രചന: Anjaly Rose
" ഫോൺ എടുത്തു നെറ്റ് ഓൺ ആക്കിയതും തുരു തുരാ ഫോണിലേക്ക് മെസ്സേജുകൾ വന്നു കൊണ്ടു ഇരുന്നു...... "
കൂടാതെ മൂന്നാലൂ തവണ ആ നമ്പറിൽ നിന്നും വിളിച്ചിട്ടുമുണ്ട്...
കുറച്ചു നേരം അവൻ ആ മെസ്സേജുകൾ ഓരോന്നും എടുത്തു നോക്കി..... പലതും പരാതിയും, പരിഭവവും നിറഞ്ഞതു ആരുന്നു...
അവൻ പതുക്കെ താല്പര്യം ഇല്ലാത്ത പോലെ ഫോൺ മാറ്റി വെച്ചു ആലോചനയിൽ മുഴുകി..
3മാസം മുൻപ് ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നും യാദർശ്ചികമായി പരിചയപ്പെട്ടതാണ് ഈ അച്ചായാത്തി പെണ്ണിനെ....സെലിൻ അതായിരുന്നു അവളുടെ പേര്...
ആദ്യം അച്ചായാത്തി കുറച്ചു ജാഡ ഇട്ടു നമ്മളോടു മിണ്ടാതെ നിന്നെങ്കിലും ഞാൻ തന്നെ അങ്ങോട്ട് ഇടിച്ചു കേറി മിണ്ടിപ്പിച്ചു...പെണ്ണുമായി ഒന്നു അടുക്കണം എന്ന ഒരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു അതിനു പിന്നിൽ.....
പെട്ടന്നു തന്നെ ആ സംസാരം ഞങ്ങൾക്കിടയിൽ ഒരു പുതിയ സൗഹൃദത്തിനു വഴിയൊരുക്കി....
ആദ്യമേ തന്നെ കൊച്ചു എനിക്കു മുന്നറിയിപ്പ് തന്നിരുന്നു
ഇച്ചായാ ഈ അടുപ്പം ഒരിക്കലും പ്രണയത്തിലേക്ക് വഴിമാറരുത് എന്നു
എന്നതോ ആദ്യം അവക്കടെ ആ ഡിമാൻഡ് ഞാൻ അങ്ങു സമ്മതിച്ചു കൊടുത്തേങ്കിലും എപ്പളാണെന്ന് അറിയാൻ മേലാ പെണ്ണ് എപ്പളോ ഈ ചങ്കിൽ അങ്ങു കേറി കൊളുത്തി.... അതു ഒരു നേരം പോക്കാണോ എന്നൊന്നും അറിയുകെലാരുന്നു പക്ഷേ എന്നതായാലും അവളോട് ഒരു ഇഷ്ടം തോന്നി..
കൊച്ചിന്റെ ഇച്ചായാ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ എന്നതാണോ ചങ്കിൽ ഒരു തരിപ്പ് പോലെയാങ്ങു കേറും.....
Loading...
അവളുടെ അടുപ്പം, കരുതൽ എല്ലാം എന്നെ അവളിലേക്ക് അടുപ്പിച്ചു... മനസ്സിൽ ഉള്ളത് ഒരുപാട് അടക്കി നിർത്താൻ പണ്ടേ അറിയാന്മേലത്തോണ്ടു എന്റെ മനസ്സ് ഞാൻ അവൾക്കു മുന്നിൽ തുറന്നു....
ആദ്യം പെണ്ണ് കുറെ എതിർത്തു... തെറ്റാണ് എന്നൊക്കെ പറഞ്ഞു എന്നെ തിരുത്താൻ ശ്രെമിച്ചെങ്കിലും അവസാനം എന്റെ സ്നേഹത്തിനു മുന്നിൽ അവള് മനസ്സ് തന്നു......
ഫോൺ വിളികളും, വീഡിയോ കാളുകളിലൂടെയും ഞങ്ങൾ പെട്ടന്നു അടുത്തു ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ട് ഇല്ല എങ്കിലും മനസ്സു കൊണ്ടു ഞങ്ങൾ ഒരുപാടു വർഷം പഴക്കമുള്ള പരിചയക്കാരെ പോലെ അടുത്തു....മനസ്സ് കൊണ്ടു രണ്ടുപേരും എല്ലാം തുറന്നു പറഞ്ഞു...
ആദ്യമൊക്കെ ഞാൻ എന്റെ മോശം സ്വഭാവം ഒന്നും അവളെ അറിയിച്ചില്ല എങ്കിലും പോകെ പോകെ അവളോട് പലതും തുറന്നു പറഞ്ഞു......
ആദ്യം അവൾ ദേഷ്യം കാണിച്ചേങ്കിൽ പിന്നെ പിന്നെ എന്തിനും ഏതിനും സ്നേഹത്തോടെ ഉപദേശം ആയി....
ഒന്നു പഞ്ചാര അടിക്കാൻ വിളിച്ചാൽ അപ്പോൾ തുടങ്ങും അവളുടെ ഒടുക്കത്തെ ഒരു ഉപദേശം ഇച്ചായാ അതു ചെയ്യല്ലേ ഇതു ചെയ്യല്ലേ എന്നൊക്കെ പറഞ്ഞു... അവളോട് പലതും തുറന്നു പറഞ്ഞു പോയത് കൊണ്ടുള്ള കുഴപ്പമാണെന്നു അപ്പോൾ എനിക്കു തോന്നി.
എന്നതാണോ ഇന്നു വരെ നമ്മളെ ആരും ഒന്നിനും ഉപദേശിക്കാത്ത കൊണ്ടാരിക്കും കൊച്ച് ഉപദേശിച്ചു തുടങ്ങുമ്പോളെ എനിക്കങ്ങു തല പെരുത്തു കേറും....കേട്ടു കേട്ടു എനിക്കങ്ങു കലിയായി പെണ്ണിനോട്...
കുറച്ചു ദിവസമായി മനപ്പൂർവം കൊച്ചിന്റെ കാളും മെസ്സേജും കണ്ടാൽ റിപ്ലൈ കൊടുക്കാറില്ല....... തിരക്കാണെന്നോ മറ്റോ ഒഴിവുകഴിവ് പറഞ്ഞു പോകും അല്ലേൽ പെണ്ണ് ഉപദേശം തുടങ്ങും....ഇച്ചായനെ അങ്ങു നന്നേക്കിയെ ഒക്കത്തോള്ള പോലെ.... ഉപദേശം കേൾക്കാൻ ആണേൽ ഞായറാഴ്ച ആ പള്ളിലോട്ടു അങ്ങു പോകാൻമേലെ എനിക്കു അല്ലാതെ ഇവളെ വിളിക്കണോ..... ഇപ്പം ദേ ഈ കിടന്നു പരാതി പറയുന്നതും ഞാൻ ഒഴുവാക്കുവാണെന്നു പെണ്ണിന് തോന്നിട്ടു ആണ്.....
മടുത്തു ഇങ്ങനെയുണ്ടോ പെണ്ണ്....ഏതു നേരത്താണോ എന്നതോ ഇതിനെയൊക്കെ വിളിക്കാൻ തോന്നിയത്....
അപ്പോളേക്കും മേശപുറത്തു ഇരുന്ന ഫോൺ ബെൽ അടിച്ചു...നെറ്റി ഒന്നു ചുളിച്ചു കൊണ്ടു
അവൻ ഫോൺ എടുത്തു
ഹലോ....
അവൻ സംസാരിച്ചു തുടങ്ങിയപ്പോളേക്കും മറുവശത്തു അതിനെ മറികടന്നു
ഇച്ചായൻ എന്നോടു മിണ്ടണ്ട...എന്നതാ ഇച്ചായാ നിങ്ങൾ ഇങ്ങനെ... .. എത്ര നേരമായി കൊച്ചു കിടന്നു വിളിക്കുന്നു മെസ്സേജ് അയക്കുന്നു ഒരെണ്ണത്തിനു എങ്കിലും ഇച്ചായനു റിപ്ലൈ തരാൻ മേലെ.... പോട്ടെ ഇച്ചായനു കൊച്ചിന്റെ കാൾ എങ്കിലും എടുക്കാത്തില്ലെ....എവിടേലും പോവാണേൽ പറഞ്ഞിട്ടു പോകാത്തില്ലേ എന്തേലും ചോദിച്ചാൽ ഒഴിഞ്ഞു മാറും... ... എനിക്കു അറിയാം ഇച്ചായൻ കൊച്ചിനെ അറിഞ്ഞോണ്ട് ഒഴിവാക്കുവാണെന്നു...എനിക്കു സഹിക്കാൻ മേലാ ഇച്ചായാ എന്നോടുള്ള ഇച്ചായന്റെ ഈ അകൽച്ച.. കൊച്ച് അന്നേ പറഞ്ഞതല്ലേ ഇതൊന്നും വേണ്ട നമ്മളെ കൊണ്ടു ഒക്കത്തില്ല എന്നു...അപ്പോളൊക്കെ ഇച്ചായൻ അല്ലെ പറഞ്ഞത് കൊച്ചു ഇച്ചായന്റെ പ്രാണനാ, കൊച്ചിനോട് മിണ്ടാതെ ഇച്ചായന് ഒരു നിമിഷം പോലും പറ്റുകേലാ എന്നു... എന്നിട്ടു ഇപ്പം ഇച്ചായൻ തന്നെ മിണ്ടാതെ ഇങ്ങനൊക്കെ കാണിക്കുമ്പോൾ കൊച്ചിനു പറ്റുന്നില്ല ഇച്ചായാ... സഹിക്കാൻ ഒക്കുന്നില്ല.... കൊച്ചിന്റെ നെഞ്ച് വിങ്ങുവാ.....
അത്രയും അവൾ പറയുമ്പോൾ തിരിച്ചു എന്തു പറയണം എന്നു അറിയാതെ അവൻ നിശബ്ദനായി നിന്നു കാരണം അവള് പറഞ്ഞതൊക്കെ ഉള്ളത് തന്നെ ആയിരുന്നു...ഒരിക്കലും അകാലില്ല എന്നു പറഞ്ഞു അവളെ സ്നേഹിച്ചിട്ടു മൗനമായി അകന്നത് അവൻ തന്നെയായിരുന്നു...
എന്റെ കൊച്ചെ നീ ഇങ്ങനെ പിണങ്ങാതെ ഞാൻ മനപുർവ്വം അല്ല...ഞാൻ കൊച്ചിനോട് പറഞ്ഞിട്ടു ഉള്ളതല്ലേ ഇച്ചായന്റെ തിരക്ക്... ഇപ്പളാ ഒന്നു ഫ്രീ ആയതു അപ്പോൾ തന്നെ കൊച്ചിനെ വിളിക്കാൻ ഫോൺ എടുത്തതും കൊച്ചു ഇങ്ങോട്ടു വിളിച്ചു.... ഇപ്പം നീ ചുമ്മാ ഇച്ചായനോട് അതുമിതും പറഞ്ഞു ഉടക്കി സമയം കളയാതെ ആദ്യം തന്നെ ഇച്ചായനു ഒരു ഉമ്മ താ രണ്ടു ദിവസമായി കിട്ടിട്ട്...ഇനിയും വയ്യ മുത്തേ....
തുടങ്ങി ഞാൻ എന്തെങ്കിലും സീരിയസ് ആയി സംസാരിക്കുമ്പോൾ അതിനു ഒന്നും ഇച്ചായൻ മറുപടി തരാതെ അപ്പോൾ തന്നെ ഉമ്മ കുമ്മാ എന്നും പറഞ്ഞു ഇമ്രാൻഹാഷിമിന്റെ സ്വഭാവവും എടുത്തു വരും...
അങ്ങനെ ഉള്ള കാര്യയങ്ങൾ പറയാൻ ആണേൽ ഇച്ചായനു ഒരു തിരക്കുമില്ല എനിക്കു അറിയാം..ഇതിനു വേണ്ടിയാ ഇച്ചായൻ എന്നെ വിളിക്കുന്നതെന്നു ..എന്താ ഇച്ചായാ ഇങ്ങനെ.എന്തെങ്കിലും ചോദിച്ചാൽ മറുപടി കാണില്ല.. എവിടേലും പോവാണേൽ പറഞ്ഞിട്ടു പോകില്ല ഇങ്ങനെയാണോ വേണ്ടത്...
എന്താ ഇച്ചായാ എന്നോട് ദേഷ്യം ആണോ ഞാൻ ഓരോന്നു ചെയ്യല്ല എന്നു ഇച്ചായനോട് പറഞ്ഞു വരുന്നതിന്റെ... ...
കൊച്ചിനു ഒന്നും അറിയാൻമേലാ.
ഇച്ചായൻ ഇങ്ങനൊക്കെ ചെയ്യുമ്പോൾ എനിക്കു തോന്നുന്നതു ഇച്ചായൻ എന്നെ ചതിക്കുവാണെന്നാ...എന്തൊക്കെയോ മറച്ചു വെക്കുന്ന പോലെ.. .ഉള്ളത് പറ ഇച്ചായാ നിങ്ങൾ എന്തു കള്ളത്തരം കാണിക്കാനാ എന്നിൽ നിന്നും അകന്നു നിന്നതു....ഇച്ചായനു ഞാനൊരു നേരം പോക്കാണോ......
അവളുടെ സംസാരം കേട്ടതും അവനു ദേഷ്യം അരിച്ചു കയറി...
മതി നിർത്തു....... കുറെ നാളായി.... എന്തു പറഞ്ഞാലും അവക്കടെ ഒടുക്കത്തെ ഒരു ചോദ്യം ചെയാല് പിന്നെ കുറെ ഉപദേശം .... കള്ള് കുടിക്കല്ലു, സിഗരറ്റ് വലിക്കല്ലു,ബ്ലൂ ഫിലിം കാണരുത്... സത്യം മാത്രമേ പറയാവു കുറച്ചു പഞ്ചാര അടിച്ചാൽ ഉടനെ ഇമ്രാൻഹാഷിം...മിണ്ടാതെ ഇരുന്നാൽ അതു എന്തോ കള്ളത്തരം ഉള്ളത് കൊണ്ടു...
നീ ആരാടി ഇത്രക്കു കേറി എന്നെ അങ്ങു ഉപദേശിച്ചു നന്നാക്കാൻ ഞാൻ മിന്നു കെട്ടിയ എന്റെ പെണ്ണ് ഒന്നുമല്ലല്ലോ.... എന്റെ അപ്പച്ചനും അമ്മച്ചിക്കും ഇല്ലാത്ത നന്നാക്കൽ ആണ് നിനക്ക്...സംസാരം കേട്ടാൽ തോന്നും അവള് വലിയ പുണ്യാളത്തി ആണെന്നു.....
ഒരു പരിചയവുമില്ലാത്ത ഫേസ്ബുക്കിലുടെ കണ്ട എന്നെ പോലെ ഒരുത്തനെ സ്നേഹിച്ച നീ എങ്ങനെ ഉള്ളവൾ ആണെന്നു ആർക്കറിയാം...... എന്നെ പോലെ എത്ര എണ്ണവുമായി നിനക്കു വിളിയും പറച്ചിലും ഇല്ലന്ന് ആര് കണ്ടു....എന്നോട് തന്നെ ഇങ്ങനെ.
പെണ്ണല്ലേ വർഗ്ഗം...പിന്നെ നീ കരുതുന്ന പോലെ നിന്നെ മാത്രം ഓർത്തു നടക്കുവല്ല ഞാൻ... കൊച്ചു ഇച്ചായനെ ഒന്നു വിളിച്ചില്ലേന്നു കരുതിയോ, പോയെന്ന് കരുതിയോ ഇച്ചായന് ഒന്നുമില്ല...
ഇത്രയും നാളും എങ്ങനെ ആരുന്നോ അതുപോലെ അങ്ങു ജീവിക്കും പിന്നെ കുറച്ചു സമാധാനം കാണും ഈ ഉപദേശവും, ചോദ്യം ചെയ്യലും കാണില്ലല്ലോ...സ്വസ്ഥമായി പഴയപോലെ അങ്ങു നടക്കാല്ലോ നിന്നെയോന്നും ബോധ്യപെടുത്തണ്ടല്ലോ...
അത്രയും പറഞ്ഞു തീരും മുൻപെ മറുവശത്തു കാൾ കട്ട് ആയിരുന്നു....
അവനും ദേഷ്യത്തിൽ ഫോൺ വലിച്ചു എറിഞ്ഞു.....
പിന്നെ അവള് പോയാൽ എനിക്കു പുല്ലാ.... അല്ലേൽ തന്നെ ചുമ്മാ ഒരു തമാശക്കു അടുത്തു പോയതാ ആ ഇങ്ങനെ അങ്ങു പോകുന്നെങ്കിൽ പോട്ടെ അതും മനസ്സിൽ പറഞ്ഞു അവൻ അവന്റെ തിരക്കുകളിലേക്ക് ഊളയിട്ടു....
ഒരാഴ്ച എങ്ങനെയൊക്കെയോ കടന്നു പോയി.... ഇടക്ക് ഇടെ ഫോൺ എടുത്തു നോക്കും എന്തോ പ്രേതിക്ഷിച്ചു പക്ഷേ നിരാശ ആരുന്നു ഫലം....
അങ്ങോട്ട് ചെന്നു മിണ്ടാൻ എന്തോ അവന്റെ ഉള്ളിലെ ഈഗോ സമ്മതിച്ചില്ല പക്ഷേ അധികം നാൾ അവനു അങ്ങനെ ഇരിക്കാൻ കഴിഞ്ഞില്ല പക്ഷേ അപ്പോളേക്കും അവൾ അവനിൽ നിന്നും എന്നന്നെക്കുമായി അകന്നു പോയിരുന്നു....
എല്ലാം ഉണ്ടായിട്ടും എന്തോ അവളില്ലാത്ത കുറവ് മാത്രം നികത്താൻ ആർക്കും കഴിഞ്ഞില്ല.... ഒരോ തവണ അവൾക്കു ഇഷ്ടമില്ലാത്ത വഴികളിലൂടെ ആരും നിയന്ത്രണം ഏർപെടുത്തതെ നടന്നപ്പോളും മനസ്സ് കൊണ്ടു അറിയാതെ ആഗ്രഹിച്ചു പോയി ഒന്നു വഴക്കു പറയാൻ എങ്കിലും അല്ലേൽ ഒന്നു ഉപദേശിക്കാൻ എങ്കിലും അവൾ ഉണ്ടായിരുന്നു എങ്കിൽ എന്നു.....തമാശക്കു പലരുമായി അടുപ്പം കാണിച്ചു നടന്നുപ്പോളും അവളെ പോലെ മനസ്സിൽ കേറിയ ഒരു പെണ്ണ് ഇല്ലായിരുന്നു... സ്നേഹം അതു അതിന്റെ എല്ലാ അർത്ഥത്തിലും ഒരാൾക്ക് കൊടുക്കുമ്പോൾ അതിൽ പ്രണയം മാത്രമല്ല തെറ്റു കണ്ടാൽ വഴക്ക് പറയുകയും, ആവിശ്യമുള്ള കാര്യങ്ങളിൽ ഇടപെടുകയും, തിരുത്തണ്ടത് തിരുത്തി കൊടുക്കയും കൂടി ചെയുന്നതു ആണെന്നു തിരിച്ചു അറിയാൻ തന്റെ ജീവിതത്തിൽ അവളെ പോലെ മറ്റൊരാൾ ആ സ്ഥാനത്തു ആ കുറവ് നികത്താൻ വരാതെ ഇരിക്കേണ്ടി വന്നു...അല്ലേൽ അങ്ങനെ ഒരാളും ഇല്ല എന്നതാണ് സത്യം കാരണം ആരും ആർക്കും പകരമാകില്ല...
കടൽ തീരത്തു കണ്ണു അടച്ചു കിടക്കുമ്പോൾ അടഞ്ഞ കൺപോളകൾക്കിടയിലൂടെ രണ്ടു തുള്ളി കണ്ണുനീർ തുള്ളികൾ ഒഴുകിയിറങ്ങി....
രണ്ടുവർഷം മുൻപുള്ള അവളുടെ ഓർമ്മകൾ അവനെ ചുട്ടുപൊള്ളിച്ചു.....
നീ എവിടെയാണ് പെണ്ണെ?
ഈ രണ്ടു വർഷത്തിനിടയിൽ ഇച്ചായന്റെ കൊച്ചിനെ ഓർക്കാത്ത ഒരു നിമിഷം പോലും ഇച്ചായനു ഇല്ല മോളെ ..... കൊച്ചിനും അങ്ങനെ ആരിക്കുമോ? ആരിക്കുമോ എന്നല്ല ആരിക്കും..... അകന്നു പോയപ്പോൾ ഞാൻ അറിഞ്ഞു നീ എനിക്കു ആരായിരുന്നു എന്നു.....
സ്നേഹിച്ചും, ഉപദേശിച്ചും, ഇച്ചായനു നേർ വഴി കാട്ടാൻ കൊച്ചിനു അല്ലാതെ ആർക്കു പറ്റും...എല്ലാത്തിനും കൂടെ നിൽക്കാൻ ഒരുപാട് പേര് ഉണ്ടാകും പക്ഷേ നേർ വഴി കാട്ടിയത് അതു നീ മാത്രം ആയിരുന്നു..ഇച്ചായൻ എല്ലാം തിരിച്ചു അറിയാൻ കുറച്ചു സമയമെടുത്തു മോളെ.... .
അന്നു പിരിഞ്ഞതിൽ പിന്നെ ഒരിക്കൽ പോലും കൊച്ചു ഇച്ചായനെ വിളിച്ചിട്ടു ഇല്ല.....
അങ്ങോട്ട് വിളിക്കാൻ ശ്രെമിച്ചപ്പോളേക്കും എല്ലാ രീതിക്കും കൊച്ച് ഇച്ചായനെ മാറ്റി നിർത്തി കഴിഞ്ഞിരുന്നു...ഇച്ചായൻ പറഞ്ഞു പോയതൊക്കെ കൊച്ചിനെ ഇത്രത്തോളം വേദനിപ്പിച്ചെന്നു നീ അകന്നു പോയപ്പോൾ ആണ് ഇച്ചായന് മനസ്സിലായതു.. ....എന്റെ അവഗണന നിന്നെ ഇത്രത്തോളം നോവിച്ചെന്നു നീ എന്നെ അകറ്റി നിർത്തിയപ്പോളാണ് പെണ്ണെ ഇച്ചായൻ അറിഞ്ഞത്....
അന്നു ഒരു വാക്ക് പോലും പറയാതെ കൊച്ചു ഇച്ചായനിൽ നിന്നും അകന്നു പോയതിനു ശേഷമുള്ള ഒരോ യാത്രയിലും ഞാൻ തേടുന്നത് നിന്നെയണ്....
ഒരിക്കൽ നിന്നെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ അല്ലേൽ കൊച്ചിന്റെ സ്വരമൊന്നു കേൾക്കാൻ പറ്റിയിരുന്നേൽ എന്നു ആഗ്രഹിക്കാത്ത നിമിഷങ്ങൾ ഇല്ല....
ഒരോ ഫോൺ കാളുകളും എന്നെ തേടി വരുമ്പോളും ആകാംഷയോടെ നീയാണോ എന്നു കരുതി എടുക്കുമ്പോൾ എല്ലാം നിരാശ ആരുന്നു ഫലം.....അറിയില്ല മോളെ ഇച്ചായന്.
അത്രമേൽ ആഴത്തിൽ നീ എന്നിലേക്കു ചുരുങ്ങിയ ദിവസം കൊണ്ടു ആഴന്നു ഇറങ്ങിയിട്ടു ആണ് എന്നെ ഒറ്റക്കാക്കി മൗനമായി വിടവാങ്ങിയതെന്നു.....
ടാ മതി ഇങ്ങു എണീറ്റെ വർഷം രണ്ടായി ഒരു പെണ്ണിനെയും തപ്പി ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് കിട്ടുന്ന ലീവ് മൊത്തം ഇങ്ങനെ എന്നെയും വിളിച്ചു കൊണ്ടു കണ്ടടത്തു എല്ലാം അവളെയും തപ്പി നടക്കുന്നതു അല്ലാതെ ഈ കാത്തിരിപ്പിനു ഒരു അവസാനമില്ലല്ലോ ജിമ്മി.....
ശാന്തമായ കടൽ തിരകളെ നോക്കി ജിമ്മിയുടെ സുഹൃത്തു വരുൺ അതു പറയുമ്പോൾ അവന്റെ നെഞ്ചിൽ പ്രേതിക്ഷയുടെ അവസാന തിരിനാളവും കെട്ടു പോകുന്ന പോലെ തോന്നി ജിമ്മിക്കു....
വരുൺ പറഞ്ഞത് ശെരിയാ ഒരോ യാത്രയിലും ഞാൻ തേടുന്നതു അവളെയാ..തന്റെ ഒരോ യാത്രയും അവൾക്കു വേണ്ടിയാ .. ഒരിക്കൽ നഷ്ടമാക്കിയതിനെ തേടി....
ടാ വരുൺ എനിക്കു പറ്റുന്നില്ലടാ അവളെ മറക്കാൻ.... ഇത്രയും വർഷമായിട്ടും...ഇച്ചായാ എന്നുള്ള അവളുടെ വിളി ഇപ്പളും എന്റെ കാതോരം മുഴങ്ങി കേൾക്കുന്നുണ്ട്...
അതു പറയുമ്പോൾ അവന്റെ സ്വരം ഇടാറി
വരുണിന് അതു പെട്ടന്നു മനസ്സിലാവുകയും ചെയ്തു...
ഹേയ് ഞാൻ വെറുതെ പറഞ്ഞതാ നമുക്ക് നോക്കാം എവിടേലും വെച്ചു കണ്ടുമുട്ടാതെ ഇരിക്കില്ല നീ വിഷമിക്കണ്ട നമ്മുക്ക് നോക്കാടാ...
അവള് നിനക്കു ഉള്ളത് ആണേൽ ഒരിക്കൽ നീ അറിയാതെ നിന്റെ ജീവിതത്തിൽ അവൾ കടന്നു വന്നതുപോലെ നിനക്കു ഉള്ളതാ അവൾ എങ്കിൽ നിന്റെ ഈ കാത്തിരിപ്പിനു അർത്ഥമുണ്ടാകും....
മം അങ്ങനെ വിശ്വസിക്കാനാ എനിക്കും ഇഷ്ടം...
അതും പറഞ്ഞു അവനൊപ്പം ഒരിക്കൽ കൂടി കടൽ തിരകളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ആണ് അവന്റെ കാതോരം പരിചിതമായ അല്ലേൽ അത്രമേൽ ആഴത്തിൽ പതിഞ്ഞ ആ സ്വരം ഒരിക്കൽ കൂടി കേട്ടത്..
അവന്റെ കാലുകൾ ആ നിമിഷം നിഛലമായി.. തിരിഞ്ഞു നോക്കാൻ മനസ്സ് പറഞ്ഞു....
തല ചരിച്ചു പുറകിലെക്കു നോക്കിയപ്പോൾ അവിടം ശൂന്യം ആരുന്നു....
അവനിൽ ആ നിമിഷം നിരാശ പടർന്നു....
തിരിഞ്ഞു നടക്കാൻ മുഖം തിരിച്ചപ്പോൾ ആണ് അവനാ ആ കാഴ്ച്ച കാണുന്നത് എവിടോ കണ്ടു മറന്ന ആ മുഖം... ഒരു നിമിഷം കണ്ണുകൾ ഇറുകി അടച്ചു നിന്നു അപ്പോളേക്കും മനസ്സിൽ ഒരിക്കൽ പതിഞ്ഞ ആ രൂപം കടന്നു വന്നു ഒന്നുകൂടി മനസ്സു കൊണ്ടു തന്റെ സംശയം സത്യമാക്കാൻ എന്നോണം....
അതോടെ കാത്തിരിപ്പിനു അവസാനം എന്നോണം അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു.... പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അവൻ അങ്ങോട്ടേക്ക് തിരിഞ്ഞു.....
ഡീീ............
കിതപ്പോടെ ശാസം എടുത്തു വിട്ടു കൊണ്ടു അവൻ വിളിച്ചതും മുട്ടു കുത്തി ഇരുന്ന കടൽതീരത്തു എഴുതി കൊണ്ടു ഇരുന്ന അവൾ പെട്ടന്നു മുഖമുയർത്തി നോക്കി.....
ആ നിമിഷം അവളിലും ഒരു ഞെട്ടൽ ഉണ്ടായി പിന്നെ അതൊരു പുഞ്ചിരിയായി മാറി പക്ഷേ അടുത്ത നിമിഷം മുഖമടച്ചു ഒരു അടിയായിരുന്നു മറുപടി......
എവിടെയായിരുന്നടി ഇത്രനാള്? ഏഹ്?
ഞാൻ എന്തോ അപ്പോളത്തെ ദേഷ്യയത്തിന് പറഞ്ഞു പോയതിന്റെ പേരിൽ ഒരു വാക്ക് പോലും പറയാതെ എവിടെ പോയി ഒളിച്ചു ഇരിക്കുവാരുന്നാടി നീ.
അവന്റെ വാക്കുകളിൽ ദേഷ്യയവും വേദനയും കലർന്നിരുന്നു......
അതിനു മറുപടിയായി അവൾ അവനെ ഒന്നു രൂക്ഷമായി നോക്കി...
എന്നിട്ടു അവനെ പുറകിലെക്കു പിടിച്ചു ഒന്നു തള്ളി.....
ഹും എന്തിനാ എന്നെ തേടി വന്നതു എന്നെ വേണ്ട ഞാൻ വിളിച്ചില്ലേലും ഒന്നുമില്ല..ശല്യമാ എന്നൊക്കെ പറഞ്ഞിട്ടു ഇപ്പം എന്തിനാ വന്നത്...
ഹാവൂ എന്നാ അടിയാ വായിലെ പല്ല് ഇളകിയെന്നാ തോന്നണേ....
അവൻ അടിച്ച കവിളിൽ കൈ വെച്ചു കൊണ്ടു അവൾ പറഞ്ഞു....
പിന്നെ എങ്ങനെ അടിക്കാതെ ഇരിക്കും എന്തോ പറഞ്ഞതിന്റെ പേരിൽ എന്നെ ഇട്ടേച്ചു പോയതല്ലേടി നീ.....
നിന്റെ ഇച്ചായൻ ജീവിച്ചിരിപ്പുണ്ടോ ചത്തോ എന്നു അറിയാൻ എങ്കിലും ഒരിക്കൽ എങ്കിലും നീ എന്നെ ഒന്നു വിളിച്ചോ...കുറഞ്ഞ ദിവസം കൊണ്ടു ഒരു ജന്മം മുഴുവൻ ഓർക്കാൻ ഉള്ള സ്നേഹം ഞാൻ നിനക്കു തന്നതല്ലേടി എന്നിട്ടും
അതു പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറി.....
അവൾ മിഴികൾ വേറെ എങ്ങോട്ടോ പായിച്ചു നിന്നു...
സെലിൻ......
ആ വിളിയിൽ അവൾ മെല്ലെ അവനെ നോക്കി....
പൊറുത്തുടെടി ഇച്ചായനോട് ...
അന്നു അങ്ങനെ പറഞ്ഞു പോയതിന്റെ പേരിൽ നീ എന്നെ വിട്ടു പോയതിന്റെ പേരിൽ ഈ നിമിഷം വരെ നിന്നെ കണ്ടുമുട്ടുന്ന വരെ ഞാൻ നീറി നീറി കഴിയുകയായിരുന്നു....ഇനിയും വയ്യടി നീയില്ലാതെ..അതു പറയുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞു..
ആദ്യം എല്ലാം എനിക്കു ഒരു തമാശയായിരുന്നെങ്കിൽ പിന്നിട് ഞാൻ പോലും അറിയാതെ നിന്നെ ഒരുപാടു സ്നേഹിച്ചു പോയടി.....നീ അകന്നു പോയപ്പോൾ ആണ് ഞാൻ അതു തിരിച്ചു അറിഞ്ഞതെന്നു മാത്രം.....കൊച്ചിന്റെ സ്വരം കേൾക്കാതെയായപ്പോൾ ആണ് കൊച്ച് ഇല്ലാതെ ഇച്ചായനു ഒക്കത്തില്ലന്നു ഇച്ചായന് മനസ്സിലായതു.... വഴക്കു പറയാൻ എങ്കിലും കൊച്ചു ഒന്നു വിളിച്ചിരുന്നെങ്കിൽ എന്നു ഇച്ചായൻ എത്ര വട്ടം കൊതിച്ചിട്ടുണ്ടന്ന് അറിയാമോ?
വയ്യടാ ഇനി നിന്നെ കൈ വിട്ടു കളയാൻ... കഴിഞ്ഞതൊക്കെ മറന്നു ഇച്ചായന്റെ കൂടെ വന്നൂടെ
ഇല്ല ഇച്ചായാ..... ഇച്ചായൻ പറഞ്ഞതൊന്നും മറക്കാൻ കൊച്ചിനു കഴിയില്ല..നെഞ്ചിൽ കൊണ്ടു നടന്നു സ്വന്തമെന്നു കരുതി സ്നേഹിച്ചിട്ടു ഇച്ചായൻ തന്നെ അകറ്റിയപ്പോൾ,വാക്കുകൾ കൊണ്ടു എനിക്കു നേരെ സംശയത്തിന്റെ കൂരമ്പുകൾ പായിച്ചപ്പോൾ ഞാൻ അനുഭവിച്ച വേദന....ഒന്നും മറക്കാനോ പൊറുക്കാനോ കഴിയില്ല അതുകൊണ്ടു ഇനിയും എനിക്കു വേണ്ടി കാത്തിരിക്കരുത് കഴിഞ്ഞതൊക്കെ മറക്കാം ഒരു നല്ല സ്വപ്നമായി.... ഇപ്പം എന്റെ മനസ്സിൽ അതൊക്കെ അങ്ങനെയാണ് ഓർക്കാൻ സുഖമുള്ള ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സ്വപ്നം....
അവളുടെ വാക്കുകൾ കേട്ടതും എല്ലാ പ്രേതിക്ഷയും അവസാനിച്ചപ്പോലെ അവൻ ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചു കൊണ്ടു പറഞ്ഞു....
ഇത്രത്തോളം കൊച്ചു ഇച്ചായനെ വെറുത്തു അല്ലെ.... അതുകൊണ്ടാരിക്കാം ഒരിക്കൽ പോലും നിയെന്നെ ഒന്നു വിളിക്കുക പോലും ചെയ്യാഞ്ഞത് എന്നു ഞാൻ ഇപ്പോൾ തിരിച്ചു അറിയുന്നു.... ഇനി...
ഇനി വരില്ല....ഒരു നിഴലായി പോലും അത്രയും പറഞ്ഞു കൊണ്ടു ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചു കൊണ്ടു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവന്റെ കൈയിൽ ഒരു പിടി വീണു.....
ആരു പറഞ്ഞു ഒരിക്കൽ പോലും ഞാൻ ഇച്ചായനോട് മിണ്ടാൻ ശ്രെമിച്ചില്ലെന്നു
ആരു പറഞ്ഞു കൊച്ചു ഇച്ചായനെ ഓർത്തില്ലാന്നു ..
ഞാൻ ഉണ്ടായിരുന്നു കൂടെ തന്നെ ഇച്ചായന്റെ..
അവളുടെ വാക്കുകൾ കേട്ടതും ഒന്നും മനസ്സിലാവാത്ത പോലെ അവൻ അവളെ നോക്കി....
ഈ രണ്ടുവർഷവും ഇച്ചായന്റെ ഒപ്പം ഞാൻ ഉണ്ടായിരുന്നു... ഇച്ചായന്റെ ഒരു ഫേസ്ബുക്ക് സുഹൃത്തു ആയി... മെർലിൻ എന്ന ഫേക്ക് id വഴി...അതിലുടെ ഇച്ഛയനുമായി ഒരു നല്ല സുഹൃത്തായി അടുത്തപ്പോൾ ഞാൻ തിരിച്ചു അറിഞ്ഞു ഇച്ചായന്റെ ഉള്ളിലെ എന്നോടുള്ള സ്നേഹം അതിന്റ ആഴം....
അവൾ അതു പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ കടന്നു വന്നത് സെലിൻ അകന്നു പോയി കഴിഞ്ഞു ഒരു നല്ല സുഹൃത്തു ആയി കടന്നു വന്ന മെർലിൻ എന്ന അജ്ഞാത സുഹൃത്തു ആയിരുന്നു... തന്റെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ട് ഉള്ള ഒരു നല്ല സൗഹൃദം അതായിരുന്നു മെർലിൻ പലപ്പോഴും സെലിനുമായി സാമ്യം തോന്നിയ സ്വഭാവം...
അവളോട് താൻ ഏറ്റവും കൂടുതൽ പറഞ്ഞത് തന്റെ സെലിനെ കുറിച്ച് ആയിരുന്നു.... തനിക്കു സെലിനോടുള്ള സ്‌നേഹം അതു എല്ലാ അർത്ഥത്തിലും മനസ്സിലാക്കിയതും മെർലിൻ ആരുന്നെന്നു പലപ്പോഴും തനിക്കു തോന്നിയിട്ടുണ്ടന്നു അവനോർത്തു....തന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അറിയവുന്നതും അവൾക്കു ആയിരുന്നു..എന്നത്തേയും പോലെ തന്റെ സെലിനെ തേടിയുള്ള ഈ യാത്രയും....
പെട്ടന്നു തന്നെ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ആ നിമിഷം അതു അവളിലേക്കും പടർന്നു.....
ആ നിമിഷം രണ്ടുപേരുടെയും കണ്ണുകൾ കോർത്തു നിന്നു ....
അസ്തമയ സൂര്യൻ താഴ്ന്ന് തുടങ്ങിയിരുന്നു....
അവന്റെ നോട്ടം നേരിടാൻ ആകാതെ അവൾ മിഴികൾ താഴ്ത്തി...അവളുടെ കവിളിണയിൽ ചുവപ്പ് പടർന്നിരുന്നു...
അപ്പോൾ നിനക്ക് അറിയാരുന്നു ഞാൻ ഇവിടെ വരുമെന്നു അല്ലെടി ഇവിടെ മാത്രമല്ല ഞാൻ തേടി നടന്ന എല്ലാ യാത്രകളും....
Loading...
മം.. അവളൊന്നു ചിരിച്ചു മറുപടിയായി... എന്തിനാരുന്നു എല്ലാം അറിഞ്ഞിട്ടും നീ ഇച്ചായനെ ഇങ്ങനെ അകറ്റി നിർത്തിയത് ഒരിക്കൽ പോലും കൺമുന്നിൽ വരാതെ മാറി നിന്നതു....
അവനെയൊന്നു നോക്കി എന്നിട്ടു പറഞ്ഞു
ആദ്യം ഒരു തരം ദേഷ്യമായിരുന്നു ഇച്ചായനോട് എനിക്കു ഉള്ളൂ തുറന്നു സ്നേഹിച്ചിട്ടു, സ്വന്തമെന്നു കരുതി ഞാൻ ഇച്ചായനെ നേർ വഴി കാട്ടിയപ്പോൾ അതൊക്കെ ഇച്ചായനു എന്നോടുള്ള ഇഷ്ടകേടാക്കി മാറ്റി എന്നെ അകറ്റിയതിനു എന്റെ സ്നേഹത്തെ സംശയയിച്ചതിനു...
ദേഷ്യം പിന്നെ വേദനയായി എങ്കിലും അകലാൻ എനിക്കു ആവുമായിരുന്നില്ല അതുകൊണ്ടു തന്നെ ഒന്നും അവസാനിപ്പിച്ചു അത്ര പെട്ടന്നു പോകാനും.... മെർലിൻ എന്ന സുഹൃത്തു ആയി ഇച്ചായനോട് അടുത്തപ്പോൾ ഒരിക്കൽ പോലും ഞാൻ കരുതിയില്ല ഇത്രമാത്രം ഇച്ചായൻ എന്നെ സ്നേഹിക്കുന്നുണ്ടന്നു...അതു കൊണ്ടു തന്നെ ഒരോ യാത്രയിലും ഇച്ചായൻ എന്നെ തേടി നടക്കുന്നുണ്ടന്നുള്ളതു അറിയുന്നത് തന്നെ എനിക്കു ഇച്ചായന്റെ സ്നേഹം മനസ്സിലാക്കി തരുന്നത് ആരുന്നു... എന്തോ അതുകൊണ്ടാകാം പലപ്പോഴും ഈ ഒളിച്ചു കളി അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കാഞ്ഞത്.
എന്റെ ഒരു ചെറിയ സ്വാർത്ഥതയാകാം അതു ... പക്ഷേ ഇന്നത്തെ ഈ ദിവസം കൊണ്ടു എല്ലാം അവസാനിപ്പിക്കാൻ ഞാൻ തിരുമാനിച്ചിരുന്നു കാരണം ഇന്നാണ് ഇച്ചായൻ എന്റെ ജീവിതത്തിലെക്കു ആദ്യമായി കടന്നു വന്നത്... ഒരു നിയോഗം പോലെ എന്നിലേക്കു എത്തചേർക്കപ്പെട്ടതു....
അത്രയും പറയുമ്പോൾ അവന്റെയും അവളുടെയും മിഴികൾ നിറഞ്ഞു തൂവി..... മാറി നിന്ന എല്ലാം നോക്കി കണ്ട വരുണിന്റെയും...
ഒരു നിമിഷം രണ്ടുപേരും ഒന്നു നോക്കി... എന്തൊക്കെയോ പറയാൻ രണ്ടുപേരുടെയും അധരങ്ങൾ വെമ്പി.....
എടി കൊച്ചേ ഇനി ഇച്ചായൻ നിന്നോട് ഒന്നും ചോദിക്കുന്നുമില്ല പറയുന്നുമില്ല ഇപ്പം ഈ നിമിഷം കൊണ്ടു പോകുകായാ നിന്റെ ഇച്ചായന്റെ മാത്രം അച്ചായാത്തി പെണ്ണായി അതു പറഞ്ഞു അവളെ എടുത്തു ഉയർത്തുമ്പോൾ ഇതുവരെയുള്ള പരാതിയും പരിഭവവും ഇല്ലാതാവുകയായിരുന്നു....എല്ലാം കണ്ടു നിന്ന വരുൺ സന്തോഷം കൊണ്ടു വിസിൽ അടിച്ചു....
ജിമ്മി തിരിച്ചു അറിയുകയായിരുന്നു ഒരിക്കൽ നഷ്ടപെടുത്തിയതു തനിക്കു എത്രമാത്രം വിലപെട്ടത് ആയിരുന്നു എന്നു....ഒരു നിയോഗം പോലെ എന്നിലേക്കു വന്നു ചേർന്നതു എന്റെ വാരിയെല്ലു തന്നെ ആയിരുന്നു എന്നു.... ഇനി ഒരിക്കലും കർത്താവായിട്ടു കൂട്ടി ചേർത്തതു വേർപിരിക്കില്ല എന്ന മനസ്സിൽ ഉറപ്പിച്ചു കൊണ്ടു അവൻ ഒന്നു കൂടി അവളെ ചേർത്തു പിടിച്ചു..... ആ നിമിഷം അവിടെ തുടങ്ങി എല്ലാ കാത്തിരിപ്പും അവസാനിപ്പിച്ചു കൊണ്ടു അവർ ഒരുമിച്ചുള്ള അവരുടെ ജീവിതം....
(മനസ്സ് കൊണ്ട് ഒരാളെ സ്നേഹിച്ചു തുടങ്ങുമ്പോൾ നമുക്ക് അവർ അത്രമേൽ പ്രിയപെട്ടതാണേൽ നമ്മൾ അയാളെ പല കാര്യങ്ങളിൽ ഉപദേശിച്ചന്നും, ശാസിച്ചെന്നും വരും അതു അവരോടുള്ള സ്നേഹകുറവ് കൊണ്ടല്ല സ്നേഹകൂടുതൽ കൊണ്ടാണ്... വേണേൽ ഒരു നിമിഷം കൊണ്ടു അയാളെ അയാളുടെ വഴിക്ക് വിടാം പക്ഷേ ഹൃദയം കൊണ്ടു സ്നേഹിച്ചു പോയാൽ അങ്ങനെ ഒഴിവാക്കി വിടാൻ ആകില്ല.... അയാളുടെ മോശം സ്വഭാവത്തിൽ പോലും നമുക്കു അയാളെ വെറുപ്പോടെ അകറ്റി നിർത്താൻ ആവില്ല...ഒരാളെ ചിത്തയാക്കാൻ ആർക്ക് വേണേലും കഴിയും പക്ഷേ അയാളെ നേർവഴി കാട്ടി നടത്താൻ അയാളെ ഉള്ളു കൊണ്ടു സ്നേഹിച്ചവർക്കെ കഴിയൂ.... ഇന്നത്തെ കാലത്തു എല്ലാർക്കും നല്ല വഴി പറഞ്ഞു തരുന്നവരെയല്ല എല്ലാത്തിനും സപ്പോർട്ട് നിന്നു മോശമാക്കുന്നവരെയാണ് ഇഷ്ടം പക്ഷേ എന്നെങ്കിലും യെഥാർത്ത സ്‌നേഹം അതു ആരുടേതാണെന്ന് തിരിച്ചു അറിയുക തന്നെ ചെയ്യും പക്ഷേ അപ്പോളേക്കും പലതും നഷ്ടമായി കഴിഞ്ഞിരിക്കുമെന്നു മാത്രം... )
(അവസാനിച്ചു.....)
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ.... ഈ പേജ് ഫോളോ ചെയ്യണേ...