ദിവസങ്ങൾ കടന്നുപോയി… അപ്പുവിന്റെയും സിദ്ധുവിന്റേയും പ്രേമം കോളേജിലെ ഓരോ മൺതരിക്കുവരെ അറിയാവുന്നത് കൊണ്ട് അവർ സ്വസ്ഥമായി പ്രേമിച്ചു നടന്നു….സിദ്ധു അപ്പുവിനെ താഴത്തും തലയിലും വെക്കാതെ കൈവെള്ളയിൽ കൊണ്ടു നടന്നു…. ജിത്തുവിനുള്ള പതിവുകൾ സിദ്ധുവിന്റെ കയ്യിൽ നിന്നും മുടങ്ങാതെ മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നു…..സഞ്ജു ഇപ്പോളും നന്ദുവിന്റെ മുന്നിൽ തന്റെ ഹൃദയം തുറക്കാനാവാതെ ഒരു അവസരത്തിന് വേണ്ടി കാത്തിരിപ്പാണ് ….. സ്റ്റീഫനും ഗാങ്ങും നാൻസിയും സിദ്ധുവിനെതിരെ ഒരു പുതിയ അവസരത്തിനായി പതുങ്ങിയിരിക്കുന്നു….
അങ്ങനെ ഇന്നാണ് നമ്മുടെ വില്ലത്തി നാൻസി സസ്പെൻഷൻ കഴിഞ്ഞു തിരിച്ചു വരുന്നത്….പുതിയ കളികൾ കളിക്കാനും കാണാനും ഉള്ള വരവാണ്… അവൾ വന്നതും നേരെ സിദ്ധുവിന്റെ ഗാങ് ഇരിക്കുന്നിടത്തേക്കു ചെന്നു…. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചുള്ള വരവാണ് …
അവളെ കണ്ടതും സിദ്ധുവിന്റേയും കൂട്ടുകാരുടെയും മുഖം വലിഞ്ഞു മുറുകി… സഞ്ജു അവളെ കണ്ടതും ചീറിക്കൊണ്ട് അടുത്തേക്ക് ചെന്നു…. അവളതു മൈൻഡ് ആക്കാതെ സിദ്ധുവിന്റെ മുന്നിൽ പോയി നിന്നു… അവന്റെ മുഖം ദേഷ്യം കൊണ്ട് ഇപ്പോൾ പൊട്ടുമെന്ന നിലയിലാണ്…
“എന്താടി എന്താ വേണ്ടേ എന്തിനുള്ള വരവാ വീണ്ടും കിട്ടിയതൊന്നും മതിയായില്ലേ നിനക്ക് “
അവൻ നിന്നു ചീറി….
“സിദ്ധു… ഞാൻ…എന്നോട്.. ക്ഷമിക്കണം… പറ്റിപ്പോയി… തെറ്റാണു… ഇനി ഒരിക്കലും ശല്യം ആയി ഞാൻ വരില്ല…. എല്ലാത്തിനും മാപ്പ്.. “
അതും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു… സിദ്ധുവിന് ആകെ എന്തോ പോലെയായി.. എത്രയായാലും ഒരു പെൺകൊച്ചു മുന്നിൽ നിന്നു കരയുകയല്ലേ… സിദ്ധു സാരമില്ല ഇട്സ് ഓക്കേ എന്നും പറഞ്ഞു അവളുടെ തോളിലൊന്ന് തട്ടിയതും നാൻസി അവനെ പൂണ്ടടക്കം ഒറ്റ കെട്ടിപ്പിടുത്തം… പകച്ചു പണ്ടാരമടങ്ങി പോയി എന്നു പറഞ്ഞാൽ മതിയല്ലോ എല്ലാവരും….. അവളെ എങ്ങനൊക്കെയോ അടർത്തി മാറ്റി സിദ്ധു നോക്കുമ്പോളുണ്ട് അപ്പു ഇതെല്ലാം കണ്ടു അവനെ നോക്കി ദഹിപ്പിക്കുന്നു .. അപ്പോൾ അപ്പുവിനെ കണ്ടിട്ടുള്ള നാടകമായിരുന്നു…..അടിപൊളി… ഇന്നത്തോടെ സിദ്ധുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും…. ചവിട്ടി കുലുക്കി പോയിട്ടുണ്ട് പെണ്ണ് എന്താകുമോ എന്തോ…
“ടീ… നീ ഇതെന്താ ഇങ്ങനെ വരുന്നേ ചവിട്ടു നാടകത്തിന്റെ പ്രാക്ടിസാണോ…”
അവളുടെ ചവിട്ടിക്കുലുക്കിയുള്ള വരവ് കണ്ടു ജിത്തു ചോദിച്ചു…
“അവനുണ്ടല്ലോ ആ രാക്ഷസൻ നിന്റെ ചിദ്ധു അളിയൻ…. വച്ചിട്ടുണ്ട് ഞാനവന്… അപ്പുവിനെ അറിയില്ലവനു…അവന്റെ അടിനാഭി ഇനിയും കലങ്ങാൻ ഇരിക്കുന്നുള്ളൂ… ”
അവളെന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു…. കലി അടക്കാൻ പറ്റുന്നുണ്ടായില്ല അവൾക്ക്.. കൈകൾ കൂട്ടിത്തിരുമ്പി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്….
“ഒരു വാള് കൂടെ ഉണ്ടേൽ കറക്റ്റ് മാച്ചാരുന്നു അമ്മാതിരി അല്ലേ ഉറഞ്ഞു തുള്ളുന്നത്… നീ തുള്ളൽ നിർത്തി കാര്യം പറയടി…”
നന്ദു ജിത്തുവിന് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു കൊടുത്തു അവളും കണ്ടതാണല്ലോ…
“ടീ… നിനക്ക് അവളെ അറിയില്ലേ ഭൂലോക ഉടായിപ്പ് ആണ്…പുതിയ നമ്പർ ഇറക്കുവാ…. നിന്നെ കാണിക്കാൻ മനഃപൂർവം ചെയ്തതാവും… അതിനാണോ മോളിവിടെ കിടന്നു ചവിട്ടി പൊളിച്ചു ഉറഞ്ഞു തുള്ളുന്നത്.. “
“അവൻ ആ 56 ഇഞ്ച് നെഞ്ചും വിരിച്ചു നിന്നിട്ടല്ലേ അവള് ചാഞ്ഞത്…ഈ ഞാൻ പോലും ഒന്ന് ചാഞ്ഞിട്ടില്ല അപ്പോളാ.. “
“ഓഹോ.. അപ്പോൾ പ്രധാന പ്രശ്നം അതാണ്…. ദാണ്ടടീ വരുന്നുണ്ട് നിന്റെ രാക്ഷസൻ കയ്യോടെ പോയി ചാഞ്ഞോ ..ഇനി മേലാൽ പരാതി പറയരുത്…. “
അത് കേട്ടതും ജിത്തുവിന് ഒരു ചവിട്ടും കൊടുത്തു സിദ്ധുവിനെ ഒന്ന് കനപ്പിച്ചു നോക്കി അവളവിടെ നിന്നു എഴുന്നേറ്റുപോയി…സിദ്ധു വന്നു ജിത്തുവിന്റെ തോളിൽ പിടിച്ചു..
“തമ്പി അളിയോ…. നാഗവല്ലി കലിപ്പിലാണല്ലോ “
സിദ്ധു അവൾ പോയ ഭാഗത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..
“നല്ല മുട്ടൻ കലിപ്പിലാ…. എന്തായാലും അളിയന് ഇന്നു ദുർഗാഷ്ടമി ആണ്… അളിയന്റെ രക്തം അവൾ ഊറ്റി കുടിച്ചിരിക്കും…”
“ചുമ്മാതിരിയടെയ് … മനുഷ്യനെ വെറുതെ പേടിപ്പിക്കാതെ…. അത്രക്ക് ഭീകരിയാണോ “
“അതു അടിനാഭിക്കു തൊഴി കിട്ടിയപ്പോൾ മനസിലായതല്ലേ അളിയാ… “
“ഓർമിപ്പിക്കല്ലേ പൊന്നേ…രണ്ടു ദിവസം ഒരു തുള്ളി മൂത്രമൊഴിച്ചിട്ടില്ല….. ഞാൻ എന്തായാലും ഒന്ന് പോയി നോക്കട്ടെ… “
“ഇപ്പൊ ഏതായാലും പോവേണ്ട… ഈ ചൂട് ഒന്ന് ആറി തണുക്കട്ടെ… അല്ലേൽ പ്രശ്നവാ മോനേ…. പണി വരുന്ന വഴി അറിയില്ല…. സുഖമായി മുള്ളണമെങ്കിൽ മതി… വെറുതെ ബ്ലോക്ക് ആക്കണ്ട “
“തമ്പി അളിയാ.. നീയാണളിയാ.. അളിയൻ…ഇപ്പോൾ അങ്ങോട്ട് പോയാൽ എന്തായാലും അവളെന്നെ കലക്കും… .വൈകുന്നേരം ലാസ്റ്റ് പീരിയഡ് എങ്ങനെയെങ്കിലും ഓഡിറ്റോറിയത്തിന്റെ ബാക്കിൽ എത്തിക്കണേ പ്ലീസ് “
“അത് ഞാൻ ഏറ്റു “
ജിത്തു തംപ്സ് അപ്പ് കാണിച്ചു…
“തമ്പി അളിയൻ മുത്താണ് “
അതും പറഞ്ഞു ജിത്തുവിനെ ഒന്ന് കെട്ടിപിടിച്ചു സിദ്ധു അവിടന്നുപോയി…
അപ്പു ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ വഴിക്കുവെച്ചു നാൻസിയും ഗാങ്ങും തടഞ്ഞു…. അപ്പു അവളെ മൈൻഡ് ആക്കാതെ പോകാൻ പോയപോളെക്കും നാൻസി അവളെ കയ്യിൽ പിടിച്ചു നിർത്തി..
“ഇന്നു കണ്ടത് വെറും സാമ്പിൾ നാൻസി കളി തുടങ്ങിയിട്ടേ ഉള്ളു മോളേ… കരുതിയിരുന്നോ നീ….”
“നീ എന്ത് കളി കളിച്ചാലും അപർണ്ണക്കതു പുല്ലാണ്… കാരണം ഞാൻ സ്നേഹിച്ചതേ നട്ടെല്ലുള്ള ഒരാണിനെയാ.. അല്ലാതെ നിന്നെ പോലെ രണ്ടും കേട്ട ജന്മത്തെയല്ല… “
“ടീ… !!!!”
നാൻസി നിന്നു അടിമുടി വിറച്ചു…
“മാറിപ്പോടി… ചൊറി തവളേ മുന്നീന്ന്.. “
അതും പറഞ്ഞു അവളേം തട്ടിയിട്ടു മാറ്റി അപ്പു നടന്നുപോയി…നാൻസി താഴെ വീണു കിടന്ന് അപ്പു നടന്ന ഭാഗത്തേക്ക് നോക്കി കലിപ്പ് ലുക്ക് വിടുന്നുണ്ട്…. വടി കൊടുത്തു അടി വേടിക്കേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ പെണ്ണിന് …. അല്ലെങ്കിലേ അപ്പുവിന് പ്രാന്ത് പിടിച്ചിരിക്കുവാ അപ്പോളാ അവളുടെ വക…കൊല്ലാതെ വിട്ടത് തന്നെ ഭാഗ്യം ...
ക്ലാസിലിരിക്കുമ്പോളും അവൾക്കു ഒരു സമാധാനവും ഉണ്ടായില്ല… ജിത്തുവും നന്ദുവും അടുക്കാൻ പോയില്ല… വെറുതെ എന്തിനാ തടി കേടാക്കുന്നത്…. ലാസ്റ്റ് പിരീഡിന് മുന്ന് ജിത്തു എന്തൊക്കെയോ പറഞ്ഞു ഉന്തി തള്ളി അപ്പുവിനെ സിദ്ധു പറഞ്ഞിടത്ത് എത്തിച്ചു….
അവിടെ സിദ്ധുവിനെ കണ്ടതും അവൾ മുഖം കേറ്റി പിടിച്ചു പോകാനൊരുങ്ങി…. സിദ്ധു അവളുടെ കൈ പിടിച്ചു വലിച്ചു തന്റെ മുന്നിലായി നിർത്തി….അപ്പു മുഖമെല്ലാം കേറ്റി പിടിച്ചു നിൽപ്പാണ്…
“നിന്നെ എന്താടി പൊട്ടൻ കടിച്ചോ… മുഖമെല്ലാം കൊട്ടക്കുണ്ടല്ലോ “
അവളുടെ നിൽപ്പുകണ്ടിട്ട് സിദ്ധു ചോദിച്ചു…
“തനിക്കിപ്പോ അങ്ങനെയൊക്കെ തോന്നും… കെട്ടി പിടിക്കാനും ഉമ്മ വെക്കാനും വേറെ ആൾക്കാരുണ്ടല്ലോ “
“ആരാടി ഉമ്മ വെച്ചത് നിന്റെ മറ്റവനോ..?
“അപ്പൊ കെട്ടി പിടിച്ചെന്ന് സമ്മതിച്ചേ… “
അവൾ വീറോടെ അവനെ നോക്കി..
“ഇവളെയിന്നു ഞാൻ…. ടീ അവൾ കേറി കെട്ടി പിടിക്കുമെന്നു ഞാൻ കരുതിയോ?
“നിങ്ങൾ നെഞ്ചും വിരിച്ചു നിന്നിട്ടല്ലേ മനുഷ്യാ അവൾ കേറി മേഞ്ഞതു “
“നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ലെടി അസൂയ കുശുമ്പ് ഇതൊക്കെ നിങ്ങളുടെ കൂടപ്പിറപ്പുകളാ ..”
“അതേ… കുശുമ്പ് തന്നാ അങ്ങനെ ഞാൻ ചാരി നിൽക്കേണ്ട നെഞ്ചിൽ വേറെ ഒരുത്തിയും കേറി മേയണ്ട ..എനിക്കതിഷ്ടമല്ല….ഇനിയെങ്ങാനും അങ്ങനെ സംഭവിച്ചാൽ ഉണ്ടല്ലോ…. “
അതും പറഞ്ഞു അവൾ അവന്റെ രണ്ടു കോളറിലും പിടിച്ചു തന്റെ നേർക്ക് അടുപ്പിച്ചു…..സിദ്ധുവിന് കാര്യം മനസിലാകുന്നതിന് മുന്നേ അവന്റെ നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ന്നു…. വേദനകൊണ്ട് കണ്ണു നിറഞ്ഞെങ്കിലും സിദ്ധു നിറഞ്ഞ ചിരിയോടെ അതു സ്വീകരിച്ചു…. കണ്ണു തുറന്നപ്പോളേക്കും അപ്പു ഓടിപോയിരുന്നു…
“കാന്താരി…. !”
അവൾ പോയഭാഗത്തേക്കു നോക്കി നെഞ്ചും തടവി അവൻ ചിരിയോടെ പറഞ്ഞു… അപ്പു ഓടി പോകുന്നത് കണ്ടു നന്ദു അവളുടെ പിന്നാലെ പോയി ജിത്തു സിദ്ധു ജീവനോടെ ഉണ്ടോന്നു നോക്കാനും വന്നു…
“ചീറ്റിപ്പോയല്ലേ “
അവൻ സിദ്ധുവിന്റെ നിൽപ്പ് കണ്ടിട്ട് ചോദിച്ചു..
“നൈസ് ആയിട്ട് “
സിദ്ധു ഒരു വളിച്ച ചിരിയോടെ പറഞ്ഞു..
“സ്വന്തം ചങ്ക് ആയതുകൊണ്ട് പുകഴ്ത്തി പറയാണെന്നു വിചാരിക്കരുത് ഇടഞ്ഞാൽ മദമിളകിയ ആനയുടെ സ്വഭാവം ആണ് അവൾക്ക്… തളക്കാൻ പാടുപെടും.. “
“തമ്പി അളിയൻ ഇത് എങ്ങനെയെങ്കിലും ഒന്ന് സോൾവ് ആക്കി തരണം പ്ലീസ്… “
“ബുദ്ധിമുട്ടാണ് “
ജിത്തു കുറച്ചു വെയിറ്റ് ഇട്ടു നിന്നു ..
“എന്തോ… എങ്ങനെ.. “
“കുറച്ചു ബുദ്ധിമുട്ടാണെന്ന് “
അതു കേട്ടതോടെ സിദ്ധു ജിത്തുവിനെ ഷർട്ടിന്റെ കോളറിൽ പിടിച്ചു തൂക്കി ചുമരിനോട് ചേർത്ത് മേലോട്ടുയർത്തി….
“ഇപ്പോ ബുദ്ധിമുട്ടുണ്ടോ “
“ഹോ.. ഒരു തമാശ പറഞ്ഞാലും മനസിലാകാത്ത അളിയൻ.. അവളെ മെരുക്കാൻ ബുദ്ധിമുട്ടാണെന്നാ ഞാൻ പറഞ്ഞത്……താഴെയിറക്കളിയാ….“
ജിത്തു മുകളിൽ കിടന്നു മുഖത്ത് നവരസം വരുത്തുന്നുണ്ട്….
“അങ്ങനെയായാൽ നിനക്ക് കൊള്ളാം… ഇനി എന്ത് ചെയ്യുമെന്ന് കൂടി പറഞ്ഞു താ “
അതും പറഞ്ഞു സിദ്ധു ജിത്തുവിനെ താഴെയിറക്കി…. ജിത്തു കഴുത്തൊക്കെ നിന്നു കുടയുന്നുണ്ട്…..
“വഴിയൊക്കെയുണ്ട്… അതും പറഞ്ഞു ജിത്തു സിദ്ധുവിനോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു...അതു കേട്ടതും പൂർണ ചന്ദ്രൻ ഉദിച്ച പോലെ അവന്റെ മുഖം വിടർന്നു….
“ഇതു ഞാൻ പൊളിക്കും “
“അധികം ആവേശം വേണ്ട….അവൾ പൊളിച്ചടുക്കാതെ നോക്കിക്കോ “
“അതൊക്കെ തമ്പി അളിയൻ കണ്ടോ… “
അതും പറഞ്ഞു വല്യ ആവേശത്തിൽ സിദ്ധു പോയി…
“എന്താകുമോ എന്തോ… ജിത്തു നെഞ്ചിൽ കൈ വെച്ചു അപ്പുവിന്റെ അടുത്തേക്ക് വന്നു..
“എന്താടാ നിനക്ക് അറ്റാക്ക് വന്നോ..?
“അറ്റാക്കല്ലടി അർബുദം… നിന്റെ മുടിഞ്ഞ പ്രേമം കാരണം ബാക്കിയുള്ളവരുടെ തടി കേടാവുന്ന മട്ടാണ് “
“അയ്യോടാ.. ഒരമ്മ പെറ്റ അളിയന്മാരായിരുന്നല്ലോ…തേനും പാലും ഒഴുകുവല്ലാരുന്നോ…. എന്നിട്ടെന്തു പറ്റിയിപ്പോ “
“ഈ കോളേജിൽ എത്ര ആൺപിള്ളേരുണ്ടാരുന്നടി…. നിനക്ക് പ്രേമിക്കാൻ ആ മുതലിനേ മാത്രേ കിട്ടിയുള്ളൂ….അല്ല പറഞ്ഞിട്ടും കാര്യമില്ല നിന്നെ ഒതുക്കാൻ അവൻ തന്നെ വേണം…എന്തായാലും വാ നേരെ മെഡിക്കൽ ഷോപ്പിലോട്ട് പോകാം ”
“മെഡിക്കൽ ഷോപ്പിലോട്ടോ അതെന്തിനാ…?
അപ്പു ചോദ്യഭാവത്തിൽ അവനെനോക്കി
“പെടലിക്കിടുന്ന ബെൽറ്റോരണ്ണം അത്യാവശ്യമായി വാങ്ങണം മോളേ…. അടുത്തുതന്നെ ആവശ്യം വരും…. നിന്റെ മറ്റവനേ കാരിരുമ്പിന്റെ കരുത്താ…. “
അവൻ കഴുത്തും തിരുമ്മി അത് പറയുന്ന കണ്ടപ്പോൾ അപ്പുവിന് ചിരിവന്നു…. ജിത്തുവിനും അത്രയും മതിയായിരുന്നു…. മൂന്നാളും കൂടെ നടന്നു പുറത്തേക്കു പോകുമ്പോൾ അപ്പു ഒളികണ്ണിട്ടു സിദ്ധു ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കി… സിദ്ധു അവൾ നോക്കുന്നത് കണ്ടപ്പോൾ നെഞ്ച് തടവി കാണിച്ചു… അവൾ അത് മൈൻഡ് ആക്കാതെ ചിറി കോട്ടി കാണിച്ചു മുന്നോട്ടു നടന്നു…
*************************
പിറ്റേന്ന് അപ്പു രാവിലെ തന്നെ എഴുനേറ്റു കുളിച്ചു.. വെറുതെയല്ല ഇന്നാണപ്പുവിന്റെ പതിനെട്ടാം പിറന്നാൾ… … പിറന്നാൾ ദിവസം പട്ടുപാവാട അല്ലെങ്കിൽ ദാവണി അച്ഛനു നിർബന്ധമാണ്… അന്ന് മാത്രം അപ്പു അത് അനുസരിക്കും.. കുളി കഴിഞ്ഞു നീലയും പിങ്കും കോമ്പിനേഷൻ വരുന്ന ഒരു സിമ്പിൾ ദാവണി ഉടുത്തു ..കണ്ണെഴുതി പൊട്ടുകുത്തി ചെറിയൊരു ജിമുക്കി കാതിലിട്ടു… കയ്യിൽ കുറച്ചു കുപ്പിവളകളും.. മുടി വിടർത്തി കുളിപ്പിന്നൽ ഇട്ടു… കൊല്ലത്തിലാകെ ഒരു ദിവസം ഉള്ള ഒരുക്കം ആണ്.. അപ്പു എന്തായാലും തകർത്തിട്ടുണ്ട്….
അപ്പു ഒരുങ്ങി അച്ഛെടെ മുന്നിൽ ചെന്നു കൈനീട്ടി… അച്ഛ അതിലൊരു മുത്തം കൊടുത്തു.. പിന്നെ അവളെ ചേർത്തു നിർത്തി നെറുകയിലും…
“സുന്ദരി ആയല്ലോ അച്ഛെടെ അപ്പൂട്ടൻ… “
അച്ഛെടെ കണ്ണു അവളെ കണ്ടു നിറഞ്ഞു വന്നു…
“അല്ലേലും ഞാൻ സുന്ദരി തന്നെയാ…..അച്ഛ പൊട്ട കണ്ണട വെച്ചിരിക്കുന്നത് കൊണ്ടു കാണാഞ്ഞിട്ടാ “
അമ്മേടെ ഓർമയിൽ വിതുമ്പുന്ന അച്ഛനെ അവൾ ഓരോ പൊട്ടത്തരങ്ങൾ പറഞ്ഞു ചിരിപ്പിച്ചു… രണ്ടാളും കൂടെ അമ്പലത്തിൽ ഒക്കെ പോയി വന്നു…. വഴിപാട് കഴിച്ച പ്രസാദം കിട്ടാൻ വൈകിയ കാരണം അപ്പുവിന് വീട്ടിൽ വന്നു ഡ്രസ്സ് മാറ്റാൻ പോലും നേരം കിട്ടിയില്ല നേരെ ബാഗുമെടുത്തു ബസ് സ്റ്റോപ്പിലേക്ക് ഓടി….
കോളേജ് സ്റ്റോപ്പിൽ നന്ദു കാത്തു നിൽക്കുന്നുണ്ടായിരുന്നു ..അപ്പുവിനെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു വിഷ് ചെയ്തു…. അതു പതിവുള്ളതാ… എന്നാലും അപ്പുവിന്റെ മുഖത്ത് അപ്പോളും ഒരു തെളിച്ചം ഉണ്ടായില്ല… കോളേജ് ഗേറ്റിൽ ജിത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു
അവൾഅടുത്തെത്തിയതും അവൻ ഹാപ്പി ബർത്ത് ഡേ അപ്പൂസ് എന്നും പറഞ്ഞു ഒരു ചുവന്ന റോസാ പുഷ്പം നീട്ടി ….ഇതു പതിവുള്ളതല്ലല്ലോ…ഇന്നെന്താ ഒരു പുതിയ സ്റ്റൈൽ ഒക്കെ അവൾ ഒരു സംശയത്തോടെ അവനെനോക്കി അതു വാങ്ങി…
നോക്കുമ്പോൾ റോസാപ്പൂവിന്റെ കൂടെ ഒരു കുഞ്ഞു കുറിപ്പും.. അപ്പു ആകാംക്ഷാപൂർവം അതിലേക്കു നോക്കി അതിലെഴുതിയിരിക്കുന്നത് വായിച്ചു…
“അപ്പൂട്ടാ… ലൈബ്രറിയിലേക്ക് വാ “
ആ വിളി കണ്ടതും ബാഗ് ജിത്തുവിനെ ഏൽപ്പിച്ചു അപ്പു പരിസരം പോലും മറന്നു അങ്ങോട്ട് ഓടി…. അവിടെ ചെന്നു ചുറ്റും നോക്കിയിട്ടു സിദ്ധുവിന്റെ പൊടി പോലും കണ്ടില്ല നോക്കുമ്പോൾ അജു വീണ്ടും ഒരു റോസാ പുഷ്പവുമായി വന്നു അവളെ വിഷ് ചെയ്തു… അപ്പു അത് ആർത്തിയോടെ വാങ്ങി വായിച്ചു…
“ ചേട്ടന്റെ പൊന്നുമോൾ ഓടാതെ പതുക്കെ നടന്നു ഓഡിറ്റോറിയത്തിൽ വാ “
പിന്നെ അവിടെന്നു ഒരു ഓട്ടമായിരുന്നു… സിദ്ധു അപ്പുവിനെ കോളേജിന്റെ മുക്കും മൂലയിലേക്കും തലങ്ങും വിലങ്ങും ഓടിച്ചു ഓരോ ഭാഗത്തു നിന്നും ഹരിയും കാർത്തിക്കും എല്ലാം വന്നു പൂവ് കൊടുത്തു… അവസാന ഊഴം സഞ്ജുവിന്റേതായിയുന്നു..അവനും കൊടുത്തു ഒരു പൂവ് അവരുടെ കലിപ്പന്റെ പെണ്ണിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകളും നേർന്നു … അവരുടെ എല്ലാവരുടെയും പ്രിയപ്പെട്ട അനിയത്തികുട്ടിയാണിപ്പോൾ അപ്പു….അവളാ കുറിപ്പിലേക്കു ആർത്തിയോടെ കണ്ണുനട്ടു .
“തളർന്നോ ജാൻസി റാണി… എന്നാ വേഗം ലവേഴ്സ് കോർണറിൽ വാ … വെയ്റ്റിങ് ഫോർ മൈ ലവ് … “
അപ്പുവിന് സങ്കടവും ദേഷ്യവും എല്ലാം കൂടെ ഒരുമിച്ചു വന്നു…ഇനി ഓടാൻ ഒരു സ്ഥലവും ബാക്കിയില്ലാരുന്നു…ഒരുങ്ങിക്കെട്ടി വന്നിട്ട് വിയർത്തു കുളിച്ചു ഒരു പരുവമായി…. കയ്യിലുള്ള അഞ്ചു റോസാ പൂക്കളും മുറുക്കെ പിടിച്ചു കൊണ്ട് അവൾ അങ്ങോട്ട് ചെന്നതും തന്നെ തന്നെ കണ്ണിമയ്ക്കാതെ നോക്കി മരത്തിൽ കാലൂന്നി കൈകൾ കെട്ടി നിക്കുന്ന സിദ്ധുവിനെ കണ്ടു….
അവനെ കണ്ടതും അപ്പു ഓടിപോയി നുള്ളാനും മാന്താനും ഇടിക്കാനുമൊക്കെ തുടങ്ങി…. സിദ്ധു ഒരു പരാതിയും പറയാതെ ഒരു ചിരിയോടെ അതെല്ലാം നിന്നു കൊണ്ടു… പാവത്തിനെ കുറേ ഓടിച്ചതല്ലേ അതും ദാവണിയിൽ…
“കഴിഞ്ഞോ “
അവൾ നിർത്തിയതും അവൻ ചോദിച്ചു….
“എന്നെ രാവിലെതന്നെ കോളേജ് മൊത്തം ഇട്ടു ഓടിച്ചതും പോരാ കഴിഞ്ഞൊന്നോ…. “
അവൾക്കു ദേഷ്യം മാറുന്നുണ്ടായിരുന്നില്ല… വീണ്ടും കൊടുത്തു അവനിട്ടു ഇടിയും തൊഴിയും …
“യ്യോ…ടീ….നിർത്ത് പെണ്ണേ…നോവുന്നടി..… ഞാനൊന്ന് പറയട്ടെന്നു… “
“താനൊന്നും പറയണ്ട…. എന്തേലും പറയണമെങ്കിലേ തന്റെ മറ്റവളില്ലേ…നാൻച്ചി…. അവളോട് പോയി പറ… അല്ലേൽ നെഞ്ചും വിരിച്ചു നിന്നു കൊട് അവൾ വന്നു വീഴട്ടെ ..”
സിദ്ധു ഇതെല്ലാം കേട്ടു ചിരി കടിച്ചമർത്തി നിന്നു… അതുടെ കണ്ടതോടെ അപ്പുവിന് കലികയറി… അവൾ വെട്ടി തിരിഞ്ഞു പോകാൻ പോയതും സിദ്ധു അവളെ പിടിച്ചു നെഞ്ചിലേക്കിട്ടു രണ്ടു കൈകൊണ്ടും പൊതിഞ്ഞു പിടിച്ചു…അപ്പു ഒരു നിമിഷം ആ കണ്ണുകളിലേക്കു നോക്കി നിന്നു തനിക്കേറ്റവും പ്രിയപ്പെട്ട ആ കടുംകാപ്പി മിഴികളിലേക്കു…തന്നോടുള്ള സ്നേഹം ഒരു കടൽ പോലെ അതിൽ അലയടിക്കുന്നതവൾ കണ്ടു…ആ കണ്ണുകളുടെ മായാവലയത്തിൽ ഒരു നിമിഷം പതറിയെങ്കിലും കുതറി മാറാൻ ഒരു ശ്രമം നടത്തി നോക്കി….
“അങ്ങനങ്ങു പോയാലോ…..അടങ്ങി നിക്ക് പെണ്ണേ… അപ്പൂട്ടൻ സുന്ദരിയായിട്ടുണ്ടല്ലോ ഇന്നു “
അപ്പുവിന്റെ നെറ്റിയിലേക്ക് വീണു കിടന്നിരുന്ന കുറുനിരകളെ മാടി വെച്ചുകൊണ്ടവൻ ചോദിച്ചു…അവളൊന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…. അവന്റെ ഓരോ സ്പർശനത്തിലും തന്നിലെ സ്ത്രീ ഉണരുന്നതവൾ അറിഞ്ഞു …പ്രതികരിക്കാൻ പോലും പറ്റാതെ അവളൊന്നുടെ അവനോട് ചേർന്നു നിന്നു….
“ ഇങ്ങനെ നിന്നാൽ മതിയോ… ബർത്ത് ഡേ ഗിഫ്റ്റ് വേണ്ടേ പെണ്ണിന് …. “
അവളുടെ മുഖം കൈകളാൽ ഉയർത്തി മിഴികളിലേക്കുറ്റുനോക്കിക്കൊണ്ടവൻ ചോദിച്ചു…
അവൾ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ മിഴികളുയർത്തി ….
“അതിനു മുന്നേ ഒരു കാര്യം കൂടി… “
അവൾ എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി
“അതേ ഞാൻ കാണേണ്ടതൊക്കെ ഞാൻ മാത്രം കണ്ടാ മതി കേട്ടല്ലോ… അല്ലാതെ മറ്റുള്ളവർ കാണുന്നത് എനിക്ക് ഇഷ്ടമേയല്ല “
അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ അന്തം വിട്ടു നിൽക്കുന്ന അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അവൻ കയറി പോയ അവളുടെ ദാവണി ശരിക്കും പിടിച്ചു ഇട്ടു കൊടുത്തു..വയറിലൊരു കുഞ്ഞു നുള്ളും വേദനിക്കാതെ …… അവന്റെ കൈകളുടെ സ്പർശനമേറ്റതും പൊള്ളിയപോലെ അവളൊന്നു പിടഞ്ഞു….. അവളുടെ കിളിപോയ ഭാവം കണ്ടു സിദ്ധുവിന് ചിരിപൊട്ടി…..
“കിടന്നു പിടക്കാതെ പെണ്ണേ…. ഇതൊക്കെ സാമ്പിൾ…. ചേട്ടൻ തുടങ്ങിയിട്ടല്ലേ ഉള്ളു…”
“വല്യ ഡയലോഗ് അടിക്കാതെ ഗിഫ്റ്റ് തരുന്നുണ്ടോ മനുഷ്യന്റെ ക്ഷമ കെട്ടു… “
അപ്പു ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ്…. ആകാംക്ഷ അടക്കാൻ വയ്യ…..
എന്നിട്ടും സിദ്ധു അനങ്ങാതെ നിക്കുന്നത് കണ്ടപ്പോൾ ക്ഷമ നശിച്ച അപ്പു അവന്റെ ഷർട്ടിന്റെയും പാന്റിന്റെയും പോക്കറ്റിലൊക്കെ അടപടലം തപ്പി…നിരാശയായിരുന്നു ഫലം തന്നെ പറ്റിച്ചതാണെന്നു മനസ്സിലായതും അവളുടെ മിഴികൾ നിറഞ്ഞു വന്നു….നെഞ്ചോക്കെ വിങ്ങി പൊട്ടി… കുറച്ചു നേരം കൊണ്ടു ഒരുപാട് പ്രതീക്ഷിച്ചു പോയിരുന്നു……. അവളുടെ നിറഞ്ഞ കണ്ണുകളും വിതുമ്പി വിറയ്ക്കുന്ന ചുണ്ടുകളും അവനിലും വിഷമം സൃഷ്ട്ടിച്ചു….
“അപ്പൂട്ടാ ദാ ഇങ്ങോട്ടൊന്നു നോക്കിയേ…… “
നിറമിഴികളുയർത്തി പിടക്കുന്ന ഹൃദയത്തോടെ തന്റെ ആദ്യത്തെ പ്രണയ സമ്മാനം കാണാൻ അപ്പു കണ്ണുകൾ വിടർത്തി നിന്നു….
“ഹാപ്പി ബർത്ത്ഡേ അപ്പൂട്ടാ… “
അവൾക്കായുള്ള തന്റെ പ്രണയ സമ്മാനം ഒരു നിറപുഞ്ചിരിയോടെ അവൻ കാണിച്ചു കൊടുത്തതും …. തന്റെ ആദ്യ പ്രണയ സമ്മാനവും നോക്കി നിറഞ്ഞൊഴുകുന്ന മിഴികളോടെ അപ്പു നിന്നു… (തുടരും...)

അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ, ലൈക്ക് കമന്റ് ചെയ്യൂ...
രചന: മീനു