എൻ ജീവൻ❤️ ഭാഗം- 4
ഏഹ്...എനിക്കെന്താ സംഭവിച്ചേ?
നോക്കിയപ്പോൾ ഞാൻ രണ്ടു കയ്യും ഊന്നി ചെളിയിൽ ഇരിക്കുവാണ്.
നോക്കിയപ്പോൾ ഞാൻ രണ്ടു കയ്യും ഊന്നി ചെളിയിൽ ഇരിക്കുവാണ്.
"അയ്യേ...ചെളി..."
കാർത്തി എവിടെ?
ങേ? നിന്ന് ചിരിക്കുന്നു.
ങേ? നിന്ന് ചിരിക്കുന്നു.
എന്ത് ഓർമ വരാൻ樂.
ഈശ്വരാ... അന്ന് കാർത്തിയെ ആണോ ഞാൻ ചെളിയിൽ തള്ളിയിട്ടത്.
ഈശ്വരാ... അന്ന് കാർത്തിയെ ആണോ ഞാൻ ചെളിയിൽ തള്ളിയിട്ടത്.
"ഓഹോ...പ്രതികാരം ചെയ്യാൻ ആണോ ഇപ്പോൾ തള്ളിയിട്ടത്? ദുഷ്ടൻ"
ഞാൻ കാർത്തിയെ കലിപ്പിൽ ഒന്നു നോക്കി.
"പ്രതികാരമോ?
എന്നും പറഞ്ഞ് വീണ്ടും ചിരി.
എന്നും പറഞ്ഞ് വീണ്ടും ചിരി.
എന്തോ ആ ചിരിയിൽ ഞാൻ അടിമപ്പെടുന്നതു പോലെ തോന്നിയപ്പോൾ നോട്ടം പിൻവലിച്ചു.
"പെട്ടന്ന് ഓർമ വന്നല്ലോ. അത് കൊള്ളാം. അന്ന് നീ എന്നെ തള്ളിയിട്ട് ഓടിക്കളഞ്ഞപ്പോൾ കൂട്ടുകാരൊക്കെ എന്നെ കളിയാക്കി കൊന്നു. ഞാൻ ചെളിയൊക്കെ കഴുകി വന്നപ്പോൾ നീ കാറിൽ കയറി പോകുന്നതാ കണ്ടത്.
പിന്നെയുള്ള വർഷങ്ങളിലൊന്നും നീ വന്നില്ല. അതിനു ശേഷം നിന്നെ ഇന്നാ കണ്ടത്. എനിക്കറിയായിരുന്നു നിനക്കെന്നെ ഓർമ കാണില്ലെന്ന്.
ഇവിടെ എത്തിയപ്പോൾ നിനക്ക് എന്തേലും ഓർമ ഉണ്ടോ എന്നു ചോദിച്ചിട്ടും നീ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ഓർമ വരുമോ എന്നറിയാൻ വേണ്ടി ചുമ്മാ തള്ളിയതാ. പ്രതികാരം ചെയ്യാൻ ആണേൽ നിന്നെ ഇങ്ങനെ ആയിരിക്കില്ല തള്ളിയിടുക. നിന്നെ ചെളിയിൽ ഇട്ട് മൊത്തം മുക്കി എടുത്തേനേ ഈ ഞാൻ"
ഹൊ...നന്നായി... ഞാൻ മനസ്സിൽ പറഞ്ഞു.
ഭാഗ്യത്തിന് മുഖത്തൊന്നും ചെളി ആയില്ല. കുളത്തിന്റെ സൈഡിലാ വീണത്. എന്നാലും പാവാടയിൽ നല്ലതു പോലെ ആയി. വെള്ളമൊക്കെ ചെളി ആയി മാറിയോ?! എണീക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. കാല് മടങ്ങി പോയി. അമ്മാതിരി വീഴ്ച ആയി പോയി.
"വാ...എണീക്ക്"
കാർത്തി എന്റെ നേരെ കൈ നീട്ടി.
ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു.
ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു.
"ഡീ...നീ മര്യാദക്ക് വരുന്നുണ്ടോ? ഇല്ലേൽ ഇപ്പൊ നിന്നെ മൊത്തത്തിൽ ചെളിയിൽ കുളിപ്പിക്കും"
അയ്യോ...പണ്ടാരക്കാലൻ ചിലപ്പോൾ പറഞ്ഞത് പോലെ ചെയ്തു കളയും. ഞാൻ കാർത്തിയുടെ കൈ പിടിച്ച് എണീറ്റു. അപ്പോൾ കാല് ചെറുതായി ഒന്നു വേദനിച്ചു.
ഈ കോലത്തിൽ ഞാൻ എങ്ങനെ തിരിച്ചു പോകും ദൈവമേ? സീതമ്മ എന്നെ കൊല്ലുമെന്ന് ഉറപ്പാ. ഞാൻ എന്നെ തന്നെ നോക്കി വിഷമിച്ചു നിൽക്കുമ്പോഴാണ് കാർത്തി ചോദിച്ചത്.
"എന്തിനാണ് എന്നെ തള്ളിയിട്ടതെന്ന് ഓർക്കുന്നുണ്ടോ?"
"എനിക്ക് ഓർമ ഇല്ല. സർ തന്നെ പറഞ്ഞാട്ടെ"
ഞാൻ കൈ തൊഴുതു കൊണ്ടു പറഞ്ഞു.
കാർത്തി ഇത് കണ്ടു വീണ്ടും ചിരിച്ചു.
കാർത്തി ഇത് കണ്ടു വീണ്ടും ചിരിച്ചു.
"എന്താ എന്നെ പേടിയുണ്ടോ വീണ്ടും തള്ളിയിടുമെന്ന്? ഏഹ്?"
ഞാൻ മിണ്ടാതെ നിന്നു.
"ഓർമ വരുന്നില്ലേൽ വേണ്ട. ഞാൻ തന്നെ പറയാം. നിന്നെ ആദ്യമായി കണ്ടപ്പോളും ഇത് പോലെയൊരു പട്ടുപ്പാവാട ആയിരുന്നു. വന്നപ്പോൾ മുതൽ രവി മാമന്റെ കൈ പിടിച്ചു നടക്കുവാണ്. നിന്റെ കവിള് കാണാൻ നല്ല രസമായിരുന്നു.
നിന്നെ അങ്ങനെ നോക്കി നിന്നപ്പോഴാണ് പാടത്ത് കളിക്കാൻ വേണ്ടി കൂട്ടുകാർ വന്നു വിളിച്ചത്. അവന്മാരാണ് പറഞ്ഞത് മാമന്റെ മോള് മുറപ്പെണ്ണ് എന്ന്.
കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് നീ കീർത്തിയുടെ ഒപ്പം വന്നത്. ആദ്യം കളിക്കാൻ വിളിച്ചപ്പോൾ നീ വന്നില്ല. പിന്നെ രസം തോന്നി നീയും ചെളിയിൽ ഇറങ്ങി. എന്റെ അടുത്താണ് നീ നിന്നത്. ചിരിക്കുമ്പോൾ നിന്റെ കവിൾ വീർത്തു വരുന്നതും നോക്കി ഞാൻ നിന്നു"
കാർത്തി ഒന്നു പറഞ്ഞു നിർത്തി. എന്നിട്ട് എന്നെ നോക്കി.
ഞാൻ ആണേൽ കാർത്തിയെ അതിശയത്തോടെ നോക്കുവാരുന്നു. ഈ കാര്യങ്ങളൊക്കെ ഇപ്പോഴും ഓർത്ത് പറഞ്ഞപ്പോൾ.
IPS ആകുവാൻ പോകുന്നത് അല്ലേ? നല്ല ഓർമ ശക്തി കാണും.
ഞാൻ ആണേൽ കാർത്തിയെ അതിശയത്തോടെ നോക്കുവാരുന്നു. ഈ കാര്യങ്ങളൊക്കെ ഇപ്പോഴും ഓർത്ത് പറഞ്ഞപ്പോൾ.
IPS ആകുവാൻ പോകുന്നത് അല്ലേ? നല്ല ഓർമ ശക്തി കാണും.
"പറയട്ടെ, എന്തിനാ എന്ന്?"
കാർത്തിയുടെ കണ്ണുകളിൽ ഒരു കുസൃതി ചിരി തെളിഞ്ഞു.
ഞാൻ ഒരു പാവയെ പോലെ തലയാട്ടി.
ഞാൻ ഒരു പാവയെ പോലെ തലയാട്ടി.
"ഞാൻ നിന്റെ കവിളിൽ ഉമ്മ വെക്കാൻ വരുന്നത് കണ്ടിട്ടാണ് നീ എന്നെ തള്ളിയിട്ട് ഓടിക്കളഞ്ഞത്.
അന്ന് എന്തോ ആ കവിളുകൾ കണ്ടപ്പോൾ ഉമ്മ വെക്കാതെ ഇരിക്കാൻ തോന്നിയില്ല. ഉമ്മ വെച്ചതിന് ശേഷമാണ് നീ എന്നെ തള്ളിയിട്ടതെങ്കിൽ എനിക്ക് അന്ന് കൂട്ടുകാർ കളിയാക്കിയപ്പോൾ അത്ര വിഷമം തോന്നില്ലായിരുന്നു"
അന്ന് എന്തോ ആ കവിളുകൾ കണ്ടപ്പോൾ ഉമ്മ വെക്കാതെ ഇരിക്കാൻ തോന്നിയില്ല. ഉമ്മ വെച്ചതിന് ശേഷമാണ് നീ എന്നെ തള്ളിയിട്ടതെങ്കിൽ എനിക്ക് അന്ന് കൂട്ടുകാർ കളിയാക്കിയപ്പോൾ അത്ര വിഷമം തോന്നില്ലായിരുന്നു"
ഞാൻ ഇതൊക്കെ കേട്ടു അന്തം വിട്ടു നിന്നു.
"ഇന്നും ആ കവിളുകൾ അതുപോലെയുണ്ട്.
പക്ഷേ, ഇന്ന് നിന്റെ കവിളുകൾ ഉമ്മ വെക്കാൻ എന്നെ പ്രേരിപ്പിക്കുന്നില്ല"
പക്ഷേ, ഇന്ന് നിന്റെ കവിളുകൾ ഉമ്മ വെക്കാൻ എന്നെ പ്രേരിപ്പിക്കുന്നില്ല"
ഹാവൂ... രക്ഷപ്പെട്ടു. ഞാനൊന്നു ആശ്വസിച്ചു. പക്ഷേ, അടുത്ത നിമിഷം കാർത്തി പറഞ്ഞു കേട്ട് എന്റെ തലയിൽ നിന്നും ഒരു കിളി പറന്നു പോയി.
"പക്ഷേ, നിന്റെ ഈ ചുണ്ടുകളാണ് എന്നെ ഇപ്പോൾ വിളിക്കുന്നെ"
പറഞ്ഞ് കഴിഞ്ഞതും കാർത്തി പെട്ടന്ന് എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു. അപ്പോൾ എന്തോ ഒരു വിറയൽ എന്നെ ബാധിച്ചു.
അവന്റെ കണ്ണുകൾ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി. ആ കണ്ണുകൾക്ക് എന്നെ അടുപ്പിച്ചു നിർത്താൻ ഒരു കാന്ത ശക്തി ഉണ്ടെന്നു ഞാൻ മനസ്സിലാക്കി. ഞാൻ അവിടെ നിന്നും അനങ്ങിയില്ല.
കാർത്തി മെല്ലെ തല കുനിച്ചു. അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ ലക്ഷ്യമാക്കികൊണ്ടു അടുത്ത് വന്നു. ഞാൻ അറിയാതെ എന്റെ കണ്ണുകൾ അടച്ചു.
എൻ ജീവൻ❤️ ഭാഗം- 5
"രെച്ചു ചേച്ചി... ഏട്ടാ...എവിടെ പോയി രണ്ടാളും樂"
ഞാൻ ഞെട്ടി കണ്ണു തുറന്നു. അപ്പോഴേക്കും കാർത്തിയും അകന്നു മാറി.
കീർത്തിയുടെ വിളിയിൽ നേരത്തെ പറന്നു പോയ ആ കിളി തിരിച്ചെത്തി.
"ആഹ്...ഇവിടെ നിൽപ്പുണ്ടോ? അയ്യയ്യേ... ചേച്ചി ചെളിയിൽ വീണോ? എട്ടാ...ഇത് കണ്ടില്ലേ?"
"ഏഹ്? എന്താ?"
"ഞാൻ ചോദിച്ചത് കേട്ടില്ലേ? രെച്ചു ചേച്ചി ചെളിയിൽ വീണത് കണ്ടില്ലേ എന്ന്"
"ഹ്മ്മ്...ആഹ്...പിന്നേ...ഞാനല്ലേ ഇവളെ പിടിച്ചു എണീപ്പിച്ചത്. ദേ എന്റെയിലും കുറച്ച് ചെളി ആയി"
"ശേ...ഇത് എങ്ങനെ വീണു? പാവാട മൊത്തം കൊളമായി"
"ഞാൻ മുന്നിൽ നടക്കുവായിരുന്നു. ഇവൾ കുളത്തിൽ വീണ ശബ്ദം കേട്ടിട്ടാ ഞാൻ തിരിഞ്ഞു നോക്കിയത്. അല്ലേ രശ്മി?"
തള്ളിയിട്ടതും പോരാ പറയുന്നത് കേട്ടില്ലേ...ദുഷ്ടൻ.
"അയ്യേ...ഈ കുളത്തിലാണോ വീണേ? ചേച്ചി വാ... നമുക്ക് വീട്ടിൽ പോകാം. കായൽ കാണാൻ നാളെ വരാം"
ഞാൻ ഒന്നും മിണ്ടാതെ അനുസരണയോടെ അവളുടെ കൂടെ നടന്നു. കാർത്തിയെ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ കയ്യും കെട്ടി നിന്ന് ചിരിക്കുന്നു.
"വീടിനു പുറത്തു ബാത്‌റൂം ഉണ്ട്. ചേച്ചി അവിടെ കയറി കുളിക്ക്. അപ്പോഴേക്കും ഞാൻ ചേച്ചിയുടെ ഡ്രസ്സ് എടുത്തു കൊണ്ടു വരാം"
ഞാൻ ശെരിയെന്ന് തലയാട്ടി.
ഹാവൂ...അമ്മ കാണും മുന്പേ കുളിച്ചു കയറാം. അങ്ങനെ ആശ്വസിച്ചു ഞാൻ പോകാൻ ഒരുങ്ങിയപ്പോൾ ദേ അമ്മ വരുന്നു.
ഹാവൂ...അമ്മ കാണും മുന്പേ കുളിച്ചു കയറാം. അങ്ങനെ ആശ്വസിച്ചു ഞാൻ പോകാൻ ഒരുങ്ങിയപ്പോൾ ദേ അമ്മ വരുന്നു.
"രെച്ചു...ഇത് എന്ത് കോലമാ? ശോ...ഈ പെണ്ണിനെ കൊണ്ടു തോറ്റു"
എന്താ ഏട്ടത്തി എന്ന് ചോദിച്ചു അമ്മായിയും രംഗത്ത് എത്തി.
"ഇത് നോക്കിയേ..."
"അയ്യോ...മോളെ എന്താ ഇത്? ആകെ ചെളി ആയല്ലോ"
അമ്മായിയുടെ പുന്നാര മോൻ തള്ളിയിട്ടതാ എന്നു പറയാൻ പറ്റില്ലല്ലോ. വിചാരിച്ചു കഴിഞ്ഞില്ല ദേ വരുന്നു മൂളിപ്പാട്ടും പാടികൊണ്ട്.
"ഇവിടെ ആദ്യം വന്നപ്പോഴും ഇവൾ ചെളിയിൽ കളിക്കാൻ പോയി. ഇപ്പോഴും ദേ ചെളിയാക്കി കൊണ്ടു വന്നിരിക്കുന്നു. സൂക്ഷിച്ചു നടക്കാൻ ഇതുവരെ പഠിച്ചിട്ടില്ല. കൊച്ചു കുട്ടിയെന്നാ വിചാരം"
ഇതൊക്കെ കേട്ട് കാർത്തി ചിരി അടക്കാൻ പാട് പെടുന്നത് ഞാൻ കണ്ടു.
ദുഷ്ടാ, ചിരിക്ക് ചിരിക്ക്. ഇതിനു തിരിച്ചു പണി തരും. നോക്കിക്കോ.
"വഴക്കു പറയണ്ട ഏട്ടത്തി. ഇത് കഴുകിയാൽ പോകുമല്ലോ. മോളറിയാതെ പാവാട തട്ടി വീണതായിരിക്കും.മോള് ചെന്നു മേലു കഴുകിയിട്ട് വാ. കീർത്തി... മോൾടെ ഡ്രസ്സ് എടുത്തു കൊടുക്ക്"
ശെരി അമ്മേ എന്നും പറഞ്ഞ് കീർത്തി അകത്തു കയറി. എന്നെ കണ്ണുരുട്ടി കൊണ്ടു അമ്മയും അകത്തേക്ക് പോയി. അമ്മായി ആണേൽ താഴേക്ക് ഇറങ്ങുകയാണ്. തൊഴുത്തിലേക്ക് ആണെന്ന് തോന്നുന്നു.
ഞാൻ കുളിച്ചു കഴിയാറായപ്പോൾ കീർത്തി ഡ്രസ്സുംമായി വന്നു.
ചെളി ആയ ഡ്രസ്സ് ഞാൻ കഴുകാനായി എടുത്തപ്പോൾ അമ്മായി വന്നു.
ചെളി ആയ ഡ്രസ്സ് ഞാൻ കഴുകാനായി എടുത്തപ്പോൾ അമ്മായി വന്നു.
"മോളത് ആ കല്ലിൽ വെച്ചോ. ഞാൻ കഴുകി ഇട്ടോളാം. മോള് കുളിച്ചതല്ലേ"
"അയ്യോ...വേണ്ട അമ്മായി. ഞാൻ തന്നെ കഴുകി ഇട്ടോളാം. അമ്മ അറിഞ്ഞാൽ അത് മതി"
"ഏട്ടത്തി എന്തിനാ ഇതിനു വഴക്കു പറയുന്നേ? നീയും എന്റെ മോളല്ലേ? ഞാനൊന്ന് കഴുകിയെന്നും വെച്ച് എന്താ?"
ഞാനൊന്നും പിന്നെ പറയാൻ പോയില്ല. അമ്മായിയെ നോക്കി ചിരിച്ചു കൊണ്ടു വീട്ടിൽ കയറി.
അവിടെ കസേരയിൽ ഇരുന്നു കൊണ്ടു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുവാ കഥാനായകൻ.
അവിടെ കസേരയിൽ ഇരുന്നു കൊണ്ടു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുവാ കഥാനായകൻ.
"ദേ വരുന്നു മോള്. നിങ്ങളുടെ ചുന്ദരിക്കുട്ടി"
അമ്മ ഒരു പുച്ഛത്തോടെ പറഞ്ഞു.
ഓഹ്...അച്ഛനോട് പറഞ്ഞു കൊടുത്തോ?!
"എന്താ മോളേ ഇത്? സൂക്ഷിച്ചു നടക്കണ്ടേ?"
"അത് അച്ഛാ...ഞാൻ..."
"മാമാ...അവൾ അറിയാതെ വീണതല്ലേ? ഞാൻ വരെ തെന്നാൻ പോയി അവിടെ. ഇന്ന് രാവിലെ ചെറുതായി മഴ പെയ്തായിരുന്നു"
എന്ന് പറഞ്ഞിട്ട് കാർത്തി എന്നെ നോക്കി.
എന്ന് പറഞ്ഞിട്ട് കാർത്തി എന്നെ നോക്കി.
"ആഹ്...മോള് ഇനി സൂക്ഷിക്കണേ. കേട്ടോ?"
"മ്മ്...അമ്മാവൻ എന്തേ അച്ഛാ?"
"അച്ഛൻ വാഴത്തോട്ടം വരെ പോയതാ ചേച്ചി. വാ നമുക്ക് റൂമിൽ പോകാം"
സ്റ്റെപ് കേറികൊണ്ടിരിക്കെ കാർത്തിയെ ഞാനൊന്നു നോക്കി. അവൻ പുരികം കൊണ്ടു എന്താ എന്നു ചോദിച്ചു. എന്നിട്ട് ഒരു ചിരിയും.
ഈ ചെക്കൻ എന്തിനാ ദൈവമേ ഇങ്ങനെ ചിരിക്കുന്നെ? എന്നെ ചിരിച്ചു കാണിച്ചു കൊല്ലുമല്ലോ...
"ഇരിക്ക് ചേച്ചി. അതേ...ഞങ്ങൾക്ക് ഇവിടെ കുറേ കൃഷി ഉണ്ട്. വാഴ മാത്രമല്ല ചീര, മരച്ചീനി, ചേന, ചേമ്പ് എന്നിങ്ങനെ. അച്ഛൻ ഒറ്റക്ക് അല്ലാട്ടോ ഏട്ടനും കൂടെ ഉണ്ട്.
ഒരു പലചരക്കു കടയും ഉണ്ട്. അവിടെ ആളെ വെച്ചിട്ടുണ്ട്. ഇടക്ക് അച്ഛനും ഏട്ടനും പോയി നിൽക്കും"
ഒരു പലചരക്കു കടയും ഉണ്ട്. അവിടെ ആളെ വെച്ചിട്ടുണ്ട്. ഇടക്ക് അച്ഛനും ഏട്ടനും പോയി നിൽക്കും"
"ആഹാ...കടയൊക്കെ ഉണ്ടോ? കൃഷിയൊക്കെ എവിടെയാ?"
"നമ്മൾ ഇന്ന് പോയില്ലേ. ആ വയലിന്റെ അടുത്തായി. നാളെ രാവിലെ അച്ഛന്റെ കൂടെ പോകാം കേട്ടോ. കടയും കാണിച്ചു തരാം. അത് നിങ്ങൾ വന്ന വഴിയിൽ തന്നെയാ.
പിന്നെ, ഞങ്ങളുടെ കടയുടെ എതിരെ തന്നെയാ ചെറിയച്ഛനും കട ഇട്ടേക്കുന്നെ. പക്ഷേ, ആളുകൾ കൂടുതൽ ഞങ്ങളുടെ കടയിലാ വരുന്നെ. വേറൊന്നും കൊണ്ടല്ല. അച്ഛൻ സാധനങ്ങൾ കടം കൊടുക്കും. അതാ"
"ആഹ്...അപ്പോൾ ചെറിയച്ഛന് കൃഷി ഒന്നുമില്ലേ?"
"ഉണ്ടായിരുന്നു ചേച്ചി. എല്ലാം നശിച്ചു പോയി. പിന്നെ ഒന്നും ചെയ്തില്ല"
"അല്ലാ...അമ്മാവനും ചെറിയച്ഛനും ശത്രുത വരാൻ കാരണം എന്താ?"
"അങ്ങനെ ശത്രുത ഒന്നും ഇല്ല ചേച്ചി. അസൂയയും അത്യാഗ്രഹവും ഉണ്ടെന്നു മാത്രം. കാണുന്നതെല്ലാം വേണം. അതേ...ചെറിയച്ഛന് അമ്മയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു."
"ങേ? എന്നിട്ട്?"
"എന്നിട്ട് എന്താകാൻ? അച്ഛൻ അമ്മയെ കെട്ടി. പിന്നെ, ഇവർ പരസ്പരം സ്നേഹിച്ചു കല്യാണം കഴിച്ചതാ"
"അത് കൊള്ളാലോ. എനിക്ക് അറിയില്ലായിരുന്നു"
"അയ്യോ ചേച്ചി...ആരോടും ചോദിക്കല്ലേ. വീട്ടുകാർ തന്നെ നടത്തി കൊടുത്തതാ.
അച്ഛൻ കോളേജിലൊക്കെ പഠിച്ചിട്ടുണ്ട്. പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാ പറയുന്നെ. വീട്ടിൽ അച്ഛമ്മക്ക് വയ്യാണ്ടായി. അങ്ങനെ അച്ഛൻ കൃഷിയിലേക്ക് ഇറങ്ങി. അപ്പൂപ്പൻ നേരത്തെ മരിച്ചു പോയി."
"ഹ്മ്മ്...ചെറിയച്ഛന് അമ്മായിയെ ഇഷ്ടമായിരുന്നു എന്നു ആരാ പറഞ്ഞെ?"
"അത്...അച്ഛന്റെ കൂട്ടുകാരൻ പറഞ്ഞു കൊടുത്തതാ. ഇത് കേട്ടപ്പോൾ അച്ഛൻ പിന്നെ താമസിച്ചില്ല. ഉടൻ തന്നെ അമ്മയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു. അവർക്ക് ഇഷ്ട്ടപ്പെട്ടതു കൊണ്ട് കല്യാണം നടത്തി കൊടുത്തു. ഇല്ലായിരുന്നേൽ അച്ഛൻ അമ്മയെ അടിച്ചോണ്ട് വന്നേനെ"
"അപ്പോൾ ചെറിയച്ഛൻ?"
"പുള്ളിക്കാരൻ വേറെ കെട്ടി. അത് അമ്മയുടെ ഒരു കൂട്ടുകാരിയാ"
"ആഹാ... ചെറിയച്ഛന്റെ മോനും ഇതുപോലെ ആയിരിക്കോ? നിന്റെ ഏട്ടൻ സ്നേഹിക്കുന്ന പെണ്ണിനെ സ്നേഹിക്കോ?"
"സ്നേഹിച്ചാലും ഒന്നും നടക്കാൻ പോണില്ല. ഏട്ടൻ വിട്ടു കൊടുക്കില്ല അച്ഛനെ പോലെ"
"ഹ്മ്മ്...പിന്നെ...കീർത്തി...നിന്നെ ഞാൻ കിച്ചു എന്നു വിളിച്ചോട്ടെ? കീർത്തി കുറച്ചു ലോങ്ങ് ആണ്. ആദ്യമേ പറയണമെന്ന് ഉണ്ടായിരുന്നു"
"അതിനെന്താ...ചേച്ചി വിളിച്ചോ. എനിക്കിഷ്ടപ്പെട്ടു. പിന്നെ...ഒരു കാര്യം കൂടി പറയാൻ മറന്നു"
"ആഹാ...ഇനിയും ബാക്കി ഉണ്ടോ?"
"മ്മ്...ഏട്ടൻ സിറ്റിയിൽ കുറച്ചു സ്ഥലം വാങ്ങിയിട്ടുണ്ട്. ഒരു മാസമേ ആയുള്ളൂ. എനിക്ക് വേണ്ടിയാ. എന്റെ കല്യാണം കഴിഞ്ഞിട്ടേ എന്റെ പേരിൽ ആക്കുള്ളു. ഈ വീട് ചേട്ടന്റെ പേരിലാ. സ്ഥലം വാങ്ങിയത് ആ ചീറ്റപ്പുലി എങ്ങനെയോ മണത്തറിഞ്ഞു. വാങ്ങിച്ചതിന്റെ ഇരട്ടി വില കൊടുക്കാമെന്നു പറഞ്ഞു. പക്ഷേ, ഏട്ടൻ മൈൻഡ് ചെയ്തില്ല"
"അല്ലാ...സിറ്റിയിൽ എന്നു പറയുമ്പോൾ നല്ല കാശ് ആകില്ലേ? നിന്റെ ഏട്ടന്റെ കയ്യിൽ അതിനൊക്കെ കാശുണ്ടോ?"
"ആഹ്...ഏട്ടൻ പ്ലസ് ടു വിൽ പഠിക്കുമ്പോൾ തന്നെ അച്ഛന്റെ ഒപ്പം കൃഷിക്ക് ഇറങ്ങിയതാ . പിന്നെ, കോളേജിൽ പഠിക്കുമ്പോൾ വേറെ ജോലിക്കും. അച്ഛനും കുറച്ചു കാശ് കൊടുത്തു. ചേച്ചിക്ക് അറിയോ? അച്ഛന് പോലീസ് ആകാൻ ആയിരുന്നു ആഗ്രഹം. അത് നടന്നില്ല.
അപ്പോൾ പിന്നെ ഏട്ടനെ പോലീസ് ആയി കാണണം എന്നായി. ഏട്ടനും അതായിരിന്നു ഇഷ്ടം"
അപ്പോൾ പിന്നെ ഏട്ടനെ പോലീസ് ആയി കാണണം എന്നായി. ഏട്ടനും അതായിരിന്നു ഇഷ്ടം"
"മ്മ്...അപ്പോൾ ആ ചെറിയച്ഛന്റെ..."
"അതിനു എന്തു ജോലി എന്നല്ലേ? നോക്കികൊണ്ടിരിക്കുവാ എന്നാ അറിഞ്ഞെ. പോലീസിനു അല്ലാട്ടോ"
"അതിന്റെ വിവരമൊക്കെ നീ എങ്ങനെ അറിയുന്നു?"
"ഇളയവൻ ഇല്ലേ? അത് എന്നോട് മിണ്ടാറുണ്ട്"
"അല്ലാ... നീ പറഞ്ഞില്ലേ ചെറിയമ്മക്ക് വയ്യാണ്ടായി എന്ന്. എന്ത് പറ്റിയതാ?"
"അതോ... അവർക്ക് ഒരു മോൻ കൂടി ഉണ്ടായിരുന്നു. നടുക്കത്തെ മോനാ. മരിച്ചു പോയി. അതിൽ പിന്നെ ചെറിയമ്മക്ക് വയ്യാതെ ആയി"
"ഓഹ്..."
"മ്മ്"
"എന്നാലും നിന്നെ സമ്മതിച്ചുട്ടോ... എല്ലാ വിവരവും അറിഞ്ഞു വെച്ചേക്കുന്നു. അതും അവൾ ജനിക്കുന്നതിനു മുമ്പുള്ള കാര്യങ്ങൾ വരെ"
"അതാണ് ഈ കീർത്തന. അല്ലാതെ ചേച്ചിയെ പോലെ ഒന്നും അറിഞ്ഞൂടാ എന്നും പറഞ്ഞ് നിൽക്കില്ലാട്ടോ"
എന്നും പറഞ്ഞ് എന്നെ കളിയാക്കി കൊണ്ടു അവൾ വേഗത്തിൽ സ്റ്റെപ് ഇറങ്ങി ഓടി പോയി. ഞാൻ അവളെ പിടിക്കാൻ വേണ്ടി പുറകെ ഓടി. താഴെ എത്താറായതും കാർത്തി സ്റ്റെപ് കേറി വരുന്നു.
ഞാൻ പെട്ടന്ന് ബ്രേക്ക് ഇട്ടതു പോലെ നിന്നു.
ഹോ ഭാഗ്യം...കണ്ടത്. ഇനി പുള്ളിയെ എങ്ങാനും ഇടിച്ചു വീണിരുന്നെങ്കിൽ എന്നെ സ്റ്റെപിന്റെ മുകളിൽ നിന്നും തള്ളി താഴെ ഇട്ടേനെ.
ഹോ ഭാഗ്യം...കണ്ടത്. ഇനി പുള്ളിയെ എങ്ങാനും ഇടിച്ചു വീണിരുന്നെങ്കിൽ എന്നെ സ്റ്റെപിന്റെ മുകളിൽ നിന്നും തള്ളി താഴെ ഇട്ടേനെ.
"എന്താണ് മേഡം ആലോചിച്ചു നിൽക്കുന്നെ?"
കാർത്തി എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. ഞാൻ ഉടൻ മാറി പോകാൻ ഒരുങ്ങി.
"എന്നോട് ദേഷ്യമാണോ രെച്ചു?"
ഞാൻ പെട്ടന്ന് കാർത്തിയുടെ മുഖത്ത് നോക്കി .
കാർത്തി എന്നെ രെച്ചു എന്നു വിളിച്ചപ്പോൾ എന്തോ പുള്ളിയോടുള്ള ദേഷ്യമൊക്കെ അലിഞ്ഞു പോകും പോലെ. വന്നു കയറിയത് മുതൽ രശ്മി എന്നാണ് വിളിച്ചു കൊണ്ടിരുന്നത്. ഇതെന്തു പറ്റി പെട്ടന്ന്?
കാർത്തി എന്നെ രെച്ചു എന്നു വിളിച്ചപ്പോൾ എന്തോ പുള്ളിയോടുള്ള ദേഷ്യമൊക്കെ അലിഞ്ഞു പോകും പോലെ. വന്നു കയറിയത് മുതൽ രശ്മി എന്നാണ് വിളിച്ചു കൊണ്ടിരുന്നത്. ഇതെന്തു പറ്റി പെട്ടന്ന്?
"ഹലോ...ഡീ...നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ? പറയ്...എന്നോട് ദേഷ്യമുണ്ടോ?"
ഞാൻ ഇല്ലെന്ന് തലയാട്ടി.
ഞാൻ ഇല്ലെന്ന് തലയാട്ടി.
"പിന്നെ, പേടിയാണോ? ഇപ്പോഴേ പേടിച്ചു തുടങ്ങിയാൽ ജീവിതകാലം മൊത്തം നീയെന്നെ പേടിച്ചു ജീവിക്കുമല്ലോ പെണ്ണേ"
എന്നും പറഞ്ഞു കൊണ്ട് കാർത്തി പടി കയറി പോയി. കാർത്തി എന്താ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകാതെ ഞാൻ അവിടെ തന്നെ ആലോചിച്ചു നിന്നു. പിന്നെ, കീർത്തിയാണ് എന്നെ വന്നു വിളിച്ചു കൊണ്ടു പോയെ.
രാത്രി കിടക്കുമ്പോഴും കാർത്തിയെ പറ്റി മാത്രമായിരുന്നു ചിന്ത. കാർത്തിയുടെ ചിരിക്കുന്ന മുഖം ഓർത്തു കിടന്ന് എപ്പോഴോ ഉറങ്ങി പോയി.
***********-------------------**********
***********-------------------**********
"ചേച്ചി...ഇതാണ് വെള്ളായണി കായൽ. നോക്കിയേ...എന്ത് രസാലെ?!"
"അതേ...നിറയെ താമര ഉണ്ടല്ലോ"
"ചേച്ചിക്ക് വേണോ?"
"കിട്ടിയാൽ കൊള്ളാമായിരുന്നു"
"ഞാൻ ഏട്ടനോട് പറയാട്ടോ. അപ്പുറത്തെ സൈഡിൽ കുറച്ചു വിരിഞ്ഞിട്ടുണ്ട്. അവിടെ ഇറങ്ങാൻ പറ്റും. അല്ലാ...ഏട്ടൻ എവിടെ പോയി? ഇവിടെ ഇപ്പോൾ നിന്നതാണല്ലോ. അതിനിടക്ക് പോയോ? ചേച്ചി ഇവിടെ നിൽക്ക്. ഞാൻ നോക്കിയിട്ട് വരാം"
എന്നും പറഞ്ഞ് കീർത്തി പോയി. അവിടെ കുറച്ചു നേരം നിന്നിട്ടും രണ്ടുപേരെയും കണ്ടില്ല. പെട്ടന്ന് എന്റെ പുറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ കാർത്തി.
ആകെ നനഞ്ഞിട്ടുണ്ട്. കയ്യിൽ ഒരു താമര ഉണ്ട്.
അപ്പോൾ ഇതിനായിരുന്നോ പോയത്. കാർത്തി എന്റെ കൈകളിൽ ആ താമരയെ വെച്ചു തന്നു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു.
"ഈ താമര പൂവിന്റെ നിറമാണ് പെണ്ണേ നിന്റെ കവിളുകൾക്ക്"
എന്നും പറഞ്ഞ് എന്റെ മുഖം കാർത്തി അവന്റെ കൈക്കുമ്പിളിൽ എടുത്തു.
ആ കൈകളിലെ നനവ് അനുഭവപ്പെട്ടപ്പോൾ എനിക്കെന്തോ പോലെ ആയി. ഞാൻ മുഖം മാറ്റാൻ ശ്രമിച്ചതും കാർത്തി പെട്ടന്ന് എന്റെ കവിളിൽ കടിച്ചു.
ആ കൈകളിലെ നനവ് അനുഭവപ്പെട്ടപ്പോൾ എനിക്കെന്തോ പോലെ ആയി. ഞാൻ മുഖം മാറ്റാൻ ശ്രമിച്ചതും കാർത്തി പെട്ടന്ന് എന്റെ കവിളിൽ കടിച്ചു.
എൻ ജീവൻ❤️ ഭാഗം- 6
"ആാാാാ "
ഞാൻ കവിള് പൊത്തിപ്പിടിച്ചു.
ഞാൻ കവിള് പൊത്തിപ്പിടിച്ചു.
"എന്താ ചേച്ചി...എന്ത് പറ്റി?"
ഏഹ്? കടിച്ചില്ലേ樂ശേ...സ്വപ്നം ആയിരുന്നോ?
കീർത്തി ഉടനെ എണീറ്റു ലൈറ്റ് ഇട്ടു.
"ചേച്ചി എന്താ കവിൾ പൊത്തി പിടിച്ചേക്കുന്നെ? എന്തേലും കടിച്ചോ?"
"ഏഹ്? ഏയ്...ആര് കടി..ക്കാൻ? കവി..ളിൽ ഒന്നുല്ല..."
"ആഹ്...ചേച്ചി വല്ല സ്വപ്നവും കണ്ടോ? ചിലപ്പോൾ വീട് മാറി കിടന്നോണ്ടായിരിക്കും. ലൈറ്റ് ഇട്ടേക്കാം"
"ഏയ്...വേണ്ട. നീ അണച്ചോ. സാരമില്ല"
എന്നും പറഞ്ഞ് ഞാൻ വേഗം പുതപ്പ് തല വഴി മൂടി കിടന്നു.
പിറ്റേന്ന് കുളിച്ചു റെഡി ആയി അടുക്കളയിലേക്ക് പോയപ്പോൾ കാർത്തി അവിടെ സീതമ്മയുമായി നല്ല വർത്തമാനം.
അമ്മായി ആണേൽ ദോശ ചുടുന്നു.
അമ്മായി ആണേൽ ദോശ ചുടുന്നു.
"ആഹ്... രെച്ചു മോള് വന്നോ? മോള് അവിടെ ഇരിക്ക്. കഴിക്കാൻ ഇപ്പോൾ കൊണ്ടു വരാം"
"ചേച്ചി ഇത് എന്തൊരു ഉറക്കമാ? ഞാൻ രാവിലെ എണീറ്റപ്പോൾ നല്ല ഉറക്കം. പിന്നെ, സ്വപ്നം കണ്ടു പേടിച്ചതല്ലേ ഉറങ്ങിക്കോട്ടേ എന്നു വിചാരിച്ചു"
"സ്വപ്നം കണ്ടു പേടിച്ചെന്നോ? പ്രാർത്ഥിച്ചു കിടക്കാൻ പറഞ്ഞാൽ ഈ പെണ്ണ് കേൾക്കില്ല"
"അതേ മാമി. ഇന്നലെ പേടിച്ചു വിളിച്ചു. ഞാൻ ലൈറ്റ് ഇട്ടു നോക്കിയപ്പോൾ ചേച്ചി കവിൾ പൊത്തി പിടിച്ചിരിക്കുന്നു. ഞാൻ വിചാരിച്ചു ഏതേലും ജീവി കടിച്ചെന്ന്"
അതേ ഡി... ജീവി തന്നെയാ മനുഷ്യജീവി. നിന്റെ ഏട്ടൻ.
ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് കാർത്തിയെ നോക്കി. അപ്പോൾ കാർത്തി എന്നെ തന്നെ നോക്കി ചിരിക്കുവാണ്.
ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് കാർത്തിയെ നോക്കി. അപ്പോൾ കാർത്തി എന്നെ തന്നെ നോക്കി ചിരിക്കുവാണ്.
"ആഹ്...സാരല്ല...മോള് പോയി അവിടെ ഇരിക്ക്. കീർത്തി... ഇതൊക്കെ എടുത്തു മേശപ്പുറത്ത് വെക്ക്"
ഞാൻ കസേരയിൽ ഇരുന്നതും എന്റെ എതിരെയുള്ള കസേരയിൽ തന്നെ കാർത്തി വന്നിരുന്നു.
ഇത് എപ്പോഴും എന്റെ നേർക്കാണല്ലോ ദൈവമേ വന്നിരിക്കുന്നെ.
കീർത്തി ദോശയും കറിയും കൊണ്ടു വെച്ചു. അവൾ തന്നെ ഞങ്ങൾ രണ്ടുപേർക്കും വിളമ്പി തന്നു.
ഇത് എന്താ കറിക്ക് നല്ല മണം. ഹോ...ചിക്കൻ കറിയോ.
ഇത് എന്താ കറിക്ക് നല്ല മണം. ഹോ...ചിക്കൻ കറിയോ.
"കഴിക്ക് ചേച്ചി. എന്നിട്ട് കറി എങ്ങനെയുണ്ടെന്ന് പറയ്"
"മ്മ്...സൂപ്പർ...വറേറ്റി ടേസ്റ്റ്. അമ്മായി തകർത്തു"
"അമ്മയല്ല. ഏട്ടനാ ഉണ്ടാക്കിയത്. നിങ്ങൾ വരുന്നുവെന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞായിരുന്നു ചിക്കൻ മേടിക്കാൻ"
ഓഹ്...അപ്പോൾ ഇന്നലെ അടുക്കളയിൽ കൊണ്ടു വെച്ചത് ഇതായിരുന്നോ?ഹ്മ്മ്...
"ചേച്ചിക്ക് ആവശ്യമുള്ളത് കഴിക്ക് കേട്ടോ"
"അല്ലാ...നീ കഴിച്ചോ?"
"പിന്നേ...ഞങ്ങൾ എല്ലാവരും കഴിച്ചു. ചേച്ചിയും ഏട്ടനും മാത്രമേ ഉള്ളു"
ഏഹ്? ഇത് എന്നെ കാത്തിരുന്നതാണോ?樂
"ചേച്ചി എന്താ ആലോചിക്കുന്നെ?"
"ഏയ്...ഒന്നുല്ല. അമ്മാവൻ പോയോ?"
"മ്മ്...മാമനും കൂടെ പോയി. കുറച്ചു കഴിഞ്ഞ് നമുക്ക് അവിടെ പോകാം"
അമ്മായി വന്ന് രണ്ടു ദോശ കൂടി എടുത്തു പ്ലേറ്റിലേക്ക് ഇട്ടു.
"രാവിലെ നല്ലതു പോലെ കഴിക്കണം കേട്ടോ. മോൾക്കിഷ്ടായോ ചിക്കൻ കറി?"
"മ്മ്...ചേച്ചിക്ക് നല്ലതു പോലെ ഇഷ്ടപ്പെട്ടു അമ്മേ... ചേച്ചി വിചാരിച്ചത് അമ്മ ഉണ്ടാക്കിയതെന്നാ"
"ആണോ മോളേ...ഇവൻ മാത്രമല്ല കൃഷ്ണേട്ടനും കറികളൊക്കെ ഉണ്ടാക്കും. മോൾക്ക് പാചകമൊക്കെ ഇഷ്ടമാണോ?"
"ആഹ്...അതൊക്കെ അവൾക്ക് ഇഷ്ടമാ. അത്യാവശ്യം കറികളൊക്കെ ഉണ്ടാക്കാൻ അറിയാം. ഞാൻ ചെയ്യുന്നതെല്ലാം നോക്കി വെച്ചിട്ടുണ്ട്"
ഹൊ...ഇപ്പോഴെങ്കിലും അമ്മ എന്നെ പറ്റി നല്ലതു പറഞ്ഞല്ലോ.
"ഇനി അവിടെ പോയിട്ട് കാർത്തി പറഞ്ഞു തന്നതു പോലെ ഒന്നു ഉണ്ടാക്കി നോക്കണം"
ഓഹ്...ഇതായിരുന്നോ രണ്ടും കൂടി അവിടെ നിന്ന് സംസാരിച്ചത്.
കാർത്തി എന്നെ നോക്കി ചിരിച്ചിട്ട് എണീറ്റു പോയി. അപ്പോൾ അച്ഛനും വന്നു.
"രെച്ചു...മോള് ഇപ്പോ എണീറ്റതേ ഉള്ളോ? നാളെ മുതൽ നേരത്തെ എണീക്കണം കേട്ടോ?"
ഞാൻ അച്ഛനെ നോക്കി ചിരിച്ചു കാണിച്ചു.
"ചേച്ചിക്ക് ടി.വി വെച്ചു തരട്ടെ"
കീർത്തി പോയി ടി.വി. ഓണാക്കി.
കീർത്തി പോയി ടി.വി. ഓണാക്കി.
"ഇവൾക്ക് ടി.വി. കണ്ടാലേ ആഹാരം ഇറങ്ങുള്ളു"
"ഇപ്പോഴത്തെ പിള്ളേര് ഇങ്ങനെയല്ലേ ഏട്ടത്തി"
"ദേ...ചേച്ചി വിജയുടെ പാട്ട്. ചേച്ചി വിജയുടെ വല്യ ഫാൻ അല്ലേ?"
ഞാൻ അമ്മയെ തിരിഞ്ഞു നോക്കി.
അമ്മ പല്ല് ഇളിച്ചു കാണിച്ചു.
എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്..ഹും...
അമ്മ പല്ല് ഇളിച്ചു കാണിച്ചു.
എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്..ഹും...
"ഞാനും വിജയ് ഫാനാ"
അവൾ എന്നെ കണ്ണിറുക്കി കാണിച്ചു.
"ഇവിടെ എല്ലാർക്കും ഇഷ്ടമാ"
ഞാൻ ചിരിച്ചു കൊണ്ടു എണീറ്റു. പ്ലേറ്റുമായി അടുക്കളയിൽ പോയി കഴുകി വന്നു.അപ്പോഴേക്കും പാട്ട് തീർന്നു പരസ്യം ആയി.
"ദേ...ചേച്ചി വിഷുവിന് വിജയുടെ സിനിമ റിലീസ് ഉണ്ട്"
നോക്കിയപ്പോൾ ശെരിയാ. റിലീസുണ്ട് 'തെരി'.
എക്സാം ആയതോണ്ട് അമ്മ ടി.വി. കാണാൻ സമ്മതിക്കില്ലായിരുന്നു. എന്നെ കാണിക്കാതെ അമ്മയും സീരിയൽ കാണണ്ട എന്നും പറഞ്ഞ് അച്ഛനോട് കേബിൾ കട്ട് ചെയ്യാൻ പറഞ്ഞു. അച്ഛൻ അത് ഉടനെ സമ്മതിച്ചു. എന്റെ അച്ഛൻ മുത്താണ്.
എക്സാം ആയതോണ്ട് അമ്മ ടി.വി. കാണാൻ സമ്മതിക്കില്ലായിരുന്നു. എന്നെ കാണിക്കാതെ അമ്മയും സീരിയൽ കാണണ്ട എന്നും പറഞ്ഞ് അച്ഛനോട് കേബിൾ കട്ട് ചെയ്യാൻ പറഞ്ഞു. അച്ഛൻ അത് ഉടനെ സമ്മതിച്ചു. എന്റെ അച്ഛൻ മുത്താണ്.
ഞാൻ ഉടനെ അച്ഛന്റെ അടുത്ത് പോയി.
"അച്ഛാ..."
"മ്മ്..ഞാൻ കണ്ടു. മനസ്സിലായി. റിലീസിന്റെ അന്നു തന്നെ കൊണ്ടു പോകാമെന്നു അച്ഛൻ പറയുന്നില്ല. നല്ല തിരക്കായിരിക്കും ഇവിടെ. അവിടെയാണേൽ അച്ഛന് പരിചയമുള്ള ആള് ഉണ്ടായിരുന്നു.
ഹ്മ്മ്...റിലീസ് ആയി ഒരാഴ്ച കഴിയട്ടെ. അച്ഛൻ കൊണ്ടു പോകാം. എല്ലാവർക്കും കൂടെ കാണാം.
അതുപോരെ എന്റെ സുന്ദരിക്കുട്ടിക്ക്?"
അതുപോരെ എന്റെ സുന്ദരിക്കുട്ടിക്ക്?"
അച്ഛൻ എന്റെ താടിയിൽ പിടിച്ചു കൊണ്ടു ചോദിച്ചു.
ചെറുതായി വിഷമം വന്നെങ്കിലും ഞാൻ തലയാട്ടി. പിന്നെ ആശ്വസിച്ചു. എപ്പോഴായാലും കൊണ്ടു പോകുമല്ലോ.
ചെറുതായി വിഷമം വന്നെങ്കിലും ഞാൻ തലയാട്ടി. പിന്നെ ആശ്വസിച്ചു. എപ്പോഴായാലും കൊണ്ടു പോകുമല്ലോ.
"അമ്മേ...ഞാൻ കടയിൽ പോവാട്ടോ..."
എന്നും പറഞ്ഞ് കാർത്തി പോയി.
എന്നും പറഞ്ഞ് കാർത്തി പോയി.
ശോ...ഇത് ഇവിടെ നിൽപ്പുണ്ടായിരുന്നോ?!
"കിച്ചു..ഇങ്ങ് വന്നേ..."
"ആഹാ...കീർത്തി മോളെ കിച്ചു എന്നാക്കിയോ?"
"അതേ...മാമാ...ഇപ്പോൾ രെച്ചു ചേച്ചി ഇതാ വിളിക്കുന്നെ"
"രെച്ചുവും കിച്ചുവും. ഹ്മ്മ്...കൊള്ളാം"
അച്ഛൻ ചിരിച്ചു.
അച്ഛൻ ചിരിച്ചു.
"ചേച്ചി...നമുക്ക് അച്ഛന്റെ അടുത്ത് പോയാലോ?"
"മ്മ്...പോകാം. പിന്നെ, നിന്റെ ഏട്ടന് വിജയ്‌യെ ഇഷ്ടാണോ?"
"ഏട്ടന് എല്ലാവരെയും ഇഷ്ടാ. പക്ഷേ, കൂടുതലും സിനിമ കാണാൻ പോകുന്നത് ലാലേട്ടന്റെയും വിജയുടെയും പിന്നെ രജനികാന്തിന്റെയുമാണ്"
അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു നടന്ന് അമ്മാവന്റെ കൃഷി തോട്ടമൊക്കെ കണ്ടതിനു ശേഷം അവരുടെ കടയിൽ എത്തി.
അവിടെ കാർത്തി കയ്യിൽ ബുക്ക് എടുത്തുവെച്ച് എന്തോ കണക്കു കൂട്ടുന്നുണ്ട്. കൂടെ ഒരു ചേട്ടനും ഉണ്ട്.
"ദേ...അതാണ് ചെറിയച്ഛന്റെ കട. ദിനേശേട്ടാ...രണ്ടു ഡയറി മിൽക്ക് ഇങ്ങു എടുത്തേ"
"ഉത്തരവു കൊച്ചുതമ്പുരാട്ടി"
ആ ചേട്ടൻ ചിരിച്ചുകൊണ്ടു പോയി മിട്ടായി എടുത്തുകൊണ്ടു വന്നു. കാർത്തി ഒന്നും മിണ്ടിയില്ല.
"ഇതാണോ കീർത്തി മോളുടെ മാമന്റെ മോള്. എറണാകുളത്തു നിന്ന വന്ന...?"
"ആഹ്...അതെ"
അയാൾ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ച് ചിരിച്ചു.
"ഏട്ടാ...ഞങ്ങൾ കായലിന്റെ അവിടെ പോകുവാ. വരുന്നോ?"
ഇവൾക്കിത് എന്തിന്റെ കേടാ? ശ്ശെടാ...ഇനി ഇത് വരുമെന്ന് പറയോ?
ഉടൻ കാർത്തി കയ്യിൽ ഇരുന്ന ബുക്ക് അടച്ചു.
ഉടൻ കാർത്തി കയ്യിൽ ഇരുന്ന ബുക്ക് അടച്ചു.
"ദിനേശേട്ടാ...ഞാൻ പോകുവാണേ. വൈകുന്നേരം വരാം"
കാർത്തി പോയി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
കാർത്തി പോയി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ഹൊ...എവിടെയോ പോവുകയാ.
"കേറ് രണ്ടാളും. അവിടെ വരെ നടക്കണ്ട"
ഞാൻ ഇതു കേട്ട് അന്തം വിട്ടു നിന്നു.
ഞാൻ ഇതു കേട്ട് അന്തം വിട്ടു നിന്നു.
"ഇതിലോ?"
"അതിനെന്താ ചേച്ചി? നമുക്ക് മൂന്നു പേർക്കും ഇരിക്കാൻ പറ്റുമല്ലോ?"
അവൾ കേറി ഇരുന്നു. അവിടെയുള്ള ആളുകളൊക്കെ നോക്കുന്നുണ്ട്. പ്രത്യേകിച്ച് അവരുടെ ചെറിയച്ഛൻ.
പറഞ്ഞിട്ട് കേറാതെ ഇരുന്നാൽ എന്തു വിചാരിക്കും?
ആദ്യം മടിച്ചെങ്കിലും പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങു ബൈക്കിൽ കേറി.
ആദ്യം മടിച്ചെങ്കിലും പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങു ബൈക്കിൽ കേറി.
അങ്ങനെ ഞങ്ങൾ കായലിന്റെ തീരത്തു എത്തി. നല്ല കാറ്റുണ്ടായിരുന്നു അവിടെ.
"ദേ, ചേച്ചി...അവിടെ കണ്ടോ?"
അവൾ പറഞ്ഞ ഭാഗത്ത് നോക്കിയപ്പോൾ
നിറയെ താമരകൾ. അത് കായലിന്റെ ഓളങ്ങളിൽ പൊങ്ങുകയും താഴുകയും ചെയ്യുന്നുണ്ട്. നല്ല രസമുണ്ടായിരുന്നു കാണാൻ.
നിറയെ താമരകൾ. അത് കായലിന്റെ ഓളങ്ങളിൽ പൊങ്ങുകയും താഴുകയും ചെയ്യുന്നുണ്ട്. നല്ല രസമുണ്ടായിരുന്നു കാണാൻ.
പെട്ടന്ന് എനിക്ക് സ്വപ്നത്തെ പറ്റി ഓർമ വന്നു. അപ്പോൾ അതാ വന്നു കീർത്തിയുടെ ചോദ്യം.
" ചേച്ചിക്ക് വേണോ താമര?"
"വേണമെങ്കിൽ പറഞ്ഞാൽ മതി"
കാർത്തിയാണ്.
കാർത്തിയാണ്.
"ഏയ്...എനിക്കൊന്നും വേണ്ട. കിട്ടിയിട്ട് എന്ത് ചെയ്യാനാ? ഇങ്ങനെ കാണാനാ ഭംഗി"
"ചേച്ചി ഇന്ന് പാവാട അല്ലാത്തോണ്ട് അത് തട്ടി വീഴാൻ സാധ്യത ഇല്ല. അല്ലേ ഏട്ടാ?"
അവളെന്നെ കളിയാക്കി.
അവളെന്നെ കളിയാക്കി.
"വീഴാൻ വിധി ഉണ്ടേൽ ഏതു ഡ്രസ്സ് ഇട്ടാലും വീഴും മോളേ"
കാർത്തി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
കാർത്തി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
ഞാനൊന്നും മിണ്ടാതെ കായലിന്റെ തീരത്തൂടെ നടന്നു. പിന്നെ കീർത്തിയോട് പോകാമെന്നു പറഞ്ഞു.
"ചേച്ചിക്ക് മതിയായോ?"
"അതല്ല. നമ്മൾ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് കുറേ നേരമായില്ലേ. അതാ..."
"സീത മാമി വഴക്കു പറയുമെന്ന് പേടിച്ചിട്ടാണോ?"
ഞാനൊന്നു ജസ്റ്റ് ചിരിച്ചു.
ഞാനൊന്നു ജസ്റ്റ് ചിരിച്ചു.
പെട്ടന്ന് കാർത്തിക്കു ഒരു കാൾ വന്നു. അപ്പോൾ തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി. ഞങ്ങൾ വയൽ വഴി കയറി വീട്ടിലെത്തി.
കീർത്തി അടുക്കളയിലേക്കും ഞാൻ മുറിയിലേക്കും പോയി. കേറുന്നതിന് മുൻപ് കാർത്തിയുടെ റൂമിലേക്ക് ഒന്നു നോക്കി.
ആള് എന്തോ അത്യാവശ്യത്തിനു പോയതല്ലേ ഇപ്പോൾ വരില്ലായിരിക്കും എന്ന് വിചാരിച്ച് റൂമിലേക്ക് കയറാൻ കാല് എടുത്തു വെച്ചതും
ഡീ...എന്നൊരു വിളി. എന്റെ ഉള്ള ജീവൻ അങ്ങു പോയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാർത്തി.
ഡീ...എന്നൊരു വിളി. എന്റെ ഉള്ള ജീവൻ അങ്ങു പോയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാർത്തി.
"എവിടേക്കാണ് പോകുന്നെ?"
"ഏയ്...ഞാ..ൻ വെറുതെ... ഞാൻ പോട്ടെ?"
"എങ്ങോട്ട്?"
കാർത്തി എന്നെ തടഞ്ഞു.
കാർത്തി എന്നെ തടഞ്ഞു.
"നിനക്ക് എന്താ താമര വേണ്ടാത്തെ?"
"അത്...വേണ്ടാ..വേണ്ടാത്തോണ്ടാ" ഞാൻ വിക്കി പറഞ്ഞു.
"മ്മ്...ശെരി. നീ എന്നെയാണോ സ്വപ്നം കണ്ടു പേടിച്ചത്?"
കാർത്തിയുടെ ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.
"ഞാനെന്തിനാ ഇയാളെ കണ്ടു പേടിക്കുന്നെ?"
"ഇയാളോ?"
"അയ്യോ...സോറി ഏട്ടൻ"
"ഏട്ടാ എന്ന് ഇപ്പോ വിളിക്കണ്ട. വിളിക്കേണ്ട സമയം ആകുമ്പോൾ ഞാൻ പറയാം. ഇപ്പോൾ കാർത്തി എന്നു വിളിച്ചാൽ മതി"
"പേര് വിളിക്കാനോ? ആരേലും കേട്ടാൽ എന്ത് വിചാരിക്കും?"
"എന്നാൽ നീ ആരും കേൾക്കാതെ എന്നെ കാർത്തി എന്നു വിളിച്ചാൽ മതി കേട്ടോ"
കാർത്തി എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. എന്താ ഈ പുള്ളി ഇങ്ങനെയെന്ന് ആലോചിച്ച് ഞാൻ നിന്നു.
"നിന്റെ ഈ പേടി ഞാൻ മാറ്റി തരാം കേട്ടോ"
എന്നും പറഞ്ഞ് കാർത്തി എന്റെ മുഖം ഇടത്തോട്ട് തിരിച്ചു. എന്നിട്ട് വലത്തെ കവിളിൽ മൃദുവായി കടിച്ചു.
"ഇപ്പോൾ പേടി മാറിയോ?"
കാർത്തി എന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു.
എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ കാർത്തിയെ തന്നെ നോക്കി നിന്നു. ഇത് സ്വപ്നം അല്ലാലോ അല്ലേ樂.പെട്ടന്ന് ഞാനറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ കാർത്തിയെ തന്നെ നോക്കി നിന്നു. ഇത് സ്വപ്നം അല്ലാലോ അല്ലേ樂.പെട്ടന്ന് ഞാനറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
അപ്പോൾ കാർത്തിയുടെ കണ്ണുകൾ കൂടുതൽ തിളങ്ങുന്നതായി എനിക്ക് തോന്നി.
"താഴേക്ക് ചെല്ല്. അമ്മ അന്വേഷിക്കുന്നുണ്ട്"
കാർത്തി എന്റെ കവിളിൽ തട്ടി കൊണ്ടു പറഞ്ഞു.
പടികൾ ഇറങ്ങുമ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി. അവിടെ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു കാർത്തി എന്നു കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക തരം ഒരു ഫീലിംഗ് എനിക്ക് ഉള്ളിൽ തോന്നി.
എന്നിൽ പ്രണയം നാമ്പിട്ട നിമിഷമായിരുന്നു അതെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.
(തുടരും)
രചന: ഗ്രീഷ്മ.എസ്
(തുടരും)
രചന: ഗ്രീഷ്മ.എസ്
തുടർക്കഥകളിൽ പലർക്കും നോട്ടിഫിക്കേഷൻ കിട്ടുന്നില്ല എന്നൊരു പരാതി വരുന്നുണ്ട്....
പേജിലെ പോസ്റ്റുകൾ കൃത്യമായി ലൈക്ക്, കമന്റ് ചെയ്യുന്നവർക്ക് ന്യൂസ് ഫീഡിൽ തന്നെ കഥകൾ ലഭിക്കും... അങ്ങനെ ഉള്ളവർ കമന്റ് ഇടുമ്പോൾ അവർക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നുമുണ്ടെന്നു മനസ്സിലായി... നിങ്ങൾ വായിക്കുന്ന കഥകൾക്ക് ലൈക്ക് കമന്റ് ചെയ്യൂ... അപ്ഡേറ്റ് അപ്പോൾ തന്നെ ലഭിക്കുന്നതാണ്...
