അഞ്ച് വർഷം പ്രേമിച്ച പെണ്ണാണെങ്കിലും അന്ന് ആദ്യമായ് അവളെ കാണാൻ വീട്ടില് ചെന്നപ്പോൾ

Valappottukal

ഹരീഷേട്ടാ
നിങ്ങളിതെവിടാ..
വിളിക്കുമ്പോ ഫോൺ എടുക്കാൻ പറ്റാത്തത്ര തിരക്കിലാണോ.....
.
ഞാൻ call അറ്റൻഡ് ചെയ്യാൻ swipe ചെയ്തപ്പോ തന്നെ അപ്പുറത്ത് നിന്നും കേട്ട ശബ്ദം അവളുടേതായിരുന്നു.
.
എടി വല്ലപ്പോഴും കിട്ടുന്ന പണിയ..
ഫോണിൽ കളിച്ചോണ്ട് നിക്കുന്നത് കണ്ട്രാക്ക് കണ്ടാൽ ഉള്ളതൂടെ ഇല്ലാണ്ടാവും...
.
നിനക്കറിയാലോ പിന്നെന്താ..
.
എനിക്ക് ഇവിടെ പിടിച്ചു നീക്കുവാൻ പറ്റുമെന്ന് തോന്നുന്നില്ല കേട്ടോ..
.
ഒളിച്ചോടാൻ ദൃതി ആയോ എന്റെ കുട്ടിക്ക്..
എങ്കിൽ ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞു നേരെ അങ്ങ് വരട്ടെ...
.
ഇന്ന് നമ്മുടെ first night കഴിഞ്ഞു നാളെ രാവിലെ കല്യാണം...
ഇത്തിരി ഹാസ്യമായ് ചിരിച്ചോണ്ട് എന്റെ മറുപടി അവക്ക് ഒട്ടും പിടിച്ചില്ല...
.
നിങ്ങക്ക് എന്നെ വേണ്ടെങ്കി അതങ്ങ് തുറന്നു പറഞ്ഞാൽ മതി..
.
കുറെ ആലോചനകൾ വന്നിട്ടും എല്ലാം വേണ്ടെന്ന് വച്ചത് നിങ്ങളെ ഓർത്ത് മാത്രമാ..
.
എടി ദേഷ്യപെടാതെ..
നിനക്കെന്റെ അവസ്ഥയൊക്കെ അറിയാലോ...
അവളെ പറഞ്ഞയചേന്റെ കടം ഇപ്പഴും ബാക്കിയ....
.
ഒരു മഴപെയ്താൽ മുങ്ങുന്ന ഈ വീടും സ്ഥലവും മാറി എങ്ങോട്ടേലും കുറച്ചു സ്ഥലം വാങ്ങി ഒരു കൂര വെക്കുന്ന അത്രേം സമയം കൂടെ നീ എനിക്ക് തരണം..
.
ഈ കൂരേടെ കാര്യം പറയാൻ തുടങ്ങീട്ട് കാലം കുറെയായി ഹരീഷേട്ടാ...
നിങ്ങളുടെ പഴഞ്ചൻ ഡയലോഗിൽ വീഴാൻ ഇനിയും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല...
.
ഞാനിപ്പോ എന്താ ചെയ്യേണ്ടേ ന്റെ  പാറു...
.
നിങ്ങൾ ഒന്നും ചെയ്യണ്ട...
എന്നെ വേണ്ട ന്ന് പറഞ്ഞോ
വരുന്ന ഞായറാഴ്ച പുതിയൊരു ആലോചന വരുന്നുണ്ട്..
.
ചെറുക്കൻ ആർമിയാ...
ഞാൻ എന്തൊക്കെയായാലും "യെസ്" പറയാൻ പോവാ ...
.
ഓഹോ അപ്പൊ തീരുമാനിച്ചുറപ്പിച്ചു വച്ചേക്കുവാരുന്നു അല്ലെ...
.
നീ കെട്ടി സുഖായി ജീവിക്ക്...
.
കേന്ദ്രസർക്കാരിന്റെ ജോലി...അല്ലെ പണം വരുന്നെന് വഴി കാണില്ല മോളെ....
.
അല്ലേലും അവർക്കൊക്കെയല്ലേ
ഇപ്പൊ  മാർക്കറ്റ്....
.
മ്മള് വെറും ഏഴാം കൂലി...
.
രാവിലെ മുതൽ വൈകുന്നേരം വരെ വല്ലോന്റേം വായിരിക്കനേം കേട്ട്
ചുവരിൽലടിക്കുന്ന പകുതി പെയിന്റും ഉടുതുണീലും വയറ്റിലും പൊടിയും അലർജിയും ഒക്കെ ഉള്ള എന്നേക്കാൾ നല്ലൊരു ബന്ധം നിനക്ക് കിട്ടാൻ പോവല്ലേ...
.
നീ സുഖായിട്ട് ജീവിക്ക്...
അപ്പോഴേക്കും
എന്റെ തൊണ്ട വരണ്ടുണങ്ങിയിരുന്നു...
എങ്കിലും പറഞ്ഞു തീർക്കാൻ കുറെ ഉണ്ടെന്ന ബോധം അതിൽ നിന്നുമൊക്കെ എന്നെ പിന്തിരിയിപ്പിച്ചു...
.
പാറു.....
.
മ്മ് എന്തോ...
.
നിനക്ക് ഞാനൊരു ശല്യമായി തോന്നിത്തുടങ്ങി ല്ലേ....
.
ചേട്ടായി....
എന്താ ഈ പറയുന്നേ...
എനിക്കെന്റെ പെയിന്റ് പണിക്കാരന്റെ കൂടെ ജീവിച്ചാൽ മതി...
ഈ അഞ്ച് കൊല്ലം നിങ്ങക്ക് വേണ്ടി മാത്രമ ഞാൻ കാത്തിരുന്നേ... ഇനിയും അങ്ങനെ തന്നെ ആയിരിക്കണം...
.
പാറു നിന്നെ ഇപ്പൊ വിളിച്ചോണ്ട് വരണം എന്ന്  നിന്നെക്കാൾ ആഗ്രഹം എനിക്കുണ്ട്
പക്ഷെ കഴുത്തിലൊരു പൊന്നിന്റെ താലി വാങ്ങാൻ പോലും എന്റെ കയ്യിൽ ഒന്നുല്ല...
.
ഈ ദാരിദ്ര്യം പറച്ചില് ഒന്ന് നിർത്തവോ...
മറുഭാഗത്ത് നിന്ന് അവളുടെ മറുപടി ഇത്തിരി ചൂട് പിടിപ്പിച്ചു...
.
ഞാൻ വെക്കുവാ ഞായറാഴ്ച നിന്നെ കാണാൻ വരുന്ന പുണ്യാളന്റെ കൂടെ നീ കല്യാണം കഴിക്കുവോ പ്രേമിക്കുവോ എന്താന്ന് വെച്ചാൽ ചെയ്തോ ...
.
ഞാൻ ഫോൺ വെക്കുവാ...
ജോലി കഴിഞ്ഞു വന്നേ ഉള്ളു...
ഒന്ന് കുളിക്കണം....
പറ്റുമെങ്കിൽ രാത്രി വിളിക്ക്....
.
പാതിരാത്രിലുള്ള സല്ലാപമൊക്കെ ഞാൻ നിർത്തുവാ...
മറ്റൊരാളുടെ ഭാര്യയാകാൻ പോകുന്ന പെണ്ണിനോട് ഇനി അധികം സംസാരമൊന്നും വേണ്ട....
.
ദേഷ്യം കൊണ്ട് പുള്ളിക്കരി ഫോൺ കട്ട്‌ ചെയ്തു...
.
നീയെന്തിനാ ആ കൊച്ചിനെ ഇങ്ങാനിട്ടു വട്ട് കളിപ്പിക്കുന്നെ...
ഞായറാഴ്ച അവളെ കാണാൻ നീയാണ് ചെല്ലുന്നതെന്ന് തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു ഉണ്ണി ഇത്...
.
കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അമ്മയുടെ  ചോദ്യത്തിന് ചെറുതായൊന്നു ചിരിച്ചു...
.
അമ്മേ...
ഈ അഞ്ചു കൊല്ലം മുൻപ് ഒരു എനിക്ക് ജോലിയൊക്കെ ആയി വരുന്ന സമയത്ത്
അവളെ പെണ്ണ് കാണാൻ പോയ ദിവസം ഉണ്ടല്ലോ അന്ന് അവളുടെ അപ്പൻ വേണ്ടന്ന് പറഞ്ഞു വച്ച ആലോചനയാണ് ഇപ്പൊ കുത്തിപ്പൊക്കിയത്.
.
ശരിയാ അന്ന് ഞാൻ പെയിന്റ് പണിക്കാണ് പൊയ്ക്കൊണ്ടിരുന്നത്....
അത്‌ പോട്ടെ..
ഈ ആലപ്പുഴയിൽ താമസിക്കുന്ന ഒട്ടുമിക്ക ആൺപിള്ളേരുടേം കല്യാണം പാതിവഴിയിൽ നിന്ന് പോകുന്നത് വെള്ളം കാരണമല്ലേ...
അന്ന് ഇതേ പേരും പറഞ്ഞു അവക്കടെ അപ്പൻ എന്നെ ഓടിക്കാൻ ശ്രമിച്ചപ്പോ...
പുള്ളിക്കാരന്റെ മോള് എനിക്ക് ഹൃദയം തന്ന കാര്യം ആ മണ്ടൻ തന്ത അറിഞ്ഞില്ല...
.
നല്ലൊരു ജോലിയും സുരക്ഷിതമായി അവളെക്കൊണ്ട് വന്നു ജീവിക്കാൻ കുറച്ചു സ്ഥലവും വേണമെന്ന വാശി ദ ഈ പട്ടാളക്കാരന്റെ ആഗ്രഹം ആയിരുന്നു...
.
ഇത്രമേലെന്നെ പ്രേമിക്കുന്ന ആ പൊട്ടിക്കും
അറിയില്ല എനിക്ക് ജോലി കിട്ടിയതും സ്ഥലം വാങ്ങിയതും ഒന്നും...
.
അമ്മയുടെ മുഖത്തെ പ്രസാദമുള്ള പുഞ്ചിരി മാത്രമായിരുന്നു മറുപടി....
.
ഒരു പെണ്ണിനെ തന്നെ രണ്ടാമതും ആലോചനയും കൊണ്ട് പോകുന്ന ആദ്യത്തെ ചെക്കൻ ഞാനായിരിക്കും അമ്മേ...
.
കട്ടനും കുടിച്ച് വരാന്തയിൽ അമ്മയോട് കുശലവും പറഞ്ഞിരുന്നപ്പോ വീണ്ടും ഫോൺ ശബ്‌ദിക്കുവാൻ തുടങ്ങി...
.
എന്താ പാറു നിനക്ക്...
.
എന്റെ ചോദ്യം അവളെ വല്ലാതെ വേദനിപ്പിച്ചു കാണും എന്ന് തോന്നി...
പുള്ളിക്കാരി സൈലന്റ് മോഡിൽ...
.
കുറെ കഴിഞ്ഞു അണപൊട്ടിയൊഴുകുന്ന കണ്ണീരിന്റെയും ഏങ്ങിക്കരയുന്ന ഹൃദയത്തിന്റേം ശബ്ദം കേട്ടു....
.
ടീ....
നീയെന്തിനാ കരയുന്നെ കാര്യം പറ...
.
ഹരിയേട്ടാ ഞാൻ പപ്പയോടു ചേട്ടനെ പറ്റി പറഞ്ഞു സമ്മതിക്കുന്ന മട്ടില്ല...
ആലപ്പുഴയിലോട്ട് കെട്ടിച്ചയക്കുന്ന പ്രശ്നമില്ലെന്ന പറയുന്നേ..
.
എടി ഞാൻ നിന്നോട് പറഞ്ഞില്ലേ..
എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട് പെണ്ണെ അതൊക്കെ തീർത്ത് നിന്നെ സ്വന്തമാക്കുമ്പോഴേക്കും
നീ മൂത്ത് നരക്കൂടീ പെണ്ണെ...
.
പോ ചേട്ടായി തമാശ പറയാതെ...
.
നീ എന്തൊക്കെയായാലും പയ്യനെ ഒന്ന് കാണ് ഇഷ്ടപ്പെടുവാണേൽ നമുക്കെല്ലാർക്കും കൂടെ അങ്ങ് നടത്തമെന്നെ...
.
ദേഷ്യം കൊണ്ട് പുള്ളിക്കാരി വീണ്ടും ഫോൺ കട്ട്‌ ചെയ്തു...
തിരികെ ഞാൻ വിളിച്ചപ്പോ ഫോൺ
സ്വിച്ച് ഓഫ്‌ ....
.
പിന്നീടുള്ള വിരലിലെണ്ണാൻ കഴിയുന്ന ദിവസങ്ങൾ ഓരോന്നും ഞാൻ നല്ല ത്രില്ലിലായിരുന്നു...
.
അഞ്ച് വർഷം പ്രേമിച്ച പെണ്ണാണെങ്കിലും അന്ന് ആദ്യമായ് അവളെ കാണാൻ വീട്ടില് ചെന്നപ്പോ ചായയൊക്കെ കുടിച്ച ശേഷം അവളോട് സംസാരിക്കാൻ അല്പം സമയം കിട്ടി..
.
ഇഷ്ടായോ എന്ന ചോദ്യത്തിൽ അന്ന് അവൾ തല കുലുക്കുകയാണ് ചെയ്തത് പക്ഷെ എന്റെ ജോലിയും സ്ഥലവുമൊക്കെ കേട്ടറിഞ്ഞപ്പോ അപ്പനും അവളുടെ വീട്ടുകാരും പതുക്കെ ആ ആലോചന നിരസിച്ചു.

ആരൊക്കെ അവഗണിച്ചാലും എന്റെ നമ്പർ എങ്ങനെയോ തപ്പിപ്പിടിച്ചു പുള്ളിക്കാരി എന്നെ വിളിച്ച നിമിഷം മുതൽ ഞാൻ പുതിയൊരു മനുഷ്യനായി മാറുകയായിരുന്നു. അങ്ങനെ പട്ടാളത്തിലേക്ക് ജോലി കിട്ടിയതും പെങ്ങടെ കടങ്ങൾ വീട്ടിയതും ഇത്തിരി ദൂരെ മാറി കുറച്ചു സ്ഥലം വാങ്ങി അവിടെ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട്‌ പണിതതും ഒന്നും ഇന്നേവരെ ആ പൊട്ടി അറിഞ്ഞിട്ടില്ല എന്നതാണ് സത്യം...
.
****************************
.
അങ്ങനെ ഞായറാഴ്ച എത്തി...
രാവിലെ തന്നെ യാത്ര തിരിച്ചു...
.
പതിനൊന്നു മണിയോടെ അവളുടെ വീട്ടിൽ ചെന്നു.
.
നേരത്തെ ഇവിടെ വന്നിട്ടുണ്ടോ...
എന്ന അവളുടെ അപ്പന്റെ ചോദ്യത്തിന് മുന്നിൽ.
അഞ്ചു വർഷം മുൻപ് ഒന്ന് വന്നിരുന്നു... എന്ന മറുപടി
വീട്ടിലുള്ളോരുടെ ശ്രദ്ധ എന്നിലായി...
.
ഹരീഷ് ല്ലേ...
.
മ്മ് ഞാൻ മൂളി
.
ജോലിയൊക്കെ ആയോ....
.
മ്മ് ആയി...
.
ഇപ്പോഴും ആലപ്പുഴെ തന്ന ല്ലേ...
.
അല്ല
.
ഒരു പെണ്ണിനെ സ്വന്തമാക്കാൻ കുറച്ചു സ്ഥലവും വീടും വാങ്ങേണ്ടി വന്നു..
.
അമ്മായിപ്പാനുമായുള്ള സംസാരത്തിന് ശേഷം പെണ്ണിനെ വിളിക്കാൻ ആരോ പറഞ്ഞു...
.
ലഷ്മി മോളെ വിളിച്ചേ....
.
പാറു....
.
കിലുങ്ങുന്ന പാദസ്വരത്തിന്റെ ശബ്ദം ദൂരെ നിന്നെ കേൾക്കാമായിരുന്നു...
നിവർന്നാണ് നടക്കുന്നതെങ്കിലും തല തറയിൽ നോക്കിയാണ് പുള്ളിക്കാരി അരികിലേക്ക് വന്നത്.
.
അടുത്ത് വന്നു എന്റെ മുഖത്തേക്കൊന്ന് നോക്കി...
കണ്ണുകൾ തടിച്ചു കിടപ്പാണ് കവിളുകൾ രണ്ടും വീർത്തിട്ടുണ്ട്...
.
സസ്പെൻസ് പൊളിഞ്ഞ സന്തോഷത്തിൽ പുള്ളിക്കാരി എന്നെ അന്ധംവിട്ട് നോക്കി നിക്കുന്നു....
.
എനിക്കൊന്ന് സംസാരിക്കണമെന്ന് ഉയർന്ന ശബ്ദത്തോടെ സദസിനു മുന്നിൽ അവള് ആവശ്യപ്പെട്ടു.  മുകളിലത്തെ അവളുടെ റൂമിലേക്കായിരുന്നു എന്നെ കൊണ്ട് പോയത്...
.
ഡോർ തുറന്നു
അകത്തേക്ക് കയറ്റി കതകിന്റെ കുറ്റിയിട്ടു.
.
എല്ലാം ഒറ്റയ്ക്ക് പ്ലാൻ ചെയ്തു എന്നെ പറ്റിക്കുവാരുന്നു ല്ലേ ....
കള്ളൻ...
ദ്രോഹി.....
എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ...
നിന്നെ ഞാൻ കൊല്ലുട...
എന്റെ കോളറിൽ പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി....
.
എടി നിന്നോട് ഞാൻ പറഞ്ഞില്ലേ ചെറുക്കനുമായുള്ള കല്യാണത്തിന് സമ്മതിച്ചോളാൻ..
ഇയാക്കല്ലേ ഒക്കാഞ്ഞത്...
.
കോളറിലെ പിടുത്തതിന് അയവു സംഭവിച്ചിരുന്നില്ല..
വിടെടി എന്ന് പറഞ്ഞെങ്കിലും അവക്ക് യാതൊരു കൂസലും ഇല്ലാരുന്നു...
.
പിന്നെ ഞാനും മടിച്ചില്ല....
.
ചേർത്തങ്ങ് പിടിച്ചു...
.
അവക്ക് ജീവിതത്തിൽ കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റും സന്തോഷവും സസ്പെൻസും എല്ലാം ആ ദിവസമായിരുന്നു.....
.
ഇന്നും അവളുടെ മടിയിൽ തലവച്ചങ്ങനെ കിടക്കുമ്പോ അവൾ പറയും
ചേട്ടായി അന്നെന്നെ കാണാൻ വന്നില്ലായിരുന്നെങ്കിൽ.... .. സത്യായിട്ടും ഞാൻ എന്തെങ്കിലുമൊക്കെ ചെയ്തേനെ ന്ന്....
.
"നമ്മൾ വെറുതെ പ്രണയിച്ചാൽ പോരാ...
എന്നും ഓർക്കുവാൻ കഴിയുന്ന തരത്തിൽ എന്തെങ്കിലുമൊക്കെ സൂക്ഷിച്ചു വെക്കുവാൻ കഴിയണം.... "
രചന: ബിനു ഓമനക്കുട്ടൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...
To Top