നിറമിഴികളുയർത്തി പിടക്കുന്ന ഹൃദയത്തോടെ തന്റെ ആദ്യത്തെ പ്രണയ സമ്മാനം കാണാൻ അപ്പു കണ്ണുകൾ വിടർത്തി നിന്നു….
“ഹാപ്പി ബർത്ത്ഡേ അപ്പൂട്ടാ… “
അവൾക്കായുള്ള തന്റെ പ്രണയ സമ്മാനം ഒരു നിറപുഞ്ചിരിയോടെ അവൻ കാണിച്ചു കൊടുത്തതും …. തന്റെ ആദ്യ പ്രണയ സമ്മാനവും നോക്കി നിറഞ്ഞൊഴുകുന്ന മിഴികളോടെ അപ്പു നിന്നു…
"ഇഷ്ടായോ… “?
തന്റെ നെഞ്ചിൽ നോക്കിക്കൊണ്ട് അവൻ ചോദിച്ചു…. അവളോരു തേങ്ങലോടെ ഓടി ചെന്നു അവനെ മുറുക്കെ കെട്ടി പിടിച്ചു…. വിതുമ്പാൻ തുടങ്ങി…..
“കരയല്ലേടി പെണ്ണേ…. നല്ലൊരു ദിവസായിട്ട് കരയാണോ എന്റപ്പൂട്ടൻ “
അവനവളെ നെഞ്ചോടു ചേർത്ത് പിടിച്ചു മുടിയിൽ തഴുകികൊണ്ട് ചോദിച്ചു…..
“എന്തിനാ… എന്തിനാ ചെയ്തേ… വേദനിച്ചില്ലേ..? “
അതും പറഞ്ഞു അവന്റെ നെഞ്ചിൽ പച്ച കുത്തിയ തന്റെ മുഖത്തിൽ അവൾ അമർത്തിയൊന്നു ചുംബിച്ചു… പലവട്ടം ….രണ്ടു കണ്ണുകളും അടച്ചു നിന്നു സിദ്ധു ഒരു നറുപുഞ്ചിരിയോടെ അതേറ്റു വാങ്ങി… അവന്റെ കൺകോണുകളിലും രണ്ടു നീർമണികൾ തിളങ്ങി…..
“ഈ നെഞ്ചിൽ ചാരാനുള്ള അവകാശം എന്റെ അപ്പൂട്ടന് മാത്രമേയുള്ളൂന്നല്ലേ പറഞ്ഞേ… അതൊന്നു ഉറപ്പിച്ചു വെച്ചതാടി പെണ്ണേ…എങ്ങനുണ്ട്…. “
അവൻ അവളുടെ രണ്ടു തോളിലും കയ്യിട്ടു കഴുത്തിൽ കൂട്ടിപിടിച്ചിട്ടു പറഞ്ഞു…..
“വേദനിച്ചില്ലേ ചെറുക്കാ…. “
അവൾ പരിഭവം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു…
“പിന്നേ നന്നായി വേദനിച്ചു.. പക്ഷേ കുറച്ചു നേരത്തെ നീയൊരു മരുന്ന് തന്നില്ലേ.. അതിലെല്ലാം പോയി… ഇനി വേദനിക്കുമ്പോൾ പറയാട്ടോ. . ഇതുപോലെ തന്നാ മതി..അപ്പൊ മാറിക്കോളും … “
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു
വഷളൻ.. “!!!
അവൾ കൈനീട്ടി ഒരിടി കൊടുത്തു അവിടെ സിദ്ധുവിന്റെ മുഖം വേദനകൊണ്ട് ചുളുങ്ങി…
“നൊന്തോ…?
അവളവിടെ പതിയെ തലോടിക്കൊണ്ട് ചോദിച്ചു…. “
“പിന്നല്ലാതെ…. പക്ഷേ മരുന്ന് തന്നാൽ മാറുട്ടോ…. “
അതും പറഞ്ഞു അവനവളുടെ ചുണ്ടിൽ വിരലുകളാൽ ഒന്ന് തഴുകിയതും അപ്പുവിന്റെ മിഴികൾ നാണത്താൽ കൂമ്പിയടഞ്ഞു…..
“അയ്യോടി… നിനക്ക് നാണമൊക്കെ വരുമോ… നമ്മളാമ്പിള്ളേർ ഇങ്ങനെ നാണിക്കാൻ പാടില്ലടി… “
“ദേ.. നല്ലൊരു ദിവസമായിട്ട് വെറുതെ എന്റെ വായിന്നു കേൾക്കല്ലേ മോനേ… “
അവൾ കുറുമ്പൊടെ അവനെ നോക്കി…
സിദ്ധു അവളെ നോക്കിക്കൊണ്ട് തന്റെ ജാക്കറ്റിന്റെ ഉള്ളിൽ നിന്നു രണ്ടു റോസാ പുഷ്പങ്ങൾ കൂടെ പുറത്തെടുത്തു അവളുടെകയ്യിൽ കൊടുത്തു.. തന്റെ കയ്യിലുള്ള ഏഴു റോസാ പൂക്കളും കൂടെ ഒരു ബൊക്കെ പോലെ അവൾ പിടിച്ചു….
“ഈ ഏഴു പൂക്കൾ എന്തിനുള്ളതാണെന്നറിയോ അപ്പൂട്ടന്.. “
അതിലേക്ക് മുഖമമർത്തി ആ സുഗന്ധം നുകർന്നുകൊണ്ട് അവൻ ചോദിച്ചു…. അവൾ എന്താന്നുള്ള ചോദ്യഭാവത്തിൽ അവനെനോക്കി ..
“ഈ ഏഴു ജന്മങ്ങളും നിനക്ക് എന്നിൽ നിന്നു ഇനി മോചനമില്ല മോളേ…. വരും ജന്മങ്ങളിലും ഈ പൂക്കളിലെ പരിമളം പോലെ നീയെന്നിൽ നിറയണം… മധു നുകരുന്ന ഒരു ശലഭമായി ഞാൻ നിന്നിലും…. ..”
“അയ്യേ ഈ കലിപ്പന് സാഹിത്യം ഒക്കെ അറിയോ…. “
“നീ പിന്നേ എന്നെക്കുറിച്ച് എന്തുകരുതിയടി ഫ്യൂച്ചർ വൈഫീ…. സിദ്ധുവേ സകല കലാ വല്ലഭനാ വല്ലഭൻ…. “
അവൻ തന്റെ കോളർ പൊക്കി കാണിച്ചുകൊണ്ട് പറഞ്ഞു …..അവൾ അത്ഭുദത്തോട് കൂടി അവനെ നോക്കി….
“ഈശ്വരാ ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഈ ചെറുക്കനെ എനിക്കു തന്നെ തന്നേക്കണമേ.. “അപ്പു മനസറിഞ്ഞു പ്രാർത്ഥിച്ചു …..
“എന്തുവാടി ഇങ്ങനെ നോക്കുന്നത്…. “
അവളുടെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ടവൻ ചോദിച്ചു… അവൾ ഒന്നുമില്ലെന്ന് കണ്ണു ചിമ്മി കാണിച്ചു….
സിദ്ധു പിന്നെ മരപ്പൊത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കുഞ്ഞു ജ്വല്ലറി ബോക്സ് കയ്യിലെടുത്തു അതിൽ നിന്നും ഹാർട്ട് ഷേപ്പിൽ ഉള്ള പെന്ഡന്റോടു കൂടിയ നൂല് പോലത്തെ മാല അവളുടെ ഒഴിഞ്ഞ കഴുത്തിൽ ഇട്ടു കൊടുത്തു….അത് തുറന്നാൽ എ ❤️സ് എന്ന് മനോഹരമായി എഴുതിയിട്ടുണ്ട്…..അവനാ ലോക്കറ്റിൽ ഒന്ന് അമർത്തി ചുംബിച്ചു….അപ്പു കണ്ണുകളിറുക്കിയടച്ചു…. അവളുടെ മിഴികൾ നിറഞ്ഞൊഴുകി….
“എന്തുവാടി ഒരുമാതിരി സീരിയൽ നായികമാരെ പോലെ നിന്നു മോങ്ങുന്നത് എനിക്കിഷ്ടം ഒന്ന് പറഞ്ഞാൽ രണ്ടിനു എന്നെ തൊഴിക്കുന്ന ആ ചങ്കുറപ്പുള്ള അപ്പൂട്ടനെയാ…. ഇതെന്തോന്ന്…..നീയിത്രേ ഉള്ളുലെ ഛെ “
അതു കേട്ടതും അപ്പു മുഖവും വീർപ്പിച്ചു വെട്ടി തിരിഞ്ഞു പോകാൻ പോയതും സിദ്ധു അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു പൊതിഞ്ഞു പിടിച്ചു…… മിഴികൾ മിഴികളോട് കിന്നാരം പറഞ്ഞു…. ആ നിമിഷം അവസാനിക്കാതിരുന്നെങ്കിൽ എന്നവർക്ക് തോന്നി….. പരിസരം പോലും മറന്നു പരസ്പരം നോക്കിയവർ നിന്നു… ഒരേ മനസ്സായി…..
“ഹലോ… എന്താ അവിടെ നടക്കുന്നെ…. ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ട് കേട്ടോ “
രാക്ഷസന്മാരും അവരുടെ കൂടെ ജിത്തുവും നന്ദുവും അങ്ങോട്ട് വന്നു…അവരെ കണ്ടതും അപ്പു വേഗം അവന്റെ നെഞ്ചിൽ നിന്നു അടർന്നു മാറി…. പക്ഷേ സിദ്ധുവിന് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു….അവനപ്പോളും അവളെ തന്നോട് ചേർത്തു പിടിച്ചു….. ഒരിക്കലും അവളിൽ നിന്നും വിട്ടുമാറാൻ ആഗ്രഹിക്കാത്തത് പോലെ……
അവരെല്ലാവരും ഒരിക്കൽ കൂടെ അപ്പുവിനെ വിഷ് ചെയ്തു… പിന്നേ പിടിച്ച പിടിയാലേ ക്യാന്റീനിൽ കൊണ്ടുപോയി… അവിടെ ചെന്നപ്പോൾ കേക്ക് ഒക്കെ വാങ്ങി റെഡി ആക്കി വെച്ചിട്ടുണ്ട്… കേക്ക് ഒക്കെ മുറിച്ചു എല്ലാരും ആ സന്തോഷത്തിൽ സിദ്ധുവിന്റെ ചിലവിൽ ബിരിയാണിയും തട്ടിയിട്ടാണ് കാന്റീൻ വിട്ടത്.. അപ്പുവിന് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് പതിനെട്ടാം പിറന്നാൾ കടന്നുപോയി….
അന്നുറങ്ങാൻ കിടന്നപോളും അപ്പുവിന്റെ മനസ്സിൽ ഇന്നത്തെ കാര്യങ്ങളെല്ലാം ഒരു സിനിമ പോലെ നിറഞ്ഞു നിന്നു…. കോളേജ് മൊത്തം ഇട്ടു ഓടിച്ചപ്പോൾ ദേഷ്യമാണ് തോന്നിയത്…. പക്ഷെ ആ ഇടനെഞ്ചിൽ തന്റെ മുഖം കൊത്തി വെച്ചത് കണ്ടപ്പോൾ ചങ്കു പറിയുന്ന വേദന തോന്നി… എത്രമാത്രം വേദനിച്ചു കാണും…. ഇത്രയും സ്നേഹം താൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല… അവളാ മാലയിൽ അവൻ ചുംബിച്ചിടത്ത് ഒന്നുടെ അമർത്തി ചുംബിച്ചു.. .അവനെന്നും തന്റെ കൂടെ കാണണമേ എന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് അവൾ ഉറക്കത്തിലേക്കു വീണു…
********************
ദിവസങ്ങൾ പൂ പൊഴിയുന്ന വേഗത്തിൽ കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു… സിദ്ധുവിന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായി അപ്പുമാറി…അവർ മത്സരിച്ചു സ്നേഹിച്ചു…. നാൻസി മാത്രം ഒരു അവസരത്തിനായി പുലിയെപോലെ പതുങ്ങിയിരുന്നു …
ഇന്നു കോളേജ് ഡേ ആണ്… വൈകുന്നേരം ആണ് ഫങ്ക്ഷൻ വെച്ചിരിക്കുന്നത്… രാക്ഷസ ബാൻഡിന്റെ മ്യൂസിക്കൽ പ്രോഗ്രാം ഉണ്ട്…ഇപ്രാവശ്യം ഡ്രംസ് വായിക്കുന്നത് അപ്പുവാണ്… സിദ്ധുവിന്റെയൊക്കെ അവസാനത്തെ കോളേജ് ഡേ ആയതു കൊണ്ട് അടിച്ചു പൊളിച്ചു തകർക്കാൻ തന്നെ തീരുമാനിച്ച മട്ടിലാണ്.... അതിനുള്ള പ്രാക്ടീസ് ആയിരുന്നു കുറച്ച് ദിവസങ്ങൾ ആയിട്ട്…വേറൊന്നിനും സമയമില്ലാരുന്നു….അപ്പുവും കട്ടക്ക് കൂടെയുണ്ട്…. ഡ്രംസ് വായിക്കുമ്പോളുള്ള അവളുടെ കൈവഴക്കം കണ്ടു അവരെല്ലാം അത്ഭുതത്തോടു കൂടി നിന്നു… അത്രക്ക് രസമായിട്ടാണ് അവളതു ചെയ്യുന്നത്…. സിദ്ധു ഗിറ്റാർ ആണ് അവന്റെ ഫെവ്‌റേറ്റും അതാണ്…. ഉച്ച കഴിഞ്ഞപ്പോളേക്കും അവരെല്ലാം കോളേജിലെത്തി….സിദ്ധുവിന്റെ പുതിയ ജീപ്പിൽ എല്ലാവരും കൂടെ പൊടിയും പറത്തി ഒരു ഗ്രാൻഡ് എൻട്രി ആയിരുന്നു കോളേജിലേക്ക് ……പിള്ളേരൊക്കെ ആരാധനയോടെ നോക്കുന്നുണ്ട് അഞ്ചു ചുള്ളന്മാരെ.. .
ബ്ലാക്ക് ആൻഡ് ബ്ലാക്ക് ആണ് ഡ്രസ്സ് കോഡ് ആയി സെലക്ട് ചെയ്തത്.. ബ്ലാക്ക് ജീനും ബ്ലാക്ക് ടീഷർട്ടും അവരുടെ ബാൻഡ് നെയിം എഴുതിയ ബ്ലേയ്‌സറും… അപ്പുവും സെയിം ഡ്രസ്സ് ആയിരുന്നു…. സിദ്ധുവിനെ ആ ഡ്രെസ്സിൽ കണ്ടതും അവൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു….നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു…
“എന്താടി ഉണ്ടക്കണ്ണി നോക്കുന്നത് “
അവന്റെ ചോദ്യം കേട്ട് അവളൊരു വഷള ചിരിയോടെ അവനടുത്തേക്കു നടന്നു വന്നു… സിദ്ധു അവളുടെ ആഗമനോദ്ദേശ്യം അറിയാനായി അവളെത്തന്നെ ഉറ്റുനോക്കി നിന്നു….. അപ്പു നടന്നുവന്നു അവനോട് ചേർന്നു നിന്നു കോളറിന് പിടിച്ചു തന്റെ നേർക്ക് നിർത്തി…. എന്നിട്ട് തുറന്നു കിടക്കുന്ന അവന്റെ ഷർട്ടിന്റെ ആദ്യത്തെ മൂന്ന് ബട്ടണും പൂട്ടി കൊടുത്തു….
“അതേയ്… ഞാൻ മാത്രം കാണേണ്ടത് ഇങ്ങനെ ഓപ്പൺ ആയി പ്രദർശിപ്പിച്ചു നടക്കുന്നത് എനിക്ക് ഇഷ്ടമേയല്ല… കേട്ടോടാ കള്ള രാക്ഷസാ…..“
പകരത്തിനു പകരം അതാണ് നമ്മുടെ പോളിസി…..
അതു പറഞ്ഞു പോകാൻ പോയതും അവനവളുടെ ഇടുപ്പിൽ പിടിച്ചു തന്നോടടുപ്പിച്ചു…
“അങ്ങനങ്ങു പോയാലോ… ഏതായാലും വന്നതല്ലേ ഇതും കൂടെ കൊണ്ട്‌പൊയ്‌ക്കോ… “
അതും പറഞ്ഞു സിദ്ധു അവളുടെ നേർക്ക് മുഖം അടുപ്പിച്ചതും ആരോ ഒരു നിലവിളി ശബ്ദമിട്ടു… നമ്മുടെ ജിത്തുവല്ലേ അത്….ഈ കുരിപ്പിനെ ഇപ്പോ ആരാ ഇങ്ങോട്ട് വിളിച്ചത് … എല്ലാം നശിപ്പിച്ചില്ലേ ….
“അയ്യോ… ഞങ്ങളൊന്നും കണ്ടില്ലായെ… “
നോക്കിയപ്പോൾ ജിത്തു ഒരു കൈകൊണ്ട് അവന്റെയും മറ്റേ കൈകൊണ്ട് നന്ദുവിന്റേയും കണ്ണു പൊത്തി പിടിച്ചിട്ടുണ്ട്….
“കൃത്യ സമയത്ത് വന്നോളും പാഷാണത്തിലെ കൃമി “
സിദ്ധു അപ്പുവിനെ നോക്കി പിറുപിറുത്തു… അവൾ ചിരി കടിച്ചമർത്തി നിൽക്കുകയാണ്
“തമ്പി അളിയോ… ഇങ്ങു പോരേ...ഇവിടെ സെയ്ഫാ… “
സിദ്ധു ഉറക്കെ വിളിച്ചു പറഞ്ഞതും അവരടുത്തേക്കു വന്നു…
“അല്ലളിയാ… പ്രോഗ്രാമിന്റെ പ്രാക്ടീസ് തന്നെയല്ലേ ഇവിടെ നടക്കുന്നെ അല്ലാതെ ചുംബന സമരത്തിന്റെ റിഹേഴ്സൽ ഒന്നുമല്ലല്ലോ “
“ടാ ടാ…. വേണ്ടേ….. “
സിദ്ധു തന്റെ ഇടിവള മേലേക്ക് കയറ്റി വെച്ചുകൊണ്ട് പറഞ്ഞു……
“പോയി പോയി തീരെ കണ്ട്രോൾ ഇല്ലാതായി രണ്ടിനും … അളിയനും കണക്ക് പെങ്ങളും കണക്കു…. ഞങ്ങളെപ്പോലുള്ള പാവങ്ങൾ ഇതൊക്കെ കണ്ടു വഴി തെറ്റാതിരുന്നാൽ മതി… “
ജിത്തു നിന്നു പരിതപിച്ചു
“ അതിനു ഞങ്ങൾ തുടങ്ങിയിട്ടല്ലേ ഉള്ളു ഇനി എന്തൊക്കെ കാണാൻ കിടക്കുന്നല്ലേ അപ്പൂട്ടാ “
“അതന്നെ.. നിനക്ക് കാണേണ്ടെങ്കിൽ നീ കണ്ണുപൊത്തിക്കോടാ.. “
അപ്പുവും പറഞ്ഞു
“അയ്യോ….പൊന്നേ… കണ്ടിടത്തോളം മതിയായേ ….എന്തായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെ… നന്ദു വാ… മോളിതൊന്നും കണ്ടു പേടിക്കണ്ട…. നമുക്ക് പോവാം അല്ലേൽ സെൻസർ ബോർഡിനെ വിളിക്കേണ്ടി വരും.. അങ്ങനാ പെർഫോമൻസ് ഓരോരുത്തരുടെ…. “
അതും പറഞ്ഞു നന്ദുവിനേം കൂട്ടി അവൻ പോയി.. അപ്പുവും സിദ്ധുവും പ്രാക്ടിസിലും മുഴുകി….
ഒറാറുമണി ആയപ്പോൾ പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു… പ്രസംഗം പൊടി പൊടിക്കുവാണ്… അതു കഴിഞ്ഞു വെൽകം ഡാൻസ് അതും കഴിഞ്ഞു ആണ് ഇവരുടെ പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്…. അപ്പു ആണേൽ ഫുൾ ടെൻഷനിലാണ് ആദ്യത്തെ പ്രോഗ്രാം അല്ലേ.. സിദ്ധു അവളെ സമാധാനിപ്പിക്കുന്നുണ്ട്…. പ്രസംഗം പിന്നെയും നീണ്ടു നീണ്ടു പോയപ്പോൾ അപ്പു ജിത്തുവിനേം നന്ദുവിനേം ഒന്ന് കണ്ടിട്ട് വരാമെന്നു പറഞ്ഞു പുറത്തേക്ക് പോയി..ഒന്ന് റിലാക്ക്സ് ആവാനാണ്. …സിദ്ധു ഫ്രണ്ട്സിന്റെ കൂടെ പ്രാക്ടിസിലും മുഴുകി……
അപ്പു ഇടനാഴിയിലൂടെ അവരിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു…. അവൾക്ക് തന്നെയാരോ ഫോളോ ചെയ്യുന്ന പോലെ തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു…. എങ്കിലും അവളുടെ മനസ്സിൽ ഒരു ഭയം ഉറഞ്ഞു കൂടി… അവളുടെ കാലുകളുടെ വേഗത കൂടി…..പക്ഷേ പെട്ടെന്നാണ് കുറച്ചങ്ങ് മുന്നോട്ടു നീങ്ങിയപ്പോൾ അവളെ പിന്നിൽ നിന്നും ആരോ അടുത്തുള്ള റൂമിലേക്ക് തള്ളിയിട്ടു വാതിൽ പുറത്തു നിന്നു അടച്ചത്…. വായുസഞ്ചാരം ഇല്ലാത്ത മുറിയായിരുന്നു അതു…. സ്റ്റേജിൽ വെൽക്കം ഡാൻസ് തുടങ്ങിയിരുന്നു….അപ്പു തൊണ്ട പൊട്ടുമാറു അലറി വിളിച്ചു പക്ഷേ നിരാശയായിരുന്നു ഫലം അപ്പുവിന്റെ അലർച്ച സ്റ്റേജിലെ ബഹളത്തിനിടയിൽ മുങ്ങിപ്പോയി….സമയം പോകുംതോറും അപ്പുവിന് ശ്വാസം മുട്ടുന്നപോലെ തോന്നി തൊണ്ട വരണ്ടു… ശരീരം വെട്ടി വിയർത്തു…ശരീരത്തിന്റെ ഭാരം കുറയുന്ന പോലെ…. പതിയെ അവളുടെ കണ്ണുകൾ അടഞ്ഞുപോയി… അവൾ നിലത്തേക്കൂർന്നു വീണു…
സിദ്ധുവിന്റെ യൊക്കെ പ്രോഗ്രാം തുടങ്ങാനായി…സമയമായിട്ടും അപ്പുവിനെ കാണാതെ ടെൻഷനിലാണ് സിദ്ധു… ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ല… ജിത്തുവിനെ വിളിച്ചപ്പോൾ അവിടേക്കും ചെന്നിട്ടില്ല… സിദ്ധുവിന് അപകടം മണത്തു…. അവൻ ഗിറ്റാറും വലിച്ചെറിഞ്ഞു പുറത്തേക്കു പാഞ്ഞു …കൂടെ അവർ നാലുപേരും…
കോളേജ് മുഴുവൻ സിദ്ധു പ്രാന്ത് പിടിച്ചവനെ പോലെ അപ്പുവിന്റെ പേര് വിളിച്ചു അലറി നടന്നു…തലങ്ങും വിലങ്ങും ഓടി … ഒരിടത്തും ഇല്ല…. അവനു താൻ തളർന്നു പോകുന്ന പോലെ തോന്നി… അവളെ ഒറ്റയ്ക്ക് വിട്ട ആ നിമിഷത്തെ മനസുകൊണ്ട് ഒരായിരം വട്ടം അവൻ ശപിച്ചു…. മുക്കും മൂലയും അരിച്ചു പറക്കിയിട്ടും അപ്പുവിനെ കണ്ടില്ല…. സിദ്ധു തളർന്നു താഴെയിരുന്നു… സ്റ്റേജിൽ അവരുടെ പ്രോഗ്രാം അന്നൗൺസ് ചെയ്തു… പക്ഷേ…..
സഞ്ജു വിളിച്ചു പറഞ്ഞു നന്ദുവും ജിത്തും അങ്ങോട്ട് പാഞ്ഞു വന്നു… നന്ദു കരച്ചിലിലാണ്…ജിത്തുവും വല്ലാത്തൊരവസ്ഥയിലാണ്… ജിത്തുവിനെ കണ്ടതും സിദ്ധു അവന്റെ തോളിലേക്ക് ചാഞ്ഞു….അവന്റെ കണ്ണുനീർ വീണു ജിത്തുവിന്റെ ഷർട്ട് നനഞ്ഞു കുതിർന്നു….. സിദ്ധുവിനെ ഈയൊരവസ്ഥയിൽ കണ്ടു അവനും വല്ലാതായി….. അപ്പോളാണ് ബിബിസി നീരജ് അങ്ങോട്ടേക്ക് പാഞ്ഞു വന്നത്..നിന്നു അണക്കുന്നുണ്ട്. …
“സിദ്ധു… അപർണ അവിടെ…. സ്റ്റോർ റൂമിൽ… “
അവൻ വാക്കുകൾ പൂർത്തിയാക്കാതെ നിന്നു കിതച്ചു….
സിദ്ധു കേട്ടപാതി ഒരു ഓട്ടമായിരുന്നു സ്റ്റോർ റൂമിലേക്ക്… പിന്നാലെ മറ്റുള്ളവരും… ഒറ്റ ചവിട്ടിനു സിദ്ധു അത് തള്ളി തുറന്നു.. അവിടത്തെ കാഴ്ച കണ്ടതും അവന്റെ ഹൃദയം പിടഞ്ഞുപോയി… അലറിക്കരഞ്ഞു കൊണ്ട് അവനവളെ കോരിയെടുത്തു പുറത്തേക്കു പാഞ്ഞു...
“കാർത്തി.. വണ്ടിയെടുക്കടാ… “
സിദ്ധു അലറുകയായിരുന്നു…. കാർത്തി വേഗം വണ്ടിയുമെടുത്തു വന്നു… നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു.. ഹോസ്പിറ്റലിൽ എത്തുന്നവരെ സിദ്ധു അപ്പുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു… അവന്റെ കണ്ണുനീർ അവളുടെ മുഖത്തേക്കുറ്റു വീണു.. അവളെ കെട്ടിപിടിച്ചു തേങ്ങിക്കരയുന്ന അവനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ മറ്റുള്ളവരിരുന്നു…. ഹോസ്പിറ്റലിൽ എത്തിയതും അവളെ കാഷ്വാലിറ്റിയിലേക്ക് മാറ്റി…ഡോക്ടർ വന്നു പൾസ് ചെക്ക് ചെയ്തു….. സിദ്ധു അപ്പോളും അപ്പുവിന്റെ കൈ മുറുകെ പിടിച്ചിരുന്നു…
“ഡോക്ടർ…. പ്ലീസ്.. ഒരു തരി ജീവനെങ്കിലും ബാക്കി തന്നാ മതി എനിക്കു… ഞാൻ.. നോക്കിക്കോളാം… തന്നാ മതി എനിക്ക്.. ….. പ്ലീസ്…. “
സിദ്ധു എന്തൊക്കെയോ പറഞ്ഞു പുലമ്പിക്കൊണ്ട് ഡോക്ടറുടെ കാൽക്കലേക്കു വീണു.. കൂടെയുള്ളവർ എല്ലാം അവന്റെ അവസ്ഥ കണ്ടു വല്ലാതായി…
പൾസ് വീക്കാണെന്നു കണ്ടതും ഡോക്ടർ അവളെ ഐസിയൂ വിലേക്ക് മാറ്റി…. എമർജൻസി ചെക്കപ്പ് നടത്തി…. ബാക്കിയുള്ളവർ പുറത്തു കാത്തിരുന്നു…. സിദ്ധു വാതിലിനു താഴെ ഒരു ജീവച്ഛവം പോലെ ഇരിപ്പുണ്ട്… കണ്ണിൽ നിന്നും ഉറ്റു വീഴുന്ന കണ്ണുനീർത്തുള്ളികളാണ് ജീവനുണ്ടെന്നതിനുള്ള ഒരു തെളിവ്… …ജിത്തുവിളിച്ചു പറഞ്ഞത് കൊണ്ട് വിശ്വനാഥൻസർ അങ്ങോട്ടേക്ക് ഓടി കിതച്ചു വന്നു…
വിശ്വനാഥൻ സർ വന്നതും നേരെ സിദ്ധു ഇരിക്കുന്ന ഭാഗത്തേക്ക് ചെന്നു… അവന്റെ തോളിൽ കൈ വെച്ചതും ഏതോ അബോധാവസ്ഥയിലെന്ന പോലെ തലയുയർത്തി നോക്കി…. അച്ഛനെ കണ്ടതും വിങ്ങി പൊട്ടിക്കൊണ്ട് സിദ്ധു ആ മാറിലേക്ക് ചാഞ്ഞു…
“ഞാൻ… ഞാൻ കാരണമാ…. അപ്പൂന്….ഞാൻ ഒറ്റക്കാക്കരുതായിരുന്നു…. പറ്റിപ്പോയി…. “
അവൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടെ ഇരുന്നു….അവനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അദ്ദേഹം ഉഴറി…. രണ്ടുപേരും തങ്ങളുടെ ജീവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു… കുറച്ചു കഴിഞ്ഞു ഐസിയൂ വാതിൽ തുറന്നതും സിദ്ധു അങ്ങോട്ടേക്ക് പാഞ്ഞു… പ്രതീക്ഷയോടെ ഡോക്ടറെ ഉറ്റുനോക്കി…
“ഡോക്ടർ അപ്പു…. !!!
“ ഒന്നും പറയാനായിട്ടില്ല ഇരുപത്തിനാലു മണിക്കൂർ ഒബ്സെർവേഷനിൽ ആണ്…. പ്രഷർ വേരിയേഷൻ ഉണ്ട്…. ഹൈ ഡീഹൈഡ്രേഷനും.. ഔട്ട് ഓഫ് ഡെയ്ൻജർ എന്ന് പറയാനായിട്ടില്ല… ഏതായാലും ഒബ്സെർവഷൻ പീരിയഡ് കഴിയട്ടെ…എനിവേ ലെറ്റ്സ് ഹോപ് ഫോർ ഗുഡ് …… “
സിദ്ധു ഒരു നടുക്കത്തോടെ ഡോക്ടർ പറഞ്ഞത് കേട്ടു നിന്നു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… അച്ഛനും തളർന്നു ഇരുന്നുപോയി…
“ഞാൻ… ഞാനൊന്ന് കണ്ടോട്ടെ… “
സിദ്ധു ഇടറിക്കൊണ്ട് ചോദിച്ചു…. അനുവാദം വേടിച്ചുക്കൊണ്ട് അവൻ അകത്തേക്കു കയറി… വാടിയ താമര തണ്ടുപോലെ കിടക്കുകയാണപ്പു… ഓക്സിജൻ മാസ്ക് വെച്ചിട്ടുണ്ട്.. ..ഇട്ടിരുന്ന ഡ്രസ്സ് മാറ്റി ഹോസ്പിറ്റലിൽ ഡ്രസ്സ് ധരിപ്പിച്ചിട്ടുണ്ട്…
സിദ്ധു പതിയെ അവളുടെ അടുത്തേക്ക് നീങ്ങി… ഡ്രിപ് ഇട്ട കൈകളിൽ തലോടി… അതിലൊന്ന് പതിയെ ചുണ്ടമർത്തി… നെഞ്ച് വിങ്ങി പൊട്ടുന്നപോലെ തോന്നി അവനു…തന്റെ ജീവിതത്തിൽ അവളുടെ സ്ഥാനം എന്താണെന്നു മനസിലാക്കിയ നിമിഷങ്ങളാണ് കഴിഞ്ഞുപോയത്….അവളില്ലാതെ തനിക്കു ശ്വാസം പോലും കിട്ടില്ലെന്ന് അവൻ മനസിലാക്കി …സിദ്ധു അവളുടെ കയ്യിലും മുടിയിലും എല്ലാം തഴുകി നെറ്റിയിൽ ചുണ്ടുകളമർത്തി… എത്ര നേരം അങ്ങനെയിരുന്നുവെന്നു അവനുതന്നെ പിടിയില്ല.. നേഴ്സ് വന്നു പുറത്തു പോകാൻ പറഞ്ഞപോളാണ് അവൻ ബോധത്തിലേക്ക് വന്നത്… അവളുടെ നെറുകയിൽ ഒരു മുത്തവും കൊടുത്തുകൊണ്ട് അവൻ പുറത്തേക്ക് പോയി ….അച്ഛനും കയറി കണ്ടു അപ്പുവിനെ.. നന്ദുവിനെ ജിത്തു വീട്ടിൽ കൊണ്ടുപോയാക്കി തിരിച്ചു വന്നു… ആ രാത്രി അവരെങ്ങനൊക്കെയോ തള്ളി നീക്കി..
രാവിലെയും അപ്പു ഒബ്സെർവഷനിൽ തന്നെ ആയിരുന്നു… ബോഡി നല്ല വീക്കാണ്….സിദ്ധു ഒരേയിരിപ്പാണ്..അനങ്ങുന്നു പോലുമില്ല.. ഒരുപോള കണ്ണടച്ചിട്ടില്ല.. … അവന്റെയാ ഇരിപ്പ് കണ്ട് മറ്റുള്ളവർക്ക് പേടി തോന്നി…..
ഒരു ഒൻപതു മണി ആയപ്പൊളേക്കും നീരജ് അങ്ങോട്ട് വന്നു.. സിദ്ധുവിന്റെ അടുത്തായി വന്നു നിന്നു… സിദ്ധു തലയുയർത്തി അവനെ നോക്കി..
“അവളാ ആ നാൻസി…. ഞാൻ..ഞാൻ കണ്ടതാ.. “
അതു കേട്ടതും സിദ്ധു ചാടി എഴുനേറ്റു അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി… കണ്ണുകൾ കുറുകി ചുവന്നു…ഉള്ളിൽ പകയുടെ നെരിപ്പോട് എരിഞ്ഞു കത്തി . . പിന്നെയൊരു അലർച്ച ആയിരുന്നു….
“സഞ്ജു… വണ്ടിയെടുക്ക് “..... (തുടരും...)

വായിക്കുന്ന കൂട്ടുകാർ ലൈക്ക് ഷെയർ ചെയ്യൂട്ടോ, അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കണേ....
രചന: മീനു