മറ്റുള്ളവർക്ക് വിലയിടാൻ പറ്റാത്ത ഒരു മനസ്സുള്ളവൾ അതിനെക്കാൾ വിലയില്ല ഒരു സ്വർണ്ണത്തിനും...

Valappottukal
ഹലോ.......

ഹലോ മാളൂസ് ആണ് അച്ഛാ......

മാളു..... അമ്മ എവിടെ.......

ഹോ..... ഇപ്പോൾ അങ്ങനെ ആയോ മാളൂനെ വേണ്ട അല്ലെ...... മുത്താണ് ചക്കരയാണ് എല്ലാം കള്ളം ആണ് അച്ഛന് അമ്മയോടാണ് കൂടുതൽ ഇഷ്ട്ടം മാളൂന് ആരും ഇല്ല.......

അച്ചോടാ..... മാളൂനെ ആണ് അച്ഛനിഷ്ട്ടം....
അമ്മ പിന്നെ..........

നീ ആണ് എല്ലാം..........

അച്ഛൻ വരുമ്പോൾ മാളൂന് എന്ത് കൊണ്ട് വരണം

അമ്മ പറഞ്ഞു അച്ഛന്റെ കൈയിൽ കാശ് ഇല്ല
എന്ന് അച്ഛൻ വന്നാൽ മതി ഞാൻ എന്റെ കുടുക്ക തരാം അത് നിറയാറായി അച്ഛൻ എടുത്തോ.....
മാളുന് അച്ഛൻ മാത്രം മതി........
വേഗം വാ..........

അമ്മ വരുന്നുണ്ട് ഞാൻ കൊടുക്കാം.......
അമ്മാ...... അച്ഛൻ വിളിക്കുന്നുണ്ട്

ഏട്ടാ പ്രിയ ആണ്........ എന്തായി ടിക്കറ്റ് എടുത്തോ...

എന്താടി ഇത്..... പിള്ളേരോടാണോ ഇങ്ങനെ പറയുന്നത്..... നമ്മുടെ പ്രശ്നങ്ങൾ നമുക്കുള്ളിൽ
മതി..... അവളോട്‌ എന്തിനാ പറഞ്ഞത് നീ....

ആ..... ഇനി എല്ലാം എന്റെ മുകളിൽ ഇട്ടോ....
രണ്ട് ദിവസം മുൻപ് വിളിച്ചപ്പോൾ അച്ഛന്റെ പുന്നാര മോൾ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.....
അവൾ എല്ലാം കേട്ടു......... അല്ലാതെ ഞാൻ
ഒന്നും പറഞ്ഞിട്ടില്ല.....

ചെറുത് ആണെങ്കിലും അവൾ എല്ലാം മനസിലാക്കാൻ തുടങ്ങി അല്ലെ.......

അത് പിന്നെ നിങ്ങളുടെ അല്ലെ......
അങ്ങനെ വരൂ........... അവൾ ചിരിച്ചു

എന്തായി.... ടിക്കറ്റ് എടുത്തോ......
വീട്ടിൽ ഒരു നല്ല കാര്യം നടക്കുമ്പോൾ കുടുംബത്തിലെ മൂത്ത ആൾ ഇവിടെ വേണം....
എല്ലാവരും ചോദിക്കുന്നുണ്ട്......
എന്ന് വരും എന്ന്......
എന്താ ഞാൻ പറയുക........

മറ്റുള്ളവർക്ക് പറഞ്ഞാൽ മതി......
ടിക്കറ്റ്........പിന്നെ ചിലവ് എല്ലാം ആയി
മൂന്നാല് മാസത്തെ ശമ്പളം പോയി കിട്ടും......
വന്നിട്ട് ആണെങ്കിൽ അധികം ആയില്ല......
അതുകൊണ്ട് ഒരു ആലോചന......
ഞാൻ വരണോ.........
ആ കാശ് അവൾക്ക് അയച്ചുകൊടുത്താൽ പോരെ....  എന്താ നിന്റെ അഭിപ്രായം.....

നല്ല കാര്യം...... പണം അതിന് ചിലപ്പോൾ വിലയുണ്ടാവില്ല ഏട്ടാ.......
ഏട്ടൻ വാ....... അവളുടെ കൈ പിടിച്ചു ഏല്പിക്കാൻ
നിങ്ങൾക്കാണ് അവകാശവും അധികാരവും....
കൊഞ്ചിച്ചു വളർത്തിയത് അല്ലെ......
പിന്നെ കാശ് ഇല്ലെങ്കിൽ........
എന്റെ ഒരു മാല വിൽക്കാം.......
നിങ്ങളെക്കാൾ വലുത് അല്ല എനിക്ക് മറ്റൊന്നും

അതൊന്നും വേണ്ട കാശ് ഞാൻ റെഡിയാക്കിട്ടുണ്ട് കൂട്ടുക്കാരോട് ചോദിച്ചാൽ
കിട്ടും....... ചുമ്മാ വരാൻ പറ്റുമോ.....
എന്തെങ്കിലും വാങ്ങണ്ടേ.........

ഇനി ആലോചിച്ചു വിഷമിക്കണ്ട.....
കഴിഞ്ഞ പ്രാവശ്യം കൊണ്ട് വന്നത് എല്ലാം ഇവിടെ തന്നെ ഉണ്ട്.... എനിക്കും മോൾക്കും ഒന്നും വേണ്ട
നിങ്ങൾ വേഗം വന്നാൽ മതി........

അതല്ല പ്രിയ.......
വെറും കൈയോടെ എങ്ങനെ ഞാൻ.........

അതെ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ......
നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ.......
ഇവിടെ എല്ലാവർക്കും ഏട്ടനെ ആണ് വേണ്ടത്
അല്ലാതെ..........

ചൂടാവാതെ..........
നീ കട്ടക്ക് കൂടെ നിൽക്കുമ്പോൾ പിന്നെ എനിക്ക് എന്താ പ്രശ്നം.... ഞാൻ അടുത്ത വണ്ടി പിടിച്ചു നാട്ടിൽ എത്തിയേക്കാം....... എന്താ......
ന്ന ശരി...... ഞാൻ പിന്നെ വിളിക്കാം.....
കുറച്ചു പണി ഉണ്ട്.......

ശരി...........

സഹോദരിയുടെ മകളുടെ കല്യാണം ആണ്.....
ഞാൻ കൊഞ്ചിച്ചു വളർത്തിയ എന്റെ കുറുമ്പി
എത്ര പെട്ടന്ന് ആണ് വളർന്നു വലുതായത്.....
 പെണ്ണ്കുട്ടികൾ വലുതാവുന്നത് എത്ര പെട്ടന്നാണ്......
ഇന്നലെ വരെ എന്റെ കൈയിൽ തുങ്ങി നടന്നിരുന്നവൾ.......

ടാ നീ ഇവിടെ ഇരുന്ന് സ്വപ്നം കാണുകയാണോ.....
ഡ്യൂട്ടിക്ക് പോ.......
കൂട്ടുക്കാരൻ പറഞ്ഞു.........

ആ ഞാൻ റെഡിയാണ്......
ചുമ്മാ വീട്ടിലെ കാര്യങ്ങൾ ആലോചിച്ചിരുന്നു....
ലച്ചൂന്റെ കല്യാണം ആണ്.....
എല്ലാം പെട്ടന്ന് ആയി.......
പെണ്ണ് കാണലും.... ഒറപ്പിക്കലും എല്ലാം...
തീയതിയും കുറച്ചു.......

ചുമ്മാ അല്ല..... ഒരു ആലോചന......
മിസ്സ്‌ അടിച്ചിരിക്കണ്ട വാ.......
അല്ലടാ അനുജത്തി മരിച്ചിട്ട് കുറെ ആയി അല്ലെ...

മ്മ് അവൻ പോയിട്ട് പന്ത്രണ്ട് കൊല്ലം കഴിഞ്ഞു....
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.....
ഒരു കുറവും അറിയിക്കാതെ ഞാൻ വളർത്തി...
ഏറ്റവും വലിയ കാര്യം ആണ്.......
എന്റെ കുട്ടിക്ക് നല്ലത് വരുത്തട്ടെ.......

നീ ചെയുന്നത് എല്ലാം ഈശ്വരൻ കാണാതിരിക്കില്ല
അവളെ പൊന്നു പോലെ നോക്കുന്ന ഒരു ചെക്കൻ
തന്നെ അവൾക്ക് കിട്ടും പടച്ചോൻ കാക്കും.....
വാ പോവാം.......

പ്രവാസജീവിതം തുടങ്ങിയിട്ട് വര്ഷങ്ങളായി
നാളെ എല്ലാം നിർത്തി നാട്ടിൽ പോവാൻ തീരുമാനിക്കും പക്ഷെ ആ നാളെ എന്നാണ് എന്ന്
മാത്രം ആർക്കും അറിയില്ല.....
മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണ്....
ന്നാലും മറ്റുള്ളവരുടെ മുഖത്തെ പുഞ്ചിരിയിൽ
തൃപ്തിയോടെ ജീവിക്കുന്നു.....

തിരിച്ചു വന്ന് കിടന്ന് എണീറ്റപ്പോൾ സമയം മൂന്ന്
കഴിഞ്ഞു.... നെറ്റ് ഓണാക്കി നോക്കിയപ്പോൾ
ലച്ചൂന്റെ മെസ്സേജ്.....
.......എന്നാ വരുന്നത്........
........എന്നെ വേണ്ടേ...............
മാമ്മൻ വരാതെ
ഞാൻ ആരുടെയും കൂടെ പോവില്ല.........

ഇവൾ ഇപ്പോളും ആ പൊട്ടികുട്ടി തന്നെ......
അവളുടെ അമ്മയുടെ അതെ സ്വഭാവം.......
വാശി.............
ഇഷ്ട്ടങ്ങളോട് ഉള്ള വാശി........

അവൾക്ക് എട്ട് വയസുള്ളപ്പോൾ ഒരപകടത്തിൽ
പെട്ട്....... എല്ലാം നഷ്ട്ടപെട്ടു എന്റെ കുട്ടിക്ക്.....
ഒരു കുറവും അറിയിക്കാതെ ആണ് വളർത്തിയത്
അവൾ എന്നോട് ഒന്നും ചോദിച്ചിട്ടില്ല എന്നതാണ് സത്യം........ എന്നനാലും മനസ്സറിഞ്ഞു ഞാൻ എല്ലാം കൊടുത്തിട്ടുണ്ട് കൊടുത്തതെല്ലാം പരിഭവങ്ങൾ ഒന്നും ഇല്ലാതെ  ഇരുകൈയും നീട്ടി
സ്വീകരിച്ചു എന്റെ കുട്ടി...........
എന്നെ ബുധിമുട്ടിക്കരുത് എന്ന് കരുതിയാവാം
ആഗ്രഹങ്ങൾ ഒന്നും പറഞ്ഞിട്ടില്ല......
പക്ഷെ പ്രിയ.......
അവളോട്‌ നല്ല കൂട്ടാണ്......
പലപ്പോഴും അവളുടെ മനസ്സറിഞ്ഞു കൊടുക്കാൻ
പ്രിയ എന്നെ സഹായിച്ചിട്ടുണ്ട്......
ഒരു അമ്മയായി ഇന്നും അവൾക്ക് ഒപ്പം പ്രിയ ഉണ്ട്

ഫോൺ എടുത്ത് ലച്ചുവിനെ വിളിച്ചു......

ഹലോ.......
എന്താ ഒന്നും മിണ്ടാത്തത്.....
പിണക്കം ആണോ.......
ലച്ചു............

ഏയ്‌ പിണക്കം ഒന്നും ഇല്ല.......
എന്നാ വരുന്നത്......
ഞാൻ എത്ര നാൾ ആയി കാത്തിരിക്കുന്നു......

അതല്ല മോളെ.......
ഇപ്പോൾ അല്ലെ നാട്ടിൽ വന്ന് പോന്നത്....
ലീവ് കിട്ടാൻ..........
അതൊക്കെയാണ്.......
അല്ലെങ്കിൽ ഞാൻ പറന്നു വരില്ലെ എന്റെ ലച്ചൂന്റെ അടുത്തേക്ക്........

കല്യാണതീയതി മാറ്റിവെക്കാൻ പറയാം......
എന്റെ അടുത്ത് ഉണ്ടാവണം......
ഇല്ലെങ്കിൽ എനിക്ക് വേണ്ട ഈ കല്യാണം
എന്നെ നോക്കി വലുതാക്കി പഠിപ്പിച്ചു
ഇപ്പോൾ കല്യാണം കഴിച്ചു വിടുമ്പോൾ
എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്
നിൽക്കാൻ എനിക്ക് ഉള്ള ഒരേ ഒരാൾ......
ആ ആൾ ഇല്ലാതെ ഞാൻ എങ്ങനെ......
(പറഞ്ഞു മുഴുവിപ്പിക്കാൻ അവൻ വിഷമിച്ചു )

ലച്ചു.......
ഇത്ര ഉള്ളൂ നീ ......
മോശം........
ഞാൻ ഉണ്ടാവും........
നിന്റെ കൈ പിടിച്ചു കൊടുക്കാൻ......
എന്താ പോരെ......
ഇനി ഇപ്പോൾ ജോലി പോയാലും വേണ്ടില്ല....
ലച്ചു ആണ് എനിക്ക് വലുത്.....
എന്താ പോരെ.........

അവൾ ഒന്ന് ചിരിച്ചു.......
ഒരു മൂളൽ തന്നു......

കൂട്ടുകാരുടെ സഹായത്തോടെ ചിലവ് ചുരുക്കി ഒരു ചെറിയ പർച്ചേസ് നടത്തി.....
വേഗം വീട്ടിലേക്ക് തിരിച്ചു.......

വീട്ടിൽ ഒരു കല്യാണത്തിന്ഉള്ള ആളുണ്ട് ഇപ്പോൾ
തന്നെ.....

ലച്ചു ഓടി അടുത്ത് വന്നു......
മാളൂനെ എടുത്തു പ്രിയയും........
യാത്ര ഓക്കേ സുഖമായിരുന്നോ.......
അയൽവാസികളുടെ ചോദ്യം.......
എത്ര ദിവസം ലീവ് ഉണ്ട്.......
അങ്ങനെ അങ്ങനെ.... കുശലങ്ങൾ.....

രണ്ട് മൂന്ന് ദിവസമേ ഉള്ളൂ ഇനി കല്യാണത്തിന്....
നീ ഇപ്പോൾ ആണോ വരുന്നത്......
ഇപ്പോളും ഒരു ഉത്തരവാദിത്തവും ഇല്ല അല്ലെ....
അമ്മാവൻ കഴുത്തിൽ തന്നെ കത്തി വെയ്ക്കാൻ
തുടങ്ങി.......
കുപ്പി ഒന്നും കൊണ്ട് വന്നില്ലേ....

ഞാൻ കഴിക്കാറില്ല.......

അതിന് എന്താ...... ഞങ്ങൾ കഴിക്കും
ഒരു കല്യാണ വീട് ആവുമ്പോൾ ഇങ്ങനെ ഒക്കെ
ചില ചിടങ്ങുകൾ ഉണ്ട്......
നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.......
നീ ദുബായിൽ കിടന്ന് സുഗിച്ചോ........
ആർക്കറിയാം അവിടെ എന്തൊക്കെയാണ് പരിപാടി എന്ന് രണ്ട് ദിർഹം കൈയിൽ വന്നപ്പോൾ
ചെക്കന്റെ ഒരഹങ്കാരം കണ്ടില്ലേ.......

ശരിയാണ്........
അഹങ്കാരം.... അത് ഇച്ചിരി ഉണ്ട്
Ac...മുറിയിൽ കിടന്നുറങ്ങുന്നവരെ കുറച്ചു എല്ലാവർക്കും അറിയാം എന്നാൽ അമ്പതും അറുപതും ഡിഗ്രിയിൽ പന്ത്രണ്ടു മണിക്കൂർ ജോലി ചെയ്യുന്നവരെ ആർക്കും അറിയില്ല....
ആവശ്യത്തിനും അനാവശ്യത്തിനും പണം
വേണം അത് എങ്ങനെ ഉണ്ടാവുന്നു എന്ന് അധികം ആരും ചിന്തിക്കാറില്ല......
നഷ്ടപ്പെടുന്നത് എനിക്കാണെങ്കിലും
നേടി കൊടുക്കുന്നത് മറ്റുള്ളവർക്ക് ആണ്....
അപ്പോൾ എനിക്ക് ഇച്ചിരി അഹങ്കരിക്കാം

ഇടയിലേക്ക് പ്രിയ കടന്നു വന്നു......

ഒന്ന് വാ.......

എന്റെ കൈയിൽ പിടിച്ചു കൊണ്ട് പോയി......

എന്താടി.........

ആ ഇനി ഇപ്പോൾ എന്നോട് ആയിക്കോ.....

ഞാൻ ഒന്ന് ചിരിച്ചു..... എന്താ.....

മാളു വാശി പിടിക്കുന്നു.......
അച്ഛന്റെ പുന്നാരമോളെ ഏട്ടൻ തന്നെ നോക്ക്...
എനിക്ക് ഇച്ചിരി പണി ഉണ്ട്........
അവൾ എന്റെ കൈയിൽ മാളൂനെ തന്ന് അകത്തേക്ക് പോയി......

എന്നെ ലോക്ക് ആകിയതാണ്......
പെണ്ണിന് ബുദ്ധി ഇല്ല എന്ന് ആരാ പറഞ്ഞത്.....
ഞാൻ ആലോചിച്ചു......

ആകെ ഇത്ര ഉള്ളൂ......
അകത്തുനിന്ന് ആരോ കുശു കുശുക്കുന്നു....
സ്വർണ്ണം കാണിച്ചു കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്...... അതിൽ തൃപ്തരല്ലാത്ത ചിലരുടെ
ശബ്ദം ആണ് കേട്ടത്.......

അല്ലെ മോളെ അവൻ ദുബായിൽ പോയിട്ട് കാലം കുറെ ആയില്ലേ.....മെച്ചമെന്നും ഇല്ല അല്ലെ....
തല താഴ്ത്തി നിൽക്കുന്ന പ്രിയയുടെ ഇടയിലേക്ക്
ലച്ചു കയറി വന്നു......
എന്റെ ഏട്ടന് പറ്റുന്നത് എല്ലാം എനിക്ക് തന്നിട്ടുണ്ട്
എനിക്ക് ഒന്നും കുറവായി തോന്നിയിട്ടില്ല......
പിന്നെ ഏട്ടന്റെ സ്നേഹവും സ്വർണവും തമ്മിൽ
തൂക്കി നോക്കരുത്..... അങ്ങനെ നോക്കിയാൽ സ്വർണത്തിന് വിലയില്ലാതാവും...... ആ സ്നേഹത്തിന് മുന്നിൽ......
എന്റെ ഏടത്തി ഇവർക്ക് ഒന്നും ഒരു പണിയും ഇല്ല
ഇതെല്ലാം കേട്ട് വിഷമിക്കാൻ നിന്നാൽ.....
അതിനെ സമയം ഉണ്ടാവൂ....

എന്തിനാ എന്നെ അനേഷിച്ചത്.....
ഏട്ടൻ പറഞ്ഞു........

ആ നിനക്ക് ഒരു സമ്മാനം തരാൻ......
എന്റെ കൂടെ വാ......

ലച്ചുവിന്റെ കൈയിൽ പിടിച്ചു പ്രിയ മുറിയിലേക്ക് കൊണ്ട് പോയി.......

ഇത് എന്റെ വക.......
വിവാഹസമ്മാനം ആണ്.......

ആയ്യോാ ഇതൊന്നും എനിക്ക് വേണ്ട.....

പ്രിയ അവളുടെ കൈയിൽ ബലമായി ഏല്പിച്ചു....

പ്രിയയുടെ ആഭരണങ്ങൾ ആണ്.......
ഒരു കുറവും ഇല്ലാതെ വേണം എന്റെ കുട്ടി.......
ഇന്നേ വരെ ഒന്നും നീ ചോദിച്ചിട്ടില്ല.....
അറിഞ്ഞു തരേണ്ടത് ഞാൻ ആണ്........
അമ്മയുടെ സ്ഥാനത് നിന്നാണ് തരുന്നത് നീ വാങ്ങണം...........

ഒരാനാഥയാണ് എന്ന് എല്ലാവരും പറയുമ്പോളും
ആരും ഇല്ല എന്ന് എനിക്ക് തോന്നാറില്ല.......
അതിന് കാരണം എന്റെ ഏട്ടനും.....
എന്റെ പ്രിയചേച്ചിയും ആണ്.......

ലച്ചുവിനെ സമാധാനിപ്പിക്കുന്ന
പ്രിയയെ ഞാൻ നോക്കി നിന്നു

എന്റെ സമ്പാദ്യത്തിൽ ഏറ്റവും വിലപ്പെട്ടത്
മറ്റുള്ളവർക്ക് വിലയിടാൻ പറ്റാത്ത ഒരു മനസ്സുള്ളവൾ അതിനെക്കാൾ വിലയില്ല ഒരു സ്വർണ്ണത്തിനും..........

ഒരുമിച്ചു നിന്ന് ഞങ്ങൾ അവളെ യാത്രയാക്കി

പോവുമ്പോൾ പ്രിയയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു........ ഞാനും ലച്ചുവും തമ്മിൽ രക്തബന്ധമാണ്..... ന്നാൽ പ്രിയയും ലച്ചുവും തമ്മിൽ സ്നേഹബന്ധവും.....

നന്മകൾ നിറഞ്ഞ ഒരു മനസ്സ് സ്വന്തമാക്കാൻ കഴിഞ്ഞാൽ അവരാണ് ശരിക്കുമുള്ള
സമ്പന്നർ.........

മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നഷ്ട്ടപെടുത്തുന്ന
സന്തോഷം പത്തിരട്ടിയായി തിരിച്ചു തരാൻ
ദൈവം ഒരാളെ നിയോഗിച്ചിട്ടുണ്ടാവും

കേട്ട് പൊട്ടിച്ചു ഓടിപോയവരെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ വർഷത്തിൽ കിട്ടുന്ന ഒരുമാസത്തെ ലീവിന് വേണ്ടി കാത്തിരിക്കുന്ന
ചിലരുണ്ട്...... കട്ടക്ക് കൂടെ നിൽക്കുന്നവർ....❤

                      Vidhun Chowalloor

To Top