എൻ ജീവൻ❤ ഭാഗം- 11to 12
കാർത്തിയുടെ മുഖം അപ്പോളൊന്നു കാണണമായിരുന്നു. സന്തോഷം കൊണ്ട് എന്റെ രണ്ടു കവിളും പൊത്തിപ്പിടിച്ചു. നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു.
"എന്റെ മോള് കുറച്ചു വർഷങ്ങൾ എനിക്ക് വേണ്ടി കാത്തിരിക്കണം. ആദ്യം ജോലി, അതുകഴിഞ്ഞ് കീർത്തിയുടെ കല്യാണം ഭംഗിയായി നടത്തണം. എന്നിട്ട് വേണം എനിക്ക് നിന്നെ സ്വന്തമാക്കാൻ "
"ഇനി എന്താണാവോ അറിയേണ്ടത്?"
"അതേ...വിഷുവിന്റെ അന്ന് ഡ്രസ്സ് സൂപ്പറാ എന്നു കാണിച്ചത് ശെരിക്കും ആരോടാ?"
"ആരോടാണെന്ന് തോന്നുന്നു? ഏഹ്?
കാർത്തി ഒരു കള്ളച്ചിരിയോടെ എന്റെ കവിളിൽ ഉമ്മ വെക്കാൻ വന്നു.
"അയ്യോ...ദേ ഒരു അപ്പൂപ്പൻ വരണൂ"
"ആണോ? ശ്ശെടാ...എവിടെ?"
കാർത്തി ചെറിയ പേടിയോടെ തിരിഞ്ഞു നോക്കിയതും ഞാൻ കാർത്തിയെ തള്ളി മാറ്റി തിരിച്ചു വരമ്പിലൂടെ ഓടി.
"അയ്യേ...സർ പേടിച്ചോ?"
ഞാൻ അവിടെ നിന്നും കൊണ്ട് കാർത്തിയെ കളിയാക്കി.
"നിന്നെ ഇന്ന് ഞാൻ...അവൾടെ ഒരു അപ്പൂപ്പൻ. ശെരിയാക്കി തരാം"
കാർത്തി അടുത്ത് വരുന്നത് കണ്ട് ഞാൻ വീണ്ടും ഓടാൻ തുടങ്ങി.
"എടീ...നിൽക്ക്. സൂക്ഷിച്ചില്ലേൽ ദാ താഴെ ചെളിയുണ്ട്. അന്നത്തെ പോലെ സീതമ്മയിൽ നിന്നും നിനക്ക് വഴക്ക് കേൾക്കണോ?"
അത് കേട്ടപ്പോൾ ഞാൻ പെട്ടന്ന് നിന്നു. ഇയ്യോ...എനിക്ക് ഇനി വഴക്ക് കേൾക്കാൻ വയ്യ.
കാർത്തി അടുത്ത് വന്ന് എന്റെ ചെവിയിൽ പിടിച്ചു.
കാർത്തി അടുത്ത് വന്ന് എന്റെ ചെവിയിൽ പിടിച്ചു.
"നിന്റെ ഏത് അപ്പൂപ്പനാടി വരുന്നേ?"
"കാർത്തി...എനിക്ക് വേദനിക്കുന്നു. വിട്. അത് പെട്ടെന്ന് ഉമ്മ വെക്കാൻ വന്നപ്പോൾ പറഞ്ഞു പോയതാ"
"ഓഹോ. എന്നാൽ ഇപ്പോൾ കാണിച്ചു തരാം"
അവിടെ വയൽ വരമ്പിന്റെ നടുക്ക് വെച്ച് കാർത്തി എന്റെ മുഖം കയ്യിൽ എടുത്തു കൊണ്ട് രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചു.
"എനിക്ക് ഇവിടെ ആരേയും പേടിയില്ല. കേട്ടോടി കാന്താരി..."
എന്ന് പറഞ്ഞിട്ട് കാർത്തി മുന്നിൽ നടന്നു.
എന്ന് പറഞ്ഞിട്ട് കാർത്തി മുന്നിൽ നടന്നു.
"ശോ..ഇതിനോട് ഒന്നും പറയാൻ പറ്റില്ലാലോ"
"എന്താ? വല്ലതും പറഞ്ഞോ മേഡം?"
"അയ്യോ...ഒന്നുല്ല..."
"എങ്കിൽ വേഗം നടക്ക്. എന്റെ കൊച്ച് പാവം അവിടെ ഒറ്റക്കാ"
"ഓഹോ...അത് ഇപ്പോഴാണോ ഓർമ വന്നത്?"
കാർത്തി ഒരു ഇളിച്ച ചിരി ചിരിച്ചു.
കാർത്തി ഒരു ഇളിച്ച ചിരി ചിരിച്ചു.
"ആഹാ...ആദ്യമായിട്ടാ മോന്റെ ഇളിച്ച ചിരി കാണുന്നെ. ഒരു ഫോട്ടോ എടുത്തു വെക്കണം"
"ആഹ്...ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തെ. നമുക്ക് ഇവിടെ നിന്ന് ഒരു സെൽഫി എടുത്താലോ?"
"മ്മ്...ആയിക്കോട്ടെ... ഇത് തന്നെയാ നമുക്ക് പറ്റിയ ബാക്ക്ഗ്രൗണ്ട്. മോനെ തള്ളിയിട്ട സ്ഥലവും കാണാലോ. അല്ലാ...ഇനി ട്രെയിനിംങ്ങിനു പോകുമ്പോൾ ഈ ഫോട്ടൊയൊക്കെ നോക്കുമോ?"
"നീ അത് ഓര്മിപ്പിക്കല്ലേ... എനിക്ക് അറിയില്ല എങ്ങനെയാ എന്ന്. വീട്ടുകാരെയും നിന്നെയും വിട്ട്. നിന്റെ ഓർമ്മകൾ എന്നെ മിക്കവാറും കൊല്ലും. അതുറപ്പാ. ഹ്മ്മ്...അതൊക്കെ തരണം ചെയ്തേ പറ്റു"
"മ്മ്...രണ്ടു വർഷം പെട്ടെന്ന് പോകില്ലേ. കോൺസെൻട്രേഷൻ കളയാതെ നല്ലതു പോലെ ട്രെയിനിങ് പീരിയഡ് കംപ്ലീറ്റ് ചെയ്യണം കേട്ടോ. മോനെ പോലീസ് യൂണിഫോമിൽ കാണാൻ കൊതിയാകുന്നു"
"നീയും സ്വപ്നം കണ്ടു തുടങ്ങിയോ? കീർത്തി പണ്ട് മുതലേ പറഞ്ഞു നടക്കും.
ജോലിയിൽ കേറിയിട്ട് ഞാൻ വരും എന്റെ പെണ്ണിനെ കാണാൻ"
ജോലിയിൽ കേറിയിട്ട് ഞാൻ വരും എന്റെ പെണ്ണിനെ കാണാൻ"
"I'm Waiting!"
"ഓഹോ. അതെനിക്ക് ഇഷ്ടപ്പെട്ടു"
കാർത്തി എന്റെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
കാർത്തി എന്റെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
പിന്നെ, ഞങ്ങൾ കീർത്തിയുമായി വീട്ടിൽ പോയി. അങ്ങനെ സമയം കിട്ടുമ്പോഴൊക്കെ ഞാനും കാർത്തിയും അവിടെ പോയിരുന്നു സംസാരിക്കും. എവിടെ പോയാലും കീർത്തിയും വരും. അതുകൊണ്ട് വീട്ടിൽ അങ്ങനെ ആർക്കും സംശയമൊന്നും തോന്നിയില്ല.
വീട്ടിലും പുറത്തും വെച്ച് ഞങ്ങൾ മൂന്നു പേരും കുറേ സെൽഫീസൊക്കെ എടുത്തായിരുന്നു"
വീട്ടിലും പുറത്തും വെച്ച് ഞങ്ങൾ മൂന്നു പേരും കുറേ സെൽഫീസൊക്കെ എടുത്തായിരുന്നു"
"എന്നിട്ട് എവിടെ? കാണിച്ചേടി... അല്ലാ...അന്ന് നിന്റെ കയ്യിൽ മൊബൈൽ ഇല്ലായിരുന്നല്ലോ"
"മ്മ്...ഞങ്ങൾ മൂന്നു പേർ നിൽക്കുന്ന സെൽഫിയും പിന്നെ കീർത്തിയുമായി നിൽക്കുന്ന ഫോട്ടോസൊക്കെ ഞാൻ അച്ഛന്റെ ഫോണിലേക്ക് മാറ്റിയായിരുന്നു. അച്ഛന്റെ ഫോണിൽ ക്യാമറ ക്വാളിറ്റി ഇല്ലായിരുന്നു. എങ്കിൽ അതിൽ കുറച്ച് എടുക്കാമായിരുന്നു. പിന്നെ, അതൊക്കെ വീട്ടിൽ ചെന്നിട്ട് ഞാൻ കമ്പ്യൂട്ടറിൽ കോപ്പി ചെയ്തു. പക്ഷേ, കാർത്തിയുടെ ഒപ്പം നിന്നത് ഇല്ലാട്ടോ"
"മ്മ്...ബാക്കി പറയ്"
ഒരു ദിവസം രാവിലെ കാർത്തി സിറ്റിയിൽ എന്തോ ആവശ്യത്തിനു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ കീർത്തി എന്നെ വിളിച്ചിട്ട് പറഞ്ഞു.
"ചേച്ചി ഗൗരിയുടെ ചേട്ടനെ കണ്ടില്ലാലോ...ദേ...അതാണ്"
അവൾ ചൂണ്ടി കാണിച്ചു.
അവൾ ചൂണ്ടി കാണിച്ചു.
ഞാൻ നോക്കിയപ്പോൾ ഗൗരിയെ പോലെ തന്നെ നല്ല തടിയുണ്ട്. പക്ഷേ, പൊക്കം നല്ലതു പോലെ ഉണ്ട്.
"ശങ്കർ എന്നാ പേര്. ഇവിടെ ഏട്ടനെക്കാൾ കമ്പനി ആ ചീറ്റപ്പുലി ആയിട്ടാ. ഏട്ടൻ അധികം കമ്പനി ആകാത്തത് അതിനു കുടിയും വലിയുമൊക്കെ ഉണ്ട്"
"മ്മ്...അല്ലാ...അന്ന് ഗൗരി നിന്നെ വിളിച്ചത് എന്തിനാ? നീ പറഞ്ഞില്ലാലോ"
"ആഹ്...അത് ഞാൻ മറന്നു പോയി. അവർ അടുത്ത മാസം വീട് മാറുകയാ എന്ന്"
"എങ്ങോട്ട്?"
"ഇവിടെ സിറ്റിയിൽ തന്നെ. അവരുടെ വീട് പണി കഴിയാറായി. അടുത്ത മാസം പാലുകാച്ച് നടത്താനാ തീരുമാനം"
"മ്മ്"
"ആഹ്...പിന്നെ, ഗൗരിയുടെ അച്ഛനുമായി രവി മാമൻ നല്ല കൂട്ടാണ്. ഇവിടെ വെച്ച് കമ്പനി ആയതാ. പാവമാ. മോനെ പോലെ കുടിയൊന്നുമില്ല"
"രെച്ചു...ഇങ്ങോട്ട് ഒന്നു വന്നേ"
"ദാ വരണൂ... എന്താ അമ്മേ?"
"അച്ഛന്റെ ഓഫീസിൽ നിന്നും ഇപ്പോൾ ഒരു കാൾ വന്നു. നാളെ രാവിലെ തന്നെ പോകണം. എന്തോ അത്യാവശ്യ കാര്യമാ. രവിയേട്ടൻ ലീവ് ക്യാൻസൽ ആക്കി. നീ പോയി റെഡി ആകാൻ നോക്ക്. ഉച്ചക്ക് ഇറങ്ങണം"
എന്റെ നെഞ്ചിൽ ഒരു ഇടിത്തീ വീണതു പോലെ തോന്നി. ഞാൻ കീർത്തിയെ നോക്കിയപ്പോൾ അവളാകെ വല്ലാതെ നിൽക്കുന്നു.
ഞാൻ ഓടി അച്ഛന്റെ അടുത്ത് പോയി.
ഞാൻ ഓടി അച്ഛന്റെ അടുത്ത് പോയി.
"അച്ഛാ...ഇത്ര പെട്ടെന്ന് പോണോ? അത്യാവശ്യമെങ്കിൽ അച്ഛൻ പൊയ്ക്കോ. ഞാനും അമ്മയും കുറച്ചു ദിവസം കൂടി നിൽക്കട്ടെ അച്ഛാ. അച്ഛൻ പിന്നെ വന്ന് വിളിച്ചാൽ മതി"
"അതേ, രവിയേട്ടാ മോള് കുറച്ചു ദിവസം കൂടി നിൽക്കട്ടെ ഇവിടെ"
"നീ ഇത് എന്താ പറയുന്നെ രേവു? വന്നിട്ട് ഒരു മാസം ആകാറായില്ലേ? മാസം തികയാൻ ആകെ കുറച്ചു ദിവസമല്ലേ ഉള്ളു. അടുത്ത മാസം റിസൾട്ട് വരും. ഇവൾക്ക് ഇനി കോളേജിൽ അഡ്മിഷനൊക്കെ ശെരിയാക്കണ്ടെ"
ഞാൻ അമ്മായിയെ പോയി കെട്ടിപ്പിടിച്ചു.
"അച്ഛൻ പറയുന്നത് ശെരിയാ. മോള് വിഷമിക്കണ്ട. അടുത്ത വെക്കേഷനിൽ വരാലോ"
എന്റെ കണ്ണൊക്കെ നിറഞ്ഞു. ഞാൻ വേഗം മുറിയിലേക്ക് ഓടി. അവിടെ ഇരുന്നു കരഞ്ഞു. കീർത്തി എന്റെ തോളിൽ മേൽ കൈ വെച്ചു. ഞാൻ നോക്കിയപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞു ഇരിക്കുന്നു.
ഞാൻ എണീറ്റ് അവളെ കെട്ടിപ്പിടിച്ചു.
ഞാൻ എണീറ്റ് അവളെ കെട്ടിപ്പിടിച്ചു.
"ചേച്ചി വിഷമിക്കണ്ട. ഇപ്പോൾ പോയല്ലേ പറ്റുള്ളു. അടുത്ത വെക്കേഷനിൽ നമുക്ക് കാണാം"
എന്റെ മനസ്സിനു അത് പെട്ടന്ന് അംഗീകരിക്കാൻ പറ്റിയില്ല. ഡ്രെസ്സൊക്കെ എടുത്തു വെക്കാൻ കീർത്തി സഹായിച്ചു. ഞാൻ ബാഗുമായി താഴേക്ക് ഇറങ്ങി. കണ്ണൊക്കെ കലങ്ങിയിരുന്നു. കാർത്തി അപ്പോഴും വന്നില്ലായിരുന്നു.
"നീ കരഞ്ഞോ രെച്ചു? അയ്യേ...നമ്മൾ അടുത്ത വർഷം വരില്ലേ. ഇവിടേക്ക് വരാൻ മടിക്കുന്ന പെണ്ണ് നിന്ന് കരയുന്നത് കണ്ടില്ലേ രവിയേട്ടാ"
"അച്ഛന്റെ സുന്ദരിക്കുട്ടി എന്തിനാ കരയുന്നെ? അടുത്ത വെക്കേഷന് നമുക്ക് വരാലോ"
അച്ഛൻ എന്നെ ചേർത്തു പിടിച്ചു.
അച്ഛൻ എന്നെ ചേർത്തു പിടിച്ചു.
12 മണി കഴിഞ്ഞപ്പോൾ അമ്മാവൻ വന്നു. അച്ഛൻ പോകുന്ന കാര്യം പറഞ്ഞു. എന്നെ ഇവിടെ നിർത്തുന്ന കാര്യം അമ്മാവനും അച്ഛനോട് പറഞ്ഞു നോക്കി. പക്ഷേ, ഫലമുണ്ടായില്ല.
എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. അമ്മായി കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ തന്നു. കീർത്തി കരയാൻ തുടങ്ങിയാർന്നു.
"കാർത്തി വന്നിട്ട് പോകാം രവിയേട്ടാ"
അമ്മായി പറഞ്ഞത് കേട്ട് ഞാൻ അച്ഛന്റെ മുഖത്ത് നോക്കി. പക്ഷേ,
അമ്മായി പറഞ്ഞത് കേട്ട് ഞാൻ അച്ഛന്റെ മുഖത്ത് നോക്കി. പക്ഷേ,
"´ഇപ്പോളെങ്കിലും തിരിച്ചാലേ അധികം ഇരുട്ടാതെ അവിടെ എത്തുള്ളു. ഞാൻ അവനെ വിളിച്ചോളാം"
ഞങ്ങൾ കാറിൽ കയറി. അമ്മായി കൈ വീശി കാണിച്ചു. കീർത്തി മിണ്ടാതെ നിൽക്കുവാണ്. ഇത്രയും ദിവസത്തിനുള്ളിൽ ഒരുപാട് അടുത്തിരുന്നു അവളുമായി. എന്റെ അനിയത്തിക്കുട്ടിയായിട്ടും ഒരു നല്ല കൂട്ടുകാരി ആയിട്ടും.
എന്റെ കണ്ണുകൾ നിർത്താതെ കണ്ണുനീർ പൊഴിച്ചു.
എന്നാലും ദൈവമേ കാർത്തിയെ കാണാതെ പോകാൻ ആണല്ലോ വിധി. ഞാൻ കണ്ണുകൾ അടച്ചിരുന്നു.
എന്നാലും ദൈവമേ കാർത്തിയെ കാണാതെ പോകാൻ ആണല്ലോ വിധി. ഞാൻ കണ്ണുകൾ അടച്ചിരുന്നു.
കുറച്ചു കഴിഞ്ഞ് ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ കാർ ട്രാഫിക് സിഗ്നലിന്റെ അടുത്ത് നിൽക്കുവാണ്. 10 സെക്കന്റ് കൂടി ബാക്കിയുണ്ട്. ഞാൻ ഓപ്പോസിറ്റ് സൈഡിലേക്ക് വെറുതെ ഒന്ന് നോക്കി.
കാർത്തി അവിടെ നിൽക്കുന്നു.
സമയം കഴിഞ്ഞതും കാർത്തി വേഗം ബൈക്ക് എടുത്തുപോയി. അപ്പോഴേക്കും എന്റെ കണ്ണ് കാഴ്ചയെ മറച്ചു.
സമയം കഴിഞ്ഞതും കാർത്തി വേഗം ബൈക്ക് എടുത്തുപോയി. അപ്പോഴേക്കും എന്റെ കണ്ണ് കാഴ്ചയെ മറച്ചു.
ഇതിനേക്കാളും എന്നെ കാണിക്കാതെ ഇരിക്കാമായിരുന്നു ദൈവത്തിന്. കാർത്തി പോകുന്നത് കണ്ടപ്പോൾ നെഞ്ച് പറിച്ചെടുത്തോണ്ട് പോകും പോലെ തോന്നി.
പ്രണയത്തിന് ഇങ്ങനെയൊക്കെ വേദന തരാൻ കഴിയുമോ?!
പ്രണയത്തിന് ഇങ്ങനെയൊക്കെ വേദന തരാൻ കഴിയുമോ?!
വീട്ടിലെത്തുമ്പോൾ ഞാൻ ഇല്ലെന്ന് അറിയുന്ന കാർത്തിയുടെ അവസ്ഥ ഞാൻ ഓർത്തു. അപ്പോഴുള്ള കാർത്തിയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
ആ വീട്ടിൽ വന്നപ്പോൾ മുതലുള്ള കാര്യങ്ങൾ ഓരോന്നായി ഓർത്തുകൊണ്ട് സീറ്റിലേക്ക് ചാരി ഞാൻ കണ്ണുകളടച്ചു.
10 മണിക്കു മുന്നേ ഞങ്ങൾ വീട്ടിലെത്തി. കഴിക്കാൻ വേണ്ടി അച്ഛൻ ഫുഡ് പാർസൽ വാങ്ങിച്ചായിരുന്നു. എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഞാൻ മുറിയിൽ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന് കുറേ തവണ വാതിലിൽ തട്ടി വിളിച്ചു. ഞാൻ തുറന്നില്ല.
ഞാൻ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. നിമിഷങ്ങൾക്കകം അവിടെ നനഞ്ഞു കുതിർന്നു. കാർത്തിയെ ഓർത്ത് കരഞ്ഞു തളർന്നു ഞാൻ ഉറങ്ങിപ്പോയി.
പിറ്റേന്ന് എണീറ്റപ്പോൾ കൺപോളകൾ തടിച്ചിരുന്നു. തലയൊക്കെ വെട്ടിപ്പൊളിക്കുന്നത് പോലെ തോന്നി. ബാത്‌റൂമിൽ പോയി മുഖം കഴുകികൊണ്ടിരിക്കെ അമ്മ വന്ന് വാതിലിൽ തട്ടി വിളിച്ചു. ഞാൻ വേഗം മുഖം തുടച്ച് വാതിൽ തുറന്നു.
"നിന്നെ എത്ര തവണ വിളിക്കണം രെച്ചു. നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ? ഇന്നലെ ഉറങ്ങിയില്ലേ?"
"അമ്മ എന്തിനാ വന്നേ എന്ന് പറയ്"
"ദേ, ഫോൺ പിടിക്ക്. കീർത്തിയാ. ഇന്നലെ രാത്രിയും ആ കൊച്ച് വിളിച്ചായിരുന്നു. നിന്നെ ഇന്നലെ വിളിച്ചിട്ട് വാതിൽ തുറക്കണ്ടേ? പാവം കൊച്ച് കുറേ നേരം ലൈനിൽ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു"
കീർത്തിയുടെ പേര് കേട്ടപ്പോൾ തന്നെ ഞാൻ ഫോൺ തട്ടിപ്പറിച്ചു.
"ഹലോ...ഹലോ കീർത്തി..."
"നീ സംസാരിച്ചിട്ട് താഴെ കൊണ്ടു വന്നാൽ മതി. ഞാൻ പോണു"
"മോളെ...സോറി. ഇന്നലെ തലവേദന എടുത്തിട്ട് ഞാൻ വേഗം കിടന്നു"
"മ്മ്...അത് സാരല്ല. ഏട്ടന് ചേച്ചിയോട് സംസാരിക്കണം എന്നുണ്ടായിരുന്നു. ദേ, ഏട്ടൻ അടുത്തുണ്ട്. ഞാൻ കൊടുക്കാം. ഏട്ടാ...രെച്ചു ചേച്ചി. സംസാരിക്ക്"
എന്റെ നെഞ്ചിടിപ്പ് കൂടി. മറു തലക്കൽ ശബ്ദമൊന്നുമില്ല. കാർത്തി സംസാരിക്കാതെ നിൽക്കുകയാണെന്ന് മനസ്സിലായി.
"ഹലോ...കാർത്തി..."
"മ്മ്..."
കാർത്തി ഒന്നു മൂളി.
കാർത്തി ഒന്നു മൂളി.
എന്തോ പിന്നെ എനിക്ക് സംസാരിക്കാൻ പറ്റിയില്ല. കണ്ണുനീർ കവിളിലൂടെ ഒഴുകി.
"ഹലോ...ചേച്ചി...ഏട്ടൻ പോയി. ചേച്ചി കരയുവാണോ? മ്മ്... എനിക്ക് തോന്നി. ഏട്ടന്റെ കണ്ണും നിറഞ്ഞായിരുന്നു. ഇന്നലെ ചേച്ചിക്ക് വേണ്ടി എന്തോ വാങ്ങിക്കൊണ്ട് വന്നായിരുന്നു.
ഏട്ടനോട് ചേച്ചി പോയെന്ന് പറയുന്നതിന് മുന്പേ ഏട്ടൻ ഇങ്ങോട്ട് ചോദിച്ചു. കാർ കണ്ടില്ലലോ എങ്ങോട്ട് പോയതാ എന്ന്. അതിന് അമ്മയാ മറുപടി പറഞ്ഞെ. പിന്നെ
ഏട്ടൻ ഒന്നും മിണ്ടിയില്ല. നേരെ മുറിയിൽ പോയി. ഞാൻ പിന്നാലെ ചെന്നു നോക്കിയപ്പോൾ മുഖം പൊത്തി കട്ടിലിൽ കുനിഞ്ഞിരിക്കുന്നതാ കണ്ടേ"
ഏട്ടനോട് ചേച്ചി പോയെന്ന് പറയുന്നതിന് മുന്പേ ഏട്ടൻ ഇങ്ങോട്ട് ചോദിച്ചു. കാർ കണ്ടില്ലലോ എങ്ങോട്ട് പോയതാ എന്ന്. അതിന് അമ്മയാ മറുപടി പറഞ്ഞെ. പിന്നെ
ഏട്ടൻ ഒന്നും മിണ്ടിയില്ല. നേരെ മുറിയിൽ പോയി. ഞാൻ പിന്നാലെ ചെന്നു നോക്കിയപ്പോൾ മുഖം പൊത്തി കട്ടിലിൽ കുനിഞ്ഞിരിക്കുന്നതാ കണ്ടേ"
എനിക്ക് തിരിച്ചൊന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അപ്പോൾ.
"ചേച്ചി...എന്നോട് എന്തെങ്കിലും സംസാരിക്ക്. പ്ലീസ്..."
ഞാൻ കണ്ണുനീർ തുടച്ചു.
"മ്മ്...നീ പറയ്"
"മ്മ്...നീ പറയ്"
"ആഹ് പിന്നെ ചേച്ചി...ഏട്ടൻ അമ്മയോട്...
അയ്യോ...അമ്മ വരുന്നുണ്ട്. ഞാൻ കൊടുക്കണോ?"
അയ്യോ...അമ്മ വരുന്നുണ്ട്. ഞാൻ കൊടുക്കണോ?"
"മ്മ്...കൊടുക്ക്"
പിന്നെ അമ്മായിയോടും അമ്മാവനോടും സംസാരിച്ചു. ലാസ്റ്റ് കീർത്തി പിന്നെ വിളിക്കാമെന്ന് പറഞ്ഞിട്ട് വെച്ചു. കാർത്തിയോട് മാത്രം സംസാരിക്കാൻ പറ്റിയില്ല. ഞാൻ ഫോൺ കൊണ്ടു പോയി അമ്മക്ക് കൊടുത്തു.
"ആഹ്...സംസാരിച്ചു കഴിഞ്ഞോ? പോയി പല്ലു തേച്ച് കുളിച്ചിട്ട് വേഗം വാ. രാത്രി ഒന്നും കഴിക്കാതെ അല്ലേ കിടന്നേ. നീ ഇപ്പോഴും അവിടെ ഓർത്തു നിൽക്കുവാണോ? അടുത്ത വെക്കേഷനിൽ പോകാമെന്ന് പറഞ്ഞല്ലോ"
ഞാൻ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു.
"പോ രെച്ചു...ശോ...എന്റെ മക്കള് പോയി കുളിച്ചിട്ടു വാ. അപ്പോഴേക്കും അമ്മ ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കാം. എന്നിട്ട് നമുക്ക് വിജയുടെ പാട്ടൊക്കെ കണ്ട് ഒരുമിച്ചു കഴിക്കാം. ഓക്കേ?"
എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു.
"ദേ...ഞാൻ വിജയുടെ കാര്യം പറഞ്ഞപ്പോൾ പെണ്ണിന് ചിരി വരുന്നു. കൊള്ളാലോ. പോയി കുളിക്ക്"
കുളിച്ചു കഴിഞ്ഞപ്പോൾ തലയ്ക്ക് ഭാരം കുറഞ്ഞതു പോലെ തോന്നി. താഴേക്ക് ചെന്നപ്പോൾ അമ്മ എനിക്കു വേണ്ടി കാത്തിരിക്കുന്നു. ഏതോ ഒരു മലയാളം ചാനൽ ആയിരുന്നു വെച്ചോണ്ട് ഇരുന്നത്. ഞാൻ വന്നപ്പോൾ അമ്മ വേഗം ചാനൽ മാറ്റി സൺ മ്യൂസിക് വെച്ചു. പക്ഷേ, വിജയുടെ പാട്ട് അല്ലായിരുന്നു. അമ്മ വീണ്ടും ചാനൽ മാറ്റി എങ്ങോട്ടോക്കെ പോയി.
അമ്മക്ക് ആകെ അറിയാവുന്ന തമിഴ് ചാനൽ നമ്പർ സൺ മ്യൂസിക് മാത്രമാണ്. കിട്ടാതെ ആയപ്പോൾ എന്റെ കയ്യിൽ റിമോട്ട് തന്നു. ഞാൻ സോങ്ങ് കിട്ടുന്ന വേറെ ചാനലുകൾ മാറ്റി നോക്കി. അങ്ങനെ വിജയുടെ പാട്ട് കിട്ടി. അമ്മ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. എന്റെ മുഖം കണ്ടിട്ട് ആയിരിക്കണം സന്തോഷിപ്പിക്കാൻ നോക്കുന്നെ.
പിന്നെ, ഞങ്ങൾ ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ചു. അമ്മ വേഗം കഴിച്ചു എണീറ്റു. ഞാൻ ഓരോ ചാനൽ ആയി മാറ്റി കണ്ടുകൊണ്ട് കഴിക്കുവാണ്. പെട്ടന്ന് ഒരു ചാനലിൽ തെരി സിനിമയിലെ എൻ ജീവൻ❤️ സോങ്ങ് ലിറിക് വീഡിയോ ആയി ഇട്ടേക്കുന്നത് കണ്ടു.
അത് കണ്ടപ്പോൾ എന്റെ മനസ്സ് വീണ്ടും നീറാൻ തുടങ്ങി.
ഓഹ്...കാർത്തി...
ഞാൻ കഴിപ്പ് മതിയാക്കി എണീറ്റു.
ഓഹ്...കാർത്തി...
ഞാൻ കഴിപ്പ് മതിയാക്കി എണീറ്റു.
"നിനക്ക് മതിയായോ രെച്ചു? കുറച്ചല്ലേ കഴിച്ചേ"
"ആഹ്...മതിയമ്മേ. പിന്നെ...അമ്മയുടെ ഫോൺ ഒന്നു തരാവോ?"
"കീർത്തിയെ വിളിക്കാൻ ആണോ? മ്മ്...ദാ സോഫയിൽ കിടപ്പുണ്ട്. പിന്നെ, നമ്പർ ഞാൻ സേവ് ചെയ്തിട്ടില്ല. നീ വിളിച്ചിട്ട് ഒന്നു സേവ് ചെയ്യണേ. ലാസ്റ്റ് കാൾ തന്നെയാ"
"ഹ്മ്മ്...ശെരി"
ഞാൻ ഫോണും കൊണ്ട് മുറിയിലേക്ക് ഓടി. ഉടൻ തന്നെ ലാസ്റ്റ് വന്ന ഇൻകമിങ് കാളിലേക്ക് പ്രെസ്സ് ചെയ്തു. ബെൽ കേൾക്കുന്നുണ്ട്. കുറേ തവണ ബെൽ കേട്ടിട്ടും കാൾ അറ്റൻഡ് ചെയ്തില്ല. ഞാൻ കട്ട് ചെയ്യാൻ പോയതും കാൾ എടുത്തു.
"ഹലോ...ആരാ?"
കാർത്തിയാണ് സംസാരിച്ചത്. എനിക്ക് അങ്ങനെ കേട്ടപ്പോൾ ഒരുമാതിരി ആയി.
കാർത്തിയാണ് സംസാരിച്ചത്. എനിക്ക് അങ്ങനെ കേട്ടപ്പോൾ ഒരുമാതിരി ആയി.
"ങേ? ആരെന്നോ? കാർത്തി... ഇത് ഞാനാ..."
"രെച്ചു..."
പിന്നെ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല.
പിന്നെ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല.
"ഹലോ..."
"മ്മ്...നമ്പർ സേവ് ചെയ്തില്ലായിരുന്നു. ഇതിൽ മാമന്റെ നമ്പർ മാത്രമേ ഉള്ളു. കീർത്തിയാണ് സീതമ്മയുടെ നമ്പർ ഡയൽ ചെയ്തത്"
"ആഹ്...കീർത്തി എവിടെ?"
"താഴെ അമ്മയുടെ അടുത്തുണ്ട്. ഞാൻ കൊടുക്കാം"
"അപ്പോൾ കാർത്തിക്കു എന്നോട് ഒന്നും സംസാരിക്കാൻ ഇല്ലേ?"
"ഞാനെന്ത് സംസാരിക്കാൻ? നീ ഇവിടെ നിന്നും പോയെന്ന് എനിക്ക് ഇപ്പഴും വിശ്വസിക്കാൻ പറ്റണില്ല. പോകുന്ന ദിവസം അറിഞ്ഞിരുന്നുവെങ്കിൽ നേരത്തെ തന്നെ മനസ്സിനെ പാകപ്പെടുത്തായിരുന്നു.
ഇതിപ്പോൾ നീ പെട്ടന്ന് പോയപ്പോൾ എന്തോ എനിക്ക് ഉൾക്കൊള്ളാൻ പറ്റണില്ല.
ഇപ്പോൾ ഇവിടെ ഇരിക്കുമ്പോൾ നീ കീർത്തിയോടൊപ്പം താഴെ ആയിരിക്കുമെന്ന് മനസ്സ് പറയും. പിന്നെ, ഇല്ലെന്നുള്ള സത്യം ഓർമ വരും. അന്നും ഇങ്ങനെയാ ഞാൻ ഓടി വന്നപ്പോൾ നീ കാറിൽ കേറി പോകുന്നതാ കണ്ടേ"
ഇപ്പോൾ ഇവിടെ ഇരിക്കുമ്പോൾ നീ കീർത്തിയോടൊപ്പം താഴെ ആയിരിക്കുമെന്ന് മനസ്സ് പറയും. പിന്നെ, ഇല്ലെന്നുള്ള സത്യം ഓർമ വരും. അന്നും ഇങ്ങനെയാ ഞാൻ ഓടി വന്നപ്പോൾ നീ കാറിൽ കേറി പോകുന്നതാ കണ്ടേ"
കാർത്തി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ആകെ വിഷമമായി. ഫോൺ വെക്കുവാ എന്ന് പറഞ്ഞിട്ട് ഞാൻ കാൾ കട്ട് ചെയ്തു. അന്ന് പിന്നെ രാത്രി കീർത്തി വിളിച്ചു സംസാരിച്ചു കുറച്ചു നേരം.
ദിവസങ്ങൾ മുന്നോട്ട് പോകുംതോറും കാർത്തിയോടുള്ള പ്രണയം തീവ്രമായി കൊണ്ടിരുന്നു. കാർത്തിയെ ഓർക്കുമ്പോൾ നെഞ്ചിലൊരു ഭാരം അനുഭപ്പെട്ടു. അത് കാണാതെ ഇരിക്കുന്നത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി.
കീർത്തി ഇടക്ക് വിളിക്കും സംസാരിക്കും. കാർത്തിക്കു കൊടുത്താൽ ആകെ രണ്ടു വാക്കുകളിൽ സംസാരം നിർത്തും. കാർത്തിയുടെ ഓർമകളിൽ ഞാൻ മുന്നോട്ട് പോയി.
കോളേജ് അഡ്മിഷനൊക്കെ ശെരിയാക്കിയ ശേഷം ഒരു ദിവസം രാത്രി കഴിക്കാൻ ഇരുന്നപ്പോൾ അച്ഛൻ പറഞ്ഞു.
കോളേജ് അഡ്മിഷനൊക്കെ ശെരിയാക്കിയ ശേഷം ഒരു ദിവസം രാത്രി കഴിക്കാൻ ഇരുന്നപ്പോൾ അച്ഛൻ പറഞ്ഞു.
"സീതേ...ഞാൻ നാളെ ട്രിവാൻഡ്രത്തേക്ക് പോവുകയാ. അവിടെ അത്യാവശ്യമായി ഒരാളെ കാണണം. ചില ഫയൽസ് ഒപ്പിട്ടു വാങ്ങിക്കണം. വയ്യാത്ത ആളാ"
"നാളെ എന്നു പറയുമ്പോൾ എപ്പോഴാ രവിയേട്ടാ?"
"വെളുപ്പിനെ ഉള്ള ട്രെയിനിൽ പോകാനാ പ്ലാൻ. രേവുവിന്റെ വീടിന്റെ അവിടെ ആയിട്ടാ സ്ഥലം. ശെരിക്ക് അറിയില്ല. പോയിട്ട് വിളിക്കണം"
"അപ്പോൾ എന്നു തിരിച്ചു വരും?"
"അത് പിറ്റേന്ന് രാവിലെ ട്രെയിൻ ഉണ്ടല്ലോ. 11 മണിക്ക് എന്തോ. ഇവിടെ വൈകുന്നേരം എത്തും"
ങേ? അച്ഛൻ നാട്ടിൽ പോണു. എങ്ങനേലും അച്ഛന്റെ കൂടെ പോയേ പറ്റു. ഒന്നു സംസാരിച്ചു നോക്കാം.
"അച്ഛാ...ഞാനും വരട്ടെ നാട്ടിലേക്ക്. പ്ലീസ്..."
"മോളെ അതിന് ഞാൻ കാറിൽ അല്ലാലോ പോകുന്നെ"
"ഞാൻ കാറിൽ പോകണമെന്നു പറഞ്ഞില്ലാലോ"
"നിന്നെയും കൊണ്ട് ട്രെയിനിൽ പോകണ്ടേ. അതാ..."
"ഞാൻ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടല്ലോ. പിന്നെന്താ അച്ഛാ?"
"ഒരു ദിവസത്തെ കാര്യമല്ലേ മോളെ. അച്ഛൻ നാളെ പോയിട്ട് മറ്റന്നാൾ വരും"
"അത് സാരല്ല. ഒരു ദിവസമെങ്കിലും അവിടെ നിൽക്കുമല്ലോ. അമ്മേ പ്ലീസ്...ഒന്നു പറയ്..."
"ഇവളെയും കൂടി കൊണ്ടു പോ രവിയേട്ടാ. അന്ന് അവിടെന്ന് പെട്ടെന്ന് വന്നതല്ലേ. ഒരുപാട് വിഷമമായതാ ഇവൾക്ക്"
"മ്മ്...ശെരി. കൊണ്ടു പോകാം"
മനസ്സിൽ ഒരായിരം പൂത്തിരി കത്തിയ നിമിഷമായിരുന്നു അത്. ഞാൻ എണീറ്റ് അമ്മയെ കെട്ടിപ്പിടിച്ചു.
"മര്യാദക്ക് ഇവിടെ ഇരുന്ന് കഴിക്ക് പെണ്ണേ. ആഹ് പിന്നെ ഒരു കാര്യം. അവിടെ ചെന്നിട്ട് കുറച്ചു ദിവസം കഴിഞ്ഞു വരാം എന്നൊന്നും പറഞ്ഞ് അച്ഛനെ ധർമസങ്കടത്തിൽ ആക്കരുത്. കേട്ടോ നീ?"
"ആഹ് ശെരി. സമ്മതിച്ചു. അല്ലാ...അപ്പോൾ അമ്മ വരുന്നില്ലേ?"
"ഏയ് ഇല്ല. മറ്റന്നാൾ അല്ലേ ഷിജിയുടെ മോളുടെ കല്യാണം. ഞാൻ നാളെ അങ്ങോട്ടേക്ക് പോകും. എന്നിട്ട് നിങ്ങൾ വരുമ്പോൾ തിരിച്ചു വരും. ഹ്മ്മ്...നിന്നെയും കൂടി കൊണ്ടുവരണം എന്നു പറഞ്ഞതാ. ആഹ് ഞാൻ എന്തേലും പറഞ്ഞോളാം"
"കഴിച്ചെങ്കിൽ വേഗം പോയി മോള് കിടന്നോ. നാളെ നേരത്തെ എണീക്കണ്ടതാണ്. അലാറം വെക്കാൻ മറക്കണ്ട. കേട്ടോ"
"ശെരി, അച്ഛാ.."
എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യായിരുന്നു. ഞാൻ വേഗം കഴിച്ചു എണീറ്റു.
"അതേ...അച്ഛാ ഞാൻ വരുന്നുണ്ടെന്ന് അവരെ വിളിച്ചു പറയണ്ടാട്ടോ"
"ഞാൻ വരുന്നത് പോലും പറഞ്ഞിട്ടില്ല മോളെ. നമുക്ക് നാളെ പോയി സർപ്രൈസ് കൊടുക്കാം. അല്ലേ?"
"അതെ അച്ഛാ"
ഞാൻ കൈ കഴുകി വേഗം മുറിയിലേക്ക് പോയി നാളെ ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വച്ചു. പിന്നെ തലയിണയും കെട്ടിപ്പിടിച്ച് കാർത്തിയെ ആലോചിച്ചു കിടന്നു.
"ഞാൻ നാളെ എന്റെ കാർത്തിയെ കാണാൻ പോകുന്നു"
എന്ന് സന്തോഷത്തോടെ സ്വയം പറഞ്ഞുകൊണ്ട് ഞാൻ വേഗം ഉറങ്ങി.
എൻ ജീവൻ❤️ ഭാഗം- 13
നാട്ടിലേക്ക് ആദ്യമായാണ് ട്രെയിനിൽ പോകുന്നത്. കാർത്തിയെ കാണാൻ എന്റെ ഹൃദയം അതിവേഗത്തിൽ തുടിച്ചു കൊണ്ടിരുന്നു.
സൈഡ് സീറ്റ് കിട്ടിയതിനാൽ പുറത്തേക്ക് നോക്കി സ്വപ്നം കണ്ടിരുന്നു. അല്ലേലും സ്വപ്നം കാണാൻ പറ്റിയത് സൈഡ് സീറ്റ് തന്നെയാണ്. അതൊരു പ്രത്യേക സുഖമാ.
ഇടയ്ക്കെപ്പോഴോ എവിടെയോ ട്രെയിൻ പിടിച്ചിട്ടു. ഞാൻ നോക്കിയപ്പോൾ രണ്ടു സൈഡും വയലാണ്. കാർത്തിയുമായി അവിടെ ഇരുന്ന് സംസാരിച്ചതൊക്കെ ഓർമ്മവന്നു. എന്തോ മനസ്സിന് ഒരു തണുപ്പ് അനുഭവപ്പെട്ടു.
അവിടെയെത്തിയപ്പോൾ കഴിച്ചിട്ട് പോകാമെന്ന് അച്ഛൻ പറഞ്ഞെങ്കിലും ഞാൻ കേട്ടില്ല. എത്രയും വേഗം ഒന്നു കാർത്തിയുടെ അടുത്ത് എത്തിയാൽ മതിയെന്ന അവസ്ഥയിലാ ഞാൻ നിന്നത്.
അങ്ങനെ അവിടെ നിന്നും ബസ്സിൽ കയറി അമ്മായിയുടെ വീട്ടിലെത്തി. കീർത്തി നിന്ന് തുണി വിരിക്കുകയാണ്. എന്നെ കണ്ടില്ല. ഞാൻ പതിയെ അവളുടെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു.
"അയ്യോ... രെച്ചു ചേച്ചി... ഇത് എപ്പോൾ വന്നു?
അമ്മേ... ഇത് ആരാ വന്നതെന്ന് നോക്കിയേ...
ഞാൻ ഒരിക്കലും വിചാരിച്ചില്ല ചേച്ചിയെ അടുത്ത് തന്നെ പെട്ടെന്ന് കാണാൻ പറ്റുമെന്ന്. ഉമ്മാാ..."
ഞാനും ചിരിച്ചുകൊണ്ട് അവൾക്കൊരു ഉമ്മ കൊടുത്തു.
അമ്മേ... ഇത് ആരാ വന്നതെന്ന് നോക്കിയേ...
ഞാൻ ഒരിക്കലും വിചാരിച്ചില്ല ചേച്ചിയെ അടുത്ത് തന്നെ പെട്ടെന്ന് കാണാൻ പറ്റുമെന്ന്. ഉമ്മാാ..."
ഞാനും ചിരിച്ചുകൊണ്ട് അവൾക്കൊരു ഉമ്മ കൊടുത്തു.
" അച്ഛൻ എന്തോ അത്യാവശ്യത്തിന് ഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോൾ ഞാനും കൂടെ ചാടി"
" ഓഹോ അവിടെ ചെന്നിട്ട് പറ്റണില്ലാലേ?
ആഹ്... ആരെ കാണാനാ വന്നതെന്ന് എനിക്ക് അറിയാലോ. നമ്മളെ ഒന്നും അല്ലാലോ"
കീർത്തി എന്നെ കളിയാക്കി.
ആഹ്... ആരെ കാണാനാ വന്നതെന്ന് എനിക്ക് അറിയാലോ. നമ്മളെ ഒന്നും അല്ലാലോ"
കീർത്തി എന്നെ കളിയാക്കി.
" ഒന്നു പോടീ... എങ്കിൽ പിന്നെ ഞാൻ നിന്റെ അടുത്ത് വരണ്ട കാര്യമില്ലല്ലോ. നീ ഇവിടെ നിന്നോ. ഞാൻ പോണു"
" ശോ... വന്ന അപ്പോൾ തന്നെ പിണങ്ങല്ലേ. ചേച്ചി എത്ര ദിവസം ഇവിടെ കാണും?"
" ഞാൻ നാളെ പോകും കിച്ചു..."
അത് പറഞ്ഞപ്പോൾ കീർത്തിയുടെ മുഖം മങ്ങി.
" അതെന്താ ചേച്ചി?"
" അച്ഛന് നാളെ തന്നെ പോകണം. അതാ"
"ഹ്മ്മ്..."
"പിന്നെ, നിന്റെ ഏട്ടൻ എവി..."
ഞാൻ കാർത്തിയെ പറ്റി ചോദിക്കാൻ പോയതും അമ്മായി വന്നു.
"രെച്ചു മോളേ...ഇങ്ങ് വന്നേ... ഇതെന്താ പറയാതെ വന്നത്? ഏട്ടത്തി വന്നില്ലേ?"
അമ്മായി എന്നെ കെട്ടിപ്പിടിച്ചു.
അമ്മായി എന്നെ കെട്ടിപ്പിടിച്ചു.
"ഇല്ല അമ്മായി. അമ്മയ്ക്ക് നാളെ ഒരു കല്യാണം ഉണ്ട്. അതുകൊണ്ട് കൂടെ വന്നില്ല"
"പിന്നെ രേവു... ഞങ്ങൾ നാളെ തന്നെ പോകും കേട്ടോ? ഇവിടെ ഒരു അത്യാവശ്യ കാര്യത്തിന് വന്നതാ"
"ങേ? ആണോ? മോളെയും കൊണ്ടുപോകുമോ?"
"ആഹ്...പോകും"
"ശോ...അത് സങ്കടമായി. മ്മ്...അകത്തേക്ക് വാ. ട്രെയിനിൽ അല്ലേ വന്നത്? വല്ലതും കഴിച്ചായിരുന്നോ?"
"ഇല്ല രേവു... ഇവൾ സമ്മതിച്ചില്ല.ഇവിടെ വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞു"
"മ്മ്...മ്മ്..."
കീർത്തി എന്നെ തോണ്ടി കളിയാക്കി.
കീർത്തി എന്നെ തോണ്ടി കളിയാക്കി.
" അയ്യോ ഇവിടെ ഈ സമയത്ത് എത്തണമെങ്കിൽ വെളുപ്പിനെ പുറപ്പെട്ടത് ആയിരിക്കും അല്ലേ? മോള് വന്നേ. വാ രവിയേട്ടാ..."
കഴിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛൻ കാർത്തിയെ പറ്റിയും അമ്മാവനെ പറ്റിയും ചോദിച്ചു.
"കൃഷ്ണേട്ടൻ ഇപ്പോ വരും. കാർത്തി അവന്റെ ഒരു കൂട്ടുകാരന്റെ കല്യാണത്തിനു പോയതാ. ഉച്ചയ്ക്ക് എത്തും"
അത് കേട്ടപ്പോൾ എനിക്ക് ആകെ വിഷമമായി.
" മോള് എന്താ കഴിക്കാതെ ഇരിക്കുന്നെ?"
"ഏയ്... ഒന്നുല്ല"
ഞാൻ വേഗം കഴിച്ച് എണീറ്റ് കീർത്തിയുമായി മുകളിലെ റൂമിലേക്ക് പോയി. കാർത്തിയുടെ മുറി അടഞ്ഞു കിടക്കുവാണ്. അന്നത്തെ എല്ലാ നിമിഷങ്ങളും ഓർമയിൽ വന്നു.
ഞാൻ വേഗം കഴിച്ച് എണീറ്റ് കീർത്തിയുമായി മുകളിലെ റൂമിലേക്ക് പോയി. കാർത്തിയുടെ മുറി അടഞ്ഞു കിടക്കുവാണ്. അന്നത്തെ എല്ലാ നിമിഷങ്ങളും ഓർമയിൽ വന്നു.
" ഇതെന്താ മുഖം ഇങ്ങനെ ഇരിക്കുന്നെ?വന്നപ്പോൾ കണ്ട തെളിച്ചം ഇല്ലല്ലോ. ശോ...ഉച്ചക്ക് ഇങ്ങ് ഏട്ടൻ വരില്ലേ? പിന്നെന്താ?"
"ആഹ്...അതുവരെ പോലും വെയിറ്റ് ചെയ്യാൻ വയ്യ കിച്ചു..."
"ഇനി ഏട്ടൻ രാത്രിയിലാ വരുന്നതെങ്കിലോ?"
"എന്റെ പൊന്നേ...കരിനാക്ക് എടുത്ത് വളക്കല്ലെ പ്ലീസ്"
ഞാൻ കൈകൂപ്പി കൊണ്ട് പറഞ്ഞു. കീർത്തി ഇത് കണ്ടു ചിരിച്ചു.
"ചേച്ചി പോയ ശേഷം ആളാകെ സൈലന്റ് ആയിരുന്നു. പിന്നെ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അന്ന് ഫോണിൽ കൂടി പറയാൻ പറ്റിയില്ല. അത് പിന്നെ പറയാം. ഇപ്പോൾ വാ നമുക്ക് താഴെ പോയി ഇരിക്കാം"
ഞങ്ങൾ താഴേക്ക് ചെന്നപ്പോൾ അമ്മാവനും വന്നിരുന്നു.
"രെച്ചു...ഞങ്ങൾ പോയിട്ട് വരാട്ടോ. ഒരാളെ കാണാൻ ഉണ്ടെന്ന് പറഞ്ഞില്ലേ?"
"മ്മ്....ശെരി അച്ഛാ"
അവർ രണ്ടുപേരും പുറത്തേക്ക് പോയി.
അവർ പോയ ശേഷം ഞാൻ കീർത്തിയോടും അമ്മായിയോടും വിശേഷങ്ങൾ പറഞ്ഞിരുന്നു. പിന്നെ, ഊണ് കഴിച്ചു കുറച്ച് സമയം കഴിഞ്ഞപ്പോൾ ബൈക്ക് വരുന്ന ശബ്ദം കേട്ടു.
"ദേ...ചേച്ചി ഏട്ടൻ വന്നു"
അന്ന് കാർത്തി അടുത്തു വരുമ്പോൾ ഉണ്ടായ നെഞ്ചിടിപ്പ് പോലെ നെഞ്ചിടിച്ചു.
"അമ്മേ...ഇവർ വന്ന കാര്യം ഏട്ടനോട് പറയണ്ട കേട്ടോ. നേരിൽ കാണുമ്പോൾ അറിഞ്ഞാൽ മതി"
അമ്മായി അത് കേട്ട് ചിരിച്ചു.
" നിങ്ങൾ കാറിലാണ് വന്നത് എങ്കിൽ ഇപ്പോൾ അറിഞ്ഞേനെ. ദേ ഏട്ടൻ...ചേച്ചി അങ്ങോട്ട് മാറി നിൽക്ക്"
ഞാൻ അടുക്കളയുടെ മൂലക്ക് പോയി നിന്നു.
"അമ്മേ...ഞാൻ വന്നുട്ടോ. നല്ല ക്ഷീണം. വെയിൽ കൊണ്ടതിന്റെ ആയിരിക്കും. ഞാനൊന്നു കിടക്കട്ടെ"
കാർത്തിയുടെ ശബ്ദം കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി.
"ആഹ്... മോൻ പോയി കിടന്നോ"
കാർത്തി സ്റ്റെപ് കയറി മുകളിൽ പോയി.
"വാ...ചേച്ചി. ഏട്ടൻ പോയി"
" നിങ്ങൾ സംസാരിച്ചിരിക്ക്. ഞാൻ പോയി തുണി കഴുകട്ടെ"
എന്നും പറഞ്ഞ് അമ്മായി തുണികളുമായി പുറത്തേക്ക് പോയി.
"ചേച്ചി പോയി സംസാരിച്ചോ.ഞാൻ ഇവിടെ നിൽക്കാം. പിന്നെ, നമുക്ക് കായലിന്റെ അവിടെയൊക്കെ പോകണ്ടേ?"
"മ്മ്...പോകണം"
"പോയിട്ട് വാ. I'm Waiting"
"ഓഹോ"
ഞാൻ കീർത്തിയുടെ കവിളിൽ പിടിച്ചു.
ഞാൻ കീർത്തിയുടെ കവിളിൽ പിടിച്ചു.
കാർത്തിയുടെ റൂമിന്റെ പുറത്ത് ഞാൻ നിന്നു. എന്റെ നെഞ്ചിടിപ്പ് കൂടികൊണ്ടിരുന്നു. ഞാൻ പതിയെ എത്തിനോക്കി. കാർത്തി അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയാണ്. കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് അഴിക്കാൻ തുടങ്ങുകയായിരുന്നു.
കാർത്തിയെ വിളിക്കണോ? വേണ്ടാ. പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പോയി അങ്ങ് പുറകിലൂടെ കെട്ടിപ്പിടിച്ചു. കാർത്തി പെട്ടെന്ന് ഷോക്കായി. എന്റെ വലതു കൈ പിടിച്ചു നോക്കി.
"രെച്ചു..."
കാർത്തി ഉടൻതന്നെ തിരിഞ്ഞുനോക്കി.
കാർത്തി ഉടൻതന്നെ തിരിഞ്ഞുനോക്കി.
"നീ ഇവിടെ...?"
കാർത്തി എന്നെ വാരിപ്പുണർന്നു. എന്നിട്ട് എന്റെ മുഖം കയ്യിൽ എടുത്ത് രണ്ടു കവിളുകളിലും നെറ്റിയിലും താടിയിലും ഒക്കെ ഉമ്മ വച്ചു. ഞാൻ കാർത്തിയുടെ കണ്ണുകളിലേക്ക് നോക്കി. അവയിൽ എന്നോടുള്ള പ്രണയം ജ്വലിക്കുന്നത് ഞാൻ കണ്ടു.
പിന്നെ, ആളുടെ മുഖമൊക്കെ മാറി. താടിയൊക്കെ കളഞ്ഞിരിക്കുന്നു. ഇപ്പോൾ വേറെ ലുക്ക്.
ഞാൻ എത്തി നിന്ന് കാർത്തിയുടെ രണ്ടു കണ്ണുകളിലും മാറി മാറി ഉമ്മ വച്ചു. എന്നിട്ട് കാർത്തിയെ കെട്ടിപ്പിടിച്ചു നിന്നു. സന്തോഷംകൊണ്ട് എന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.
ഞങ്ങൾ കുറച്ചു നേരം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു. എന്റെ നെഞ്ചിലെ ഭാരം പതിയെ അലിഞ്ഞു ഇല്ലാതാകുന്നത് ഞാനറിഞ്ഞു.
"രെച്ചു..."
"മ്മ്..."
കാർത്തി ഒന്നുകൂടി എന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു.
" ഇതു സ്വപ്നം ഒന്നും അല്ലല്ലോ, അല്ലേ? ഇപ്പോൾ ഈ മുമ്പിൽ നിൽക്കുന്നത് എന്റെ പെണ്ണ് തന്നെയല്ലേ?"
ഞാൻ കാർത്തിയെ നോക്കി ചിരിച്ചു. ആ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.
"ഹോ... ഇപ്പോഴാണ് എന്റെ ഉള്ളിലെ വേദനയ്ക്ക് ചെറിയ ഒരു ശമനം ഉണ്ടായത്. നീ ഇവിടെ നിന്നും പോയ ശേഷം ഞാ.."
ഞാൻ ഉടനെ കാർത്തിയുടെ ചുണ്ടുകളിൽ ചൂണ്ടുവിരല് അമർത്തി. ഒന്നും പറയണ്ടാന്ന് തലയാട്ടി.
ഞാൻ കാർത്തിയുടെ നെഞ്ചിൽ തലവെച്ച് നിന്നു. കാർത്തിയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. കാർത്തി എന്നെ പിടിച്ച് കട്ടിലിൽ ഇരുത്തി.
ഞാൻ കാർത്തിയുടെ നെഞ്ചിൽ തലവെച്ച് നിന്നു. കാർത്തിയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. കാർത്തി എന്നെ പിടിച്ച് കട്ടിലിൽ ഇരുത്തി.
" കല്യാണത്തിന് പോയി വന്നിട്ട് കിടക്കാമെന്ന് വിചാരിച്ചതാ. നല്ല ക്ഷീണം ഉണ്ടായിരുന്നു. അതിപ്പോൾ എങ്ങോട്ട് പോയി എന്ന് അറിയില്ല. മനസ്സാകെ ഒരു തണുപ്പ്.
രെച്ചു... നമുക്കൊന്നു പുറത്തു പോയാലോ?"
രെച്ചു... നമുക്കൊന്നു പുറത്തു പോയാലോ?"
"പുറത്തോ? എവിടേക്ക്?"
"സിറ്റിയിൽ. നല്ല മൂഡ് തോന്നുന്നു"
"അയ്യോ...ഞാൻ ഇല്ല. അച്ഛൻ ഇപ്പോൾ വരും"
"ആഹ്...ഞാൻ ചോദിക്കാൻ മറന്നു അവർ രണ്ടുപേരും എവിടെ? താഴെ കണ്ടില്ലലോ"
ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോൾ കാർത്തിയുടെ മുഖം മങ്ങുന്നത് ഞാൻ കണ്ടു.
"മ്മ്... സാരമില്ല. ഞാൻ വിചാരിച്ചു ഇനി നിന്നെ രണ്ടുവർഷം കഴിഞ്ഞേ കാണാൻ പറ്റുള്ളൂ എന്നാ. പക്ഷേ,അതിനുമുമ്പ് ദൈവം നിന്നെ വീണ്ടും കാണാൻ അവസരം ഒരുക്കി തന്നില്ലേ. ദൈവത്തിനു നന്ദി.
നീ വാ...കീർത്തിയോട് പറയാം പുറത്ത് പോകുന്ന കാര്യം"
നീ വാ...കീർത്തിയോട് പറയാം പുറത്ത് പോകുന്ന കാര്യം"
ഞങ്ങൾ മുറിക്കു പുറത്ത് ഇറങ്ങിയതും കീർത്തി താഴെ നിന്നും സ്റ്റെപ് കേറി വരുന്നു.
"ആഹ്... ഇതുവരെ കാണാതെ ഇരുന്നതിന്റെ വിഷമമൊക്കെ രണ്ടുപേരും പരസ്പരം പറഞ്ഞു തീർത്തോ?"
"കീർത്തി...ഞാൻ രെച്ചുവിനെയും കൊണ്ട് സിറ്റിയിൽ പോവുകയാ. പക്ഷേ...."
"ഓഹോ...കറങ്ങാൻ പോവുകയാണല്ലേ... മ്മ്...മ്മ്...നടക്കട്ടെ നടക്കട്ടെ. പിന്നെ എന്റെ കാര്യമല്ലേ? ഞാൻ എവിടേലും നിന്നോളാം. ആഹ് ഞാൻ മീനുവിന്റെ വീട്ടിൽ നിൽക്കാം. ഏട്ടൻ വരുമ്പോൾ അവിടെ ലാൻഡ് ഫോണിൽ വിളിക്ക്. നമ്പര് അറിയാലോ അല്ലേ?"
"മ്മ് ..ശെരി. പക്ഷേ അതിനുമുമ്പ് നീ ഇവളെ ബസ്റ്റോപ്പിൽ ആക്കണം. മീനുവിന്റെ വീട്ടിൽ നിന്ന് അടുത്തായല്ലേ ബസ്റ്റോപ്പ്?"
"അതേ...പക്ഷേ, ചേച്ചിയെ എന്തിനാ ബസ്റ്റോപ്പിൽ ആക്കുന്നെ樂?"
"ഡീ... ഇവളെ മാത്രമായിട്ട് ഇവിടുന്ന് കൊണ്ടുപോയാൽ ശരിയാകില്ല. അടുത്ത സ്റ്റോപ്പിൽ നിന്ന് ഞാൻ പിക് ചെയ്തോളാം"
"മ്മ്...ഓക്കേ...ഓക്കേ...done"
അവർ രണ്ടുപേരും സംസാരിക്കുമ്പോഴും ഞാൻ കാർത്തിയെ തന്നെ നോക്കി നിന്നു.
"ഏട്ടാ... ഇവിടെ ഒരാൾ ഒന്നും കേട്ടില്ലാന്നാ തോന്നുന്നെ. ഹലോ...ചേച്ചി...ഇതെവിടെയാ?"
"ഏഹ്? എന്താ?"
"കണ്ടോ...ഞാൻ പറഞ്ഞില്ലേ?"
കാർത്തി എന്നെ നോക്കി ചിരിച്ചു. എന്നിട്ട് കാര്യം പറഞ്ഞു.
"ദേ...പോകുന്നതൊക്കെ കൊള്ളാം. നേരത്തെ വന്നേക്കണം. പിന്നെ എനിക്ക് എന്തേലും വാങ്ങിക്കൊണ്ടു വരണം. ഇല്ലേൽ രണ്ടു പേരോടും ഞാൻ മിണ്ടില്ല"
"ഓഹ് ഉത്തരവ് കൊച്ചുത്തമ്പുരാട്ടി. വാ രെച്ചു ഇറങ്ങാം"
"നിൽക്ക്...ഞാൻ ഡ്രസ്സ് മാറ്റേണ്ടേ? അല്ലേൽ സംശയം വരില്ലേ?"
"ഹോ...അത് ഓർത്തില്ല. നീ മുത്താണ് മോളെ"
കാർത്തി അവളെ ചേർത്ത് പിടിച്ചു.
ഞങ്ങൾ മൂവരും താഴേക്ക് ചെന്നപ്പോൾ അച്ഛനും അമ്മാവനും തിരിച്ചെത്തി കഴിഞ്ഞിരുന്നു. അവരോട് പുറത്ത് പോകുന്ന കാര്യം പറഞ്ഞു. അച്ഛൻ സമ്മതിക്കുകയും ചെയ്തു.
ഞങ്ങൾ മൂവരും താഴേക്ക് ചെന്നപ്പോൾ അച്ഛനും അമ്മാവനും തിരിച്ചെത്തി കഴിഞ്ഞിരുന്നു. അവരോട് പുറത്ത് പോകുന്ന കാര്യം പറഞ്ഞു. അച്ഛൻ സമ്മതിക്കുകയും ചെയ്തു.
അങ്ങനെ എന്നെ ബസ്റ്റോപ്പിൽ ആക്കിയിട്ട് കീർത്തി മീനുവിന്റെ വീട്ടിൽ പോയി. ഞാൻ അവിടെ നിന്നും ബസ് കയറി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. കാർത്തി അവിടെ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.
ഞങ്ങൾ മാത്രമുള്ള ആദ്യ ബൈക്ക് യാത്ര. ഞാൻ സൈഡ് തിരിഞ്ഞ് കാർത്തിയുടെ തോളിൽ കൈ വെച്ചാണ് ഇരുന്നത്.
മ്യൂസിയത്തിലേക്കാണ് കാർത്തി എന്നെ കൊണ്ടുപോയത്. അവിടെയൊക്കെ ഞങ്ങൾ ചുറ്റി നടന്ന് കണ്ടതിനു ശേഷം ഒരു ബെഞ്ചിൽ ഇരുന്നു.
അവിടെ ഇരുന്നു ഞങ്ങൾ കുറേ സംസാരിച്ചു. ഭാവിയിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പേരിനെക്കുറിച്ച് വരെ.
" നീയെന്നെ ഇത്രയുമധികം സ്നേഹിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല രെച്ചു...
കുറച്ചു ദിവസം എന്നെ കാണാതിരുന്നപ്പോൾ നീ ഇങ്ങനെ. അപ്പോൾ രണ്ടു വർഷത്തെ കാര്യമോ?
ആദ്യമൊക്കെ നീ ഇങ്ങോട്ട് വരാൻ മടിച്ചത് എന്നെ ഓർത്തിട്ടാണ്. ഇപ്പോൾ ഇങ്ങോട്ടു വരാൻ കൊതിക്കുന്നതും എന്നെ ഓർത്താണ്. എന്താല്ലേ?"
കാർത്തി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
കുറച്ചു ദിവസം എന്നെ കാണാതിരുന്നപ്പോൾ നീ ഇങ്ങനെ. അപ്പോൾ രണ്ടു വർഷത്തെ കാര്യമോ?
ആദ്യമൊക്കെ നീ ഇങ്ങോട്ട് വരാൻ മടിച്ചത് എന്നെ ഓർത്തിട്ടാണ്. ഇപ്പോൾ ഇങ്ങോട്ടു വരാൻ കൊതിക്കുന്നതും എന്നെ ഓർത്താണ്. എന്താല്ലേ?"
കാർത്തി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
"അല്ലാ...നിനക്കൊന്നും വേണ്ടേ?"
"എന്ത്?"
അങ്ങോട്ട് നോക്കാൻ കാർത്തി കണ്ണുകൊണ്ട് ആംഗ്യം കാട്ടി. ഞാൻ നോക്കിയപ്പോൾ ഒരു പയ്യനും പെണ്ണും കൂടി ഐസ് ക്രീം കഴിക്കുന്നു.
എനിക്കൊന്നും വേണ്ടെന്ന് പറഞ്ഞ് ഞാൻ കാർത്തിയുടെ തോളിൽ ചാരി ഇരുന്നു. കാർത്തി എന്റെ കൈ ചേർത്ത് പിടിച്ചു.
" അതേ... ഇങ്ങനെ ഇരുന്നാൽ മതിയോ പോകണ്ടേ? സമയമായി"
ഞങ്ങൾ പുറത്തേക്ക് നടന്നു. ഈ തവണ ഞാൻ ബൈക്കിൽ കാർത്തിയെ കെട്ടിപ്പിടിച്ചാണ് ഇരുന്നത്. കാർത്തി അപ്പോൾ മിററിലൂടെ എന്നെ നോക്കി. ഹെൽമറ്റ് ഉള്ളതിനാൽ കാർത്തിയുടെ കണ്ണുകൾ മാത്രമേ കാണാൻ പറ്റുള്ളൂ. എന്നാൽ ആ കണ്ണുകൾ ചിരിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി.
കാർത്തി എന്നെ ബസ്റ്റോപ്പിൽ ആക്കിയിട്ട് പറഞ്ഞു.
" കീർത്തിക്ക് ഉള്ളത് മേടിച്ചിട്ട് ഞാനങ്ങു വരാം. ആദ്യം മീനുവിന്റെ വീട്ടിലേക്ക് വിളിക്കട്ടെ. പിന്നെ, നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് പോകണ്ട. കീർത്തിയും കൂട്ടി ആ വയലിന്റെ അവിടെ വന്ന് നിൽക്ക് കേട്ടോ"
ഞാൻ ശെരിയെന്ന് തലയാട്ടി. എന്നിട്ട് അടുത്ത ബസ്സിൽ തന്നെ കേറി തിരിച്ചുപോയി. അവിടെ ഇറങ്ങി നോക്കിയപ്പോൾ കീർത്തി അതാ നിൽക്കുന്നു.
(തുടരും)
കൂട്ടുകാരെ, രണ്ടര മാസമായ മോളുണ്ട് എനിക്ക്. അവൾ ഉറങ്ങുമ്പോഴാ ഞാൻ ഇരുന്ന് ടൈപ്പ് ചെയ്യുന്നേ. ചില ഭാഗങ്ങൾ പെട്ടന്ന് നിർത്തേണ്ടി വരും. ഹസ്ബൻഡും എന്റെ അമ്മയും വഴക്ക് പറയുന്നുണ്ട്. കഥ എഴുതുന്നതൊക്കെ നല്ലതാ. എന്നും പറഞ്ഞ് ഇങ്ങനെ ഫോണിൽ നോക്കി അധിക നേരം ഇരിക്കണ്ട എന്ന്. അവർ പറഞ്ഞത് കാര്യം തന്നെയാണ്. ഇപ്പോൾ റസ്റ്റ് എടുക്കേണ്ട സമയം അല്ലേ.
പക്ഷേ, എനിക്ക് ഇപ്പോഴേ കഥയൊക്കെ എഴുതാൻ കുറച്ചെങ്കിലും സമയം കിട്ടുള്ളു. ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ്. സഹായിക്കാൻ അമ്മ ഉണ്ട്. എന്നാൽ ഹസ്ബൻഡിന്റെ വീട്ടിൽ പോയാൽ ഇതുപോലെ എഴുത്തൊന്നും നടക്കില്ല. അതാ.
ഞാൻ നമ്മുടെ ദളപതി വിജയ് അണ്ണന്റെ ഒരു കട്ട ഫാൻ ആണ്. 'തെരി' എന്ന സിനിമ കണ്ട അന്ന് രാത്രി ഒരു സ്വപ്നം കണ്ടു. വിജയെ തന്നെയാണ് കണ്ടത്. അതിൽ കണ്ട ചില ഭാഗങ്ങൾ വെച്ചാണ് ഞാൻ സ്റ്റോറി ഇമാജിൻ ചെയ്ത് എഴുതുന്നത്. കണ്ടിട്ട് മൂന്നു വർഷം ആയി.
ഇപ്പോഴാ കഥ എഴുതാൻ മൂഡ് വന്നത്. ഇനിയും എഴുതിയില്ലേൽ ശെരിയാകില്ല എന്ന് തോന്നിയിട്ടാ എഴുതി തുടങ്ങിയത്✒️. ആദ്യമായി എഴുതുന്ന തുടർക്കഥക്ക് നിങ്ങളുടെ സപ്പോർട്ട് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്☺️. നിങ്ങൾ എനിക്ക് സപ്പോർട്ട് തരണേ, ലൈക്ക് കമന്റ് തരണേ.
(തുടരും)
കൂട്ടുകാരെ, രണ്ടര മാസമായ മോളുണ്ട് എനിക്ക്. അവൾ ഉറങ്ങുമ്പോഴാ ഞാൻ ഇരുന്ന് ടൈപ്പ് ചെയ്യുന്നേ. ചില ഭാഗങ്ങൾ പെട്ടന്ന് നിർത്തേണ്ടി വരും. ഹസ്ബൻഡും എന്റെ അമ്മയും വഴക്ക് പറയുന്നുണ്ട്. കഥ എഴുതുന്നതൊക്കെ നല്ലതാ. എന്നും പറഞ്ഞ് ഇങ്ങനെ ഫോണിൽ നോക്കി അധിക നേരം ഇരിക്കണ്ട എന്ന്. അവർ പറഞ്ഞത് കാര്യം തന്നെയാണ്. ഇപ്പോൾ റസ്റ്റ് എടുക്കേണ്ട സമയം അല്ലേ.
പക്ഷേ, എനിക്ക് ഇപ്പോഴേ കഥയൊക്കെ എഴുതാൻ കുറച്ചെങ്കിലും സമയം കിട്ടുള്ളു. ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ്. സഹായിക്കാൻ അമ്മ ഉണ്ട്. എന്നാൽ ഹസ്ബൻഡിന്റെ വീട്ടിൽ പോയാൽ ഇതുപോലെ എഴുത്തൊന്നും നടക്കില്ല. അതാ.
ഞാൻ നമ്മുടെ ദളപതി വിജയ് അണ്ണന്റെ ഒരു കട്ട ഫാൻ ആണ്. 'തെരി' എന്ന സിനിമ കണ്ട അന്ന് രാത്രി ഒരു സ്വപ്നം കണ്ടു. വിജയെ തന്നെയാണ് കണ്ടത്. അതിൽ കണ്ട ചില ഭാഗങ്ങൾ വെച്ചാണ് ഞാൻ സ്റ്റോറി ഇമാജിൻ ചെയ്ത് എഴുതുന്നത്. കണ്ടിട്ട് മൂന്നു വർഷം ആയി.
ഇപ്പോഴാ കഥ എഴുതാൻ മൂഡ് വന്നത്. ഇനിയും എഴുതിയില്ലേൽ ശെരിയാകില്ല എന്ന് തോന്നിയിട്ടാ എഴുതി തുടങ്ങിയത്✒️. ആദ്യമായി എഴുതുന്ന തുടർക്കഥക്ക് നിങ്ങളുടെ സപ്പോർട്ട് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്☺️. നിങ്ങൾ എനിക്ക് സപ്പോർട്ട് തരണേ, ലൈക്ക് കമന്റ് തരണേ.
രചന: ഗ്രീഷ്മ. എസ്