ഇങ്ങേർക്കിപ്പോൾ എന്നോട് ഒട്ടും സ്നേഹം ഇല്ലാതായല്ലോ....

Valappottukal

എന്റെ ഗുരുവായൂരപ്പാ വന്നു വന്നു ഇങ്ങേർക്കിപ്പോൾ എന്നോട് ഒട്ടും സ്നേഹം ഇല്ലാതായല്ലോ....  ഏതു സമയത്താണോ ഇങ്ങേരെ കേറി പ്രേമിക്കാൻ എനിക്കു തോന്നിയത്.......
"എന്തോന്നാടി രാവിലെ തന്നെ താങ്ങുന്നേ.....
"എന്തേയ് ഇച്ചായാ..... ഞാൻ പറയുന്നതു സത്യമല്ലേ....  നിങ്ങൾക്ക് ഇപ്പോൾ എന്നോട് ഒട്ടും സ്നേഹമില്ല.....
പ്രേമിച്ചു നടന്നപ്പോൾ എന്തൊക്കെ പറഞ്ഞു എന്നിട്ടിപ്പോൾ കല്യാണം കഴിഞ്ഞു മാസം അഞ്ചായില്ല അപ്പോളേക്കും എന്നെ വേണ്ടാതായി.......
"അല്ല എനിക്കു അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ.... എന്താ നിന്റെ പ്രശ്നം.....
"ഓ അപ്പോൾ നിങ്ങൾക്ക് ഒന്നും അറിയില്ല അല്ലേ...... എനിക്കു ഒരു മസാല ദോശ വാങ്ങി തരാൻ പറഞ്ഞിട്ട് നിങ്ങൾ തന്നോ മനുഷ്യാ.....
"കോപ്പ് അതാണോ കാര്യം.....  നട്ടപാതിരാക്ക് മസാല ദോശ കഴിക്കുന്നത്  സ്വപ്നം കണ്ടു എഴുന്നേറ്റിട്ട് അതു അപ്പോൾ തന്നെ  വേണമെന്ന് പറഞ്ഞു വാശി പിടിച്ചാൽ പാതിരാത്രി ഞാനത്  എവിടുന്നു വാങ്ങി  തരാൻ ആണെടി  കോപ്പേ .....
"നിങ്ങൾക്ക് എന്നോട് സ്നേഹം ഉണ്ടായിരുന്നേൽ എവിടുന്നു എങ്കിലും വാങ്ങി തന്നേനേ......
"പിന്നെ പാതിരാത്രി  നിന്റെ അച്ഛൻ ഹോട്ടൽ  തുറന്നു വെച്ചിട്ടുണ്ടോ  വാങ്ങിക്കാൻ...... ഒന്നു പോയേടി......
"ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ......
"പറഞ്ഞാൽ നീ എന്നെ മൂക്കിൽ കയറ്റുമോ....
"ദേ ഇച്ചായാ വേണ്ടാ..... നിങ്ങൾ ഇനി എന്നോട് മിണ്ടണ്ട.....
"ഓ ആയിക്കോട്ടെ.... നട്ട പാതിരാത്രി ആഗ്രഹം പറഞ്ഞ ഉടൻ വാങ്ങി തരാൻ നീ പ്രെഗ്നന്റ് ഒന്നും അല്ലല്ലോ......
"പിന്നെ പ്രെഗ്നന്റ് ആയിരുന്നെങ്കിൽ നിങ്ങൾ ഇപ്പോൾ കുറെ വാങ്ങി തന്നേനേ....  ഒന്നു പോ മനുഷ്യാ......
"ആ പ്രെഗ്നന്റ് ആയിരുന്നെങ്കിൽ ഉറപ്പായും  വാങ്ങി തന്നേനേ..... ഇനി കട ഇല്ലെങ്കിൽ തന്നെ ഞാൻ ഉണ്ടാക്കി തന്നേനേ.....  അത്യാവശ്യം കുക്കിംഗ്‌ ഒക്കെ എനിക്കും അറിയാം....
"നിങ്ങൾ കൂടുതൽ ഡയലോഗ് അടിക്കണ്ടാ എന്നോട് മിണ്ടുകയും വേണ്ട.....  എന്നും പറഞ്ഞവൾ പിണങ്ങി.....  പക്ഷേ ആ പിണക്കത്തിന്റെ ആയുസ്സ് കുറച്ചു സമയത്തേക്ക് മാത്രം ആയിരുന്നു..... കാരണം ഞങ്ങളുടെ പിണക്കങ്ങൾക്കു ഒരു നീർകുമിളയുടെ ആയുസേ ഉണ്ടാവാറുള്ളു......  എന്റെ വായാടി പെണ്ണിന് എന്നോട് പിണങ്ങി പത്തു മിനിറ്റ് പോലും  മിണ്ടാതെ ഇരിക്കാൻ ആവില്ല.....
ആ വഴക്കിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു ജോലിക്കിടയിൽ അവളുടെ ഫോൺ വന്നു......  ഏതൊരു ഭർത്താവും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന  നിമിഷം ആയിരുന്നതു..... മറ്റൊന്നും അല്ല ഞാൻ ഒരച്ഛൻ ആവാൻ പോവുന്നു.....
പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം ആയിരുന്നു എനിക്കപ്പോൾ.....  ജോലി കഴിഞ്ഞു വൈകുന്നേരം അവൾക്കു ഇഷ്ടപെട്ടതെല്ലാം വാങ്ങി.... കൂട്ടത്തിൽ അവൾക്കു ഏറ്റവും ഇഷ്ടമുള്ള മസാല ദോശയും.....
എല്ലാമായി വീട്ടിൽ ചെന്നതും അവൾ ഒരു അത്ഭുതത്തോടെ എന്നെ നോക്കി.....  അവൾ പറയാതെ തന്നെ ഞാൻ എല്ലാം വാങ്ങി കൊണ്ടു വന്നത് കൊണ്ടാവും....
അവളെ കണ്ടതും കെട്ടിപിടിച്ചു ആ നെറുകയിൽ ഒരുമ്മ കൊടുത്തു.........
"ഡി നീ ഇതു അമ്മയോട് പറഞ്ഞോ?
"ഇല്ല ഇച്ചായാ പിന്നെ പറയാം അമ്മ ഒരുപാട് നാള് കൂടിയിട്ട്  ചേട്ടന്റെ വീട്ടിൽ ഒരാഴ്ച നിൽക്കാൻ പോയതല്ലേ വരുമ്പോൾ പറഞ്ഞാൽ മതി.... ഇല്ലെങ്കിൽ ഇതറിഞ്ഞു  പെട്ടെന്ന് ഇങ്ങു പോരും.....
"മ്മം അതു ശെരിയാ....  ഇനിയിപ്പോൾ വരുമ്പോൾ പറയാമല്ലേ.....  അതൊക്കെ പോട്ടെ നീ നിന്റെ അമ്മയോട് പറഞ്ഞോ.....
"ഇല്ല ഇച്ചായാ.... നമുക്ക് പിന്നെ പറയാമെന്നെ....
"അതെന്നാടി നിന്റെ അമ്മയോട് എങ്കിലും പറഞ്ഞു കൂടെ....
"ഓ ധിറുതി വെക്കാതെ മനുഷ്യാ നമുക്ക് പറയാം ഇനിയും സമയം ഉണ്ടല്ലോ.....
"ഓ ആയിക്കോട്ടെ എന്റെ കെട്ടിയോളെ......
പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ  നിലത്തും താഴെയും അല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ ......
അവൾ പറഞ്ഞതെല്ലാം വാങ്ങി കൊടുത്തു..... നട്ടപാതിരാത്രിക്ക് ഉറുമ്പിന്റെ കടിയും കൊണ്ടു മാങ്ങാ വരെ പറിച്ചു കൊടുത്തു.....എന്റെ  അമ്മ വരുന്നത് വരെ അവളെന്നെ ഓരോ ആഗ്രഹങ്ങൾ പറഞ്ഞു പാടുപെടുത്തി എന്നു തന്നെ പറയാം.........
അമ്മ വന്നതും അമ്മയോട് അവൾ പ്രെഗ്നന്റ് ആണെന്ന് പറയാൻ ഒരുങ്ങിയതും അവളെന്നെ തടഞ്ഞു......
"അമ്മയോട് പറയേണ്ട ഇച്ചായാ....
"അതെന്നാടി പറഞ്ഞാൽ.....
"അതുപിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇച്ചായൻ ദേഷ്യപ്പെടരുത്.....
"എന്താ നീ പറ.....
"അതുപിന്നെ ഇച്ചായാ....
"ഓ എന്താണെന്നു വെച്ചാൽ പറയെടി....
"അതുപിന്നെ ഇച്ചായ....  ഞാൻ പ്രെഗ്നന്റ് ഒന്നുമല്ല....
"പ്രെഗ്നന്റ് അല്ലെന്നോ.....
"മ്മം അല്ല.... പ്രെഗ്നന്റ് ആയിരുന്നെങ്കിൽ എന്തു പറഞ്ഞാലും വാങ്ങി തരുമെന്ന് ഇച്ചായൻ അന്നു പറഞ്ഞില്ലേ അതുകേട്ടപ്പോൾ ഒരു തമാശക്ക് പറഞ്ഞു നോക്കിയതാണ്..... അന്നു രാത്രി തന്നെ എല്ലാം തുറന്നു പറയണം എന്നുണ്ടായിരുന്നു പക്ഷേ ഇച്ചായന്റെ സന്തോഷം കണ്ടപ്പോൾ എനിക്കു പേടിയായി പോയി......  അതു കള്ളമാണെന്ന് അപ്പോൾ പറഞ്ഞാൽ ഇച്ചായൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കു ഊഹിക്കാൻ പോലും ആവില്ല.....  അതുകൊണ്ടാണ് പറയാഞ്ഞത്........  പക്ഷേ ഇനിയും പറയാതെ ഇരിക്കാൻ ആവില്ല എന്നത് കൊണ്ടാണ് പറഞ്ഞത്.... അമ്മ വന്നിലെങ്കിൽ പോലും ഞാനതു പറഞ്ഞേനെ....
അവൾ പറഞ്ഞു നിർത്തിയതും അവളുടെ കവിളത്തു ഞനൊരെണ്ണം പൊട്ടിച്ചു......
"നിന്റെ എല്ലാ തമാശക്കും കുസൃതിക്കും ഞാൻ കൂട്ട് നിന്നിട്ടുണ്ട് പക്ഷേ ഇതു എനിക്കു സഹിക്കാൻ പറ്റുന്നതിന് അപ്പുറമാണ്......
നിനക്കറിയാമോ ഞാൻ എത്രത്തോളം സന്തോഷിച്ചെന്നു .......
അമ്മയാവാൻ പോവുന്നു എന്നറിയുന്ന നിമിഷം മുതൽ ഒരു പെണ്ണ് സന്തോഷിക്കുന്നതിനേക്കാൾ കൂടുതൽ   ഒരാണ് സന്തോഷിക്കുന്നുണ്ടാവും....  അവന്റെ സന്തോഷം പുറത്തു പ്രകടിപ്പിക്കാൻ കഴിയാതെ പോവുന്നത് കൊണ്ടു തന്നെയാണ് പലപ്പോഴും അച്ഛൻ എന്ന സ്നേഹ കടലിനെ തിരിച്ചറിയാൻ കഴിയാതെ പോവുന്നത്...... കടലിനെ പോലെയാണ് ഓരോ അച്ഛന്റെ മനസ്സും അടുത്തറിയാൻ ശ്രമിക്കുമ്പോളെ അതിനുള്ളിലെ സ്നേഹത്തിന്റെ ആഴം മനസ്സിൽ ആവുകയുള്ളൂ.....
" അച്ഛൻ ആവാൻ പോകുന്നു എന്നറിഞ്ഞ നിമിഷം മുതൽ എന്റെ മനസ്സ്  ഒരുപാട് സന്തോഷിച്ചു.....  ഒരുപാട് സ്വപ്നം കണ്ടു..... അതൊന്നും പറഞ്ഞാൽ നിനക്കു മനസ്സിലാവില്ല.....
"സോറി ഇച്ചായാ ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല ഒരു കുരുത്തക്കേടും കുസൃതിയും ഞാൻ കാട്ടില്ല സത്യം.....  പ്ലീസ് എന്നോട് ക്ഷെമിക്കു ഇച്ചായ....
ഞാൻ അവളോട്‌ ഒന്നും മിണ്ടാതെ പുറത്തേക്കു ഇറങ്ങി പോയി.....
ദേഷ്യം ഉണ്ടായിരുന്നെങ്കിലും അവളെ തള്ളിയതിൽ എനിക്കെന്തോ ഒരു കുറ്റബോധം തോന്നി..... ആദ്യമായിട്ടാണ് ഞാൻ അവളെ തല്ലുന്നത്.....
എന്തായാലും തല്ലേണ്ടായിരുന്നു പോയി അവളോട്‌ സോറി പറയണം എന്നു വിചാരിച്ചു വീട്ടിലെത്തി  ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..... 
പാവം ഇരുന്നു കരയുകയാണ്.....
"ഡി പോട്ടെ സാരമില്ല ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് തല്ലി പോയതാണ്..... നീ കരയല്ലേ....
വേണമെങ്കിൽ നീ എന്നെ രണ്ടു തല്ലിക്കോ.....
" ഇച്ചായ....  ഞാൻ കരയുന്നത്  ഇച്ചായൻ തല്ലിയത് കൊണ്ടല്ല....  ഇച്ചായന്റെ മനസ്സ് ഞാൻ കാരണം വേദനിച്ചല്ലോ എന്നോർത്താണ്.....  സോറി ഇച്ചായാ.... എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ....  പ്ലീസ്....
"മ്മം അതു പോട്ടെ സാരമില്ല.....  ഡി അപ്പോൾ ഞാൻ നിന്നെ തള്ളിയതിൽ നിനക്ക് ഒട്ടും വിഷമം ഇല്ലേ.....
"ഹേയ് ഇല്ല ഇച്ചായാ തെറ്റ് എന്റെ ഭാഗത്തു അല്ലെ.... എന്നാലും എനിക്കു നന്നായി വേദനിച്ചുട്ടോ.........
"ഇവിടാണോ വേദന എന്നും പറഞ്ഞു ഞാനവളുടെ കവിളത്തൊരു ഉമ്മ കൊടുത്തു.....
"ഇപ്പോൾ വേദന പോയോടി.... ഇല്ലെങ്കിൽ നീ വേണമെങ്കിൽ എനിക്കിട്ടു ഒരെണ്ണം തന്നോളൂ.....
"ഹേയ് അതൊന്നും വേണ്ട ഇച്ചായൻ പോയി ഇരിക്ക് ഞാൻ കഴിക്കാൻ എടുത്തു കൊണ്ടു വരാമെന്നു പറഞ്ഞവൾ നടന്നു......
ഞാൻ  കസേരയിൽ പോയി ഇരിക്കാൻ ഒരുങ്ങവേ പിന്നിൽ നിന്നും എന്റെ പുറത്തിനിട്ടു ഒരിടി കിട്ടി....  തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഭാര്യ.....
"അതേ ഇച്ചായ ഇപ്പോൾ എന്റെ വേദനയൊക്കെ  പോയി കേട്ടോ.....  ഇച്ചായനിട്ട് ഒരെണ്ണം തിരിച്ചു തന്നപ്പോൾ ആണെനിക്ക് സമാധാനമായതു.... എന്നും പറഞ്ഞവൾ അടുക്കളയിലേക്കു ഓടി......
അവൾ തമാശക്ക് പറഞ്ഞ കാര്യം ഇന്ന് സത്യമായി.... ഞാൻ ഒരു അച്ഛനാവാൻ പോവുന്നു...
അവൾ ശെരിക്കും  പ്രെഗ്നന്റ് ആയി....  എന്നാലും അവളുടെ കുസൃതിക്കും കുരുത്തക്കേടിനും കുറവൊന്നും വന്നിട്ടില്ല....
അങ്ങനെ കുസൃതിയും കുറുമ്പുമായി അരവട്ടുള്ള അവളും മുഴുവട്ടുള്ള ഞാനും ഞങ്ങളുടെ ഇടയിലേക്ക് വരുന്ന പുതിയ അതിഥിക്കു  വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്........
(സ്നേഹപൂർവ്വം...   ശിവ   )
കൂടുതൽ കഥകൾ ദിവസവും വായിക്കുവാൻ ഈ പേജ് ഫോളോ ചെയ്യൂ...
To Top