വൈകാശി തിങ്കൾ, പാർട്ട്‌ 10

Valappottukal
അമ്പലകുളത്തിൽ മുങ്ങി നിവർന്നു ഈറനോടെ വൈക ക്ഷേത്രനടയിൽ നിന്നു... സെറ്റ് സാരി ഉടുത്തു അതിന്റെ മുകളിലെ കസവു മുണ്ട് തെറ്റുടുത്ത് കൊണ്ടു അവൾ
നടയിലേക്ക് കൈകൾ കൂപ്പി നിന്നു..

കുടുംബത്തിലെ എല്ലാവരും അവളുടെ കൂടെ ഉണ്ടായിരുന്നു...അവൾക്ക് വേണ്ടി പ്രാർത്ഥിക്കാനായി.

മോളെ മനസ്സിൽ ദേവിയെ നന്നായി ഉൾക്കൊണ്ട്‌ കൊണ്ടു പ്രാർത്ഥിക്കു....

അവൾ കണ്ണുകൾ അടച്ചു നടയിൽ നിന്ന് തൊഴുതു...
ദേവി... നല്ലൊരു ജീവിതം നീയെനിക്കു തരണേ... എന്റെ അച്ഛന്റെ ആഗ്രഹം പോലെ എല്ലാം ശുഭമായി തന്നെ നടത്തി തരണേ ദേവി....

മോളെ.... പ്രസാദം വാങ്ങിച്ചോളൂ.....

അമ്മ പറഞ്ഞത് കേട്ട് അവൾ തിരുമേനിയോട് കൈ നീട്ടി പ്രസാദം വാങ്ങി അയാളുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി...
Loading...

നന്നായി വരട്ടെ..... മോളെ മനസിലാക്കുന്ന ഒരാളെ തന്നെ ആണ് ദേവി കണ്ടു പിടിച്ചേക്കുന്നേ.... ആൾക്ക് ബുദ്ധിയും ശക്തിയും ഒരുപോലെ ഉണ്ട്... ശത്രുക്കൾ ആണ് ചുറ്റും... സൂക്ഷിക്കാൻ പറയണം...

അയാൾ പറഞ്ഞതൊന്നും അവൾക്കു മനസിലായില്ല എങ്കിലും അവൾ വെറുതെ തലയാട്ടി കൊടുത്തു....
നടയിൽ നിൽകുമ്പോൾ നിറഞ്ഞു വന്ന കണ്ണീർ അവൾ ആരും കാണാതെ തുടച്ചു കളഞ്ഞു..
മുത്തശ്ശി അവളെ നോക്കി പുഞ്ചിരിച്ചു.

ക്ഷേത്രദർശനം കഴിഞ്ഞു അന്ന് തന്നെ എല്ലാവരും കൂടി വേണുവിന്റെ കൂടെ നാട്ടിലേക്ക് തിരിച്ചു.. കല്യാണത്തിന് അഞ്ചു ദിവസം കൂടിയേ ബാക്കിയുള്ളു.. ഡ്രെസും ആഭരണങ്ങളും ഒക്കെ എടുക്കാൻ ബാക്കിയുണ്ട്...

രാത്രിയോട് കൂടി എല്ലാവരും തിരിച്ചു വീട്ടിൽ എത്തി... പുറത്ത് നിന്നും കഴിച്ചു വന്നത് കാരണം എല്ലാവരും വന്നപാടെ കിടന്നു...

രാവിലെ വേണു വിളിച്ചത് കേട്ടാണ് വൈക എണീറ്റു താഴേക്കു വന്നത്...

എന്താ അച്ഛ..... എന്തിനാ വിളിച്ചേ...

മോളെ,......മധുരയാണ്.. നിന്നെ വേണമെന്ന് പറഞ്ഞു..

അവൾക്കു നേരെ ഫോൺ നീട്ടികൊണ്ട് വേണു പറഞ്ഞു.. അവൾ ഫോൺ വാങ്ങി പുറത്തേക്കിറങ്ങി... അവരൊക്കെ ഇന്നലെ എത്തിയെന്നും മഹി കല്യാണത്തലെന്നു വരുമെന്നും അവളോട്‌ പറഞ്ഞു...

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

എല്ലാവരും കൂടി വെഡിങ് ഡ്രസ്സ്‌ എടുക്കാനായി രാവിലെ തന്നെ ഇറങ്ങി... വേണുവിന്റെയും സീതയുടെയും മുഴുവൻ കുടുംബക്കാരും മധുവും കുടുംബവും കൂടി ഉണ്ട്.

വോവൻ കോട്ടൺ സിൽക്ക് സാരി ആണ് വൈകാ  തിരഞ്ഞെടുത്തത്... ഗോൾഡൻ കളർ സാരിയിൽ ത്രെഡ് വർക്ക്‌ കൊണ്ടു ഭംഗി ആക്കിയിട്ടുണ്ടായിരുന്നു...

കല്യാണത്തലെന്നു ഇടാൻ വേണ്ടി യെല്ലോ കളറിൽ ബ്ലാക്ക് ഡിസൈൻസ് ഉള്ള ലാച്ച അവൾക്കു വേണ്ടി എടുത്തു... മെഹന്ദി ഫങ്ക്ഷന് ഇടാൻ വേണ്ടി എല്ലാവർക്കും യെല്ലോ തീം വച്ചു ഡ്രസ്സ്‌ എടുത്തു...
Loading...

ആനി അവളുടെ സാരിയുടെ സെയിം കളർ ക്രോപ് ടോപ് ആൻഡ് സ്കർട് ആണ് വിവാഹത്തിനിടാനായി എടുത്തത്. കുട്ടികൾ എല്ലാം തന്നെ സെയിം പാറ്റേൺ ഉള്ള ഡ്രസ്സ്‌ എടുത്തു...അതും സെയിം കളറിൽ.

വിവാഹം കഴിഞ്ഞു വേണു ലയൺസ് ക്ലബ്ബിൽ വച്ചു റിസപ്ഷൻ അറഞ്ചു ചെയ്തിരുന്നു.. അതിനായി റെഡ് വൈൻ ആൻഡ് ഗ്രീൻ കളർ കോമ്പിനേഷനിൽ ഒരു വെഡിങ് ഗൗൺ ആണ് വൈകയ്ക്ക് വേണ്ടി സെലക്ട്‌ ചെയ്തത്....

എല്ലാം പാക്ക് ചെയ്തു ബിൽ ചെയുമ്പോൾ ആണ് നേവി ബ്ലൂ കളറിൽ ഉള്ള ഷർട്ട്  അവളുടെ ശ്രദ്ധയിൽ പെട്ടത്.. അവൾ ആനിയെ വിളിച്ചു കൊണ്ടു അങ്ങോട്ടേക്ക് പോയി..
ഇതെങ്ങനെ ഉണ്ട്.. കൊള്ളാവോ..

ഷർട്ട് കയ്യിൽ പിടിച്ചു വൈക ആനിയെ നോക്കി.

മ്മ് സൂപ്പർ.. ആർക്കാ.. മഹിയെട്ടന് ആണോ..ചേട്ടന് നന്നായി ചേരും ഈ കളർ.....

അതേ... ഒരു ഗിഫ്റ്റ് കൊടുത്താൽ പൊളിക്കില്ലേ. ഇല്ലേ ആനി..

പിന്നെ..... നീ വങ്ങേടി മുത്തേ.....

എന്നാൽ പിന്നെ വാങ്ങാം അല്ലെ ആനി.... സെയിം കളർ ഷർട്ട് ഇട്ടിട്ടാ നമ്മൾ ഫസ്റ്റ് മീറ്റ് ചെയ്തേ....മഹിക്ക് അത് നന്നായി ചേര്ന്നുണ്ടായിരുന്നു....

ആ അത് പൊളിച്ചു.... അല്ല നീ അതൊക്കെ ഓർക്കുന്നുണ്ടോ..

പിന്നെ... സ്നേഹിച്ചു തുടങ്ങേണ്ടേ പൊന്നുമോളെ.....

വൈക അത് ഗിഫ്റ്റാക്കി പൊതിയാനായി പറഞ്ഞു വേണുവിന്റെ അടുത്തേക്ക് പോയി... ആഭരണങ്ങൾ ആൾറെഡി അവൾക്കു വാങ്ങി വച്ചിട്ട് ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ പുതുതായി അധികമൊന്നും വാങ്ങിയില്ല..

എല്ലാം കഴിഞ്ഞു വൈകുന്നേരം ആയപ്പോൾ അവർ എല്ലാം വീട്ടിലെത്തി.... രാത്രിയിൽ തന്റെ റൂമിലെ ബാൽക്കണിയിൽ നിൽക്കുന്ന വൈകയുടെ അടുത്തേക്ക് ആനി വന്നു.... ദൂരേക്കു നോക്കി നിൽക്കുന്ന അവളെ പിടിച്ചു ആനി അവൾക്കു നേരെ നിർത്തി..

എന്താ വൈക... എന്താ പറ്റിയെ......

എന്ത് പറ്റാൻ... ഒന്നുമില്ല... നിനക്ക് വട്ടാണോ ആനി...
വൈകാ വീണ്ടും തിരിഞ്ഞു നിന്നു.. ആനി അവളുടെ കൈകൾക്ക് ഇടയിൽ കൂടി നൂണ്ട് കയറി അവൾക്കു അഭിമുഖമായി നിന്നു..

നിന്റെ മുഖം കണ്ടാൽ എനിക്ക് അറിയാം വൈകാ... ഒന്നുമില്ലേലും ഒരുമിച്ചു കളിച്ചു വളർന്നവർ അല്ലെ നാം..

എനിക്കെന്താ ആനി.... നിനക്ക് തോന്നുന്നതാ...

അല്ല.. എനിക്കറിയാം നിനക്ക് ഇപ്പോൾ വിവാഹത്തിന് താല്പര്യം ഇല്ലെന്ന്... വേണുവങ്കിൾ പറഞ്ഞത് കൊണ്ടല്ലേ നീ സമ്മതിച്ചു കൊടുത്തത്...

അല്ല ആനി... എനിക്ക് മഹിയെ ഇഷ്ടം ആയതു കൊണ്ടു തന്നെ ആണ്... അങ്ങനെ ആർക്കേലും വേണ്ടി എന്റെ ജീവിതം കളയാൻ ആകുമോ... അച്ഛന് ഒരുപാട് ഇഷ്ടായി മഹിയെ....

വൈകാ ആനിയെ കെട്ടിപിടിച്ചു... അവൾക്ക് അത് കേട്ടപ്പോൾ കുറച്ചൊക്കെ ആശ്വാസം ആയി... ആനിക്ക് വൈകയുടെ ചെറിയ വിഷമം പോലും മനസിലാകും...

അമ്പലനടയിൽ തൊഴാൻ നിന്ന വൈഗയുടെ ഫോട്ടോസ് എടുക്കാനായി ക്യാമറ സൂം ചെയ്തപ്പോൾ ആണ് അവൾ കരയുക ആണെന്ന് മനസിലായത്...

അച്ഛനെ അത്രക്കും ഇഷ്ടം ആണ് വൈകയ്ക്ക്... അച്ഛനെ എതിർത്തിട്ടില്ല അവൾ ഇതുവരെ.... വൈശു ചേച്ചിയും ചേട്ടന്റെയും കാര്യം വന്നപ്പോൾ അങ്കിൾ ഒരുപാട് വിഷമം സഹിച്ചിട്ടുണ്ട്... എന്തായാലും പേടിച്ച പോലെ ഒന്നും ഇല്ലാ..... ആനിയും വൈകയും അവിടെ നിലത്തേക്കിരുന്നു. കുറെ സംസാരിച്ചു കഴിഞ്ഞാണ് ഉറങ്ങാനായി പോയത്...

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വീട്ടുകാർ മാത്രം മതി മെഹന്ദി ഫങ്ക്ഷന് എന്ന് വൈഗയുടെ തീരുമാനം ആയിരുന്നു.... അവളുടെ കുറച്ചു ഫ്രണ്ട്‌സും വന്നിരുന്നു...വെക്കേഷന് ആയതു കൊണ്ടു തന്നെ എല്ലാവരും ഫ്രീ ആയിരുന്നു... വൈകാ യെല്ലോ തീം ഡ്രെസ്സിൽ വളരെ മനോഹരിയായിരുന്നു...

മോളെ..... ഫങ്ക്ഷന് തുടങ്ങാനായി... വൈകയെയും വിളിച്ചു കൊണ്ടു വാ...

ഓക്കേ ആന്റി.....

ആനിയും ഫ്രണ്ട്സും കൂടി അവളെ കൊണ്ടു പന്തലിൽ ഇരുത്തി... വൈകയ്ക്ക് നല്ല സന്തോഷം ആയിരുന്നു... എല്ലാം ശുഭമായി തന്നെ നടക്കണേ എന്നവൾ മനസ്സിൽ പ്രാർത്ഥിച്ചു..

കയ്യിൽ വെറ്റില വച്ചു മൈലാഞ്ചി കൈയിലേക്ക് ഇട്ടുകൊടുത്തു കൊണ്ടു മഞ്ഞളും ചന്ദനവും ചേർന്ന മിക്സ്‌ അവളുടെ കവിളുകളിൽ ചേർത്ത് കൊണ്ടു ആനി അവൾക്കു മധുരം നൽകി.... വൈകാ അവളുടെ കവിളിലേക്ക് തന്റെ കവിളുകൾ ചേർത്തു വച്ചു കൊണ്ടു ആനിയെ നോക്കി കണ്ണിറുക്കി.... കലങ്ങി മറിഞ്ഞ കണ്ണുകൾ കണ്ടു ആനി അവളെ രണ്ടു കൈ കൊണ്ടും ഇറുകെ പുണർന്നു...

ചടങ്ങുകൾ എല്ലാം തന്നെ വളരെ ഭംഗിയായി തന്നെ കഴിഞ്ഞു.... പാട്ടും ഡാൻസും മേളവുമൊക്കെ ആയി മെഹന്ദി ഫങ്ക്ഷന് കളർ ഫുൾ ആയി തന്നെ നടന്നു..... വളരെ വൈകും വരെ ഫങ്ക്ഷന് നീണ്ടു നിന്നു .... ആനിയും വൈകയും കിടക്കാനായി റൂമിലേക്ക് കയറി.....

ആനി..... എനിക്ക് സങ്കടം ആകുന്നു.... എല്ലാരേയും വിട്ടു ഞാൻ എങ്ങനെയാടി......

അതിനു നീ എവിടെയും പോകുന്നില്ലല്ലോ....ഒരു വർഷം കൂടി ഇവിടെ തന്നെ ഇല്ലേ... പിന്നെ അല്ലെ നീ പോകു......

എന്നാലും നിന്നെയൊക്കെ വിട്ടു ഞാൻ എങ്ങനെയാടി....

എന്റെ പൊന്നുമോളെ... തല്കാലം ഉറങ്ങിക്കോ.... നാളെ നിന്റെ മഹിയുടെ കൂടെ ഫസ്റ്റ് നൈറ്റ്‌ ആഘോഷം ആക്കണ്ടേ.... ഇപ്പോൾ ഉറക്കം ഒഴിച്ച് നിന്നാൽ ശരിയാവില്ലട്ടോ...

ഒന്ന് പോടീ.. അവിഞ്ഞ കോമഡി.......

വൈകാ ചിരിച്ചു കൊണ്ടു ആനിയെ പിടിച്ചു ബെഡിലിട്ട് അവളുടെ മേലേക്ക് മലർന്നു കിടന്നു...

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വേണുവേട്ടാ...... എന്താ ഒരു ടെൻഷൻ....

വേണുവിന്റെ നെഞ്ചിൽ ചേർന്നു കിടന്നു കൊണ്ടു എന്തോ ചിന്തിച്ചു കൊണ്ടു കിടക്കുന്ന അയാളുടെ മുഖത്തേക്ക് നോക്കി സീത കിടന്നു...

ഒന്നുല്ല സീതേ... വൈക പോകില്ലേ നാളെ..... അവൾ വളർന്നു എന്ന് വിശ്വസിക്കാൻ ആകുന്നില്ല...

കല്യാണം എടുപിടി എന്ന പോലെ ആയോ.... നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ....

സീത എഴുനേറ്റു അയാൾക്ക്‌ നേരെ ഇരുന്നു.... കൈകൾ kond വേണുവിനെ എഴുന്നേൽപ്പിച്ചു ഇരുത്തി..

ഇപ്പോൾ എന്താ ഇങ്ങനെ ഒക്കെ തോന്നാൻ..... അവൾ പോകാൻ ഒരു വർഷം കൂടിയില്ലേ വേണുവേട്ടാ... നമുക്ക് മഹിയോട് സംസാരിച്ചു നോക്കാം... അവളെ ഇവിടെ തന്നെ നിർത്താൻ....

അങ്ങനെ സമ്മതിച്ചു തരുമോ.... എനിക്ക് തോന്നുന്നില്ല.. അഭിയെ പോലെ നാട്ടിൽ ഉള്ള ആരേലും മതിയായിരുന്നു അല്ലെ...

അങ്ങനൊന്നും ചിന്തിക്കേണ്ട... മഹി നല്ല പയ്യനാ.... അവൻ അവളെ എന്തായാലും വേദനിപ്പിക്കില്ല....

മ്മ്..... മധുര വിളിച്ചായിരുന്നോ നിന്നെ...മോൻ വന്നു കാണുമല്ലേ... ഇന്നത്തെ തിരക്കിനിടയിൽ ഒന്ന് വിളിക്കാൻ പോലും പറ്റിയില്ല.... രാവിലെ വിളിച്ചു നോക്കണം....

മധുര  വിളിച്ചിരുന്നു രാവിലെ.... മഹി ഉച്ചക്ക് എത്തും എന്നാ പറഞ്ഞത്.... എന്തായാലും നമ്മടെ മോൾക്ക്‌ കിട്ടിയ നല്ല ബന്ധം തന്നെ ആണ് അല്ലെ വേണുവേട്ടാ...

മ്മ്.....
അയാൾ ഒന്ന് മൂളിയിട്ട് കിടന്നു.. സീത ലൈറ്റ് ഓഫ്‌ ചെയ്തു വന്നു അയാളുടെ അരികിലായി കിടന്നു.. നാളെ മകളുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ സ്വപ്നം കണ്ടുകൊണ്ടു.........

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വൈകയേ ഒരുക്കാനായി രാവിലെ തന്നെ ബ്യുട്ടീഷൻ വന്നു.... സിംപിൾ ആൻഡ് എലഗന്റ് ലുക്ക്‌ വേണമെന്നത് ആനിയുടെ നിർബന്ധം ആയിരുന്നു.... വളരെ മനോഹരമായി അവളെ ഒരുക്കി, സാരിക്ക് ചേരുന്ന കുറച്ചു ആഭരണങ്ങളും പഴമയുടെ പെരുമ വർദ്ധിപ്പിക്കുന്ന ആഭരണങ്ങളിലും അവൾ മനോഹാരിയായി.....

വൗ.... സൂപ്പർ......

ആനി അവളുടെ ഫോട്ടോ എടുത്തു കൊണ്ടു പറഞ്ഞു.... വൈകാ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ടു താഴേക്ക് പോയി...

മോളെ എല്ലാവർക്കും ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങു....

ആദ്യം വൈക മുത്തശ്ശിക്കും സീതയുടെ അച്ഛനും അമ്മയ്ക്കും ദക്ഷിണയും വെറ്റിലയും പാക്കും വച്ചു അനുഗ്രഹം വാങ്ങി..

ദീർഘസുമംഗലി ആയിരിക്കട്ടെ......

വൈകയുടെ നെറുകയിൽ ചുംബിച്ചു കൊണ്ടു മുത്തശ്ശി കണ്ണുകളിൽ തുടച്ചു....

വേണുവും സീതയും ദക്ഷിണ കൊടുത്തു കഴിഞ്ഞു അവളെ കെട്ടിപിടിച്ചു കരഞ്ഞു... വൈകയ്ക്കും സങ്കടം സഹിക്കാൻ ആയില്ല അവളും കൂടി അവരുടെ കൂടെ കരഞ്ഞു... എല്ലാവരുടെയും അനുഗ്രഹം വാങ്ങി അവൾ വൈശുവിന്റെ അടുത്തേക്ക് ചെന്നു അവളെ കെട്ടിപിടിച്ചു...

ചേച്ചി...... എനിക്ക് ചേച്ചീനെ നല്ല ഇഷ്ടട്ടോ... വഴക്കൊക്കെ ചുമ്മാ കൂടുന്നതാ.... നീ ഇവിടെ തന്നെ അല്ലെ... അച്ഛനേം അമ്മേനേം നിന്നെ ഏല്പിച്ചു പോകുവാ ഞാൻ.....

വൈശു കരഞ്ഞും കൊണ്ടു അവളെ മുറുകെ പിടിച്ചു.... അതുകണ്ടു കൂടി നിന്നവർ എല്ലാം കരഞ്ഞു പോയി.....

ആ സമയം ആയി... ഇറങ്ങാൻ നോക്ക്... മുഹൂർത്തം തെറ്റണ്ട.....

ആരോ പറഞ്ഞത് കേട്ട് സീത വന്നു അവളെ വൈശുവിൽ നിന്നും അടർത്തി മാറ്റി കാറിന്റെ അടുത്തേക്ക് കൊണ്ടു പോയി... കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറാനായി നിന്ന അവൾ ഒരു നിമിഷം കണ്ണുകൾ കൊണ്ടു ചുറ്റും നോക്കി....

ആരെയോ കണ്ടെന്ന പോലെ ആ കണ്ണുകൾ തിളങ്ങി... അവൾ രണ്ടു കൈയും വിടർത്തി ആളെ വിളിച്ചു... ആനി കരഞ്ഞും കൊണ്ടു ഓടി വന്നു അവളെ ചുറ്റിപിടിച്ചു.. വൈകയും ആനിയും കൂടി ഒരിക്കലും പിരിയാൻ കഴിയില്ല എന്നപോലെ മുറുകെ പിടിച്ചു......
Loading...

തുടരും.... ♦️

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ...

രചന: ചാരുവർണ്ണ

To Top