ഇനി കീമോ തുടങ്ങാനൊക്കെ ഉള്ളതല്ലേ.. അമ്മു കുറച്ച് ദിവസം റെസ്റ്റ് എടുക്കട്ടെ.. തത്ക്കാലം കഥ ഞാൻ പറയാം..
ഞാൻ അർച്ചന.. അമ്മൂന്റെ അച്ചു.. ❤️
ഞാനും രാധുവും ലാബിൽ നിന്ന് ഇറങ്ങി അമ്മുവിന്റെ റൂമിലേക്ക് നടന്നു.. ഞങ്ങൾ ലാബിലേക്ക് പോയത് അമ്മുവിന്റെ കൂടെ ചേട്ടായിയും ദേവേട്ടനും ഉള്ളതുകൊണ്ടാണ് കേട്ടോ.. ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങൾ അമ്മുവിന്റെ മുറിക്ക് മുമ്പിലെത്തിയതും ചേട്ടായി ഏതോ ഒരു ചേച്ചിയോട് തട്ടിക്കയറുന്നത് കണ്ടു..
ചേട്ടായി : ജോസ്മീ..??! ആർ യൂ മാഡ്..??! പേഷ്യന്റിന്റെ മുമ്പിൽ വച്ചാണോ ഇത്തരം കാര്യങ്ങൾ പറയുന്നത്??!!! 😡
ആ ചേച്ചി : സോറി സർ.. എമർജൻസി ആയത് കൊണ്ട് സാറിനെ കുറേ വട്ടം കോൺടാകാറ്റ് ചെയ്തു.. സാറിനെ കാണാത്തത് കൊണ്ട് ഈ വാർഡിലെ ഓരോ റൂമിലായി ഞാൻ നോക്കി വന്നതായിരുന്നു.. സാറിനെ പെട്ടെന്ന് കണ്ടപ്പോൾ... 😔
ചേട്ടായി ഇടയ്ക്ക് കയറി.. "ഇനി ഇത് ആവർത്തിച്ചാൽ ഉണ്ടല്ലോ..!!! യൂ ക്യാൻ ഗോ നൗ..!! " 😡
ഞങ്ങൾ ചേട്ടായിക്ക് അരികിലെത്തി.. ചേട്ടായി ദേഷ്യത്തിൽ വിറയ്ക്കുകയായിരുന്നു..
രാധു : ചേട്ടായീ.. എന്ത് പറ്റി??? ആരാ അത്??? 🙄
ചേട്ടായി ഒന്നും മിണ്ടുന്നില്ലായിരുന്നു.. ഞാനും രാധുവും മാറി മാറി ചോദിച്ചു..
അവസാനം ചേട്ടായി പറഞ്ഞു.." അത് ജോസ്മീ.. ടെക്നീഷ്യനാണ്.. സ്റ്റെം സെൽ ബാങ്കിന്റെ ഹെഡും കൂടിയാണ്.."
ഞാൻ ചോദിച്ചു : ഇപ്പോ എന്തുണ്ടായി അവരോട് ചൂടാകാൻ..?? 🙄
ചേട്ടായി : അമ്മൂന് ട്രാൻസ്പ്ലാന്റ് ചെയ്യാൻ മാച്ചായ സ്റ്റെം സെൽ ഉണ്ടെന്ന് ഇൻഫോം ചെയ്തത് കൊണ്ടാണ് ഞാൻ നാളെ കീമോ തുടങ്ങാനുള്ള എല്ലാ ഏർപ്പാടും ചെയ്ത് ഇഞ്ചക്ഷൻ അവൾക്ക് കൊടുത്തത്.. ഇപ്പോൾ പറയുന്നു സ്റ്റോക്കിൽ ഇല്ല എന്ന്..!! അവിടെയുള്ള സ്റ്റാഫിന് പറ്റിയ അബദ്ധമാണ് ഇൻഫോർമേഷൻ തെറ്റാൻ കാരണം..!! ഇനി എന്ത് ചെയ്യും??? 😔
എനിക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. രാധു ചോദിച്ചു..
"പുറത്ത് നിന്ന് സ്റ്റെം സെൽ ഡോനേറ്റ് ചെയ്യാനുള്ള ആളെ വിളിച്ചാലോ??" 🙄
ചേട്ടായി അസ്വസ്ഥതയോടെ പറഞ്ഞു.. "അതൊന്നും നടക്കില്ല രാധൂ.. ഡോണർ വരാൻ തന്നെ ദിവസങ്ങളെടുക്കും.. പിന്നെ ബ്ലഡ് ടെസ്റ്റ്, മാച്ചിങ്ങ് ഒക്കെ ചെയ്യാൻ കുറേ സമയം എടുക്കും.. അതിന് മുമ്പേ കീമോ നടത്തണം.. കീമോ നടത്തിയാൽ കുറച്ച് ദിവസം കൊണ്ട് തന്നെ ട്രാൻസ്പ്ലാന്റും നടത്തണം.. " 😔
ഞാൻ : ചേട്ടാ.. എന്തെങ്കിലും ഒരു വഴി കാണില്ലേ... 🙄
ചേട്ടായി : എനിക്കതല്ല വിഷയം അച്ചൂ.. ദേവനോടും അമ്മുവിനോടും ഞാനെന്ത് പറയും..?? അവരുടെ മുമ്പിൽ നിന്നാണ് ജോസ്മി അമ്മുവിന് മിച്ചിങ്ങായുള്ള സ്റ്റെം സെൽ സ്റ്റോക്കില്ല എന്ന് പറഞ്ഞത്.. 😰
രാധു : ചേട്ടായി വാ.. നമ്മുക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞ് പരിഹരിക്കാം.. 🙄
ചേട്ടായി : എന്തെങ്കിലുമൊക്കെ പറഞ്ഞ് അമ്മുവിനെ പറ്റിക്കാം.. പക്ഷേ ദേവൻ..! അവൻ ഒരു ഡോക്ടറാണ്.. അവനോട് ഞാനെന്ത് പറയും.. 😔
ഞാൻ : ചേട്ടായി ഇപ്പോൾ വാ.. ഞങ്ങൾ ഐഡിയയുടെ കലവറയാണ്.. 😉👍
ഞങ്ങൾ ചേട്ടായിയെ ഉന്തി തള്ളിക്കൊണ്ട് റൂമിലേക്ക് കയറി.. ഞങ്ങളുടെ എല്ലാവരുടേയും മുഖത്ത് ചിരി ഫിറ്റ് ചെയ്തിരുന്നു.. അമ്മു കട്ടിലിൽ ചാരി ഇരുന്ന് ഞങ്ങളെ നോക്കി ചിരിച്ചു... ദേവേട്ടൻ അവളുടെ തോളിൽ കൈവച്ച് അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു..
അമ്മു ഞങ്ങളോട് ചോദിച്ചു.. "എന്താണ് മൂന്നാൾക്കും ഒരു ചിരി??" 😉
ഞാനെന്തോ പറയാൻ വന്നതും ദേവേട്ടൻ എനിക്ക് നേരെ കൈ കാണിച്ചു പറയണ്ട എന്ന് ആംഗ്യം കാട്ടി.. "ജോപ്പോ.. നീ പറയെടാ.." 😉
ചേട്ടായി പെട്ടെന്ന് എന്ത് പറയണമെന്ന് അറിയാതെ പരുങ്ങിയെങ്കിലും എന്തോ ഉഡായിപ്പ് പറയാൻ വായ് തുറന്നു.. അപ്പോഴേക്കും ദേവേട്ടൻ പറഞ്ഞു..
" ഞങ്ങളെല്ലാം കേട്ടല്ലോ ജോപ്പാ.. സ്റ്റെം സെൽ സ്റ്റോക്കില്ല എന്നും നീ ആ സ്റ്റാഫിനെ നിർത്തി പൊരിച്ചതും എല്ലാം.. ഒന്ന് പതുക്കെ പറയാൻ പഠിക്കെടാ കോട്ടയംക്കാരാ.. 😂 ഈ രണ്ട് ഭയങ്കരികൾ ഉള്ള ധൈര്യത്തിൽ അല്ലേ നീ ഇങ്ങോട്ട് വന്നത്.. ഇവളുമാർ എന്തെങ്കിലും കള്ളം പറയുമെന്ന് ഞങ്ങൾക്കറിയാം.. "😉
പ്രശ്നം ഗുരുതരമാണെന്ന് ദേവേട്ടന് അറിയാമെങ്കിലും ദേവേട്ടന്റെ ചിരിയുടെ പിന്നിലെ രഹസ്യം ഞങ്ങൾക്ക് മനസ്സിലായില്ല.. ചേട്ടായിക്ക് ഒഴികെ..
ചേട്ടായി : എടാ.. അപ്പോ നീ..?? 🙄
ദേവേട്ടൻ : അതേ ടാ.. എന്റെ പെണ്ണിനുള്ള സ്റ്റെം സെൽ ഞാൻ തന്നെ ഡോനേറ്റ് ചെയ്യും.. 😉👍
ചേട്ടായി : എടാ പക്ഷേ..?? 🙄🙄
അമ്മു : ചേട്ടായി എതിരൊന്നും പറയണ്ട.. ആറിൽ ആറ് മാച്ചും കാണും ഞങ്ങളുടെ ബ്ലഡിന്.. 😉👍
ചേട്ടായി : അതെന്താ അത്ര ഉറപ്പ്..?? 🙄
അമ്മു : എനിക്കെന്റെ കണ്ണനിൽ വിശ്വാസമാണ്.. ❤️
ദേവേട്ടൻ ചേട്ടായിയുടെ അടുത്ത് വന്നു.."ജോപ്പാ.. ഇന്ന് തന്നെ ഡോനേറ്റ് ചെയ്യാൻ ഞാൻ റെഡിയാണ്..റിസൾട്ട് നാളെ കിട്ടുമല്ലോ.." 😇
"മ്മ്..." ചേട്ടായി മൂളി.. എന്നിട്ട് ദേവേട്ടന്റെ തോളിൽ കൈ ഇട്ട് പുറത്തേക്ക് പോയി.. അമ്മു ഞങ്ങളെ നോക്കി കണ്ണിറുക്കി ചിരിച്ചു..
രാത്രിയിലെടുത്ത ഇഞ്ചക്ഷൻ അവൾക്ക് വല്യ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.. ഞാനും രാധും രാത്രി മുഴുവൻ അവൾക്ക് കൂട്ടിരുന്നു..
*****************************
പിറ്റേന്ന് രാവിലെ...
ഏഴ് മണി കഴിഞ്ഞപ്പോഴേക്കും ചേട്ടായിയും നഴ്സുമാരും എത്തി.. കൂടെ മറ്റേതോ ലേഡി ഡോക്ടറും ഉണ്ടായിരുന്നു.. സ്റ്റുഡന്റ് ആണെന്ന് തോന്നുന്നു..
ദേവേട്ടൻ വന്നിട്ടില്ല.. അമ്മുവിന്റെ ബിപി ചെക്ക് ചെയ്തു.. അമ്മുവിന്റെ പുതിയ ബ്ലഡ് റിപ്പോര്‍ട്ട് നഴ്സ് കൊണ്ട് വന്നു..
ചേട്ടായി അത് നോക്കി പേടിക്കുന്നത് ഞാൻ കണ്ടു.. എനിക്കതിന്റെ അർത്ഥം മനസ്സിലായില്ല.. ചേട്ടായിയുടെ അടുത്ത് നിന്ന ആ ലേഡി ഡോക്ടർ ചേട്ടായിയോട് ചോദിച്ചു "സർ.. എത്രയും പെട്ടെന്ന് കീമോ ചെയ്യണമല്ലേ??" 🤔
അവർ അത് ഉറക്കെ ചോദിക്കുമെന്ന് ചേട്ടായി വിചാരിച്ചില്ല.. അമ്മുവിന്റെ മുഖത്ത് ഞെട്ടലൊന്നുമില്ല..അവൾ ചോദിച്ചു..
"ഇന്ന് തന്നെ ചെയ്യുകയല്ലേ ചേട്ടായീ???" 😇
ചേട്ടായി : പക്ഷേ മോളേ.. ട്രാൻസ്പ്ലാന്റ് ചെയ്യാൻ റിസർട്ട് റെഡിയായിട്ട് പോരെ?? അത് ഇന്ന് ഉച്ചയ്ക്കേ കിട്ടുള്ളൂ.. 🙄
ലേഡി ഡോക്ടർ : ബട്ട് സർ.. ഈ പേഷ്യന്റിന്റെ കൺഡീഷൻ കുറച്ച് ക്രിട്ടിക്കലല്ലേ?? ഇന്ന് വേറേയും പേഷ്യന്റ്സിനും കീമോ ഉള്ളതാണ്.. തിരക്കുള്ള ദീവസമായത് കൊണ്ട് ആദ്യം ഈ പേഷ്യന്റിന്....
അവരെ മുഴുവനും പറയാൻ ചേട്ടായി സമ്മതിച്ചില്ല... അവരോട് ചേട്ടായി തട്ടിക്കേറി..
"ഫസ്റ്റ് ഓഫ് ഓൾ.. ഇത് വെറും പേഷ്യന്റല്ല.. ഇത് എന്റെ അനിയത്തിയാണ്..!! മറ്റൊന്ന്..! താൻ എന്റെ ജൂനിയറാണ്.. എന്നെ പഠിപ്പിക്കാൻ വരണ്ട..!! ഓക്കേ??!" 🤨
അവർ തലകുനിച്ച് നിന്നു..
അമ്മു : റിപ്പോര്‍ട്ട് എന്തായാലും സിക്സ് ബൈ സിക്സ് മാച്ചിങ്ങായിരിക്കും..! അല്ല.. ആണ്..!! 😍😇
ചേട്ടായി : ഈ 6/6 മാച്ചിങ്ങൊക്കെ എവിടെന്ന് പഠിച്ചു..?? 😂
അമ്മു : ദേവേട്ടൻ പഠിപ്പിച്ച് തന്നതാണ്.. 🙈
ഞാൻ : ചേട്ടായീ.. കീമോ പെട്ടെന്ന് ചെയ്യുന്നതല്ലേ നല്ലത്..?? എന്തെങ്കിലും അവശ്യം വന്നാൽ മറ്റൊരു ഡോണറിനെ കൂടി ഏർപ്പാടാക്കാൻ വേണ്ടത് ഞങ്ങളിപ്പോഴേ ചെയ്തേക്കാം.. വാട്ട്സാപ്പൊക്കെ ഉള്ള കാലമല്ലേ?? അർജന്റാണെന്ന് കണ്ടാൽ ഇന്ന് തന്നെ ആരെങ്കിലും വരാതെ ഇരിക്കില്ലല്ലോ.. 🙄
അമ്മു : എനിക്ക് ഇനിയും വേദന സഹിക്കാൻ വയ്യ ചേട്ടായീ.. ഫസറ്റ് റൗണ്ട് കഴിയുമ്പോൾ തന്നെ ഞാൻ ഏകദേശം ഓക്കെ ആകുവല്ലോ.. 😉
ചേട്ടായി കൈയിലുള്ള ഫയലും മറ്റും ടേബിളിൽ വച്ചു.. രാധുവിന് ഒരു പേപ്പറിൽ എന്തൊക്കേയോ എഴുതി കൊടുത്തിട്ട് ചേട്ടായി കുറച്ച് പൈസയും അവളുടെ കൈയിൽ കൊടുത്തു..
"രാധൂ.. ഇതൊന്ന് മേടിച്ചുകൊണ്ട് വരണേ.. താഴെ ഫാർമസിയലുണ്ട്.. അമ്മുവിനെ കീമോ റൂമിലേക്ക് കൊണ്ടുപോവുകയാണ്.."
അമ്മു കട്ടിലിൽ ഇരുന്ന് കൈകൾ പൊക്കി സന്തോഷം കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.. "യേ..!!! അങ്ങനെ ഒരു ദുരന്തനാടകത്തിന് തിരശ്ശീല വീഴാൻ പോകുന്നു.." 👻
ചേട്ടായി ചിരിച്ചു പോയി.. എനിക്ക് അമ്മുവിന്റെ ബ്ലഡ് ഗ്രൂപ്പും മറ്റ് വിവരങ്ങളും അടങ്ങിയ ഒരു പേപ്പർ തന്നിട്ട് സ്റ്റെം സെൽ ഡോണേർസിന് വേണ്ടി വാട്ട്സാപ്പ് ചെയ്യാൻ പറഞ്ഞു...
അമ്മു ടോയലറ്റിൽ പോയി കീമോയ്ക്കുള്ള ഡ്രസ്സിട്ട് വന്നു.. മറ്റൊരു നഴ്സ് വീൽചെയർ കൊണ്ട് വന്ന് അവളെ ഇരുത്തി..
അമ്മു : ദേവേട്ടൻ എവിടെ പോയതാ ചേട്ടായീ??? 🤔
ചേട്ടായി : അവൻ ഞാൻ താമസിക്കുന്ന സ്ഥലത്തുണ്ട്.. അവൻ നേരെ കീമോ റൂമിലേക്ക് വന്നോളും കേട്ടോ.. 😇
ചേട്ടായി എന്നോട് റൂമിൽ തന്നെ നിൽക്കാൻ പറഞ്ഞിട്ട് അമ്മുവിനെ കൊണ്ട് പോയി..
അമ്മു ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചു.. പൊട്ടത്തി..! വീഗാലാന്റിൽ ടൂർ പോകുകയാണെന്നാണ് വിചാരം..
രാധു എന്നോട് പറഞ്ഞിട്ട് ഫാർമസിയിലേക്ക് പോയി...
ഞാൻ ഫോണിൽ മെസ്സേജ് അമ്മുവിന് വേണ്ടിയുള്ള മെസ്സേജ് ടൈപ്പ് ചെയ്തുകൊണ്ടിരുന്നു..
കുറച്ച് കഴിഞ്ഞപ്പോൾ റൂം ക്ലീൻ ചെയ്യാൻ ഒരു ചേച്ചി വന്നു.. ഞാൻ പുറത്തിറങ്ങി നിന്നു..
ഞാൻ ഫോണിൽ നിന്ന് കണ്ണെടുക്കാതെ ഒരുപാട് പേർക്ക് മെസ്സേജ് ഷെയർ ചെയ്തു.. റിപ്ലൈ വരുന്നതും നോക്കി നിന്നു.. ഏറെ നേരം കഴിഞ്ഞിട്ടും ഒന്നും വരുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ തല പൊക്കി നോക്കി..
അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ഫോണും നോക്കി കുറച്ച് ദൂരം നടന്നു എന്ന്.. അമ്മുവിന്റെ റൂമിലേക്ക് ഞാൻ തിരിഞ്ഞ് നടന്നു.. ഫോൺ ഫുൾ വോളിയത്തിലിട്ട് പഴ്സിൽ വച്ചു..
റൂമിന്റെ മുമ്പിൽ എത്തിയതും ഞാൻ ആ കാഴ്ച കണ്ട് നടുങ്ങിപോയി..!!!
ആരോ ഒരാൾ അമ്മുവിന്റെ ഫയലിന്റെ ഓരോ പേജുകൾ ഫോണിൽ ഫോട്ടോ എടുക്കുന്നൂ..!!! 😰😰
കറുത്ത ഹെൽമറ്റ്..!
കറുത്ത ഓവർക്കോട്ട്..!
കറുത്ത പാന്റ്സും ഷൂസും..!
ഇതാകണം അമ്മു പറഞ്ഞ ആൾ..!!!
"ഡാ..!!!!" 😡 ഞാൻ അലറി..
എന്റെ ശബ്ദം കേട്ടതും അയാൾ ഞെട്ടി പിന്നോട്ട് മാറി.. ഞാൻ മുറിക്കകത്തേക്ക് കയറി..
"താൻ ആരാ??!! എന്താ ഞങ്ങളുടെ അമ്മുവിന്റെ പുറകേ..??!!" 😡
പെട്ടെന്ന് അയാൾ എന്നെ തള്ളിയിട്ട് മുറിക്ക് പുറത്തേക്കോടി..
ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റ് റൂമിന് പുറത്തിറങ്ങി.. ഞാൻ ഇരുവശത്തും നോക്കി.. അയാൾ എങ്ങോട്ട് പോയി..?? 🙄
റൂമിന് വലത് വശത്തായി ദൂരെ അയാൾ പടിക്കെട്ട് ലക്ഷ്യമാക്കി ഓടുന്നത് കണ്ടു.. ഞാൻ പുറകേ ഓടി..
അയാൾ ഞാൻ പിന്നിലുണ്ട് എന്ന് മനസ്സിലാക്കി വേഗം കൂട്ടി..
ഓടിയോടി അയാൾ എത്തിയത് എറ്റവും താഴത്തെ നിലയിലെ എക്സറേ ഡിപ്പാര്‍ട്ട്മെന്റിന്റെ മുമ്പിലാണ്.. ഒരു ചെറിയ ഇടനാഴിയാണ്.. അവിടെ എപ്പോഴും രോഗികളുടേയും സ്റ്റാഫിന്റേയും തിരക്കാണ്.. അവിടെ എത്തിയതും അയാൾ ഓട്ടം നിർത്തി.. പിന്നോട്ട് നോക്കാതെ വേഗം വേഗം നടന്നു.. ഞാൻ പിന്നാലേയും..!!
പെട്ടെന്ന് ഒരു ഇടവഴി എന്റെ കണ്ണിൽ പെട്ടു..!! ഞാൻ ആ വഴി വേഗം നടന്നു.. അത് എക്സറേ ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ് ഹോസ്പിറ്റലിന് വെളിയിലേക്കുള്ള വഴിയാണ്..!! ഞാൻ ആ വഴിയെ ഓടി..
അയാൾ പുറത്തെത്തിയതും ഞാൻ മുമ്പിൽ ചാടി വീണു..!! അയാളുടെ കൈയിൽ പിടുത്തമിട്ട് ഞാൻ അയാളോടായി പറഞ്ഞു..
"ഞാനിപ്പോ ഇവിടെ നിന്ന് ബഹളം വച്ചാൽ എല്ലാവരും ഓടിക്കൂടും..!! തന്നെ പൊതിരെ തല്ലും..!! അത് വേണ്ടെങ്കിൽ നിൽക്ക്..!!!" 😡
അയാൾ അടങ്ങും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.. അയാളെ ഒരു തൂണിൽ ഞാൻ ചേർത്ത് നിർത്തി..
"പറയ്..!! നിങ്ങളാരാണ്??!!" 😡
അയാൾ ഒന്നും മിണ്ടുന്നില്ല..!!
അയാളുടെ ഫോൺ തട്ടിപ്പറിക്കാൻ ഞാൻ ശ്രമിച്ചു.. അയാൾ കൈ കൊണ്ട് തടഞ്ഞു.. എത്ര ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല.. 😰
ഉടനെ ഞാൻ ഉറക്കെ വിളിച്ചു.. "അയ്യോ..!! ഇയാളെന്നെ കേറി പിടിച്ചേ..!!!!" 😱
എന്റെ ശബ്ദം കേട്ട് കുറച്ച് ആളുകൾ അങ്ങോട്ടേക്ക് ഓടി വന്നു.. അത് കണ്ട് അയാൾ ഒരു നിമിഷം അനങ്ങാതെ നിന്നു.. എനിക്ക് ആ സമയം ധാരാളമായിരുന്നു.. ഞാൻ അയാളുടെ കൈ പിടിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ ബാക്ക് സൈഡിലേക്ക് ഒളിച്ച് നിന്നു.. അവിടെ വഴി തീരുകയാണ്.. അയാളുടെ ശ്രദ്ധ ഞങ്ങൾക്ക് മുമ്പിലെ ആൾക്കൂട്ടത്തിലായ ഗ്യാപ്പിൽ ഞാൻ ആ ഹെൽമറ്റ് ഊരിയെടുത്തു..!!!
നിവേദ്..!! 😳😳😳😳😳😳
"നിവേദ്??? താനെന്താ ഇവിടെ???" 😲😲
അവൻ എന്നെ തട്ടി മാറ്റി ഓടാൻ ശ്രമിച്ചതും ഞാൻ പറഞ്ഞു.. "തന്റെ ഐഡിയ കൊള്ളാം.. പക്ഷേ തനിക്ക് ഓടണമെങ്കിൽ ഇനി ഒരു വഴിയേ ഉള്ളൂ... അത് ആ ആളുകൾടെ മുമ്പിൽ കൂടിയാണെന്നേ ഉള്ളൂ... താൻ ഓടിക്കോ.. ഞാൻ അവർക്ക് തന്നെ ചൂണ്ടിക്കാണിച്ചു കൊടുക്കും..!! "😏
നിവേദ് അവിടെ തന്നെ നിന്നു..
ഞാൻ : എന്തേ?? ഓടുന്നില്ലേ??? 😏
അവൻ എന്റെ മുഖത്ത് നോക്കിയില്ല..
ഞാൻ : പറ..!!! താനെന്തിനാ അമ്മുവിന്റെ പുറകേ??
നിവേദ് അവിടെ നിരത്തിയിരുന്ന ചാക്കുക്കെട്ടിൽ തല കുനിച്ചിരുന്നു.. ഞാൻ അവന്റെ മുഖത്തേക്ക് നോക്കി അവന് എതിർവശത്ത് ഇരുന്നു..
നിവേദ് : എനിക്ക്.. അമ്മുവിനെ ഇഷ്ടമാണ്..
ഞാൻ : ഹും..!! തനിക്കല്ല.. ആർക്കായാലും അമ്മുവിനെ ഇഷ്ടപ്പെടും..! 🤨 അതിന് താനെന്തിനാണ് അവളെ ഇങ്ങനെ പിന്തുടർന്നത്?? എന്തിനാണ് അവളുടെ കേസ് ഷീറ്റിന്റെ ഫോട്ടോ എടുത്തത്??!! 😡
നിവേദ് : അവളുടെ വീട്ടിൽ പറയാൻ..! 😏
ഞാൻ ഞെട്ടിപ്പോയി.." എന്ത്??!! "😱😱
നിവേദ് : അതേടീ..!! ഞാനിഷ്ടപ്പെട്ട പെണ്ണ്
കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നതും അത് കൊണ്ട് കിട്ടിയ അവളുടെ അസുഖവുമെല്ലാം അവളുടെ വീടും നാട്ടുകാരുമൊക്കെ അറിയട്ടെ..!! പോസറ്റിങ്ങ് എന്ന് പറഞ്ഞ് അവന്റെ കൂടെ പൊറുക്കുകയാണല്ലോ അവൾ..!! എല്ലാം എല്ലാവരും അറിയട്ടെ..!! അതിനാടീ ഞാൻ ഈ വേഷം കെട്ടിയത്..!!! 😡
എനിക്ക് ദേഷ്യം ഇരച്ചുകയറി ഞാൻ എഴുന്നേറ്റ് ചെന്ന് അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.. അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ കൈക്കലാക്കി..!!
ഞാൻ : താനിപ്പോ എടുത്ത ഫോട്ടോസ് നോക്കെടോ!!! 😡 അതിൽ മനസ്സിലാകും അവളുടെ അസുഖമെന്താണ് എന്ന്..!!!
നിവേദ് എന്നെ തറപ്പിച്ച് നോക്കി.. ഒന്നുകൂടെ അവന്റെ കരണം നോക്കി ഞാൻ പൊട്ടിച്ചു.. "എടുത്ത് നോക്കാൻ അല്ലേ പറഞ്ഞത്..!!!" 😡
നിവേദ് ഫോൺ ലോക്കഴിച്ച് ഗ്യാലറി തുറന്നു.. അവന്റെ ഫോൺ ഞാൻ പിടിച്ച് വാങ്ങി.. അവൻ എടുത്തിരുന്ന ഫോട്ടോസിൽ അപർണ്ണേച്ചിയുടെ കല്യാണനിശ്ചയം മുതലുള്ള അമ്മുവിന്റെ പലവിധത്തിലുള്ള ഫോട്ടോസ് ഉണ്ടായിരുന്നു.. എല്ലാം ദൂരത്ത് നിന്ന് എടുത്തതാണ്.. ദേവേട്ടനൊപ്പം അവൾ നിൽക്കുന്ന ഫോട്ടോകളുടെ കൂടെ ഹോസ്പിറ്റൽ റൂമിൽ അമ്മു കണ്ണടച്ച് തൊഴുത് നിൽക്കുന്ന ഫോട്ടോ വരെ ഉണ്ടായിരുന്നു..
ഞാൻ കേസ് ഷീറ്റുകളിൽ ഒന്നിന്റെ ഫോട്ടോയെടുത്ത് അവന്റെ നേരെ നീട്ടി..
"തനിക്ക് ഓങ്കോളജി എന്താണെന്ന് അറിയില്ല അല്ലേ?? അതെങ്കിലും അറിഞ്ഞിരുന്നെങ്കിൽ..!! കഷ്ടം..!!" 😡
ഞാൻ ആ ഫോട്ടോ സൂം ചെയ്തു... "ദാ..!! നോക്കടോ..!!! അക്യൂട്ട് മൈയിലോയിഡ് ലുക്കീമിയ..!!! ഇതാണ് അവളുടെ അസുഖം..!! അത് നിങ്ങൾ പറഞ്ഞത് പോലെ കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന് അവൾക്ക് കിട്ടിയതല്ല.. ഇത് ബ്ലഡ് ക്യാൻസറാണ്..!! " 😡😡😡😡
നിവേദ് ഒന്ന് ഞെട്ടിയത് പോലെ എനിക്ക് തോന്നി.. ഞാൻ അവന്റെ ഫോണിൽ നെറ്റ് ഓണാക്കി.. ഗൂഗിളെടുത്ത് ലുക്കീമിയ എന്ന് സെർച്ച് ചെയ്ത് കാണിച്ചു കൊടുത്തു..
" കണ്ടോടാ..!! 😡 ലുക്കീമിയ എന്ന് പറഞ്ഞാൽ ബ്ലഡ് ക്യാൻസർ..!! അതിന്റെ അപകടകരമായ വിഭാഗമാണ് അവൾക്ക് കിട്ടിയിരിക്കുന്നത്..!! ഞാനോ ഈ റിപ്പോർട്ടോ കള്ളം പറയുന്നതല്ല എന്ന് മനസ്സിലായോടാ നിനക്ക്..!!!!" 😡 😡 😡 😡
നിവേദ് വിറയ്ക്കുന്ന കൈകളോടെ ഫോൺ വാങ്ങി നോക്കി... അവന്റെ കണ്ണുകൾ കലങ്ങി വരികയാണ്...
ഞാൻ : തനിക്ക് ഇഷ്ടപ്പെട്ട പെണ്ണിന് തന്നെ ഇഷ്ടമാകണമെന്ന് വാശി പിടിക്കാൻ പാടില്ല..! അവളെ തനിക്ക് കിട്ടിയില്ലെങ്കിൽ മറ്റാർക്കും കിട്ടാതെയിരിക്കാൻ ഇത്തരം നാറിയ കളികൾ കളിക്കരുത്..!!! അല്ല... താനെന്ത് ചെയ്താലും അവരേ ഒന്നിക്കുകയുള്ളൂ.. അവരുടെ സ്നേഹം അത്രയ്ക്ക് വലുതാണ്.. ഒളിച്ചും പാത്തും ഇവിടെ ചികിത്സയ്ക്ക് വന്നിരിക്കുന്നത് അവളുടെ വീട്ടുകാരുടെ കണ്ണീർ കാണാതെയിരിക്കാനാണ്.. അങ്ങനെ ചിന്തിക്കുന്ന അവളെ പോലൊരു തങ്കത്തിനെ തന്നെ പോലൊരുത്തന് ചേരില്ല..!! ആരും അറിയാതെ സ്നേഹിച്ച് നടന്ന് സമ്മാനം കൊടുത്ത് മുങ്ങിക്കളയുന്നയാളല്ല ദേവേട്ടൻ..!! ദേവേട്ടൻ ഇവിടെ ഉള്ളതുകൊണ്ട് മാത്രമാണ് അവൾ ഇന്നും ജീവനോടെ ഇരിക്കുന്നത്..!!! തനിക്ക് ഓർമ്മവെച്ച നാൾ മുതൽ ദേവേട്ടനോട് മത്സരമായിരുന്നില്ലേ.. അപ്പോ ആ മനസ്സ് താൻ അറിയാതെ പോയതിൽ വലിയ അത്ഭുതമില്ല..!! എത്ര വലിയ പഠിപ്പ് ഉണ്ടെങ്കിലും ജോലിയുണ്ടെങ്കിലും താനൊക്കെ ഞങ്ങളുടെ ദേവേട്ടന് മുമ്പിൽ വട്ടപൂജ്യമാണ്..!! വെറും വട്ടപൂജ്യം..!! 😏
നിവേദ് എന്റെ അടുത്തേക്ക് വന്ന് ഫോൺ എനിക്ക് നേരെ നീട്ടി പിടിച്ചു.. എന്നിട്ട് ഞാൻ നോക്കി നിൽക്കേ അവൻ അവളുടേയും കേസ്ഷീറ്റിന്റേയും ഫോട്ടോകൾ ഓരോന്ന് ഓരോന്നായി സിലക്റ്റ് ചെയ്യാൻ തുടങ്ങി.. ഞാൻ നിവേദിന്റെ മുഖത്തേക്ക് നോക്കി.. അവനിൽ ഒരു ഭാവഭേദവും കണ്ടില്ല..!
എല്ലാ ഫോട്ടോകളും സിലക്റ്റ് ചെയ്ത് കഴിഞ്ഞ് അവന്റെ വിരൽ ഗ്യാലറിക്ക് ഒരു കോണിലേക്ക് പോയി..
ഷെയർ ബട്ടൺ..!!! 😰
പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ ഡിലീറ്റ് ബട്ടണിൽ വിരൽ അമർത്തി.. കൺഫേം കൊടുത്ത് എല്ലാ ഫോട്ടോകളും റിമൂവ് ചെയ്തു.. 😲
ഇപ്പോഴും നിവേദിന്റെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല.. അവൻ ഫോണിൽ ട്രാഷെടുത്ത് അതും ക്ലിയറാക്കി.. രണ്ടടി നടന്നിട്ട് എന്നെ തിരിഞ്ഞ് നോക്കി.. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുകൊണ്ട് ഞാൻ മുമ്പോട്ട് നടന്നു പുറത്തേക്ക് നോക്കി.. ആളുകളൊക്കെ പോയി കഴിഞ്ഞു.. ഞാൻ 'പൊയ്ക്കോ' എന്ന അർത്ഥത്തിൽ മുഖം തിരിച്ചു കാണിച്ചു.. തല കുനിച്ച് ഫോൺ പോക്കറ്റിലിട്ട് അവൻ ഒന്നും മിണ്ടാതെ നടന്നു നടന്നു പോയി..
ഞാൻ നെടുവീര്‍പ്പിട്ടു... "ഈശ്വരാ... അങ്ങനെ അത് കഴിഞ്ഞു...!" 😔
പെട്ടെന്നാണ് ഞാൻ ഓർത്തത്..!! അമ്മൂ...!! 😰
ഞാൻ വേഗം ഓടി.. അമ്മുവിന്റെ റൂമിലെത്തിയപ്പോൾ അവൾ അവിടെ വന്നിട്ടില്ല.. ഞാൻ അവളുടെ കട്ടലിൽ ഇരുന്നു.. ജഗ്ഗിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് കുടിച്ചു.. അങ്ങനെ ഇരുന്നപ്പോൾ അമ്മുവിനെ ചേട്ടായിയും രാധുവും കൂടി കൊണ്ട് വന്നു.. ദേവേട്ടൻ ഇപ്പോഴും എത്തിയിട്ടില്ല..!
അമ്മു തളർന്ന് കിടക്കുകയായിരുന്നു.. പാവം.. നന്നായി കരഞ്ഞിട്ടുണ്ട്.. കണ്ണീർ ഒഴുകിയ പാടുകൾ അവളുടെ കവിളിൽ ദൃശ്യമായിരുന്നു.. വേദനിച്ച് കാണും.. 😔
അമ്മുവിനെ ചേട്ടായിയും ഞാനും രാധുവും കൂടി ചേർന്ന് കട്ടിലിൽ കിടത്തി..
അമ്മു എന്നെ നോക്കി ഒരു മങ്ങിയ പുഞ്ചിരി സമ്മാനിച്ച് കണ്ണടച്ച് കിടന്നു..
രാധു ഷാൾ കൊണ്ട് മുഖം പൊത്തി ശബ്ദമുണ്ടാക്കാതെ കരഞ്ഞു.. ചേട്ടായിയുടെ മുഖത്തും ദുഖം നിഴലിച്ചു.. ചേട്ടായി രാധുവിന്റെ തോളിൽ തട്ടി.. അവൾ ചേട്ടായിയെ കെട്ടിപ്പിടിച്ച് കരഞ്ഞു..!!
അമ്മുവിന്റെ കോലം കണ്ട സങ്കടവും നിവേദിന്റെ കാര്യം ഒതുക്കിയ ക്ഷീണവും രാധുവിന്റേയും ചേട്ടായിയുടേയും നിൽപ്പ് കണ്ട ഷോക്കും എല്ലാം കൂടി ഞാൻ ആകെ അവിയലിൽ വീണ സ്ഥിതിയിലായി... 🙄
ദേവേട്ടൻ...??? ഇതുവരേയും ദേവേട്ടൻ വന്നില്ലല്ലോ...
ഇഞ്ചക്ഷൻ എടുക്കാൻ നേരം ഓടി വന്നയാൾ കീമോയുടെ ദിവസം വരാതെയിരിക്കുമോ??? 😰
(തുടരും)
രചന: അനശ്വര ശശിധരൻ
