വൈകാശി തിങ്കൾ, പാർട്ട്‌ 8

Valappottukal



ട്യൂഷൻ ക്ലാസ്സിലേക്ക് പോകുമ്പോൾ വൈകയോട് ആനി കലപില സംസാരിച്ചു കൊണ്ടിരുന്നു....

എടി.. നീ ഇത്ര വേഗം കെട്ടി പോകേണ്ടയിരുന്നു...ഞാൻ ഒറ്റക്ക് ആകില്ലേ....

അതിനു ഞാൻ കാനഡയിൽ കോഴ്സ് കഴിഞ്ഞാലല്ലേ പോകു.. പിന്നെന്താ...

എന്നാലും... എനിക്ക് ആരുണ്ടെടി....

ആനി സെന്റി ആയി....
നിനക്ക് അമൽ ചേട്ടൻ ഇല്ലേ എന്റെ പൊന്നു ആനികുട്ടാ.....

ആനി കിട്ടേണ്ടത് കിട്ടിയപ്പോൾ മിണ്ടാതെ വൈകയെ ചുറ്റി പിടിച്ചിരുന്നു.... അവൾ സ്കൂറട്ടി പാർക്ക്‌ ചെയ്തു പുറത്തേക്ക് നടക്കായി തിരിഞ്ഞു.... ആനി ക്ലാസിലേക്കും നടന്നു...

വൈകാശി.....
ആരോ വിളിച്ചത് കേട്ടു അവൾ തിരിഞ്ഞു നോക്കി... ആനി ഒരാളോട് സംസാരിച്ചു നില്കുന്നത് കണ്ടു അവളുടെ കണ്ണുകൾ വിടർന്നു...

വിച്ചുവേട്ട........

വൈക ഓടിപോയി അവനേ കെട്ടിപിടിച്ചു... ആനിയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു..

എന്റെ മോളെ.. വിട്ടേ.. വിട്ടേ... ദേ എന്റെ ഷർട്ട് മുഴുവൻ ചുളുക്കി

അയ്യടാ... ഒന്ന് പോ വിച്ചുവേട്ടാ... എത്ര നാളായി കണ്ടിട്ട്... ഇവിടെ ആയിരുന്നു ഇത്രേം നാൾ...

മാഷിനെ കാണുമ്പോൾ ഒക്കെ ഞങ്ങൾ ചോദിക്കാറുണ്ട്.... അല്ലേടി...

ആനിയെ നോക്കികൊണ്ട് വൈക പറഞ്ഞു...

നിർത്തി നിർത്തി പറയ് മോളെ.. എന്നാലല്ലേ ചേട്ടന് മനസിലാകൂ..

ആ നിർത്തി നിർത്തി പറയാം എന്താ....

ഇവളുടെ പഴയ സ്വഭാവം ഒന്നും മാറിയില്ല അല്ലെ ആനി.......

അല്ലാതെ പിന്നെ.. വിച്ചുവെട്ടൻ പോയിട്ട് എത്രയായി..... ഇവിടെ എവിടെയോ ജോലിക്ക് കയറിയെന്നു മാഷ് പറഞ്ഞിരുന്നു....

ആ ജില്ലാ ബാങ്കിൽ.... രണ്ടു മാസം ആയി.... അസിസ്റ്റന്റ് മാനേജർ ആണ്....

എടാ... രണ്ടു മാസം നീയിവിടെ ഉണ്ടായിട്ടാണോ....

വൈക അവന്റെ വയറ്റിനിട്ട് ഒരിടി കൊടുത്തു... ആനിയെ നോക്കുമ്പോൾ ആണ് പുറകിൽ നിന്നും നിരഞ്ജൻ നടന്നു വരുന്നത് കണ്ടത്... അവൻ വന്നു വിഷ്ണുവിനെ ആലിംഗനം ചെയ്തു..

ഹൈ... വിഷ്ണു... വന്നിട്ട് കുറെ നേരം ആയോ...

ഇല്ലടാ... ഇപ്പോൾ വന്നതേയുള്ളു.. അന്നേരത്ത് ഇവരെ കണ്ടേ....

നിരഞ്ജൻ വൈകയേ നോക്കി.. അവൾ ആണെങ്കിൽ എങ്ങോട്ടോ നോക്കി നിൽകുവാണ്.... ആനി അവളെ കൈ കൊണ്ടു തട്ടി വിളിച്ചു...

നിനക്ക് ഇവരെ അറിയാമോ വിഷ്ണു.....

എന്റെ കസിൻ സിദ്ധുവിന്റെ ഫ്രണ്ട്സ് ആണ്... പിന്നെ വേണുവങ്കിളും മധുവങ്കിളും അച്ഛന്റെ ഫ്രണ്ട്സ് ആണ്.... നിനക്ക് അറിയില്ലേ രഞ്ജ..... അവരെ...

മ്മ്... അറിയാം..... ആ പിന്നെ നീ ക്ലാസിലേക്ക് പൊക്കോ.... ഞാൻ ഓഫിസിൽ ഉണ്ടാകും...

അവനി... ഇവൻ ആണ് ഇനി ഞാൻ വരുന്നത് വരെ ക്ലാസ്സ്‌ എടുക്കുക.. ഓക്കേ

ദേ അവളോട് പറഞ്ഞേക്ക്... മര്യാദക്ക് വന്നു ക്ലാസ്സ്‌ അറ്റൻഡ് ചെയ്തോളാൻ... ഞാൻ കാരണം ഇനി എക്സാമിനു ഫെയിൽ ആകേണ്ട...

വൈകയേ നോക്കികൊണ്ടു അവൻ പറഞ്ഞു..അവൾ തിരിഞ്ഞു വിഷ്ണുവിന്റെ അരികിൽ വന്നു നിന്നു...

ആണോ... വിച്ചുവേട്ട...

അതേലോ..... അല്ല... നിങ്ങൾ തമ്മിൽ എന്താ പ്രശ്നം...

അതൊക്കെ പറയാം... തത്കാലം നീ വാ...
പോട്ടെ  മോളെ.... ആനി...

നിരഞ്ജൻ വിഷ്ണുവിനെ കൂട്ടി ഓഫിസിലേക്ക് നടന്നു.. വൈക ആനിയുടെ കൈ പിടിച്ചു അവരുടെ പുറകെ  പോയി....

അതേ ചേട്ടാ... ഞാൻ കയറിക്കോട്ടെ ക്ലാസ്സിൽ... ചതിക്കരുത്....

നിരഞ്ജൻ ഒന്നു നിന്നു... തിരിഞ്ഞു അവളുടെ നേരെ വന്നു...

നിനക്ക് എന്നാ കേടാ കൊച്ചേ... ഞാൻ പറഞ്ഞല്ലോ  നിന്നോട്, ഇവനാണ് ഇനി മുതൽ ക്ലാസ്സ്‌ എടുക്കുന്നതെന്ന്... വിശ്വാസം ഇല്ലെങ്കിൽ കയറേണ്ട.. പോരെ...

അല്ലേലും തന്റെ ക്ലാസിൽ ഇനി ഞാൻ ഇരിക്കില്ല... ഈ വർഷം മാത്രേ ഉള്ളു തന്റെ ഈ പരട്ട ട്യൂഷൻ സെന്ററിൽ...

അത് കഴിഞ്ഞു നീയെന്താ ഹിമായത്തിൽ പോകുവോ...

നിരഞ്ജൻ അവളെ ഒന്ന് പുച്ഛിച്ചു...

ആ പോകും... ഹിമാലയത്തിൽ അല്ല... കാനഡയിൽ... എന്റെ മോഹിതിന്റെ കൂടെ... എന്തേ....

വൈക വിഷ്ണുവിനെ നോക്കികൊണ്ടു ക്ലാസിലേക്ക് കയറിപോയി....

അതാരാ മോഹിത്.....

വിഷ്ണു ആണ് ആനിയെ നോക്കി ചോദിച്ചത്....

അത് അവളുടെ വുഡ് ബി...... കല്യാണം ഫിക്സ് ആയി.... എക്സാം കഴിഞ്ഞു ഉണ്ടാകും....

വൈകാശിക്ക് കല്യാണം..... കാന്റ് ബിലീവ് ദാറ്റ്‌....

പെട്ടെന്ന് ആയിരുന്നു സാർ.... അവര് കാനഡയിൽ സെറ്റൽഡ് ആണ്.....എല്ലാം കൂടി പെട്ടെന്ന് തീരുമാനം ആയി...

ഞാൻ പോട്ടെ വിച്ചുവേട്ടാ... സർ....

ഓക്കേ അവനി......

നിരഞ്ജനും വിഷ്ണുവും ഓഫിസിലേക്ക് നടന്നു....നിരഞ്ജന് എന്തോ എക്സാം ഉള്ളത് കൊണ്ടും അത് ഇമ്പോര്ടന്റ്റ്‌  ആയതു കൊണ്ടും വിഷ്ണുവിനെ കുറച്ചു കാലത്തേക്ക് ട്യൂഷൻ എടുക്കാൻ ഏർപ്പാട് ആക്കിയത് ആയിരുന്നു....

എടാ നിന്റെ ഇന്റർവ്യൂ ഒക്കെ അത് കഴിഞ്ഞല്ലേ കാണുള്ളൂ...

ആ അതേ...... ഡൽഹിക്ക് പോയിട്ട് വേണം ഒന്നുടെ പ്രെപയർ ആകാൻ...... ടെൻഷൻ ആണെടാ....

നിനക്ക് കിട്ടും..... ഒന്നും ഇല്ലേലും ഇവിടെ വരെ എത്തിയില്ലേ...

മ്മ്.......

അവർ രണ്ടു പേരും ഓഫിസിൽ സംസാരിച്ചു കൊണ്ടിരിന്നു... നിരഞ്ജനും 

വിഷ്ണുവും കൂടി ക്ലാസിലേക്ക് നടന്നു.... ഇരുവരും കയറുന്നത് കണ്ടു വൈക ഒന്നു ഞെട്ടി...നിരഞ്ജൻ കുട്ടികളെ നോക്കി സംസാരിച്ചു തുടങ്ങി.

ഡിയർ സ്റ്റുഡന്റസ്..... ഞാൻ കുറച്ചു മാസത്തേക്ക് ഉണ്ടാകില്ല... സൊ ഹി വിൽ ബി ഗോയിങ് ടു ടീച് യു ദി റീമെയ്‌നിങ് പോർഷൻസ്....

വിഷ്ണു വാസുദേവൻ... നിങ്ങളുടെ പുതിയ സർ...

വിഷ്ണു എല്ലാവരെയും നോക്കി വിഷ് ചെയ്തു... നിരഞ്ജൻ അവന്റെ പുറത്ത് തട്ടിയിട്ടു പുറത്തേക്കിറങ്ങി പോയി......വൈക ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു വിഷ്ണുവിനെ നോക്കി ഇളിച്ചു കാണിച്ചു.....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ എല്ലാവരും കൂടി ഹാളിൽ തകർക്കുവാണ്... വൈകയും ആനിയും കൂടി എല്ലാത്തിന്റെയും ഇടയിലേക്ക് നൂണ്ട് കയറി....

അയ്യേ.. നാറിയിട്ടു വയ്യ... പോയി കുളിച്ചു വാ എന്റെ ചേച്ചി....

അച്ചു അവളെ തള്ളി പുറത്തേക്കിട്ടു... കൂട്ടത്തിൽ ആരോ ആനിയെയും പിടിച്ചു പുറത്തിട്ടു...

ഞങ്ങൾ കോളേജിൽ പോയതാ... അല്ലാണ്ട് കിളക്കാൻ അല്ല.. ഹും..

ആനി ശില്പക്ക് ഒരടി കൊടുത്തു കൊണ്ടു പുറത്തേക്കോടി... വൈക അച്ചുവിനെ എടുത്ത് പൊക്കി കൊണ്ടു കിച്ചണിലേക്ക് നടന്നു...

അവിടെ ഇരുന്ന മുത്തശ്ശിയുടെ കയ്യിൽ അച്ചുവിനെ കൊടുത്തു സ്ലാബിലേക് കയറി ഇരുന്നു...

അമ്മേ... വല്ലതും തന്നെ...വിശക്കുന്നുണ്ട്...

ആന്റി അവൾക്കു കുടിക്കാൻ ജ്യൂസ്‌ എടുത്തു കൊടുത്തു.. മുത്തശ്ശി എഴുന്നേറ്റു അവളുടെ അടുത്ത് ചെന്നു നിന്നു..

നിന്റെ ചെക്കനെ കണ്ട് ഞങ്ങൾ.... അല്ലെ സീതേ...

നല്ല പയ്യൻ.. മുത്തശ്ശിക്ക് ഇഷ്ടായി... എന്റെ മോൾക്ക്‌ നന്നായി ചേരും....

അവളുടെ തലയിൽ തഴുകി കൊണ്ടു അവർ പറഞ്ഞു.... മായാന്റി സീതയെ നോക്കി ചിരിച്ചു...

അതേ മോളെ... ഞങ്ങൾക്ക് എല്ലാർക്കും ഇഷ്ടായി...

സീതയുടെ വീട്ടുകാർക്കും ഇഷ്ടായി മോളെ... ഇതിപ്പോ വേഗം നടത്തണം....

അവരൊക്കെ വന്നായിരുന്നോ മുത്തശ്ശി.... എന്നിട്ടെവിടെ

അവരൊക്കെ പോയി മോളെ.... സിന്ധു കുട്ടികളെ കൂടാതെയാ വന്നേ... അതുകൊണ്ട് അവര് പോകുമ്പോൾ പ്രഭയും ലീലയും കൂടെ പോയി....

ആ എന്നെ കാണാതെ പോയല്ലേ....

വൈക മുഖം വീർപ്പിച്ചു കൊണ്ടു സീതയെ നോക്കി....

എന്റെ വൈകാ.. അവര് വരും... അടുത്താഴ്ച... നീ സമാധാനിക്ക്... നിനക്ക് വേണ്ടുന്നതെല്ലാം നിന്റെ റൂമിൽ വച്ചിട്ടുണ്ട്... പോയി നോക്കിക്കോ....

ആണോ....

വൈക ഗ്ലാസ് സ്ലാബിൽ വച്ചു ഓടി മുകളിലേക്ക് പോയി..... കൂടെ കുട്ടിപട്ടാളങ്ങളും.... ഒടുവിൽ ഒരു ഗുസ്തി ഒക്കെ കഴിഞ്ഞു വൈക കുളിക്കാൻ പോയി... വന്നു കഴിഞ്ഞും കുട്ടികളോട് വഴക്കിട്ടും കത്തിയടിച്ചും അവൾ സമയം കളഞ്ഞു... പിറ്റേന്നു തന്നെ വേണുവിന്റെ വീട്ടുകാർ എല്ലാം തിരിച്ചു പോയി...

അന്ന് വൈകുന്നേരം ആനിയും വൈകയും കൂടി മുറ്റത്തു കൂടി നടക്കുമ്പോൾ ആണ് വൈകയുടെ ഫോണിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും കാൾ വന്നത്.
അറിയാത്ത നമ്പറിൽ ആയതു കൊണ്ടു അവൾ എടുത്തില്ല.... പിന്നെയും കാൾ വന്നു....

എടുത്തു നോക്ക് വൈകാ.... ആരാണെന്ന്...

വൈക കാൾ അറ്റൻഡ് ചെയ്തു....... ഹലോ...

ഹെലോ വൈകാ.........

തുടരും.... ♦️

രചന: ചാരു വർണ്ണ

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പറയണേ....
To Top