ഫ്ലൈറ്റിലേക്ക് കേറുന്നവരെയും ടെൻഷനായിരുന്നു അമലിന് നാട്ടിലേക്കുള്ള ഈ യാത്രയ്ക്ക് എന്തെങ്കിലും തടസ്സം വരുമോ എന്ന് . “അമ്മൂ...നാളെ നീ ഉണരുമ്പോഴേക്കും നിന്റെ മുൻപിൽ ഞാൻ ഉണ്ടാവുമെന്ന് “വാക്ക് കൊടുത്തതാണ് അമ്മു ന്.
അത്യാവശ്യമായി നാട്ടിലേക്ക് പോകുവാൻ
ഒരാഴ്ചത്തേക്ക് ലീവ് ചോദിച്ചപ്പോൾ ബോസ് എതിർപ്പൊന്നും പറയാത്തത് കൊണ്ട് യാത്രക്കുള്ള ഒരുക്കങ്ങൾ ഒക്കെയും അവൻ പെട്ടെന്ന് ശരിയാക്കി.
നാളെ നാട്ടിലേക്ക് വരുന്നു എന്ന് അമൽ വിളിച്ചു പറഞ്ഞപ്പോൾ അതിശയമായിരുന്നു സിനിയ്ക്ക്."എന്താ ഏട്ടാ പെട്ടെന്ന് ..?"
"നിനക്കറിയില്ലേ എന്റെ ഫ്രണ്ട് അമ്മുന് വയ്യെന്ന് .അവളിപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.എന്നെയൊന്ന് കാണണമെന്ന് പറഞ്ഞു രണ്ടീസായിട്ട് മെസ്സേജ് ചെയ്യണുണ്ട്.എനിക്ക് നാട്ടിലേക്ക് വരാൻ ഒഴിവുണ്ടായിട്ടൊന്നുമല്ല.പക്ഷേ ഇങ്ങനെ അവൾ പറഞ്ഞിട്ടും കാണാൻ പോയില്ലെങ്കിൽ ഒടുവിൽ അതൊരു തീരാ വേദനയായിട്ട് മാറുമോ എന്നൊരു ടെൻഷൻ.അതാ ഞാൻ വരാന്ന് തീരുമാനിച്ചത്."
"അത് നന്നായി ഏട്ടാ...ഞാനും കൂടെ വരാം ഹോസ്പിറ്റലിലേക്ക്.നാളെ തന്നെ നമുക്ക് കാണാൻ പോവാം."
ഭാര്യയും കൂടെ സമ്മതം പറഞ്ഞപ്പോൾ പിന്നെ എത്രയും പെട്ടെന്ന് അമൽന് നാട്ടിൽ എത്തിയാൽ മതിയെന്നായി.
ഒരുപാട് സൗഹൃദങ്ങൾ ഉണ്ടെങ്കിലും അതിൽ ചിലരെ മാത്രമേ അമൽ നെഞ്ചോടു ചേർത്ത് വെച്ചിട്ടുള്ളൂ.അവരിൽ ഏറ്റവും മുൻപിൽ തന്നെയാണ് അമ്മു.പ്രായത്തിന്റെ പക്വത കുറവുള്ളത് കൊണ്ടാവും അവളോട് പെട്ടെന്ന് അടുപ്പം ആയത്.ഓഫീസിലെ ഫ്രീ ടൈം അവൻ എപ്പോഴും അവളോട് ചാറ്റ് ചെയ്തിരിക്കും.അവളുടെ ജീവിതത്തിൽ അവൾക്ക് കൂട്ടിന് ആരൊക്കെയോ ഉണ്ടായിരുന്നിട്ടും അവരാരോടും ഷെയർ ചെയ്യാനാവാത്ത പല സങ്കടങ്ങളും അവൾ അവനോടു പറഞ്ഞു തുടങ്ങി.അവളുടെ ചിരിക്കുന്ന മുഖത്തിനുള്ളിലെ വിങ്ങുന്ന മനസ്സ് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.എപ്പോഴൊക്കെയോ അവളുടെ വേദനകളിൽ അമൽ അവൾക്ക് സാന്ത്വനമായി മാറി.
അമ്മു ന് അമലിനോടുണ്ടായിരുന്ന സ്നേഹത്തിന് ഭാവമാറ്റം വന്നു എന്ന് അവന് മനസ്സിലായി തുടങ്ങിയപ്പോൾ ,അവളെ വേദനിപ്പിക്കാതെ തന്നെ താൻ ഒരു ഭർത്താവ് ആണെന്ന് അവളെ ഇടക്ക് ഓർമപ്പെടുത്താൻ അമൽ അവന്റെ പ്രണയവും കല്യാണവും അത് കഴിഞ്ഞുള്ള സ്നേഹം നിറഞ്ഞ അവരുടെ ജീവിതവും ഒക്കെ അവൾക്ക് പറഞ്ഞു കൊടുത്തു.
അവൻ പറയുന്നതൊക്കെയും ആവേശത്തോടെ കേട്ടിരുന്നിട്ട് "ഒരാണിന് അവന്റെ പെണ്ണിനെ ഇത്രേം സ്നേഹിക്കാനൊക്കെ പറ്റുമോ?"എന്നൊക്കെ ചോദിക്കും.എന്നിട്ട് അവസാനം ഗുഡ് നൈറ്റിനൊപ്പം "ഐ ലവ് യു"എന്നും പറഞ്ഞു ഒരുമ്മയും തന്ന് കള്ളചിരിയും ചിരിച്ചു കൊണ്ട് അവൾ പോവും.
എപ്പോഴൊക്കെയോ അമലും അവളുടെ ഇത്തരം കുസൃതികൾ ഒക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. താൻ അറിയാതെ തന്റെ ഉള്ളിൽ അമ്മു നോട് പ്രണയം തോന്നി തുടങ്ങിയെന്ന് പേടിയോടെ അമൽ തിരിച്ചറിഞ്ഞു.അടുപ്പം കൂടുമെന്ന് പേടിച്ചു അവൻ മനഃപൂർവം അവളിൽ നിന്ന് ഒരകലം പാലിച്ചു. സിനിയുമായി കൂടുതൽ സമയം ഇടപഴകാൻ ശ്രമിച്ചു എങ്കിലും അവളുടെ ജോലിത്തിരക്കിനിടയിൽ പലപ്പോഴും അതിനു കഴിഞ്ഞില്ല.
അകലാൻ ശ്രമിച്ചപ്പോഴൊക്കെ അമൽന് അമ്മുനേ കൂടുതൽ നേരം പിരിഞ്ഞിരിക്കാൻ പ്രയാസം തോന്നി തുടങ്ങി.അവൾ മറ്റുള്ളവരോട് കൂടുതൽ അടുപ്പം കാണിക്കുന്നത് കാണുമ്പോൾ അവൻ അവളോട് ദേഷ്യപ്പെടാൻ തുടങ്ങി.അതൊക്കെയും പിണക്കങ്ങളും അതിലേറെ സ്നേഹമുള്ള ഇണക്കങ്ങളുമായി മാറി.
അമലിന് സിനിയോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ലെങ്കിലും അമലിന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി തുടങ്ങി.തന്നെ മാത്രം സ്നേഹിച്ചു വിശ്വസിച്ചു ജീവിക്കുന്നവളെ ചതിക്കുന്ന പോലെയല്ലേ ഇപ്പോഴുള്ള തന്റെ പ്രവൃത്തികൾ എന്നോർത്ത് അവൻ ആകെ വിഷമിച്ചു.ഉറക്കം പോലും നഷ്ടപ്പെട്ട അമൽ ഒരു ദിവസം അമ്മുനോട് തുറന്നു പറഞ്ഞു "എന്നെകൊണ്ട് പറ്റുന്നില്ല അമ്മൂ ഇങ്ങനെ ജീവിക്കാൻ.എനിക്ക് ഇപ്പോ സിനിയോട് ശരിക്കും സംസാരിക്കാൻ പോലും പറ്റണില്ല . എന്റെ ശബ്ദത്തിലെ ചെറിയ വ്യത്യാസം പോലും കണ്ടുപിടിക്കുന്ന അവൾ എന്നെങ്കിലും ഇതൊക്കെ അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കില്ല.പിന്നീട് ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല.എല്ലാം കൂടെ ആലോചിച്ചു എനിക്ക് പ്രാന്താവുന്നു.എനിക്ക് ആരെയും ചതിക്കാൻ വയ്യ .എനിക്ക് നിങ്ങൾ രണ്ട് പേരെയും നഷ്ടപ്പെടാനും പറ്റില്ല.അതുകൊണ്ട് നമുക്ക് പഴയപോലെ മതി അമ്മൂ.ഇപ്പോഴും എന്റെ ഏറ്റവും നല്ല ഫ്രണ്ട് നീ തന്നെയല്ലേ.അങ്ങനെ മതി ഇനി എന്നും ."
"അമലൂട്ടാ എന്തിനാ ഇത്രേം സങ്കടം.ഞാൻ തമാശ കാണിച്ചതല്ലേ.അല്ലെങ്കിലും എനിക്ക് അറിയാലോ നിങ്ങൾ എത്ര സ്നേഹായിട്ടാണ് ജീവിക്കുന്നതെന്ന് .ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒന്നും വരില്ല.എന്നെ പ്രണയിച്ചില്ലെങ്കിലും വേണ്ടില്ല.എന്നെ തനിച്ചാക്കി പോവരുത് ..എനിക്ക് നീ കൂടെ ഇല്ലാതെ ജീവിക്കാൻ കഴിയില്ല ."
"എന്റെ അമ്മു കുട്ടനെ തനിച്ചാക്കി ഞാൻ എവിടെയും പോവൂല.നമ്മൾക്കിടയിലെ ചില കാര്യങ്ങൾ നമ്മൾ വേണ്ടെന്ന് വെക്കുന്നു .അത്രയേ ഉള്ളൂ."
ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന അനൗൺസ്‌മെന്റ് കേട്ട് ഓർമ്മകളിൽ നിന്നും ഉണർന്ന അമൽ ഇറങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങി .വീട്ടിൽ എത്തി കുറച്ചു നേരം കഴിഞ്ഞു അമൽ സിനിയോടൊപ്പം ഹോസ്പിറ്റലിലേക്ക് യാത്രയായി .ഇറങ്ങാൻ നേരം അമ്മുനേ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.സിനി അമ്മുനേ കുറിച്ച് ചോദിക്കുന്നതിനൊക്കെ യാന്ത്രികമായി മറുപടി പറയുന്നുണ്ടെങ്കിലും അമലിന് ടെൻഷൻ ആയിരുന്നു. അമ്മു നു വയ്യായ്ക കൂടിയോ..? അവൾക്ക് വയ്യാതെ ആവുമ്പോൾ അവളുടെ കൂടെയുള്ള നേഴ്സ് ആണ് അവൾക്ക് വേണ്ടി സംസാരിക്കാറുള്ളത്.ഇതിപ്പോ വിളിച്ചിട്ട് ആരും ഫോൺ എടുക്കണില്ലല്ലോ..? ഓരോന്ന് ചിന്തിച്ചും പറഞ്ഞും ഹോസ്പിറ്റലിൽ എത്തി.
ഓങ്കോളജി ഡിപ്പാർട്മെന്റിൽ അമ്മു ന്റെ റൂം നമ്പർ അന്വേഷിച്ചു ചെന്നപ്പോഴാണ് തലേന്ന് രാത്രി ശ്വാസം മുട്ടൽ അധികമായിട്ട് അമ്മു icu ഇൽ ആണെന്നറിഞ്ഞത്.അവിടെ വെച്ച് അമ്മുന്റെ ഫ്രണ്ട് നഴ്സിനെ കണ്ട് ചോദിച്ചപ്പോഴാണ് അമ്മു ന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ സീരിയസ് ആണെന്നറിയുന്നത് .ആ വാർത്ത അമലിനേക്കാളേറെ തളർത്തിയത് സിനിയെ ആയിരുന്നു.അമ്മുനേ ഒന്ന് കാണാൻ പോലുമാവാതെ അമലും സിനിയും തിരിച്ചു പോയി "വരേണ്ടിയിരുന്നില്ല...എനിക്ക് ഇതൊന്നും കാണാനുള്ള ശക്തിയില്ല.ഏട്ടന് അറിയില്ലായിരുന്നോ ആ കുട്ടിക്ക് ഇത്രേം വയ്യെന്ന്..?
"അവൾ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.ഞാൻ ഇതൊന്നും അറിഞ്ഞില്ല." മറുപടി പറയാൻ പോലുമാവാത്ത വിധം അവൻ തളർന്നുപോയിരുന്നു.
വൈകുന്നേരം അമലിന് അമ്മുന്റെ ഫോണിൽ നിന്നും മെസ്സേജ് വന്നു.നഴ്‌സായിരുന്നു അയച്ചത്."അമ്മു നെ റൂമിലേക്ക് മാറ്റിയിട്ടുണ്ട് .നിങ്ങൾ വന്നതറിഞ്ഞു അമ്മു കാണണമെന്ന് പറയുന്നുണ്ട് എന്ന്."അമൽ മെസ്സേജ് സിനിയെ കാണിച്ചപ്പോൾ ഇനി ഏട്ടൻ തനിച്ചു പോയാൽമതി എനിക്ക് വയ്യ അതൊന്നും കാണാൻ എന്നും പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.രാവിലെ അവിടെ കണ്ട കാഴ്ചകൾ അവളെ അത്രയേറെ വിഷമിപ്പിച്ചിരുന്നു.
ഹോസ്പിറ്റലിൽ എത്തി അമൽ റൂമിന്റെ ഡോർ തുറന്നു കേറിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു.ഓക്സിജൻ മാസ്കിന്റെ സഹായത്തോടെ ശ്വാസമെടുത്ത് കട്ടിലിൽ കിടക്കുന്ന നേർത്ത് മെലിഞ്ഞൊരു രൂപം.ഒരു ഷാൾ കൊണ്ട് അവളുടെ തല മൂടിയിരുന്നു.അവളുടെ അരികിൽ കരഞ്ഞു തളർന്ന അവസ്ഥയിൽ അവളുടെ അമ്മയുണ്ടായിരുന്നു.അമലിനെ കണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.അവർ എഴുന്നേറ്റ് അവനോടു ഇരിക്കാൻ പറഞ്ഞു."ഇപ്പോ വേദന കുറയാനുള്ള ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് .ഇപ്പോഴാ മോളൊന്ന് ഉറങ്ങിയത്.മോൾ ഉണർന്നിട്ട് കണ്ടിട്ട് പോയാൽ മതി.ഇനിയും മോൻ വന്നിട്ട് കാണാതെ പോയെന്നറിഞ്ഞാൽ അവൾ വിഷമിക്കും."
"ഇല്ലമ്മേ ..അമ്മു ഉണർന്നിട്ടേ ഞാൻ പോവുന്നുള്ളു" എന്നും പറഞ്ഞു അമൽ അവൾക്കരികിൽ ഇരുന്നു.മണിക്കൂറുകൾ കഴിഞ്ഞു അമ്മു കണ്ണ് തുറന്നു.മുൻപിൽ അമലിനെ കണ്ടപ്പോൾ അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു.അവളെന്തോ പറയാൻ ശ്രമിച്ചെങ്കിലും മാസ്ക് ഉള്ളത് കാരണം ഒന്നും വ്യക്തമായില്ല.അമ്മു ന്റെ കൈ പിടിച്ചു മെല്ലെ തടവി അമൽ അവൾക്കരികിൽ ഇരുന്നു.നേഴ്സു വന്ന് അമ്മുനുള്ള ടാബ്ലറ്റ് ഒക്കെ കൊടുത്തു അധികം സംസാരിപ്പിക്കരുത് എന്നും പറഞ്ഞു മാസ്ക്ക് മാറ്റികൊടുത്തു.
അമലിനെ കണ്ടുകഴിഞ്ഞപ്പോൾ തന്നെ അമ്മു നു ചെറുതായിട്ട് ആശ്വാസം കണ്ട് തുടങ്ങി.അമൽ അമ്മയോട് "ഇന്നു അമ്മുന് ഞാൻ കൂട്ടിരിക്കാം.അമ്മ പോയി റസ്റ്റ് എടുത്തോളൂ" എന്ന് പറഞ്ഞു അവരെ അടുത്തുള്ള റൂമിലേക്ക് അയച്ചു.
അമൽ അമ്മുന്റെ അടുത്ത് കട്ടിലിൽ കേറി ഇരുന്നു.അവളുടെ മുഖം മെല്ലെ തടവിക്കൊണ്ട് ചോദിച്ചു "അമ്മുന് വയ്യായ്ക തോന്നുന്നുണ്ടോ..?
"സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു ..ഇപ്പൊ കുറവുണ്ട്.."
"അമലൂട്ടാ.."
"എന്താടാ...എന്താണെങ്കിലും പറഞ്ഞോ ന്റെ അമ്മു.."
"ഇന്ന് എന്റെ കൂടെ നിക്കോ..എന്നോട് നിറയെ സംസാരിക്കോ..അമലിന്റെ അമ്മു അല്ലേ ചോദിക്കണത്.."
"ഞാൻ ഇവിടെതന്നെയുണ്ട്..എന്റെ അമ്മുകുട്ടന്റെ കൂടെ...മോള് സംസാരിക്കേണ്ടാട്ടോ..."
"ഇല്ല...എനിക്ക് എന്റെ കണ്ണ് നിറയെ ഇങ്ങനെ കണ്ടിരുന്നാൽ മതി.. അമലൂ എന്റെയടുത്തേക്ക് വാ..എന്റെയടുത്ത് വന്ന് കിടക്ക്.."
അമൽ അവളെ നെഞ്ചോടു ചേർത്ത് കിടന്നു.അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
"ഒരിക്കൽ എനിക്കിതിനുള്ള അവകാശം അമൽ നിഷേധിച്ചതാ..എങ്കിലും ഞാൻ എന്നും ഈ നെഞ്ചിൽ തലവെച്ചു തന്നെയാ ഉറങ്ങാറുള്ളത്.അമലുന് അറിയോ.. അന്നും ഇന്നും എന്നും ഞാൻ അമലൂട്ടന്റെ അമ്മു തന്നെയാ..എനിക്ക് നീയല്ലാതെ വേറെ ആരും ഇല്ലാ സ്നേഹിക്കാൻ.നീയെന്നിൽ നിന്ന് അകന്നുപോവുമ്പോഴും എനിക്ക് നിന്നോടുള്ള പ്രണയം കൂടിയിട്ടേയുള്ളൂ.. എപ്പോഴും തനിച്ചാണെന്നൊക്കെ തോന്നുമ്പോൾ കുറെ കരയും." പറഞ്ഞത് മുഴുവാക്കാനാവാതെ അമ്മു ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു.
"ഞാൻ സിസ്റ്ററെ വിളിക്കട്ടെ"എന്നും പറഞ്ഞു എഴുന്നേക്കാൻ നിന്ന അമലിനെ അവൾ തടഞ്ഞു.അവന്റെ കൈകൾ മുറുക്കെ പിടിച്ചു കിടന്നു.അവൾ മെല്ലെ പറയുന്നുണ്ടായിരുന്നു "ഇന്ന് നമുക്കിടയിൽ ആരും വേണ്ട"
അമൽ അവളുടെ മുഖം കൈയിലെടുത്ത് നെറ്റിയിലും കണ്ണുകളിലും പതിയെ ചുംബിച്ചു.മതിവരാതെ അവൾ പിന്നെയും വേണമെന്ന് തൊട്ട് കാണിക്കുമ്പോൾ അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.അവൻ അവളുടെ കാതിൽ മെല്ലെ പറയുന്നുണ്ടായിരുന്നു "നീയെനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് നിനക്കറിയില്ല.നിന്നെ
ഒരിക്കലും നഷ്ടപെടാതിരിക്കാനാണ് എനിക്ക് നിന്നെ വേദനിപ്പിക്കേണ്ടി വന്നത്.എത്രയോ രാത്രികളിൽ ഞാൻ ഫോൺ എടുത്ത് നിന്നെ വിളിക്കാൻ ശ്രമിച്ചിട്ടുണ്ട്.നിന്നോട് പ്രണയമില്ലാഞ്ഞിട്ടല്ല.എന്റെ പ്രണയവും ചിന്തകളും എന്റെ ലോകം മൊത്തം നിന്നിൽ മാത്രമായിട്ട് ഒതുങ്ങി മാറുന്നത് കണ്ട് പേടിച്ചിട്ടാണ് അമ്മു കുട്ടാ ഞാൻ അന്ന് അങ്ങനെ പറഞ്ഞത്."
അവന്റെ മനസ്സിൽ അടക്കിവെച്ച എല്ലാ സ്നേഹവും അവളിലേക്ക് പെയ്തിറങ്ങുന്നതും അറിഞ്ഞു നിറഞ്ഞ മനസ്സോടെ കണ്ണുകളടച്ചു നിർവൃതിയോടെ അവൾ അവന്റെ നെഞ്ചിൽ അമർന്നു കിടന്നു.
ഇടക്ക് എപ്പോഴോ അവളൊന്ന് പിടഞ്ഞു.അവനെ ചുറ്റിയിരുന്ന അവളുടെ കൈകൾ ഒന്നൂടെ മുറുകി.ശ്വാസം വേഗത്തിലായി.അവൾക്കെന്തോ പറ്റിയെന്നുതോന്നി അവൻ നെഞ്ചിൽ നിന്നും അവളെ അടർത്തി മാറ്റി നോക്കിയപ്പോഴേക്കും പാതിയടഞ്ഞ മിഴികളുമായി അവൾ എന്നെന്നേക്കുമായി യാത്രയായിരുന്നു .
(ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത്, 2 വരി അഭിപ്രായങ്ങൾ കുറിക്കണേ...)
രചന: Rini Mansoor