അച്ഛൻ എന്തിനാ ഇങ്ങോട്ടു വന്നേ ???
ഫീസ് അടക്കാനുള്ള കാശ് താരനായിട്ടാണെങ്കിൽ അത് അക്കൗണ്ടിൽ ഇട്ടാൽ പോരായിരുന്നോ ????
ഇതിപ്പോ അവളുമാര് കണ്ടാൽ പിന്നെ അതുമതി എന്നെ കളിയാക്കി കൊല്ലും ......
ഗേൾസ് ഹോസ്റ്റലിന്റെ പടി ഇറങ്ങി വന്ന അർച്ചന തന്റെ അച്ഛനെ മാറ്റി നിർത്തി പറഞ്ഞു .....
അല്ല മോളേ ഇന്ന് എന്റെ അച്ചൂട്ടിയുടെ പിറന്നാൾ അല്ലെ ??? അതുകൊണ്ടാ അച്ഛൻ നേരിട്ട് വന്നേ ..... ദാ മോൾക്ക് ഒരു പട്ടുപാവാടയും കൊണ്ട് വന്നിട്ടുണ്ട് അതും മോൾക്ക് ഇഷ്ടമുള്ള പച്ച നിറത്തിലേതു ......മോളുടെ വാക്കുകൾ കേട്ട് നെഞ്ച് തകർന്ന അച്ഛൻ പറഞ്ഞു .....
പിന്നേ ......പട്ടു പാവാട .......അച്ഛാ അച്ഛന്റെ മോളിപ്പോളും ആ പഴയ ഗവണ്മെന്റ് യൂ പി സ്കൂളിലല്ല പഠിക്കുന്നെ ........മെഡിക്കൽ കോളേജിൽ രണ്ടാം വർഷ MBBS വിദ്യാർത്ഥിനിയാണ് ഇവിടെ പഠിക്കുന്നവരെല്ലാം കോടീശ്വരൻ മാരുടെ മക്കളാ .......മാർക്ക് അടിസ്ഥാനത്തിൽ ദൈവാനുഗ്രഹം കൊണ്ടാ എനിക്കിവിടെ സീറ്റ് കുട്ടിയെ .....വല്ല വിധേനെയുമാ ഇവിടെ ഇവളുമാരുടെ ഇടയിൽ പിടിച്ചു നില്കുന്നെ .....അതിനിടയിൽ ......ഈ കീറിയ ഷർട്ടും ......അഴുക്കു പിടിച്ച മുണ്ടും ഷേവ് ചെയ്യാത്ത താടിയും ചീകാത്ത തലമുടിയുമായി ഇങ്ങോട്ടേക്കു കയറി വരരുത് .....കഴിഞ്ഞ വെക്കേഷന് ഇവരെല്ലാം കൂടെ എന്റെ വീട്ടിലേക്കു വരാനിരുന്നതാ .....എങ്ങനൊക്കെയോ ഞാൻ അത് പറഞ്ഞു മാറ്റി .......അല്ലേൽ തന്നെ ഈ വായിൽ സ്വർണകരണ്ടിയുമായി ജനിച്ച പിള്ളേരെ എങ്ങനെ ഞാൻ ആ ഓലക്കൂരയിലേക്കു കൊണ്ട് വരും.......ആ ഒറ്റമുറി വീടിന്റെ ചാണകം മെഴുകിയ തറയിൽ കിടത്താൻ പറ്റുമോ ഇവരെ ????
രാവിലെ വീട്ടിൽ നിന്നുമിറങ്ങുന്ന അമ്മ ഏതു ഓഫീസിലാ വർക്ക് ചെയ്യുന്നെന്ന് ചോദിച്ചാൽ എനിക്ക് പറയാൻ പറ്റുവോ രാവിലെയും ഉച്ചക്കുമായി മൂന്നു വീടുകളിൽ ജോലിക്കു പോകുവാണെന്നു ???
രാവിലെ വീട്ടിൽ നിന്നുമിറങ്ങുന്ന അമ്മ ഏതു ഓഫീസിലാ വർക്ക് ചെയ്യുന്നെന്ന് ചോദിച്ചാൽ എനിക്ക് പറയാൻ പറ്റുവോ രാവിലെയും ഉച്ചക്കുമായി മൂന്നു വീടുകളിൽ ജോലിക്കു പോകുവാണെന്നു ???
അച്ഛാ ദയവു ചെയ്തു എന്നെ മനസിലാക്കണം ......എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വീട്ടിലേക്കു വന്നോളാം .........
മറുത്തൊന്നും പറയാതെ ആ അച്ഛൻ തന്റെ പോക്കറ്റിൽ കരുതിയിരുന്ന മുഷിഞ്ഞു നാറിയ കുറെ നോട്ടുകൾ അവൾക്കു നേരെ നീട്ടി ......അവളതു വാങ്ങി ഒരു യാത്ര പോലും പറയാതെ തിരികെ നടന്നു ......
മറുത്തൊന്നും പറയാതെ ആ അച്ഛൻ തന്റെ പോക്കറ്റിൽ കരുതിയിരുന്ന മുഷിഞ്ഞു നാറിയ കുറെ നോട്ടുകൾ അവൾക്കു നേരെ നീട്ടി ......അവളതു വാങ്ങി ഒരു യാത്ര പോലും പറയാതെ തിരികെ നടന്നു ......
അയാൾ പുറത്തോട്ടിറങ്ങുന്ന വാതിൽ പടിയിൽ തന്നെ നിന്നു തന്റെ കൺമണിയുടെ ഒരു നോട്ടത്തിനായി ........
അത് തന്റെ വെറും ആഗ്രഹം മാത്രമാണെന്നറിഞ്ഞപ്പോൾ അയാൾ ആ വാതിൽപ്പടിയിൽ തല ചായ്ച്ചു നിന്നു .....
മകൾ ജനിച്ച ദിവസം മുതലുള്ള കാര്യങ്ങൾ അയാളുടെ മനസിലൂടെ മിന്നിമാഞ്ഞു ......
മകൾ ജനിച്ച ദിവസം മുതലുള്ള കാര്യങ്ങൾ അയാളുടെ മനസിലൂടെ മിന്നിമാഞ്ഞു ......
വിവാഹം കഴിഞ്ഞു ആറു വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞു .....കണ്ടവർ കണ്ടവർ കുഞ്ഞു അച്ഛനെ പോലെയാണെന്ന് പറഞ്ഞു ......വിശപ്പടക്കാൻ മാത്രം അമ്മയെ സമീപിച്ചിരുന്നവൾ .......എത്ര രാത്രിയായാലും അച്ഛൻ വരാൻ മണ്ണെണ്ണ വിളക്കിനടുത്തു കാത്തിരിക്കും........അച്ഛന്റെ കയ്യിൽനിന്നും ഒരു ഉരുള ചോറുണ്ടിട്ട് അച്ഛന്റെ തോളിൽ കിടന്നേ അവൾ ഉറങ്ങാറുള്ളു ......ഓടി കളിക്കാറായപ്പോൾ അമ്മയോടൊപ്പം കയ്യിൽ പഴങ്കഞ്ഞി പാത്രവും തൂക്കി പാടത്തു ജോലി ചെയ്തിരുന്ന അച്ഛന്റെ അടുത്തേക്ക് വരുന്നവൾ ......നെല്പാടങ്ങൾക്കിടയിലൂടെ ദൂരെ നിന്നും അച്ഛനെ കാണുമ്പോൾ "അച്ഛാ"....എന്ന് വിളിച്ചു ഓടി വരുന്നവൾ .........ഒരിക്കൽ അച്ഛന് വയ്യാണ്ടായപ്പോൾ ഭാസ്കരൻമാമ പറഞ്ഞതാ ആസ്പത്രിയിൽ പോവാൻ ......
അപ്പൊ ആ അച്ഛൻ മറുപടി പറഞ്ഞു വേണ്ട മച്ചുനാ ......അതിനുള്ള കാശില്ല ......
ആദ്യമായ് തന്റെ അച്ഛൻ തന്നെ തോളിൽ കിടത്തിയുറക്കാത്ത ആ രാത്രി മുതൽ ആ പിഞ്ചു മനസിന്റെ ശത്രു അസുഖങ്ങളായി ......
അവൾ അന്ന് ഒരു തീരുമാനമെടുത്തു .....താനൊരു ഡോക്ടർ ആകുമെന്ന് ......ആദ്യമൊക്കെ എല്ലാവർക്കും അതൊരു ബാലിശമായ ആഗ്രഹമായി തോന്നിയെങ്കിലും മണ്ണെണ്ണ വിളക്കിന്റെ മുന്നിലിരുന്നു പഠിച്ചിട്ടും ......പലപ്പോഴും പട്ടിണി കിടന്നിട്ടും പത്തിലും പ്ലസ് ടു വിലും അവൾക്കു കിട്ടിയ മാർക്ക് അവളുടെ ആഗ്രഹത്തിന്റെ ദൃഢത വിളിച്ചോതുന്നതായിരുന്നു ............കോച്ചി ങിനൊന്നും പോകാതെ തന്നെ എൻട്രൻസ് കിട്ടിയ ഉന്നത വിജയം ആ ആഗ്രഹത്തിന്റെ സഭലതയിലേക്കുള്ള അവസാന കാൽവയ്പായിരുന്നു .......ഇപ്പൊ ......അവളുടെ ആഗ്രഹം ......അവളുടെ സ്വപ്നം നിറവേറാൻ വെറും രണ്ടു വർഷത്തെ ദൂരം മാത്രം .....

അതും ആലോചിച്ചു ആ പടികൾ ഇറങ്ങാൻ തുടങ്ങവേ .....പിന്നിൽ നിന്നും ആരോ അയാളെ ചുറ്റിപിടിച്ചു
"അച്ഛാ ............."
അപ്പോളാണ് അയാൾ സ്വപ്നലോകത്തായിരുന്നു എന്നയാൾക്ക് മനസിലായത് ......
പെട്ടന്ന് തിരിഞ്ഞ അയാൾ തന്റെ മകളെ നെഞ്ചോടു ചേർത്തു .......
പെട്ടന്ന് തിരിഞ്ഞ അയാൾ തന്റെ മകളെ നെഞ്ചോടു ചേർത്തു .......
അയാൾ തന്റെ കയ്യിലുള്ള പൊതി അവൾക്കു നേരെ നീട്ടി ......
അവൾ അത് തുറന്നു നോക്കി ........
എന്നിട്ടു തന്റെ സുഹൃത്തുക്കളോടായി പറഞ്ഞു .......കണ്ടോടി .......എന്റെ അച്ഛന്റെ പിറന്നാൾ സമ്മാനം ......അതും പറഞ്ഞു അവൾ തന്റെ അച്ഛന്റെ മുഖത്ത് നോക്കി ......
എന്നിട്ടു തന്റെ സുഹൃത്തുക്കളോടായി പറഞ്ഞു .......കണ്ടോടി .......എന്റെ അച്ഛന്റെ പിറന്നാൾ സമ്മാനം ......അതും പറഞ്ഞു അവൾ തന്റെ അച്ഛന്റെ മുഖത്ത് നോക്കി ......
എന്നിട്ടു ചോദിച്ചു .....എന്ത് പറ്റി അച്ഛാ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ ?????
അയാൾ വീണ്ടും അവളെ നെഞ്ചോടു ചേർത്ത് എന്നിട്ടു പറഞ്ഞു .....
അച്ഛൻ ഒരു സ്വപ്നം കണ്ടതാ അച്ചൂട്ടിയേ ........തന്റെ മക്കളെ മനസിലാക്കിയ ഒരു അച്ഛനും ഒരിക്കലും കാണാൻ പാടില്ലാത്ത സ്വപ്നം അത് പറഞ്ഞപ്പോൾ ആ അച്ഛൻ പൊട്ടി കരഞ്ഞുപോയി ......
തന്റെ അച്ഛൻ എന്ത് സ്വപ്നമാ കണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു എന്നിട്ടും അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി ......
രചന: രാത്രിയുടെ രാജകുമാരൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
രചന: രാത്രിയുടെ രാജകുമാരൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....