയൊക്കെ സമയം കളയേണ്ട. നീ ഒന്നും ഈ ബെറ്റ്  ജയിക്കില്ല. ജയിക്കാൻ ഞാൻ സമ്മതിക്കില്ല. അതുകൊണ്ടു ഇങ്ങനെ സമയം കളയാതെ നീ വേഗം പോയി ക്യാഷ്  നുള്ള വക കാണാൻ നോക്ക്". ബെന്ന കൊച്ചുവിനെ നോക്കി കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

കൊച്ചു പതിയെ ചെയറിൽ നിന്ന് എഴുന്നേറ്റു. ടേബിളിൽ കൈപത്തി വച്ചു, ശരീരം മുന്നോട്ടാഞ്ഞു ബെന്നയുടെ കണ്ണുകളിലേക്കു നോക്കികൊണ്ട്‌ പറഞ്ഞു, " അത് ചേച്ചിക്ക് എന്നെ അറിയാൻ വയ്യാത്തത് കൊണ്ട് തോന്നുന്നതാ. ഈ ബെറ്റ്  ഞാൻ ജയിക്കാൻ വേണ്ടി തന്നെ വച്ചതാ മോളെ ബെന്ന! ഈ ഹന്ന ഒന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും. എന്നെ തോപ്പിക്കാൻ നീ തിളപ്പിക്കുന്ന ആ വെള്ളം ഇല്ലേ? അത് അങ്ങെടുത്തു മാറ്റിയേരെ. അല്ലെങ്കിൽ ആ വെള്ളം എടുത്തു നിന്റെ തലവഴി കമിഴ്ത്തും ഞാൻ!"

"ഡീ!" ബെന്ന ചീറി!.

നിന്ന് ചേലയ്ക്കാതെ പോടീ!" പൊന്നു അവളെ വകവയ്ക്കാതെ പറഞ്ഞു.

കത്തുന്ന കണ്ണുകളോടെ ബെന്ന അവരെ നോക്കി. എന്നിട്ടു വെട്ടിത്തിരിഞ്ഞു പുറത്തേക്കു പോയി.

ഹന്നാ അവളുടെ കസേരയിലേക്ക് ഇരുന്നു. അവർ പോയി കഴിഞ്ഞപ്പോ മെഹ്രു പതിയെ തിരിഞ്ഞു കൊച്ചുവിനെ നോക്കി ചോദിച്ചു,"വല്ലതും നടക്കുവോടെയ്‌ !"

"യെവട! ക്യാഷിനുള്ള വഴി നോക്കേണം. അപ്പനോട് എന്ത് പറഞ്ഞു വാങ്ങുമെന്നാ" കൊച്ചു നെഞ്ചിൽ കൈ വച്ചു.

"ഡയലോഗിനു മാത്രേം ഒരു കുറവും ഇല്ല." മെഹ്രു കളിയാക്കി.

"ഇപ്പോഴേ അങ്ങ് തൊറ്റു കൊടുക്കാൻ പറ്റുവോ!" കൊച്ചു ചോദിച്ചു.

"തളരരുത് രാമൻകുട്ടി!" മാളു അവൾക്കു ധൈര്യം കൊടുത്തു.

അപ്പോഴേക്ക് ബെൽ അടിച്ചു.

"വാ... ക്ലാസ്സിൽ കയറാം. ഡി അമ്മു! എഴുന്നേറ്റെ! ബാക്കി ക്ലാസിൽ  പോയി കിടന്നു ഉറങ്ങാം" പൊന്നു അവരെയും വിളിച്ചു ക്ലാസ്സിലേക്ക് നടന്നു.

***********************************************************************************************************************************

റിയാനെ എയർപോർട്ടിന്നു പിക്ക് ചെയ്തു ഫ്ലാറ്റ് ലേക്കുള്ള ഡ്രൈവിൽ ആയിരുന്നു ഇഷാനും അനിരുഥും ഹാഷിമും. 2 മാസം ആയിട്ടുള്ള കോളേജിലെ  ടെവേലോപ്മെന്റ്സ് വള്ളിപുള്ളി വിടാതെ ഹാഷിം റിയാൻ നെ അപ്ഡേറ്റ് ചെയ്തു.

"എന്നാലും അങ്ങനെ ഒരു ബെറ്റ് വച്ചു വളയ്ക്കുംന്നൊക്കെ പറയാമെന്നു വച്ചാ... അത് ഇത്തിരി ചീപ്പ് അല്ലേടാ അളിയാ?" റിയാൻ ചോദിച്ചു.

"എന്താണ് ശെരിക്കുള്ള സ്റ്റോറി എന്ന് നമുക്കറിയില്ലല്ലോ. വെറുതെ ആരെങ്കിലും അങ്ങനെ കയറി ബെറ്റ് വൈക്കുവോ. ആ പന്ന ബെന്നക്കു എന്തോ കൈ ഉണ്ട് ഇതില്. അവളുടെ സ്വഭാവം നമുക്ക് അറിയാവുന്നതല്ലേ.ചൊറി ഡെ ഉസ്താദ് ആണ്. പിന്നെ ഇതിനു വേണ്ടി ഹന്നയുടെ കാട്ടിക്കൂട്ടൽ ഒക്കെ കാണുമ്പോ ഒരു രസം. ഒരു ടൈം പാസ്." ഇഷാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, സ്റ്റീയറിങ്ങിൽ വിരല് കൊണ്ട് താളം പിടിച്ചു.

"എന്താണ് അളിയാ? അവൾ ചുമ്മാ വളയ്ക്കാൻ നോക്കുമ്പോ നീ അങ്ങ് വളഞ്ഞു കൊടുക്കുവാനോ? ഒരു റൊമാൻസ് മണക്കുന്നല്ലോ!" റിയാൻ ഇഷാനെ കളിയാക്കി.

"ഹഹ! അവൾ എന്തെങ്കിലും ആലോചിക്കാൻ തുടങ്ങുന്നതിനു മുന്നേ ഇവൻ അവളെ ഒടിച്ചു മടക്കി കുപ്പിയിലാക്കിയേനെ. പക്ഷെ വരുൺ ഇവനെ നല്ലോണം അങ്ങ് ട്രാപ് ചെയ്തു. അവള് ബെറ്റ് വയ്ക്കുന്നതിനു മുന്നേ തന്നെ ഇവനെ കൊണ്ട് വെപ്പിച്ചു അവളെ നോക്കൂല്ലെന്നു! അപ്പോഴെത്തെ ഒരു മൂച്ചിന് ചെറുക്കൻ കയറി അങ്ങ് ഏൽക്കുവോൻ ചെയ്തു." ഹാഷിം ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അത് പൊളിച്ചൂ! അപ്പൊ ഡാ മച്ചാനേ, നിനക്ക് ശെരിക്കും അവളോട് എന്തെങ്കിലും ഉണ്ടോ?" റിയാൻ സംശയം പ്രകടിപ്പിച്ചു.

"എന്തിനാ നിനക്ക് നോക്കാനാണോ?" റിയാൻ ചെരിഞ്ഞു പുരികം ഉയർത്തു ചോദിച്ചു.

"എന്റ പൊന്നോ വേണ്ടാ! ഒന്ന് നോക്കിയതിനെ മേയ്ക്കുന്നതിന്റെ കഷ്ടപ്പാട് എനിക്കേ അറിയൂ. ഞാൻ ഈ കളിക്കില്ലേ... ഇത് നിങ്ങളൊക്കെ തന്നെ അങ്ങ് കളിച്ചാ മതി! ആ അത് പറഞ്ഞപ്പോഴാ ഓർത്തെ! എടാ ഫ്ലാറ്റിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് നമുക്ക് കോളേജ് ലേക്ക് ഒന്ന് പോണം. തോംസൺ ന്റെ മമ്മി അവനു ഏതാണ്ടൊക്ക് തന്നു വിട്ടിട്ടുണ്ട്. അതും കൂടെ കൊടുത്തേക്കാം. എന്തോ ഫുഡ് ഐറ്റംസ് ആണ്. പിന്നെ അന്നയെയും ഒന്നു കാണണം. 3 മാസം ആയി അവളെ ഒന്ന് നേരിട്ട് കണ്ടിട്ട്. ഒരു നിവർത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ അവിടെന്നു ചാടിയേനെ. ചേച്ചിക്ക് ഡേറ്റും അടുത്തു, അളിയനും അപ്പനും ഒഴിവാക്കാൻ പറ്റാത്ത ഒരു ബിസിനസ് ട്രിപ്പും. പെട്ട് പോയി! പക്ഷെ നിന്നതു നന്നായി. അല്ലെങ്കിൽ ലേബർ പെയിൻ വന്നപ്പോ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ എന്ത് ചെയ്തേനെ!" റിയാൻ പറഞ്ഞോണ്ടിരുന്നു.

"എന്തായാലും നീ ഇങ്ങെത്തിയല്ലോ! പിന്നെ അന്നയെ  കാണുമ്പോ നീ ആക്രാന്തം ഒന്നും കാണിക്കരുത്. അവളെ കുറച്ചതെങ്കിലും ബാക്കി വെച്ചേക്കണം. നിനക്ക് തന്നെ കെട്ടിച്ചു തന്നേക്കാം പിന്നെ. " ഹാഷിം റിയാനെ കളിയാക്കി.

"പോടാ പോടാ" റിയാൻ അവന്റെ വയറിട്ടു ഒരു ഇടി കൊടുത്തു, "അല്ലെങ്കിലും ആക്രാന്തം കാണിക്കാനും പറ്റില്ലല്ലോ കോളേജിൽ വച്ചു. കോളേജിൽ  ആർക്കും അറിയില്ലല്ലോ ഞങ്ങളുടെ റിലേഷൻ. അവളുടെ അങ്കിളിന്റെ ഫ്രണ്ട് അല്ലെ നമ്മുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആ പ്രേമൻ. അവളുടെ വീട്ടിൽ അറിഞ്ഞാ പിന്നെ സീൻ ആവും." അവൻ പറഞ്ഞു നിർത്തി.

അയ്യോടാ... എന്നിട്ടു ഒന്നും ചെയ്യാത്തത് പോലെ! പാത്തും പതുങ്ങിയും രണ്ടും ലൈബ്രറിൽ  പോവുന്നത് ഞങ്ങൾക്കൊന്നും അറിയില്ലല്ലോ. അല്ലേടാ ഇഷാനെ". അനിരുദ്ധ് പറഞ്ഞു.

ഇഷാൻ ചിരിച്ചു. റയാൻ ഒരു വളിച്ച ചിരി പാസ്സാക്കി.

*****************************************************************************************************************************

ക്ലാസ് ഒക്കെ കഴിഞ്ഞു റൂമിൽ എത്തി എല്ലാവരും കൂടെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് മാളു അത് പറഞ്ഞത്.

"ഗയ്സ് .. എനിക്ക് ഒരു കാര്യം പറയാനുണ്ട്" അവൾ പറഞ്ഞു തുടങ്ങി.

അവരെല്ലാവരും അവളെ നോക്കി.

"ഇന്ന് ലൈബ്രറിയിൽ വച്ചു ഒരു സംഭവം ഉണ്ടായി."

എന്താണെന്നുള്ള അർത്ഥത്തിൽ അവർ അവളെ നോക്കി.

"അത്.... നമ്മുടെ ഗൗതം സർ ഇല്ലേ?"

"ആ ഉണ്ട്..." 4 പേരും ഒരുമിച്ചു പറഞ്ഞു.

"സർ എന്നോട് വീട്ടിൽ വന്നു എന്നെ പെണ്ണാലോചിക്കെട്ടെ എന്ന് ചോദിച്ചു."

"whaaaaaat !!!!" എല്ലാവരും ഞെട്ടി കോറസ്  ആയി ഞെട്ടി .

"ശെരിക്കും?" കൊച്ചു ബെഡിൽ നിന്ന് ചാടിഇറങ്ങി മാളുവിന്റെ ഷോൾഡറിൽ  പിടിച്ചു കൊണ്ട് ചോദിച്ചു.

"ആം!" മാളു തലകുലുക്കി.

"എന്നിട്ടു നീ എന്താടാ പറഞ്ഞേ? " കൊച്ചു ആകാംഷയോടെ ചോദിചു.

"ഞാൻ കേട്ടപാതി കേൾക്കാത്ത പാതി യെസ് പറഞ്ഞു" മാളു ചിരിച്ചോണ്ട് പറഞ്ഞു.

കൊച്ചു അവളെ കെട്ടിപിടിച്ചു. .. അപ്പോഴേക്ക് ബാക്കിയുള്ളവരും ഓടി വന്നു ഒരു കൂട്ടുക്കെട്ടിപ്പിടുത്തം നടത്തി.

"നിക്ക് നിക്ക് തീർന്നില്ല!" മാളു വീണ്ടും പറഞ്ഞു തുടങ്ങി.

"ഏഹ്? ഇനി എന്താ?" മെഹ്രു ചോദിച്ചു.

അവൾ ഒരു ലോഡ് നാണം മുഖത്തു വാരിയിട്ടു, തല താഴ്ത്തി, കാലു കൊണ്ട് സ്ക്വയറും  സർക്കിളും ഒക്കെ വരയ്ക്കാൻ തുടങ്ങി.

"എന്താ ഒരു അവലക്ഷണം കേട്ട നിപ്പ്?" ചൂണ്ടുവിരലും തള്ളവിരലും താടിയിൽ പിടിച്ചു അവളെ അടിമുടി നോക്കിക്കൊണ്ടു അമ്മു ചോദിച്ചു.

"ഞാൻ യെസ് പറഞ്ഞപ്പോ സർ എന്നെ കിസ് അടിച്ചു." മാളു പതിയെ കണ്ണുയർത്തി എല്ലാരേം ഒരു കള്ളനോട്ടം നോക്കികൊണ്ട്‌ പറഞ്ഞു.

"ഫ്രഞ്ചാ?" പൊന്നു കണ്ണ് മിഴിച്ചു ചോദിച്ചു.

"ഉം ഉം... നെറ്റിയില്! ഭയങ്കര ഫീൽ ആയിരുന്നു. ഫുൾ രോമാഞ്ചിഫിക്കേഷൻ" മാളു ഒരു ചെറിയ കൊഞ്ചലോടെ പറഞ്ഞു.

"എടാ കള്ളാ കൃഷ്ണ, ഗൗതം കൃഷ്ണ! കൊള്ളാല്ലോ! നീ നിന്നും കൊടുത്തല്ലെടി കള്ള കാമുകി" എന്നും പറഞ്ഞു പൊന്നു അവളെ ഇക്കിളി ഇടാൻ തുടങ്ങി. പിന്നെ ബാക്കി ഉള്ളവരും ചേർന്ന് മാളുവിനെ ഇക്കിളിയിട്ടു ചിരിയും ബഹളവും ആയി.

ഇക്കിളി സെഷൻ ഒക്കെ കഴിഞ്ഞപ്പോ പൊന്നു പറഞ്ഞു, "എടാ ഇത് നമുക്ക് സെലിബ്രറ്റ് ചെയ്യണം. എനിക്കിപ്പോ cheers അടിക്കേണം"

"അതിനു ഇപ്പൊ 7 കഴിഞ്ഞില്ലേ! ഇനി ഹോസ്റ്റലിൽ നിന്നു ഇറക്കില്ലല്ലോ!" മാളു പറഞ്ഞു.

"അത് വിട്. അതിന് മുന്നേ സാധനം കിട്ടുവോന്നു അറിയണം." പൊന്നു ആലോചനയോടെ  ബെഡിലേക്ക് ഇരുന്നു കൊണ്ട്  പറഞ്ഞു.

"നമ്മുടെ അച്യുതിനെ ഒന്ന് വിളിച്ചു നോക്കിയാലോ? അവന്മാരുടെ കയ്യിൽ സാധനം ഉണ്ടാകും ?" കൊച്ചു ആണ്. അച്യുത് ഇവരുടെ ക്ലാസ്സ്‌മേറ്റ് ആണ്.

** റീഡേഴ്സ്, നിങ്ങളോടു പറയാൻ മറന്നു... നമ്മുടെ പിള്ളേര് ക്ലാസിൽ എല്ലാവരും ആയി നല്ല കമ്പനി ആണ് കേട്ടോ! അച്യുതും , സിദ്ധുവും, മനുവും ആയാണ് കൂടുതൽ കമ്പനി. അവർ ബോയ്സ് ഹോസ്റ്റലിൽ ആണ് താമസം.**

"അത് നേരാ. അവന്മാരുടെ കയ്യിൽ സാധനം കാണും. ഇല്ലെങ്കിൽ ബീവറേജിലോ മറ്റോ പോയി വാങ്ങി തരാൻ പറയാം. ക്യാഷ് കാണുമ്പോ കൊടുക്കാം." അമ്മു പറഞ്ഞു.

"അല്ലേടാ, പക്ഷെ എങ്ങനെ അവരുടെ കയ്യിൽനിന്നു സാധനം വാങ്ങും?" മെഹ്രു ചോദിച്ചു.

"മതില് ചാടാം" പൊന്നു ഒരു കുരുത്തംകെട്ട ചിരിയോടെ പറഞ്ഞു.

"മതില് ചാടാനോ?" മെഹ്രു ഞെട്ടി.

"വെയിറ്റ് വെയിറ്റ്! അതല്ല മെയിൻ ചോദ്യം . ഹോസ്റ്റലിന്നു മതില് വരെ എങ്ങനെ എത്തും? നമ്മളുടെ ഹോസ്റ്റൽ ബ്ലോക്കിൽ നിന്നുള്ള ഡോർ ഇപ്പൊ ക്ലോസ്സ്ഡ് ആവില്ലേ? " അമ്മു ചോദിച്ചു.

"മെയിൻ ഡോർ കൂടെ അല്ലെങ്കിലും ആരിറങ്ങുന്നു. ടാ... ഒരു വളഞ്ഞ വഴി ഉണ്ട്... നമ്മുടെ ഫ്ലോറിന്റെ അറ്റത്തുള്ള സ്റ്റോർ റൂം ഇല്ലേ? അതിന്റെ വിൻഡോലെ 3-4 കമ്പി ഈസി ആയിട്ട് ഊരി എടുക്കാൻ പറ്റും. അവിടെന്നു പാരപ്പെറ്റിലേക്ക് ഇറങ്ങി ഇച്ചിരി പുറകിലേക്ക് ചെന്ന് കഴിയുമ്പോ ജനറേറ്റർ റൂംമിന്റെ  കെട്ടിടത്തിലെടുത്തും. കവച്ചു വച്ചു കയറാവുന്ന ഡിസ്റ്റൻസ് മാത്രേ ഉള്ളു അതിന്റെ ടെറസും നമ്മളുടെ ഹോസ്റ്റൽ ബിൽഡിങ്ങും തമ്മിൽ. ടെറസിനു പുറത്തൂടെ താഴേക്കു സ്റ്റേർസ് ഉണ്ട്. അതുവഴി ഇറങ്ങി അതിന്റെ പുറകിലുള്ള റബ്ബർ തോട്ടത്തിൽകൂടെ പോയാൽ ബാക് മതിൽ എത്തും. ആ മതിലിനു ബാക്കി സൈഡിലെ മതിലിന്റെ അത്രേം പൊക്കം ഇല്ല. അതിന്റെ അപ്പുറത്തു ഉള്ള റോഡിൽ  വല്യ തിരക്കൊന്നും കാണാറില്ല, മെയിൻ റോഡ് അപ്പുറത്തുള്ളത് കാരണം ഈ റോഡ് ആരും അധികം യൂസ് ചെയ്യാറില്ല. സൊ അച്ചു നോട് സാധനം ആയി ഹോസ്റ്റലിന്റെ ബാക്ക് സൈഡ്ലു വരാൻ പറയാം. സാധനം വാങ്ങുന്നു, തിരിച്ചു മതില് ചാടുന്നു, വന്ന വഴി തിരിച്ചു ഹോസ്റ്റലിൽ കയറുന്നു, വെള്ളമടിക്കുന്നു. എപ്പിഡി ഐഡിയ?" പൊന്നു പുരികം ഉയർത്തി ചോദിച്ചു.

ഒക്കെ കേട്ട് വായും പൊളിച്ചിരിക്കുവാണ്  ബാക്കി നാലും.

"ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം?" കൊച്ചു ചോദിച്ചു.

"അതിനാണ് മോളെ ഒബ്സെർവഷൻ പവർ വേണമെന്ന് പറയുന്നത്! നിനക്കൊക്കെ അല്ലെങ്കിലും ചെക്കന്മാരെ മാത്രല്ലേ ഒബ്സർവ് ചെയ്യാൻ അറിയൂ!" പൊന്നു അവരെ പുച്ഛിച്ചു.

"എന്റെ വിജ്ഞാനത്തിന്റെ നിറകുടമേ... നമിച്ചു!" നാലു പേരും അവളെ തൊഴുന്നതു പോലെ കാണിച്ചുകൊണ്ട് പറഞ്ഞു.

"തഥാസ്തു!" പൊന്നു അവരെ അനുഗ്രഹിച്ചു.

പിന്നെ വൈകിച്ചില്ല! അപ്പൊ തന്നെ അച്ചുവിനെ വിളിച്ചു കുപ്പി ഉണ്ടോന്നു അന്വേഷിച്ചു. വെള്ളിയാഴ്ച ആയതു കാരണം ഹോസ്റ്റലിൽ ഉണ്ടായിരുന്ന സ്റ്റോക്ക് ഫുൾ ബുക്ഡ് ആണ്. അവർ ബീവറേജിൽ  പോവാൻ നിൽക്കുവാനെന്നു പറഞ്ഞു. അവർക്കും കൂടെ വോഡ്ക വാങ്ങി തരാൻ പറഞ്ഞു ഏൽപ്പിച്ചു . കൂടെ ടച്ചിങ്സ് ആയി ബീഫ് ഫ്രൈയും ചില്ലി ചിക്കനും  പൊറോട്ടേം കൂടെ വാങ്ങാൻ പറഞ്ഞു ഏൽപ്പിച്ചു, കൊണ്ട് വന്നു തരേണ്ട സ്ഥലവും പറഞ്ഞു കൊടുത്തു.

കൊച്ചുവും മെഹറുവും പൊന്നുവും മതിൽ ചാടും, മാളു മതിലിന്റെ ഇപ്പുറം നിന്ന് ആരെങ്കിലും വരുന്നുണ്ടോന്നു നോക്കും, അമ്മു ഹോസ്റ്റലിൽ സ്റ്റോർ റൂമും ചുറ്റുമുള്ള സ്ഥലങ്ങളും വാച്ച് ചെയ്യും. ഇതാണ് പ്ലാൻ.

സമയം വൈകിക്കാതെ കൊച്ചുവും പൊന്നുവും മെഹറുവും ഡ്രസ്സ് മാറി ജീൻസും ഹുഡിയും ഇട്ടു. മുടി എല്ലാം കൂടി എടുത്തു ചുരുട്ടി നെറുകയിൽ ഒരു ബാൻഡ് ഇട്ടു കെട്ടിവച്ചു. ഒരു തൊപ്പിയും എടുത്തു വച്ചു. ഒരു ബാക്ക്പാക്കും എടുത്തു അവരിറങ്ങി.

അങ്ങനെ അവർ  പുറത്തിറങ്ങി നടന്നു മതിലിന്റെ അടുത്തെത്തി.

"ഡാ ഇത് വിചാരിച്ചതിലും പൊക്കം ഉണ്ടാല്ലോ!" മേലോട്ട് നോക്കി കൊണ്ട് മെഹ്രു പറഞ്ഞു.

"മൗണ്ടൈൻ ക്ലൈമ്പിങ് ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റും. ഞാൻ ആദ്യം കയറാം, നിങ്ങൾ അത് പോലെ കയറി വാ." കൊച്ചു പറഞ്ഞിട്ട് കയറാൻ തുടങ്ങി. നല്ല ഇരുട്ടായിരുന്നു കാരണം ഒരു കണക്കിനാണ് അവള് കയറുന്നത് കയറുന്നതിനിടെ മെഹ്രു വും പൊന്നുവും അയ്യോ, അമ്മച്ചി, കർത്താവേ, അയ്യോ ഞാൻ വീഴും എന്നൊക്കെ പറയുന്നുണ്ട്. പണ്ട് സ്കൂളിൽ റോക്ക് ക്ലൈമ്പിങ്ങിന്റെ വെക്കേഷന് ക്ലാസ് അറ്റൻഡ് ചെയ്തിട്ടുള്ളത് കാരണം കൊച്ചു വലിഞ്ഞു കയറി ഈസി ആയി മുന്നിൽ പോവുന്നുണ്ട്.

"മിണ്ടാതിരിക്കെടി മരപ്പട്ടി!" കൊച്ചു താഴേക്കു നോക്കി വിളിച്ചു പറഞ്ഞു.

"നീ വല്ല അണ്ണാന്റെ ജന്മം ആണോ?" പൊന്നു കൊച്ചുനോട് വിളിച്ചു ചോദിച്ചു.

അപ്പോഴേക്ക് കൊച്ചു മതിലിന്റെ മുകളിൽ എത്തിയിരുന്നു.

"ഇതല്ല... ഇതിന്റെ അപ്പുറം ചാടി കടന്നവനാണീ കൊച്ചു എലിസബത്ത് തരകൻ" എന്ന് ഇന്നസെന്റ് നെ പോലെ ഒരു ഈണത്തിൽ പറഞ്ഞുകൊണ്ട് അവൾ  അപ്പുറത്തേക്ക് ചാടി.

ബാക്കി രണ്ടും വീണ്ടും ആയാസപ്പെട്ട് കയറാൻ തുടങ്ങി.

*****************
ഒരു Complicated ലൗ സ്റ്റോറി, Part 10

ഇഷാൻ റിയാനൊക്കെ ആയി വൈകുന്നേരം കോളേജ് വിട്ട സമയത്താണ് എത്തിയത്. റിയാൻ അന്നയെ കാണാൻ ലൈബ്രറിയിലേക്ക് പോയപ്പോ അവനും അനിരുദ്ധ്ഉം ഹാഷിം ഉം ഇഷാനിന്റെ ഫോർഡ് ecosport ൽ തന്നെ ഇരുന്നു തന്നെ ഇരുന്നു.

പാട്ടും കേട്ട് വെറുതെ സംസാരിച്ചു ഇരിക്കുമ്പോ ആണ് ഹാഷിം പെട്ടന്ന് പറഞ്ഞത്, "ദേ സന!".

"ഏഹ് ഹന്നയോ? എവിടെ?" ഇഷാൻ പെട്ടന്നുണ്ടായ excitement ൽ ചോദിച്ചു.

"ohhh... ഹന്നാ അല്ല സന! ആ ഒരു വിചാരം മാത്രേ ഉള്ളു! എന്നിട്ടു അവന്റെ ഒടുക്കത്തെ ഒരു ജാഡ!" ഹിഷാം അവനെ കളിയാക്കി. അനിരുദ്ധ് ഉം ചിരിച്ചു.

"പോടാ!" ഇഷാൻ തിരിഞ്ഞിരുന്നു.

"എന്നാലും ജാഡ കളയരുതെട്ട! ദോ അവിടെ ഹോസ്റ്റലിലേക്കുള്ള റോഡിൽ." ഹിഷാം അവർക്കുള്ള direction ലേക്ക് ചൂണ്ടി കാണിച്ചു.

ഇഷാൻ ഹിഷാമിനിയും അനിരുദ്ധിനെയും ഒന്ന് നോക്കിയിട്ടു ഹിഷാം ചൂണ്ടിക്കാണിച്ച വശത്തേക്ക് നോക്കി.

ഹോസ്റ്റലിലേക്ക് അമ്മുവിൻറെ കൂടെ നടന്നു പോവുകയായിരുന്നു അവൾ. കോളേജ് യൂണിഫോമും ഇട്ടു ബാഗപാക് 2 ലും ഇട്ടു, അമ്മുവിൻറെ തോളത്തു കൈ ഇട്ടു എന്തൊക്കെയോ സംസാരിച്ചോണ്ടു പോവികയായിരുന്നു അവൾ. ഇടയ്ക്കു രണ്ടു പേരും പൊട്ടിച്ചിരിക്കുന്നുണ്ട്. അവൾ സംസാരിക്കുമ്പോ അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവൻ താൽപ്പര്യത്തോടെ വീക്ഷിച്ചു. അത് മാത്രല്ലാട്ടോ... വഴിയിൽ കാണുന്ന ചെറുക്കൻമാരെ അവര് നല്ലോണം വായിനോക്കുന്നതും അവരെക്കുറിച്ചു എന്തൊക്കെയോ comments പറഞ്ഞു ഹൈ ഫൈവ് കൊടുക്കുന്നതും അവൻ കണ്ടു. അവളുടെ വായിനോട്ടം ഒക്കെ കണ്ടു അവനു ചിരി വന്നു.

ഇത് തന്നെ കണ്ടിട്ടാവണം അനിരുദ്ധ്ഉം ചിരിച്ചുകൊണ്ട് ഇഷാനോട് പറഞ്ഞു,

"ചോര ഊറ്റികുടിക്കുവാനല്ലോടാ രണ്ടും. ഒരെണ്ണത്തിന്നെ വെറുതെ വിടുന്നില്ല!". ഇത് കേട്ട് ഇഷാനും ചിരിച്ചു. അവര് ഹോസ്റ്റലിലേക്ക് കയറുന്നതു വരെ അവൻ അവളെ നോക്കിക്കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോ റിയാൻ തിരിച്ചു വന്നു. പിന്നെ അവർ കുറച്ചു നേരം ബോയ്സ് ഹോസ്റ്റലിൽ പോയി തോംസൺ നു കൊടുക്കാൻ ഉള്ളത് കൊടുത്തു, അവിടെത്തെ ഫ്രണ്ട്സ് ഒക്കെ ആയി കത്തിയടിച്ചിരുന്നു. സന്ധ്യ കഴിഞ്ഞപ്പോ അവർ അവിടെ നിന്ന് ഇറങ്ങി. തിരക്ക് ഒഴിവാക്കാൻ മെയിൻ റോഡ് സ്കിപ് ചെയ്തു അവർ ഇടറോഡ് തിരഞ്ഞെടുത്തു. കുറച്ചു കഴിഞ്ഞപ്പോ വണ്ടി പെട്ടന്ന് നിന്നു പോയി .

"ഛെ!" ഇഷാൻ സ്റ്റിയറിംഗിൽ അടിച്ചു.

"എന്ത് പറ്റിയെടാ?" മുന്നിൽ ഇരുന്ന അനിരുദ്ധ് ചോദിച്ചു.

"ഡീസൽ തീർന്നെടാ! പമ്പിൽ കയറണംന്നു വിചാരിച്ചതാ. പിന്നെ മറന്നു." ഇഷാൻ തലയ്ക്കു കൈ കൊടുത്തുകൊണ്ടു പറഞ്ഞു.
Loading...

"ഒരു കാര്യം ചെയ്യാം. ഞാൻ പോയി ഹോസ്റ്റലിൽ നിന്ന് ആരുടെ എങ്കിലും ബൈക്ക് എടുത്തു പോയി ഡീസൽ വാങ്ങിച്ചിട്ടു വരാം. വരുൺ നീയും വാ" അമൻ പറഞ്ഞു.

അവർ എല്ലാവരും വണ്ടിയിൽ നിന്ന് പുറത്തേക്കു ഇറങ്ങി. അമനും വരുണും ഹോസ്റ്റലിലേക്ക് പോയി കഴിഞ്ഞപ്പോ ഇഷാനും റിയാനും ഹാഷിമും അനിരുദ്ധ്ഉം കൂടെ അടുത്തുള്ള സ്ട്രീറ്റ് ലൈറ്റ് ന്റെ അടുത്തുള്ള കലിങ്കിൽ വന്നിരുന്നു.

"രാവിലെ തൊട്ടു ട്രാവലിംഗ് ആയിരുന്നത് കാരണം ക്ഷീണിച്ചു. വീട്ടിൽ ചെന്ന് രണ്ടെണ്ണം അടിച്ചിട്ട് കിടന്നുറങ്ങണം." സിഗരറ്റ് എടുത്തു കത്തിച്ചു കൊണ്ട് ഇഷാൻ പറഞ്ഞു.

3 പേരും വെറുതെ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് ആരൊക്കെയോ സംസാരിക്കുന്ന ഒച്ച കേട്ടത്. അവർ തമ്മിൽ തമ്മിൽ നോക്കി.

"മതിലിന്റെ അപ്പുറത്തു നിന്നാണെന്നു തോന്നുന്നു സൗണ്ട്." റിയാൻ പറഞ്ഞു.

"നേരാണല്ലോ! ഇത് ലേഡീസ് ഹോസ്റ്റൽ ന്റെ മതിലല്ലേ!" ഹാഷിം കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു.

"അതെ... ഈ ലേഡീസ് ഹോസ്റ്റലിലെ ഏതോ "ലേഡീസ്" ന്റെ സൗണ്ട് തന്നെ ആണ് കേൾക്കുന്നതും.

ഡാ ഇങ്ങു നീങ്ങി നില്ക്കു, നമ്മളെ കാണേണ്ട. ആരാണെന്നു നോക്കാം. " ഇഷാൻ പറഞ്ഞു കൊണ്ട് ലൈറ്റ് ഉള്ളിടത്തു നിന്നും മാറി ഫോൺ എടുത്തു കാമറ ഓൺ ആക്കി വീഡിയോ എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

അപ്പുറത്തുനിന്നു അപ്പോഴും ആരോ അയ്യോ പൊത്തോ എന്നൊക്കെ പറയുന്ന ഒച്ചയും പിന്നെ ആരോ മിണ്ടാതിരിക്കാൻ പറഞ്ഞു ചീത്ത വിളിക്കുന്ന ഒച്ചയും കേൾക്കാം.

കുറച്ചു കഴിഞ്ഞപ്പോ ബ്ലാക്ക് hoodie ഇട്ട ഒരു രൂപം മതിലിന്റെ മുകളിൽ എത്തി. അവിടെന്നു "ഇതിന്റപ്പുറം ചാടിക്കടന്നവനാണീ കൊച്ചു എലിസബത്ത് തരകൻ" എന്ന് പാട്ടും പാടിക്കൊണ്ട് ഒറ്റച്ചാട്ടം. താഴെ 2 കാലിൽ തന്നെ ഒരു സെക്കന്റ് ലാൻഡ് ചെയ്‌തെങ്കിലും മണ്ണിൽ കാലു സ്ലിപ് ആയി അതെ സ്പീഡിൽ താഴേക്കും വീണു.

"എന്റ കളരിപരമ്പര ദൈവങ്ങളെ. ... എന്റ നടൂ!' എന്നും പറഞ്ഞു എഴുന്നേറ്റു നിന്ന് നടു തിരുമി.

"മക്കളെ, പതുക്കെ ചാടിയാൽ മതി.. മണ്ണിനു തീരെ മനുഷ്യപ്പറ്റ് ഇല്ല" എന്നും മുകളിലേക്കു നോക്കി പറഞ്ഞു തിരിഞ്ഞതും മുന്നിൽ നിൽക്കുന്നവരെ കണ്ടു അവൾ ഷോക്ക് അടിച്ചത് പോലെ നിന്നു. പെട്ടന്നുണ്ടായ ഒരു ബോധോദയത്തിൽ "എടാ ചാടല്ലേ" എന്ന് വിളിച്ചു പറഞ്ഞു തിരിഞ്ഞ ഓടണഞ്ഞതും അവളുടെ മുതുകത്തു കിടന്ന ബാക്ക്പാക്കിൽ അനിരുദ്ധ് ചാടി പിടുത്തമിട്ടു. അടുത്ത സെക്കന്റ് il.... പ്‌തും! പ്‌തും! എന്താന്നല്ലേ! മെഹറുവും പൊന്നുവും ചാടിയതാ! നോക്കേണ്... താഴെ വീണു കിടപ്പുണ്ട്.

താഴെനിന്ന് എഴുന്നേറ്റതേ അവര് കണ്ടു അവരെ നോക്കി നമ്മൾ വീണ്ടും പെട്ടെടാ എന്നഉള്ള expressionil നിക്കുന്ന കൊച്ചുവിനെയും പുറകിൽ ചിരിച്ചു മറിയുന്ന ഇഷാനെയും കൂട്ടരെയും. ഹിഷാം ചിരിച്ചഇട്ടു നേരെ നിക്കാൻ വയ്യാതെ ഒരു കൈ കൊണ്ട് വയറിൽ പിടിച്ചു, മറ്റേതു ലാംപ് പോസ്റ്റ്il പിടിച്ചു ചിരിക്കുവാന്. അനിരുദ്ധ് കുനിഞ്ഞു നിന്ന് ചിരിക്കുന്നുണ്ട്. ഇഷാനും റിയാനും ചിരി കണ്ട്രോൾ ചെയ്യാൻ വയ്യാതെ അനിരുദ്ധ് ന്റെ മുതുകത്തു കൈ പിടിച്ചു നിന്ന് ചിരിക്കുന്നു.

girls 3 പേരും എന്ത് ചെയ്യും എന്ന് ഒരു ഐഡിയ ഇല്ലാതെ അവിടെ തന്നെ നിൽക്കുകയാണ്.

കുറച്ചു നേരം കഴിഞ്ഞു ചിരി ഒന്ന് അടങ്ങിയപ്പോ ഹിഷാം ചോദിച്ചു,"എങ്ങോട്ടു പോകുവാ ഷാജി പാപ്പാനും പിള്ളേരും? നീലക്കുറിഞ്ഞി തപ്പി ഇറങ്ങിയതാണോ ? അല്ലാ! 2 പേര് കൂടെ ഉണ്ടല്ലോ! അവരിപ്പോ ചാടുവോ?" അവൻ മതിലിന്റെ മുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

3 പേർക്കും മിണ്ടാട്ടം ഇല്ല.

"എങ്ങോട്ടാ 3 കൂടെ രാത്രിയിൽ. അതും മതില് ചാടി." ഇഷാൻ കൊച്ചുവിന്റെ മുന്നിൽ വന്നു നിന്ന് കൊണ്ട് ചോദിച്ചു.

വീണ്ടും സൈലെൻസ്‌ !

"എന്ന ശെരി! നിങ്ങൾ പറയേണ്ട... ഒരു കാര്യം ചെയ്യൂ... വാ... നമുക്ക് ഇപ്പൊ തന്നെ നിങ്ങളുടെ matron ന്റെ അടുത്തേക്ക് ചെല്ലാം, എന്നിട്ടു നിങ്ങളെയും, കൂടെ ഈ വീഡിയോയും അങ്ങ് ഏൽപ്പിച്ചതെക്കാം." ഇഷാൻ കൊച്ചുവിന്റെ കയ്യിൽ പിടിച്ചു മുന്നോട്ടു നടക്കാനാഞ്ഞു.

"അയ്യോ! എന്റെ പൊന്നു ചേട്ടായി! ചതിക്കല്ലേ!" കൊച്ചു കൈ തിരിച്ചു അവന്റെ കയ്യിൽ തിരിച്ചു പിടിച്ചു.

"എന്നാ പറ! എന്താ ഈ രാത്രി മതില് ചാടി പരിപാടി?" ഇഷാൻ ചോദിച്ചു.

അപ്പോഴാണ് അച്ചു സാധനങ്ങൾ ഒക്കെ ആയി ബൈക്കിൽ വന്നത്. unexpected ആയി കൊച്ചുവിന്റെ ഒക്കെ കൂടെ സീനിയർസ് നെ കൂടെ കണ്ടപ്പോ പെട്ടന്ന് അവന്റെ കയ്യിന്നു വണ്ടി ചെറുതായി പാളി. പക്ഷെ താഴെവീഴുന്നതിനു മുന്നേ അവൻ ബാലൻസ് ചെയ്തു, പിടിക്കപ്പെടുന്നതിനു മുന്നേ scoot ആവാൻ വണ്ടി തിരിക്കാൻ നോക്കി. പക്ഷെ അപ്പോഴേക്ക് വണ്ടി ഓഫ് ആയി പോയി.

"ഡാ മക്കളെ, സ്റ്റാർട്ട് ആക്കാൻ നോക്കേണ്ട... ഇങ്ങു പോരെ!" റിയാൻ, സൈക്കോ ഷമ്മി സ്റ്റൈലിൽ വിളിച്ചു പറഞ്ഞു.

അച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി പതിയെ അവരുടെ അടുത്തേക്ക് നടന്നു വന്നു.

"ഇത് നിങ്ങളുടെ ക്ലാസ് ലെ അച്യുത് അല്ലെ?" അനിരുദ്ധ് ചോദിച്ചു.

ഹലോ ചേട്ടാ!" അനിരുദ്ധ് പതുക്കെ അനിരുദ്ധ് നെ കൈ പൊക്കി ഒരു പൊട്ടൻ ചിരിയോടെ വിഷ് ചെയ്തു.

"നീ എന്താ ഇവിടെ? ഒളിച്ചോട്ടം ആണോ?" അനിരുദ്ധ് ചോദിച്ചു.

"അയ്യോ ഞാനോ !" അച്ചു ഞെട്ടി.

കൊച്ചു പെട്ടന്ന് ഞെട്ടി തല ഉയർത്തി പറഞ്ഞു, "ചേട്ടായി... ഇന്ന് ഹോസ്റ്റൽ ലെ ഫുഡ് കൊള്ളത്തില്ല. അത് കാരണം ഇവനെകൊണ്ട് കുറച്ചു ഫുഡ് വാങ്ങിപ്പിച്ചത് വാങ്ങിക്കാൻ വന്നതാ. മെട്രോൺ കണ്ടാൽ സമ്മതിക്കത്തില്ല. അതാ മതില് ചാടിയതു. അല്ലെ, അച്ചു?"

"ഏഹ്?.... അആഹ്... അതെ! ഫുഡ് കൊടുക്കാൻ വന്നതാ!" അച്ചു പറഞ്ഞൊപ്പിച്ചു.

"എന്നിട്ടു ഫുഡ് എവിടെ? " ഇഷാൻ ചോദിച്ചു.

"ബാഗിൽ ഉണ്ട്" അച്ചു പുറത്തു കിടക്കുന്ന ബാഗിൽ തൊട്ടു കൊണ്ട് പറഞ്ഞു.

"ഇങ്ങു താ! ഞാൻ എടുക്കാം." ഇഷാൻ ബാഗ് നു വേണ്ടി കൈനീട്ടി.

"ഞാൻ കൊടുക്കാം ചേട്ടാ" അച്ചു വിക്കി.

"അതെന്താ ഞങ്ങൾ എടുത്താൽ? ബാഗ് ഊരെടാ!" അനിരുദ്ധ് കലിപ്പ് ടോണിൽ പറഞ്ഞു.

വേറെ വഴി ഇല്ലാതെ അച്ചു പതുക്കെ ബാഗ് ഊരി ഇഷാനിന്റെ കയ്യിലേക്ക് കൊടുത്തു. ബാഗ് അനങ്ങിയപ്പോഴേ കേട്ടു, കുപ്പികൾ കൂട്ടിമുട്ടുന്ന ഒച്ച.

"ഫുഡ് മാത്രമാണോ, അതോ ഇന്ന് അവിടെത്തെ വെള്ളോം കുടിക്കാൻ കൊള്ളില്ലേ?" ഇഷാൻ പുരികം പൊക്കിക്കൊണ്ട് കൊച്ചു വിനോട് ചോദിച്ചു.

അവർ 3 പേരും വീണ്ടും തലതാഴ്ത്തി. ഇഷാൻ അച്ചുവിന്റെ ബാഗിൽ നിന്ന് 3 കവറുകൾ പുറത്തെടുത്തു.

ബാഗ് അച്ചുവിന് കൊടിത്തിട്ടു ഇഷാൻ അവനോടു പറഞ്ഞു, "നിന്നെ പിന്നെ കണ്ടോലാം. ഇപ്പൊ നീ ഹോസ്റ്റലിലേക്ക് ചെല്ല്."

ഇത് കേൾക്കേണ്ട താമസം അവൻ ഓടി ബൈകിൽ കയറി വണ്ടി എടുത്തിട്ട് പോയി.

ഇഷാൻ ഒക്കെ തിരിഞ്ഞു കൊച്ചുവിനെയും മെഹ്റുവിനെയും പൊന്നുവിനെയും നോക്കി. അതെ നിൽപ്പു നിക്കുവാന് മൂന്നും.

"ഒരു കവർ ലു ഫുഡ്. ബാക്കി 2 കവറിൽ എന്താ മക്കളെ?" അനിരുദ്ധ് ചോദിച്ചു.

"മക്കള് കൊള്ളാല്ലോ! മര്യാദയ്ക്കിരുന്ന ചെറുക്കൻമാരെ കൊണ്ട് കള്ളു വാങ്ങിപ്പിച്ചു, അത് വാങ്ങാൻ മതില് ചാടി വന്നിരിക്കുന്നു. വിളഞ്ഞ സാധനങ്ങൾ ആണല്ലോ എല്ലാം! " റിയാൻ ആണ്.

"നിന്റെ ഒക്കെ വീട്ടില്ലേ നമ്പർ പറ! ഇതൊക്കെ മുളയിലേ നുള്ളേണം" ഹാഷിം പറഞ്ഞു.

മൂന്നു പേരും ഞെട്ടി പരസ്പരം നോക്കി. എന്നിട്ടു ദയനീയമായി മുന്നിൽ നിൽക്കുന്നവരെ നോക്കി.

"ഹിഹി .... മതിയെടാ... വെള്ളമടിച്ചു അലമ്പാക്കുവോടി നീ?" ഇഷാൻ ചിരിച്ചു കൊണ്ട് കവറുകൾ കൊച്ചുവിന്റെ നേർക്ക് നീട്ടികൊണ്ടു കൊണ്ട് ചോദിച്ചു.

ഇല്ലെന്നു അവള് ചുമലു കൂച്ചി, എന്നിട്ടു അവന്റെ കയ്യിൽ നിന്ന് കവർ വാങ്ങി ബാഗിൽ വച്ചു.

"എന്നാ ചെല്ല്. " അവൻ അവരോടു പറഞ്ഞു.

കേൾക്കാൻ കാത്തിരുന്ന പോലെ 3 ഉം മതിലിനടുത്തേക്കു ഓടി.

"സനക്കുട്ടി... ഒരു മയത്തിലൊക്കെ! കേട്ടോ" ഹാഷിം വിളിച്ചു പറഞ്ഞു.

മെഹ്രു തിരിഞ്ഞു പോലും നോക്കിയില്ല.

ഈ സൈഡ് ലെ മതിലിൽ ചെറിയ തട്ടുകൾ അവിടെ ഇവിടെ ഒക്കെ ഉണ്ടായിരുന്നത് കാരണം അവർക്കു അനായാസം കയറാൻ പറ്റി.

അവർ പോയി കഴിഞ്ഞപ്പോ റിയാൻ ഇഷാനിനോട് ചോദിച്ചു "ഇങ്ങോട്ടു ആദ്യം ചാടി യതല്ലേ നിന്റെ ആള്? ആ ബ്ലാക്ക് hoodie."
Loading...

"മ്മ്മ്..." അവൻ അവന്റെ തോളത്തു കൈ ഇട്ടു കൊണ്ട് മൂളി അവനെ നോക്കി കണ്ണടച്ചു.

"'ഷി ഈസ് റീലി ക്യൂട്ട്! കയ്യിലിരിപ്പ് പക്ഷെ കുരുത്തക്കേടാണ്" റിയാൻ പറഞ്ഞു.

"ഹാഹാ! ഐ know!" അവൻ ചിരിച്ചു.
**************

തുടരും
അഭിപ്രായങ്ങൾ അറിയിക്കു, ലൈക്ക് ഷെയർ ചെയ്യണേ....
രചന: സെഹ്‌നസീബ്

To Top