"രേണു,നീ.... നീയെന്താ ഈ നേരത്ത്?"
അസമയത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് കയറി വന്ന രേണുവിനെ കണ്ട് വിവേക് അമ്പരന്നു.
വിവേകിന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ രേണു അകത്തേക്ക് കയറി.
"രേണു,ഞാൻ ചോദിച്ചത് കേട്ടില്ലേ?" അവൻ അവളുടെ പുറകെയെത്തി.
"അമ്മേ, എന്താ ഉള്ളേ കഴിക്കാൻ, നല്ല വിശപ്പ്..." ശബ്ദം കേട്ടു വന്ന ഗിരിജയോട് ചോദിച്ചു കൊണ്ടവൾ ഡൈനിംഗ് ടേബിളിൽ ഇരുന്ന ആപ്പിളെടുത്ത് കടിച്ചു.
അവളുടെ ആ ഭാവം കണ്ട് വിവേകിന് അരിശം കയറി,
"നിനക്കെന്താടീ ചെവി കേൾക്കില്ലേ? എത്ര നേരായി ഞാൻ ചോദിക്കുന്നു?" അവൻ ശബ്ദമുയർത്തി.
"നീയൊന്ന് ഒച്ചയെടുക്കാതെ , അവളാദ്യം എന്തേലും കഴിക്കട്ടെ, മോള് വാ ചപ്പാത്തിയുണ്ട് അമ്മ ചൂടാക്കി തരാം..." ഗിരിജ അവളേയും കൂട്ടി അടുക്കളയിലേക്ക് നടന്നു.. നിന്നിട്ട് നിൽപ്പുറയ്ക്കാതെ വിവേകും പുറകെ ചെന്നു.
ചൂടാക്കിയെടുത്ത ചപ്പാത്തി വലിച്ചു വാരി കഴിക്കുന്ന രേണുവിനെ കണ്ടപ്പോൾ അവന്റെ ദേഷ്യമൊന്നടങ്ങി. അവൾ അത് കഴിച്ചു തീരും വരെ പിന്നെയൊന്നും മിണ്ടിയില്ല അവൻ.
ഹോ, ഇപ്പഴാ ആശ്വാസായത് നല്ല വിശപ്പുണ്ടാർന്നൂ.... ഗിരിജയുടെ നേര്യതിന്റെ തുമ്പിൽ കൈ തുടച്ച് അവൾ വിവേകിനെ നോക്കി ചിരിച്ചു.
നിനക്കൊന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ ഞാൻ വരുമായിരുന്നല്ലോ കൂട്ടാൻ.. ഈ സമയത്ത് ഒറ്റയ്ക്ക്.. അതും ഇന്നത്തെ ദിവസം തന്നെ...വിവേക് മുഖം ചുളിച്ചു .
പിന്നേ, ഇവടേക്ക് വരാൻ നേരോം കാലോം നോക്കണല്ലോ, ഒന്ന് പോട ഞാനറിയാത്ത വഴിയല്ലേ.... അവൾ ഉറക്കെച്ചിരിച്ചു.
കാലം മോശാ മോളേ..... എന്തെങ്കിലും പറ്റിയിട്ട് പിന്നെ കരഞ്ഞിട്ടെന്താ കാര്യം. കേട്ടു നിന്ന ഗിരിജ അഭിപ്രായപ്പെട്ടു.
ഇനിയെന്ത് പറ്റാൻ, പറ്റാനുള്ളതൊക്കെ പറ്റിയില്ലേ അമ്മേ... അത്രയും നേരത്തെ പ്രസന്നത രേണുവിന്റെ മുഖത്തു നിന്നും പെട്ടന്നില്ലാതായി.
എന്താടീ,, നീ തെളിച്ച് പറ, ഒന്നൂല്ലാതെ ഒന്ന് വിളിക്ക പോലും ചെയ്യാതെ നീയിവിടെ വരെ വരില്ല... വിവേക് അക്ഷമനായി.
ഞാൻ അവിടന്ന് പോന്നൂ വിവേക്, ഇനിയൊരു തിരിച്ചു പോക്കില്ല. രേണു ഗാഢമായൊന്ന് നിശ്വസിച്ചു.
പോന്നുന്നോ, നീയിതെന്തൊക്കെയാ പറയുന്നത്? ഗിരീഷേട്ടൻ എവടെ? ....അവൻ അമ്പരന്നു.
അയാൾ ശരിയല്ല വിവേക്, അയാൾക്കു വേണ്ടി കാത്തിരിക്കാനോ ക്ഷമിക്കാനോ എനിക്ക് പറ്റില്ല. വലിഞ്ഞു മുറുകിയ മുഖത്തോടെ രേണു ഓർക്കുകയായിരുന്നു.
ഓർമ്മ വച്ച നാൾ മുതലേ ഉള്ള അടുപ്പമായിരുന്നു വിവേകും താനും, പ്രായമേറുന്തോറും മാറാവുന്ന വികാരം പക്ഷേ തങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല. ഹൃദയത്തിൽ ചേർത്തുവച്ച സൗഹൃദം അതായിരുന്നു തങ്ങൾക്കുള്ളിൽ. പലരുടേയും അടക്കം പറച്ചിലുകളെ ചിരിച്ചു തള്ളുകയായിരുന്നു രണ്ട് വീട്ടുകാരും, കാരണം അവർക്കറിയാമായിരുന്നു താനും വിവേകും തമ്മിലുള്ള ബന്ധം എന്താണെന്ന്.
.
വിവാഹാലോചനകൾ പലതും നാട്ടുകാരുടെ പരദൂഷണങ്ങളിൽ മുടങ്ങിയപ്പോഴും തനിക്ക് കൂസലുണ്ടായിരുന്നില്ല. അവനെ അംഗീകരിക്കുന്ന ഒരാൾ വരുമെങ്കിൽ അപ്പോൾ മാത്രം മതി കല്യാണം എന്നത് തന്റെ നിർബദ്ധമായിരുന്നു.
ഒടുവിൽ കരുതിയതു പോലെ തന്നെ ഗിരീഷുമായുള്ള പെണ്ണുകാണൽ നടന്നു, അന്നുതൊട്ട് വിവേക് തന്റെ സഹോദരനാണെന്നുള്ള അയാളുടെ പറച്ചിലിൽ താനേറേ സന്തോഷിച്ചു. കല്യാണത്തിനും വരനെ സ്വീകരിക്കാനും മാലയിടാനുമെല്ലാം വിവേക് തന്നെയായിരുന്നു മുന്നിൽ.. ചടങ്ങുകൾ കഴിഞ്ഞ് ഗിരീഷേട്ടനൊപ്പം കാറിൽ കയറുമ്പോൾ തന്നെ ചേർത്തു പിടിച്ച് വിതുമ്പിയ വിവേകിനെ മാത്രമേ താൻ കണ്ടുള്ളൂ, ആ നിമിഷം ചുവന്നു വീർത്ത ഗിരീഷേട്ടന്റെ മുഖം തന്റെ ശ്രദ്ധയിലേപെട്ടില്ല.
ആദ്യരാത്രിയുടെ സുന്ദര നിമിഷങ്ങൾക്കായി കാത്തിരുന്ന തനിക്കു മുന്നിലേക്ക് നിയമങ്ങളുടെ വലിയൊരു പട്ടികയാണ് അയാൾ മുന്നോട്ടുവച്ചത്, അതിൽ ആദ്യത്തേതായിരുന്നു വിവേകുമായി ഇനിയൊരു ബന്ധവും പാടില്ല എന്നത് . വിവാഹത്തിനു വന്നവരും കൂട്ടുകാരും അയാളെ കളിയാക്കിയത്രേ, ഒരാണും പെണ്ണും സുഹൃത്തുക്കളായി മാത്രം ഇരിക്കാനാവില്ല എന്ന്.
കല്യാണത്തിന്റെ ആദ്യ ദിനം എന്ന് താൻ നോക്കിയില്ല ശബ്ദമുയർത്തുകയായിരുന്നു. അപ്പോഴാണ് ശരിക്കുമുള്ള അയാളുടെ മനസ്സ് താനറിയുന്നത്. കല്യാണത്തിനു മുൻപ് അവനുമായി എന്ത് കാട്ടിയാലും വിരോധമില്ല, ഇനിയത് തുടരാൻ പാടില്ല. കൈയിൽ വരാൻ പോവുന്ന ഭാരിച്ച സ്ത്രീധനം മോഹിച്ചാണ് എല്ലാത്തിനും കണ്ണടച്ചതെന്ന അയാളുടെ വാക്കുകൾ തീമഴ പോലെയാണ് തന്നിലേക്കിറങ്ങിയത്.
ക്ഷമിക്കാമായിരുന്നു, പക്ഷേ... തന്നെയും വിവേകിനേയും ചേർത്ത് പിന്നീടയാൾ വിളിച്ചു പറഞ്ഞത് കേട്ട് നിൽക്കാനുള്ള മനസ്സുണ്ടായിരുന്നില്ല, ചുട്ടുപൊള്ളുകയായിരുന്നു നെഞ്ചോട് ചേർന്നു കിടന്നിരുന്ന താലി.
ആലോചിക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല, തുടങ്ങും മുൻപേ ജീവിതം പറിച്ചെടുത്ത് അയാൾക്കു നേരെ വലിച്ചെറിഞ്ഞ് നിമിഷങ്ങൾക്കു മുൻപ് വലതുകാൽ വച്ചു കയറിയ വീടിന്റെ പടിയിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.... ഈ വീട്...
രേണുവൊന്ന് കിതച്ചു.പിന്നെ ചെറു ചിരിയോടെ വിവേകിനെ നോക്കി. വേർതിരിച്ചറിയാനാവാത്ത മുഖഭാവത്തോടെ നിൽക്കുന്ന അവനെ കണ്ട് അവൾക്ക് വീണ്ടും ചിരി വന്നു.
മോളേ, നീ ചെയ്തത് ശരിയാവാം പക്ഷേ ഗിരീഷ് പറഞ്ഞതെല്ലാം സത്യമാവുന്ന പ്രവൃത്തിയല്ലേ ഇത്. ഗിരിജ ആശങ്കപ്പെട്ടു.
ഒരു കുടത്തിന്റെ വായ് മൂടിക്കെട്ടാം, ആയിരം കുടത്തിന്റെയോ അമ്മേ?
പറയുന്നവർ പറയട്ടെ, ഞങ്ങളെ ഞങ്ങൾക്കറിയാം, സംശയത്തോടെ കാണുന്ന ഒരുത്തനൊപ്പം ജീവിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ചങ്കുറപ്പുള്ള ഒരുത്തന്റെ സുഹൃത്തായി ജീവിക്കുന്നതാ...... ഉറച്ച ശബ്ദത്തോടെ അതും പറഞ്ഞവൾ വിവേകിനെ നോക്കി.
അവന്റെ മുഖത്തും അതേ പുഞ്ചിരി ഉണ്ടായിരുന്നു..
അതേ അമ്മേ, ആണിനേയും പെണ്ണിനേയും ഒരുമിച്ച് കണ്ടാൽ സദാചാരം വീർത്തു പൊന്തുന്നവർ അറിയണം ഒരാണിനും പെണ്ണിനും പരസ്പരം കാമം മാത്രമല്ല തോന്നുക എന്ന്. ഇനിയുള്ള കാലവും ഇവൾ എനിക്കൊപ്പമുണ്ടാകും എന്റെ പ്രിയപ്പെട്ട സുഹൃത്തായി.
രേണുവിനെ ചേർത്തു പിടിച്ചു കൊണ്ട് വിവേകത് പറയുമ്പോൾ നിറയുകയായിരുന്നു ആ അമ്മയുടെ മിഴിയും മനസ്സും.
കൂടുതൽ കഥകൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ... ഈ പേജ് ഫോളോ ചെയ്യൂ...
രചന: Dhanya Shamjith

Loading...