എൻ ജീവൻ❤️ ഭാഗം- 15
കാർത്തി ഒരു കുസൃതി ചിരിയോടെ എന്റെ രണ്ടു തോളിലും കൈ വെച്ചിട്ട് എന്താ എന്ന് പുരികം കൊണ്ട് ചോദിച്ചു.
എന്നിട്ട് തല കുനിച്ച് താടിയിൽ ഉമ്മ വെച്ചു. അടുത്ത് കഴുത്തിലേക്ക് ഉമ്മ വെക്കാൻ പോയതും കീർത്തി വിളിച്ചു.
"ദേ നിന്റെ കിച്ചു വിളിക്കുന്നു. ചെല്ല്"
"അയ്യോ... ഞാൻ എന്ത് പറയും?"
"എന്നോട് സംസാരിക്കാൻ വന്നതെന്ന് പറയ്"
കാർത്തി എന്നെ നോക്കി ചിരിക്കുകയാണ്.
കാർത്തി എന്നെ നോക്കി ചിരിക്കുകയാണ്.
"ഏട്ടനെ പോലെ അവളുടെ രെച്ചു ചേച്ചിക്കും ഭ്രാന്ത് ആയെന്ന് മനസ്സിലാക്കിക്കോളും"
"ങേ? അവളുടെ ശബ്ദം കേൾക്കാനില്ലാലോ. ശോ...അവൾ താഴെ അമ്മായിയുടെ അടുത്ത് പോയോ?"
ഞാൻ വേഗം വാതിലിന്റെ കുറ്റി മാറ്റി പുറത്ത് ഇറങ്ങി. സ്റ്റെപ് ഇറങ്ങി താഴേക്ക് എത്താറായതും ദേ കീർത്തി അടുക്കളയിലേക്ക് പോകുന്നു.
"കിച്ചൂ..."
കീർത്തി തിരിഞ്ഞുനോക്കി.
"ങേ? ചേച്ചി ഇതെവിടെ ആയിരുന്നു? മുകളിൽ ഉണ്ടായോ? അല്ലാ...ഇതെപ്പോൾ കുളിച്ച് ഡ്രസ്സ് മാറ്റി? ഞാൻ അറിഞ്ഞില്ലാലോ"
"അത്...അത് ഞാൻ ഒരു സ്വപ്നം കണ്ട് ഉണർന്നതാ. പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല. നേരത്തെ കുളിക്കാമെന്ന് വെച്ചു"
"ഓഹോ...അപ്പോൾ ഇത്രയും നേരം ഏട്ടന്റെ മുറിയിൽ ആയിരുന്നല്ലേ?"
"അല്ല...അത് കാർത്തി ഉണർന്നോ എന്നറിയാൻ വേണ്ടി നോക്കിയതാ"
"ഏട്ടനെ പോയി ഉണർത്തി എന്നു പറയ്"
എന്നും പറഞ്ഞ് കീർത്തി ചിരിയോ ചിരി.
എന്നും പറഞ്ഞ് കീർത്തി ചിരിയോ ചിരി.
"ശ്ശെടാ...ഇപ്പോൾ ഏട്ടന്റെ ഭ്രാന്ത് ചേച്ചിക്കും കിട്ടിയോ?"
ഞാൻ ഇളിച്ചോണ്ട് നിന്നു. കാർത്തി പറഞ്ഞത് ശെരിയാണല്ലോ.
"ഞാൻ പോയി കുളിച്ചിട്ട് വരാം. ചേച്ചി മുകളിലേക്ക് വരുന്നോ അതോ?"
"ഞാൻ അമ്മായിയുടെ അടുത്ത് പോവുകയാ"
"മ്മ്...ശെരി"
കീർത്തി സ്റ്റെപ് കേറാൻ പോയതും
"കിച്ചു...ഒന്നു നിന്നേ. നീ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഇതുവരെ പറഞ്ഞില്ലാലോ. ഇപ്പോൾ പറയ്"
"അത്...ഏട്ടൻ..."
"ഏട്ടൻ?"
"ഏട്ടൻ അമ്മയോട് എല്ലാം പറഞ്ഞു"
"ഏഹ്? എല്ലാമെന്ന് വെച്ചാൽ?"
"ചേച്ചിയുടെ കാര്യം. നിങ്ങൾ തമ്മിൽ സ്നേഹിക്കുന്നു എന്ന്"
"അയ്യോ...അതെപ്പോൾ? എന്നോട് ഒന്നും പറഞ്ഞില്ല ദുഷ്ടൻ"
"ആഹ്...ഞാൻ വിചാരിച്ചു ഇന്നലെ പുറത്തു പോയപ്പോൾ ചേച്ചിയോട് പറഞ്ഞായിരിക്കും എന്ന്.
അന്ന് ചേച്ചി പോയതിന്റെ രാത്രി ഏട്ടൻ ആഹാരം ഒന്നും കഴിച്ചില്ല. ഞാൻ പോയി വിളിച്ചിട്ടും വന്നില്ലായിരുന്നു. അങ്ങനെ അമ്മ ഏട്ടനെ വിളിക്കാനായി മുകളിലേക്ക് വന്നു.
കുറേ നേരമായിട്ടും അമ്മയെ കാണാതെ ആയപ്പോൾ ഞാൻ ഏട്ടന്റെ മുറിയിൽ ചെന്നു നോക്കി.
അവിടെ ഏട്ടൻ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുന്നതാ കണ്ടേ. ഏട്ടന് എന്തേലും വിഷമം ഉണ്ടേൽ ചിലപ്പോൾ ഇങ്ങനെ അമ്മയുടെ മടിയിൽ കിടക്കാറുണ്ട്.
ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചപ്പോൾ മനസ്സിലായി നിങ്ങളുടെ കാര്യമാ സംസാരിക്കുന്നതെന്ന്"
അന്ന് ചേച്ചി പോയതിന്റെ രാത്രി ഏട്ടൻ ആഹാരം ഒന്നും കഴിച്ചില്ല. ഞാൻ പോയി വിളിച്ചിട്ടും വന്നില്ലായിരുന്നു. അങ്ങനെ അമ്മ ഏട്ടനെ വിളിക്കാനായി മുകളിലേക്ക് വന്നു.
കുറേ നേരമായിട്ടും അമ്മയെ കാണാതെ ആയപ്പോൾ ഞാൻ ഏട്ടന്റെ മുറിയിൽ ചെന്നു നോക്കി.
അവിടെ ഏട്ടൻ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുന്നതാ കണ്ടേ. ഏട്ടന് എന്തേലും വിഷമം ഉണ്ടേൽ ചിലപ്പോൾ ഇങ്ങനെ അമ്മയുടെ മടിയിൽ കിടക്കാറുണ്ട്.
ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചപ്പോൾ മനസ്സിലായി നിങ്ങളുടെ കാര്യമാ സംസാരിക്കുന്നതെന്ന്"
"അമ്മായി എന്നിട്ട് എന്തു പറഞ്ഞു?"
"അത് അമ്മയോട് തന്നെ പോയി ചോദിക്ക്"
കീർത്തി ചിരിച്ചുകൊണ്ട് മുകളിലേക്ക് കയറിപ്പോയി. ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി അവിടെ നിന്നു. പിന്നെ പതിയെ അടുക്കളയിലേക്ക് പോയി. അമ്മായി അവിടെ പാത്രങ്ങൾ കഴുകുകയായിരുന്നു.
"ആഹാ...രെച്ചു മോൾ ഇന്ന് നേരത്തെ എണീറ്റോ?"
"മ്മ്...പിന്നെ, അമ്മായി എനിക്കൊരു..."
"കാർത്തിയുടെ കാര്യമല്ലേ? അവൻ എന്നോട് എല്ലാം പറഞ്ഞു. പറഞ്ഞില്ലേലും അവനുവേണ്ടി ഞാൻ എന്റെ രവിയേട്ടന്റെ സുന്ദരിക്കുട്ടിയെ തന്നെയാ നോക്കി വെച്ചത്"
എനിക്കത് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി☺️.
" ഞാൻ രവിയേട്ടനോട് ഇപ്പൊ പറഞ്ഞിട്ടില്ലാട്ടോ. കാർത്തി ജോലിയിൽ കേറിയിട്ട് കീർത്തിയുടെ കല്യാണം നടത്തിയിട്ടു വേണം രവിയേട്ടനോട് പറയാൻ.
ഞങ്ങൾ വരും ഒരു ദിവസം മോളുടെ വീട്ടിലേക്ക്...
രവിയേട്ടന്റെ ഈ സുന്ദരിക്കുട്ടിയെ ഞങ്ങൾക്ക് തരുമോ എന്നു ചോദിക്കാൻ"
ഞങ്ങൾ വരും ഒരു ദിവസം മോളുടെ വീട്ടിലേക്ക്...
രവിയേട്ടന്റെ ഈ സുന്ദരിക്കുട്ടിയെ ഞങ്ങൾക്ക് തരുമോ എന്നു ചോദിക്കാൻ"
അമ്മായി പറഞ്ഞത് കേട്ട് എനിക്ക് സന്തോഷം കൊണ്ടു തുള്ളി ചാടാൻ തോന്നി. ഞാൻ അമ്മായിയെ ചെന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു.
"അല്ലാ അമ്മായി...കീർത്തിയുടെ കല്യാണം എപ്പോൾ നടത്താനാ തീരുമാനം?"
"അവളുടെ ജാതകം നോക്കിയാർന്നു. 18 വയസ്സിൽ തന്നെ നടത്തണം എന്നാ പറയുന്നേ. ഇല്ലേൽ കുറേ ബുദ്ധിമുട്ട് ആയിരിക്കുമെന്നു"
"അയ്യോ...18 വയസ്സിലോ?"
"ആഹ് മോളെ...നല്ല ഒരു ചെക്കനെ കണ്ടുപിടിക്കണം. എനിക്കും താല്പര്യമില്ല ഉടനെ കെട്ടിക്കാൻ. പക്ഷേ, അവൾക്ക് കുറച്ചു ദോഷങ്ങൾ ഉണ്ട്. അടുത്ത വർഷം മുതൽ സൂക്ഷിക്കണമെന്നാ ജ്യോത്സ്യൻ പറയുന്നെ.
ഞങ്ങളുടെ കുടുംബത്തിൽ തന്നെ ഉള്ള ആളാ ഈ ജ്യോത്സ്യൻ"
ഞങ്ങളുടെ കുടുംബത്തിൽ തന്നെ ഉള്ള ആളാ ഈ ജ്യോത്സ്യൻ"
"ഹ്മ്മ്...അപ്പോൾ കാർത്തി...അല്ല ഏട്ടന്റെ നോക്കിയാർന്നോ?"
"മ്മ്...അവനു അത്ര കുഴപ്പമൊന്നുമില്ല. ഭാവിയിൽ ജോലി സംബന്ധമായി ചില അലച്ചിലും വിഷമങ്ങളും അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞു. അതിപ്പോൾ ഏത് ജോലിയിൽ ആയാലും കാണൂലേ മോളെ?"
"മ്മ്..."
"ഞാൻ പോയി പാലു കൊണ്ടു വരട്ടെ. കൃഷ്ണേട്ടൻ ഇപ്പോൾ കറന്നു വെച്ചിട്ടുണ്ടാവും"
അമ്മായി പോയപ്പോൾ ഞാൻ മുകളിലേക്ക് പോകാൻ തീരുമാനിച്ചു.
സ്റ്റെപ് കേറി പകുതി ആയപ്പോൾ കീർത്തി വരുന്നു.
സ്റ്റെപ് കേറി പകുതി ആയപ്പോൾ കീർത്തി വരുന്നു.
"അമ്മ പറഞ്ഞോ എല്ലാം?"
"മ്മ്...പറഞ്ഞു. ആഹ്...പിന്നെ ഒരു കാര്യം കൂടി പറഞ്ഞു"
"എന്താ ചേച്ചി?"
"നിന്നെ വേഗം കെട്ടിച്ചു വിടുമെന്ന്. കോളടിച്ചല്ലോ. ശേ...എന്നെ ഇതുപോലെ കെട്ടിച്ചു വിട്ടാൽ മതിയാർന്നു"
"അയ്യടാ...അങ്ങനെ പെട്ടെന്ന് ഇപ്പോൾ കെട്ടണ്ട. ചേച്ചിയുടെ പഠിപ്പൊക്കെ കഴിഞ്ഞിട്ട് മതി"
"ഓഹോ...അപ്പോൾ നിനക്ക് പഠിക്കണ്ടേ?"
"എനിക്ക് അങ്ങനെ കുറേ പഠിക്കണം എന്നൊന്നും ഇല്ല"
"അമ്പടി...നീ ആള് കൊള്ളാലോ"
"ഹി...ഹി...നിങ്ങൾ ഒരു 4-5 വർഷം കഴിഞ്ഞിട്ട് കെട്ടിയാൽ മതി"
"ഏഹ്? എന്ത്? നാലഞ്ചു വർഷമോ? എടീ കരിനാക്കി നിന്നെ ഇന്ന് ഞാൻ..."
അയ്യോ എന്നു പറഞ്ഞു കീർത്തി തിരിച്ചു മുകളിലേക്ക് ഓടിക്കയറി ചെന്ന് കാർത്തിയെ തട്ടി നിന്നു.
"എന്താണ് രാവിലെ രണ്ടാളും കൂടി?"
"അത് ഏട്ടാ... ഞാൻ ചേച്ചിയോട് പറഞ്ഞു പഠിപ്പ് കഴിഞ്ഞിട്ട് കല്യാണം മതിയെന്ന്. ചേച്ചിക്കത് സമ്മതമല്ല"
"ഓഹ്...അതാണോ കാര്യം? ഞാൻ ട്രെയിനിങ്ങിനു പോയി വന്ന് ജോലിക്ക് കേറി ഒരു വർഷം കഴിയുമ്പോൾ നിന്റെ ഡിഗ്രി കഴിയില്ലേ? അതിനിടയിൽ ഇവളുടെ കല്യാണവും"
"അതിന് ഇവൾ നമ്മുടെ കല്യാണം നാലഞ്ചു വർഷം കഴിഞ്ഞിട്ട് മതിയെന്നാ പറഞ്ഞത്"
"നാലഞ്ചു വർഷമോ?"
"ആഹ് അതെ. രെച്ചു ചേച്ചി പിജി എടുക്കണം എന്ന് പറഞ്ഞല്ലോ. അത് കഴിയുമ്പോൾ അഞ്ചു വർഷമാകില്ലേ?"
"പിജി കല്യാണം കഴിഞ്ഞാലും എടുക്കാലോ?
"ഹ്മ്മ്...പക്ഷേ, കല്യാണം കഴിഞ്ഞിട്ട് പഠിപ്പ് നടക്കില്ല. അതാ ഞാൻ പറഞ്ഞെ"
"അതെന്താ ടി ?"
"അതിന് ഏട്ടൻ ചേച്ചിയെ പഠിക്കാൻ സമ്മതിച്ചിട്ട് വേണ്ടേ?"
അവളൊന്ന് ആക്കി പറഞ്ഞു.
അവളൊന്ന് ആക്കി പറഞ്ഞു.
ഞാനും കാർത്തിയും ഇതുകേട്ട് പരസ്പരം നോക്കി.
" നിന്നെ ഇന്ന് ഞാൻ ശരിയാക്കും. ഇപ്പോൾ പെണ്ണിന് നാക്കിന് കുറച്ച് നീളം കൂടുതലാ"
കീർത്തി കാർത്തിയെ നോക്കി നാക്ക് നീട്ടി കാണിച്ചിട്ട് താഴേക്ക് വേഗം സ്റ്റെപ് ഇറങ്ങി പോയി.
"രെച്ചു...അവൾ ചുമ്മാ പറയുന്നതാ. അവൾടെ കല്യാണം കഴിഞ്ഞാൽ ഉടൻ തന്നെ നമ്മുടെ നടത്തണം. എനിക്ക് പറ്റില്ല നാലഞ്ചു വർഷമൊന്നും"
ഞാൻ കാർത്തിയെ നോക്കി ചിരിച്ചുകൊണ്ട് നിന്നു.
"അല്ലാ...മോനെന്താ അമ്മായിയോട് എല്ലാം പറഞ്ഞെന്ന് എന്നോട് പറയാത്തെ?"
"അത്...ഇന്നലെ വിട്ടു പോയി. സോറി"
"രെച്ചു മോളെ...."
"ദേ...അച്ഛൻ വിളിക്കുന്നു. ഞാൻ പോണേ..."
ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. പിന്നാലെ കാർത്തിയും വന്നു.
"എന്താ അച്ഛാ?"
"ആഹ്...മോള് റെഡി ആകാൻ തുടങ്ങിയോ? അത് നന്നായി. നമുക്ക് കഴിച്ചിട്ട് വേഗം ഇറങ്ങാം. അച്ഛനെ കാണാൻ റെയിൽവേ സ്റ്റേഷനിൽ ഒരാൾ വരുമെന്ന് പറഞ്ഞിട്ടുണ്ട്"
ഞാൻ കാർത്തിയെ നോക്കി. കാർത്തി സാരല്ല എന്ന് തലയാട്ടി. അങ്ങനെ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് യാത്ര പറയാൻ നേരം കാർത്തി അച്ഛനോട് സംസാരിച്ചിട്ട് എന്നെ നോക്കാതെ മുകളിലേക്ക് കേറി പോയി.
ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു.
"ശെരി എന്നാ. ഞങ്ങൾ ഇറങ്ങട്ടെ. മോളേ നമുക്ക് പോകാം"
ഞാൻ മിണ്ടാതെ നിന്നു.
ഞാൻ മിണ്ടാതെ നിന്നു.
"എന്താ മോളെ നിന്ന് ആലോചിക്കുന്നേ? വല്ലതും എടുക്കാൻ മറന്നോ?"
"ഏയ്...ഇല്ല അച്ഛാ...ആഹ് ഉണ്ട്. എന്തോ മറന്നത് പോലെ തോന്നുന്നു. ഞാനൊന്നു നോക്കിയിട്ട് വരാം അച്ഛാ"
"ആഹ്...വേഗം വേണം"
ഞാൻ സ്റ്റെപ് കേറാൻ പോയപ്പോൾ കീർത്തിയെ നോക്കി. അവൾക്ക് കാര്യം മനസ്സിലായി കാർത്തിയെ കാണാനാണ് എന്ന്.
അവിടെ ചെന്നപ്പോൾ കാർത്തി ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നതാണ് കണ്ടത്. ഞാൻ ഓടിച്ചെന്ന് കെട്ടിപിടിച്ചു.
"എന്താ രെച്ചു ഇത്? നിന്റെ സങ്കടം കാണാൻ വയ്യാത്തോണ്ടല്ലേ ഞാൻ നേരത്തെ ഇങ്ങോട്ട് കേറിയത്.
"ഇനി രണ്ടു വർഷം ഞാൻ..."
എന്നും പറഞ്ഞു ഞാൻ കരഞ്ഞു കൊണ്ടിരുന്നു.
എന്നും പറഞ്ഞു ഞാൻ കരഞ്ഞു കൊണ്ടിരുന്നു.
കാർത്തി എന്റെ മുഖം പിടിച്ചുയർത്തി. എന്റെ രണ്ടു കവിളിലും കൈ കൊണ്ടു ചേർത്ത് പിടിച്ച് എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു. എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു.
"എന്നെയോർത്ത് വിഷമിക്കാൻ ഞാൻ നിന്നെ വിട്ട് പോയിട്ടില്ലല്ലോ. ഞാൻ എപ്പോഴും നിന്റെ ഉള്ളിൽ തന്നെ ഇല്ലേ പെണ്ണേ? ഞാൻ വരും നിന്നെ കാണാൻ കാർത്തിക് IPS ആയിട്ട്"
**********----------------***********
പിന്നെ കാർത്തി ട്രെയിനിങ്ങിന് പോകും വരെ അമ്മയുടെ ഫോണിൽ നിന്നും ഞാൻ വിളിക്കുമായിരുന്നു.
**********----------------***********
പിന്നെ കാർത്തി ട്രെയിനിങ്ങിന് പോകും വരെ അമ്മയുടെ ഫോണിൽ നിന്നും ഞാൻ വിളിക്കുമായിരുന്നു.
"മ്മ്...നിന്റെ പേഴ്സിൽ ഇരിക്കുന്ന കീ ചെയിൻ കാർത്തി തന്നതാണല്ലേ?"
"ആഹ്..അതെ"
"അല്ലാ..രെച്ചു. അന്ന് റെയിൽവേ സ്റ്റേഷനിൽ നിന്റെ അച്ഛനെ കാണാൻ വന്നതാരാ?"
"അത് ആ ഗൗരിയുടെ അച്ഛനായിരുന്നു"
"എന്തിനാ വന്നേ"
" ആവോ എനിക്കറിയില്ല. ഞാൻ അവരുടെ സംസാരം ശ്രദ്ധിക്കാൻ പോയില്ല"
"ഹ്മ്മ്...ഓക്കേ. കാർത്തി പോയിട്ട് കീർത്തി നിന്നെ വിളിച്ചില്ലേ?"
"മ്മ്... വിളിച്ചു. അമ്മാവന്റെ ഫോണിൽ നിന്നും ഇടയ്ക്ക് വിളിക്കുമായിരുന്നു. കാർത്തി എന്നെ അന്വേഷിച്ചു എന്നു പറയും. ആകെ കുറച്ച് നേരമേ സംസാരിക്കു. പെട്ടന്ന് വെക്കുമെന്ന്. പിന്നീടുള്ള വെക്കേഷൻ ടൈമിൽ ഒന്നും അങ്ങോട്ട് പോകാൻ പറ്റിയില്ല. നിനക്കറിയാലോ നമ്മുടെ എക്സാമിന്റെ കാര്യം"
"ആഹ്. അപ്പോൾ അങ്കിളും ആന്റിയും അവരെ കാണാൻ പോയില്ലേ?"
" അച്ഛൻ പോയിരുന്നു. ഞാൻ കുറേ പറഞ്ഞുനോക്കി. അന്നത്തെ പോലെ ഒരു ദിവസമെങ്കിലും അവിടെ നിൽക്കാൻ. പക്ഷേ, രണ്ടുപേരും സമ്മതിച്ചില്ല"
" അപ്പോൾ നീ രണ്ടു വർഷമായിട്ട് അങ്ങോട്ടേക്ക് പോയേ ഇല്ല"
"ഇല്ലാടി. കീർത്തി വിളിക്കുമ്പോൾ എപ്പോഴും ചോദിക്കും. ചേച്ചി എന്താ വരാത്തെ? ഒരു ദിവസമെങ്കിലും വന്ന് നിൽക്ക് എന്ന്.
അങ്ങനെ പറഞ്ഞോണ്ടിരുന്ന കീർത്തി പിന്നെ പറഞ്ഞു ചേച്ചിയുടെ എക്സാമൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതി. അപ്പോഴേക്കും ഏട്ടൻ വരുമല്ലോ എന്ന്.
അങ്ങനെ പറഞ്ഞോണ്ടിരുന്ന കീർത്തി പിന്നെ പറഞ്ഞു ചേച്ചിയുടെ എക്സാമൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതി. അപ്പോഴേക്കും ഏട്ടൻ വരുമല്ലോ എന്ന്.
ഈ വർഷമാ അവൾ +2 പാസ്സായത്. റിസൾട്ടൊക്കെ വിളിച്ചു പറഞ്ഞായിരുന്നു. പിന്നീട് ഒരനക്കവും ഇല്ല. ഞാൻ അച്ഛന്റെ ഫോണിൽ നിന്നും വിളിച്ചു നോക്കി. അമ്മാവനാണ് സംസാരിച്ചത്. തിരക്കാണെന്നു പറഞ്ഞ് കട്ട് ചെയ്തു.
പിന്നെയും വിളിച്ചു. അപ്പോഴും അങ്ങനെ തന്നെ.
പിന്നെയും വിളിച്ചു. അപ്പോഴും അങ്ങനെ തന്നെ.
ഞാൻ അച്ഛനോട് പറഞ്ഞപ്പോൾ എന്നെ വഴക്ക് പറഞ്ഞു. നീയെന്തിനാ എപ്പോഴും
അങ്ങോട്ട് വിളിക്കുന്നെ. അവർക്ക് പിന്നെ തിരക്ക് കാണില്ലേ എന്ന്. നീ സമാധാനപ്പെട് നമുക്ക് ഓണത്തിന് പോകാമെന്ന്.
അങ്ങോട്ട് വിളിക്കുന്നെ. അവർക്ക് പിന്നെ തിരക്ക് കാണില്ലേ എന്ന്. നീ സമാധാനപ്പെട് നമുക്ക് ഓണത്തിന് പോകാമെന്ന്.
അച്ഛൻ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അച്ഛൻ കാണാതെ വിളിച്ചു നോക്കുമായിരുന്നു. ബെൽ പോലും കേൾക്കില്ലായിരുന്നു. ഉടൻ തന്നെ താനെ കട്ട് ആകും. ഇങ്ങനെ തന്നെ മൂന്നു നാലു തവണ വന്നു. ഫോൺ കംപ്ലയിന്റ് ആയതായിരിക്കുമെന്നു വിചാരിച്ചു.
കാർത്തി എത്തേണ്ട സമയം ആയിരുന്നതിനാൽ ഞാൻ കാർത്തിയുടെ നമ്പറിൽ വിളിച്ചു നോക്കി. അവിടെയും നിരാശ തന്നെ ആയിരുന്നു ഫലം. സ്വിച്ചഡ് ഓഫ്!
"മ്മ്...കാർത്തിക്കു എറണാകുളത്താണ് പോസ്റ്റിങ്ങ് കിട്ടിയതെന്ന് തോന്നുന്നു. പക്ഷേ, ഈ ലൊക്കാലിറ്റിയിൽ എങ്ങനെ വന്നു?"
"ആവോ...അറിയില്ല"
"അല്ലാടി...കാർത്തി വന്നില്ലേ? പിന്നെ എന്താ നിന്നെ കാണാൻ വരാത്തെ? ഒന്നു വിളിച്ചു പോലുമില്ലലോ"
"എന്നോടൊന്നും ചോദിക്കല്ലേ. പ്ലീസ്... എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നു. കാത്തിരുന്നു കണ്ടത് ഈ അടിയുടെ ഇടയിലാണല്ലോ ദൈവമേ...
അതും പോരാഞ്ഞു കാർത്തിയെ ഒരുത്തൻ കുത്താൻ പോയത് എന്റെ മുമ്പിൽ വെച്ച്.
IPS ആയിട്ട് എന്നെ കാണാൻ വരുമെന്ന് പറഞ്ഞിട്ട്..."
അതും പോരാഞ്ഞു കാർത്തിയെ ഒരുത്തൻ കുത്താൻ പോയത് എന്റെ മുമ്പിൽ വെച്ച്.
IPS ആയിട്ട് എന്നെ കാണാൻ വരുമെന്ന് പറഞ്ഞിട്ട്..."
എന്നും പറഞ്ഞ് രശ്മി അവിടെയിരുന്നു മുഖംപൊത്തി കരയാൻ തുടങ്ങി.
"ഡീ...രെച്ചു...നീ ഇരുന്ന് കരയല്ലേ പ്ലീസ്...
കാർത്തിയുടെ കഥകൾ എല്ലാം കേട്ടപ്പോൾ ആൾക്കും നിന്നെ ജീവൻ തന്നെയാ എന്നാ ഞാൻ മനസ്സിലാക്കിയത്.
പിന്നെ, ഈ അടിയുടെ ഇടയിൽ കൂടി എങ്ങനെയാ പുള്ളി നിന്നോട് മിണ്ടുന്നത്"
കാർത്തിയുടെ കഥകൾ എല്ലാം കേട്ടപ്പോൾ ആൾക്കും നിന്നെ ജീവൻ തന്നെയാ എന്നാ ഞാൻ മനസ്സിലാക്കിയത്.
പിന്നെ, ഈ അടിയുടെ ഇടയിൽ കൂടി എങ്ങനെയാ പുള്ളി നിന്നോട് മിണ്ടുന്നത്"
"അതിന് അടി ഉണ്ടായത് ഇന്നല്ലേ. ജോയിൻ ചെയ്തത് ഇന്നായിരിക്കില്ലലോ"
"ആഹ്...അത് ശെരിയാ. എന്തേലും കാരണം കൊണ്ടാകും കാർത്തി നിന്നെ കാണാൻ വരാത്തത്. അല്ലാതെ..."
"ഹ്മ്മ്...അതെനിക്കും മനസ്സിലായി. പക്ഷേ, എന്താണ് ആ കാരണം എന്ന് അറിയില്ലല്ലോ"
"അതിപ്പോൾ പുള്ളിക്ക് അല്ലേ അറിയൂ. വീട്ടിൽ വിളിച്ചു നോക്കാമെന്നു വെച്ചാൽ അതിനും ഇപ്പോൾ കഴിയുന്നില്ലല്ലോ"
"വീട്ടിലും എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലാതെ കീർത്തി എന്നെ വിളിക്കാതെ ഇരിക്കില്ല"
"ഡീ...എനിക്കൊരു ഡൌട്ട്. അമ്മായി നിങ്ങളുടെ കാര്യം അങ്കിളിനോട് പറഞ്ഞിട്ടുണ്ടെങ്കിലോ? ചിലപ്പോൾ ഈ ബന്ധം ഇഷ്ടമായിരിക്കില്ല"
"നീ എന്താ അനു ഈ പറയുന്നെ? അമ്മായി ഇപ്പോഴൊന്നും പറയില്ല എന്നാ പറഞ്ഞെ"
"അത് ഓക്കേ. സപ്പോസ് പറഞ്ഞെന്ന് വെച്ചോ. നീ സിനിമയിലൊക്കെ കണ്ടിട്ടില്ലേ?
നായികയുടെ അച്ഛൻ നായകനോട് പറയുന്നത്. ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോണം എന്നൊക്കെ"
നായികയുടെ അച്ഛൻ നായകനോട് പറയുന്നത്. ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോണം എന്നൊക്കെ"
"ഒന്നു പോയേ അനു. കാർത്തി അങ്ങനെ പോകുന്ന ആളല്ല. പിന്നെ, കാർത്തിയെ രണ്ടുപേർക്കും ഇഷ്ടമാണ്"
"നീ ഒന്ന് ആലോചിച്ചു നോക്ക്. എക്സാമിന് കുറേ ദിവസം സ്റ്റഡിലീവ് ഉണ്ടായിരുന്നല്ലോ. കാര്യം ശരിയാ പഠിക്കാൻ കുറേയുണ്ട്. പക്ഷേ, ഒരു ദിവസത്തേക്ക് പോലും നിന്നെ കൊണ്ടുപോയില്ലല്ലോ"
" അവിടെ ചെന്നാൽ ഞാൻ വാശി പിടിച്ചു നിൽക്കും എന്ന് ഓർത്തിട്ട് ആയിരിക്കും"
" അപ്പോൾ അങ്ങോട്ട് വിളിക്കുന്നതിനു നിന്നെ വഴക്ക് പറഞ്ഞതോ"
"നീ ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ച് എന്നെ ശെരിക്കും ഭ്രാന്ത് പിടിപ്പിക്കോ? കാർത്തിയെ എങ്ങനേലും കണ്ട് സംസാരിക്കണം. അല്ലാതെ ഒരു വഴിയുമില്ല"
"ആഹ്...അത് നേരാ. പക്ഷേ, എങ്ങനെ കാണും? നീ പോലീസ് സ്റ്റേഷനിൽ പോകുമോ കാണാൻ?"
"എവിടെ പോയെങ്കിലും എനിക്ക് കണ്ടേ പറ്റു. സ്വസ്ഥമായി സംസാരിക്കണം"
"ബി കൂൾ രെച്ചു. എന്തേലും വഴി ദൈവം കാണിക്കും. ഇപ്പോൾ അടിയൊക്കെ കഴിഞ്ഞു കാണുമോ എന്തോ"
അനു പറഞ്ഞു കഴിഞ്ഞതും പ്രമീള മിസ്സ് ലാബിന്റെ വാതിൽ തുറന്നു വന്നു.
"അയ്യോ...ഡി...ആരോ വന്നു"
അനുവും രെച്ചുവും എണീറ്റു നോക്കി.
"ഏഹ്... നിങ്ങൾ ഇവിടെ ഇരിപ്പുണ്ടായിരുന്നോ? ഇതുവരെ പോയില്ലേ?"
"അത് മിസ്സ്...എന്റെ സ്കൂട്ടി താഴെ ഇരിക്കുവാ. അടി കഴിഞ്ഞിട്ട് എടുക്കാം എന്നു വിചാരിച്ചു"
"ആണോ...മ്മ്. നിങ്ങൾ വേഗം പൊയ്ക്കോ. പോലീസ് അവരെ കൊണ്ടുപോയിട്ടുണ്ട്"
"ശെരി...മിസ്സ്"
അവർ പോകാൻ ഒരുങ്ങിയതും പ്രമീള മിസ്സ് അവരെ വിളിച്ചു.
" നിങ്ങൾ നിന്നേ. ഞാനും കൂടെ താഴെ വരാം"
പ്രമീള മിസ്സിന്റെ ഒപ്പം അവർ താഴേക്ക് പോയി.
അവിടെ എല്ലാം കേട്ടുകൊണ്ട് രണ്ടുപേർ പതുങ്ങി ഇരിപ്പുണ്ടായിരുന്നു.
അത് വേറെ ആരുമല്ല.
അത് വേറെ ആരുമല്ല.
വിഷ്ണുവും അരുണും ആയിരുന്നു.
രശ്മിയും അനുവും ഓടി ലാബിൽ കേറുന്നത് കണ്ട് വന്നതാണ്. പക്ഷേ, അവരുടെ സംസാരം ശ്രദ്ധിച്ചപ്പോൾ അവർ ഒളിച്ചു നിന്നു.
"കാർത്തി....കാർത്തിക് IPS...
ഹും..."
വിഷ്ണു മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.
ഹും..."
വിഷ്ണു മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.
"ആരും എന്റെ രശ്മിയെ കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല. അവൾ എന്റെയാ. എന്തു വില വന്നാലും ഞാൻ അവളെ നേടും"
" നീയൊന്ന് അടങ്ങ് വിഷ്ണു. എല്ലാത്തിനും വഴിയുണ്ടാകും"
അരുൺ അവനെ സമാധാനിപ്പിച്ചു.
---------------------***************-------------------
---------------------***************-------------------
"ഡീ...രെച്ചു... കാർത്തിയെ കണ്ട കാര്യമൊന്നും വീട്ടിൽ പറയണ്ട കേട്ടോ. പിന്നെ നിന്റെ മുഖമൊക്കെ നേരെ വെക്ക്. ആന്റി സംശയിക്കും"
"ആഹ്...നീ ക്ലാസ്സ് കട്ട് ചെയ്തോ?"
"ഇല്ലാന്റി... കോളേജിൽ അടി ഉണ്ടായി. അവസാനം പോലീസ് ഒക്കെ വന്നു"
"അയ്യോ...ആണോ? എന്നിട്ട് പിള്ളേരെ പോലീസ് കൊണ്ടുപോയോ?"
"മ്മ്... വെളിയിൽ നിന്നും വന്ന ഗുണ്ടകളാ അടി ഉണ്ടാക്കിയത് എന്നാ തോന്നുന്നുന്നെ"
"ശോ... ഇനിയും അടി ഉണ്ടാവുമോ? ആഹ്...ഏതായാലും ഇവൾക്ക് ക്ലാസ്സ് കട്ട് ചെയ്യേണ്ടി വന്നില്ലല്ലോ.
നീ ഇത്രക്കും പ്രാർത്ഥിച്ചോ രെച്ചു സിനിമ കാണാൻ?"
സീത രശ്മിയെ കളിയാക്കി.
നീ ഇത്രക്കും പ്രാർത്ഥിച്ചോ രെച്ചു സിനിമ കാണാൻ?"
സീത രശ്മിയെ കളിയാക്കി.
രശ്മി ഒന്നും പറയാതെ മുകളിലേക്ക് പോയി.
"ഇവൾക്കെന്ത് പറ്റി മോളെ?"
"അതൊരു തലവേദന വന്നതാ ആന്റി. കുറച്ചുനേരം ഉറങ്ങി ആയിരുന്നു. എന്നിട്ടും മാറിയില്ല. ഞാൻ അവളുടെ അടുത്ത് പോട്ടെ"
എന്നും പറഞ്ഞ് അനു രശ്മിയുടെ മുറിയിലേക്ക് പോയി. രശ്മി അവിടെ കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു.
"ഡീ...നിന്നോട് പറഞ്ഞതല്ലേ ഞാൻ? എന്നിട്ടും കേട്ടില്ല"
" എനിക്കൊന്നും പറയാൻ തോന്നുന്നില്ലാടി അതാ"
"ഹ്മ്മ്...ആഹ് പിന്നെ കീർത്തിയുടെ ഫോട്ടോ കാണിക്ക്"
"മ്മ്...നീ ആ കമ്പ്യൂട്ടർ ഓൺ ചെയ്യ്"
അനു കമ്പ്യൂട്ടർ ഓൺ ചെയ്തു. രശ്മി ഫോൾഡർ പറഞ്ഞുകൊടുത്തു.
" ഇതാണോ കീർത്തി?! കൊള്ളാലോ. പൊക്കം ഇച്ചിരി കുറവാ. എന്നാലും കാണാൻ നല്ല രസമുണ്ട്"
" അവർ രണ്ടുപേരുടെയും ഫോട്ടോ ഇല്ലേ?"
" അത് എടുക്കാൻ വിട്ടുപോയി ടി"
"മ്മ്...പിന്നെ, ഇവിടെ തന്നെ ഇരിക്കാതെ വല്ലതും കഴിച്ചിട്ട് വിജയുടെ സിനിമ പോയി കാണ്. അപ്പോൾ നിന്റെ മൈൻഡ് ഒന്നു ഫ്രഷ് ആകും. ഓക്കേ ബേബി?"
" എനിക്ക് സിനിമ കാണാൻ മൂഡില്ലാടി. ചെറുതായി തല വേദന എടുക്കുന്നു"
"പിന്നേ ഒരു തലവേദന. നിനക്ക് നല്ല കട്ട പനി ഉണ്ടായിട്ടും വിജയുടെ സിനിമ വന്നപ്പോൾ താഴെ മൂടിപ്പുതച്ചിരുന്ന് കണ്ടതാ നീ. ആ കഥ ആന്റി പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ ഉണ്ട്.
അങ്ങനെയുള്ള നീ ഈ തലവേദന കാരണം പറഞ്ഞ് കിടന്നാൽ ആന്റി സംശയിക്കും.
സോ... എന്റെ മോള് ഞാൻ പറഞ്ഞത് അനുസരിക്ക് .നമുക്ക് നാളെ കാണാം. റ്റാറ്റാ"
അങ്ങനെയുള്ള നീ ഈ തലവേദന കാരണം പറഞ്ഞ് കിടന്നാൽ ആന്റി സംശയിക്കും.
സോ... എന്റെ മോള് ഞാൻ പറഞ്ഞത് അനുസരിക്ക് .നമുക്ക് നാളെ കാണാം. റ്റാറ്റാ"
അനു യാത്ര പറഞ്ഞു ഇറങ്ങി. കുറച്ച് സമയം രശ്മി അവിടെ കിടന്നു. പിന്നെ, താഴേക്ക് ചെന്നു. രശ്മി കോളേജിൽ കൊണ്ടുപോയ ചോറു തന്നെയാണ് കഴിച്ചത്.
സിനിമ കാണുമ്പോഴും രശ്മിയുടെ മനസ്സിൽ കാർത്തി തന്നെയായിരുന്നു.
സിനിമ കാണുമ്പോഴും രശ്മിയുടെ മനസ്സിൽ കാർത്തി തന്നെയായിരുന്നു.
" നീ എന്താ രെച്ചു ഒന്നും മിണ്ടാതെ ഇരുന്നു സിനിമ കാണുന്നത്?"
"എന്തേ? മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് അമ്മക്ക് വല്ല കുഴപ്പവും ഉണ്ടോ?"
"എന്റെ പൊന്നേ... എനിക്കൊരു പ്രശ്നവുമില്ല. സാധാരണ വിജയുടെ സിനിമ കാണുമ്പോൾ ഇങ്ങനെ അല്ലല്ലോ. അതാ ചോദിച്ചേ"
" സംസാരിച്ചാൽ തലവേദന കൂടിയാലോ എന്നോർത്താ"
"ഓഹോ. എന്നാൽ നിനക്ക് പോയി കിടന്നു കൂടെ? ഇത് കാണുമ്പോൾ തലവേദന എടുക്കുന്നില്ലേ?"
" അത് കുറയാൻ അല്ലേ ഞാൻ ഈ കാണുന്നെ?"
രശ്മി ഒന്നു ചിരി വരുത്തി പറഞ്ഞു.
രശ്മി ഒന്നു ചിരി വരുത്തി പറഞ്ഞു.
" ഈ പെണ്ണിന്റെ ഒരു കാര്യം. ഞാൻ നിനക്ക് നല്ല ചൂട് ചായ എടുക്കാം"
എന്നും പറഞ്ഞ് സീത അടുക്കളയിലേക്ക് പോയി.
സിനിമ തീർന്നു കഴിഞ്ഞപ്പോൾ രശ്മി മുറ്റത്തെ ചൂരൽ കസേരയിൽ ചെന്നിരുന്നു.
ഒന്നിനും ഉത്തരം കിട്ടാതെ അവളുടെ മനസ്സ് കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു.
ഒന്നിനും ഉത്തരം കിട്ടാതെ അവളുടെ മനസ്സ് കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു.
അധികം വൈകാതെ രശ്മിക്ക് ഒരു സന്തോഷവാർത്തയുമായി അനുവിന്റെ കാൾ അവളെ തേടിയെത്തി.
****
****
എൻ ജീവൻ❤️ ഭാഗം- 16
"ദേ...അനു വിളിക്കുന്നു. രെച്ചു... നീ കേട്ടില്ലേ?"
"ആഹ്...എന്താമ്മേ?"
രശ്മി ഞെട്ടി തിരിഞ്ഞു നോക്കി.
രശ്മി ഞെട്ടി തിരിഞ്ഞു നോക്കി.
"ഡീ നിന്നെ അനു വിളിക്കുന്നു. ഇന്നാ ഫോൺ മേടിക്ക്"
രശ്മി എണീറ്റ് സീതയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ചു. സീത അകത്തേക്ക് പോയി.
"ഹലോ...എന്താ അനു?"
"നിരാശ കാമുകി എന്തു ചെയ്യുന്നു എന്നറിയാൻ വേണ്ടി വിളിച്ചതാ"
എന്നും പറഞ്ഞ് അനു ചിരിച്ചു.
"ഡീ മനുഷ്യനെ കളിയാക്കാൻ ആണോ വിളിച്ചെ?
നീ ഫോൺ വെച്ചിട്ട് പോയേ. ഇതാ ഞാൻ നിന്നോടും ഒന്നും പറയാതെ ഇരുന്നത്"
നീ ഫോൺ വെച്ചിട്ട് പോയേ. ഇതാ ഞാൻ നിന്നോടും ഒന്നും പറയാതെ ഇരുന്നത്"
"ശേ...ഡീ ഞാൻ ചുമ്മാ പറഞ്ഞതാ. ക്ഷമിച്ചേക്ക്. ഞാൻ എന്തിനാ വിളിച്ചേ എന്നറിയോ?"
"ഇല്ല. എന്തിനാ?"
"അതേ ഇപ്പോഴായിട്ട് ആ SI വീട്ടിൽ വന്നായിരുന്നു"
"ആര്? ഗണേഷ് സാറോ?"
"ആഹ്... ഡാഡിയോട് ഇവിടെ ഇരുന്ന് സംസാരിക്കുന്നത് കേട്ടു. ഞാൻ വിചാരിച്ചു നമ്മുടെ കോളേജിലെ ഇന്നത്തെ അടിയെ പറ്റി ആയിരിക്കുമെന്ന്. പക്ഷേ, അവരുടെ സംസാരം ശ്രദ്ധിച്ചപ്പോൾ അതല്ല"
"പിന്നെ?"
"ഡീ അപ്പുറത്തെ ആ കിളവൻ ഇല്ലേ? അങ്ങേരുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന കാര്യമാ"
"നീ കേണൽ അങ്കിളിനെ പറ്റിയാണോ പറയുന്നെ"
"ആഹ്...നിന്റെ കേണൽ അങ്കിൾ തന്നെ"
"ഗണേഷ് സർ എന്തിനാ അവിടെ താമസിക്കുന്നേ?"
"അതിന് ഗണേഷ് സർ ആണ് അവിടെ താമസിക്കാൻ പോകുന്നെ എന്ന് ഞാൻ പറഞ്ഞില്ലാലോ"
"ആഹ്... അല്ലാ അപ്പോൾ അവിടെത്തെ ചെക്കന്മാർ താമസം മാറിയോ?"
"മ്മ്...മാറി. ഞാൻ നിന്നോട് പറയാൻ മറന്നു"
"പിന്നെ ആര് താമസിക്കാൻ പോകുന്ന കാര്യമാ SI പറഞ്ഞേ?"
"അത് നിനക്ക് വേണ്ടപ്പെട്ട ഒരാളാ"
"ഏഹ്?ആരെന്ന് പറയെടി"
"എടി രെച്ചു... നിന്റെ കാർത്തി"
രശ്മിക്ക് അവളുടെ കാതുകളെ വിശ്വസിക്കാനായില്ല.
"ദേ അനു നീ വെറുതെ കള്ളം പറയരുത്. എറണാകുളത്ത് പോസ്റ്റിങ്ങ് ഉള്ള ആള് എന്തിനാ അങ്കമാലിയിൽ വന്നു താമസിക്കുന്നെ?"
"ആഹ്...ഇതേ ചോദ്യം എന്റെ ഡാഡിയും ചോദിച്ചു. അപ്പോൾ പറയാ എന്തോ കേസിന്റെ കാര്യത്തിലാ എന്ന്. ക്വാർട്ടേഴ്‌സിൽ തന്നെ താമസിക്കണം എന്ന് നിർബന്ധമൊന്നും ഇല്ലാലോ. ഗണേഷ് സർ പറഞ്ഞത്രെ, അങ്ങേരുടെ ക്വാർട്ടേഴ്‌സിൽ പോകാമെന്ന്. പക്ഷേ, കേട്ടില്ല. ഈ ലൊക്കാലിറ്റിയിൽ ഒരു വീട് കിട്ടിയാൽ കൊള്ളാമെന്ന്"
"അപ്പോൾ കാർത്തി ഒറ്റക്കോ? കേണൽ അങ്കിൾ സമ്മതിച്ചോ?"
"ആഹ്...ഒറ്റക്ക്. കേണൽ അങ്കിൾ പറഞ്ഞപ്പോൾ തന്നെ സമ്മതിച്ചു"
"പക്ഷേ, കാർത്തിക്കു സ്റ്റേഷനിൽ പോയി വരാൻ പാടല്ലേ?"
"എന്ത് പാട്? ഒരു മണിക്കൂർ കേസ് അല്ലേ? അല്ലാ പാടാണെങ്കിലും അത് പുള്ളി നോക്കിക്കോളും. നീ എന്തിനാ അതൊക്കെ ആലോചിക്കുന്നേ? ഈ വാർത്ത കേട്ടിട്ട് നിനക്ക് സന്തോഷമായോ? എനിക്കത് അറിഞ്ഞാൽ മതി"
"മ്മ്...ആയി. കാർത്തി എന്നാ വരുന്നേ?"
"അത് ഞാൻ കേട്ടില്ല. എപ്പോഴായാലും വരുമല്ലോ. വരുമ്പോൾ ഞാൻ പറയാം. ഓക്കേ? അല്ലാ...ഇനിയിപ്പോൾ ഒരാള് എന്റെ വീട്ടിൽ തന്നെ ആയിരിക്കുമല്ലോ? ഏഹ്?"
അനു അവളെ കളിയാക്കി.
"പോടീ തെണ്ടി..."
"ഹാവൂ...നീ ഓക്കേ ആയി. അത് നിന്റെ ഈ തെണ്ടി എന്ന വിളിയിൽ എനിക്ക് മനസ്സിലായി. അപ്പോൾ ഞാൻ വെക്കുവാട്ടോ. രാവിലെ കാണാം"
"ഓക്കേ,ഡി"
രശ്മി ഒരു ദീർഘ നിശ്വാസം എടുത്തു. എന്നിട്ട് ഫോണുമായി അടുക്കളയിൽ പോയി സീതയെ കെട്ടിപ്പിടിച്ചു.
"ആഹ്...നിന്റെ തലവേദന മാറിയോ?"
"മ്മ്...മാറി"☺️
"അപ്പോൾ എന്തോ സന്തോഷമുള്ള കാര്യം ആയിരിക്കുമല്ലോ അനു പറഞ്ഞത്"
"ഏയ്...അവൾ നാളെത്തെ ലാബിന്റെ കാര്യം പറയാൻ വിളിച്ചതാ. അയ്യോ...റെക്കോർഡ് എഴുതിയില്ല"
എന്നും പറഞ്ഞ് രശ്മി നേരെ മുറിയിലേക്ക് ഓടി.
--------------******---------
കാർത്തിയുടെ ഓഫീസിൽ:
--------------******---------
കാർത്തിയുടെ ഓഫീസിൽ:
"സർ..."
"ആഹ്...ഗണേഷ്. വരൂ"
"സർ എന്താ ആലോചിച്ചു ഇരിക്കുന്നെ?"
"ഏയ്...നതിങ്. ഒന്നുമില്ല. ഞാൻ പറഞ്ഞ കാര്യം ഓക്കേ ആയോ?"
"ആയി സർ. സർ നു അവിടെ കുക്കിനെ ആവശ്യമുണ്ടോ? പറഞ്ഞാൽ മതി ആളെ റെഡി ആക്കാം"
"അതിന്റ ആവശ്യമില്ല"
"അപ്പോൾ സർ നു കുക്കിംഗ്....?"
കാർത്തി ഒന്നു ചിരിച്ചു.
"ഓഹ്...ഓക്കേ സർ. എന്നാൽ ഞാനങ്ങോട്ട്"
കാർത്തി ശെരിയെന്ന് തലയാട്ടി.
പോകാൻ ഒരുങ്ങിയ ഗണേഷ് പെട്ടന്ന് അവിടെ നിന്നു. എന്നിട്ട് കാർത്തിയെ തിരിഞ്ഞു നോക്കി.
"എന്താ ഗണേഷ്? വല്ലതും പറയാൻ ഉണ്ടോ?"
"അത് സർ..."
"മ്മ്...പറയൂ..."
"ഇന്ന് കോളേജിൽ അടി നടന്ന സമയത്ത് സർ ന്റെ അടുത്ത് വന്ന പെൺകുട്ടി ആരാ? സർ നെ അറിയാവുന്ന ആരേലും ആണോ?"
ഇത് കേട്ടതും കാർത്തി മുഖം തിരിച്ച് മൗനമായി ഇരുന്നു.
"സോറി സർ. സർ നു എന്നോട് പറയാൻ ബുദ്ധിമുട്ടാണേൽ വേണ്ട. ഞാൻ പൊയ്ക്കോട്ടെ?"
കാർത്തി ഒന്നും മിണ്ടാതെ ഗണേഷ് പോകുന്നതും നോക്കി ഇരുന്നു. പിന്നെ, കസേരയിൽ ചാരി ഇരുന്ന് കണ്ണുകൾ അടച്ചു.
രശ്മിയുടെ കാർത്തി... എന്ന വിളി മനസ്സിലേക്ക് ഓടിയെത്തി.
"രെച്ചു..."
കാർത്തി വേഗം കണ്ണു തുറന്നു.
പിറ്റേന്ന് രാവിലെ:
"രെച്ചു...എണീറ്റേ...വന്ന് വാതിൽ തുറക്ക്"
ഈ അമ്മ എന്താ രാവിലെ?! രശ്മി കണ്ണു തിരുമ്മി ചെന്ന് വാതിൽ തുറന്നു.
"എന്താ അമ്മേ ഈ വെളുപ്പാൻ കാലത്ത് വന്ന് വിളിക്കുന്നെ?"
"സമയം 6:30 ആയി. അനു വിളിച്ചായിരുന്നു ഇപ്പോൾ. അവളുടെ കൈക്ക് നല്ല സുഖമില്ല. ഇന്ന് നിന്നോട് വണ്ടി ഓടിക്കാൻ. നേരത്തെ ചെല്ലാൻ പറഞ്ഞു"
"ആണോ? മ്മ്...ശെരി"
"ദേ ഓടിക്കുന്നതൊക്കെ കൊള്ളാം. സൂക്ഷിച്ചു വേണം. കേട്ടോ?"
"ഓ...കേട്ടു"
രശ്മി കുളിച്ചു റെഡി ആയി പോകാൻ ഒരുങ്ങി.
"സുന്ദരിക്കുട്ടിയെന്താ ഇന്ന് നേരത്തെ റെഡി ആയേ?"
"അത് അനുവിന്റെ കൈക്ക് വയ്യാന്നും പറഞ്ഞ് രാവിലെ വിളിച്ചായിരുന്നു. ഇവളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു"
"ഓഹ്...അപ്പോൾ മോളാണോ ഇന്ന് അനുവിന്റെ സ്കൂട്ടി ഓടിക്കുന്നെ? മോൾക്കും അച്ഛൻ വാങ്ങി തരാട്ടോ"
"പിന്നേ...ഒരു മൊബൈൽ ഫോൺ വാങ്ങി തരാൻ പറഞ്ഞിട്ട് ഇതുവരെ തന്നില്ല. എന്നിട്ടാ സ്കൂട്ടിയുടെ കാര്യം പറയുന്നെ.
സീതമ്മേ...ഞാൻ പോവാ..."
സീതമ്മേ...ഞാൻ പോവാ..."
രവി മറുപടി ഒന്നും പറയാതെ അവളെ നോക്കി ചിരിച്ചു.
"നിൽക്കടി...കഴിക്കാൻ ഇപ്പോൾ എടുക്കാം"
"വേണ്ട. ഞാൻ ആനിയമ്മയുടെ അടുത്ത് നിന്നും കഴിച്ചോളാം"
"അപ്പോൾ ഉച്ചക്ക് ഉള്ളതോ?"
"അത് ഞാനും അവളും ഇന്ന് കാന്റീനിൽ നിന്നാ കഴിക്കുന്നേ"
"ഹ്മ്മ്...ശെരി"
"ഓക്കേ...റ്റാറ്റാ. അച്ഛാ..."
"ആഹ്...റ്റാറ്റാ മോളേ..."
രശ്മി അനുവിന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. ഒരു 10 മിനിറ്റ് കഴിഞ്ഞതും അനുവിന്റെ വീടെത്തി.
അവൾ വീട്ടിൽ കയറി നേരെ അടുക്കളയിലേക്ക് ചെന്നു.
അവൾ വീട്ടിൽ കയറി നേരെ അടുക്കളയിലേക്ക് ചെന്നു.
"ആനിയമ്മേ..."
"ആഹ്...രെച്ചു മോള് വന്നോ?"
"അതേലോ... ഇന്ന് എന്താ ബ്രേക്ക് ഫാസ്റ്റിന്?"
"അത് ഇടിയപ്പവും പൊട്ടാറ്റോ സ്റ്റ്യുവും. മോള് രാവിലെ വരുമെന്ന് അനു പറഞ്ഞായിരുന്നു. മോൾക്കിത് ഒത്തിരി ഇഷ്ടമല്ലേ? അതുകൊണ്ട് ഇന്ന് ഉണ്ടാക്കാമെന്ന് വിചാരിച്ചു"
"എന്റെ ചക്കര ആനിയമ്മ. ഉമ്മാ... മനു അങ്കിൾ എന്ത്യേ? ഇതുവരെ എണീറ്റില്ലേ? അല്ലെങ്കിൽ ഇവിടെ പത്രം വായിച്ച് ഇരിക്കേണ്ടത് ആണല്ലോ"
"ആഹ്... എണീറ്റു. ഇച്ചായൻ അപ്പുറത്തെ കേണൽ സാറിന്റെ അവിടെ പോയി"
"മ്മ്... പിന്നെ അനുവിന്റെ കൈക്ക് എന്തു പറ്റിയതാ?
രശ്മി ചോദിച്ചപ്പോഴേക്കും അനു അവിടെ എത്തി.
" എന്റെ കൈക്ക് ഒരു കുഴപ്പവുമില്ല. നീ ഇങ്ങ് വന്നേ..."
അനു രശ്മിയുടെ കയ്യിൽ പിടിച്ചു വലിച്ച് മുകളിൽ അവളുടെ റൂമിൽ കൊണ്ടു പോയി.
"എടി നീയല്ലേ പറഞ്ഞെ കൈക്ക് വയ്യാന്ന്. അത് മാറിയോ?"
"അതൊക്കെ പറയാം. നീ വീട്ടിൽ കേറുന്നതിനു മുൻപ് അപ്പുറത്ത് ആരെയെങ്കിലും കണ്ടായിരുന്നോ?"
"ഇല്ല. എന്താടി?"
"മ്മ്...നീയിങ്ങു വന്നേ
അവിടെ ജനാലയുടെ അടുത്തേക്ക് ചെല്ലാൻ അനു കൈ കൈ കാട്ടി. രശ്മി അനുവിന്റെ അടുത്ത് വന്നു.
അവിടെ ജനാലയുടെ അടുത്തേക്ക് ചെല്ലാൻ അനു കൈ കൈ കാട്ടി. രശ്മി അനുവിന്റെ അടുത്ത് വന്നു.
"ദേ...ആ കാണുന്ന സുന്ദരനായ ചെറുപ്പക്കാരനെ നീ അറിയോ?"
"ഏത് സുന്ദരൻ?"
രശ്മി ജനാലയിലൂടെ പുറത്തേക്ക് നോക്കി.
"കാർത്തി"
"അതെ...നിന്റെ കാർത്തി"
അനു ചിരിച്ചോണ്ട് പറഞ്ഞു.
"എടി ദുഷ്ട്ടെ...അപ്പോൾ നിനക്ക് അറിയായിരുന്നു അല്ലേ കാർത്തി ഇന്ന് വരുമെന്ന്?
രശ്മി അനുവിന്റെ തോളിൽ ഒരു ഇടി വെച്ചു കൊടുത്തു.
"ആാാ...ഈ പെണ്ണ്. സത്യമായിട്ടും എനിക്ക് അറിയില്ലായിരുന്നു. കോളേജിൽ നടന്ന അടിയെ പറ്റിയ വല്ല വാർത്തയും ഉണ്ടോ എന്ന് നോക്കാൻ വേണ്ടി രാവിലെ എണീറ്റ് പത്രം എടുക്കാൻ പോയപ്പോഴാ ഞാൻ ഈ പുള്ളിയെ കാണുന്നെ.
കേണൽ ആരോടോ സംസാരിക്കുന്നെ എന്നറിയാൻ വേണ്ടി ഞാൻ എത്തി നോക്കിയപ്പോളാ കാർത്തിയെ കണ്ടേ. സൈഡ് തിരിഞ്ഞാ നിന്നത്. യൂണിഫോമിൽ അല്ലാത്തോണ്ട് വേറെ ഏതോ അടിപൊളി ചെക്കൻ എന്നാ ഞാൻ വിചാരിച്ചേ.
കാർത്തി തിരിഞ്ഞതും എനിക്ക് ആളെ പിടികിട്ടി. അടുത്ത് ഡാഡിയെ കണ്ടപ്പോൾ ഞാൻ വീട്ടിലേക്ക് ഓടി കയറി. പിന്നെ, ഞാൻ വന്ന് ഈ ജനാലയിൽ കൂടി നോക്കി. അപ്പോൾ കാർത്തി രണ്ടു വലിയ ബാഗ് റൂമിൽ കൊണ്ടു വെക്കുന്നത് കണ്ടു.
ഉടൻ തന്നെ ഞാൻ സീതാന്റിയെ വിളിച്ചു. നിന്നോട് ഈ കാര്യം പറഞ്ഞാൽ പല്ലുതേക്കാതെയും കുളിക്കാതെയും നീ ഇങ്ങോട്ട് പാഞ്ഞെത്തും. അതാ ഞാൻ ആന്റിയോട് അങ്ങനെ പറഞ്ഞിട്ട് ഫോൺ വെച്ചേ"
"ഓഹ്...സോറി ഡി..."
രശ്മി അനുവിന്റെ തോളിൽ തടവി കൊണ്ടു പറഞ്ഞു.
രശ്മി അനുവിന്റെ തോളിൽ തടവി കൊണ്ടു പറഞ്ഞു.
"നീയിനി കേണലിനെ കാണാൻ പോകുമ്പോൾ ഇടക്ക് കാർത്തിയെയും കാണാലോ?
"ഇല്ലാടി. ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല .കാർത്തി ഇനി എന്നെ ഇവിടെ കണ്ടാൽ താമസം മാറുമോ?"
"എന്തിന്? നിന്റെ വീട് ഇവിടെ പുള്ളി എപ്പോഴേ കണ്ടു പിടിച്ചായിരിക്കും. നീ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തായി എന്തിനു വാടകയ്ക്ക് താമസിക്കണം?"
"ഇവിടെ വെച്ച് ഏതായാലും ഞാൻ കാർത്തിയോട് സംസാരിക്കുന്നില്ല"
"മ്മ്...നീ വാ. കഴിക്കാൻ പോകാം. പിന്നെ, ഇന്ന് നീ തന്നെ സ്കൂട്ടി ഓടിച്ചോ"
"മ്മ്...ശെരി"
അവർ രണ്ടു പേരും താഴെ കഴിക്കാൻ ചെന്നു. അപ്പോഴേക്കും അനുവിന്റെ ഡാഡി മനു വന്നിരുന്നു. കേണൽ സാറിന്റെ അവിടെ ഒരു IPSകാരൻ താമസിക്കാൻ വന്നിട്ടുണ്ടെന്നും അയാളെ പരിചയപ്പെടുത്തി തന്നുവെന്നും പറഞ്ഞു. അനു രശ്മിയെ നോക്കി ചിരിച്ചു.
അവർ രണ്ടുപേരും സ്കൂട്ടിയിൽ കയറി പോകാനൊരുങ്ങിയപ്പോൾ കേണൽ അവരെ കണ്ടു.
"ആഹ് രെച്ചു മോള് ഇതെപ്പോൾ വന്നു? എന്താ ഇങ്ങോട്ട് കേറാത്തെ?"
" കുറച്ചു തിരക്കുണ്ട് അങ്കിൾ പിന്നീട് വരാം"
"ഓക്കേ മോളേ...പിന്നെ സൺഡേ രോഹിതിന്റെ വെഡിങ് റിസപ്ഷൻ ആണ്. മറക്കരുത്. നേരത്തെ അങ്ങ് എത്തിയേക്കണം. കേട്ടോ രണ്ടാളും"
" ശരി അങ്കിൾ. എന്നാൽ പോട്ടെ"
കേണൽ അവരെ നോക്കി കൈ വീശി കാണിച്ചു.
"ഡീ രെച്ചു... റിസപ്ഷന് കാർത്തിയെ കേണൽ വിളിക്കില്ലേ?"
"ആഹ്...വിളിക്കുമായിരിക്കും. പക്ഷേ കാർത്തി വരണ്ടേ?"
"മ്മ്...അത് ശെരിയാ"
"അതേ ഇന്ന് മനോജ് സാറിന്റെ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടോ?"
"ആഹ് ഉണ്ട്. 9 മണിക്ക്. അയ്യോ...സമയം 8:45 കഴിഞ്ഞു"
അവർ എത്തിയപ്പോഴേക്കും മനോജ് ക്ലാസ്സ് എടുക്കാൻ തുടങ്ങിയിരുന്നു.
*****
*****
എൻ ജീവൻ❤️ ഭാഗം-17
"ശോ... സർ വന്നല്ലോ"
"അതിന് 9 ഇപ്പോൾ കഴിഞ്ഞല്ലേ ഉള്ളു. വഴക്കൊന്നും പറയില്ല. നീ വാ അനു"
"May I Come In Sir?
"യെസ്...വേഗം അകത്തു കയറൂ. ഓക്കേ...നമുക്ക് ഇന്നലെ തുടങ്ങാൻ ഇരുന്ന ടോപിക്കിനെ പറ്റി ലാസ്റ്റ് അവർ എടുക്കാം. ഇപ്പോൾ കഴിഞ്ഞ ക്ലാസിലെ കാര്യങ്ങൾ ഒന്നു റിവൈസ് ചെയ്യാം"
"രെച്ചു... ഇങ്ങേര് ചോദ്യം ചോദിക്കാൻ പോവുകയാ"臘
"ലാസ്റ്റ് ബെഞ്ച്...ഇയാൾ അനു അല്ലേ?"
അനു പെട്ടന്ന് പേടിച്ചു തലയാട്ടി.
"സ്റ്റാൻഡ് അപ്പ്. വാലെൻസ് ബോണ്ട് തിയറി ഒന്നു പറഞ്ഞെ"
അനു ഒന്നും മിണ്ടാതെ നിന്നു.
"നെക്സ്റ്റ്...രശ്മി"
രശ്മി ആൻസർ പറയാൻ പോയതും
"സ്റ്റോപ്പ് സ്റ്റോപ്പ്... ചോദ്യം ഇതല്ല. വാട്ട് ഈസ് M.O. തിയറി? മോളിക്യൂലാർ ഓർബിറ്റൽ തിയറി?"
രശ്മി ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും കിട്ടിയില്ല.
"ഇവിടെ ഫ്രന്റ് ബെഞ്ച്. യൂ. നെയിം പ്ലീസ്"
"അരുൺ"
"ഓക്കേ"
"സർ... ചോദ്യം..."
"ഇപ്പോൾ ചോദിച്ച രണ്ടു ചോദ്യങ്ങളുടെയും ആൻസർ"
അരുണും പറഞ്ഞില്ല.
ആർക്കൊക്കെ ഈ രണ്ടു ചോദ്യത്തിന്റെയും ആൻസർ പറയാൻ പറ്റും? പ്ലീസ് ഹാൻഡ്സ് അപ്പ്"
ആരും കൈ പൊക്കിയില്ല.
"കൊള്ളാം. അപ്പോൾ ആരും ബുക്ക് കൈ കൊണ്ടു തൊട്ടില്ല. അല്ലേ? ഇന്നലെ കോളേജിൽ അടി നടന്നപ്പോൾ എല്ലാവരും നേരത്തെ പോയില്ലേ? ഉച്ചക്ക് എങ്കിലും വീട്ടിൽ എത്തി കാണില്ലേ? എല്ലാവരും T.Vയും കണ്ട് ഫോണിൽ ഗെയിമും കളിച്ച് രസിച്ചു ഇരുന്നായിരിക്കും.
എങ്ങനേലും കുറച്ചു സമയം കിട്ടിയാൽ ഇരുന്ന് പഠിക്കാൻ നോക്കണം. അൽപ നേരമൊക്കെ എഞ്ചോയ്ന്മെന്റ് ആകാം. കൂടുതൽ ആയാൽ നിങ്ങൾക്ക് തന്നെയാ കുഴപ്പം. പഠിക്കാതെ കൂട്ടി ഇട്ട് ലാസ്റ്റ് എക്സാം വരുമ്പോൾ കുന്നു പോലെ ആകും.
ഇനി ഇതുപോലെ ഉണ്ടാകരുത്. കേട്ടല്ലോ എല്ലാവരും??
Ok, All Of You Sit Down"
എങ്ങനേലും കുറച്ചു സമയം കിട്ടിയാൽ ഇരുന്ന് പഠിക്കാൻ നോക്കണം. അൽപ നേരമൊക്കെ എഞ്ചോയ്ന്മെന്റ് ആകാം. കൂടുതൽ ആയാൽ നിങ്ങൾക്ക് തന്നെയാ കുഴപ്പം. പഠിക്കാതെ കൂട്ടി ഇട്ട് ലാസ്റ്റ് എക്സാം വരുമ്പോൾ കുന്നു പോലെ ആകും.
ഇനി ഇതുപോലെ ഉണ്ടാകരുത്. കേട്ടല്ലോ എല്ലാവരും??
Ok, All Of You Sit Down"
"അനു... നിനക്ക് ആയിരുന്നില്ലേ സർ എപ്പോഴും എന്നോട് ചോദ്യം ചോദിക്കുന്നു എന്ന് പറഞ്ഞോണ്ടിരുന്നത്.
ഇപ്പോൾ കണ്ടോ നിന്നോടും ചോദിച്ചത്. നമ്മളെ പൊക്കുന്നത് ഇവിടെ ഇരുന്ന് സംസാരിക്കുന്നത് കൊണ്ടാ. അല്ലാതെ അയാൾക്ക് എന്നോട് ഒരു പ്രേമവും മണ്ണാങ്കട്ടയും ഇല്ല"
ഇപ്പോൾ കണ്ടോ നിന്നോടും ചോദിച്ചത്. നമ്മളെ പൊക്കുന്നത് ഇവിടെ ഇരുന്ന് സംസാരിക്കുന്നത് കൊണ്ടാ. അല്ലാതെ അയാൾക്ക് എന്നോട് ഒരു പ്രേമവും മണ്ണാങ്കട്ടയും ഇല്ല"
"ആഹ്... ശെരി. സമ്മതിച്ചു"
"ഓക്കേ... നിങ്ങൾ ലാബിൽ പൊയ്ക്കോ. ലാസ്റ്റ് അവർ കാണാം"
"ഡീ രെച്ചു...അങ്ങോട്ട് നോക്കിയേ. സോന സാറിനെ തന്നെ വായും പൊളിച്ച് നോക്കി കൊണ്ടിരിക്കുന്നു"
"അവൾ നോക്കുന്നേൽ നോക്കട്ടെ. നമുക്ക് എന്താ?"
"ആഹ്...നീ റെക്കോർഡ് കംപ്ലീറ്റ് ആക്കിയില്ലേ?"
"മ്മ്...ചെയ്തു"
എല്ലാവരും ലാബിലേക്ക് പോകാൻ ഇറങ്ങി.
രശ്മിയും അനുവും ഏറ്റവും ബാക്കിലായാണ് ഇറങ്ങിയത്. അവർ സ്റ്റെപ് ഇറങ്ങി താഴെ എത്താറായതും മനോജ് അവിടെ വന്നു.
രശ്മിയും അനുവും ഏറ്റവും ബാക്കിലായാണ് ഇറങ്ങിയത്. അവർ സ്റ്റെപ് ഇറങ്ങി താഴെ എത്താറായതും മനോജ് അവിടെ വന്നു.
"രശ്മിയും ഇന്നലെ T.V കണ്ടിരിപ്പായിരുന്നോ?"
"അത് സർ പെട്ടന്ന് ചോദ്യം മാറ്റി ചോദിച്ചപ്പോൾ... ഞാൻ വായിച്ചതായിരുന്നു..."
"ഓഹ്...ഇറ്റ്സ് ഓക്കേ. നന്നായിട്ട് പഠിക്കണം കേട്ടോ. പെട്ടന്ന് ചോദിച്ചാലും ഓർമയിൽ വരണം"
"ഓക്കേ സർ"
മനോജ് ചിരിച്ചു കൊണ്ടു പോയി.
മനോജ് ചിരിച്ചു കൊണ്ടു പോയി.
"നീയെന്താ പറഞ്ഞെ? അങ്ങേർക്ക് നിന്നോട് ഒരു മണ്ണാങ്കട്ടയും ഇല്ലെന്നോ? ഇത്രേം നേരം സംസാരിച്ചിട്ട് അയാൾ എന്നെ ഒന്നു നോക്കിയോ? നിന്നെ ഫോക്കസ് ചെയ്ത് മാത്രമാ സംസാരിച്ചേ. എന്നോട് ഒന്നും സംസാരിക്കണ്ട. അറ്റ്ലീസ്റ്റ് ഒന്നു നോക്കാമായിരുന്നല്ലോ"
"ഓഹ്... നീ ഇത് വിട്. എന്നും ചോദിക്കുമ്പോൾ ഞാൻ പറയുന്നതല്ലേ. അതോണ്ടായിരിക്കും"
"ഹ്മ്മ്... ഇത് എന്റെ തോന്നൽ ആണോ അല്ലയോ എന്ന് ഞാൻ അധികം വൈകാതെ കണ്ടുപിടിക്കും"
"ആഹ്...നീ എന്തേലും കണ്ടുപിടിക്ക്"
"ശേ...ഞാൻ വിചാരിച്ചു നിങ്ങൾ തമ്മിൽ ലൈൻ ആകുമെന്ന്. കാർത്തി ഈ ഹൃദയത്തിൽ നേരത്തെ ഇടം പിടിച്ചെന്ന് ആര് അറിഞ്ഞു?!"
"ഇപ്പോൾ നീ അറിഞ്ഞില്ലേ? മര്യാദക്ക് ലാബിൽ കേറ്"
അന്ന് രണ്ട് പീരിയഡ് ലാബ് ആയിരുന്നു. ഇടയ്ക്കിടെ മനോജ് അവിടെ വന്നു പോയിരുന്നു. രശ്മി നിൽക്കുന്ന സൈഡിലേക്ക് നോക്കും. അനു ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവർ ലാബ് ഒക്കെ കഴിഞ്ഞ് ക്ലാസ്സിൽ തിരികെയെത്തി. അടുത്ത പീരിയഡ് ഓപ്പൺ കോഴ്സ് ആണ്. അത് താഴത്തെ ബ്ലോക്കിലാണ് പോകേണ്ടത്.
അവർ ലാബ് ഒക്കെ കഴിഞ്ഞ് ക്ലാസ്സിൽ തിരികെയെത്തി. അടുത്ത പീരിയഡ് ഓപ്പൺ കോഴ്സ് ആണ്. അത് താഴത്തെ ബ്ലോക്കിലാണ് പോകേണ്ടത്.
രശ്മിയും അനുവും താഴേക്ക് ചെന്നപ്പോൾ സുമേഷ് സർ അവിടെ നിൽപ്പുണ്ടായിരുന്നു.
രശ്മിയെ കണ്ടപ്പോൾ സുമേഷ് അവളെ നോക്കി.
രശ്മിയെ കണ്ടപ്പോൾ സുമേഷ് അവളെ നോക്കി.
"ദേ രെച്ചു, സുമേഷ് സാർ നിന്റെ അടുത്താ വരുന്നെ എന്ന് തോന്നുന്നു"
"എന്തിന്?"
"എന്തിനെന്നോ? ഇന്നലെ മോള് കാർത്തിയുടെ അടുത്ത് ഓടി ചെന്നില്ലേ? അപ്പോൾ സുമേഷ് സർ അവിടെ ഇരിപ്പുണ്ടായിരുന്നു. സാറിന്റെ മുഖത്ത് നോക്ക് നീര് വെച്ച് ഇരിക്കുന്നത്. അവന്മാർ സാറിനെ എടുത്ത് പെരുമാറിയെന്നാ തോന്നുന്നേ"
"ശോ... ഞാൻ ശ്രദ്ധിച്ചില്ല"
" അതെങ്ങനെ ശ്രദ്ധിക്കാനാ? നിന്റെ കണ്ണിൽ കാർത്തി മാത്രമായിരുന്നില്ലേ?"
അത് കേട്ടതും രശ്മിക്ക് വിഷമമായി.
"ഡീ...നീ വിഷമിക്കാൻ പറഞ്ഞതല്ല. ദേ സാറ് അടുത്തെത്താറായി. ചോദിച്ചാൽ എന്താന്ന് വെച്ച് നീ പറയ്"
"രശ്മി ഒരു മിനിറ്റ് നിന്നേ"
"എന്താ സർ?"
"ഇന്നലെ വന്ന ആ പോലീസ്കാരനെ രശ്മിക്ക് അറിയാമോ? ഓടി വരുന്നത് കണ്ടു"
"ഇന്നലെ...ഓഹ്...അത്...എന്റെ ഒരു റിലേറ്റീവ് പോലീസിൽ ഉണ്ട്. ആ ആളെന്ന് വിചാരിച്ചു. പെട്ടന്ന് കത്തി കുത്താൻ പോയപ്പോൾ പേടിച്ചു പോയി"
"ഓഹ്...അങ്ങനെ. ഹ്മ്മ്...ഞാൻ വിചാരിച്ചു അറിയുന്ന ആളായിരിക്കുമെന്ന്. ഓക്കേ, രശ്മി ക്ലാസിൽ പൊയ്ക്കോ"
രശ്മി അനുവും ക്ലാസിലേക്ക് പോയി.
ക്ലാസ്സ് കഴിഞ്ഞ് ക്ലാസ്സിൽ നോട്ട്ബുക്ക് കൊണ്ട് വച്ചിട്ട് അവർ രണ്ടു പേരും നേരെ കാന്റീനിലേക്ക് പോയി. അവിടെ വിഷ്ണുവും അരുണും ഇരിപ്പുണ്ടായിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് ക്ലാസ്സിൽ നോട്ട്ബുക്ക് കൊണ്ട് വച്ചിട്ട് അവർ രണ്ടു പേരും നേരെ കാന്റീനിലേക്ക് പോയി. അവിടെ വിഷ്ണുവും അരുണും ഇരിപ്പുണ്ടായിരുന്നു.
"ദേ ഡി...വിഷ്ണു അവിടെ ഇരിക്കുന്നു"
"ഇരിക്കുന്നേൽ ഇരിക്കട്ടെ. നിനക്ക് എന്താ അനു?"
"ശോ... പറഞ്ഞെന്നേയുള്ളൂ. ഇവനെ രാവിലെ കാണാത്ത ദിവസം ഇന്നാ. ഓഹ്... ഇനിയിപ്പോൾ എണീറ്റ് വരുമല്ലോ"
പക്ഷേ, പക്ഷേ വിഷ്ണു വന്നില്ല. കഴിച്ചിട്ട് പുറത്തുപോയി.
"എന്ത് പറ്റി ഇവന്?"
" എന്തേലും പറ്റട്ടെ. നീ മര്യാദയ്ക്ക് ഇരുന്ന് ആഹാരം കഴിക്കുന്നുണ്ടോ"
അവർ കഴിച്ചു കഴിഞ്ഞ് ക്ലാസ്സിലേക്ക് പോയി. ലാസ്റ്റ് അവർ മനോജ് വന്നു. എന്നിട്ട് ക്ലാസ് എടുക്കുന്നില്ല എല്ലാവരോടും വീട്ടിൽ പോകാൻ പറഞ്ഞു.
"ഡി...തിരിച്ച് ഞാൻ സ്കൂട്ടി ഓടിക്കാം"
"വേണ്ട. സ്കൂട്ടി നിന്റെ വീട്ടിൽ വെച്ചിട്ട് ഞാൻ നടന്നു പൊയ്ക്കോളാം"
"നീ വീട്ടിൽ കേറുന്നില്ലേ?"
"ഇല്ലാടി. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എന്റെ ചങ്കിടിപ്പ് കൂടും"
രശ്മി അനുവിന് റ്റാറ്റാ പറഞ്ഞിട്ട് വീട്ടിലേക്ക് നടന്നു.
"കാർ കിടപ്പുണ്ടല്ലോ. അച്ഛൻ ഇന്ന് നേരത്തെ വന്നോ?"
" എന്താ അച്ഛാ ഇന്ന് നേരത്തെ വന്നത്?"
" എന്റെ സുന്ദരിക്കുട്ടിയും എന്ന് നേരത്തെ ആണല്ലോ"
" അത് സാർ വന്ന് ലാസ്റ്റ് അവർ ഇല്ല വീട്ടിൽ പൊക്കോളാൻ പറഞ്ഞു"
"മ്മ്... മോള് ചായ കുടിച്ചിട്ട് വാ നമുക്ക് ഒരിടം വരെ പോകാം"
"എവിടേക്ക്?"
"അതൊക്കെയുണ്ട്. നീ ചെല്ല്"
രശ്മിയെ രവി കൊണ്ടുപോയത് ഒരു മൊബൈൽ ഷോപ്പിലേക്ക് ആണ്. അവൾക്ക് ഇഷ്ടപ്പെട്ട മൊബൈൽ തിരഞ്ഞെടുക്കാൻ പറഞ്ഞു. രശ്മിക്ക് ഒരുപാട് സന്തോഷമായി.
അവർ പറഞ്ഞത് പോലെ ചാർജൊക്കെ വെച്ചിട്ട് രാത്രി ആയപ്പോൾ രശ്മി അനുവിനെ വിളിച്ചു.
"ഹലോ...ഇതാരാ?
"ഡീ ഉണ്ടക്കണ്ണി...."
"ഏഹ്? രെച്ചു? ഇതേത് നമ്പർ?"
"അച്ഛൻ ഇന്ന് എനിക്ക് പുതിയ ഫോൺ വാങ്ങി തന്നൂടി"
"ആഹാ...പൊളിച്ചു. അപ്പോൾ ഇനി ആന്റിയെ വിളിക്കണ്ടല്ലോ. വരുന്ന ഓണം സെലിബ്രേഷനു സെൽഫീസ് എടുത്തു തകർക്കാം. അല്ലാ...ഏതാ ഫോൺ"
"എന്നോട് ഇഷ്ടമുള്ളത് എടുക്കാൻ പറഞ്ഞു. ഞാൻ Redmi 5 എടുത്തു. ബാക്കിയെല്ലാം നല്ല വിലയാ"
"മ്മ്... ഈ സിം ആരുടെ പേരിലാ?"
"അതെന്റെ പേരിലാ? എന്താടി?"
"ഏയ്...ഒന്നുല്ല. വെറുതെ ചോദിച്ചതാ. പിന്നെ, ഇതു വരെ കാർത്തി വന്നതായി കണ്ടില്ല കേട്ടോ"
"മ്മ്..."
"നീ നാളെയും ഇങ്ങോട്ട് വരുന്നോ"
"ഏയ് ഇല്ലാടി. അവിടെ വെച്ച് എന്നെ കാർത്തി കാണണ്ട"
" അപ്പോൾ നിനക്ക് കാണണ്ടേ?
"കണ്ടിട്ട് എന്തിനാ? സംസാരിക്കാൻ പറ്റില്ലാലോ. കാർത്തിയെ എവിടേലും എനിക്ക് ഒറ്റക്ക് കിട്ടും. അപ്പോൾ സംസാരിക്കാം"
"ഹ്മ്മ്...ശെരിയെടി. ഗുഡ് നൈറ്"
"മ്മ്...ഗുഡ് നൈറ്"
പിറ്റേന്നും പതിവുപോലെ അവർ കോളേജിൽ പോയി. വിഷ്ണു രശ്മിയുടെ അടുത്തേയ്ക്ക് വന്നതേയില്ല. അന്ന് മനോജിന്റെ പീരിയഡ് ഇല്ലായിരുന്നു. പക്ഷേ, പുറത്ത് രശ്മിയെ കാണുമ്പോൾ മനോജ് നിന്ന് നോക്കുമായിരുന്നു.
"ഡീ...മനോജ് സർ നിന്നെ നോക്കുന്നത് കണ്ടോ? അങ്ങേര് ഗസ്റ്റ് പോസ്റ്റ് അല്ലേ? മിക്കവാറും അത് ഇയാൾ എങ്ങനേലും സ്ഥിരപ്പെടുത്തി എടുക്കും"
"നീ പറയുമ്പോൾ ഞാനും ഇപ്പോൾ അറിയാതെ ശ്രദ്ധിച്ചു പോകുന്നു. അങ്ങേരുടെ നോട്ടം ഇപ്പോൾ കുറച്ച് കൂടുതലാ"
"ആഹ്...ഇപ്പോൾ എങ്കിലും നീ സമ്മതിച്ചല്ലോ. നമുക്ക് നോക്കാം എന്താ അങ്ങേരുടെ ഉദ്ദേശം എന്ന്"
"മ്മ്...നോക്കാം"
ശനിയാഴ്ച രശ്മി ഒരിടത്തും പോകാതിരുന്നു. ഇടക്ക് അനുവിനെ വിളിച്ച് കാർത്തിയെ പറ്റി ചോദിക്കും. അങ്ങനെ ആ ദിവസവും കടന്നു പോയി.
പിറ്റേന്ന് രാവിലെ അനു രശ്മിയെ വിളിച്ചു.
"രെച്ചു...നീ ഇന്ന് റിസപ്ഷന് എത്ര മണിക്ക് വരും?"
"5:30ക്ക് അല്ലേ? ഒരു 5 മണി ആകുമ്പോൾ തന്നെ ഞങ്ങൾ അവിടെ കാണും. നീയോ?"
"ആഹ്...ഞാനും കാണും. പിന്നേ...ഇന്നലെ രാത്രി തന്നെ ചെക്കനും പെണ്ണും വന്നു. രോഹിതിന്റെ ശബ്ദം കേട്ടപ്പോൾ എനിക്ക് മനസ്സിലായി"
"മ്മ്..ശെരിയെടി. ഞാനിപ്പോൾ ഉണർന്നെ ഉള്ളു. വൈകിട്ട് കാണാം"
"ഡീ വെക്കല്ലേ. ഒരു കാര്യം കൂടി"
"എന്താ അനു?"
"നീ ഏത് ഡ്രെസ്സ് ആണു ഇടുന്നെ?"
"അത്...ഒരു ലഹങ്ക"
"ബർത്ത് ഡേക്ക് ഇട്ടതാണോ?"
"മ്മ്...അതെ"
"അതെനിക്ക് ഇഷ്ടാ. നല്ല രസമാ നീ അതിടുമ്പോൾ. കാർത്തി ഇന്ന് വന്നായിരുന്നെങ്കിൽ കണ്ടേനെ ആയിരുന്നു"
"ഞാൻ പ്രതീക്ഷിക്കുന്നില്ലാടി"
"ഹ്മ്മ്...ഓക്കേ. നീ വെച്ചോ. സീ യൂ"
വെഡിങ് റിസപ്ഷൻ: Rohith Weds Preethi
"അനു... നീ നേരത്തെ എത്തിയോ? ഹായ് ആനിയമ്മേ..."
"രെച്ചു മോള് ഇന്ന് കുറേ കൂടി സുന്ദരി ആയിട്ടുണ്ടല്ലോ. നല്ല ഡ്രസ്സ്. അനു... നീ ഈ ഡ്രസ്സിനെ പറ്റിയാണോ പറഞ്ഞെ?"
"അതേ മമ്മി. നല്ല ഡ്രസ്സ് അല്ലേ? നീ വാ നമുക്ക് പോയിരിക്കാം. ചെക്കനും പെണ്ണും എത്തിയില്ല. കേണലും ഭാര്യയും നേരത്തെ എത്തി.
ആഹാ...സീതാന്റി കൂട്ടുകാരിയെ കണ്ടപ്പോൾ കത്തി വെക്കാൻ തുടങ്ങിയോ"
ആഹാ...സീതാന്റി കൂട്ടുകാരിയെ കണ്ടപ്പോൾ കത്തി വെക്കാൻ തുടങ്ങിയോ"
"ആഹ്...അതേ. നിങ്ങൾ ഒരു സെറ്റ്. ഞങ്ങളൊരു സെറ്റ്"
"എങ്കിൽ നമ്മളും ഒരു സെറ്റ്. അല്ലേ മനുവേ"
"ആഹ്... രണ്ടുപേരും ലാസ്റ്റ് അടിച്ച് സെറ്റ് ആകരുത്. ഇവിടെ ചിലപ്പോൾ മിലിട്ടറി ഓക്കേ കാണും"
അനു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
"നീ കണ്ടോ അനു? പെണ്ണിനെ?"
" നേരിട്ട് കണ്ടില്ലാടി. പക്ഷേ, FB യിൽ കണ്ടു. കാണാനൊക്കെ കൊള്ളാം"
"മ്മ്...കോട്ടയംകാരി അല്ലേ?"
"അതെങ്ങനെ നിനക്ക് അറിയാം? കേണൽ പറഞ്ഞോ?"
"ഏയ് അല്ല. അവർ തമ്മിൽ സ്നേഹിക്കുന്ന സമയത്ത് രോഹിത് എന്നോട് പ്രീതിയെ പറ്റി പറഞ്ഞായിരുന്നു. പക്ഷേ, ഫോട്ടോ കാണിച്ചില്ല. ഞാൻ ചോദിക്കാനും മറന്നു പോയി"
"ഓഹ്...നിങ്ങൾ വല്യ ഭായ്-ബഹൻ അല്ലേ? ഞാൻ മറന്നുപോയി"
"ഡീ നിന്റെ വീടിനു അടുത്തല്ലേ? അപ്പോൾ എന്നെക്കാളും നീയല്ലേ കമ്പനി ആകേണ്ടത്"
"പിന്നേ... വാ തുറന്നാൽ ഹിന്ദിയും ഇംഗ്ലീഷും. ഇടക്ക് വല്ലോം മലയാളം വാക്കുകൾ വീണാൽ ആയി.
എന്നെ കാണുമ്പോൾ ഹൌ ആർ യൂ എന്ന് ചോദിക്കും. ഞാൻ ഫൈൻ എന്നു പറയും.
പുള്ളി അടുത്ത ചോദ്യം ചോദിക്കും മുന്നേ ഞാൻ മുങ്ങും"
എന്നെ കാണുമ്പോൾ ഹൌ ആർ യൂ എന്ന് ചോദിക്കും. ഞാൻ ഫൈൻ എന്നു പറയും.
പുള്ളി അടുത്ത ചോദ്യം ചോദിക്കും മുന്നേ ഞാൻ മുങ്ങും"
രശ്മി ഇത് കേട്ട് പൊട്ടിച്ചിരിച്ചു.
"പക്ഷേ, എന്താണാവോ കേണൽ മകനെ പട്ടാളത്തിൽ ചേർക്കാത്തത്?!"
"സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാൻ ആയിരുന്നു രോഹിതിന് ഇഷ്ടം. അത് നേരത്തെ തന്നെ കേണൽ അങ്കിളിനോട് പറഞ്ഞു. ആദ്യം എതിർത്തെങ്കിലും പിന്നെ ഒറ്റ മോന്റെ വാശിപ്പുറത്ത് സമ്മതിച്ചു"
"മ്മ്. നീ വാ. ഫുഡ് ഐറ്റംസ് എന്തൊക്കെയുണ്ട് എന്ന് നോക്കാം"
"ശോ... ഈ അനുവിന്റെ ഒരു കാര്യം"
"ആഹാ...കൊള്ളാം. വെജ്, നോൺ വെജ് പിന്നെ ഇതൊക്കെ എന്തുവാ?"
"മുംബൈയിലെ സ്റ്റൈൽ ആണെന്ന് തോന്നുന്നു"
"ഓഹ്... രോഹിതിന്റെ ഫ്രണ്ട്സ് കുറേ പേർ കാണുമല്ലോ. അവർക്ക് വേണ്ടി ആയിരിക്കും. അവർ വരുന്നത് വരെ നമുക്ക് ഇവിടെ ഇരിക്കാം. അതിനുമുമ്പ് നമുക്കൊരു സെൽഫി എടുക്കാം. ഓക്കേ ബേബി?"
ഒരു മണിക്കൂർ കഴിഞ്ഞാണ് ചെക്കനും പെണ്ണും എത്തിയത്. അതുകൊണ്ട് ചിലരൊക്കെ നേരത്തെ ഫുഡ് കഴിക്കാൻ തുടങ്ങിയിരുന്നു. ഗാനമേളയും അപ്പോഴേക്കും തുടങ്ങി. ഹിന്ദിയും മലയാളവും തമിഴും ഒക്കെ ഉണ്ടായിരുന്നു.
"ദേ ഡി... വിജയുടെ പാട്ട്"
"ആഹ്"☺️
"ഇത് മെർസലിലെ പാട്ടല്ലേ...നീതാനെ. എനിക്കിഷ്ടാ"
"മ്മ്..."
"നീ എന്താ ആലോചിക്കുന്നെ?"
"ഒന്നുല്ലാടി"
"ആഹ്... മനസ്സിലായി. കാർത്തിയെ പറ്റിയല്ലേ? നീ വിഷമിക്കണ്ട. കാർത്തി ചിലപ്പോൾ വരുമായിരിക്കും"
"ഹ്മ്മ്..."
രോഹിത് രശ്മിയെയും അനുവിനെയും പ്രീതിക്ക് പരിചയപ്പെടുത്തി കൊടുത്തു. ഫോട്ടോയും എടുത്തു. ഫുഡ് കഴിക്കാൻ നല്ല തിരക്കായത് കൊണ്ട് അവർ സീറ്റിൽ പോയി ഇരുന്നു. സമയം 7:30 കഴിയാറായി.
"രെച്ചു...നോക്കിയേ ഒരു സിക്സ് പാക്ക്. അമ്പോ...എന്തൊരു ബോഡിയാ. ശോ അവൻ ഇങ്ങോട്ട് നോക്കുന്നു"
"നീ എന്തിനാ അവനെ നോക്കാൻ പോയേ?"
"ആഹ്...പറ്റിപ്പോയി. ഇനി നോക്കില്ല. രെച്ചു... ഡി...നോക്കിയേ"
"എന്താടി? ഇനി നോക്കില്ല എന്ന് പറഞ്ഞിട്ട്"
"അതല്ലെടി. നോക്ക്...കാർത്തി..."
"ഏഹ്? എവിടെ?"
കാർത്തിയെ കണ്ട് രശ്മിയുടെ കണ്ണുകൾ ഒന്നും കൂടി വിടർന്നു.
കാർത്തിയെ കണ്ട് രശ്മിയുടെ കണ്ണുകൾ ഒന്നും കൂടി വിടർന്നു.
"ഡീ... രവി അങ്കിളിന്റെ അടുത്ത് കൂടിയാ കാർത്തി വന്നേ. എന്നിട്ട് കണ്ടില്ലേ? അതോ കാണാത്ത പോലെ നിൽക്കുകയാണോ?"
"നല്ല തിരക്കല്ലേ? കണ്ടില്ലായിരിക്കും"
"അനു... രെച്ചുവിനെയും കൂട്ടി വന്നേ. ഫുഡ് കഴിക്കണ്ടേ? എത്ര നേരമായി?"
അവർ ഫുഡ് കഴിക്കാൻ പോയി. കാർത്തി രോഹിതിനോട് സംസാരിച്ചു നിൽക്കുവാണ്.
രശ്മി വേഗം കഴിച്ച് എണീറ്റു. അനു ഇപ്പോഴും ചിക്കൻ കാലിനോട് യുദ്ധം ചെയ്യുകയാണ്.
രശ്മി വേഗം കഴിച്ച് എണീറ്റു. അനു ഇപ്പോഴും ചിക്കൻ കാലിനോട് യുദ്ധം ചെയ്യുകയാണ്.
"എടി അനു... നിനക്ക് പറ്റുന്നില്ലങ്കിൽ അവിടെ വെച്ചിട്ട് വാ. ദേ... കാർത്തി സ്റ്റെപ് കയറി മുകളിൽ പോണു. മുകളിൽ എന്താ?"
"അവിടെയാ ബാത്‌റൂം. നീ മുൻപ് ഈ ഓഡിറ്റോറിയത്തിൽ വന്നിട്ടില്ലേ?"
"ഇല്ല. ഡീ കാർത്തി ഒറ്റക്കാ പോയത്. ഇപ്പോൾ പുറകെ പോയാൽ സംസാരിക്കാൻ പറ്റും. നീ വന്നേ"
രശ്മി അനുവിനെ പിടിച്ച് വലിച്ചു. അവർ കൈ കഴുകിയിട്ടു സീതയുടെ അടുത്ത് ബാത്‌റൂമിൽ പോകുന്നു എന്ന് പറഞ്ഞു.
"നീ ഇവിടെ നിൽക്ക്. ആരേലും വരുന്നുണ്ടേൽ കേറി വന്നാൽ മതി കേട്ടോ. കാർത്തി പോകും മുൻപ് ആരേലും പോയോ?"
"ഞാൻ കണ്ടില്ല. എല്ലാവരും ഇവിടെ തന്നെയല്ലേ? നീ ധൈര്യമായിട്ട് പോയി വാ. പിന്നെ, ലഹങ്ക സൂക്ഷിച്ച്"
"മ്മ്...ഓക്കേ"
രശ്മി മുകളിൽ എത്തിയപ്പോൾ ഒരു ഡിം ലൈറ്റ് മാത്രേ ഉള്ളു. ഭൂരിഭാഗവും ഇരുട്ട് തന്നെയാ.
കാർത്തി ഇറങ്ങുമ്പോൾ എന്നെ കാണണ്ട. ഇങ്ങോട്ട് മാറിയേക്കാം എന്ന് മനസ്സിൽ പറഞ്ഞ് രശ്മി മാറാൻ പോയതും പെട്ടന്ന് പുറകിലൂടെ ആരോ അവളുടെ വാ പൊത്തി.
(തുടരും)
രചന--ഗ്രീഷ്മ. എസ്--
Please ലൈക്ക് കമന്റ് ചെയ്യൂ...
കാർത്തി ഇറങ്ങുമ്പോൾ എന്നെ കാണണ്ട. ഇങ്ങോട്ട് മാറിയേക്കാം എന്ന് മനസ്സിൽ പറഞ്ഞ് രശ്മി മാറാൻ പോയതും പെട്ടന്ന് പുറകിലൂടെ ആരോ അവളുടെ വാ പൊത്തി.
(തുടരും)
രചന--ഗ്രീഷ്മ. എസ്--
Please ലൈക്ക് കമന്റ് ചെയ്യൂ...