ഒരു Compicated ലൗ സ്റ്റോറി, Part 7

Valappottukal

അങ്ങനെ അന്നത്തെ പ്രഭാതം പൊട്ടിവിടർന്നു.

എഴുത്തെന്നറ്റപ്പോ തൊട്ടു കൊച്ചു ടെൻഷനിൽ ആണ്. ബെഡിൽ നഖം കടിച്ചിരിക്കുന്ന അവളെ നോക്ക് അമ്മു പറഞ്ഞു, "നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ എന്റ കുഞ്ഞേ! പ്രെശ്നം ഒന്നും കാണില്ല. നമ്മുടെ ഇന്നലെത്തെ നമ്പർ ഏറ്റു കാണുമെന്നു എനിക്ക് 99 % ഉറപ്പുണ്ട്. "

"അപ്പൊ ആ ബാക്കി 1% ന്റെ അർഥം എനിക്ക് തല്ലു കിട്ടുമെന്നാണോ?" കൊച്ചു പേടിയോടെ മുഖംഉയർത്തി ചോദിച്ചു.

"നീ ഒന്ന് സമാധാനപ്പെടെന്റെ കൊച്ചു. നമുക്ക് കോളേജിൽ ചെല്ലുമ്പോ അറിയാല്ലോ എന്താ sസംഭവിക്കാൻ പോവുന്നെന്ന് " അമ്മു സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.

"അല്ലെങ്കിലേ അങ്ങേരു എന്നെ നരകത്തിലോട്ടു ചവിട്ടിത്താഴ്ത്താൻ റെഡി ആയിട്ടാണ് എന്നും കോളേജ് ലേക്ക് വരുന്നത്. ഇന്ന് പെണ്ണുമ്പുള്ള പോയി ഇതും കൂടെ പറഞ്ഞു കൊടുത്ത എന്റെ കാര്യത്തിൽ ഇന്ന് ഒരു തീരുമാനം ആവും." കൊച്ചു പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

"എടി അതിനല്ലേ ഇന്നലെ നമ്മൾ ഒരു കൌണ്ടർ ഇട്ടതു." അമ്മു പറഞ്ഞു.

"പക്ഷെ അത് വർക്ക് ഔട്ട് ആയില്ലെങ്കിലോ?" കൊച്ചു ന്റെ ടെൻഷൻ മാറിയിട്ടില്ല.

"അതപ്പോഴല്ലേ... അപ്പൊ നോക്കാം. ഇതൊക്കെ ചീള് കേസ്... നീ വിട്ടു കള." അമ്മു ആശ്വസിപ്പിച്ചു.

"ഛെ! ഇന്നലെ വെറുതെ അത്രേം ഡയലോഗ് ഇറക്കേണ്ടായിരുന്നു. അവളുടെ വാർണിംഗും കോപ്പും ഒക്കെ കേട്ടപ്പോ ഒരു ഫ്ലോയിൽ അങ്ങ് വന്നു പോയതാ! ഏതു നേരത്താണോ!" കൊച്ചു തലയിൽ കൈ വച്ചു.

"എന്തായാലും ഇറങ്ങി! ഇനിയിപ്പോ വരുന്നിടത്തു വച്ചു കാണാം. നീ റെഡി ആവാൻ നോക്ക്." അമ്മു അവളെ ബെഡ്il നിന്നിറക്കി ബാത്രൂം ലേക്ക് തള്ളി വിട്ടു.

****************************
തലേന്ന് അമ്മു പ്രെശ്നം വിളിച്ചു പറഞ്ഞപ്പോ തന്നെ അമൻ അത് ബാക്കി ഉള്ളവരും ആയി ഷെയർ ചെയ്തിരുന്നു. വീട്ടുകാരെ ഒക്കെ ചീത്ത പറഞ്ഞു വൾഗർ കമന്റ്സ് ഒക്കെ പറഞ്ഞു എന്ന് കേട്ടപ്പോ എല്ലാവർക്കും ദേഷ്യം ആയി. അതിനെ കുറിച്ച് ചോദിക്കാൻ ഉദ്ദേശിച്ചു തന്നെ ആണ് ഇഷാൻ ഒക്കെ കോളേജിൽ എത്തിയത്.

ഇഷാൻ ക്ലാസ് ലേക്ക് കയറിയ ഉടനെ തന്നെ ബെനെഡിറ്റയും ഫ്രണ്ട്സും നേരെ അവന്റ അടുത്തേക്ക് ചെന്ന്. വരുൺ ചോദിച്ചോളാന്നു പറഞ്ഞിരുന്നത് കൊണ്ടും ,പണ്ടേ അവളെ ഇഷ്ടം അല്ലാത്തതു കൊണ്ടും ഇഷാൻ മൈൻഡ് ചെയ്യാതെ കടന്നു പോവാൻ തുടങ്ങി. അവൾ അവന്റെ കൈ പിടിച്ചു നിർത്തി പറഞ്ഞു.

"ഡാ. . ഞാൻ നിനക്ക് ഒരു വാണിംഗ് തരാൻ വന്നതാ. .. ഫസ്റ്റ് ഇയർ ലെ ഒരു പെൺകൊച്ചു ഇന്നലെ നിന്നെ ഒരു മാസത്തിൽ വളയ്ക്കും എന്ന് ഇന്നലെ മെസ്സിൽ വച്ചു അവളുടെ ഫ്രണ്ട്‌സുമായി ബെറ്റ് വയ്ക്കുന്നത് കേട്ടു.

"ഓഹോ ആരാണാ പെൺകൊച്ചു! നമ്മടെ ചെക്കനെ വളയ്ക്കുംന്നു ഇത്ര കോണ്ഫിഡൻസോടെ  പറയണമെങ്കിൽ അവൾ ഇച്ചിരി കൂടിയ ഐറ്റം ആയിരിക്കേണല്ലോ. " പുറകെ വന്ന അനിരുദ്ധ് ചോദിച്ചു.

"ഒരു ഹന്ന ഇല്ലേ? നമ്മുടെ ഡിപ്പാർട്ട്‌മെന്റിലെ തന്നെ. അവളാ" ബെനെഡിറ്റ പറഞ്ഞു നിർത്തി.

ഇത് കേട്ട് ഇന്നലെത്തെ റാഗിങ്ങിനെ കുറിച്ചു പറയാൻ വന്ന വരുണിനെ ഇഷാൻ കണ്ണ് കൊണ്ട് തടഞ്ഞു....

"അതിനിപ്പോ ഞാൻ എന്ത് വേണം?" ഇഷാൻ കടുപ്പിച്ചു അവളോട് ചോദിച്ചു.

"ഒന്നും വേണ്ട. .. കേട്ടപ്പോ ഞാൻ പറഞ്ഞുന്നെ ഉള്ളു." അവൾ ആകെ ചമ്മി പറഞ്ഞു.

"ഓ ശെരി! താങ്ക്സ്!" എന്ന് പറഞ്ഞു ഇഷാൻ അവന്റെ ബെഞ്ചിൽ പോയിരുന്നു. അവന്റെ ഫ്രണ്ട്സ് അവളെ കടുപ്പിച്ചു ഒന്ന് നോക്കി അവരുടെ ബെഞ്ചിൽ പോയിരുന്നു.

"ഡാ എന്താ, അവളോട് ചോദിക്കേണ്ടേ?" വരുൺ ഇഷാനോട് ചോദിച്ചു.

"എനിക്കെന്തോ ഇപ്പൊ ഒരു ഡൌട്ട്! ഇന്നലെ അവള് വിളിച്ചു പറഞ്ഞതിലെന്തോ കള്ളത്തരം ഇല്ലെന്നു." ഇഷാൻ പതുക്കെ പറഞ്ഞു.

നേരാ... ഇവള് പറഞ്ഞത് ശെരി ആണെങ്കിൽ അവളുമാര് ഒരു തട ഇട്ടതാണ് ഇന്നലെ. അല്ലെങ്കിൽ അവള് പറഞ്ഞത് പോലെ ബെനെഡിറ്റ ഒക്കെ ഇന്നലെത്തെ അവളോടൊക്കെ ഉള്ള ചൊരുക്ക് തീർക്കാൻ നമ്മളെ യൂസ് ചെയ്യുന്നു. രണ്ടും നല്ല ബെസ്റ്റ് ടീമ്സ്‌ ആയതു കൊണ്ട് ആരോട് ചോദിച്ചാലും സത്യം അറിയില്ല. അതുകൊണ്ടു ഇപ്പൊ നമുക്കു ഇതിൽ ഇടപെടേണ്ട. ആരും എവിടേം പോവുന്നില്ലല്ലോ. നമുക്ക് കാണാം. " അനിരുധും പറഞ്ഞു.

എല്ലാവരും തലകുലുക്കി സമ്മതിച്ചു.

**********************************************

"ഡി, ഇഷാനും ഗാങ്ങും നമ്മടെ ബിൽഡിംഗ് ന്റെ ബാക് ലെ മരത്തിന്റെ അടുത്തുണ്ട്. വാ പോവാം." അമ്മുവും മെഹറുവും ക്ലാസ് ലേക്ക് ഓടിക്കയറി വന്നു കൊണ്ട് പറഞ്ഞു.

"ഇയ്യോ, വേണോടി?" കിച്ചു പേടിച്ചു അമ്മുനോട് ചോദിച്ചു.

"നീ വാ! ആദ്യം നമുക്ക് അവരുടെ മുന്നിൽ ഒന്ന് ചുറ്റിക്കറങ്ങി നോക്കാം. സംഭവം അറിഞ്ഞിട്ടുണ്ടെങ്കിൽ എന്തായാലും അവരുടെ ഭാഗത്തു നിന്ന് ഒരു മൂവ് ഉണ്ടാവുല്ലോ. വായിലിരിക്കുന്നതു നല്ല അന്തസ്സായിട്ടു പോയി വാങ്ങിച്ചിട്ടു, ഇന്ന് തന്നെ ആ പെറ്റെണീറ്റ ക്കു കാശ് കൊടുത്തു അതങ്ങു സ്റ്റലെ ചെയ്യാം. അവരുടെ ഭാഗത്തു നിന്ന് reaction ഒന്നും ഇല്ലെങ്കിൽ, ഇന്നലെത് പ്ലാൻ ഏറ്റു, നമ്മളുടെ മിഷൻ ണ്ട് അടുത്ത phase ലേക്ക് കടക്കാം." പൊന്നു explain ചെയ്തു.

"അങ്ങേരെങ്ങാൻ തല്ലുവോ എന്നെ?" കൊച്ചു ആണ്.

"ഹേയ് തല്ലാതൊന്നും ഇല്ല... ഇല്ലായിരിക്കും അല്ലെ മെഹ്രു!" പൊന്നു ചോദിച്ചു.

"ഒരു തല്ലല്ലേ... വാങ്ങിയെരെ" മെഹ്രു കൊച്ചുന്റെ മുഖത്തു നോക്കി കണ്ണിറുക്കി പറഞ്ഞു.

"പോടീ മരപ്പട്ടി!!!" കൊച്ചു നു ദേഷ്യം വന്നു.

"വാ ബെൽ അടിക്കുന്നതിനു മുന്നെ പോവാം" എല്ലാരും department ന്റെ ബാക് സൈഡ് ലക്‌ഷ്യം വച്ചിറങ്ങി.

***********************************************

"ദേ അവര് അവിടെ ഉണ്ട്... ആദ്യം നമുക്ക് ചുമ്മാ ഒന്ന് മുന്നിൽ കൂടെ പോവാം... വിളിച്ചില്ല എങ്കിൽ ഫേസ് 1

ക്ലിയർ! കൊച്ചു വാ. .. " മെഹ്രു വിളിച്ചു.

കൊച്ചുവും മെഹ്‌റും ചുമ്മാ അവർക്കു കാണാൻ പാകത്തിൽ ഒരു സൈഡ് ന്നു മറ്റേ സൈഡ് ലേക്ക് നടന്നു. മെഹ്രു മനപ്പൂർവം അവരുടെ സൈഡിലേക്ക് നോക്കിയില്ല. കൊച്ചുവിന് പേടി കാരണം നോക്കാനും പറ്റിയില്ല. ഇഷാനിന്റെ ഒക്കെ ഭാഗത്തു നിന്ന് വിളി ഒന്നും ഉണ്ടായില്ല.

"okay. looks like our plan worked. ഇനി അടുത്തതു്. you ready, കൊച്ചു?" മെഹ്രു പേടിച്ചു വിറച്ചു നിക്കുന്ന കൊച്ചു നോട് ചോദിച്ചു.

"മെഹ്രു എനിക്ക് ശ്വാസം മുട്ടുന്നത് പോലെ. ഒരു 8 ന്റെ പണി അവിടെ വെയിറ്റ് ചെയ്യുന്നതു പോലെ. നമുക്ക് ഒന്ന് കൂടെ ആലോചിച്ചു പ്ലാൻ ചെയ്തിട്ട് വന്നാലോ!" കൊച്ചു ചോദിച്ചു.

"ഡി... ആകെ 30 ഡേയ്സ് ഉള്ളു. അതിനുള്ളിൽ അങ്ങേരെ കൊണ്ട് നിന്നെ പ്രേമിപ്പിക്കേണം. ടൈം കളയാനില്ല. നിനക്കെന്നാ ഇത്ര പേടി. ഇതുവരെ ഇല്ലാത്തൊരു പേടി! നീ ആദ്യം ഒരു deep ബ്രീത് എടുക്കു. കം ഓൺ... inhale..."

കൊച്ചു ശ്വാസം ഉള്ളിലേക്ക് വലിച്ചു. ..

"now, exhale..."

അവൾ ശ്വാസം പുറത്തേക്കു വിട്ടു. ..

"ഇനി ഒന്ന് നന്നായിട്ടു ചിരിച്ചേ... ഈ ചിരിയിൽ അങ്ങേരു വീഴണം."

കൊച്ചു ഒരു സെക്കന്റ് കണ്ണടച്ചു. .. എന്നിട്ടു പതുക്കെ കണ്ണ് തുറന്നു. .. മനോഹരം ആയൊരു പുഞ്ചിരി അവളുടെ മുഖത്തു സ്ഥാനം പിടിച്ചു.

"perfect! ഓർമ്മ ഉണ്ടല്ലോ... ഡയലോഗ് ഡെലിവറി ഒക്കെ ഞാൻ ചെയ്തോലാം. നീ ഫുൾ expression കൊടുത്തോണം. അങ്ങേരുടെ കണ്ണിൽ വേണം നോക്കാൻ. ചിരി മാറ്റരുത്. wait! ഒരിച്ചിരി നാണം ആഡ് ചെയ്തേ ചിരിയിൽ. ഒകായ് മതി മതി... എല്ലാം ഒരു ലൈറ്റ് അളവിൽ മതി ... ഓവർ ആക്കരുത് ... അറിയാല്ലോ... പാളിയാൽ എന്നേം നിന്നേം കൂടെ അവര് പഞ്ഞിക്കിടും. മനസ്സിലായല്ലോ?" മെഹ്രു കൊച്ചുവിന് ടിപ്സ് പറഞ്ഞു കൊടുത്തു.

കൊച്ചു തലയാട്ടി.

"വാ" മെഹ്രു കൊച്ചുവിന്റെ കയ്യിൽ പിടിച്ചു.

2 രും ഒരു deep breath വീണ്ടും എടുത്തു മുന്നോട്ടു നടന്നു.

***********************
'ദേണ്ടടാ... 2 എണ്ണം വീണ്ടും വരുന്നുണ്ട്..." അനിരുദ്ധ് ഇഷാനെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

എല്ലാവരും അവരെ നോക്കി. അവരു കണ്ടായിരുന്നു 2 ഉം കൂടെ നേരെത്തെ പോവുന്നത്. മൈൻഡ് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യും ന്നു അറിയാൻ വേണ്ടി ആണ്‌ നോക്കാതെ ഇരുന്നത്.

ഹാഷിം തന്നെ നോക്കുന്നത് കണ്ടു മെഹ്രു പതിയെ കഴുത്തിൽ ചുറ്റി കിടന്നിരുന്ന സ്റ്റാൾ തലയിലേക്ക് ഇട്ടു. ഹാഷിം ന്റെ മനസ്സിൽ വീണ്ടും ഒരു 5-6 ലഡ്ഡു ഒരുമിച്ചു പൊട്ടി.

അവർ അവരുടെ അടുത്തെത്തി. എല്ലാരും ഒന്നും മിണ്ടാതെ കൊച്ചുവിനെയും മെഹ്റുവിനെയും നോക്കി നിന്ന്. ഇഷാൻ ന്റെ കണ്ണ് കൊച്ചുവിന്റെ മുഖത്താണ്. അവൾ തല കുമ്പിട്ടു നിക്കുവാന്.

"ഇക്കാ..." മെഹ്രു പതിയെ ഹാഷിം നെ വിളിച്ചു.

അവനു മനസ്സിൽ ഐസ് വാട്ടർ കോരി ഒഴിച്ഛ് ഫീൽ ഉണ്ടായി.

"എന്താ, സന" അവൻ അവളോട് ആർദ്രം ആയി ചോദിച്ചു.

"ഇന്ന് വൈകുന്നേരം ഫുട് ബോൾ കളിക്കുന്നുണ്ടോ?" മെഹ്രു ചോദിച്ചു.

"എന്തെ?" ഇഷാൻ കൊച്ചുവിന്റെ മുഖത്തു നോക്കി ചോദിച്ചു.

"വൈകുന്നേരം സ്റ്റേ ബാക് ചെയ്യാനാ. ഹെല്പ് ചെയ്യാനായിട്ടു." മെഹ്രു ഭവ്യതയോടു കൂടെ പറഞ്ഞു.

"തീരുമാനിച്ചില്ല. എന്തായാലും ക്ലാസ് കഴിയുമ്പോ ഗ്രൗണ്ട് ലേക്ക് പോരേ." അപ്പോഴും താഴേക്കു മിഴിയൂന്നി നിൽക്കുന്ന കൊച്ചുവിനെ തന്നെ നോക്കിക്കൊണ്ടു പറഞ്ഞു.

"ശെരി, ചേട്ടായി." മെഹ്രു ഇഷാനോട് പറഞ്ഞു.

"വൈകുന്നേരം വരാം" ഹിശാമിന്റെ മുഖത്തു നോക്കി ആണ് മെഹ്രു അത് പറഞ്ഞത്. ഹാഷിം അവളെ തന്നെ നോക്കി വണ്ടർ അടിച്ചു നിന്നു

അവര് പതിയെ തിരിഞ്ഞു നടന്നു. കുറച്ചു steps മുന്നോട്ടു നടന്നിട്ടു കൊച്ചു പതിയെ തിരിഞ്ഞു നോക്കി. .. തന്നെ നോക്കുന്ന ഇഷാന് വശ്യമായ, നാണത്തിൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു വേഗം നേരെ നടന്നു പോയി. ..

"അളിയോ... ബെന്ന പറഞ്ഞത് മൊത്തത്തിൽ അങ്ങ് തള്ളിക്കളയേണ്ട... എന്തോ ഒരു വശപിശകുണ്ട്. അവളുടെ ആ തിരിഞ്ഞുള്ള നോട്ടം കണ്ടോ?" അമൻ ഇഷാനിന്റെ തോളത്തു കൈ ഇട്ടു കൊണ്ട് പറഞ്ഞു.

"hmmmm... വരട്ടെ കാണാം.." ഇഷാൻ പറഞ്ഞു...

*********************************************************
department ന്റെ ഫ്രണ്ടിൽ എത്തിയപ്പോ കൊച്ചുവും മെഹറുവും ഒന്ന് നിന്നു. തിരിഞ്ഞു നോക്കി. ആരും പുറകിൽ ഇല്ലന്ന് ഉറപ്പു വരുത്തി. ..

"എന്റള്ളോഹ്! 2 മിനിറ്റ് കൂടെ അവിടെ നിന്നിരുന്നെങ്കിൽ ഞാൻ വല്ല ഹാർട്ട് അറ്റാക്ക് ഉം വന്നു ചത്തേനെ" മെഹ്രു ഞെഞ്ചിൽ കൈ വച്ചു പറഞ്ഞു.

"സത്യം! എപ്പോ വേണേലും ഒരു അടി പ്രതീക്ഷിച്ച ഞാൻ നിന്നെ! തല പൊക്കിയില്ല. പൊക്കിയാൽ അടി വീണാലോ!" കൊച്ചു പറഞ്ഞു.

അവർ ചിരിച്ചോണ്ട് ബാക്കി ഉള്ളവരുടെ അടുത്തേക്ക് ഉണ്ടായതൊക്കെ പറയാൻ വേണ്ടി ഓടി.

**************

"അപ്പൊ വൈകുന്നേരം ഗ്രൗണ്ട്il മീറ്റ് ചെയ്യേണല്ലേ!" പൊന്നു ചോദിച്ചു.

"yeah... ഡി നീ ഇന്നത്തെ അതെ രീതിയിൽ നിന്നാൽ മതി... dialogues ഒന്നും വേണ്ട. ഫുൾ looks കൊണ്ടുള്ള കളി മതി കുറച്ചു ഡേയ്സ് ലേക്ക് ... സംസാരം നമുക്ക് അടുത്ത ഫേസിൽ ഇൻട്രൊഡ്യൂസ് ചെയ്‌താൽ മതി. " മെഹ്രു പറഞ്ഞു.

"mmmm.. ശെരി" കൊച്ചു സമ്മതിച്ചു.

***********************************************
ഇശാനൊക്കെ വൈകുന്നേരം ഗ്രൗണ്ടിലേക്ക് വരുമ്പോ കണ്ടു അവിടെ അവരെ വെയിറ്റ് ചെയ്തിരിക്കുന്ന കൊച്ചുവിനെയും കൂട്ടരെയും.

"ബെന്നക്കു നന്ദി പറയേണ്ടി വരും മോനെ! നീ എല്ലാം അവിടെ ഇരിപ്പുണ്ട്... there is something fishy for sure. " അമൻ അനിരുദ്ധ് നോടും ഇഷാനിനോടും പറഞ്ഞു. അത് തന്നെ ആണ് അവരും ആലോചിച്ചുകൊണ്ടിരുന്നത്.

അല്ലെങ്കിൽ ഇവരെ കാണുമ്പോ മുങ്ങി നടന്നിരുന്ന പെണ്പിള്ളേരു ദേ അവരെ വെയിറ്റ് ചെയ്തു പണി വാങ്ങുന്നു. എല്ലാർക്കും നല്ല ഉടായിപ്പു ഫീൽ ചെയ്തു.

"കൊടഞ്ഞാലോ?" വരുൺ ഇഷാനോട് ചോദിച്ചു.

"അതിലെന്താടാ രസം! അവളുമാര് കളിക്കട്ടെ. അവളുടെ ഓക്കെ അപ്പാപ്പനെ വിറ്റ കാശ് നമ്മടെ കയ്യിലുണ്ട്. എവിടെ വരെ പോവുമെന്ന് നോക്കട്ടെ." ഇഷാൻ അവനോടു പറഞ്ഞു.

ചിരിച്ചു കൊണ്ട് അവർ നടന്നു ഗ്രൗണ്ടിൽ എത്തി .

"aahha... എല്ലാരും ഉണ്ടല്ലോ? എന്താ പെട്ടന്ന് ഒരു ഉത്സാഹം ഹെല്പ് ചെയ്യാൻ." അനിരുദ്ധ് പൊന്നുവിനോടായി ചോദിച്ചു.

"നമ്മുടെ കോളേജ് ടീമിൽ നിങ്ങൾ ഉണ്ടെന്നു ഇന്നാണ് അറിഞ്ഞേ. അപ്പൊ നിങ്ങളെ encourage ചെയ്യണം ന്നു തോന്നി . അതിനു ഞങ്ങളെ കൊണ്ട് ആവുന്നത് പോലെ ഹെല്പ് ചെയ്യാൻ വന്നതാ" പൊന്നു മനോഹരമായി ചിരിച്ചു കൊണ്ട് പറഞ്ഞു.

"വളരെ നല്ലകാര്യം" അനിരുധും അവളെ നോക്കി പുഞ്ചിരിച്ചു.

അവരും സ്റ്റെപ്പിൽ ഇരുന്നു. ഇഷാൻ കൊച്ചു ന്റെ കുറച്ചു മുന്നിൽ ആയി എന്നാൽ അവളെ നല്ലോണം കാണാൻ പാകത്തിൽ ആണ് ഇരുന്നത്. കൊച്ചു ഇപ്പോഴും അവനെ നോക്കാതെ വേറെ എവിടെയൊക്കെയോ ഇരിക്കുവാണ്‌ . ഇഷാൻ അവളെ നോക്കുന്നുണ്ടെന്നു മനസ്സിലായപ്പോ അവൾ പതുക്കെ അവനെ നോക്കി. ഒന്ന് അവനെ നോക്കിയതിനു ശേഷം വീണ്ടും എങ്ങോട്ടോ നോക്കി പുഞ്ചിരിച്ചു. .. അപ്പോഴേക്ക് അവളുടെ മുഖത്തു നേർത്ത ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.

'വർക്ക് ഔട്ട് ആവുന്നുണ്ട് മോളേ!' കൊച്ചു മനസ്സിൽ പറഞ്ഞു.

അവൾ എല്ലാവരോടും സംസാരിക്കുന്നുണ്ടെങ്കിലും മനപ്പൂർവം ഇഷാനിനോട് സംസാരിക്കാതെ ഇരുന്നു. പകരം അവനു മാത്രേം അവൾ ഇടയ്ക്കിടെ വശ്യമായ ഒരു ചിരി നൽകി.

'ഈശോയെ... ഇവള് bet ന്റെ പുറത്തു കാണിക്കുന്നതായാലും ഈ നോട്ടം ഒക്കെ എന്റെ ചങ്കിലാണല്ലോ ചെന്ന് രജിസ്റ്റർ ആവുന്നത്. ഇവളെന്നെയും കൊണ്ടേ പോവത്തൊള്ളൂ. നീ എന്റെ ഉറക്കം കളയുവാണല്ലോ പെണ്ണെ! എന്നെ വളയ്ക്കാൻ വന്ന നിന്നെ ഇപ്പൊ തിരിച്ചു വളയ്ക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. ആ കോപ്പൻ വരുണിനോട് എന്തോ കഷ്ടകാലത്തിനു കേറി bet വച്ചു പോയി' ഇഷാനും മനസ്സിൽ പറഞ്ഞു. വരുണിനോട് bet വയ്ക്കാൻ നിമിഷത്തെ പഴിച്ചു കൊണ്ട് അവൻ കളിയ്ക്കാൻ ഇറങ്ങി.

കളിക്കുമ്പോ അവൻ കണ്ടു. .. അവനെ മാത്രേം നോക്കി ഇരിക്കുന്ന ഹന്നയെ... അവനു കളിയിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റാതെ ആയി. എന്നും നന്നായി കളിച്ചിരുന്ന അവൻ അന്ന് മൊത്തം ഉഴപ്പി. കുറച്ചു കഴിഞ്ഞപ്പോ തന്നെ അവൻ നിർത്തി. അവൻ നിർത്തികഴിഞ്ഞപ്പോ എല്ലാവരും കളി മതിയാക്കി വന്നു.

പിന്നെ ടവൽ കൊടുക്കൽ ആയി. .. വെള്ളം കൊടുക്കൽ ആയി. .. ആകെ ബഹളം . കൊച്ചു ഇഷാനിന് മനഃപൂർവം ഒന്നും എടുത്തു കൊടുത്തില്ല. അവൾക്കു നാണം ആയിട്ടാണ് എന്നുള്ള ഇമ്പ്രെഷൻ കൊടുക്കാൻ കണ്ടു പിടിച്ചു ഊള പ്ലാൻ ആയിരുന്നു അത്. ഇഷാൻ അവളോട് ഒന്നും ചോദിച്ചതും ഇല്ല.

ഹാഷിം മെഹ്രു ന്റെ അടുത്ത് വന്നു ഇരുന്നു. എന്നിട്ടു പതുക്കെ അവളോടായി പറഞ്ഞു "സന. .എടോ തന്റെ ഫോൺ നമ്പർ പറഞ്ഞെ. "

മെഹ്രു എന്തിനാ എന്നുള്ള രീതിയിൽ അവനെ നോക്കി.

"ഇന്നലെത്തെ പോലെ ഉള്ള എന്തെങ്കിലും പ്രെശ്നം ഉണ്ടായാൽ എന്നെ വിളിച്ചു പറഞ്ഞാൽ മതി. ഞാൻ നോക്കിക്കോളാമെന്നെ." അവൻ പറഞ്ഞു.

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കയ്യിലിരുന്ന ഫോൺ വാങ്ങി അവളുടെ നമ്പർ ഡയല് ചെയ്തു ഒരു missed കാൾ ചെയ്തു. എന്നിട്ടു അവന്റെ ഫോണിൽ അവളുടെ നമ്പർ സന ന്നു സേവ് ചെയ്തു. അവളുടെ ഫോൺ എടുത്തു അവന്റെ നമ്പർ ഇക്ക എന്നും സേവ് ചെയ്തു. ഹിശാമിന്റെ മനസ്സിലുണ്ടായ സന്തോഷം മുഴുവൻ അവന്റെ മുഖത്തു പ്രകടം ആയിരുന്നു. അവളുടെ കയ്യിൽ നിന്ന് അവന്റെ ഫോൺ തിരികെ വാങ്ങി അവളുടെ contact name സനയിൽ നിന്ന് sanakkutty എന്ന് മാറ്റി.

മാളു ഇതുകണ്ട് അടുത്തിരുന്ന അമ്മുവിനെ കാണിച്ചു കൊടുത്തു. അവര് നോക്കുന്നത് കണ്ടാണ് അനിരുദ്ധ് ഉം അങ്ങോട്ട് നോക്കിയത്. സമയം കളയാതെ വരുണിനെയും ഇഷാനിനെയും കാണിച്ചു കൊടുത്തു.

"അളിയാ ഹാഷിമേ... വയ്ക്കാണ്ട് മട്ടൺ ബിരിയാണി കിട്ടുവോ!" വരുൺ വിളിച്ചു ചോദിച്ചു.

മെഹറുവും ഹാഷിമും അപ്പോഴാണ് എല്ലാവരും തങ്ങളെ ശ്രെദ്ധിക്കുന്നതു കണ്ടത്. രണ്ടു പേരും ചമ്മിയ ഒരു ചിരി പാസ് ആക്കി.

ഒക്കെ കഴിഞ്ഞു കൊച്ചൂവൊക്കെ ഹോസ്റ്റലിലേക്കും ഇഷാനും ഫ്രണ്ട്സും അവരുടെ ഫ്ളാറ്റിലേക്കും തിരിച്ചു.

പിന്നെ ഉള്ള കുറച്ചു ദിവസം കൊച്ചുവിന്റെ വക ഇഷാനുള്ള നോട്ടവും നാണം അഭിനയവും ഒക്കെ ആയി പോയി. ഇവരുടെ അതിബുദ്ധിപരമായ മണ്ടത്തരങ്ങൾ enjoy ചെയ്തു ഇഷാനും കൂട്ടരും.

******* (തുടരും....)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ അറിയിക്കണേ....

രചന: സെഹ്‌നസീബ്

To Top