അവൾ എന്നെ എത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നത് ഞാൻ അറിയാൻ ശ്രമിച്ചില്ല..

Valappottukal
തടിച്ചി

രാവിലെ തന്നെ ഒരങ്കലാപ്പുമായി ഇരിക്കുമ്പോഴാണ് അമ്മ വന്നു ചോദിച്ചത് കല്യാണ തീയ്യതി കുറിക്കട്ടെയെന്ന്..

അതു കേട്ട് അനിയൻ വളരെ ഉത്സാഹത്തോടെ പറഞ്ഞു അമ്മേ എല്ലാവരേം വിളിച്ച് ഏട്ടന്റെ കല്യാണം മ്മക്ക് പൊടി പൊടിക്കണമെന്ന്..

എന്റെ കല്യാണക്കാര്യത്തിൽ എന്നെക്കാളും കൂടുതൽ ഉത്സാഹം കാണിക്കണ അവനെയെടുത്തു കിണറ്റിലിടാൻ ആ നിമിഷമെനിക്ക് തോന്നാതിരുന്നില്ല..

ഞാൻ അവനോടു പറഞ്ഞു കല്യാണമെന്റെയാണ് നീ ഒന്നടങ്ങവിടെ എന്ന്..

എന്തായാലും ഞാൻ അമ്മയോട് ചോദിച്ചു കുഞ്ഞിലെ കാർന്നോൻമാര് എന്തെങ്കിലും പറഞ്ഞുറപ്പിച്ചെന്നു കരുതി ഓളെ തന്നെ കെട്ടണമെന്നൊന്നുമില്ലല്ലോ എന്ന്..

അതു കേട്ട് കലി തുള്ളി അമ്മ ചോദിച്ചു "എന്താണെടാ ഓൾക്കൊരു കുറവെന്ന്...
കുറവൊന്നുമില്ല ഇത്തിരി കൂടുതലാ തടി കൂടുതലാ അത് തന്നെ കാര്യം എന്ന് ഞാൻ പറഞ്ഞു..

അമ്മേ എന്റെ സങ്കൽപ്പങ്ങളിലൊത്ത ഒരു പെണ്ണൊന്നുമല്ലവൾ ഞാൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ അമ്മ ഇടക്ക് കയറി പറഞ്ഞു അവന്റെ ഒരു സങ്കല്പം എന്ന്..
പിന്നെ ഞാനൊന്നും മിണ്ടിയില്ല..

നിന്നെ മാത്രം ഓർത്ത് നടക്കണ ആ കുട്ടിയെ നീ സങ്കടത്തിലാക്കരുത് ട്ടോ എന്നും പറഞ്ഞമ്മ ദഹിപ്പിക്കണ ഒരു നോട്ടം നോക്കി അടുക്കളയിലേക്ക് പോയി..

തീയ്യതി കുറിക്കാനൊക്കൊ വരട്ടെ ഞാൻ പറയാം എന്നും പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി..

വൈകിട്ടത്തെ ചുറ്റലെല്ലാം കഴിഞ്ഞ് കുളിയും കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് അനിയൻ അമ്മയോട് പറഞ്ഞത്
ഏട്ടൻ അമ്മു ചേച്ചിയെ കെട്ടിയ പിന്നെ കോടീശ്വരനാവുമമ്മേ എന്ന്..

കോടി എന്ന കേട്ട പാടെ ഞാൻ അറിയാതെ ചാടി കയറി ചോദിച്ചു അതെങ്ങനെ എന്ന്..
അനിയൻ വളരെ ഉത്സാഹത്തോടെ പറഞ്ഞു അമ്മാവന് ആകെയൊരു മോളല്ലേ ഉള്ളു അതു അമ്മു ചേച്ചിയല്ലേ അപ്പൊ ആ സ്വത്തൊക്കൊ അമ്മു ചേച്ചിക്കല്ലേ എന്ന്..

ഞാൻ പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു അച്ചി വീട്ടിലെ ആസ്തി കണ്ടു കെട്ടണതിലും ബേധം തൂങ്ങിച്ചാവണതാട നല്ലതെന്ന്..
അതു കേട്ടപ്പോഴാണ് അവന്റെ വാ അടഞ്ഞു പോയത്..
അമ്മ ഇതൊന്നും കേട്ടില്ലേ എന്ന മട്ടിലിരുന്നത്..

ഊണ് കഴിച്ചു കൈ കഴുകുമ്പോളാണ് അമ്മ അടുത്തു വന്നു പറഞ്ഞത്" മോനെ അച്ഛൻ കൊടുത്ത വാക്കാണ് അവർക്ക്..
നീ അമ്മൂനെ തന്നെ കെട്ടിക്കാണതാണ് അമ്മയുടെയും സന്തോഷമെന്നും പറഞ്ഞമ്മ പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് നടന്നു..

ഞാൻ മറുത്തൊന്നും പറഞ്ഞില്ല മുറിയിലേക്ക് കയറുമ്പോൾ തോന്നി അച്ഛൻ ജീവിച്ചിരുപ്പുണ്ടേൽ ഒന്നു ചോദിക്കായിരുന്നു എന്നോട് ഈ ചതിയെന്തിനാ ചെയ്തതെന്ന് അതിനു മുമ്പേ അങ്ങോട്ട് പോയില്ലേ പുള്ളി..

പെണ്ണിനു തടി കൂടിപ്പോയെന്ന കാരണം പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറുന്ന കാര്യം എങ്ങനെയോ അമ്മാവന്റെ വീട്ടിലുമറിഞ്ഞു..

കേട്ടപാതി കേൾക്കാത്ത പാതി അമ്മവാൻ വീട്ടിലേക്ക് വന്നു പറഞ്ഞു "എന്റെ മോളങ്ങനെ മൂത്ത് നരച്ചിരുന്നു പോവൊന്നുമില്ല പിന്നെ ബുദ്ധിയുറച്ച കാലം മുതൽ അവൾ ഇവനെ സങ്കൽപ്പിച്ചു പോയി എന്ന ഒരു തെറ്റേ അവൾ ചെയ്തുള്ളു എന്ന്..

അമ്മാവാനാ പറഞ്ഞത് അമ്മയോടാണേലും കേൾവിക്കാരൻ ഞാനാണെന്ന് മനസ്സിലായി..
ഞാൻ എന്തു പറയണമെന്നറിയാതെ കുഴഞ്ഞു നിന്നു..
ഉടനെ അമ്മ പറഞ്ഞു ആരോ അവിടെ വന്ന് എന്തെക്കൊയോ പറഞ്ഞെന്ന് വെച്ച് അതിലൊന്നും ഒരു കാര്യവുമില്ല എന്തായാലും ഇവൻ തന്നെയായിരിക്കും അവളെ കെട്ടുന്നതെന്ന്..

അച്ഛന്റെ വാക്ക് അമ്മയുടെ സന്തോഷം പിന്നെ ഞാൻ എതിരൊന്നും നിന്നില്ല അങ്ങനെ കല്യാണ തീയ്യതി കുറിച്ചു..

കല്യാണത്തിന് ദിവസങ്ങൾ അടുത്തു വരുമ്പോ എന്റെ മനസ്സിനൊട്ടും സന്തോഷമില്ലാതെയായി...
അച്ഛൻ ചെയ്ത ചെയ്ത്തെന്നും പറഞ്ഞേറെ ശപിച്ചു തുടങ്ങി ഞാനച്ഛനെ..

മനമില്ലാ മനസ്സോടെ പിറ്റേന്ന് കല്യാണം വിളിക്കാൻ പോവുമ്പോഴാണ് അവൾ കുഴഞ്ഞുവീണ് ആശുപത്രിയിലാണെന്ന കാര്യം കൂട്ടുകാരൻ മുഖേന ഞാനറിഞ്ഞത്..

ഉടനെ തന്നെ ഞാനും അമ്മയും ആശുപത്രിയിൽ ചെന്നവളെ കണ്ടു..
കണ്ടപാടെ അവളാകെ ക്ഷീണിച്ച് മെലിഞ്ഞ പോലെയെനിക്ക് തോന്നി..
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കണ്ണുകൾ നിറച്ച് പുറത്തേക്ക് നടന്നു പോയി..

അപ്പോഴാണവൾ ശരത്തേട്ടാ എന്ന് വിളിച്ചത്..
ആ വിളി കേട്ട് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

എന്റെ മുഖത്തേക്ക് നോക്കിയവൾ എന്തോ പെട്ടെന്ന് കണ്ണുകൾ നിറച്ച് തുടങ്ങി.. അതിനിടയിൽ അവൾ പറഞ്ഞു
"" ഒന്നു തടി കുറക്കാൻ നോക്കിയ ശ്രമമാ ഇതിപ്പോ മൂന്നാമത്തെ വട്ടമാണ് ആശുപത്രിയിൽ എന്ന്..
അവളുടെ ആ വാക്കുകൾ എന്നെയാകെയൊന്നു പിടിച്ചു കുലുക്കി..
എന്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നെനിക്ക് തോന്നി..

അവൾ എന്നെ എത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നത് ഞാൻ അറിയാൻ ശ്രമിച്ചില്ല..
അവളുടെ കൈകൾ ചേർത്ത് പിടിക്കുമ്പോൾ എന്റെ കണ്ണുകൾ കലങ്ങിയിരുന്നു..

എന്നുമെനിക്കായി നേർച്ചകളും പ്രാർത്ഥനകളും നടത്തിയ അവളുടെ മനസ്സിന്നാണ് ഞാനറിഞ്ഞത്..
എന്നെ ജീവനോളം സ്നേഹിക്കാൻ തുടങ്ങിയ അവളെ ഞാൻ ഈ നിമിഷമാണറിഞ്ഞു തുടങ്ങിയത്..

അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു "ഇനിയങ്ങോട്ട് ഞാൻ കാണാൻ മറന്ന ഈ മനസ്സ് മതീട്ടോ എന്ന്..
നിനക്ക് തടി കൂടുതലാണെന്ന് എനിക്കിനി ഒരിക്കലും തോന്നില്ല.. അതും പറഞ്ഞു ഞാനവിടെ നിന്നുമിറങ്ങുമ്പോൾ ഒരു കുറ്റബോധം എന്നിൽ പരന്നിരുന്നു..

അവളുടെ കഴുത്തിലൊരു മിന്നു കെട്ടി അവളുടെ ആ കരം ജീവിതത്തിലേക്ക് നീട്ടി പിടിക്കുമ്പോൾ അച്ഛനെ ശപിച്ച വാക്കുകൾ ഞാൻ തിരികെയെടുത്ത് മാപ്പപേക്ഷിച്ചിരുന്നു...

ഞാനുമവളും ദിനങ്ങൾ ഒന്നായി പങ്കിട്ടു തുടങ്ങിയപ്പോൾ വീട്ടിലവളുടെ ഇഷ്ടങ്ങളിലേക്ക് ഞാനും എന്നെ സമർപ്പിച്ചു തുടങ്ങിയിരുന്നു..
ഇന്ന് തടിയുള്ള ആ അവളും സ്നേഹിക്കുന്നുണ്ടേറെ അവളിലുമുണ്ടൊരു മനസ്സ്..
കഥകൾ വായിക്കുവാൻ ഈ പേജ് ഫോളോ ചെയ്യൂ....
രചന: എ കെ സി അലി

ഫോട്ടോ കടപ്പാട്

To Top