വൈകാശി തിങ്കൾ, പാർട്ട്‌ 6

Valappottukal
കണ്ണുകൾ തുടച്ചു കൊണ്ടു വരുന്ന വൈകയേ കണ്ട് ആനി ആദ്യം ഒന്നു പരിഭ്രമിച്ചു...

എന്നാടാ... അയാൾ വീണ്ടും നിന്നെ അടിച്ചോ.....

വൈക ഒന്നും മിണ്ടാതെ അവൾക്കു നേരെ കൈകൾ രണ്ടും കാണിച്ചു കൊടുത്തു... ചുവന്നു തിണർത്തു കിടക്കുന്ന നിരഞ്ജന്റെ വിരൽ പാടുകൾ.... ആനി അവളുടെ കൈകൾ പിടിച്ചു..

അയ്യോ.. ഇതെന്താ....
Loading...

അവൻ... ആ നരി പിടിച്ചതാ.......

പല്ലിറുമ്മികൊണ്ടു വൈകാ ആനിയെ നോക്കി....

നീ വന്നേ... നമുക്ക് പോകാം......

വൈകാ സ്കൂട്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു... ആനി കേറിയിരുന്നപ്പോൾ അവൾ വണ്ടി ഓടിച്ചു പോയി...

സാർ എന്തിനാ കൈ പിടിച്ചു ഇങ്ങനെ ചെയ്തേ...

എനിക്കെങ്ങനെ അറിയാന... പിന്നെ നാളെ മുതൽ ഞാൻ ട്യൂഷന് ഇല്ല..

എന്റെ വൈകാ... അങ്കിൾ അറിഞ്ഞാൽ കൊല നടക്കും......

അറിഞ്ഞാലല്ലേ... അറിയില്ല....

നീ എന്തൊക്കെയാ പറയുന്നേ വൈക.....

വൈക വണ്ടി സൈഡാക്കി, തിരിഞ്ഞു ആനിയെ നോക്കി...

അതേ.. നമ്മൾ രണ്ടുപേരും വരും ഇങ്ങോട്ടേക്ക്.. ബട്ട്‌ നീ മാത്രം ട്യൂഷന് പോകും.... ഞാൻ എവിടേലും നിന്നോളാം... ഒരുമിച്ചു തിരിച്ചു പോകുന്നു... എന്താ..

എനിക്ക് വയ്യാ വൈക.. എന്നേം കൂടി നീ കൊലയ്ക്ക് കൊടുക്കുവോ...

ആനി തലയിൽ കൈ വച്ചു ഇരുന്നു...വൈക അവളെയൊന്ന് നോക്കി വണ്ടിയെടുത്തു....

വീട്ടിൽ എത്തും വരെ അവരൊന്നും സംസാരിച്ചില്ല.... വണ്ടി നേരെ വൈഗയുടെ വീട്ടിലേക്കു കയറ്റി അവൾ ഇറങ്ങി....സ്റ്റെപ്പ് കയറി ആനിയെ നോക്കി..

അപ്പോൾ പറഞ്ഞത് പോലെ.... നാളെ കാണാം.. പിന്നെ ഇത് നീ ആരോടും പറയണ്ടാട്ടോ..... നാണക്കേട്.....

ആനിക്ക് അതുകേട്ടു ചിരി വന്നു.. വാ പൊത്തി പിടിച്ചു അവൾ വൈകയേ നോക്കി..... അവളത് മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിപോയി...

ആ മോള് വന്നോ..... വാ പരിപ്പ് വട ഉണ്ട്.. ചായ എടുക്കാം...

എനിക്കൊന്നും വേണ്ടമ്മ... ഞാൻ പോയി ഫ്രഷ് ആകട്ടെ.. ഭയങ്കര ക്ഷീണം....

വൈക റൂമിലേക്ക് കയറിപോയി... കുളിക്കാൻ ആയി ടവൽ എടുത്തു ബാത്‌റൂമിൽ കയറി.... ചുവന്നു തിണർത്തു കിടക്കുന്ന കൈകൾ നോക്കി... നിരന്ജന്റെ മുഖം മനസ്സിൽ വന്നു.. ദേഷ്യം കൊണ്ടു അവൾ ഷവർ ഓൺ ചെയ്തു അതിനു താഴേ നിന്നു.... തണുത്ത വെള്ളം തലയിൽ വീണപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി...

കുളിച്ചു വന്നപാടെ അവൾ ബുക്ക്‌ എടുത്തു പഠിക്കാൻ ഇരുന്നു... അടുത്ത മാസം കൂടെ കഴിഞ്ഞാൽ എക്സാം ആണ്... പിന്നെ തേർഡ് ഇയർ....പഠിക്കാനും ഒരുപാട് ഉണ്ട്... എന്നാൽ മനസ് ശരിയല്ലാത്തത് കൊണ്ടു അവൾ ബുക്ക്‌ മടക്കി എഴുനേറ്റു താഴേക്ക് പോയി...

അച്ഛാ... അമ്മാ.......

അവൾ നേരെ കിച്ചണിലേക്ക് കയറി ചെന്നു... അവിടെ ദോശ ചുടുകയായിരുന്ന സീതയെ പുറകിൽ കൂടെ കെട്ടിപിടിച്ചു....

എന്ത്പറ്റി മോളെ... വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ.... വയ്യായ്ക വല്ലതും ഉണ്ടോ....
ഒന്നും ഇല്ല അമ്മാ......
എന്നാൽ പോയി മോളു വല്ലതും കഴിക്ക്.......

അവളുടെ കവിളിൽ തട്ടികൊണ്ട് സീത പറഞ്ഞു.... വൈക രണ്ടു ദോശ എടുത്ത് പ്ലേറ്റിൽ ഇട്ടു ടേബിളിൽ പോയിരുന്നു......

അപ്പോഴേക്കും വേണുവും സീതയും കൂടി അവളുടെ കൂടെ വന്നിരുന്നു.... കുടുംബകാര്യങ്ങൾ ഒക്കെ സംസാരിച്ചുകൊണ്ടു വൈക ഉഷാറായി.. അവൾ നിരഞ്ജന്റെ കാര്യം പാടെ മറന്നു...

വൈകാ... നാളെ മുത്തശ്ശിയും ബാക്കിയുള്ളവരുമൊക്കെ വരുന്നുണ്ട്.....

ആഹാ... കൊള്ളാല്ലോ... എന്താമ്മേ പെട്ടന്ന്......

മുത്തശ്ശിക്ക് നമ്മളെയൊക്കെ കാണണം എന്ന് പറഞ്ഞു... അമ്മക്ക് ലീവ് ഇല്ല മോളെ... അല്ലേൽ അങ്ങോട്ടേക്ക് പോകാമായിരുന്നു.....

ആരിത് പറയുന്നേ... സീതയോ..... എന്റെ സീത, ആ കൊച്ചിനോട് കള്ളം പറയാതെ.. അവളുടെ ഒരു ലീവ്....

വേണു സീതയെ നോക്കി പിറുപിറുത്തു...

എന്റെ വേണുവേട്ടാ, ലീവ് ഇല്ലാഞ്ഞിട്ട് തന്നെയാ...

ഒന്നു നിർത്തുവോ.... അവരെല്ലാം കൂടി വരുന്നുണ്ട് എന്നല്ലേ പറഞ്ഞത്.. വരട്ടെ...

വൈക അതും പറഞ്ഞു എണീറ്റു പോയി.... വേണും സീതയും അവളെ നോക്കി ചിരിച്ചു....

                     ♦️♦️♦️♦️♦️♦️♦️

ഞാൻ ഇല്ലാ എന്ന് നിന്നോട് പറഞ്ഞതല്ലേ.... നീ പോയാൽ മതി... ഞാൻ ദേ അവിടെ കാണും..

റോഡ് സൈഡിലുള്ള ഹോട്ടൽ കാണിച്ചു കൊണ്ടു വൈകാ ആനിയോട് പറഞ്ഞു..

ദേ നീ വരുന്നുണ്ടോ...

ആനിക്ക് ദേഷ്യം വന്നു... വൈകാ അതൊന്നും കാര്യമാക്കാതെ വണ്ടിയുടെ ചാവി അവൾക്ക് നേരെ എറിഞ്ഞു കൊണ്ടു മുന്നോട്ട് നടന്നു... അന്നേരത്താണ് നിരഞ്ജൻ കാറിൽ നിന്നും ഇറങ്ങി വരുന്നത് ആനി കണ്ടത്.. അവൻ വൈകയേ കണ്ടിരുന്നു പുറത്തേക്ക് പോകുന്നത്..

എന്താ അവനി, ഇവിടെ നില്കണേ....

തല ചെരിച്ചു കൊണ്ടു വൈക പോയ ഭാഗത്തേക്ക് നോക്കി.....

അവൾ എങ്ങോട്ടാ... ക്ലാസ്സ്‌ തുടങ്ങാനായി......

അവൾ ട്യൂഷൻ നിർത്തി.......

നിരഞ്ജൻ കേൾക്കാൻ ആഗ്രഹിക്കാത്തത്  എന്തോ കേട്ടപോലെ ആനിയെ നോക്കി..

സാർ ഇന്നലെ അവളോട്‌ ചെയതത് അവൾക്ക് പിടിച്ചില്ല... അതുകൊണ്ട് ആണ്... ഇനി വരുന്നില്ലെന്ന് പറഞ്ഞു...

ഓ അങ്ങനെ ആണോ.. അപ്പോൾ ഞാൻ ആണല്ലേ പ്രശ്നം....

ആനി ഒന്നും പറഞ്ഞില്ല....നിരഞ്ജൻ അവളെ കടന്നു മുന്നോട്ട് നടന്നു... കുറച്ചു ദൂരം ചെന്നു ആനിയെ തിരിഞ്ഞു നോക്കി..

അവനി....അവളോട്‌ പറഞ്ഞേക്ക് നാളെ മുതൽ ട്യൂഷന് വന്നോളാൻ... ഞാൻ ഇന്നും കൂടി മാത്രേയുള്ളു.... നാളെ മുതൽ മൂന്നു മാസം ഞാൻ ഉണ്ടാകില്ല...... സന്തോഷത്തോടെ വന്നോളാൻ പറയ് വൈകാശിയോട്....

നിരഞ്ജൻ അതും പറഞ്ഞു നടന്നു നീങ്ങി.. ആനിക്കും അത് കേട്ടപ്പോൾ സന്തോഷമായി... അവൾ അവനു പുറകെ ക്ലാസിലേക്ക് നടന്നു....

                        ♦️♦️♦️♦️♦️♦️♦️

ട്യൂഷൻ കഴിഞ്ഞു പുറത്തേക്കിറങ്ങിയ നിരഞ്ജൻ സ്കൂട്ടിയിൽ ചാരി നിൽക്കുന്ന വൈകയേകണ്ടു... അവളെ ചിരിച്ചു കാണിച്ചു കൊണ്ടവൻ നടന്നു നീങ്ങി. അതുകണ്ടപാടെ അവൾ മുഖം തിരിച്ചു നിന്നു.

ടി... ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്... നിനക്കു നാളെ മുതൽ ട്യൂഷന് വരാം... സാർ ത്രീ മന്ത്സ്‌ ഇവിടില്ല...

ഏ.... സത്യം.....

വൈക വിശ്വസിക്കാൻ ആകാതെ ആനിയെ നോക്കി...

സത്യാടി.... ദേ അയാൾ എന്നോട് നേരിട്ട് പറഞ്ഞതാ... പിന്നെ നിന്നോട് പറയാനും പറഞ്ഞു...

എന്ത്........

നാളെ മുതൽ ട്യൂഷന് വരാൻ.... സാർ ഉണ്ടാവില്ലെന്നു പറയാൻ....

ഓ പിന്നെ... അതൊക്കെ അയാളുടെ അടവ് ആയിരിക്കും... ഞാനെങ്ങും ഇല്ലാ... ഹും

അവൾ പറഞ്ഞത് വിശ്വസിക്കാൻ വൈകാ തയാറായില്ല.... ആനി കുറെ പറഞ്ഞിട്ടും അവൾ ട്യൂഷന് വരില്ലെന്ന് തീർത്തു പറഞ്ഞു....
അവളോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടു ആനി പിന്നൊന്നും പറഞ്ഞുമില്ല...

അവര് രണ്ടുപേരും വീട്ടിൽ എത്തുമ്പോൾ പുറത്ത് ആരെയും കണ്ടില്ല... രണ്ടു എക്സ്ട്രാ കാർ കിടപ്പുണ്ട് മുറ്റത്തു....

ആരാ വൈകാ വന്നേക്കുന്നത്...... വിരുന്നുകാർ ആണോ.....

ആ... ആർക്കറിയാം വാ നോക്കാം....

സ്കൂട്ടിയുടെ ചാവി കറക്കികൊണ്ടു രണ്ടുപേരും അകത്തേക്ക് കയറി.....
അമ്മേ... അമ്മേ.....

വിളിച്ചു കൂവികൊണ്ടു അകത്തേക്ക് ചെന്ന വൈകാ അവിടെ ഹാളിൽ ഇരിക്കുന്നവരെ കണ്ടു ഞെട്ടി...
നിനക്കുള്ള പണിയാണല്ലോ....

ആനി വൈഗയുടെ ചെവിയിൽ പതിയെ പറഞ്ഞു..
പ്രിയാന്റിയും ഫാമിലിയും പിന്നെ കാനഡക്കാരും..
വേണുവും മധുവും അവിടെ കൂടെ ഇരിപ്പുണ്ട്...

ആ മോള് വന്നോ.... ഞങ്ങൾ കുറെ നേരമായി വന്നിട്ട്....വേണു പറഞ്ഞു, നിങ്ങൾ ട്യൂഷൻ കൂടി കഴിഞ്ഞേ വരുള്ളൂ എന്ന്...

മധുര എഴുന്നേറ്റു അവളുടെ അടുത്തേക്കു വന്നു... അപ്പോഴാണ് ചായയും കൊണ്ടു അവന്തികയും സീതയും അങ്ങോട്ടേക്ക് വന്നത്..

ആനി, വൈകാ.... ചെന്നു ഫ്രഷ് ആയിട്ട് വാ...

ഓക്കേ അമ്മ... വാടി... ഞങ്ങൾ ഇപ്പോൾ വരാം ആന്റി...

ആനി വൈഗയുടെ കൈയും പിടിച്ചു മുകളിലേക്ക് പോയി..

ഡി.. ഇത് മറ്റതാ.......

എന്ത്.....

പെണ്ണുകാണൽ........

അയ്യേ........ പെണ്ണുകാണാലോ... എന്നിട്ട് ആ കോന്തൻ മോഹിതിനെ എങ്ങും കാണുന്നില്ലല്ലോ....

കണ്ണു തുറന്നു നോക്കിയാൽ കാണാം....

ആരോ പറയുന്നത് കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കിയപ്പോൾ അവിനാഷിന്റെ കൂടെ കൈകെട്ടി ചിരിച്ചോണ്ട് നിൽക്കുന്ന മോഹിതിനെ ആണ് കണ്ടത്....

വൈകയും ആനിയും ആകെ ചമ്മി... അവരുടെ നിൽപ് കണ്ടു അവിനാഷ് വന്നു വൈകയേ ചേർത്ത് പിടിച്ചു...

അതേ മോഹിത്... വലിയ നാക്കുണ്ട് ഇവൾക്ക്.. നീ കുറച്ചു കഷ്ടപ്പെടേണ്ടി വരും പിടിച്ചു നില്കാൻ...

ഒന്ന് പോയെ സോഡാ.... അല്ല അഭിയേട്ട....

ഡി.. നിന്നെ....

അഭി അവളുടെ മൂക്കിൽ പിടിച്ചൊന്നു പിച്ചി...

മോഹിതേട്ടൻ നേരത്തെ വന്നോ...

ഇല്ലാ... കുറച്ചു സമയം ആയതേയുള്ളു... അല്ല അവനിയും ട്യൂഷന് പോകുന്നുണ്ടോ...

ഉണ്ടല്ലോ.. ഞങ്ങൾ കോളേജ് കഴിഞ്ഞു ട്യൂഷന് പോകും.. മാത്‍സ് മാത്രം...

എന്നാൽ ഞങ്ങൾ ഫ്രഷ് ആയിട്ട് വരാം..... വാ...

ആനിയും വൈകയും റൂമിലേക്ക് കയറി.. പോകുന്നതിനിടയിൽ വൈകാ ഒളി കണ്ണിട്ട് മോഹിതിനെ നോക്കി.. അവനാണേൽ അവിനാഷിനോടു കത്തിയടിച്ചോണ്ട് നിൽകുവാണ്.......

                  ♦️♦️♦️♦️♦️♦️♦️♦️

അവര് രണ്ടുപേരും താഴെ എത്തിയപ്പോൾ വീട്ടുകാർ എല്ലാം കൂടെ ഭയങ്കര ചർച്ചയിൽ ആണ്... മെല്ലെ അതിലൊന്നും കൂടാതെ രണ്ടുപേരും കിച്ചണിലേക്ക് സ്കൂട്ടായി... വൈശു അവിടെ നിന്ന് ബേക്കറി അടിച്ചു കേറ്റുന്നുണ്ട്..

ഡി കള്ളി.....

കള്ളിയോ...

ആ... കള്ളി.... എന്റെ പലഹാരപാത്രം ആണെടി അത്....

വൈശുവിന്റെ കയ്യിൽ നിന്നും പാത്രം വാങ്ങിക്കൊണ്ടു വൈക അവളേ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു...

നിന്റെ പത്രമോ.. പോടി.... എന്റെയും കൂടി വീടാ.....

കെട്ടിച്ചു വിട്ടവരെല്ലാം ആ വഴിക്ക് പൊക്കോണം... ഹും

വൈക ആനിയെ നോക്കി കണ്ണിറുക്കി... ആനി ആണെങ്കിൽ അവളോട് പതുക്കെ സംസാരിക്കാൻ പറയുന്നുണ്ട്..

ആഹാ.... കെട്ടിച്ചു വിട്ടാൽ പൊക്കോളാനോ... എന്നാലേ മോളും റെഡി ആയിക്കോ...

ദാ അവര് വന്നിരിക്കുന്നതെ നിന്നെ കൊണ്ടു പോകാനാ .....

ആനി ചിരിച്ചു കൊണ്ടു വൈകയേ നോക്കി.. എന്നാൽ അവൾ കൂസലില്ലാതെ നില്കുനുണ്ട്...

നിന്റെ കല്യാണം ആണെന്ന്......കേട്ടോ നീ

എന്റെ പൊന്നു ആനി..... അതെനിക്ക് മനസിലായി....കാളകൾ വാല് പോകുമ്പോൾ അറിയാലോ... പിന്നെ നാളെയൊന്നും അല്ലല്ലോ... ടൈം കിടക്കുവല്ലേ മോളെ

ആനിയെ കെട്ടിപിടിച്ചു കൊണ്ടു വൈകാ പറഞ്ഞു....

നിനക്ക് അവനെ ഇഷ്ടപ്പെട്ടോ വൈകാ....

അതെന്താ ചേച്ചി അങ്ങനെ ചോദിച്ചേ....

അല്ല... അവനൊരു അമൂൽ ബേബി ആണോന്ന് ഡൌട്ട്...

അമുൽ ബേബി ആ സോഡാകുപ്പി...ആാാ.....ഇടിക്കാതെ ആനി....

ആനി അവളുടെ പുറത്തിനിട്ടു നല്ല കുത്തു വച്ചു കൊടുത്തു..

പിന്നെ.... എന്റെ ചേട്ടനെ പറഞ്ഞാൽ മിണ്ടാതിരിക്കണോ....
Loading...

അയ്യോ.... വേണ്ടായേ.....

അവൾ കൈകൂപ്പികൊണ്ടു ആനിയെ നോക്കി.... അപ്പോഴേക്കും സീത വന്നു അവരെ വിളിച്ചു ഹാളിലേക്ക് പോയി..
വേണു... എല്ലാം തീരുമാനിച്ച പോലെ..... മോൾടെ എക്സാം കഴിഞ്ഞാൽ കല്യാണം...... റിസപ്ഷൻ കഴിഞ്ഞു ഞങ്ങൾ ക്യാനഡക്ക് പോകും..... മോളും വരട്ടെ..... വെക്കേഷന് കഴിഞ്ഞു തിരിച്ചു വരാം.... എന്താ....

ഓക്കേ പാർത്ഥൻ......

കൈ കൊടുത്തു കൊണ്ടു വേണു വൈകയെ നോക്കി... അവളാണെങ്കിൽ ഇപ്പോൾ ബോധം പോകും എന്ന മട്ടിൽ ആനിയെ ചാരി നില്പുണ്ട്.... മോഹിത് നിർവികാരനായി സോഫയിലും.....

ആ മക്കൾക്ക് സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം... അല്ലെ സീത.....

ചെല്ല് മോനെ......

മധുര മോഹിതിനെ എഴുന്നേൽപ്പിച്ചു വിട്ടു.. അവൻ വൈകയേ നോക്കി പുറത്തേക്ക് നടന്നു.... സീത കണ്ണുകൊണ്ടു വൈകയോട് ചെല്ലാനായി കാണിച്ചു.... വളരെ ദയനീയമായി ആനിയെ നോക്കി അവൾ അവന്റെ പുറകെ പോയി....(തുടരും...)
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

രചന: ചാരുവർണ്ണ

To Top