".. നീ ഇല്ലാ നേരം ചേരാതെ വാനിൽ... ".. വട്സപ്ൽ ഓരോരുത്തർ ഇട്ട സ്റ്റാറ്റസ് നോക്കുന്നതിനു ഇടയിൽ ആണ് കരുണിന്റെ ഫോൺ റിങ് ചെയ്തത്. ഫോണിന്റെ സ്ക്രീൻ തെളിഞ്ഞു വന്ന പെൺകുട്ടിയുടെ ചിരിച്ച മുഖം കണ്ടപ്പോൾ അവന്റെ ചുണ്ടിലും ചെറിയ പുഞ്ചിരി വിടർന്നു. അവൻ കൈ നീട്ടി കാൾ അറ്റൻഡ് ചെയ്തു.
"ഹലോ"...
"ഹലോ... കണ്ണേട്ടാ"... (കരുൺ )
''ആരാ വിളിക്കുന്നെ"??
"നിങ്ങടെ അമ്മായി അമ്മ"...
"എന്റെ പൊന്നു വാവേ രാവിലെ തന്നെ നീ സ്വന്തം തള്ളക്കു വിളിക്കാതെ"... കരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാൻ വിളിച്ചത് അല്ല എന്നെ കൊണ്ട് വിളിപ്പിച്ചത് അല്ലേ!!അത് കഴിഞ്ഞപ്പോൾ ആണ് ഓർത്തത് അത് എന്റെ അമ്മ ആണല്ലോ എന്ന്"...
"ആ അപ്പോൾ അറിയാം പൊന്നു മോൾക്ക്"....
"കൂടുതൽ പതപ്പിക്കല്ലേ ... അമ്മായി അമ്മ ആയിട്ടില്ലല്ലോ ആകാൻ പോകുന്നത് അല്ലേ ഉള്ളു"...
"ഓ ആയിക്കോട്ടെ... തമ്പുരാട്ടി എവിടെ ആണാവോ??ഇന്റർവ്യൂ കഴിഞ്ഞോ"??...കരുൺ ചോദിച്ചു.
"ആ ഇന്റർവ്യൂ കഴിഞ്ഞു."
"എങ്ങനെ ഉണ്ടാരുന്നു''??
"ആ കുഴപ്പം ഇല്ലാരുന്നു"....
"മ്മ്... നീ എവിടെയാ"??
"ഞാൻ ഇപ്പോൾ ഓഫീസിന്റെ മുൻപിൽ വായും പൊളിച്ചു നിൽക്കുവാ"...
"കണ്ട അവന്മാരെ എല്ലാം വായിൽ നോക്കി നിക്കാതെ അടുത്ത വണ്ടിക്ക് വീട്ടിൽ പോടീ ഉണ്ടക്കണ്ണി"...
"ഉണ്ടക്കണ്ണി നിങ്ങടെ മറ്റവള്"....
"ആ അതിനെ തന്നെയാ വിളിച്ചത്"..
"ശോ അതിർത്തി മാറി ആണല്ലോ ദൈവമേ വെടി വെച്ചു കളിക്കുന്നെ"....മേഘ മനസ്സിൽ പറഞ്ഞു.
"എന്താടി ഒന്നും മിണ്ടാത്തെ"??
"ഒന്നുമില്ല"...
"അതെന്താ ഒന്നും ഇല്ലത്തെ??ഉള്ളത് ഒക്കെ എന്തിയെ"??
"കള്ളൻ കൊണ്ട് പോയി"...
"ഏത് കള്ളൻ"...
"നിങ്ങടെ അപ്പൂപ്പൻ പപ്പുപിള്ള"....
"പോടീ പട്ടി"...
"നിങ്ങടെ ഓഫീസിലെ സെക്യൂരിറ്റി എന്തിയെ"??
"അവിടെ ഗേറ്റ്ന്റെ സൈഡിൽ ഇല്ലേ"??
"ആ... കണ്ണേട്ടാ ഉണ്ട്. ഒരു മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യണേ"...അതും പറഞ്ഞു മേഘ ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് സെക്യൂരിറ്റിയുടെ അടുത്തേക്ക് നടന്നു.
"ഇവൾ എന്തിനാ സെക്യൂരിറ്റിയെ അന്വേഷിക്കുന്നെ"??...കരുൺ മനസ്സിൽ ആലോചിച്ചു. മറ്റൊരു കാൾ വന്നത് കൊണ്ട് അവൻ മേഘയുടെ കാൾ കട്ട് ചെയ്തു. മേഘ സെക്യൂരിറ്റിയുടെ അടുത്ത് എത്തി.
"ചേട്ടാ "....അവൾ അയാളെ വിളിച്ചു.
"എന്താ മോളെ''??സെക്യൂരിറ്റി ചോദിച്ചു.
"ആ ഓഫീസിൽ ഇരിക്കുന്ന കരുൺ നായരോട് പുറത്തേക്കു ഒന്ന് ഇറങ്ങി വരാൻ പറയാവോ"??
"അതെന്താ മോളെ ??നിനക്ക് അങ്ങോട്ട് പൊക്കൂടെ"??
"പോകാരുന്നു പക്ഷെ.... ഞാൻ വേറെ ഒരാളെ കാത്ത് നിൽക്കുവാ..അയാൾ ഇപ്പോൾ വരും"....മേഘ കള്ളം പറഞ്ഞു.
"മ്മ്... ആര് വിളിക്കുന്നു എന്ന് പറയണം"...
"കോട്ടയത്ത് നിന്ന് വന്ന മേഘ വിളിക്കുന്നു എന്ന് പറഞ്ഞാൽ മതി"...
"ശരി"....അയാൾ അതും പറഞ്ഞു ഓഫീസിന്റെ അകത്തേക്ക് പോയി. മേഘ ഫോൺ എടുത്തു നോക്കിയപ്പോൾ കണ്ണൻ കാൾ കട്ട് ചെയ്തിരുന്നു. അവൾ ഓഫീസിനു പുറത്തെ വഴിയിലെക്ക് നോക്കി നിന്നു.സെക്യൂരിറ്റി കരുണിന്റെ ക്യാബിനിൽ എത്തി.
"സാറെ..."
"എന്താ ചേട്ടാ??"
"കോട്ടയത്ത് നിന്നു വന്ന മേഘ സാറിനെ വിളിക്കുന്നു എന്ന് പറയാൻ പറഞ്ഞു"....
"ആണോ ശരി"...ഏഹ് ആര് വിളിക്കുന്നു എന്നാ പറഞ്ഞെ"??...കരുൺ ഞെട്ടി തിരിഞ്ഞു ചോദിച്ചു.
"കോട്ടയത്ത് നിന്നു വന്ന മേഘ"...
2 മിനിറ്റ് കഴിഞ്ഞപ്പോൾ കണ്ണൻ അവളെ തിരിച്ചു വിളിച്ചു.
"വാവേ... നീ ഇപ്പോ എവിടെയാ"??
"കണ്ണേട്ടന്റെ ഓഫീസിന്റെ മുൻപിൽ''...
"ഏഹ്"??കണ്ണൻ ഒന്ന് ഞെട്ടി. അവൻ CCTv vishuals ചെക്ക് ചെയ്തു. ആള് ലാൻഡ് ചെയ്തു എന്ന് ഉറപ്പായി. പറ്റിച്ചത് അല്ല. അവൻ മനസ്സിൽ പറഞ്ഞു.
"എന്താ കണ്ണേട്ടാ"??
"നീ വീട്ടിൽ നിന്ന് ചാടിയതാനോഡി"??അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അല്ല...."
"പിന്നെ നീ എങ്ങനെ ഇവിടെ"??
"എല്ലാം പറയാം പുറത്തേക്കു വാ"....മേഘ പറഞ്ഞു.
"ന്റെ ദേവി ഇവള് ചാടി പോന്നത് ആണോ??ദൈവമേ"...കരുൺ നെഞ്ചത്ത് കയ്യും വെച്ചു കുറച്ച് നേരം നിന്നു.
"എന്താ സാറെ അറ്റാക്ക് ആണോ"??.... സെക്യൂരിറ്റി ചോദിച്ചു. കരുൺ അയാളെ നോക്കി ഒന്ന് ചിരിച്ചു.
"അറ്റാക്ക് അല്ല വന്നിരിക്കുന്നത് നല്ല അടിപൊളി അണുബോംബ് ആണ് ചേട്ടാ".. അവൻ മനസ്സിൽ പറഞ്ഞു. അവൻ ഫോൺ എടുത്തു കൂട്ടുകാരൻ ജീവനെ വിളിച്ചു.
"ഹലോ ജീവാ"...
"ആ പറ മച്ചാ"...
"ഡാ ഞാൻ ഏത് നേരത്തും നിന്നെ വിളിക്കാം. താലി മാല ബൊക്ക എല്ലാമായി നീ സെറ്റ് ആയി ഇരുന്നോണം"...
"എന്താടാ അളിയാ കാര്യം ??"
"മേഘ വന്നെടാ"...
"ചാടിയോ"??
"അറിയില്ലടാ.... കയ്യിൽ ബാഗ് ഒന്നുമില്ല"...
"അടിപൊളി അപ്പോ ഒന്നുകിൽ അളിയന്റെ കെട്ടു അല്ലെങ്കിൽ അളിയന്റെ കൊട്ട് രണ്ടിൽ ഏതെങ്കിലും ഉറപ്പായി"...
"ശവത്തിൽ കുത്താതെഡാ തെണ്ടി ഞാൻ പോയി അവളോട് സംസാരിച്ചിട്ട് കെട്ടാൻ ആണ് പ്ലാൻ എങ്കിൽ നിന്നെ വിളിക്കാം.നീ എല്ലാം റെഡി ആക്കി വെച്ചോണം "......
"ശരി മച്ചാ''....
അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു കരുൺ വെളിയിലേക്ക് ഇറങ്ങി. മെയിൻ ഗേറ്റ്ന്റെ അങ്ങോട്ട് ഓടി.
പെട്ടെന്ന് മേഘ തിരിഞ്ഞു നോക്കി. അവൻ ഒരു നിമിഷം അങ്ങനെ നിന്നു. കയറു പൊട്ടിച്ചു വന്ന കാളയെ ആരോ മൂക്ക് കയറിട്ടു പിടിച്ച പോലെ.
വയലറ്റ് കളർ ചുരിദാറിൽ അവൾ അതീവ സുന്ദരി ആയിരിക്കുന്നു. പ്രേമം തുടങ്ങിയിട്ട് 4വർഷം ആയി ഇതും കൂടെ കൂട്ടി ഇത് 5മത്തെ പ്രാവശ്യം ആണ് അവളെ ഈ നാല് കൊല്ലത്തിന്റെ ഇടയ്ക്ക് കാണുന്നത്.
കാറ്റത് പാറി പറക്കുന്ന അവളുടെ നീണ്ട മുടിയിഴകൾ, വാലിടാതെ നീട്ടി എഴുതിയ കരിമഷി കണ്ണുകൾ, വയലറ്റ് നിറവും ഗോൾഡ് കളർ ചേർന്ന ജിമിക്കി കമ്മൽ നെറ്റിയിൽ ഡ്രെസ്സിന്റെ അതേ നിറം ഉള്ള പൊട്ട് മുകളിൽ ഒരു ചന്ദന കുറി. കഴുത്തിൽ ചെറിയൊരു സ്വർണമാല, കയ്യിൽ ലേഡീസ് വാച്ച് രണ്ടു സ്വർണ വള ഒരു ചുവന്ന ചരട് സ്വർണ വളകൾക്ക് ഇടയ്ക്ക്,കാലിൽ കുലുങ്ങി ചിരിക്കുന്ന പോലെ ഉള്ള കൊലുസ്. എല്ലാം നോക്കി കൊണ്ട് അവൻ മേഘയുടെ അടുത്തേക്ക് നടന്നു. അവളും അവന്റെ മുഖത്തേക്ക് നോക്കി അടുത്തേക്ക് ചെന്നു. മിഴികളിൽ വിരിയുന്ന ഒരായിരം പ്രണയ നോട്ടങ്ങൾ ആ 2മിനിറ്റിൽ അവൻ നോക്കി കൊണ്ട് ഇരുന്നു.
"കണ്ണേട്ടാ"....മേഘ വിളിച്ചിട്ടും അവനു യാതൊരു കുലുക്കവും ഇല്ല അവൻ അവളെ തന്നെ നോക്കി നിന്നു. അവൾ അവന്റെ മുഖത്തിന് നേരെ കൈ വീശി എന്നിട്ടും അവൻ അനങ്ങി ഇല്ല.
"ഡോ മനുഷ്യ"....അവൾ കണ്ണന്റെ കയ്യിൽ പിച്ചി പറിച്ചു.
"അഹ്... ഹ്ഹ ....എന്തുവാടി ഈ കാണിച്ചേ"??...കണ്ണൻ കാറികൊണ്ട് ചോദിച്ചു.
"പിന്നെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കികൊണ്ട് നിന്നാൽ എന്നാ ചെയ്യണം"??
അവൻ കൈ തിരുമി കൊണ്ട് അവളെ നോക്കി. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ചോദിച്ചു.
"നീ എന്താ ഇവിടെ"??അവന്റെ ചോദ്യം കേട്ടപ്പോൾ അവൾക്കു ചിരി പൊട്ടി.
"ചാടി പോന്നത് അല്ല മോനെ"...
"പിന്നെ ??തൃശൂർ ഇന്റർവ്യൂ ഉള്ള നീ എങ്ങനെയാ ഇവിടെ വന്നത്"??
"അതിന് ആർക്കാ തൃശ്ശൂർ ഇന്റർവ്യൂ??എനിക്ക് ഇവിടെ ആരുന്നു ഇന്റർവ്യൂ. നേരത്തെ പറഞ്ഞാൽ മോൻ മുങ്ങി കളഞ്ഞല്ലോ എന്നോർത്ത് പറയാതെ ഇരുന്നതാ. പിന്നെ ചെറിയൊരു സർപ്രൈസ്".....
"അവളുടെ ഒടുക്കത്തെ ഒരു സർപ്രൈസ്"...
"എന്താ ഞാൻ വന്നത് പിടിച്ചില്ലേ"??
"ഇല്ലങ്കിൽ"!!
"ഇല്ലങ്കിൽ ഞാൻ പോവാ"...
"ഹാ പിണങ്ങാതെ... "...കണ്ണൻ അവളുടെ കയ്യിൽ കയറി പിടിച്ചു.
"നീ ഒറ്റക്ക് ആണോ വന്നത് കോട്ടയത്ത് നിന്നു"??
"അല്ല അമ്മ ഉണ്ട്.ഇവിടെ ഞങ്ങൾക്ക് ഒരു കസിൻ ആന്റി ഉണ്ടല്ലോ അവിടെ ആരുന്നു സ്റ്റേ. നാളെ രാവിലെ തിരിച്ചു പോകും"...
"മ്മ് ആരാ നിന്നെ ഇവിടെ കൊണ്ട് വന്നു ആക്കിയത്"??
"ആന്റിയുടെ മോൻ യദു. ഞങ്ങൾ രാവിലെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു പിന്നെ നോക്കിയപ്പോൾ സമയം ഉണ്ട്. അവന്റെ lover ന്റെ വീട് ഇവിടെ എവിടെയോ ആണ് അവൻ ഒന്ന് പോയി കണ്ടോട്ടെ എന്ന് എന്നോട് ചോദിച്ചു. ഞാൻ സമ്മതിച്ചു. എന്റെ ഫ്രണ്ട് ഇവിടെ ഉണ്ടെന്നു പറഞ്ഞപ്പോൾ അവൻ എന്നെ ഇവിടെ കൊണ്ട് വന്നു ആക്കി"....
"ഹ്മ്.... കൊള്ളാം എന്തായാലും"...അപ്പോൾ ആണ് കണ്ണന്റെ ഫോൺ റിങ് ചെയ്തത്.
"ഹലോ അളിയാ എല്ലാം സെറ്റ് ആണ് കേട്ടോ. നീ അവളേം കൂട്ടി ഇങ്ങു പോര്"...ജീവൻ പറഞ്ഞു.
"അളിയാ sorry അവൾക്കു ഇപ്പോ കെട്ടണ്ട എന്ന്"...
"ഡാ ഇനി കെട്ടാതെ ഇരിക്കാൻ പറ്റില്ല രജിസ്ട്രാറെ കയ്യും കാലും തല്ലി ഓടിക്കും എന്ന് പറഞ്ഞ കൊണ്ട് വന്നത്"....ജീവൻ പറഞ്ഞു.
"ജീവാ നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്"...അത്രയും പറഞ്ഞു കണ്ണൻ കാൾ കട്ട് ചെയ്തു.
"അഡ്ജസ്റ്റ് ചെയ്യാനോ ഞാനോ??ഈ തള്ള ഇന്ന് എന്നെ കാച്ചി കുടിക്കും."....ജീവൻ രെജിസ്ട്രാറിന്റെ അടുത്തേക്ക് ചെന്നു.
"മേഡം"...
"യെസ്"...
"കല്യാണം കഴിക്കാൻ ഇരുന്നവർക്ക് അത് കഴിക്കാൻ ഉള്ള മൂഡ് പോയി...മേടത്തിനു പ്രശ്നം ഇല്ലങ്കിൽ ഞാൻ ഒന്ന് ട്രൈ ചെയ്താലോ"??
"ഭാ റാസ്കൽ ...."...അവർ കൈ നീട്ടി ജീവനെ അടിച്ചു.
"ഈയോ എന്തോരം നക്ഷത്രവാ...അമ്പിളി മാമൻ ന്തിയെ"???....ജീവൻ കണ്ണ് മിഴിച്ചു താഴേക്കു വീണു.
"നീ വാ വാവേ"...കണ്ണൻ അവളെ ഓഫീസിലേക്ക് വിളിച്ചു.
"അയ്യോ ഓഫീസിൽ ഉള്ളവർ കാണില്ലേ"??
"അത് സാരമില്ല നീ വാ"...അവൻ മേഘയുടെ കൈ പിടിച്ചു ഓഫീസിന്റെ അകത്തേക്ക് കയറി. അവളെ ഓഫീസിലെ സോഫായിൽ ഇരുത്തി അവന്റെ ക്യാബിനിലേക്ക് പോയി. ശേഷം കാറിന്റെ കീ എടുത്തു കൊണ്ട് മാനേജർന്റെ മുറിയിലേക്ക് പോയി..
"സാർ"....
"യെസ് കരുൺ"...
"സ്വാമി സാറെ എനിക്ക് ഇന്നൊരു ലീവ് വേണം"...
"അതെന്താ കരുൺ"??
"മ്മടെ കൊച്ച് വന്നിട്ടുണ്ട്"...
"ആര്"??
"ന്റെ കോട്ടയംകാരി പെണ്ണ് വന്നിട്ടുണ്ടെന്ന്"...
"ആഹാ.... എന്നിട്ട് എവിടെ??"
"പുറത്തുണ്ട്"....
"ആഹാ എന്താ കറക്കം ആണോ പ്ലാൻ"??
"ഏയ്.... "
"മ്മ് നടക്കട്ടെ... ലീവ് എടുത്തോ"...
"Thank you സാർ"...
"നിക്ക് തന്റെ ആളെ ഒന്ന് കാണട്ടെ".... സ്വാമി സാർ കസേരയിൽ നിന്ന് എഴുന്നേറ്റു.ഇറങ്ങി പോയ പാന്റ് വയറിന്റെ മുകളിലേക്ക് കയറ്റി ഇട്ടു. ക്യാബിന്റെ പുറത്തേയ്ക്ക് വന്നു.
കുടവയറും തള്ളിപ്പിടിച്ചു നെറ്റിയിൽ മുഴുവൻ ഭസ്മ കുറി വാരി പൂശിയ നിലയിൽ ഒരാൾ പുറത്തേക്കു വരുന്നത് കണ്ടു മേഘ അവിടെ നിന്ന് എഴുന്നേറ്റു. അവൾക്കു ആ വരവ് കണ്ടപ്പോൾ ചിരി ആണ് വന്നത്.
ടൂ ടൂ... ടൂ ടൂ ടുട്ടു.... ടുട്ടു.... ആന സൈക്കിൾ ചവിട്ടുമ്പോൾ ഉള്ള ബിജിഎം ആണ് അവൾക്കു ഓർമ വന്നത്.
"വാവേ ഇത് സ്വാമി സാർ"....കരുൺ അവൾക്കു അയാളെ പരിചയപ്പെടുത്തി. ചെറിയ ഒരു പുഞ്ചിരി സമ്മാനിച്ചു അവർ പരിചയപ്പെട്ടു.
"മോള് എന്തെങ്കിലും കഴിച്ചോ"??...സ്വാമി സാർ ചോദിച്ചു.
"കഴിച്ചിട്ട ഇറങ്ങിയേ"...
"കരുൺ ഈ കുട്ടിക്ക് നമ്മുടെ റെസ്റ്ററന്റിൽ പോയി എന്തെങ്കിലും വാങ്ങി കൊടുക്ക്"...എന്ന് പറഞ്ഞു സ്വാമി സാർ അവരെ അങ്ങോട്ട് വിട്ടു.
അവൾക്കു ഒന്നും വേണ്ടാന്ന് പറഞ്ഞത് കൊണ്ട് ഒരു ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചു.കരുണിന്റെ സുഹൃത്തുക്കൾ എല്ലാവരും മേഘയെ വന്നു പരിചയപ്പെട്ടു.അതിന് ശേഷം അവർ അവിടെ നിന്നും ഇറങ്ങി. കണ്ണനും വാവയും കൂടി കണ്ണന്റെ കാറിൽ കയറി.
"ഇത് എങ്ങോട്ടാ കണ്ണേട്ടാ"??
"പറയാം"....
"കണ്ണേട്ടൻ ലീവ് എടുത്തോ"??
"മ്മ്"...
"യദു എപ്പോഴാ വരുന്നേ നിന്നെ കൊണ്ട് പോകാൻ"...??
"5മണിക്ക്"...
"മ്മ്.... ഇപ്പോ സമയം 11...വാ നമുക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാം"....
"എവിടെ "??
"കൊല്ലാനോ പീഡിപ്പിക്കാനോ അല്ല...ഇങ്ങനെ ഒരു സാധനം"...അവൾ അത് കേട്ടു മുഖം വീർപ്പിച്ചു ഇരുന്നു. കരുൺ അവളെ ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ട് ഇരുന്നു.
"എങ്ങോട്ടാ പോകുന്നെ"??അവൾ ചോദിച്ചു.
"ഒരു പെണ്ണിനേയും കൊണ്ട് സേഫ് ആയി പോകാൻ കഴിയുന്ന സ്ഥലത്തേക്ക്"...
"ദൈവമേ ഇങ്ങേര് ഇത് എന്ത് കണ്ടിട്ടാ"??...അവൾ പുറത്തേക്കു നോക്കി ഇരുന്നു.
അരമണിക്കൂർ യാത്രക്ക് ശേഷം കരുൺ വണ്ടി പെട്ടെന്ന് നിർത്തി.മുഖം തിരിച്ചു ഇരുന്ന മേഘ കണ്മുന്നിൽ കണ്ട കാഴ്ച കണ്ടു ഞെട്ടി. കണ്ണുകൾ രണ്ടും പുറത്തേക്കു തള്ളി.
"ഇത്രേം തള്ളി പിടിക്കാതെ കണ്ണ് മണ്ണിൽ വീഴും"...കരുൺ പറഞ്ഞു.
"ദൈവമേ"....എന്ന് വിളിച്ചു കൊണ്ട് മേഘ ഉമിനീർ പ്രയാസപ്പെട്ട് വിഴുങ്ങി.
തുടരും
രചന : അനു അനാമിക
ഒരു കുഞ്ഞ് കഥ എങ്കിലും പോസ്റ്റ് ചെയ്യൂ എന്ന പലരുടെയും ആവശ്യപ്രകാരം എഴുതുന്ന കഥ ആണിത്. ചെറിയ കഥ ആണ് വേഗം തീരും. തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കണം. വാഗ്ദാനങ്ങൾ ഒന്നും മറന്നിട്ടില്ല എല്ലാം നിറവേറ്റുന്നത് ആണ്. അപ്പോൾ കട്ടക്ക് കൂടെ നിന്നേക്കണേ. മിന്നിച്ചേക്കണേ....