എന്റെ ടീച്ചറെ എന്റെ ഭാര്യയാട്ടോ
"എന്താ നിന്റെ ഉദ്ദേശം?? ഇനിയെപ്പോഴാ കല്ല്യാണം ?? "
അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് വായിച്ചുകൊണ്ടിരുന്ന ബുക്കിൽ നിന്നും കണ്ണെടുത്തത്. എന്നത്തെയുംപോലെയല്ല ഇന്ന് നല്ല ദേഷ്യത്തിലായിരുന്നു ആ ചോദ്യം.
"ഒരു ജോലി കിട്ടിയിട്ട് മതി അമ്മേ എനിക്ക് കല്ല്യാണം. "
അത് പറഞ്ഞു മുഴുവിക്കുംമുമ്പേ അമ്മ പറഞ്ഞു തുടങ്ങിയിരുന്നു
"വയസ്സ് എത്രായി എന്നാ പെണ്ണിന്റെ വിചാരം.. ഇനി പഠിപ്പും ജോലിയെല്ലാം കല്ല്യാണം കഴിഞ്ഞുമതി. നല്ലൊരു ആലോചന വന്നിട്ടുണ്ട് പയ്യൻ അഹമ്മദാബാദിൽ ആണ് നിന്നെ കണ്ടിഷ്ട്ടമായതാണ്. അന്വേഷിച്ചപ്പോൾ എന്തുകൊണ്ടും ഇതൊരു നല്ല ആലോചനയാണ്. ഞങ്ങളിതങ്ങു ഉറപ്പിച്ചു ."
"ഉറപ്പിച്ചോളു ഞാൻ ഓക്കേയാ.. "
വേണ്ട എന്ന് പറഞ്ഞു കാത്തിരിക്കാൻ പാകത്തിൽ എനിക്ക് ആരും ഉണ്ടായിരുന്നില്ല.. പിന്നെ ഉണ്ടായിരുന്നത് ഒരു ക്രഷ് ആയിരുന്നു പണ്ട് കോളേജിൽ പഠിപ്പിക്കാൻ വന്ന സാറിനോടായിരുന്നു, പുള്ളി ഇപ്പൊ എവിടേയാന്നെന്നു ദൈവത്തിനു മാത്രേ അറിയൂ... വായിച്ചുകൊണ്ടിരുന്ന ബുക്ക് അടച്ച് താഴേക്ക് പോയി..
എന്നാലും പയ്യൻ എവിടെ വെച്ചായിരിക്കും എന്നെ കണ്ടിട്ടുണ്ടാവ??? ആവോ ആർക്കറിയാം..?? ഏതെങ്കിലും കല്യാണത്തിനുപോയപ്പോൾ ആവും. അല്ലെങ്കിലും ഈ കല്യാണങ്ങൾക്കുപോയാലുറപ്പല്ലേ കൂടെ ഒരു കല്യാണാലോചനയും. ചില കടകളിൽ കാണുന്ന പോലെ ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നുപറയുന്നപോലെ..
എന്തായാലും ഞാനറിയാതെ ഇവിടെയെല്ലാവരും എന്റെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞിരുന്നു എന്ന് താഴെ പോയപ്പോൾ മനസ്സിലായി.. എനിക്കും വലിയ പ്രശ്നമൊന്നും തോന്നിയില്ല കല്യാണംകഴിഞ്ഞ ഫ്രണ്ട്സെല്ലാം ഫോട്ടോ ഇട്ട് വെറുപ്പിക്കുമ്പോ ഞാനും ആലോചിച്ചിട്ടുണ്ട് എനിക്കും ഒരു ഒരാളുണ്ടായെങ്കിൽ എന്ന്. ഇനിയിപ്പോ മാര്യേജ് കഴിഞ്ഞാൽ ഫുൾ ഒരുമിച്ചുള്ള ഫോട്ടോ ഇട്ട് ഷോ കാണിക്കലോ. അതുമാലോചിച്ചു ഇരിക്കുമ്പോഴാണ് മനസ്സിലൊരു കൊള്ളിയാൻ മിന്നിയത്
അയ്യോ ഈ കെട്ടാൻ പോവുന്ന പയ്യന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലല്ലോ..
നേരെ അടുക്കളയിൽ പോയി അമ്മയോട് ചോദിച്ചു
"അല്ല അമ്മേ ഈ പയ്യൻ കാണാൻ എങ്ങനെയാ? ഈ പെണ്ണുകാണൽ എന്നാ?? "
"ചെറുക്കന് രണ്ടു മാസമേ ലീവൊള്ളൂ അപ്പൊ പിന്നെ പെണ്ണുകാണൽ ചടങ്ങൊന്നുമില്ല.. പിന്നെ ആ പയ്യൻ നിന്നെ കണ്ടിട്ടുണ്ടെന്ന അവർ പറഞ്ഞത് അവർക്കെല്ലാം നിന്നെ ഇഷ്ടമായി..അതുമല്ല അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകനാ. ഞങ്ങളിതു വാക്കാലെ ഉറപ്പിച്ചു മോളെ. "
"ആഹാ അതുകൊള്ളാം..അപ്പൊ എനിക്ക് പയ്യനെ കാണണ്ടേ.?? സംസാരിക്കണ്ടേ..?? എനിക്കിഷ്ടപ്പെടണ്ടേ?? "
"എന്റെ മീനു നീയൊന്നു അടങ്ങ്. അവനത്രക്ക് മോശമൊന്നുമല്ല കാണാൻ നിനക്കിഷ്ടപെടും.. ഇനിയിപ്പോ നിനക്ക് കാണണമെങ്കിൽ മോനുന്റെ ഫോണിൽ ഫോട്ടോ ഉണ്ട്. നീ പോയി നോക്കിക്കോളൂ. സംസാരിക്കാൻ അവൻ നിന്നെ വിളിച്ചോളും.. പിന്നെ അടുത്തമാസം അവൻ വരുമ്പോൾ കാണാമല്ലോ.. "
ചെക്കനെ കാണാനുള്ള തിടുക്കം കൊണ്ട് അവിടന്ന് വേഗം അനിയന്റെ റൂമിലേക്ക് വച്ചുപിടിച്ചു.. അവനവിടെ ലാപ്പിൽ നല്ല ഗെയിമിംഗ് ആണ്..
അവനെ ശല്യം ചെയ്യാതെ വേഗം ഫോണെടുത്തു ലോക്ക് തുറക്കാൻ നോക്കിയപ്പോൾ പിൻ ഇൻകറക്ട്. ഇനിയിപ്പോ രക്ഷയില്ല അവനോട് തന്നെ ചോദിക്കാം
"ഡാ മോനു ആ പയ്യന്റെ ഫോട്ടോ കാണിച്ചേ നിന്റെ ഫോണിലാന്നെന്നു അമ്മ പറഞ്ഞല്ലോ വേഗം കാണിക്ക്. "
" ഏതു പയ്യൻ? "
"ഓ അവനൊന്നും അറിയാത്തപ്പോലെ.. എന്നെ കല്യാണം കഴിക്കാൻ പോവുന്ന പയ്യന്റെ ഫോട്ടോ "
"ചേച്ചിക്ക് ഇപ്പൊ ആ ഫോട്ടോ കാണിച്ചുതരില്ല നേരിട്ട് കാണാം അടുത്ത മാസം..ഇനിയിപ്പോ 2 ആഴ്ചയല്ലേ ഉള്ളു.. ചേച്ചി വണ്ടർ അടിച്ചു നിൽക്കണം എന്റെ അളിയനെ കാണുംപ്പോൾ "
" ഡാ കളിക്കാതെ ഫോട്ടോ താടാ.. ഇനി വല്ല കിളവനും ആണോ ന്റെ ദൈവമേ.. സത്യം പറയടാ.. "
"ചേച്ചി പേടിക്കണ്ട വയസ്സനല്ല.. ചേച്ചിയേക്കാൾ 2 വയസ് കുടുതലാണെന്നേ ഉള്ളു... അപ്പൊ ഫോട്ടോ ഇല്ല നേരിട്ട് കാണ്ടമതി.. ചേച്ചിയെ കണ്ടിട്ടുണ്ടെന്ന ചേട്ടൻ പറഞ്ഞത് ചേച്ചിയും കണ്ടിട്ടുണ്ട് നന്നായൊന്നു ആലോചിച് നോക്ക്.. "
അവൻ ഫോട്ടോ തരുന്ന ലക്ഷണമില്ല.. ഇനിയേതായാലും ചെക്കനോട് തന്നെ നേരിട്ട് ചോദിക്കാം വിളിക്കുമ്പോൾ.
എന്നാലും ഇതാരാ ആളെന്ന് ഓർത്തു ഒരു പിടിയും കിട്ടിയില്ല പുറത്ത് പഠിച്ചതുകൊണ്ട് അച്ഛന്റെ ഫ്രണ്ട്സിനെയോ മക്കളെയോ അറിയില്ല പിന്നെ ആകെ ഇവിട ജോലി ചെയ്തത് 1 വർഷം അതും പോളിയിലെ ടീച്ചർ ആയിട്ട് അത് കഴിഞ്ഞിപ്പോ 3 വർഷമായി. അപ്പോഴും അച്ഛന്റെ ഫ്രണ്ടിന്റെ മകൻ എന്നാ രീതിയിൽ ആരെയും പരിചയമില്ലലോ..
അങ്ങനെ ആലോചിച്ചു ഒരു പിടിയും കിട്ടാതെയായപ്പോൾ ഞാൻ തന്നെ നിർത്തി.. ഇനി ചെക്കന്റെ വിളിക്കായി കാത്തിരുന്നു.. ആ കാത്തിരിപ്പിനിടയിൽ അമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞു ചെക്കന്റെ പേര് ജിതിൻ എന്നാണെന്നു.. ഫേസ്ബുക്കിൽ സെർച്ച് ചെയ്തപ്പോ പണ്ട് പോളിയിൽ പഠിപ്പിച്ച ജിതിനെ കണ്ട് വേറെ ജിതിനെയൊന്നും മാച്ച് ആയി കിട്ടിയില്ല...ഇനിയാവനങ്ങാനും ആവുമോ അവൻ എന്നെക്കാളും എൽഡർ ആണ്.. ഹേയ് അവനെന്റെ ഫേസ്ബുക്കിൽ ഫ്രണ്ട് ആണലോ.. ഏയ് ചാൻസ് ഇല്ല, അവനാവില്ല..
=================================
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു രണ്ടാഴ്ച കടന്നു പോയി.. ചെറുക്കൻ നാട്ടിൽ എത്തി അടുത്തദിവസം തന്നെ കണ്ട് സംസാരിക്കാൻ വരാൻ പറഞ്ഞു അച്ഛന്റെ നമ്പറിലേക്കാണ് വിളിച്ചത്..
നാളെ പത്തുമണിക്ക് ശോഭാസിറ്റിയിലാണ് വരാമെന്നു പറഞ്ഞത്.. എന്തോ അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ആരാന്നു അറിയാനുള്ള ത്വര കൊണ്ട്.. രാവിലെ പതിവിലും നേരത്തെ എഴുനേറ്റ് നല്ല സുന്ദരിയായി 10 മണിക്ക് മുൻപേ ഞാനവിടെയെത്തി.. വരുന്ന ഓരോ മുഖങ്ങളിലും ഞാൻ ജിതിനെ തിരയുവായിരുന്നു..അപ്പോഴാണ് ഒരു നമ്പറിൽനിന്നും കാൾ വന്നത്
" ഹലോ മീന എവിടെയാ?? ഞാൻ ഇവിടെ എത്തി "
"ഞാൻ ഇവിടെ എൻട്രൻസിന്റെ അവിടെ തന്നെയുണ്ട്.."
"ആഹ് ഞാൻ കണ്ട്. ദാ വരുന്നു "
ചുറ്റിലും കണ്ണ് പരതികൊണ്ടിരുന്നു അപ്പോൾ ദ എന്നെയും ലക്ഷ്യമിറ്റൊരാൾ വരുന്നു..
ദൈവമേ പോളിയിൽ ഞാൻ പഠിപ്പിച്ച ജിതിൻ.. !!!!!
ദൈവമേ ഇവനായിരുന്നോ എന്റെ ഭാവി വരൻ അയ്യേ... !!!!!
അനിയൻ ദുഷ്ടൻ അവനിതറിമായിരുന്നോ??? വെറുതെയല്ല ഫോട്ടോ തരാഞ്ഞത്.. മനസ്സിൽ അനിയനെ നന്നായി ധ്യാനിച്ച് അടുത്തേക്ക് വരുന്ന ജിതിനോട് കഷ്ടപ്പെട്ടൊന്നു ചിരിച്ചു.
"ഹലോ ടീച്ചറെ കുറേനേരയോ വന്നിട്ട്?? "
"ഡാ നിയെന്നെ പേരുവിളിച്ചമതി.. ഹും "
അവന്റെ മുഖം കണ്ടാലറിയാം എന്നെ കളിയാക്കിയുള്ള ചിരിയാ ആ മുഖത്ത്
എന്നെയും കൂട്ടി അവൻ കഫെ കോഫി ഡേയിൽ കയറി രണ്ടു കോഫി ഓർഡർ ചെയ്തു.. എനിക്കൊന്നും പറയാനില്ലായിരുന്നു.. ഞാനവന്റെ മുഖത്ത് നോക്കാതെ എവിടേക്കോ നോക്കി ഇരുന്നു..
ദൈവമേ ലോകത്ത് ആദ്യമായിട്ടാണോ ഒരു ടീച്ചറെ അവളുടെ സ്റ്റുഡന്റ് വിവാഹം കഴിക്കാൻ പോവുന്നത്.....
മീനയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ??
"നീ ആ ജിതിനെന്നു അറിഞ്ഞെങ്കിൽ ഞാൻ വരില്ലായിരുന്നു.. ഹും "
"ഹഹ അതെന്താ?? "
"എന്നാലും ഞാൻ പഠിപ്പിച്ച പയ്യൻ കല്ല്യാണം ചെയ്യാ ന്ന് പറയുമ്പോൾ എന്തോപോലെ.. "
"അതിനെന്താ പ്രോബ്ലം.. ഞാൻ ഇയാളെക്കാളും മൂത്തത് അല്ലേ.. എനിക്ക് പണ്ടും ഇഷ്ടായിരുന്നു... ഓർക്കുന്നുടോ ഫ്രണ്ട്സുമായി ടീച്ചറോട് സംസാരിക്കാൻ വരുന്നത്.. അന്നൊരിക്കൽ കൂട്ടുകാർ ചോദിച്ചത് ഓർക്കുന്നോ ടീച്ചർക്ക് എത്ര വയസ്സായെന്ന്.. അപ്പൊ 21 എന്ന് പറഞ്ഞപ്പോൾ അവരൊക്കെ പറഞ്ഞത് ഓർക്കുന്നോ ഇവൻ ടീച്ചറെക്കാൾ മൂത്തതാ എന്ന്.. "
മം എന്ന് മാത്രം മൂളി ഞാൻ.. ജിതിൻ പാവമാ.. നല്ല സ്വഭാവവും ആണ്.ഞാനും പോളിയിൽ അവനെ വായെനോക്കിയതാ..ആ കഥ ഫ്രണ്ട്സിനും അറിയുന്നതാ.. പക്ഷെ ഒരു നാണക്കേട് പഠിപ്പിച്ചക്കുട്ടിയെ എങ്ങനെയാ വിവാഹം ചെയ്യാ..
അതും മനസ്സിൽ ആലോചിച്ചിരിക്കുമ്പോ ഓർഡർ ചെയ്യ്ത കോഫി വന്നു..
കോഫി കുടിച്ചെന്നു വരുത്തി ജിതിനോട് ജോലിയുടെ കാര്യങ്ങളൊക്കെ ചോദിച്ചു..അവനും ഒരുപാട് എന്നോട് സംസാരിച്ചു. അന്ന് ജിതിനാണ് എന്നെ വീട്ടിൽ കൊണ്ടുവിട്ടത്.. വീട്ടിൽ വന്നപ്പോ അനിയന്റെ ഒരു ചോദ്യം
" അളിയനെങ്ങനെയുണ്ട് ഇഷ്ടായോ.. "
"ഓ ഞങ്ങൾ പണ്ടേ ഇഷ്ട്ടത്തിലായിരുന്നുടാ.. ഒളിച്ചോടാനായിരുന്നു പ്ലാൻ ഇനിയിപ്പോ അത് വേണ്ടല്ലോ "
അവനൊന്ന് ചൂളി...
================================
അങ്ങനെ കല്യാണദിവസം വന്നെത്തി.. താലി കെട്ടി കഴിഞ്ഞപ്പോൾ ഞാൻ ജിതുന്റെ ചെവിയിൽ പറഞ്ഞു
" നമ്മളുടെ ലവ് മാര്യേജ് ആണെന്ന് പറയാം എല്ലാവരോടും "
"ഞാനേറ്റു "
എന്ന് ജിതു പറഞ്ഞു
ഓരോരുത്തരായി ഫോട്ടോ എടുക്കാൻ കയറിയപ്പോ ജിതു പറയാ
"ഇതെന്റെ ടീച്ചറായിരുന്നു ഇപ്പൊ ന്റെ
ഭാര്യയാട്ടോ.. "
അതും പറഞ്ഞൊരു കള്ള ചിരി
"ദുഷ്ടൻ എന്നെ തേച്ചു... "
ജിതു ആ ഡയലോഗ് പറയാത്ത ആരും കാണില്ല.. കല്യാണത്തിന് വന്ന വരൊക്കെ അറിഞ്ഞു ഞാൻ ജിതു നെ പഠിപ്പിച്ചിട്ടുള്ളത്..
കല്യാണം കഴിഞ്ഞ് കുട്ടികൾ രണ്ടായിട്ടും ഇപ്പോഴും പറയും
"നിങ്ങളുടെ അമ്മേ പണ്ടന്റെ ടീച്ചറായിരുന്നു.. "
കൂട്ടുകാരെ കഥ ഇഷ്ടമായെങ്കിൽ ഇതേ പോലുള്ള നല്ല കഥകൾ വായിക്കുവാൻ വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...
രചന: Diya Aadhi