എൻ ജീവൻ❤️ ഭാഗം- 18
രശ്മി ആദ്യമൊന്ന് പേടിച്ചെങ്കിലും കാർത്തി ആയിരിക്കുമെന്ന് വിചാരിച്ചു നിന്നു. പതിയെ ആ കൈകൾ അയഞ്ഞു. മുന്നിൽ വന്ന രൂപം കണ്ട് രശ്മി ഒന്നും കൂടി പേടിച്ചു.
അനു കാണിച്ചു തന്ന ആ സിക്സ് പാക്ക്കാരൻ ആയിരുന്നു അത്.
"ക്യാ ആപ് രോഹിത് കേ ദോസ്ത് ഹെ?
(നീ രോഹിതിന്റെ ഫ്രണ്ട് ആണല്ലേ?).
(നീ രോഹിതിന്റെ ഫ്രണ്ട് ആണല്ലേ?).
ഉസ്‌നേ മുഛേ യഹ് നഹീം ബതായാ കി യഹാം ഇതനീ സുന്ദർ ലഡ്കി ഥി
( ഇങ്ങനെയൊരു സുന്ദരി പെൺകുട്ടി ഇവിടെ ഉണ്ടെന്ന് അവൻ എന്നോട് പറഞ്ഞില്ല).
( ഇങ്ങനെയൊരു സുന്ദരി പെൺകുട്ടി ഇവിടെ ഉണ്ടെന്ന് അവൻ എന്നോട് പറഞ്ഞില്ല).
യഹ് ലാൽ ഹോന്ത് ഓർ ഗോരേ ചിക്നേ ഗാൽ...
തും ഏക് ഖൂബ്സൂറത്ത് ലഡ്കി ഹോ.
(നിന്റെ ചുവന്നു തുടുത്ത അധരങ്ങളും വെളുത്തു മിനുസമായ കവിളുകളും...
നീ ഒരു അതിസുന്ദരി പെൺകുട്ടി തന്നെ).
തും ഏക് ഖൂബ്സൂറത്ത് ലഡ്കി ഹോ.
(നിന്റെ ചുവന്നു തുടുത്ത അധരങ്ങളും വെളുത്തു മിനുസമായ കവിളുകളും...
നീ ഒരു അതിസുന്ദരി പെൺകുട്ടി തന്നെ).
മേംനേ മുബൈ മേം ഐസാ കഭി നഹീം ദേഖാ
(ഇതുപോലെ മുംബൈയിൽ ഒന്നും ഞാൻ കണ്ടിട്ടില്ല).
(ഇതുപോലെ മുംബൈയിൽ ഒന്നും ഞാൻ കണ്ടിട്ടില്ല).
തുമാരി യഹി ഖൂബ്‌സൂരതി മുഛേ മദ്ഹോശ് കർ ദേതി ഹെ
( നിന്റെ ഈ സൗന്ദര്യം എന്നെ മത്തു പിടിപ്പിക്കുന്നു).
( നിന്റെ ഈ സൗന്ദര്യം എന്നെ മത്തു പിടിപ്പിക്കുന്നു).
മുഛേ നഹീം ലഗ്താ ഥാ കി ആപ് കോ യഹ് അകേലേ മിലേഗാ
( നിന്നെ ഇങ്ങനെ തനിച്ചു കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല)"
( നിന്നെ ഇങ്ങനെ തനിച്ചു കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല)"
ഇതെല്ലാം കേട്ടുകൊണ്ട് രശ്മി പേടിച്ചരണ്ടു നിന്നു.
"Come Baby... Let's Enjoy..."
എന്നും പറഞ്ഞു അവൻ അടുത്തേക്ക് വരാൻ തുടങ്ങി. രശ്മി വേഗം പിന്നോട്ട് മാറി.
പെട്ടെന്ന് അവൻ നിലത്ത് കമിഴ്ന്നടിച്ചു വീണു. രശ്മി നോക്കിയപ്പോൾ അവിടെ കാർത്തി നിൽക്കുന്നു.
നിലത്തു നിന്നും അവൻ വേഗം ചാടിയെണീറ്റു.
"തും കോൻ ഹോ?"
കാർത്തി അവന്റെ കഴുത്തിനു പിടിച്ച് ഞെരിച്ചു. എന്നിട്ട് അവനെ കുനിച്ചു നിർത്തി കൈ മുട്ട് മടക്കി മുതുകത്തു ഇടിക്കാൻ തുടങ്ങി.
"എന്ത് കാണാനാ ഇവിടെ നോക്കിക്കൊണ്ടു നിൽക്കുന്നെ? വേഗം ഇറങ്ങി പോടീ..."
കാർത്തി ദേഷ്യത്തോടെ രശ്മിയെ നോക്കി അലറി.
ഇങ്ങനെ ആദ്യമായാണ് കാർത്തിയെ കാണുന്നത്. രശ്മി പെട്ടന്ന് ഞെട്ടി പോയി.
അവൾ താഴേക്ക് ഓടി.
രശ്മി വരുന്നത് കണ്ട് അനു അന്ധാളിച്ചു പോയി.
ഇങ്ങനെ ആദ്യമായാണ് കാർത്തിയെ കാണുന്നത്. രശ്മി പെട്ടന്ന് ഞെട്ടി പോയി.
അവൾ താഴേക്ക് ഓടി.
രശ്മി വരുന്നത് കണ്ട് അനു അന്ധാളിച്ചു പോയി.
"നീ എന്താ രെച്ചു ഇങ്ങനെ ഓടി വരുന്നേ? പതുക്കെ ഇറങ്ങ്. ഇല്ലേൽ ഇപ്പോൾ വീഴും"
രശ്മി കിതച്ചുകൊണ്ട് അവിടെ നടന്നതെല്ലാം പറഞ്ഞു.
"എന്റെ ദൈവമേ... ആ വായ്നോക്കി എപ്പോൾ കേറി പോയി? ഞാൻ കണ്ടില്ല.
അലവലാതി... അവന്റെ സിക്സ് പാക്കൊക്കെ കാർത്തി ഇടിച്ച് നിരപ്പാക്കിക്കൊള്ളും. നീ വാ... ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിക്ക്"
അലവലാതി... അവന്റെ സിക്സ് പാക്കൊക്കെ കാർത്തി ഇടിച്ച് നിരപ്പാക്കിക്കൊള്ളും. നീ വാ... ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിക്ക്"
രശ്മി വെള്ളം കുടിച്ചിട്ട് വിഷമത്തോടെ പറഞ്ഞു.
"എന്നാലും ഇത്രയും വർഷം കാത്തിരുന്നിട്ട് കാർത്തിയുടെ നാവിൽ നിന്ന് കേട്ടത് ഇറങ്ങി പോകാൻ ആണല്ലോ"
"ഏഹ്? അവിടെന്നു ഇറങ്ങി പോകാൻ അല്ലേ പറഞ്ഞെ. അല്ലാതെ പുള്ളിയുടെ ലൈഫിൽ നിന്നും ഇറങ്ങി പോകാൻ അല്ലാലോ പറഞ്ഞത്. നീ ഇനി അതോർത്ത് വിഷമിക്കണ്ട"
"ഹ്മ്മ്..."
രശ്മി രോഹിതിനെ നോക്കി. അവൻ പ്രീതിയുമായി ഭയങ്കര സംസാരം. പെട്ടന്ന് രോഹിത് രശ്മിയെ നോക്കി ചിരിച്ചു. എന്നിട്ട് ഡ്രസ്സ് സൂപ്പറാ എന്ന് ആംഗ്യം കാണിച്ചു.
രശ്മി ചെറുതായി ഒന്നു പുഞ്ചിരിച്ചു.
"നീ ഇത് ആരെ നോക്കിയാ ചിരിക്കുന്നെ? രോഹിതിനെ ആണോ?"
"മ്മ്... അവർ നല്ല മാച്ച് ആണല്ലേ"
"ആഹ്... കുഴപ്പമില്ല. പക്ഷേ, നീയും കാർത്തിയും കിടുവാ. ഇവരെ പോലെ നിങ്ങളെയും കാണാൻ ഇപ്പോൾ എനിക്ക് കൊതി തോന്നുന്നു"
അനു പറഞ്ഞത് കേട്ട് രശ്മിയുടെ മുഖം വാടി.
"നീ വിഷമിക്കാതെ. അധികം വൈകാതെ എല്ലാം ശെരിയാകും. നിനക്ക് നിന്റെ പഴയ കാർത്തിയെ തിരിച്ചു കിട്ടും. വാ... നമുക്ക് അവരുടെ അടുത്ത് പോകാം"
അനുവും രശ്മിയും സീതയുടെ അടുത്ത് പോയി.
"ആഹ്...നിങ്ങൾ പോയി വന്നോ? രെച്ചു... നിന്റെ മുഖം എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നെ?"
"അത് വേറൊന്നുമല്ല ആന്റി. ഇവൾക്ക് ഇവിടെ മടുത്തു. നല്ല ഉറക്കം വരുന്നു എന്ന് പറഞ്ഞു. ഇവൾക്ക് മാത്രമല്ല എനിക്കും"
"ഹ്മ്മ്... നമുക്ക് ഇപ്പോൾ തന്നെ ഇറങ്ങാം"
"സീതേ... ഇതാണോ മോള്. ഇവൾ അങ്ങ് വലിയ പെണ്ണ് ആയല്ലോ. ചെക്കന്മാർ കണ്ണ് വെച്ച് കൊല്ലുമല്ലോ? ഇപ്പോൾ വല്ല ആലോചനയും നോക്കുന്നുണ്ടോ?"
"ഏയ്... ഇല്ല. പഠിപ്പ് കഴിഞ്ഞിട്ടേ നോക്കുന്നുള്ളു"
"മ്മ്...നോക്കുമ്പോൾ പറഞ്ഞാൽ മതി. ഞങ്ങളുടെ കയ്യിൽ ഒരു അടിപൊളി ചെക്കൻ ഉണ്ട്. ഇവിടെ എറണാകുളത്ത് ഒരു കമ്പനിയിൽ എഞ്ചിനീയർ ആണ്"
"പിന്നേ... IPS കൂടെ ഉള്ളപ്പോഴാ അവരുടെ ഒരു ഇഞ്ചിനീര്"
അനു പതുക്കെ രശ്മിയുടെ ചെവിയിൽ പറഞ്ഞു. രശ്മിക്ക് അത് കേട്ട് ചിരി വന്നു.
"ഇതേതാ ഈ കൊച്ച്?"
"ചേട്ടത്തിയേ... ഈ സാധനം എന്റെ മോളാ"
"എടീ ആനി... നീയോ? വല്ലാതെ തടിച്ചല്ലോ പെണ്ണേ? നിന്റെ കെട്ടിയോൻ എന്തിയേ?"
"ദാ അവിടെ നിൽപ്പുണ്ട്"
"ഇവൾ നിന്നെ പോലെ അല്ല കേട്ടോ. തന്തയെ പോലെയ. അധികം നിറമില്ല"
ഈ കിളവിയെ ഞാൻ...
അനു മനസ്സിൽ പറഞ്ഞു.
അനു മനസ്സിൽ പറഞ്ഞു.
"പേരെന്താ കൊച്ചേ?"
"അനു"
അവൾ മുഖത്ത് നോക്കാതെ പറഞ്ഞു.
"എന്തിനാ പഠിക്കുന്നെ?"
"അനു എന്റെ മോൾടെ ഒപ്പമാ ചേച്ചി"
"ആണോ? മ്മ്... ഇവൾക്ക് ഇപ്പോൾ നോക്കുന്നുണ്ടോ കല്യാണം?"
അനുവിന് ഇത് കേട്ടപ്പോൾ ദേഷ്യം വന്നു.
"അമ്മച്ചി ഇവിടെ റിസപ്ഷൻ കൂടാൻ വന്നതാണോ? അതോ ബ്രോക്കർ പണിക്ക് വന്നതാണോ? ഞങ്ങൾക്ക് കെട്ടുപ്രായം ആകുമ്പോൾ വീട്ടുകാർ നടത്തിക്കോളും"
"അനു... മിണ്ടാതെ നിൽക്ക്. അവർക്ക് ശെരിക്കും ബ്രോക്കർ പണി തന്നെയാ"
ആനി പതിയെ അനുവിനോട് പറഞ്ഞു.
ശ്ശെടാ... ഓൺലൈൻ മാട്രിമോണിയൊക്കെ ഇറങ്ങിയപ്പോളും ഇതിനൊന്നും വംശനാശം സംഭിച്ചില്ലേ കർത്താവേ...
അനു മനസ്സിൽ പറഞ്ഞുകൊണ്ട് രശ്മിയുടെ കൈ പിടിച്ച് വേഗം പുറത്തു പോയി.
"ഒന്നും വിചാരിക്കല്ലേ ചേട്ടത്തി... അവൾക്ക് കല്യാണം എന്ന് കേട്ടാൽ കലിയാണ്"
"ഏയ്...ഇപ്പോഴത്തെ പിള്ളേരല്ലേ..."
എന്നും പറഞ്ഞ് അവർ മുഖത്തൊന്ന് ചിരി വരുത്തി.
"എന്നാൽ ശെരി ചേച്ചി... ഞങ്ങൾ ഇറങ്ങട്ടെ "
അവർ അധികം വൈകാതെ തന്നെ കേണലിനോടൊക്കെ യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. കിടക്കാൻ നേരം അവിടെ നടന്ന സംഭവത്തെ പറ്റി രശ്മി ആലോചിച്ചു.
അവർ അധികം വൈകാതെ തന്നെ കേണലിനോടൊക്കെ യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. കിടക്കാൻ നേരം അവിടെ നടന്ന സംഭവത്തെ പറ്റി രശ്മി ആലോചിച്ചു.
ശേ... നല്ല വെളിച്ചത്തിൽ കാർത്തിയെ അടുത്ത് കാണാൻ പറ്റിയില്ലലോ. ഇനി എന്നാ ദൈവമേ എനിക്ക് എന്റെ പഴയ കാർത്തിയെ തിരിച്ചു കിട്ടുന്നെ?☹️
അവൾ തന്റെ സങ്കടം തലയിണയെ കെട്ടിപ്പിടിച്ച് കരഞ്ഞു തീർത്തു.
----------****------
"രെച്ചു...വന്ന് വാതിൽ തുറന്നേ"
----------****------
"രെച്ചു...വന്ന് വാതിൽ തുറന്നേ"
"ശേ...ഇത്ര പെട്ടെന്ന് നേരം വെളുത്തോ? ദാ വരണൂ അമ്മേ..."
രശ്മി ചെന്ന് വാതിൽ തുറന്നു.
"ങേ? ഇതെന്താ? രണ്ടു പേരും കൂടി?"
"ഞങ്ങൾ ഒരിടം വരെ പോവുകയാ. ഫുഡൊക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്. വന്ന് ഡോർ ലോക്ക് ചെയ്യ്. വീണ്ടും കിടന്ന് ഉറങ്ങാൻ നിൽക്കണ്ട"
"ഇത്ര രാവിലെ നിങ്ങൾ എവിടെ പോണു?"
" അതൊക്കെ വന്നിട്ട് പറയാം മോളെ"
"ഹ്മ്മ്...ശെരി"
രശ്മി അവരോടൊപ്പം താഴേക്ക് ചെന്നു.
"ആഹ്...പിന്നെ, വീട് പൂട്ടിയിട്ട് താക്കോൽ കൊണ്ടു പൊയ്ക്കോ. സ്പെയർ കീ എടുത്തിട്ടുണ്ട്"
"ശെരി എന്നാ. ഞങ്ങൾ പോട്ടെ മോളേ..."
"റ്റാറ്റാ അച്ഛാ..."
അവർ രണ്ടുപേരും കാറിൽ കയറി പോയി.
രശ്മി ഡോർ ലോക്ക് ചെയ്തിട്ട് വീണ്ടും കിടന്നു.
രശ്മി ഡോർ ലോക്ക് ചെയ്തിട്ട് വീണ്ടും കിടന്നു.
കുറച്ചു സമയം കഴിഞ്ഞതും കാളിങ് ബെൽ കേട്ടു. രശ്മി നോക്കാൻ പോയില്ല. തുടരെ തുടരെ ബെൽ കേൾക്കാൻ തുടങ്ങിയപ്പോൾ രശ്മി പോയി വാതിൽ തുറന്നു.
ആള് പുറം തിരിഞ്ഞു നിൽക്കുകയാണ്. അവൾക്ക് വേഗം ആളിനെ മനസ്സിലായി.
"കാർത്തി..."
രശ്മിയുടെ ശബ്ദം കേട്ടതും കാർത്തി തിരിഞ്ഞു നോക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
രശ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
രശ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കാർത്തി രണ്ടു കൈയ്യും അവളുടെ നേർക്ക് നീട്ടി.എന്നിട്ട് അടുത്ത് വരാൻ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു. രശ്‌മി ഉടൻ തന്നെ അവനെ കെട്ടിപ്പിടിച്ചു.
"എന്താ എന്റെ അടുത്ത് ഇതുവരെ വരാത്തെ എന്ന് ഓർത്ത് ഞാൻ എന്നും കരയുമായിരുന്നു.
കാർത്തിക്കു എന്നെ വേണ്ടാതായോ എന്ന് വരെ ചിന്തിച്ചു"
കാർത്തിക്കു എന്നെ വേണ്ടാതായോ എന്ന് വരെ ചിന്തിച്ചു"
അവൾ കരഞ്ഞു കൊണ്ട് ഓരോന്നും പുലമ്പി കൊണ്ടിരുന്നു. കാർത്തി അവളുടെ തലയിൽ തടവി കൊണ്ട് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
"പറയ് കാർത്തി. എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ? എന്നെ വേണ്ടേ കാർത്തിക്കു?"
കാർത്തി വേണമെന്ന് തലയാട്ടി. എന്നിട്ട് അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു. രശ്മിക്ക് അപ്പോൾ ഒരുപാട് സന്തോഷമായി.
അവൾ കാർത്തിയെ ഉമ്മ വെക്കാൻ തുടങ്ങി. നെറ്റിയില്...കണ്ണില്...മൂക്കില്...കവിളില്...താടിയില്...
അങ്ങനെ ഉമ്മ വെച്ചുകൊണ്ട് അവൾ കാർത്തിയെ ഒന്നും കൂടി ഇറുകെ കെട്ടിപ്പിടിച്ചു നിന്നു.
*******
അങ്ങനെ ഉമ്മ വെച്ചുകൊണ്ട് അവൾ കാർത്തിയെ ഒന്നും കൂടി ഇറുകെ കെട്ടിപ്പിടിച്ചു നിന്നു.
*******
"ഐ ലവ് യൂ കാർത്തി"
അവൾ കവിളിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
ഇതെന്താ താഴ്ന്നു പോകുന്നെ? ങേ? തലയിണയോ? അപ്പോൾ കാർത്തി വന്നില്ലേ?
ഇതെന്താ താഴ്ന്നു പോകുന്നെ? ങേ? തലയിണയോ? അപ്പോൾ കാർത്തി വന്നില്ലേ?
സ്വപ്നം ആണെന്നറിഞ്ഞപ്പോൾ രശ്മി തലയിണയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അപ്പോൾ അവളുടെ ഫോൺ റിങ്ങ് ചെയ്തു.
രശ്മി ഫോൺ എടുത്തു.
"ഹലോ രെച്ചു..."
"ഹ്മ്മ്...പറയ്"
"നിന്റെ സൗണ്ട് എന്താ ഇങ്ങനെ ഇരിക്കുന്നെ? നീ കരഞ്ഞോ?"
"ഒന്നുല്ല"
"ഹ്മ്മ്... ഇന്നലെത്തെ സംഭവം ഓർത്താണോ? ദേ വെറുതെ കരഞ്ഞു അസുഖം വരുത്തി വെക്കരുത്. പറഞ്ഞേക്കാം"
"നീ വിളിച്ചത് എന്തിനാന്ന് പറയ്"
"ആഹ്...നീ കോളേജിൽ പോകാൻ റെഡി ആയോ?"
"ഇല്ല. അതിന് സമയം ആയില്ലലോ. ഞാൻ ഇതുവരെ എണീറ്റിട്ട് പോലും ഇല്ല"
"ഏഹ്? ബെസ്റ്റ്. നീ സമയം ഒന്നു നോക്കിക്കേ"
രശ്മി ടൈം പീസിൽ നോക്കിയപ്പോൾ സമയം 7:35.
"അയ്യോ 7:30 ആയോ? ഞാൻ പോയി റെഡി ആകട്ടെ"
"റെഡി ആകണ്ട എന്ന് പറയാനാ ഞാൻ വിളിച്ചേ. ഇന്ന് സ്ട്രൈക്ക് ഉണ്ടെന്ന് ഡേവിഡ് വിളിച്ചു പറഞ്ഞു"
"സ്ട്രൈക്കോ? എന്തിന്?"
"അന്ന് അടി ഉണ്ടായില്ലേ അതിനെ ചൊല്ലി"
"ഏഹ്? അത് ഇന്നാണോ നടത്താൻ തോന്നിയത്"
"ആവോ... ഞാനും ചോദിച്ചു. അവൻ എന്തൊക്കെയോ പറഞ്ഞു. സ്ട്രൈക്ക് ഉറപ്പായും നടത്തും എന്ന് പറഞ്ഞു"
"മ്മ്...ശെരി. പിന്നെ..."
"കാർത്തിയെ കണ്ടോ എന്നാണോ? മ്മ്...കണ്ടില്ലാടി"
"ആഹ്... വെക്കട്ടെ"
ഫോൺ വെച്ച ശേഷം രശ്മി വീണ്ടും കിടക്കാൻ തുടങ്ങി. കണ്ണിൽ നിന്നും കണ്ണു നീർ പൊഴിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ കിടന്ന് അവൾ ഉറങ്ങിപ്പോയി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ സീത വന്നു വിളിച്ചു. കുറേ തവണ വിളിച്ചതിനു ശേഷം ആണ് രശ്മി കണ്ണുതുറന്നത്.
" എന്തൊരു ഉറക്കമാ രെച്ചു? നീ ഇന്ന് കോളജിൽ പോകുന്നില്ലേ?"
"ഇല്ല"
"അതെന്താ? നിന്റെ കണ്ണെന്താ ഇങ്ങനെ ചുവന്നിരിക്കുന്നെ? വയ്യേ നിനക്ക്?"
"ഇന്ന് സ്ട്രൈക്ക് ഉണ്ടെന്ന് അനു വിളിച്ചുപറഞ്ഞു. അപ്പോൾ ഞാൻ കിടന്നു വീണ്ടും ഉറങ്ങി"
"ഹ്മ്മ്...നിനക്ക് പനിയൊന്നും ഇല്ലാലോ. അല്ലേ?"
സീത അവളുടെ നെറ്റിയിൽ തൊട്ടു നോക്കി.
" ഇനിയും ഉറങ്ങണം എന്നുണ്ടെങ്കിൽ നീ പല്ലു തേച്ചിട്ട് വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക്"
"ആഹ്...ശെരി"
രശ്മി കുറച്ചു നേരം കാർത്തിയെ കുറിച്ച് ആലോചിച്ചു കട്ടിലിൽ തന്നെ ഇരുന്നു പിന്നെ പല്ലുതേച്ചിട്ടു താഴെ പോയി. കഴിച്ചിട്ട് വീണ്ടും റൂമിൽ പോയി കിടന്നു.
ഉച്ചക്കും സീത വന്ന് വിളിച്ചിട്ടാണ് ഊണ് കഴിക്കാൻ പോയത്.
"ഇന്ന് എന്താ TV വെക്കാത്തെ?"
"വേണ്ട. കഴിച്ചിട്ട് കിടക്കണം. നല്ല ക്ഷീണം"
"നിനക്ക് ഉറങ്ങി മതി ആയില്ലേ?" പഠിക്കാൻ ഒന്നും ഇല്ലേ? ഇന്നലെ റിസപ്ഷനു പോയി വന്നിട്ട് നിന്നെ ഒന്നു ഉഴിഞ്ഞിടണമായിരുന്നു"
"ഓഹ്..."
"കുറച്ചു നേരം പോയി കഴിഞ്ഞിട്ട് കുളിക്ക്. അപ്പോൾ ക്ഷീണം മാറിക്കൊള്ളും. കുളിച്ചതിനു ശേഷം ഇപ്പോൾ കിടന്നുറങ്ങണ്ട. ഇനി രാത്രിയിൽ ഉറങ്ങിയാൽ മതി. കേട്ടോ"
"മ്മ്...ശെരി"
രശ്മി കഴിച്ചതിനുശേഷം റൂമിൽ പോയിരുന്നു. നാളെത്തെ ടൈം ടേബിൾ അനുസരിച്ച് ബുക്സ് എടുത്തു വെച്ചു. അപ്പോഴാണ് അവൾക്ക് ഫോണിലേക്ക് കാർത്തിയുടെയും കീർത്തിയുടെയും ഫോട്ടോ കോപ്പി ചെയ്തില്ലലോ എന്ന് ഓർമ വന്നത്.
ശേ... ഞാൻ എന്താ ഇതുവരെ മറന്നു പോയേ?
അവൾ വേഗം കമ്പ്യൂട്ടർ ഓൺ ചെയ്തു ഫോട്ടോസ് ഫോണിലേക്ക് കോപ്പി ചെയ്യാൻ തുടങ്ങി. കോപ്പി ചെയ്ത് കഴിഞ്ഞപ്പോൾ അനു വിളിച്ചു.
"ഹലോ...എന്താടി അവിടെ ചെയ്യുന്നേ?"
"ഞാൻ ഉച്ച വരെ ഉറങ്ങി. പിന്നെ ഉറങ്ങണ്ട എന്ന് സീതമ്മ വഴക്ക് പറഞ്ഞു"
"ഏഹ്? ഉറങ്ങിയെന്നോ? നീ അങ്ങനെ പകൽ കിടന്നു ഉറങ്ങാറില്ലല്ലോ. എന്ത് പറ്റി?"
"ഏയ്...ഒന്നുല്ലാടി. ഒരു ബോഡി പെയിൻ പോലെ തോന്നുന്നു. നല്ല ക്ഷീണം. അതാ"
"ബോഡിക്ക് അല്ല. നിന്റെ മനസ്സിന് ആണെന്ന് പറയ്. ആഹ്...അതുപോട്ടെ, ഇപ്പോൾ എന്തെടുക്കുവാ?"
"ഞാൻ കാർത്തിയുടെ വീട്ടിൽ വെച്ചെടുത്ത സെൽഫീസ് ഫോണിലേക്ക് കോപ്പി ചെയ്യുവായിരുന്നു"
"മ്മ്... പിന്നെ, ആ സിക്സ് പാക്ക് ഹോസ്പിറ്റലിൽ ആണ്"
"ഏഹ്? അതെങ്ങനെ നീ അറിഞ്ഞു?"
"കേണൽ ഇപ്പോൾ വീട്ടിൽ വന്നായിരുന്നു. ഡാഡിയോട് സംസാരിക്കുന്നത് കേട്ടതാ. അവനെ കാണാതായപ്പോൾ ഫ്രണ്ട്സൊക്കെ അന്വേഷിച്ചുവത്രേ. അവസാനം മുകളിൽ നിന്നും കിട്ടിയെന്ന്. നല്ലതു പോലെ ചതഞ്ഞരഞ്ഞാ കിടന്നത്. ചോദിച്ചപ്പോൾ ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ.
ഹോസ്പിറ്റലിൽ ചെന്നിട്ട് പോലീസിനെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല. പിന്നെ, കുറച്ചു കഴിഞ്ഞു പറഞ്ഞത്രേ ആരോ ആളുമാറി തല്ലിയതാ. വേറെ ആരുടെയോ പേര് പറഞ്ഞാ ആ ആൾ തല്ലിയതെന്ന്. എന്നാലും ആരായിരിക്കും എന്ന് പറഞ്ഞ് രണ്ടുപേരും ഇവിടെ ഇരുന്ന് ഭയങ്കര ആലോചന ആയിരുന്നു.
ഉടനെയൊന്നും ഡിസ്ചാർജ് ആകാൻ പറ്റില്ലെന്നാ തോന്നുന്നേ. എന്തായാലും കാർത്തി ആള് കൊള്ളാട്ടോ. നല്ല പോലെ അവന് കൊടുത്തിട്ടുണ്ട്.
ദേ ഡി...മമ്മി വിളിക്കുന്നു. ഞാൻ വെക്കുവാട്ടോ"
ദേ ഡി...മമ്മി വിളിക്കുന്നു. ഞാൻ വെക്കുവാട്ടോ"
അനു കാൾ കട്ട് ചെയ്ത ശേഷം രശ്മി ഫോണിൽ എല്ലാ ഫോട്ടോസും ഫോണിൽ വന്നിട്ടുണ്ടോ എന്ന് നോക്കി. പിന്നെ, കമ്പ്യൂട്ടർ ഓഫ് ചെയ്തിട്ട് കുളിക്കാൻ പോയി.
ഷവറിൽ നിന്നും തണുത്ത വെള്ളം തലയിൽ വീണിട്ടും അവൾക്ക് ഒരു ഉന്മേഷവും തോന്നിയില്ല. കുളിച്ചതിനു ശേഷം അവൾ താഴെ സീതയുടെ അടുത്ത് പോയിരുന്നു.
സന്ധ്യക്ക് വിളക്ക് കൊളുത്തിയ ശേഷം രശ്മി തിരികെ റൂമിൽ പോയി. രാത്രി കഴിക്കാൻ വേണ്ടെന്ന് പറഞ്ഞു രശ്മി കിടന്നു. കുറച്ചു സമയം കഴിഞ്ഞ് രവി വന്ന് അവളെ വിളിച്ചു.
"എന്താ മോള് കഴിക്കാൻ വരാത്തെ?"
"വേണ്ടാ അച്ഛാ... ഉറങ്ങാൻ തോന്നുന്നു"
"മ്മ്... അല്ലാതെ മോൾക്ക് അസുഖമൊന്നും ഇല്ലാലോ"
അവൾ ഇല്ലെന്ന് തലയാട്ടി. രവി ഗുഡ്നൈറ്റ് പറഞ്ഞിട്ട് തിരികെ പോയി. പാതി രാത്രി വരെ രശ്മി ഫോണിൽ കാർത്തിയുടെ ഫോട്ടോസ് നോക്കി കിടന്നു.
എല്ലാം ഇന്നലെ നടന്ന പോലെ അവൾക്ക് ഓർമ വന്നു. കാർത്തിയെ പെട്ടന്ന് കാണണമെന്ന് തോന്നി. അവൾ അനുവിനെ വിളിച്ചു.
എല്ലാം ഇന്നലെ നടന്ന പോലെ അവൾക്ക് ഓർമ വന്നു. കാർത്തിയെ പെട്ടന്ന് കാണണമെന്ന് തോന്നി. അവൾ അനുവിനെ വിളിച്ചു.
"ഹലോ.... ആരാ"
"ഡി ഞാനാ രെച്ചു. നീ ഉറങ്ങിയോ?"
"പാതിരാത്രിക്ക് വിളിച്ചിട്ട് ഉറങ്ങിയോ എന്നോ? എന്റെ മക്കള് ഉറങ്ങിയില്ലാലേ... ഹ്മ്മ്...കാര്യം പറയ്"
"അത്...ഡി...എനിക്ക് കാർത്തിയെ കാണണം"
"ആഹാ...പുള്ളി രാവിലെ എപ്പോഴാ പോണേ എന്നും എപ്പോഴാ തിരിച്ചു വരുന്നേ എന്നും എനിക്ക് അറിയില്ല. ആദ്യമായിട്ട് ഇവിടെ വന്നപ്പോഴും പിന്നെ റിസപ്ഷനിലുംമാണ് ഞാൻ കണ്ടത്.
അറിയാമായിരുന്നെങ്കിൽ ഞാൻ ആ സമയം നിന്നെ വിളിച്ച് പറഞ്ഞേനെ"
അറിയാമായിരുന്നെങ്കിൽ ഞാൻ ആ സമയം നിന്നെ വിളിച്ച് പറഞ്ഞേനെ"
"എനിക്ക് ഇപ്പോൾ കാർത്തിയെ കാണണം എന്നാ ഞാൻ പറഞ്ഞെ"
"ഈ പാതി രാത്രിക്കോ? രെച്ചു നിനക്ക് വട്ടായോ? മര്യാദക്ക് കിടന്നു ഉറങ്ങിക്കെ. ഒന്നും ആലോചി...."
അനു മുഴുവനും പറയും മുമ്പേ രശ്മി കോൾ കട്ട് ചെയ്തു. അവൾ വീണ്ടും ഫോട്ടോസ് നോക്കാൻ തുടങ്ങി. പിന്നെ പൊട്ടിക്കരഞ്ഞു. അവൾ ഉറങ്ങുന്നത് വരെ കരഞ്ഞു കൊണ്ടിരുന്നു.
പിറ്റേന്ന് എണീറ്റപ്പോൾ രശ്മിക്ക് തല പൊക്കാൻ വയ്യായിരുന്നു. തലക്ക് ആകെ പെരുപ്പ് ഉള്ളത് പോലെ. കയ്യും കാലും കഴക്കുന്നത് പോലെ. അവൾ ഒരുവിധം എണീറ്റു.
വയ്യാഞ്ഞിട്ടും രശ്മി കോളേജിൽ പോകാൻ തീരുമാനിച്ചു. സീത പറഞ്ഞിട്ടും കേട്ടില്ല. കുഴപ്പമില്ലെന്ന് പറഞ്ഞ് അനുവിന്റെ ഒപ്പം കോളേജിൽ പോയി. ഉച്ച ആയപ്പോൾ രശ്മിക്ക് ടെമ്പറേച്ചർ കൂടാൻ തുടങ്ങി.
അനു അവളെ വഴക്ക് പറഞ്ഞു. വയ്യാന്നു തോന്നിയിട്ടും കോളേജിൽ വന്നതിന്. പ്രമീള മിസ്സ്‌നെ കണ്ട് അനു രശ്മിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവാദം മേടിച്ചു.
അവർ ബാഗും എടുത്ത് പോകുന്നത് കണ്ട് മനോജ് അടുത്ത് വന്നു. കാര്യം അറിഞ്ഞപ്പോൾ അയാൾ ഹോസ്പിറ്റലിൽ കൊണ്ടു പോകാമെന്ന് പറഞ്ഞു. രശ്മി വേണ്ടെന്നു പറഞ്ഞ് അനുവിന്റെ സ്കൂട്ടിയിൽ കയറി.
പോകുംവഴി അനു അവളെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു.
" എന്റെ പൊന്നു മോള് ഇന്നലെ രാത്രി മുഴുവൻ കരയുകയായിരുന്നു അല്ലേ? പാതി രാത്രി കാർത്തിയെ കാണണം എന്ന് പറഞ്ഞപ്പോഴേ തോന്നി. പറഞ്ഞതാ ഞാൻ കരഞ്ഞിട്ട് അസുഖം വരുത്തി വെക്കരുതെന്ന്. കേട്ടില്ല. എന്നിട്ട് പനിയും വെച്ച് കോളേജിൽ വന്നിരിക്കുന്നു. ഞാനും ആന്റിയും പറഞ്ഞിട്ട് നീ കേട്ടോ. ഇല്ല"
എല്ലാം കേട്ടുകൊണ്ട് രശ്മി പുറകിൽ മിണ്ടാതെ ഇരുന്നു. പെട്ടന്നാണ് അവൾ ഓപ്പോസിറ്റ് റോഡിൽ കാർത്തിയെ കണ്ടത്. രണ്ടു ജീപ്പ് കിടക്കുന്നു. ഗണേഷ് SI യും ഉണ്ട്. പിന്നെ, വേറെ രണ്ടു പോലീസും. കോൺസ്റ്റബിൾസ് ആണെന്ന് തോന്നുന്നു.
വണ്ടി നിർത്താൻ രശ്മി അനുവിനെ തട്ടിവിളിച്ചു.
"എന്താടി?"
"ദേ...കാർത്തി..."
കാർത്തിയെ ചൂണ്ടി കാണിച്ച് രശ്മി സ്കൂട്ടിയിൽ നിന്നും വേഗം ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ പോയി.
"ഡീ രെച്ചു... നീ ഇത് എവിടെ പോകുവാ? നിനക്ക് വയ്യാത്തത് അല്ലേ? വണ്ടികൾ പോകുന്നു പെണ്ണേ... സൂക്ഷിച്ച്. മര്യാദക്ക് ഇവിടെ നിൽക്ക്"
അനു അവളുടെ കയ്യിൽ പിടിച്ചു.
"എനിക്ക് കാർത്തിയുടെ അടുത്ത് പോയി സംസാരിക്കണം. നീയെന്നെ വിട് അനു"
രശ്മി അനുവിന്റെ കൈ വിടുവിച്ച് വേഗം ക്രോസ്സ് ചെയ്ത് അപ്പുറത്തേക്ക് പോയി. അനുവിന് പെട്ടന്ന് ക്രോസ്സ് ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും വലിയ ലോറികളും ബസുകളും പോകാൻ തുടങ്ങി.
കാർത്തി അവിടെ സംസാരിച്ചു നിൽക്കുവാണ്. രശ്‌മി ചിരിച്ചു കൊണ്ട് കാർത്തി എന്നു വിളിച്ച് അടുത്തേക്ക് പോയി.
അവൻ അവളെ കണ്ട് ആകെ വല്ലാതെ ആയി. കാർത്തി വേഗം ഗണേഷിനെ നോക്കി.
രശ്മി ഒന്നും കൂടി വിളിച്ചു. കാർത്തി ഈ തവണ പ്രതികരിച്ചു.
"ദയവു ചെയ്ത് രശ്മി ഇപ്പോൾ എന്റെ അടുത്ത് വരാൻ ശ്രമിക്കരുത്. പ്ലീസ്"
അവൻ കൈ കൂപ്പി കൊണ്ടു പറഞ്ഞു. എന്നിട്ട് ജീപ്പിൽ കയറി. കോൺസ്റ്റബിൾ ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി. ഗണേഷ് കാർത്തിയെയും രശ്മിയെയും മാറി മാറി നോക്കി.
രശ്മിയുടെ കാതുകളിൽ കാർത്തിയുടെ വാക്കുകൾ മുഴങ്ങി. അവൾ ജീപ്പ് പോകുന്നതും നോക്കി നിന്നു. കണ്ണുനീർ ധാര ധാരയായി അവളുടെ കവിളിലൂടെ ഒഴുകി.
അപ്പോഴും അനുവിന് ക്രോസ്സ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. രശ്മിക്ക് ശരീരമാകമാനം ഒരു തളർച്ച തോന്നി.
അവൾ അനുവിനെ നോക്കി. എന്നിട്ട് റോഡ് ക്രോസ്സ് ചെയ്യാൻ പോയതും രശ്മിയുടെ നേർക്ക് ഒരു കാർ പാഞ്ഞു വന്നു.
****
****
രചന--ഗ്രീഷ്മ. എസ്--
വായിക്കുന്ന കൂട്ടുകാർ ദയാവായി അഭിപ്രായങ്ങൾ അറിയിക്കൂ, കമന്റ് ചെയ്യാൻ മടി ഉള്ളവർ ലൈക് ചെയ്യൂ....