വൈകാശി തിങ്കൾ, പാർട്ട്‌ 7

Valappottukal
വൈകയും മോഹിതും പരസ്പരം നോക്കി നിന്നു.... രണ്ടാൾക്കും സംസാരിച്ചു തുടങ്ങാൻ ഒരു ജാള്യത... അവസാനം വൈകാ തന്നെ അതിനു ഭംഗം വരുത്തികൊണ്ടു സംസാരിച്ചു തുടങ്ങി.

മോഹിത്.... അങ്ങനെ വിളിക്കാലോ അല്ലെ.....

യാ.. ഷുവർ....

ഇപ്പോൾ ഒരു കല്യാണം എന്നൊക്കെ പറയുമ്പോൾ.....

വൈക അത്രയും പറഞ്ഞു അവന്റെ മുഖത്തേക്കു നോക്കി.....

എനിക്കും ഇത്ര പെട്ടെന്ന് താല്പര്യം ഇല്ല വൈകാ... ബട്ട്‌ പപ്പയോടും അമ്മയോടും ഞാൻ എതിർത്തു പറഞ്ഞിട്ടില്ല....
Loading...

അയ്യേ...
ആത്മഗതം ആണ്...
ഓക്കേ മോഹിത്... ഞാൻ ഇപ്പോൾ സെക്കന്റ്‌ ഇയർ ആയതേയുള്ളൂ.. പെട്ടെന്ന് ഒരു വിവാഹം എന്നൊക്കെ പറഞ്ഞാൽ.......

ഞാൻ ഒന്ന് പപ്പായോട് സംസാരിച്ചു നോക്കട്ടെ വൈകാ.......

മോഹിത് പറഞ്ഞു തീരുമ്പോഴേക്കും എല്ലാവരും കൂടി ഇറങ്ങി വന്നു...

കഴിഞ്ഞില്ലേ മോളെ.....

യസ് ആന്റി.....

വൈകാ ചിരിച്ചു കൊണ്ട് സീതയുടെ അരികിൽ പോയി നിന്നു...

അപ്പോൾ ശരി വേണു...... പറഞ്ഞത് പോലെ...... ഞങ്ങൾ തിരിച്ചു പോയിട്ട് വിളിക്കാം...

മോള് റെഡി ആയിരുന്നോട്ടോ....... എന്റെ മോന്റെ പെണ്ണാവാൻ....

മധുര അവളെ ചേർത്ത് പിടിച്ചു...

മോഹിത് അവളെ നോക്കി, കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു...... എല്ലാവരും കാറിൽ കയറി ഗേറ്റ് കടന്നു പോയി...

അച്ഛാ....... ഇത്രേം വേഗം വേണമായിരുന്നോ.....

എന്തുപറ്റി മോളെ...... നിനക്ക് ഇഷ്ടം ആയില്ലേ....

വൈകയെ ചേർത്ത് പിടിച്ചു കൊണ്ട് വേണു ചോദിച്ചു...

ഇഷ്ടം ആകഞ്ഞിട്ടല്ല അച്ഛാ... ഇത്രയും വേഗം വേണോന്ന് ആണ്...

മോളെ... എന്തായാലും നടക്കേണ്ടത് അല്ലെ.... പിന്നെ ഇപ്പോൾ നടന്നുന്നു വച്ചു എന്താ.. നിനക്ക് ഇവിടെ തന്നെ പഠിക്കാം... എന്നിട്ട് പോയാൽ മതിയല്ലോ ക്യാനഡക്ക്....

മധു അങ്കിൾ... എന്നാലും....

ഒരെന്നാലും ഇല്ലാ.... അപ്പോൾ വേണു ഞങ്ങൾ ഇറങ്ങട്ടെ.... ഇപ്പോൾ തന്നെ വൈകി...

മധു അവളെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു പുറത്തേക്ക് ഇറങ്ങി... പുറകെ തന്നെ അവന്തികയും വൈശുവും അവിനാഷും ഇറങ്ങി...

പോട്ടെ മോളെ...
ടി.. നാളെ കാണാം.......

ആനി അവളെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി... അവൾ പിന്നെയും തിരിച്ചു കയറി വൈകയേ കെട്ടിപിടിച്ചു.....

വൈകയ്ക്ക് ആകെ വിഷമം ആയി... കല്യാണം ഇഷ്ടം ഒക്കെ തന്നെയാണെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാകും എന്ന് അവൾ വിചാരിച്ചില്ല.... മാത്രമല്ല സീതയെയും വേണുവിനെയും പിരിഞ്ഞിരിക്കാനും അവൾക്കു ആകില്ല....

അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപോയി... വേണുവും സീതയും പരസ്പരം നോക്കി......

മോളെ......

അവൾ സ്റ്റെപ്പിൽ നിന്നും തിരിഞ്ഞു നോക്കി...

നിനക്ക് ഇഷ്ടമല്ലേ ഈ കല്യാണത്തിനു.... ഞങ്ങൾ അന്വേഷിച്ചു മോളെ... മോഹിത് നല്ല പയ്യനാ... പിന്നെ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടില്ലേ.....

നിനക്ക് വേണ്ടെങ്കിൽ ഞാൻ അവരോടു വിളിച്ചു പറഞ്ഞോളാം മോളെ.....

വേണു അവളുടെ തോളിലൂടെ കൈയിട്ട് കൊണ്ടു ചേർത്ത് പിടിച്ചു...

വേണ്ട അച്ഛാ..... എനിക്ക് ഇഷ്ടം ആണ്.. അച്ഛൻ ഇനി വാക്കൊന്നും മാറണ്ട......

അവൾ ചിരിച്ചും കൊണ്ടു അയാളെ കെട്ടിപിടിച്ചു... സീതയെ നോക്കി കണ്ണടച്ച് കാണിച്ചു അവൾ മുകളിലേക്ക് കയറിപ്പോയി...

ഞാൻ പറഞ്ഞില്ലേ സീതേ.. അവൾക്ക് നമ്മളെ മനസിലാകും.... വൈശുവിനെ പോലെ നമ്മളെ ചതിക്കില്ല.....

സീത അതിനു മറുപടിയായി ഒന്നു മൂളുക മാത്രം ചെയ്തു.......

വൈക മുറിയിൽ ചെന്നു ബെഡിലേക്ക് കിടന്നു.... മോഹിതിനോട്‌ ഇഷ്ടക്കെട് ഒന്നുല്ല.. എന്നാലും... ആ... പോട്ടെ... അച്ഛൻ കണ്ടുപിടിച്ചതല്ലേ.... മോശം ആകാൻ വഴിയില്ല.....

ചേച്ചിയുടെ കല്യാണം ഒരിക്കൽ ഇത്പോലെ ഉറപ്പിച്ചതാണ്... അവളോട് അതിനു മുൻപ് ഒരുപാട് തവണ ചോദിച്ചിരുന്നു, വേറെ റിലേഷൻ വല്ലതും ഉണ്ടോയെന്ന്.. അന്നേരത് അവളൊന്നും പറഞ്ഞില്ല... അഭിയേട്ടനും.... പിന്നെ അച്ഛൻ അവർക്ക് വാക്കു കൊടുത്തു.... അതിനു ശേഷം അഭിയേട്ടൻ വന്നു അച്ഛനോട്‌ സംസാരിച്ചു..

അച്ഛന് ആ ബന്ധം ഇഷ്ടമായിരുന്നു.. അതുകൊണ്ടാണ് ഉറപ്പിക്കാൻ പോകുന്നതിനു മുൻപ് ചോദിച്ചത്.. പക്ഷെ എല്ലാം ഉറപ്പിച്ച ശേഷം വന്നു പറഞ്ഞത് കൊണ്ടു അച്ഛന് ആകെ വിഷമമായി.. പിന്നെ ചേച്ചി ബഹളം ആയി....

അന്ന് അച്ഛൻ ചെക്കന്റെ വീട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞു.... അവര് അച്ഛനെ ഒരുപാട് കുറ്റപ്പെടുത്തി....മനസ്സ് കൊണ്ടു ഒരുപാട് അച്ഛൻ കരഞ്ഞു അന്ന്..... പറഞ്ഞ വാക്ക് മാറ്റി പറയേണ്ടി വന്നത് കൊണ്ടു അവരുമായി ഉണ്ടായിരുന്ന ബിസിനസ്‌ ബന്ധവും പോയി.......

ചേച്ചിയുടെയും ചേട്ടന്റെയും വിവാഹം നടത്തി കൊടുത്തു.. എന്നാലും അന്നത്തെ അപമാനം അച്ഛന് സഹിക്കാൻ ആകുന്നത് ആയിരുന്നില്ല...
Loading...

അതുകൊണ്ട് ഞാനും അച്ഛനെ ഇനി വിഷമിപ്പിക്കാൻ പാടില്ല.....

അവൾ മനസുകൊണ്ട് മോഹിതിനെ സ്വീകരിക്കാൻ തീരുമാനിച്ചു ബെഡിലേക്ക് കിടന്നു..

♦️♦️♦️♦️♦️♦️♦️

രാവിലെ ആരോ ഡോറിൽ തട്ടുന്നത് കേട്ടാണ് വൈക എഴുനെറ്റത്...... കണ്ണു തിരുമ്മി അവൾ എണീറ്റു... സമയം 6 മണി ആയതേയുള്ളൂ..

ഹോ.. ആരാ... നാശം...

പിറുപിറുത്തു കൊണ്ടു അവൾ ഡോർ തുറന്നു.... ഒരു പട പോലെ കുറെഎണ്ണം അകത്തേക്ക് ചാടി കയറി.....അവൾക്കൊന്നും മനസിലാക്കാനുള്ള സമയം പോലും കിട്ടിയില്ല...

ടി.... കല്യാണപെണ്ണേ......

വൈക കണ്ണു തിരുമ്മി ഒന്നുകൂടെ നോക്കി.... അവളുടെ കസിൻസ് എല്ലാം ഉണ്ട്..... ഓടി അവരുടേ മേലേക്ക് ചാടി കെട്ടിപിടിച്ചു കൊണ്ടു വൈകാ നിന്നു..

എല്ലാം കൂടി... ഇത്ര രാവിലെ.......വേറെ ആരാ ഉള്ളെ....

എല്ലാരും ഉണ്ട്.... മുത്തശ്ശി മുതൽ ദാ.... ഈ പീക്കിരി വരെ.....

കൂട്ടത്തിലെ ഏറ്റവും ചെറിയ അച്ചുവിനെ തൊട്ട് കാണിച്ചു വൈഗയുടെ കസിൻ ശില്പ പറഞ്ഞു...

വേണുവിന്റെ കുടുംബക്കാർ ആണ്.... വേണു ആണ് കുടുംബത്തിൽ മൂത്തയാൾ.... താഴേ രണ്ടു അനിയന്മാർ ആണ്...... അവരുടേ അഞ്ചു മക്കൾ ആണ് വന്നിരിക്കുന്നത്.....എല്ലാവരും സ്റ്റുഡന്റസ് ആണ്.....
മുത്തശ്ശിക്ക് കുറച്ച് പ്രായം ഒക്കെയുണ്ട്... അവരുടെ വിവാഹം കഴിഞ്ഞു പത്തു വർഷം കഴിഞ്ഞാണ് കുട്ടികൾ ഉണ്ടായത്...

ആഹാ.. ഞാൻ മുത്തശ്ശിയെ കാണട്ടെ....
വൈക ചാടി താഴേക്ക് പോയി....

മുത്തശ്ശി.........

സോഫയിൽ ഇരിക്കുന്ന ലളിതയെ കെട്ടിപിടിച്ചു കൊണ്ടു വൈക എല്ലാവരെയും നോക്കി.... നോക്കിയപ്പോൾ അങ്കിൾമാരും ആന്റിമാരും ഉണ്ട്..... അവരൊക്കെ അവളെതന്നെ നോക്കി നിൽകുവാണ്..

എന്തു പറയുന്നു വൈകകുട്ടി.....

ഓ... എന്നാ പറയാനാ അങ്കിളേ.... കോളേജിൽ പോയി മടുത്തു....

ആഹാ..... കൊള്ളാല്ലോ...

എന്ത് കൊള്ളാം എന്ന്... ഒന്ന് പോയെ.... അല്ല... രാവിലേ തന്നെ എന്താ എല്ലാരും കൂടെ.....
സീതയെ നോക്കികൊണ്ടു വൈക മുത്തശ്ശിയുടെ മടിയിൽ തല വച്ചു കിടന്നു... അപ്പോഴേക്കും കുട്ടിപടകൾ എല്ലാം താഴേക്കു വന്നു അവളുടെ മേലേക്ക് വീണു...

എന്റമ്മോ... എന്നെ കൊല്ലാനായിട്ടാണോ എല്ലാം കൂടെ രാവിലെ തന്നെ വന്നേ... ദേ അച്ഛാ മരുമോൻ അനാഥൻ ആകുവേ....

അമ്പട..... അത് കൊള്ളാല്ലോ... പെണ്ണിന് പയ്യനെ നന്നായി ബോധിച്ച മട്ടുണ്ടല്ലോ.....

മുത്തശ്ശി പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.... വൈക വേണുവിനെ നോക്കിയപ്പോൾ അയാളുടെ മുഖത്തും നല്ല സന്തോഷം ആണ്.. അത് കണ്ടപ്പോൾ അവളുടെ മനസ്സ് നിറഞ്ഞു..

മോഹിതിന്റെ വീട്ടിലേക്ക് പോകാനാണ് അവരെല്ലാം വന്നിരിക്കുന്നത് എന്ന് അവൾക്ക് മനസിലായി.....രാവിലെ തന്നെ പോകണം എന്ന് സീത അവളോട്‌ പറഞ്ഞു... വൈക റൂമിലേക്ക് ചെന്നു ഫോൺ എടുത്തു ആനിയെ വിളിച്ചു കാര്യം പറഞ്ഞു....

തുടരും.... ♦️
അടുത്ത ഭാഗം രാത്രി 10 മണിക്ക്....

രചന: ചാരു വർണ്ണ

To Top