"ഡി പൊന്നുമോളെ.... പി ജി എടുത്തു... സെറ്റ് പാസ്സായി... ബി. എഡ് പഠിച്ചു തീരാറായി.... ഇങ്ങനെ പഠിച്ചു പഠിച്ചു നി എങ്ങോട്ടാ മോളെ പോണത്.... നിന്റെ അച്ഛനും അമ്മയും എന്ന നിലയ്ക്ക് ഞങ്ങൾക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ.... "- അച്ഛൻ കത്തിക്കയറുവാണ്..
സപ്പോർട്ടിന് അമ്മേം..
'ഡി മോളെ നി ഞങ്ങളുടെ ഒരേ ഒരു മോളല്ലേ ... നീ ഒരു കല്യാണം കഴിച്ചു കാണണമെന്നും കുട്ടികളും കുടുംബവും ഒക്കെ ആയി കാണണമെന്നും ഞങ്ങൾക്കും ആഗ്രഹം ഉണ്ടാകില്ലേ... ഞങ്ങളുടെ കാലം കഴിഞ്ഞാൽ പിന്നെ നിനക്ക് ആരാ?? ''
-അമ്മയും മോശമാക്കുന്നില്ല..
"റീ... റീ.... കട്ട റീ..... എല്ലാ അപ്പനമ്മമാരും കെട്ടിക്കാറായ മക്കളുടെ അടുത്ത് ഇറക്കുന്ന കട്ട ക്‌ളീഷെയ് റീ... ഇത് നിങ്ങ ഇങ്ങോട്ട് ഇറക്കണ്ട മൈ ഡിയർ പേരെന്റ്സെയ്... അതിനു ഇവിടെ അപ്പ്രൂവൽ കിട്ടില്ല... "-
ഒരു ലോഡ് പുച്ഛം വിതറിക്കൊണ്ട് ഞാൻ എന്റെ ട്രോളിനു കിട്ടിയ k യുടെ സ്ക്രീൻഷോട്ട് എടുത്തു സ്റ്റാറ്റസ് ഇട്ടു.
"അപ്പൊ എന്താ മുത്തിന്റെ തീരുമാനം.... കല്യാണത്തിന് സമ്മതിക്കുവോ ഇല്ലയോ?? "- അമ്മ സാരിയുടെ തലപ്പ് ചുറ്റി എടുത്തു സൈഡിൽ കുത്തി..
"കല്യാണം നിക്ക് വേണ്ട... വേണ്ട... വേണ്ട "-ഞാൻ ഉറപ്പിച്ചു.
"ഉറപ്പിക്കാവോ "-അച്ഛൻ ലാലേട്ടൻ സ്റ്റൈലിൽ ചോദിച്ചു
"ഇത് പാലാരിവട്ടം പാലം പോലെ പൊളിഞ്ഞു പോണ വാക്കൊന്നുമല്ല.... എന്റെ നാഗമ്പടം പാലമാണേ സത്യം ഞാൻ കെട്ടൂല്ല... കെട്ടൂല്ല... കെട്ടൂല്ല... !"
-ഞാൻ കട്ടായം പറഞ്ഞു.
അച്ഛൻ മുണ്ടും മടക്കി കുത്തി കണ്ണിൽന്നു തീപ്പൊരി പറക്കും വിധം ഒരു നോട്ടവും നോക്കി എണീറ്റു പോയി... പിറകെ അമ്മയും..
"രാജസ്ഥാൻ മരുഭൂമിയിലോട്ടാണ് ഇവർ രണ്ടാളും കൂടി മണല് ഇറക്കുമതി ചെയ്യാൻ നോക്കുന്നത്.. നമുക്ക് പാക്കലാം....ഹു ഹു "-ഞാൻ ആത്മവിശ്വാസം കൊണ്ടു.
ശേഷം സിസ്റ്റം ഓൺ ആക്കി സിംഗിൾ പസങ്കേ പാട്ട് ഹൈ വോള്യത്തിൽ വച്ചു... എന്നോടാ കളി !!
***********
പിറ്റേ വെള്ളിയാഴ്ച....
സമയം ഏകദേശം ഉച്ച ഉച്ചര ഉച്ചേമുക്കാൽ ആയിക്കാണും... ക്ലാസ്സിൽ ഞങ്ങളുടെ ഗ്യാങ്ങായ ശ്രീരാജരാജേശ്വരി അധോലോകത്തിന്റെ ഒത്ത നടുക്ക് ഇരുന്നു ഇല്ലാത്ത പ്രേതകഥ പറഞ്ഞു അവരെ പേടിപ്പിക്കുന്ന ഞാൻ.. ബി. എഡ് ആയതു കൊണ്ട് എന്റെ പ്രായത്തിൽ ഉള്ളവരും കൂടാതെ ചേച്ചിമാരും കൂട്ടത്തിൽ ഉണ്ട് .... പക്ഷെ ഫ്രണ്ട്ഷിപ്പിനു പ്രായമില്ലാത്തത് കൊണ്ടു ഞങ്ങൾ കട്ട ചങ്ക്‌സ് ആണ്... പിന്നെ മറ്റൊരു കാര്യത്തിലും ഇവരൊക്കെ ഒരുപോലെയാ... അതെന്താന്നോ... പേടി !!
എന്തെന്നാൽ അതിനു തലേ ദിവസം ഞാൻ പറഞ്ഞ പ്രേതകഥ കേട്ട് പേടിച്ചു പണ്ടാരംഅടങ്ങി അതിൽ ഒരു ചേച്ചി പുള്ളിക്കാരീടെ പുള്ളിക്കാരനെ പുറത്ത് കാവൽ നിർത്തിയിട്ടു ആണ് അന്ന് വൈകുന്നേരം കുളിക്കാൻ പോയത് പോലും....
അങ്ങനെ ഉള്ളപ്പോൾ നമ്മ അവരെ വെറുതെ വിടാമോ???..... പാടില്ല !!!അത് കൊണ്ടു തന്നെ ഇങ്ങനെ ഓരോ ഹൊറർ ഐറ്റംസ് ഞാൻ ദിവസോം ഉച്ചയൂണ് കഴിഞ്ഞു ഉള്ള പരദൂഷണം ടൈമിൽ ഇവിടെ കൊണ്ട് വന്നു അങ്ങ് മാർക്കറ്റ് ചെയ്യും... പേടിച്ചു എല്ലാത്തിന്റെയും പരിപ്പ് ഇളകുവേം ചെയ്യും... ഹു ഹു !!
ഇപ്പൊ ലേറ്റസ്റ്റ് ആയി കിട്ടിയ ന്യൂസ് എന്തെന്നാൽ ഈ പെണ്ണുങ്ങൾടെയൊക്ക കെട്ട്യോന്മാരെല്ലാം കൂടി ഒരു സംഘം ഉണ്ടാക്കീട്ടുണ്ടത്രെ... തങ്ങളുടെ ഭാര്യമാരെ പേടിപ്പിച്ചു പരുവമാക്കുന്ന ഈ എന്നെ തല്ലാൻ... ഈൗശ്വരാ... രാ.... രാ.... !!!
അപ്പോ കം ടു ദി പോയിന്റ്.... എന്നല്ലേ നിങ്ങൾ ഇപ്പോ മനസിൽ പറഞ്ഞത്...???... കെയിം.. !!
അങ്ങനെ ഇരുന്ന നേരം ഓഫീസ് സ്റ്റാഫ് ആയ ശിൽപ്പകൊച്ചു ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു ....
"എന്താ കൊച്ചേ..... പോലീസ് കാർക്കെന്താ ഈ വീട്ടിൽ കാര്യം .... "- ഞാൻ ഒരു റൗഡി കളിച്ചു ....
"അടിയൻ തമ്പ്രാട്ടിയോട് ഒരു കാര്യം ഉണർത്തിക്കാൻ വന്നതാണേയ്... !"-നമ്മളെ നന്നായി അറിയാവുന്നവൾ ആണ് ഈ ശില്പ കൊച്ച്... അത് കൊണ്ടു സീൻ ഇല്ല..
ശില്പകൊച്ചു ചിരിച്ചു...
"എന്താ കാര്യം.... ഉണർത്തിക്കു....നോം കേൾക്കട്ടെ... !!
"കൃഷ്ണപ്രിയ തമ്പ്രാട്ടിക് വീട്ടിൽ നിന്നും ഒരു കാൾ ഉണ്ട്... വന്നു അറ്റൻഡ് ചെയ്താലും "-ശിൽപ്പ കൊച്ചു എന്നോട് കാര്യം പറഞ്ഞു.
(രാവിലെ ക്ലാസ്സിൽ കയറുന്നതിനു മുന്നേ തന്നെ സ്റ്റാഫ് റൂമിൽ പഞ്ചും ചെയ്യണം ഫോണും സബ്മിറ്റ് ചെയ്യണം പിന്നീട് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു പഞ്ചു ചെയ്തശേഷം മാത്രമേ ഫോൺ തിരികെ കിട്ടു... അത് കൊണ്ടു തന്നെ അതിനിടയ്ക്കുള്ള സമയങ്ങളിൽ നമ്മളെ വീട്ടുകാർക്ക് കോൺടാക്ട് ചെയ്യണം എങ്കിൽ ഓഫീസിൽ വിളിക്കുക മാത്രമേ രക്ഷ ഉള്ളു.... പിന്നെ ഫോൺ സബ്മിറ്റ് ചെയ്യാതെ ബാഗിൽ ഒളിപ്പിച്ചതിനു രണ്ടു വട്ടം ഫൈൻ അടിച്ചു കിട്ടിയത് കൊണ്ടു ഇപ്പൊ നല്ല കുഞ്ഞാടായിട്ട് ഫോൺ അങ്ങ് കൊണ്ടോയി സബ്മിറ്റ് ചെയ്യും.. )
"എനിക്കോ... "-ഞാൻ അല്ഫുതപ്പെട്ടു
"അതേല്ലോ "
പതിവില്ലാതെ ഉള്ള കാര്യം ആയതു കൊണ്ടു ഞാൻ ഒന്ന് ശങ്കിച്ചു... "ഇതെന്താണപ്പാ ഇങ്ങനെ...?? "
"അതെന്താ ന്നു അറിയണം എങ്കിൽ തമ്പ്രാട്ടി വന്നു ഫോൺ അറ്റൻഡ് ചെയ്തു തന്നെ ആകണം തമ്പ്രാട്ടിയെയ്യ്.. "-ശില്പ കൊച്ചു വീണ്ടും ചിരിച്ചു..
"നീ ചെല്ല് മരംകേറി മറിയാമ്മേ ... പോയി വാ .... ന്നിട്ട് ബാക്കി പറ ... "-നമ്മുടെ ചങ്ക്‌സ് ആണ്... (ഇപ്പോ അവർ ആ വിളിച്ചത് ന്റെ ചെല്ലപ്പേരാ ട്ടോ .. അനേകം പേരുകളിൽ ഒന്ന് മാത്രം )
അങ്ങനെ ഞാൻ അനുസരണ ഉള്ള ഒരു പൂച്ചക്കുഞ്ഞിനെ പോലെ ശില്പകൊച്ചിനെ അനുഗമിച്ചു.
ഓഫീസിൽ എത്തി ഫോൺ റിസീവർ എടുത്തു ചെവിയിൽ വച്ചു..
മറുതലയ്ക്കൽ അച്ഛൻ ആണ്.
"വാവേ.. നീ ഹാഫ് ഡേ ലീവ് എഴുതി കൊടുത്തിട്ട് വേഗം വീട്ടിൽ വാ ... "-അച്ഛന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു നിന്നു.
"എന്താ അച്ഛാ... ന്താ കാര്യം...?? '-ഞാൻ ആശങ്കാകുലയായി..
"കൊച്ചേ നീ പറഞ്ഞത് കേട്ടാൽ മതി...പറഞ്ഞത് വേഗം വാ "- അച്ഛൻ കുറച്ചു കലിപ്പിട്ടു
ഇനിയും കലിപ്പിച്ചാൽ സീൻ കോൺട്രാ ആയാലോ ന്നു കരുതി ഞാൻ നല്ല കൊച്ചായി ലീവും എഴുതി നുമ്മടെ ചങ്ക്‌സിനും ശിൽപ്പകൊച്ചിനും ഒരു ഫ്ലയിങ് കിസ്സും കൊടുത്തു ബാഗും തൂക്കി ഇറങ്ങി...
പോണ വഴി എന്റെ മനസു ഡോക്ടർ സണ്ണിയെ പോലെ പല വഴിക്കും സഞ്ചരിച്ചു..
"ഇനി അമ്മച്ചിക്ക് (അമ്മമ്മയ്ക് ) എങ്ങാനും വല്ലതും.....?? ഏയ്.... ഞാൻ രാവിലെ പോരാൻ ഇറങ്ങുമ്പോ ലാലേട്ടന്റെ രാവണപ്രഭു ആവേശോം കൊണ്ടിരുന്നു കണ്ടോണ്ടിരുന്നതാ... ഏയ്യ്... ഒന്നുല്ല..."-ഒരു നിമിഷത്തേക്കെങ്കിലും വേണ്ടാത്തത് ചിന്തിച്ചതിനു ഞാൻ എന്റെ തന്നെ കരണത്തു അടിച്ചു.
അങ്ങനെ ഞാൻ വീടിന്റെ ഗേറ്റിൽ എത്തി.. പുറമെ നിന്ന് നോക്കിയിട്ട് വല്ല്യ കുഴപ്പം ഒന്നും ഇല്ല... ഞാൻ പയ്യെ ഗേറ്റ് തുറന്നു അകത്തു കടന്നു..
വീടിനു ഉള്ളിൽ എത്തി... അച്ഛൻ ഫോൺ എടുത്തു കുത്തുന്നുണ്ട്... ഞാൻ യൂണിഫോം സാരിയുടെ തലപ്പ് എടുത്തു മുഖം തുടച്ചു..
ശേഷം ഞാൻ എത്തി എന്നറിയിക്കാൻ വേണ്ടി "അഹേം.. അഹേം " എന്നൊരു കള്ള ചുമ വരുത്തി...
അച്ഛൻ മുഖം ഉയർത്തി കണ്ണടയ്ക്കു മീതെ കൂടെ എന്നെ ഒന്ന് നോക്കി...
"ആഹ് ട്രോളത്തി വന്നോ.... പോയി ഫ്രഷ് ആയിട്ട് റെഡി ആക്... ഒരു കാര്യം ഉണ്ട്.. "
"എന്ത് കാര്യം?? "
'' കൂടുതൽ കോടേശ്വരൻ കളിക്കാതെ പോയി പറഞ്ഞത് അനുസരിക്ക് കൊച്ചേ.. "-അച്ഛൻ കടുപ്പിച്ചു.
ബാഗ് നേരെ എന്റെ മുറിയിലെ കട്ടിലിലേക്ക് എറിഞ്ഞു ഞാൻ നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു..
അമ്മ തിരക്കിട്ട പാചകത്തിൽ ആണ്.
"അമ്മേ... ഞാൻ വന്നു... !"- ഞാൻ ഈണത്തിൽ പാടി..
"ആഹാ എത്തിയോ... പോ... ചെന്ന് ഫ്രഷ് ആയി റെഡി ആക്... ഒരു കാര്യം ഉണ്ട്... "-അമ്മയും അച്ഛന്റെ ഡയലോഗ് റിപ്പീറ്റ് അടിച്ചു
"എന്റമ്മേ നിങ്ങൾ രണ്ടാളും കൂടി ഇങ്ങനെ കാര്യം ഉണ്ട് കാര്യം ഉണ്ട് ന്നു പറഞ്ഞു കാര്യസ്ഥർ കളിക്കാതെ ആ കാര്യം ന്താന്ന് ന്നോടും പറ .. "-ഞാൻ പറഞ്ഞു.
"അതൊക്കെ ഉണ്ടെടോ... താൻ പറഞ്ഞത് ചെയ്യ്... "
.
"അമ്മേ.. എന്റെ ഹാഫ് ഡേയ് അറ്റന്റൻസ് കളഞ്ഞിട്ടു നിങ്ങൾ രണ്ടാളും കൂടി സസ്പെൻസ് കളിക്കാതെ കാര്യം പറ... "
"കുളിച്ചു ഈ യൂണിഫോം മാറിയിട്ട് നല്ല ഒരു ഡ്രസ്സ് എടുത്തു ഇട്... "
-അമ്മയും പിടി തരുന്ന ലക്ഷണം ഇല്ല . ഞാൻ ഒരു ദീർഘശ്വാസം എടുത്തു വിട്ട ശേഷം റൂമിലേക്ക് പോയി ...
കുളിച്ചു ഡ്രസ്സ് മാറി.. അപ്പോളേക്കും എന്റെ മനസിൽ ചില സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു.
ഞാൻ എന്റെ അത്ര പുതിയത് അല്ലാത്ത ഒരു കുർത്തയും ജെഗ്ഗിൻസും എടുത്തിട്ടു.
അമ്മ അപ്പോളേക്കും റൂമിലേക്ക് വന്നു..
"ഓഹ്... ഇത് വലിച്ചു കയറ്റിയോ??... എന്തേലുമാകട്ടെ മുടി മര്യാദക്ക് കെട്ടിയിട്ട് മുഖമൊക്കെ ഒന്ന് ശരിയാക്കി വയ്ക്കു..
വേഗമാകട്ടെ... "-ഇത്രയും പറഞ്ഞു എനിക്ക് പിടി തരാതെ അമ്മ വേഗം സ്കൂട്ട് ആയി.
"അപ്പോ എനിക്ക് തോന്നിയ സംശയങ്ങളൊക്കെ ശരി തന്നെ... ഇത് അത് തന്നെ... പെണ്ണുകാണൽ ... !"-ഞാൻ എന്നോട് തന്നെ എന്റെ നിഗമനം വെളിപ്പെടുത്തി... തുടരും
(ഒരു ഭാഗം കൂടി സഹിക്കണേ )
രചന: ജ്യോതിക നന്ദിനി