അവളുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്
തിടുക്കത്തിൽ തന്നെ എഴുന്നേറ്റു പുറത്തേക്ക് നടന്നു കുട്ടികൾക്കുള്ള ഭക്ഷണം റെഡിയാക്കുന്നതിനിടയിൽ എനൊക്കെയോ പറയുന്നുണ്ട് ഒന്നിനും ചെവി കൊടുക്കാതെ
ഞാൻ ഉമ്മറത്തേക്ക് നടന്നു
പത്രം എടുത്തു മറിച്ചു നോക്കാൻ തുടങ്ങി
വേഗത്തിൽ എന്റെ അടുത്ത് വന്ന് ഒരു ചായ അവിടെ വെച്ചു....
എല്ലാ കാര്യങ്ങളും എനികൊണ്ട് നോക്കാൻ പറ്റുന്നില്ല അവൾ ദേഷ്യത്തോടെ എന്നോട് പറഞ്ഞു..... ഞാനൊന്നും മിണ്ടാതെ ചായ കുടിച്ചു
അമ്മയെ ആണ് അവൾ ഉദേശിച്ചത് എന്ന്
എനിക്ക് നന്നായി അറിയാം.....
കുറച്ചു നാൾ ആയി ഇത് തുടങ്ങിയിട്ട്
നൂറ് നൂറ് കുറ്റങ്ങൾ എന്നും എനിക്ക് മുന്നിൽ
നിരത്തും ആദ്യമൊക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും വലിയ കലഹങ്ങളിൽ ആണ്
അത് എത്തി ചേരുന്നത്....
അതുകൊണ്ട് ഇപ്പോൾ ഞാൻ ഒന്നും മിണ്ടാറില്ല
പ്രണയവിവാഹം ആയിരുന്നു.....
അതുകൊണ്ട് തന്നെ ഞാൻ ഇച്ചിരി കൊഞ്ചിച്ചു വഷളാക്കി..... മറ്റുള്ളവർ എതിർപ്പ് പറഞ്ഞപ്പോൾ
എന്റെ ഇഷ്ട്ടം ആണ് വലുത് എന്ന് പറഞ്ഞ്
അമ്മയാണ് കൂടെ നിന്നത്.....
അവൾ കാണുന്ന സ്വപ്നങ്ങളിൽ ഞാനും മക്കളും മാത്രമേ ഉള്ളൂ എന്തോ വാശി പോലെ....
അവൾക്ക് അമ്മയോട്....
ആലോചന നിർത്തി ഞാൻ ഓഫീസിലേക്ക്
പുറപ്പെടാനുള്ള തയാറെടുപ്പുകൾ തുടങ്ങി...
അടച്ചിട്ട മുറിയിൽ അമ്മ ഒറ്റക്കിരുന്നു...
എന്താ അമ്മ പ്രശ്നം....
ഏയ് ഒന്നും ഇല്ലെടാ ഞങ്ങളുടെ സ്നേഹം ആണ് ഇടക്ക് ഒന്ന്.......... അല്ലെങ്കിൽ എന്താ ഒരു രസം
അമ്മ പറഞ്ഞു നിർത്തി....
നീ ഓഫിസിൽ പൊയ്ക്കോ നേരം കളയണ്ട...
ഞാൻ ഇറങ്ങി......
ഓഫീസിൽ വെച്ച് ചെറിയമ്മയുടെ ഒരു ഫോൺ വന്നു വിശേഷങ്ങൾക്കിടയിൽ അമ്മയെ കുറച്ചു ദിവസം അവിടെ കൊണ്ട് വന്നു നിർത്താൻ പറഞ്ഞു....... എന്തോ അതിന് വേണ്ടി വിളിച്ചതായി
എനിക്ക് തോന്നി......
അമ്മക്ക് മടുത്തുകാണും അല്ലെങ്കിൽ......
ഇങ്ങനെ........
ഞാൻ വീട്ടിലേക്ക് ചെന്നു കയറിയതും
അമ്മയുടെ മുറിയിൽ കയറി......
കൊച്ചുമക്കളുമായി അവിടെ ഇരിക്കുന്നുണ്ട്
ചിരിച്ചുകൊണ്ട് അവർക്കിടയിൽ അമ്മയും..
കുഞ്ഞുനാളിൽ എത്ര വിഷമത്തിലും എന്റെ ഒരു ചിരി മതി അമ്മയെ സന്തോഷിപ്പിക്കാൻ.....
എന്റെ സന്തോഷം അതാണ് അന്ന് അമ്മക്ക് വലുത് ഇന്നും അങ്ങനെ തന്നെ.....
അമ്മയുടെ അടുത്ത് ചെന്നിരുന്നു......
എന്നോട് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ അമ്മ...
എന്താടാ..... എന്ന് ഒരുത്തരം തന്നു
ചെറിയമ്മ വിളിച്ചിരുന്നു കുറച്ചു ദിവസം അമ്മയെ
അവിടെ കൊണ്ട് പോയി നിർത്താൻ പറയുന്നു
അതാണോ..... മക്കൾ വിദേശത്ത് അല്ലെ അവളാണെങ്കിൽ ഒറ്റക്കും അതുകൊണ്ട്...
കുറച്ചു ദിവസം അവിടെ.........
വാക്കുകൾക്ക് വേണ്ടി അമ്മ പരത്തുന്നു....
എന്നെ വിട്ട് ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ആൾ ആണ് ഈ
പറയുന്നത്.......
പ്രിയ..... അവൾ എന്താ അമ്മയെ മനസ്സിലാക്കാത്തത് എന്ന് എനിക്കറിയില്ല അമ്മ
എന്റെ തീരുമാനം തെറ്റയിരുന്നു എന്ന് അമ്മക്ക്
തോന്നുന്നുണ്ടോ...... വിഷമത്തോടെ ഞാൻ പറഞ്ഞു...
ഏയ് അവൾ നല്ല കുട്ടിയാണ്.....
നിന്നോടുള്ള സ്നേഹം ആണ് എല്ലാം....
എനിക്കറിയാം നിങ്ങൾ രണ്ടിനെയും.....
ഞാൻ പുറത്തേക്ക് നടന്നു.....
എന്നെ കുറ്റപ്പെടുത്താൻ പോലും
ഇന്നും അമ്മക്ക് കഴിയുന്നില്ല
ഒരുപാട് നേരത്തെ ആലോചനക്കിടയിൽ
അമ്മക്കതാണിഷ്ടം എങ്കിൽ അങ്ങനെ തന്നെ ചെയാം എന്ന് തീരുമാനിച്ചു....
പിറ്റേന്ന് രാവിലെ അമ്മയെയും കൂട്ടി പോവാനുള്ള ഒരുക്കങ്ങൾ തുടങ്ങി.....
അച്ഛാ..... അച്ഛമ്മയെ എവിടെ കൊണ്ട് പോവുന്നു
മകന്റെ ചോദ്യം....
ചെറിയമ്മയുടെ വീട്ടിലേക്ക്....
എന്താടാ..... നീ വരുന്നോ....
അപ്പോ എനിക്ക് ഒപ്പം കളിക്കാൻ ആരാ കൂട്ടുള്ളത്.. വേണ്ട അച്ഛാ....
വിഷമത്തോടെ അവൻ പറഞ്ഞു....
അപ്പോളേക്കും അമ്മ ഒരുങ്ങി പുറത്തു വന്നു..
പോവാം മോനെ......
പ്രിയ അമ്മയുടെ ബാഗ് കൊണ്ട് വന്നു വണ്ടിയിൽ വെച്ചു..... അപ്പുവിന്റെ കണ്ണ് കലങ്ങുന്നത് ഞാൻ കണ്ടു സ്കൂൾ വിട്ട് വന്നാൽ അവന് കൂട്ട് അമ്മയാണ് അമ്മക്ക് കൂട്ട് അവനും.....
ശോ.... അച്ഛമ്മയുടെ പൊന്നുമോൻ എന്തിനാ കരയുന്നത് ചെക്കന്മാർ കരയാൻ പാടില്ല...
ഞാൻ ഓടി പോയി വേഗം വരും..... ട്ടോ...
കണ്ണ് നിറച്ചു കൊണ്ട് അമ്മ എന്നെ നോക്കി....
ഞങ്ങൾ യാത്ര തുടങ്ങി......
ഒരുഇരുപത് കിലോമീറ്റർ ഉണ്ട്.....
അമ്മ ചെറുതായി ഒന്ന് മയങ്ങി.....
പതിയെ കാറോടിച്ചുകൊണ്ട് ഞാനും....
കുറച്ചു ദൂരം എത്തിയപ്പോൾ ഒരു ബ്ലോക്ക്...
വണ്ടിയിൽ നിന്ന് ആളുകൾ ഇറങ്ങി നിൽക്കുണ്ട്
മാറ്റുവഴികൾ ഇല്ലാത്തതുകൊണ്ട് അവിടെ നിന്നു...
പതിയെ ഡോർ തുറന്നു ഞാനും ഇറങ്ങി കാര്യം അനേഷിച്ചു....
അവിടേക്ക് നടന്നു.....
ഒരമ്മയും മകനും ഓട്ടോ തട്ടിയതാണ്....
അമ്മക്ക് കൈയിലും കാലിലും മായി പരിക്കുകൾ ഉണ്ട് രക്തം പോവുന്നു... കുട്ടിക്ക് തലയിൽ മാത്രം ചെറിയ ഒരു പൊട്ടൽ കാര്യമല്ലാത്ത ഒരു മുറിവ്
അമ്മ മകന്റെ മുറിവിൽ കൈകൊണ്ട് അമർത്തി പിടിച്ചിരിക്കുന്നു സ്വന്തം മുറിവിനെ കാര്യമാക്കാതെ...... പെട്ടന്ന് ആംബുലൻസ് വന്നു അവരെ കൊണ്ട് പോയി.....
സ്കൂട്ടി സൈഡിലേക്ക് മാറ്റിവെച്ചു.....
വണ്ടികൾ ഓടി തുടങ്ങി.....
ഞാനും യാത്ര തുടർന്നു.....
എത്ര കഷ്ടപ്പെട്ടാണ് സ്വന്തം മക്കളെ വളർത്തുന്നത്.... ഒരു മുറിവ് പോലും താങ്ങാൻ കഴിയാതെ.....സ്നേഹത്തോടെ എത്ര കരുതലോടെയാണ് അവരെ നോക്കുന്നത് വളർന്നു വലുതാവുമ്പോൾ
ഇതെല്ലാം മറക്കുന്നവരാണ് അധികവും...
അതുകൊണ്ടാണാലോ വൃദ്ധസദനം ഇന്ന് നാട്ടിൽ പെരുകി വരുന്നത് ....
ഒന്നും ഇല്ലാത്ത എനിക്ക് എല്ലാമായിരുന്ന അമ്മയുണ്ടായിരുന്നു കൂട്ടിന്
ചെറുപ്പത്തിൽ എന്റെ വാശിക്ക് മുന്നിൽ സ്നേഹത്തോടെ തോറ്റുതന്ന എന്റെ കുറുമ്പിന്
കൂട്ട് നിന്ന അമ്മ.....
കണ്ണ് നിറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി... അമ്മ ഉണർന്നു....
എത്തിയോ..... അമ്മ ചോദിച്ചു...
Mm..... എന്നൊരു മൂളൽ കൊടുത്തു...
നീ എന്താ വലാതെ ഇരിക്കുന്നത് നെറ്റിയിൽ കൈ വെച്ചു നോക്കി ... ചൂട് ഒന്നും ഇല്ല എന്ത് പറ്റി...
ഒന്നും ഇല്ല..... അമ്മക്ക് ദേഷ്യം തോന്നാറുണ്ടോ എന്നോട് ഞാൻ ഒന്നും പറയാത്തതിൽ...
എന്തിന്.... വേഗത്തിൽ തന്നെ ഉത്തരം കിട്ടി
നീ സന്തോഷത്തോടെ ജീവിച്ചു കണ്ടാൽ മതി അമ്മക്ക് അതാണ് എനിക്ക് എനിക്കുള്ള ഏറ്റവും വലിയ സന്തോഷം...... എന്റെ സന്തോഷം...
ഞാൻ കാർ വീട്ടിലേക്ക് തിരിച്ചു.... ഒന്ന് ചിരിച്ചുകൊണ്ട് അമ്മയെ നോക്കി....
അമ്മ ഒന്ന് പുഞ്ചിരിച്ചു.......

അമ്മ ഒരു ഭാരമായി തോന്നുമ്പോൾ
അമ്മക്ക് ഒരു ഭാരമായി തോന്നാത്ത ഒരു സമയത്തെ കുറിച്ചോർത്താൽ മതി.....
രചന: Vidhun.....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ എന്ന ഈ പേജ് ഹലോയിൽ ഫോളോ ചെയ്യുക....