എൻ ജീവൻ❤ ഭാഗം- 10
അത് വേറെ ആരുമല്ല.
കീർത്തിയായിരുന്നു... എങ്കിലും പേടിച്ചു പോയി. കാരണം, കാർത്തി എന്റെ കയ്യിൽ പിടിച്ചുകൊണ്ടായിരുന്നു സംസാരിച്ചു കൊണ്ട് നിന്നത്. കീർത്തിയെ കണ്ടതും ഞാൻ കൈ വലിച്ചു. അവൾ അത് കാണുകയും ചെയ്തു.
കീർത്തിയായിരുന്നു... എങ്കിലും പേടിച്ചു പോയി. കാരണം, കാർത്തി എന്റെ കയ്യിൽ പിടിച്ചുകൊണ്ടായിരുന്നു സംസാരിച്ചു കൊണ്ട് നിന്നത്. കീർത്തിയെ കണ്ടതും ഞാൻ കൈ വലിച്ചു. അവൾ അത് കാണുകയും ചെയ്തു.
ഇവൾ ഗൗരിയുടെ അടുത്ത് പോവുകയാണെന്ന് പറഞ്ഞിട്ട് പോയില്ലേ?!
ഞാൻ കീർത്തിയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു.
"നീ ഗൗരിയെ കാണാൻ പോയില്ലേ?"
"പോകാൻ പോയതാ. അപ്പോഴാ അമ്മ വിളിച്ചേ. ഏട്ടനോട് താഴെ വരാൻ പറയാൻ"
"ആഹ്...ഞാൻ വരാം"
കാർത്തി വേഗം സ്റ്റെപ് ഇറങ്ങാൻ പോയതും കീർത്തി കയ്യിൽ കേറി പിടിച്ചു.
"എന്റെ ഏട്ടൻ അവിടൊന്നു നിന്നേ"
"എന്താടി?"
"വാ...വന്ന് ഇവിടെ നിൽക്ക്"
എന്നും പറഞ്ഞ് അവൾ കാർത്തിയെ പിടിച്ച് എന്റെ അടുത്ത് നിർത്തി.
"എന്തായിരുന്നു ഇവിടെ രണ്ടു പേരും കൂടി? നല്ല സംസാരം ആയിരുന്നല്ലോ?"
ഞങ്ങളൊന്നും മിണ്ടാതെ പരസ്പരം നോക്കി.
"ഞാൻ ഒന്നും കാണുന്നില്ല എന്നാണോ രണ്ടാളും വിചാരിച്ചേ. ഈ കീർത്തി ഒന്നും അങ്ങനെ കാണാതെ ഇരിക്കില്ല മക്കളേ..."
"കീർത്തി...ഞാൻ..."
"രെച്ചു ചേച്ചി എന്നോട് മിണ്ടണ്ട. ഏട്ടന്റെ കാര്യം എനിക്ക് നേരത്തെ മനസ്സിലായതാ. പക്ഷേ, എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.
ചേച്ചിക്ക് എങ്കിലും എന്നോട് പറയാമായിരുന്നു...
കണ്ണടച്ച് പാലു കുടിക്കുന്നത് ആരും കാണില്ലാന്ന് വിചാരിച്ചോ കള്ളിപ്പെണ്ണ്"
ചേച്ചിക്ക് എങ്കിലും എന്നോട് പറയാമായിരുന്നു...
കണ്ണടച്ച് പാലു കുടിക്കുന്നത് ആരും കാണില്ലാന്ന് വിചാരിച്ചോ കള്ളിപ്പെണ്ണ്"
ഞാൻ ഒരു ഇളിച്ച ഒരു ചിരി ചിരിച്ചു.
"മോനെ കാർത്തി...."
"ആഹ്...അമ്മ വിളിക്കുന്നു. കള്ളക്കാമുകൻ ചെല്ല്"
അവളൊന്നു ആക്കി പറഞ്ഞു.
അവളൊന്നു ആക്കി പറഞ്ഞു.
കാർത്തി ചിരിച്ചു കൊണ്ട് അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തിട്ട് താഴേക്ക് പോയി.
"അതേ...അന്ന് ഞാൻ ഗൗരിയോട് പറഞ്ഞതൊക്കെ സത്യം തന്നെയാട്ടോ. രെച്ചു ചേച്ചി എന്റെ ഭാവി ഏട്ടത്തി തന്നെയാ. ഞാനത് ഉറപ്പിച്ചത് കഴിഞ്ഞ വർഷമാ"
"കഴിഞ്ഞ വർഷമോ? അതിനു ഞാൻ കഴിഞ്ഞ വർഷം വന്നില്ലാലോ"
"ഓഹ്...ഏട്ടൻ ചേച്ചിയെ സ്നേഹിക്കുന്ന കാര്യം ഞാൻ അപ്പോഴാ അറിഞ്ഞേ"
"അതെങ്ങനെ?"
ഞാൻ ആശ്ചര്യം കൊണ്ട് ചോദിച്ചു.
ഞാൻ ആശ്ചര്യം കൊണ്ട് ചോദിച്ചു.
"അതൊക്കെയുണ്ട്"
"പ്ലീസ് ഡി...പറയ്..."
"ചേച്ചി എന്നോട് പറഞ്ഞില്ലാലോ ഏട്ടന്റെ കാര്യം"
"സോറി ഡീ... ഇനി ഞാൻ നിന്നോടൊന്നും ഒളിക്കില്ല. പ്രോമീസ്..."
"മ്മ്...ശെരി...ശെരി. ഞാൻ പറയാം.
ഇവിടെ അച്ഛനും ഏട്ടനും മാത്രമേ ഫോൺ ഉള്ളു. അമ്മക്ക് എടുത്തു കൊടുക്കാമെന്നു അച്ഛൻ പറഞ്ഞതാ പക്ഷേ വേണ്ടെന്നു പറഞ്ഞു.
അച്ഛന്റേത് ഒരു പഴയ ഫോണാ. ഒരു നോക്കിയ സെറ്റ്. പക്ഷേ, ഏട്ടന്റെത് ടച്ച് ആണ്. കോളേജിൽ കേറിയപ്പോൾ തന്നെ ഏട്ടൻ മേടിച്ചായിരുന്നു.
വല്ലപ്പോഴും എനിക്ക് ഗെയിം കളിക്കാൻ തരുമായിരുന്നു. ഇപ്പോൾ കുറച്ചു മാസങ്ങളായി തരാതെ ആയിട്ട്.

കഴിഞ്ഞ ക്രിസ്മസ് അവധിക്ക്, ഒരു ദിവസം രാവിലെ അച്ഛനും ഏട്ടനും കൂടി പാടത്തു പോയ സമയം ഞാൻ അച്ഛന്റെ മൊബൈൽ എടുത്തു ഗെയിം കളിച്ചോണ്ടിരുന്നു. അപ്പോഴാണ് അമ്മ മുറികളൊക്ക അടിച്ചു വാരാൻ പറഞ്ഞെ.
ഞാൻ മൊബൈൽ താഴെ വെച്ചിട്ട് ആദ്യം ഏട്ടന്റെ മുറിയിൽ പോയി. മേശപ്പുറത്ത് മൊബൈൽ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. പക്ഷേ, മൊബൈൽ എടുത്തു നോക്കിയപ്പോൾ ലോക്ക് ഇട്ടേക്കുന്നു. നേരത്തെ ഒന്നും ഇട്ടിട്ടില്ലായിരുന്നു.
അന്ന് വൈകുന്നേരം ഏട്ടന് ചായ കൊടുക്കാൻ പോയപ്പോൾ ഏട്ടൻ മൊബൈലിൽ ലോക്ക് തുറക്കുകയായിരുന്നു. പുറകിൽ നിന്ന എന്നെ കണ്ടില്ല. ഞാൻ പെട്ടെന്ന് ചായ കൊടുത്തിട്ട് പോയി.
ഏട്ടൻ 'R' പോലെയാ ഫോണിൽ വരച്ചേ. പിറ്റേന്നും അവർ പോയപ്പോൾ ഞാൻ ഓടി ചെന്ന് ഏട്ടന്റെ മുറിയിൽ പോയി. ഭാഗ്യത്തിനു മൊബൈൽ അവിടെ ഉണ്ടായിരുന്നു.

ഏട്ടൻ വരച്ച പോലെ ഞാൻ ഫോണിൽ ചെയ്തു. ഉടൻ തന്നെ ലോക്ക് തുറന്നു. നോക്കിയപ്പോൾ ഒരു പെണ്ണിന്റെ ഫോട്ടോ വാൾപേപ്പർ ആയി ഇട്ടേക്കുന്നു. പക്ഷേ, പകുതിയെ ഉള്ളു. ഒരു കണ്ണിറുക്കുന്ന ഫോട്ടോ.
ഞാൻ ഉടനെ ഗാലറിയിൽ നോക്കി. അപ്പോൾ ഒരു ഫോൾഡറിൽ എന്റെ കണ്ണ് ഉടക്കി- 'Rechu'.
ഞാൻ ഓപ്പൺ ചെയ്തു നോക്കിയപ്പോൾ ചേച്ചിയുടെ ഫോട്ടോസ്"
"അതെങ്ങനെയാ കീർത്തി എന്റെ ഫോട്ടോസ് കാർത്തിയുടെ ഫോണിൽ വന്നേ?"
"ഏഹ്? കാർത്തിയോ?"
"അത്...എന്നോട് അങ്ങനെ വിളിക്കാനാ പറഞ്ഞെ"
"ഓഹോ..കൊള്ളാലോ"
"നീ അത് പറയ്...എങ്ങനെ കിട്ടി?"
"ആവോ...എനിക്കറിയില്ല. പക്ഷേ, ഈ ഫോട്ടോസ് ഞാൻ നേരത്തെ കണ്ടായിരുന്നു. രവി മാമൻ ക്രിസ്മസ്സിന്റെ പിറ്റേന്ന് വന്നിട്ടുണ്ടായിരുന്നു. അപ്പോൾ അമ്മ ചോദിച്ചായിരുന്നു രെച്ചു ചേച്ചിയുടെ ഫോട്ടോസ് വല്ലതും ഉണ്ടോ എന്ന്. അന്ന് കാണിച്ചു തന്നു"
"ആഹ്...കഴിഞ്ഞ ഓണത്തിനാ അച്ഛൻ പുതിയ ഫോൺ മേടിച്ചേ. അതിൽ ഞാൻ കുറേ സെൽഫീസ് എടുത്തായിരുന്നു.
ശ്ശെടാ...എന്നാലും ഫോട്ടോസ് എങ്ങനെ?"
ശ്ശെടാ...എന്നാലും ഫോട്ടോസ് എങ്ങനെ?"
"അതിപ്പോൾ ചേച്ചിക്ക് ഏട്ടനോട് ചോദിക്കാലോ. നിങ്ങളിപ്പോൾ കൂട്ടായില്ലേ?
ആഹ് പിന്നെ...ഞാൻ ഗാലറി മൊത്തം നോക്കിയാർന്നു വേറെ ഒരു പെണ്ണിന്റെയും ഫോട്ടോ കണ്ടില്ലാട്ടോ.
ഏട്ടന് ചേച്ചിയുടെ ഫോട്ടോ കണ്ടപ്പോൾ ഇഷ്ടമായി കാണുമെന്നു ഞാൻ വിചാരിച്ചു.
പിന്നെ, രെച്ചു ചേച്ചിയെ നേരിൽ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു ഏട്ടത്തി ആയി ചേച്ചി മതിയെന്ന്.

നിങ്ങൾ തമ്മിൽ നല്ല മാച്ചാട്ടോ"
അവളെന്റെ താടിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവൾ തിരിച്ചും ഒരു ഉമ്മ തന്നു.
"അയ്യോ...ഞാൻ ഗൗരിയുടെ അടുത്ത് പോകട്ടെ. എന്തോ കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞു"
കീർത്തി വേഗം താഴെ പോയി. കാർത്തിയുടെ ഫോണിൽ എന്റെ ഫോട്ടോസ് എങ്ങനെ വന്നുവെന്ന് ആലോചിച്ചുകൊണ്ട് ഞാൻ അവിടെ നിന്നു. പെട്ടന്ന്, കാർത്തിയുടെ റൂമിൽ കയറി മൊബൈൽ അവിടെ ഉണ്ടോന്നു നോക്കാൻ മനസ്സ് പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ മൊബൈൽ കട്ടിലിൽ കിടക്കുന്നു. കീർത്തി പറഞ്ഞപോലെ 'R' വരച്ചു. ഫോൺ അൺലോക്ക് ആയി.
ശെരിയാണ് എന്റെ ഫോട്ടോസ് ഉണ്ട്.
ഞാൻ ഓണത്തിനും അല്ലാതെയും എടുത്ത ഫോട്ടോസ്.
ശെരിയാണ് എന്റെ ഫോട്ടോസ് ഉണ്ട്.
ഞാൻ ഓണത്തിനും അല്ലാതെയും എടുത്ത ഫോട്ടോസ്.
"വാൾപേപ്പർ ആയി ഇട്ടേക്കുന്ന ഫോട്ടോ നിന്റെ ഒപ്പം എടുത്ത സെൽഫി ആണ്"
"എന്റെ ഒപ്പമോ?"
"മ്മ്...നമ്മൾ ഓണത്തിന് എന്റെ വീട്ടിൽ നിന്നും എടുത്തത്. നിന്നെ ക്രോപ് ചെയ്തേക്കുന്നു"
"ഓഹ്...എന്നിട്ട് നീ കാർത്തിയോട് ചോദിച്ചോ?"
"ആഹ്...ചോദിച്ചു.. പക്ഷേ, അന്നല്ല"
ഫോട്ടോസൊക്കെ നോക്കി കഴിഞ്ഞ് ഞാൻ തിരിച്ചു കട്ടിലിൽ തന്നെ ഫോൺ വെച്ചു. അപ്പോഴേക്കും കാർത്തി വന്നു.
"എന്താണ് ഇവിടെ?"
"ഏയ്...ഒന്നു..ല്ല..വെറുതെ..ഈ മുറി നേരെ കണ്ടില്ലല്ലോ..ചുമ്മാ കേറി നോക്കിയതാ"
"ഓഹോ...ആഹ് നോക്കി വെച്ചോ. ഭാവിയിൽ കിടക്കേണ്ട മുറിയാ"
കാർത്തി അങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് എനിക്ക് ചെറുതായി നാണം വന്നു. ഞാൻ അപ്പോൾ തന്നെ പുറത്തിറങ്ങി.
താഴെ ചെന്നപ്പോൾ കീർത്തി അടുക്കളയിൽ ഉണ്ട്. എന്നെ കണ്ടതും അടുത്ത് വന്നു.
താഴെ ചെന്നപ്പോൾ കീർത്തി അടുക്കളയിൽ ഉണ്ട്. എന്നെ കണ്ടതും അടുത്ത് വന്നു.
"ചേച്ചി ഏട്ടനോട് ചോദിച്ചോ?"
"ഏയ്...ഇല്ല...പക്ഷേ, ഞാൻ മൊബൈൽ എടുത്തു നോക്കി. നീ പറഞ്ഞത് ശെരിയാ ഫോട്ടോസ് ഉണ്ട്"
"അതെന്താ ചോദിക്കാത്തെ?"
"സമയം ഉണ്ടല്ലോ...പതിയെ ചോദിക്കാം"
പിറ്റേന്ന് രാവിലെ അടുക്കളയിൽ അമ്മായിയോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കീർത്തി എന്നെ പെട്ടന്ന് വെളിയിൽ പിടിച്ചു കൊണ്ടു പോയി.
"അതേ...ചേച്ചിയെ വിളിച്ചുകൊണ്ടു വരാൻ പറഞ്ഞു ഏട്ടൻ"
"എവിടേക്ക്?"
"വയലിന്റെ അവിടെ"
"എന്തിനാ?"
"ആഹ്...അതൊന്നും അറിയില്ല. പെട്ടന്ന് വരാൻ പറഞ്ഞിട്ടാ ഇപ്പോൾ പോയത്.
അമ്മേ...ഞങ്ങൾ വയലിന്റെ അവിടെ പോകുവാണേ..."
അമ്മേ...ഞങ്ങൾ വയലിന്റെ അവിടെ പോകുവാണേ..."
അങ്ങനെ ഞങ്ങൾ വയലിൽ എത്തി. അവിടെ അതാ കയ്യിൽ താമരയും പിടിച്ച് കാർത്തി നിൽക്കുന്നു. രണ്ടെണ്ണമേ ഉള്ളു. അത് എനിക്കും കീർത്തിക്കും തന്നു.
"അതേ...നിങ്ങൾ സംസാരിച്ചു കഴിഞ്ഞിട്ട് ചേച്ചി അവിടെ വാഴത്തോട്ടത്ത് വന്നാൽ മതിട്ടോ. ഞാൻ അവിടെ കാണും"
എന്നും പറഞ്ഞ് കീർത്തി എനിക്ക് റ്റാറ്റാ തന്നിട്ട് പോയി. എനിക്കെന്തോ കീർത്തി പോയപ്പോൾ ചെറുതായി പേടി തോന്നി.
"ഡീ...നീ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ? എന്റെയൊപ്പം നിൽക്കാൻ പേടിയാണോ?"
"ഇല്ല...പക്ഷേ, ആരേലും കണ്ടാൽ..."
"ഇവിടെ എപ്പോഴും ആളുകളൊന്നും വരില്ല. വന്നാലും ഞാൻ നോക്കിക്കോളാം. പോരെ?"
ഞാൻ തലയാട്ടി.
ഞാൻ തലയാട്ടി.
"പിന്നെ, വാ...നടക്ക്"
ഞാനും കാർത്തിയും വയൽ വരമ്പിലൂടെ നടന്നു. വയൽ കഴിഞ്ഞാൽ ഒരു കരിങ്കൽ കൊണ്ടൊരു ചെറിയ ബേസ്മെന്റ് കെട്ടിയിട്ടുണ്ട്. അവിടെ ഇരുന്നാൽ വയലെല്ലാം കാണാം. കാർത്തിയും ഞാനും അവിടെ ഇരുന്നു.
രെച്ചു...നിന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ? വീട്ടിൽ വെച്ചെന്നും ചോദിക്കാൻ പറ്റിയില്ല"
"എന്താ?"
"പറയുമോ? അതാണ് എന്റെ ചോദ്യം"
"മ്മ്...പറയാം"
"അതേ...അന്ന് നീ സ്വപ്നം കണ്ട് പേടിച്ചെന്ന് കീർത്തി പറഞ്ഞില്ലേ. നീ അന്ന് എന്താ കണ്ടത്?"
"അത്...അത് പിന്നെ ഒന്നുല്ല. എനിക്ക് ശെരിക്ക് ഓർമയില്ല"
"ഡീ...നീ സത്യം പറയോ എന്നാ ഞാൻ ആദ്യം ചോദിച്ചേ. മര്യാദക്ക് പറയ്"
കള്ളം പറഞ്ഞാൽ ഏൽക്കില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ ഒരു വിധത്തിൽ ആ സ്വപ്നം പറഞ്ഞു.
കാർത്തി ഇത് കേട്ടതും പൊട്ടിച്ചിരിച്ചു.
കള്ളം പറഞ്ഞാൽ ഏൽക്കില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ ഒരു വിധത്തിൽ ആ സ്വപ്നം പറഞ്ഞു.
കാർത്തി ഇത് കേട്ടതും പൊട്ടിച്ചിരിച്ചു.
"ആഹ്...കൊള്ളാലോ...നീ വെളുപ്പിനെ ആണോ കണ്ടേ? താമര ഇപ്പോഴാണ് തരാൻ പറ്റിയത്. അല്ലേ?
എന്നും പറഞ്ഞ് വീണ്ടും ചിരി.
എന്നും പറഞ്ഞ് വീണ്ടും ചിരി.
"അത് വിട്. കീർത്തി പറഞ്ഞപ്പോൾ മോന് വല്ലതും മനസ്സിലായോ? കറക്റ്റ് ആയി കവിളിൽ കടിച്ചിട്ട് പേടി മാറിയോ എന്നു ചോദിച്ചേക്കുന്നു"
"കീർത്തി പറഞ്ഞില്ലേ നീ കവിൾ പൊത്തി പിടിച്ചിരുന്നു എന്നു. അത് പറഞ്ഞപ്പോൾ നീ എന്നെ ഇടം കണ്ണിട്ട് നോക്കിയില്ലേ? ജസ്റ്റ് ഒന്നു ഊഹിച്ചതാ"
"ഞാൻ അതിശയിച്ചു പോയി. ഹ്മ്മ്...പിന്നെ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"
"മ്മ്...ചോദിക്ക്"
"എന്റെ ഫോട്ടോസ് എങ്ങനെയാ മോന്റെ ഫോണിൽ വന്നേ?"
"ഏഹ്? ഇതൊക്കെ എപ്പോൾ കണ്ടുപ്പിടിച്ചു?
"അതൊക്കെ കണ്ടുപ്പിടിച്ചു. മോൻ പറയ്"
കാർത്തി ചിരിച്ചു കൊണ്ട് എണീറ്റു. എന്നിട്ട് ഒരു നിമിഷം മൗനമായി നിന്നു.
"ദേ...അവിടെ കണ്ടോ? വയലിന്റെ ആ സൈഡ്? അവിടെ ഇപ്പോൾ നികത്തി ഇട്ടേക്കുവാ. അവിടെയാ നീയെന്നെ തള്ളിയിട്ടത്"
"ഹോ...അതൊക്കെ കൃത്യമായിട്ട് ഓർമ ഉണ്ടോ? ആഹ്...ഓർമ ശക്തി കൂടുതൽ ഉള്ള കാര്യം ഞാനങ്ങു മറന്നു. അതും ഫോട്ടോസും തമ്മിൽ എന്ത് ബന്ധം?"
"ഓഹ്...ഞാനൊന്നു പറയട്ടെടി...
ഞാൻ നേരത്തെ പറഞ്ഞില്ലേ, ആ വർഷം കഴിഞ്ഞ് പിന്നെയുള്ള വെക്കേഷനിൽ നീ വരുന്നതും കാത്തിരുന്നു. പക്ഷേ, നീ വന്നില്ല.
ഞാൻ നേരത്തെ പറഞ്ഞില്ലേ, ആ വർഷം കഴിഞ്ഞ് പിന്നെയുള്ള വെക്കേഷനിൽ നീ വരുന്നതും കാത്തിരുന്നു. പക്ഷേ, നീ വന്നില്ല.
നിന്റെ ഈ കവിളും ചിരിയുമായിരുന്നു മനസ്സിൽ. രവി മാമനോട് ചോദിക്കുമായിരുന്നു നീ എന്താ വരാത്തെ എന്ന്.
പിന്നെ, കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സീതമ്മയും കൂടി മാമന്റെ ഒപ്പം വരാൻ തുടങ്ങി"
പിന്നെ, കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സീതമ്മയും കൂടി മാമന്റെ ഒപ്പം വരാൻ തുടങ്ങി"
"ആഹാ...മോനും സീതമ്മ എന്നാണോ വിളിക്കുന്നെ?"
"മ്മ്...നീ അങ്ങനെയാ വിളിക്കുന്നതെന്ന് അവർ പറഞ്ഞു.
സീതമ്മ വരാൻ തുടങ്ങിയതു മുതൽ നിന്റെ സ്വഭാവം ഞാൻ മനസ്സിലാക്കി. നിന്റെ വാശിയും ദേഷ്യവും പിന്നെ നിനക്ക് വിജയ്യോടുള്ള ഭ്രാന്ത് വരെ.
രണ്ടു പേർക്കും നിന്നെ കുറിച്ച് പറയാനേ നേരം ഉള്ളു. അപ്പോഴൊക്കെ കൊതിച്ചു നിന്നെ കാണാൻ. അതെങ്ങനെയാ രണ്ടു പേർക്കും ഉള്ളത് പഴയ ഫോൺ.
നിന്റെ ഫോട്ടോ കൊണ്ടുവരാൻ അമ്മ എപ്പോഴും പറയും. പക്ഷേ, രണ്ടു പേരും മറക്കും.

അങ്ങനെയിരിക്കെ മാമൻ എന്തോ അത്യാവശ്യത്തിനു ഇവിടെ കഴിഞ്ഞ ഡിസംബറിൽ വന്നായിരുന്നു. പുതിയ മൊബൈൽ മേടിച്ച കാര്യം പറഞ്ഞു. എന്നിട്ട് നിന്റെ ഫോട്ടോസൊക്കെ എല്ലാർക്കും കാണിച്ചു കൊടുത്തു. അവരുടെ കൂട്ടത്തിൽ ഞാനും ജസ്റ്റ് കണ്ടു. നേരെ കാണാൻ പറ്റിയില്ല. നിന്റെ കവിൾ മാത്രം നല്ലതു പോലെ നോക്കി.
ഞാൻ എങ്ങനെ മൊബൈൽ ചോദിക്കും എന്ന് വിചാരിച്ചു നിന്നപ്പോഴാണ് മാമൻ തന്നെ ഇങ്ങോട്ട് മൊബൈൽ തന്നിട്ട് ഇതിൽ ഏതോ ആപ്പിന്റെ കാര്യം ശെരിയാക്കി തരുമോ എന്ന് ചോദിച്ചത്.
മനസ്സിൽ ഒരായിരം ലഡു പൊട്ടിയ നിമിഷമായിരുന്നു അത്.

ഇത് ശെരിയാക്കാൻ കുറച്ചു ടൈം എടുക്കും എന്റെ ഫോണിൽ നോക്കി ചെയ്തു തരാമെന്നു പറഞ്ഞ് ഞാൻ റൂമിൽ പോയി. അവിടെ വെച്ച് ഞാൻ ബ്ലൂടൂത്ത് വഴി നിന്റെ ഫോട്ടോസ് എന്റെ ഫോണിലേക്ക് മാറ്റി. പിന്നെ മാമൻ പറഞ്ഞ കാര്യം ശെരിയാക്കിയിട്ട് ഫോൺ തിരികെ കൊടുത്തു"
"എടാ...ഭയങ്കരാ...മോൻ ആള് കൊള്ളാലോ"
കാർത്തി എന്നെ നോക്കി ചിരിച്ചു.
കാർത്തി എന്നെ നോക്കി ചിരിച്ചു.
"പിന്നെ, അന്ന് രാത്രി നിന്റെ ഫോട്ടോസും നോക്കി കിടന്നു. ആദ്യം കണ്ണിൽ ഉടക്കിയത് നീ കണ്ണിറുക്കി കൊണ്ടുള്ള സെൽഫി ഇല്ലേ നിന്റെ കൂട്ടുകാരിയുടെ കൂടെ ഉള്ളത്. ആ ഫോട്ടോ എനിക്ക് നല്ല ഇഷ്ടപ്പെട്ടു.
എല്ലാ ഫോട്ടോസും മാറി മാറി നോക്കി കിടന്നു.
പിന്നീട് ഇവിടെ വന്നിരുന്ന് കുറച്ചു സമയം ഫോട്ടോസ് നോക്കും. അന്നത്തെ സംഭവം ഓർക്കും. അങ്ങനെ അങ്ങനെ...."
എല്ലാ ഫോട്ടോസും മാറി മാറി നോക്കി കിടന്നു.
പിന്നീട് ഇവിടെ വന്നിരുന്ന് കുറച്ചു സമയം ഫോട്ടോസ് നോക്കും. അന്നത്തെ സംഭവം ഓർക്കും. അങ്ങനെ അങ്ങനെ...."
"അതെന്താ ഇത്രക്ക് എന്നെ ഇഷ്ടപ്പെടാൻ കാരണം?"
"എന്തോ ഒരു രസം തോന്നി അന്ന് നിന്നെ കണ്ടപ്പോൾ. ആ രസം ലൈഫ് ഫുൾ ആയി വേണമെന്ന് തോന്നി. ഞാൻ ആദ്യമായി ഉമ്മ വെക്കാൻ ആഗ്രഹിച്ച കവിൾ എനിക്ക് മാത്രം സ്വന്തമായിരിക്കണം എന്നൊരു ഇത്"
"ആഹാ...എന്നിട്ട്"
"എന്നിട്ടെന്താ, അന്ന് നീ വരുന്നതിന്റെ തലേദിവസം ഉറക്കം വന്നേയില്ല. നേരിട്ട് കാണുമ്പോൾ എങ്ങനെയായിരിക്കും എന്നു ആലോചിച്ചു കിടന്നു.
നിന്നെ നേരിൽ ആ പട്ടുപ്പാവാടയിൽ കണ്ടപ്പോൾ ആദ്യമായി കണ്ടത് പോലെ തോന്നി. ഹോ...ആ നേരത്ത് നെഞ്ചിനകത്ത് ഉണ്ടായ ഒരു സ്പാർക്ക്. കാത്തിരുന്ന ആളിതാ മുന്നിൽ നിൽക്കുന്നു.
അവിടെയപ്പോൾ കൂടുതൽ സമയം നിൽക്കാൻ പറ്റാത്തോണ്ടാ ഞാൻ പെട്ടന്ന് ബൈക്ക് എടുത്തു പോന്നെ.
നേരെ ഇവിടെ വന്നാ ഇരുന്നേ"

"എന്റമ്മേ...ഞാനുണ്ടോ അറിയുന്നു ഇങ്ങനെയൊരു ആള് എന്നെ കാത്തിരിക്കുന്നുണ്ടെന്ന്"
"ആഹ്...അറിയണമെങ്കിലേ വല്ലപ്പോഴും ഇങ്ങോട്ട് വരണം"
"ഈൗ...അതേ...പണ്ടൊക്കെ പേടിച്ചിട്ടാ ഞാൻ വരാതെ ഇരുന്നത്. അന്ന് തള്ളിയിട്ട ചെക്കൻ വല്ലതും എന്നെ കണ്ടാലോ എന്ന് കരുതിയിട്ട്. ഇപ്പോൾ വന്നപ്പോൾ ചെറുതായി ഒരു സമാധാനം ഉണ്ടായിരുന്നു"
"പക്ഷേ, നീ ഒരിക്കലും വിചാരിച്ചില്ല അല്ലേ അത് ഈ ഞാനായിരിക്കുമെന്ന്"
എന്നും പറഞ്ഞ് കാർത്തി ചിരിയോ ചിരി.
എന്നും പറഞ്ഞ് കാർത്തി ചിരിയോ ചിരി.
"അല്ലാ...എനിക്ക് വേറെ ലൈൻ ഉണ്ടായിരുന്നെങ്കിലോ?"
"നിന്റെ സ്വഭാവം അനുസരിച്ച് അങ്ങനെ ഒന്നും കാണില്ലായിരിക്കും എന്ന് എന്റെ മനസ്സ് പറഞ്ഞു"
"ഓഹോ..."
"മ്മ്...പിന്നെ, ഫോട്ടോസിന്റെ കാര്യം നിന്നോട് പറഞ്ഞത് കീർത്തി അല്ലേ?"
"അതെ...മനസ്സിലായോ?"
"ആഹ്...നിന്റെ ഫോട്ടോസ് എന്റെ ഫോണിൽ ആക്കിയ ശേഷം ഞാൻ ലോക്ക് ഇട്ടായിരുന്നു. അതുകൊണ്ടു ചിലപ്പോഴൊക്കെ പുറത്തു പോകുമ്പോൾ ഞാൻ മൊബൈൽ വീട്ടിൽ വെച്ചിട്ട് പോകുമായിരുന്നു.
ഞാൻ എപ്പോഴോ മൊബൈൽ കയ്യിൽ എടുത്ത സമയത്ത് എന്റെ അടുത്ത് വന്നായിരുന്നു. അന്നൊന്നും മിണ്ടാതെ പോയി. സാധാരണ ഗെയിം കളിക്കാൻ ചോദിക്കുന്നവളാ. ഞാൻ അൺലോക്ക് ചെയ്തത് കണ്ടായിരിക്കും"
ഞാൻ എപ്പോഴോ മൊബൈൽ കയ്യിൽ എടുത്ത സമയത്ത് എന്റെ അടുത്ത് വന്നായിരുന്നു. അന്നൊന്നും മിണ്ടാതെ പോയി. സാധാരണ ഗെയിം കളിക്കാൻ ചോദിക്കുന്നവളാ. ഞാൻ അൺലോക്ക് ചെയ്തത് കണ്ടായിരിക്കും"
"എന്റെ പൊന്നോ...മോൻ പോലീസ് ആയതു തന്നെ. നല്ല ഓർമ ശക്തിയുമുണ്ട് കാര്യങ്ങൾ ഊഹിച്ചെടുക്കാൻ ഉള്ള കഴിവും ഉണ്ട്"
"ആഹ്...ഭാവിയിൽ കേസൊക്കെ തെളിയിക്കേണ്ടത് അല്ലേ? പിന്നെ, ഇതൊക്കെ എന്ത് വെറും നിസ്സാരം"
കാർത്തി എന്നെ കണ്ണിറുക്കി കാണിച്ചു.
കാർത്തി എന്നെ കണ്ണിറുക്കി കാണിച്ചു.
"മ്മ്... പിന്നെ, അന്ന് കീർത്തി വരാൻ വൈകിയിരുന്നെങ്കിൽ മോൻ എന്നെ ഉമ്മ വെക്കുമായിരുന്നോ?"
"അത്...അന്ന് നിന്നെ പെട്ടന്ന് അടുത്ത് കിട്ടിയപ്പോൾ ഞാൻ പോലും അറിയാതെ പറ്റിപ്പോയതാ"
"ആഹാ... കൊള്ളാം..."
"മ്മ്... നിനക്കെന്നെ ഇഷ്ടമായെന്ന് അറിയാം. പക്ഷേ, നിന്റെ നാവിൽ നിന്ന് ഇതുവരെ ഞാൻ കേട്ടില്ല. കേൾക്കാനുള്ള കൊതി കൊണ്ട് പറഞ്ഞതാ"
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
"ഓഹ്...പറയുന്നില്ലേൽ വേണ്ട. ഞാൻ നിർബന്ധിക്കുന്നില്ല. ഇതൊക്കെ പറയിപ്പിക്കേണ്ടത് അല്ലാലോ"
"സോറി..."
"സോറിയൊന്നും എനിക്ക് കേൾക്കണ്ട എന്നു നേരത്തെ പറഞ്ഞതാ. ഇവിടെ നിന്നും പോകുന്നതിനു മുൻപ് എങ്കിലും കേട്ടാൽ കൊള്ളാമെന്നുണ്ട്"
ഞാൻ കാർത്തിയെ നോക്കി ഇരുന്നു.
"വാ...പോകാം..."
കാർത്തി പോകാൻ ഒരുങ്ങി. ഇത് കേട്ടതും ഞാൻ പെട്ടന്ന് ചാടി എണീറ്റു. എന്നിട്ട് കാർത്തിയെ തടഞ്ഞു.
"പിണങ്ങി പോകല്ലേ...നിൽക്ക്"
കാർത്തി എന്റെ മുഖത്ത് നോക്കാതെ കയ്യും കെട്ടി തിരിഞ്ഞു നിന്നു. ഞാൻ പിടിച്ചു നേരെ നിർത്തി. കയ്യൊക്കെ താഴ്ത്തി വെപ്പിച്ചു.
"എന്റെ ഉള്ളിൽ ഇതു വരെ തോന്നാത്ത ഒരു ഫീലിംഗ്സ് തന്നത് മോനാണ്. അത് പ്രണയമാണെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. അന്ന് എന്നോട് പിണങ്ങി നടന്ന ദിവസങ്ങളിൽ ഞാൻ നേരെ ഉറങ്ങിയിട്ടില്ല. ചില സമയത്ത് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറയുമായിരുന്നു.
ഈ മുഖത്തെ ചിരി കാണാതെ ഉറക്കം വരാതെ ആയി. ഇനിയങ്ങോട്ട് എന്റെ ജീവിതത്തിൽ ഈ മുഖം മാത്രം മതി. വേറെ ഒരാളെയും എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.
ഇപ്പോൾ എന്നിൽ തുടിക്കുന്ന ജീവൻ ആണ് കാർത്തി. എനിക്ക് ജീവനാണ്. എൻ ജീവൻ❤

എന്നും പറഞ്ഞ് ഞാൻ കാർത്തിയെ കെട്ടിപ്പിടിച്ചു.
(തുടരും)
Plz ലൈക്ക് കമന്റ് ചെയ്യൂ...
രചന: ഗ്രീഷ്മ. എസ്
(തുടരും)
രചന: ഗ്രീഷ്മ. എസ്