"ഡാ…. നീ ഇറങ്ങി വരുന്നുണ്ടോ..?? ഇന്നു തന്നെ നാലിടത്ത് പോയി പെണ്ണുകാണാൻ ഉള്ളതാ…."
"എന്റെ ദേവി നീ ഒന്ന് വായ പൂട്ടുമോ…. എല്ലാ ഞായറാഴ്ചയും ഇത് തന്നെ കേട്ട് കേട്ട് മടുത്തു…."
"ഇതിങ്ങനെ കേൾക്കേണ്ട എന്ന് ഉണ്ടേൽ ഇന്ന് കാണുന്ന പെൺകുട്ടികളിൽ ആരെയെങ്കിലും ഓക്കേ ആക്കികൊള്ളണം…."
"ഓഹ് ഉത്തരവ് പോലെ ദേവിക മാതെ… ഹഹഹ…."
"ചേച്ചിയും അനിയനും ചിരിച്ചു കഴിഞ്ഞു എന്ന് ഉണ്ടേൽ നമുക്ക് കാറിൽ കയറാം…."
"ആഹാ ശ്രീജിത്തേ നീ ഇന്നും ഉണ്ടോ…. നിനക്ക് ഒരു പണിയും ഇല്ലേ..??"
"നീ ഇങ്ങനെ തന്നെ എന്നോട് പറയണം… ഒരു അപകടം പറ്റാൻ പോകുമ്പോൾ ആത്മാർത്ഥ സുഹൃത്തേ കൂടെ ഉണ്ടാവു…. അത് നീ മറക്കേണ്ട…."
"ആയോ എന്റെ ചക്കരക്ക് സങ്കടമായോ.?? നിന്റെ ഈ സ്നേഹം ഞാൻ അറിയാൻ വൈകി പോയി…"
"പിന്നെ സ്നേഹം ഒന്ന് പോയെ… നീ വേണ്ടായെന്ന് പറയുന്ന പെണ്ണിനെ എനിക്ക് ഇഷ്ടമായാൽ ചുളുവിൽ ഒരു പെണ്ണിനെ കിട്ടില്ലേ…."
"എടാ നാറി…."
"നാറി അല്ല പ്യാരി…. തുമാരാ പ്യാരാ ദോസ്ത്…"
"പ്യാര അല്ല പാര…"
"അല്ല നീ ഇത് പറ ഇന്ന് എവിടെ പോയിട്ട് വേണം ചായയും കടിയും തിന്നാൻ.?? ഇന്നും നാലെണ്ണം ഉണ്ടോ..??"
"മ്മ് ഉണ്ട്…."
"ഇതും കൂടി കഴിഞ്ഞാൽ ഈ ഭൂഘണ്ടത്തിൽ ഇനി കാണാൻ ആരെങ്കിലും ബാക്കി ഉണ്ടോ ഉണ്ണി…??"
"ഉണ്ട് നിന്റെ കുഞ്ഞമ്മ…."
"അയ്യോ അവർക്ക് നീ ചേരില്ല… അവർ ഭയങ്കരം വെളുത്തിട്ടാണ്… പിന്നെ പേരും ചേരില്ല പുഷ്പലത ആദിത്യൻ…."
"എന്താ ശ്രീ രണ്ടും കൂടി എന്താ പരിപാടി…"
"ഒന്നുമില്ല അച്ഛാ…. ഈ ആദിടെ ഓരോ കോമഡി…"
"ഹാളിൽ നിന്നും വട്ടം ചുറ്റാതെ രണ്ടും കാറിൽ കയറാൻ നോക്ക്…."
"ഓക്കേ അച്ഛാ…. വരു മണവാളാ…"
**********
25 വയസ്സായപ്പോൾ തൊട്ട് തുടങ്ങിതാ ഈ പെണ്ണുകാണാൽ എന്ന പരിപാടി… ജാതകവശാൽ 25 വയസ്സ് കഴിയും മുന്നേ കല്യാണം കഴിക്കണം ഇല്ലെങ്കിൽ 35 വയസ്സ് കഴിഞ്ഞേ ഉള്ളു എന്ന്….
35 വയസ്സായ നിന്നെ പിന്നെ ആരു കെട്ടാൻ എന്ന ആത്മാർത്ഥ സുഹൃത്തായ ശ്രീ പറഞ്ഞപ്പോൾ എന്റെ നെഞ്ചോന്നു പിടച്ചു…. അവൻ പറഞ്ഞത് ശെരി ആണല്ലോ എന്ന് ഓർത്ത് ഉറക്കമില്ലാതെ ഞാൻ ഓരോ രാത്രിയും തള്ളി നീക്കി… അങ്ങനെ ഞാൻ ഉറപ്പിച്ചു 3 മാസം കൊണ്ട് പെണ്ണ് കെട്ടിയിരിക്കും….
പക്ഷെ എന്റെ മനസ്സിൽ ഉള്ളപോലെ ഒരു പെണ്ണിനെ ഇതുവരെ കണ്ടുകിട്ടിയില്ല…. അമ്മക്ക് എങ്ങനെ എങ്കിലും ഞാൻ ഒന്ന് പെണ്ണ് കെട്ടി കണ്ടാൽ മതി എന്നാണ് പക്ഷെ ആരും ഇതുവരെ എനിക്ക് എങ്ങനെ ഉള്ള പെണ്ണിനെയാണ് ഇഷ്ട്ടം എന്ന് ചോദിച്ചത് പോലുമില്ല….
എല്ലാ ശനിയാഴ്ചയും ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കു വരും പെണ്ണ്കാണാൻ…. ഒരു കമ്പനിയുടെ മാനേജർ ആയ എനിക്ക് പെണ്ണ് കാണുന്നതിൽ മാർക്കറ്റ് വാല്യൂ ഇല്ല എന്ന് അപ്പോൾ ആണ് എനിക്ക് മനസിലായത്…. എല്ലാ കുട്ടികൾക്കും ഗവണ്മെന്റ് ജോലിക്കാരെ വേണം… അവർ അത് പറയുമ്പോൾ "മ്മ് തെക്കോട്ടു നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും" എന്ന് ഞാൻ മനസിൽ പറഞ്ഞ് സ്വയം ആശ്വസിക്കും….
ഈ പരിപാടി തുടങ്ങിയിട്ട് ഇപ്പോൾ 2 മാസം ആകാറായി…. ഓരോ വീട്ടിലെയും ലഡുവും മിച്ചറും തിന്നത് മാത്രം മിച്ചം….
"ടാ… നീ എന്ത് ചിന്തിച്ചു നിൽക്കുകയാ…. വന്ന് വണ്ടിയിൽ കയറ്…."
"അമ്മ എവിടെ…. അമ്മ വന്നില്ലലോ…"
"ഇല്ല മോനെ ഇന്ന് അമ്മക്ക് വയ്യ…. മോൻ പോയി കണ്ടിട്ടുവാ…."
"അതെന്തു പണിയാ അമ്മേ…. എന്നാൽ ഞാനും പോകുന്നില്ല…"
"നിന്ന് ചിണുങ്ങാതെ പോയിട്ടുവാ ആദി… കുട്ടിക്കളി മാറാത്ത ഇവനെ ആണല്ലോ ഭഗവാനെ ഞാൻ കെട്ടിക്കാൻ പോകുന്നുത്…."
"മ്മ് ശെരി ഞാൻ പോയിട്ടു വരാം…"
"മ്മ് ഗുഡ് ബോയ്…. ആരെയെങ്കിലും ഇഷ്ടമായെങ്കിൽ ഫോട്ടോ എടുക്കാൻ മറക്കരുത്ട്ടോ…."
"അതിനല്ലേ അമ്മേ ഈ ഞാൻ പോകുന്നെ… അമ്മേടെ മോന് ഇഷ്ടമാകുന്ന കുട്ടീടെ വാട്സ്ആപ്പ് നമ്പർ വരെ ഞാൻ വാങ്ങി കൊണ്ട് വരും…. അമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട ഞാനുണ്ട് കൂടെ…."
"എന്റെ മോനെ ശ്രീ നീ ഉള്ളതാ ഈ അമ്മേടെ ഏറ്റവും വലിയ പേടി…."
"ഹഹഹ…."
ആ ചിരിയോടെ ഞങ്ങൾ കാറിൽ കയറി… ശ്രീ ആയിരുന്നു കാർ ഓടിക്കുന്നത്… ഒരു പ്രദേശത്തെ നാലുദിക്കിൽ ഉള്ള വീടുകളിലാണ് ഇന്നത്തെ പെണ്ണുകാണാൽ പരിപാടി… ഒരുമണിക്കൂർ എടുക്കും അദ്യത്തെ വീട് എത്താൻ… ആ സമയത്ത് ശ്രീടെ ചളിയും, പാട്ടും എല്ലാം ഉണ്ടായിരുന്നു… അപ്പോഴായിരുന്നു ഞാൻ കുറെ കാലമായി കേൾക്കാൻ കൊതിച്ച ചോദ്യം ദേവി ചോദിച്ചത്…
"ടാ ആദി…. നീ കാണുന്ന ഒരു പെണ്ണിനെയും നിനക്ക് ഇഷ്ടമാവുന്നില്ലല്ലോ…. നിനക്ക് പിന്നെ എങ്ങനെ ഉള്ള പെണ്ണിനെയാണ് വേണ്ടത്.??"
"നല്ല ചോദ്യം…. അതിന് ഇവന് അവരെ ഇഷ്ട്ടമാവാത്തതെല്ലല്ലോ…. അവർക്ക് ഇഷ്ടമാവാത്തതല്ലേ… ഹഹഹ…"
"എന്തോന്നടെ… സ്വയം പറയുക സ്വയം ചിരിക്കുക…. നാണമില്ലേ…. എന്തായാലും നീ ഇത് ഇപ്പോഴെങ്കിലും ചോദിച്ചതിൽ സന്തോഷം…."
"ഓഹ്…. ചോദിക്കാൻ കാത്തിരുന്നതാണോ എന്നാൽ പറ വേഗം…."
"എന്റെ പെണ്ണ് എന്ന് പറയുമ്പോൾ നല്ല മുടി…. ഉണ്ട കണ്ണ് അപ്പോൾ ഉണ്ടക്കണ്ണി എന്ന് വിളിക്കാലോ…. പിന്നെ കുറച്ചൊക്കെ മോഡേൺ ആവാം… കുറിച്ച് കുട്ടിക്കളി ഓക്കേ വേണം… പക്ഷെ ബോൾഡ് ആയിരിക്കുകയും വേണം…. ഫുഡ് ഉണ്ടാക്കാൻ അറിയണം…. അധികം പുട്ടി അടിക്കരുത്…"
"മ്മ് ഫ്രഷ്… ഫ്രഷേ…."
"പോടാ…."
"എന്റെ ആദി നിന്റെ കൂടെ പെണ്ണ് കാണാൻ വന്ന് വന്ന് എന്റെ ചെരിപ്പ് തേഞ്ഞു…"
"ആകെ ഉള്ള ഒരു ഏച്ചി ആയകൊണ്ട് കൂട്ടിയതാ അടുത്ത ആഴ്ച്ചമുതൽ നീ വരണ്ട… പോരെ…."
"അപ്പോൾ ഈ ആഴ്ച്ചയും ഒന്നിനെ ഓക്കേ ആക്കാൻ പ്ലാനില്ലേ…???"
"ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ… എനിക്ക് ഇഷ്ട്ടം ആവേണ്ട.??"
"പെണ്ണുകാണാൻ ഇനിയും ആദിയുടെ ജീവിതം ബാക്കി… ഇതൊക്കെ നിസാരം… നിന്നെ കൊണ്ട് പറ്റും… നിന്നെ കൊണ്ടേ പറ്റു…."
"കൌണ്ടർ അടിക്കാതെ ആ നീല വീടിനു മുന്നിൽ നിർത്താൻ നോക്ക്…."
"അപ്പോൾ ഫസ്റ്റ് ചായ റെഡി…."
**********
വൈകുന്നേരമായി…. ഞാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു കുട്ടിയെ എവിടെയും ഞാൻ കണ്ടില്ല…
"ടാ…. ഇനി ഒരു വീടും കൂടി…. അതും കൂടി കഴിഞ്ഞാൽ ഇന്നത്തെ പ്രയാണം അവസാനിച്ചു…."
"മ്മ് ചെന്നു നോക്കാം…."
വീടിന്റെ മുൻപിൽ വരെ കാർ പോകില്ല അതുകൊണ്ട് ഞങ്ങൾ ഇറങ്ങി നടന്നു…. ഒരു ഇടവഴിയിലുടെ കുറെ പോയപ്പോൾ ഇന്നത്തെ ലാസ്റ്റ് വീടും എത്തി… വീടിന്റെ സ്റ്റെപ് കയറുമ്പോൾ അകത്തു നിന്നും അടികഴിയുന്ന ശബ്ദം കേട്ടു….
"ടാ…. എന്തോ പ്രശ്നം ഉണ്ടെന്ന് തോനുന്നു… തിരിച്ചു പോയാലോ.???"
"ഒന്ന് മിണ്ടാതെ വാ ദേവി…. കാളിങ് ബെൽ അടിക്കാം ആദ്യം…."
വീടിന്റെ മെയിൻ ഡോറിന്റെ അടുത്ത് എത്തിയപ്പോളായിരുന്നു ഉള്ളിലെ സംസാരം ശെരിക്കും കേട്ടത്….
************
"അമ്മേ….. അമ്മേ….."
"എന്താ മാളു…. ഒന്ന് പതുക്കെ…. നാട്ടുകാർ ഓടിവരുമല്ലോ നിന്റെ ഒച്ചകേട്ടിട്ട്…."
"നാട്ടുകാരോട് പോകാൻ പറ…. അമ്മ ഇത് നോക്ക്… ഞാൻ തിന്നാൻ വേണ്ടി മാറ്റി വെച്ച ബിസ്ക്കറ്റിന്റെ ക്രീം മൊത്തം ആമി തിന്നു…. ഇനി ഞാൻ എന്താ തിന്നുക.???"
"എടി അത് നിന്റെ ഏച്ചിടെ മോളല്ലേ…. ഒരു ക്രീമിന് വേണ്ടി മൂന്നു വയസുള്ള കുട്ടിയോട് അടികഴിയാൻ നാണമില്ലേ…."
"മ്മ് പിന്നെ…. ബിസ്ക്കറ്റിന്റെ ക്രീമിന്റെ കാര്യത്തിൽ എനിക്ക് ഒരു വിട്ടു വീഴ്ചയുമില്ല…"
"കുട്ടിക്കളി മാറാത്ത ഇവളെയാണല്ലോ ഭഗവാനെ ഞാൻ കെട്ടിക്കാൻ പോകുന്നുത്…."
"ടാ.. ആദി നീ കേട്ട അതെ ഡയലോഗ്…"
"മിണ്ടാതെയിരിക്കെടാ…."
"നീ പോയി കുറച്ച് പൌഡർ ഓക്കേ ഇട്… അവർ എപ്പോൾ വേണേലും വരും…."
"പൌഡർ ഓക്കേ ഇട്ട് പുട്ടി അടിക്കേണ്ട ആവിശ്യം എനിക്കില്ല…. ഉള്ള സൗന്ദര്യം കണ്ടു കെട്ടാൻ പറ്റുന്നവൻ വന്ന് കെട്ടിയാൽ മതി… എനിക്ക് ഒരു നിർബന്ധവുമില്ല…."
അവൾ അത് പറയുമ്പോഴേക്കും അച്ഛൻ കാളിങ് ബെൽ അടിച്ചു…. ഉള്ളിലെ സംസാരം ഒളിഞ്ഞു കേട്ടത് തെറ്റാണെങ്കിലും ആ ശബ്ദത്തിന്റെ ഉടമയെ കാണാൻ ഭയങ്കരആഗ്രഹമായി…. ഞങ്ങൾ ഉള്ളിൽ കയറുമ്പോൾ ശ്രീ ചെവിയിൽ പറഞ്ഞു
"നിന്റെ 7 ആഗ്രഹങ്ങളിൽ 3 എണ്ണം ഓക്കേ ആയി… ഈശ്വര ഇതെങ്കിലും ഒത്താൽ മതിയായിരുന്നു…"
"നീ ഒന്ന് വായ പൂട്ട്…."
ഞങ്ങൾ ഹാളിൽ സോഫയിൽ ഇരുന്നു…അവളുടെ അച്ഛൻ വന്ന് ഞങ്ങളുടെ അടുത്തിരുന്നു… അമ്മയും വന്ന് അച്ഛന്റെ അടുത്തായിട്ട് നിന്നു… ഏച്ചിയും മോളും അടുക്കളയുടെ അടുത്തും നിൽപ്പുണ്ട്… ഏച്ചിടെ ഹസ്ബൻഡ് ആർമിയിലാണ് കല്യാണം ഒത്താൽ ലീവിന് വരും എന്ന് പറഞ്ഞു…. അവർ ഞങ്ങളോട് ഓരോന്നും ചോദിച്ചു… പക്ഷെ എന്റെ മനസ്സ് അവളെ കാണാൻ വേണ്ടി കൊതിച്ചു…. അപ്പോൾ തന്നെ അവളുടെ അച്ഛൻ വിളിച്ചു….
"മാളവികേ…. മാളു…."
നല്ല കാല്…. നല്ല നീളം മുടി…. ചെറിയ നാണം കലർന്ന ചിരി… ഉണ്ട കണ്ണ്…. എന്റെ മനസ്സ് മന്ത്രിച്ചു ഇഷ്ടായി ഇഷ്ട്ടായി എനിക്ക് ഒത്തിരി ഇഷ്ട്ടായി…. കൈയിലെ ചായ എല്ലാവർക്കും കൊടുത്തു എന്നിട്ട് അമ്മേടെ അടുത്ത് പോയി നിന്നു…..
"ടാ…."
ശ്രീ എന്റെ ചെവിയിൽ പറഞ്ഞു…
"7ൽ 7 പൊരുത്തമുണ്ട്…. ഇവളെ ഓക്കേ ആക്കിക്കോ…"
"മ്മ്…."
"മോനെ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ മുകളിലെ റൂമിൽ പോയികോളു…."
അവളുടെ അച്ഛൻ അത് പറയേണ്ട താമസം ഞാൻ എഴുനേറ്റ് റൂമിൽ പോയി…. അത് അവളുടെ മുറി ആയിരുന്നു…. എന്റെ ഉണ്ടക്കണ്ണിയുടെ…. മുറിയിൽ അവളുടെ വക ചിത്രപണികൾ ഉണ്ട്… പിന്നെ ഫോട്ടോസ്…. ഏറ്റവും കൂടുതൽ ഡോൾസ്സ് ആണ്… ടോം ആൻഡ് ജെറി, ഡോറ, ബുജി, ഡോണ്ണാൾ ടക്ക് അങ്ങനെ ഒരുപാട്…. ഒരു ഡോൾ ഷോപ്പിൽ പോയപോലെ ഉണ്ടായിരുന്നു….
"അവൾ വന്ന് എന്റെ അടുത്തു നിന്നു…."
"ഇതൊക്കെ തന്റെയാണോ..??"
"അതെ…. കുറച്ച് ആമിയുടെയും…. ഏച്ചിടെ മോൾ…"
"ആഹ്…. ഈ പെയിന്റിംഗ്…"
"മ്മ് ഞാൻ തന്നെ…."
"സകലകലാവല്ലഭിയാണല്ലോ…"
അതിന് അവൾ ഒന്ന് ചിരിച്ചു…. ആ ചിരിയിൽ ഞാൻ അങ്ങ് മയങ്ങി പോയി…. അവളുടെ കണ്ണുകൾ എന്നോട് എന്തോ പറയാൻ കൊതിക്കുന്ന പോലെ എനിക്ക് തോന്നി….
"തനിക്ക് എന്നോട് എന്തെങ്കിലും പറയുന്നുണ്ടോ..??"
"ഇതൊക്കെ കാണുമ്പോൾ ഇയാൾ വിചാരിക്കും ഞാൻ ഒട്ടും മെച്യുരിറ്റി ഇല്ലാത്ത ആൾ ആണെന്ന്… പക്ഷെ ഞാൻ അങ്ങനെ അല്ല…. കുറച്ചു കുട്ടിക്കളി ഉണ്ടെന്നേ ഉള്ളു…. പിന്നെ എന്നെ സഹിക്കാൻ കുറച്ചു കഷ്ട്ടപ്പെടും…. ഞാൻ അര പിരി ലൂസ് ആണെന്നാണ് അമ്മ പോലും പറയാറ്…. പിന്നീട് ഒന്നും പറഞ്ഞില്ല എന്ന് പറയരുത്…."
"ഓഹ്.. ഇതായിരുന്നോ…. ഞാൻ വിചാരിച്ചു…"
"എന്ത് വിചാരിച്ചു..??"
"തനിക്ക് ലൗവർ ഉണ്ടെന്നോ… ഗവണ്മെന്റ് ജോലി ഉള്ള ആളെയാണ് ഇഷ്ട്ടം എന്നോ മറ്റോ ആണ് പറയുന്നത് എന്ന്…."
"പേടിക്കണ്ട ഇത് രണ്ടിനോടും എനിക്ക് താല്പര്യം ഇല്ല…"
"അപ്പോൾ എന്നോടോ..??"
"അത്…. അമ്മ വന്നില്ലേ…"
"ഇല്ല… അമ്മക്ക് കാണിക്കാൻ ഇയാളുടെ ഒരു ഫോട്ടോ തരുമോ..??"
"മാളവിക മാളു…. ഫേസ്ബുക് ഐഡിയാണ്…"
"കുറെ സമയമായില്ലേ നമുക്ക് താഴെക്കിറങ്ങാം…"
"മ്മ് ശരി…."
"താഴേക്ക് പോകും മുന്നേ ഒരു കാര്യം ഈ അര പിരി ലൂസിനെ മുഴു പിരി ലൂസായ ഞാൻ കെട്ടിക്കോളാം… മാളവിക മാളു മാറ്റിട്ട് മാളവിക ആദിത്യൻ ആക്കാൻ ഇയാൾക്ക് താല്പര്യമുണ്ടോ.??"
"ചായ എങ്ങനെ ഉണ്ടായിരുന്നു.??"
"കൊള്ളാം എന്തേ..??"
"ഇനി എന്നും അത് കുടിക്കാൻ ഉള്ളതാ…."
"ഹഹഹ……"
************
അധികം താമസിക്കാതെ അവളെ ആർക്കും വിട്ടു കൊടുക്കാതെ ഞാൻ തന്നെ സ്വന്തമാക്കി…. അവൾ അര പിരി അല്ല എന്നെ പോലെ മുഴു പിരി ലൂസ് ആണെന്ന് കുറച്ചു ദിവസം കൊണ്ട് തന്നെ മനസിലാക്കി…. മാളുവും അമ്മയും കൂടി ഭക്ഷണം ഉണ്ടാക്കി എന്നെ തീറ്റിച്ച് തീറ്റിച്ച് ഞാൻ 2 കിലോ കൂടി…
അവളുടെ കസിൻനെ കല്യാണം കഴിച്ച് ശ്രീജിത്തും കുടുംബസ്ത്തനായി…. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഞാൻ അച്ഛനുമായി…. അതും ഇരട്ടകുട്ടികളുടെ അച്ഛൻ….
"നിയ…. മിയ…. രണ്ടാളും അച്ഛന്റെ അടുത്തെക്ക് ഓടി വാ…."
"ഇരട്ടകുട്ടികളുടെ അച്ഛാ…"
"ഓ…. എന്താടി ഉണ്ടകണ്ണി…."
"ഐ ലവ് യു….."
"ലവ് യു ടൂ പൊണ്ടാട്ടി…."
…...ശുഭം….. ഇതുപോലെ കൂടുതൽ കഥകൾ വായിക്കുവാൻ വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...
രചന: Aishwarya C Kumar