കരുൺ ഡോർ തുറന്നു പതുക്കെ അവളെ നോക്കി.
"നീ ഇറങ്ങുന്നില്ലേ "??
"കണ്ണേട്ടാ ഞാൻ എങ്ങനാ വരുക"??
"സാധാരണ നടക്കുക അല്ലേ പതിവ് ഇനി ഞാൻ എടുക്കണോ ന്റെ വാവയെ"...
"അയ്യടാ... കൊഞ്ചല്ല് കേട്ടോ"...
"എന്നാൽ എന്റെ പൊന്നു മോള് ഇറങ്ങു... അകത്തു എല്ലാവരും ഉണ്ട്. നിന്റെ ഭാവി നാത്തൂൻമാർ ഉൾപ്പെടെ"...
"അയ്യോ കണ്ണേട്ടാ... അപ്പോൾ അവർക്ക് എല്ലാവർക്കും അറിയാവോ എന്റെ കാര്യം''??
"ഇല്ല ഇതുവരെ പറഞ്ഞിട്ടില്ല. ഇനി പറയാതെ ഇരുന്നാൽ ശരിയാവില്ല അതുകൊണ്ടാ നിന്നെയും കൂട്ടി വീട്ടിലേക്കു വന്നത്.മാത്രമല്ല ഒരു പെണ്ണിനേയും കൊണ്ട് കറങ്ങി നടക്കുന്നതും ശരിയല്ലല്ലോ നിനക്ക് സേഫ് ആയ എനിക്ക് സേഫ് എന്ന് തോന്നിയ സ്ഥലം ഇതാ. അതാ ഇങ്ങോട്ട് കൊണ്ട് വന്നത്. പിന്നെ ഈ ഉരുപ്പടി ഇനി എന്റെ കയ്യിൽ തന്നെ നിൽക്കണം അങ്ങനെ ഒരു സ്വാർഥത കൂടെ ഉണ്ടെന്നു വെച്ചോ. അല്ല നിനക്ക് എങ്ങനെ വീട് മനസിലായി"??
"ഫോട്ടോ കണ്ടിട്ടുണ്ടല്ലോ"...
"മ്മ്... ഞാൻ അത് മറന്നു. കിന്നാരം പറഞ്ഞത് മതി ഇറങ്ങേടി കൊരങ്ങി"...
കണ്ണൻ കുറച്ച് ഒച്ച എടുത്തപ്പോൾ മേഘ ബാഗ് കാറിൽ വെച്ചിട്ട് മൊബൈൽ മാത്രം എടുത്തു പുറത്തു ഇറങ്ങി. വീട് കണ്ടപ്പോൾ തന്നെ അവളുടെ തല കറങ്ങാൻ തുടങ്ങി.അവൾ നിന്ന് വെട്ടി വിയർത്തു.
"നീ എന്താടി പൂക്കുല തുള്ളുന്നെ ..വാ അകത്തേക്ക് പോകാം"...കണ്ണൻ മേഘയുടെ കയ്യിൽ കയറി പിടിച്ചു.
"വേണ്ട കണ്ണേട്ടാ കല്യാണത്തിന് മുൻപ് ഞാൻ കണ്ണേട്ടന്റെ വീട്ടിൽ വരുന്നത് ശരി അല്ല"....
"ഓ പിന്നെ...നീ ഇങ്ങു വാ"...കണ്ണൻ അവളെ പിടിച്ചു വലിച്ചു.
"കണ്ണേട്ടാ... പ്ലീസ്... "...
"ഹാ എങ്കിൽ വൈകുന്നേരം വരെ ഇവിടെ നിക്ക്"...അതും പറഞ്ഞു കണ്ണൻ ദേഷ്യപ്പെട്ടു കാർ ലോക്ക് ചെയ്തു വീട്ടിലേക്കു കയറി പോയി. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
"ഇങ്ങനെ ഒരു പെണ്ണ്"....അവൻ മനസ്സിൽ പറഞ്ഞു.
ഒരു വല്യ ഇരുനില വീടാണ് കണ്ണന്റെ.മുറ്റത്തും ആ വീടിന്റെ ചുറ്റുവട്ടം മുഴുവനും ഒരുപാട് മരങ്ങളും ചെടികളും ഉണ്ടായിരുന്നു നല്ല ഭംഗി ഉണ്ടായിരുന്നു ആ പ്രദേശം.
"എന്റെ പൊന്നു മാതാവേ എന്നാ വല്യ വീടാ. ഇത് ഒരു റൗണ്ട് അടിച്ചു വാരി തുടച്ചു എടുക്കുമ്പോഴേക്കും എന്റെ ശവം പള്ളി സെമിത്തേരിയിലേക്ക് എടുക്കേണ്ടി വരും....ഈ കണ്ണേട്ടൻ വരുവോ ആവോ ??ഇവിടെ ഇങ്ങനെ നിന്നാലും പണി കിട്ടുമല്ലോ.... പടച്ചോനെ...... ഇങ്ങള് കാത്തോളീ"....
ഇതേ സമയം കണ്ണൻ വീട്ടിലേക്കു കയറി. ഹാൾ മുഴുവൻ അവന്റെ അമ്മയുടെ സഹോദരിയുടെ മക്കൾ നിരന്നു ഇരുന്നു ടീവി കാണുന്നു മൊബൈൽ കുത്തുന്നു.വർത്താനം പറയുന്നു. അച്ചന്മാർ ആരും അവിടെ ഇല്ല. അമ്മയും ആന്റിമാരും കൂടി കരുണിനു വേണ്ടി ബ്രോക്കർ കൊണ്ട് വന്ന പെൺകുട്ടികളുടെ ഫോട്ടോ നോക്കി കൊണ്ട് നിൽക്കുന്നു.കുറച്ചുപേർ അടുക്കളയിലും ഉണ്ട്. അവൻ ഹാളിന്റെ വാതിൽക്കൽ തന്നെ നിന്നു എല്ലാം എത്തി നോക്കി വീക്ഷിച്ചു.
"തമ്പുരാനെ ഇപ്പോ എല്ലാം ശാന്തം ആണ് പൊട്ടി തെറി ഒന്നും ഉണ്ടാക്കരുതേ "....അവൻ മനസ്സിൽ പ്രാർഥിച്ചു.
"ഇതെന്താ കണ്ണൻ ചേട്ടായി ആമ തല നീട്ടുന്ന പോലെ എത്തി വലിഞ്ഞു നോക്കുന്നെ"?? ഇന്ന് ഓഫീസ് ഇല്ലേ"..??...അമ്മയുടെ ഏറ്റവും ഇളയ അനിയത്തിയുടെ മകൾ ചക്കര ആണ് ചോദിച്ചത്.
"ലീവ് ആക്കി ഇന്ന്"...അതുകേട്ടു എല്ലാവരും അവനെ നോക്കി. ജന്മം ചെയ്താൽ ലീവ് എടുക്കാത്ത കണ്ണൻ ലീവ് എടുത്തു എന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടി.
അവൻ പതുക്കെ സോഫായിൽ പോയി ഇരുന്നു.
"അതെന്താ ലീവ് എടുത്തേ"??...വർഷ ചോദിച്ചു. .പെങ്ങന്മാർ എല്ലാം കുറ്റവാളിയെ നോക്കും പോലെ അവനെ സൂക്ഷിച്ചു നോക്കി.
"പറയാം...അതിന് മുൻപ് നീ പോയി പുറത്തു എന്റെ കാറിന്റെ അടുത്ത് നിക്കുന്ന ആ പെണ്ണിനെ വിളിച്ചോണ്ട് വാ"....
"പെണ്ണോ"??...ചക്കരയുടെ സൗണ്ട് ഒരല്പം കൂടി പോയി. ഒരു സെക്കന്റ് കൊണ്ട് ടീവി ഓഫ് ആയി മൊബൈൽ ഫോൺ വഴി മാറി. അടുക്കളയിൽ നിന്ന എല്ലാവരും കൂടി ഹാളിലേക്ക് വന്നു.
ചക്കര വേഗം മുകളിൽ പോയി അവിടെ കമ്പനി കൂടി കട്ടൻ (മദ്യം )അടിച്ചു കൊണ്ട് ഇരുന്ന അച്ചന്മാരെ വിളിച്ചുകൊണ്ടു വന്നു. എല്ലാവരും കണ്ണന്റെ ചുറ്റും നിന്നു തുറിച്ചു നോക്കി.
"എന്താടാ പറഞ്ഞെ പെണ്ണോ"??..തങ്കമണി ആന്റി ചോദിച്ചു.
"ആം ....നിങ്ങടെ നോട്ടം കണ്ടാൽ തോന്നുമല്ലോ ഞാൻ ഏതാണ്ട് ബോംബും കൊണ്ട് വന്നതാണെന്ന്"...
"ഇവൻ വെറുതെ പറയുന്നത് ആവും"...ബിന്ദു ആന്റി പറഞ്ഞു.
"വെറുതെ ഒന്നും അല്ല. ആള് പുറത്തു നിൽപ്പുണ്ട്. സംശയം ഉണ്ടെങ്കിൽ പോയി നോക്കാം"...കണ്ണൻ പറഞ്ഞു.ധൈര്യത്തോടെ ഇത് പറയുമ്പോഴും അവന്റെ നെഞ്ചിൽ പഞ്ചാരിമേളം കൊട്ടുന്നുണ്ടാരുന്നു.
"എടി അമ്മു,ചക്കരെ... നിങ്ങൾ പോയി നോക്കിക്കേ അവിടെ ആരേലും ഉണ്ടോ എന്ന്"....ഓമന ആന്റി പറഞ്ഞപ്പോൾ റോക്കറ്റ് പോകും പോലെ അമ്മുവും ചക്കരെയും കണ്ണന്റെ കാറിന്റെ അടുത്തേക്ക് ഓടി.
"ഞാൻ സീരിയസ് ആയി പറഞ്ഞതാ ആ മൊതലിനെ ഞാൻ നാല് കൊല്ലം ആയി പ്രേമിക്കുന്നു"...
"നാല് കൊല്ലമോ"??...വർഷ ചോദിച്ചു.
"മ്മ്"....
"ചുമ്മാ തള്ളി മറിക്കാതെ പോ ചേട്ടായി"....അമലു പറഞ്ഞു.
"എടി വല്ല കണ്ണുപൊട്ടിയും ആയിരിക്കും"...വർഷ പറഞ്ഞു.
അമ്മുവും ചക്കരെയും കൂടെ കാറിന്റെ അവിടെ ചെന്നപ്പോൾ ആരെയും കണ്ടില്ല.
"ഇവിടെ ആരും ഇല്ലല്ലോഡി.ചേട്ടായി പറ്റിച്ചതാ"......അമ്മു പതുക്കെ പറഞ്ഞു.
"എടി ദേ കാറിന്റെ പുറകിൽ നിക്കുന്നു"...അവർ ശബ്ദം ഉണ്ടാക്കാതെ മെല്ലെ മേഘയെ ഒളിഞ്ഞു നോക്കി. അവൾ ഫോണിൽ എന്തോ നോക്കുക ആയിരുന്നു.
"എടി കണ്ണൻ ചേട്ടായി പറഞ്ഞത് ശരിയാ.... "...അമ്മു ചക്കരെയോട് പറഞ്ഞു.
"എന്നാ സുന്ദരി ചേച്ചിയാ അല്ലേഡി"??...
"അതേ... ചേട്ടായിടെ സെലെക്ഷൻ സൂപ്പർ.വാ നമുക്ക് അകത്തേക്ക് പോകാം"....
"മ്മ്"....അവർ രണ്ടും കൂടെ വീട്ടിലേക്ക് ജെറ്റിനെക്കാൾ വേഗത്തിൽ ഓടി. മേഘ അവരെ കണ്ടില്ല.
"എന്തായി മക്കളെ"??...ശോഭ ആന്റി ചോദിച്ചു. അവർ രണ്ടും കൂടെ അകത്തേക്ക് കയറി വന്നു കണ്ണന്റെ അടുത്ത് വന്നു. അവനെ രൂക്ഷം ആയി നോക്കി.
"ഈശ്വര....വാവ നാത്തൂൻ പോര് എങ്ങാനും എടുത്തോ??ഇവളുമാർ എന്നെ എന്താ ഇങ്ങനെ നോക്കണേ??ഇനി അവൾ പോയി കാണുവോ"??...ഇല്ലല്ലോ അവളുടെ ബാഗ് കാറിൽ ആണല്ലോ"....
പെട്ടെന്ന് അമ്മുവും ചക്കരെയും കൂടെ കണ്ണന്റെ കയ്യിൽ പിടിച്ചു ഒരു ഷേക്ക് ഹാൻഡ് കൊടുത്തു.
"അടിപൊളി സെലെക്ഷൻ ചേട്ടായി"...
"അപ്പോ ഇവൻ പറഞ്ഞത് നേരാണോ"??...കുഞ്ഞാന്റി ചോദിച്ചു.
"അതേ.... ഒരു സുന്ദരി ചേച്ചി ഉണ്ട് അവിടെ"....
"എടി വാടി നമുക്ക് പോയി നോക്കാം"....കണ്ണന്റെ പെങ്ങന്മാർ എല്ലാരും കൂടെ ഓടി പുറത്തേക്കു ഇറങ്ങി. കണ്ണന്റെ അമ്മ പ്രേമ അവനെ സൂക്ഷിച്ചു നോക്കി.
"നിനക്കിട്ടു വെച്ചിട്ടുണ്ട് ഡാ "...എന്നൊരു അർഥം അതിൽ ഉണ്ടാരുന്നു.
ഫോൺ ഓഫ് ചെയ്തു തിരിഞ്ഞ മേഘ കണ്ടത് ഒരു പട അങ്ങോട്ട് വരുന്നത് ആയിരുന്നു.
"ഈശ്വര ഇതെന്താ കടന്നൽ കൂട് ഇളകി വരുന്നോ ??അതോ കാക്ക കൂട്ടിൽ കല്ല് എറിഞ്ഞോ??ഇങ്ങോട്ട് ആണല്ലോ പട വരുന്നത്... ഓടിയാലോ...അല്ലേൽ വേണ്ട ആൾ ബലം അവർക്ക് ആണ് കൂടുതൽ. ഓടിയാൽ എന്നെ എറിഞ്ഞിട്ട് പിടിച്ചു എന്ന് വരും....ഈശ്വര കാത്തുകൊള്ളണമേ "....
മേഘ ഒരു ദീർഘ നിശ്വാസം എടുത്തു കണ്ണൊന്നു അടച്ചു അവളുടെ ഭാവി നാത്തൂന്മാരെ നോക്കി നിന്നു. അവർ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു.
"ചേച്ചി കണ്ണൻ ചേട്ടായിടെ കൂടെ വന്നത് ആണോ"??... ചക്കര ചോദിച്ചു.
"ആണെന്ന് പറഞ്ഞാൽ കുഴപ്പം ഒന്നും ഇല്ലങ്കിൽ ആണ്. കുഴപ്പം ഉണ്ടാകും എങ്കിൽ അല്ല.... എന്താ ദൈവമേ പറയുക"??... മേഘ നിന്നു വിയർത്തു.
"ആണോ ചേച്ചി"??... അവർ വീണ്ടും ചോദിച്ചു.
"ആ... ആ.... അതേ"...
100ന്റെ ബൾബ് ഇട്ട പോലെ എല്ലാത്തിന്റെയും മുഖം തെളിഞ്ഞു.
"ചേച്ചി വാ.... കുഞ്ഞുവും അമ്മുവും കൂടെ മേഘയുടെ ഇരു വശത്തു ആയി നിന്നു. അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.
"വാ ചേച്ചി".... മേഘ കണ്ണും തള്ളി എല്ലാവരെയും നോക്കി.
"ദൈവമേ എന്നെ എല്ലാരും കൂടെ കൊല്ലാൻ കൊണ്ട് പോകുവാണോ"??... മേഘ കണ്ണുകൾ ഉയർത്തി മുകളിലേക്ക് നോക്കി.
അവൾ അവരുടെ ഒപ്പം മുന്നോട്ട് നടന്നു.
മുന്നോട്ട് നടക്കും തോറും വീടിന്റെ അകത്തു നിന്ന് ഓരോരുത്തർ ആയി പുറത്തേക്കു വന്നു.
"ഈശ്വര ഇന്ന് തന്നെ കല്യാണം നടത്താൻ ആണോ ഈ മനുഷ്യൻ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് ??അതോ ഇനി ഇത് കൂട്ട് കുടുംബം ആണോ"??.... മേഘ എല്ലാവരെയും കൂടെ കണ്ടു ആകെ റിലേ പോയി നിൽക്കുക ആയിരുന്നു.
"വാ ചേച്ചി..... ".. അവർ അവളെ അകത്തേക്ക് ക്ഷണിച്ചു.
അവൾ കയറാനോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു.
"കേറി വാ മോളെ".... തങ്കമണി ആന്റി പറഞ്ഞു.
"വേണ്ട ആന്റി ഞാൻ ഇവിടെ നിന്നോളം. എനിക്ക് കയറാൻ ഉള്ള സമയം ആയിട്ടില്ല".....
അപ്പോഴേക്കും കണ്ണൻ പുറത്തേക്കു വന്നു കൂടെ അവന്റെ അമ്മ പ്രേമയും ഉണ്ടാരുന്നു. അവൾ കയറാൻ മടിച്ചു നിൽക്കുക ആണെന്ന് കണ്ണന് മനസിലായി. ഭാവി അമ്മായി അമ്മയെ കണ്ടപ്പോൾ തന്നെ അവളുടെ സർവ്വ ശക്തിയും ഒലിച്ചു പോയി.
"ദൈവമേ ഇവള് വിറച്ചു വിറച്ചു വീഴുമോ"??... കണ്ണൻ മനസ്സിൽ ഓർത്തു. എന്നിട്ട് അമ്മയെ നോക്കി. പുറകിൽ നിന്ന അമ്മ മുന്നോട്ട് നടന്നു മേഘയുടെ അടുത്ത് എത്തി. അവളെ അടി മുടി ഒന്ന് നോക്കി. അവൾ ആണെങ്കിൽ പേടിച്ചു വിറച്ചു. അമ്മ അവളുടെ കയ്യിൽ കയറി പിടിച്ചു.
"പുതിയ മഹാ ലക്ഷ്മിയെ വിളക്ക് തന്നാ കൈ പിടിച്ചു കയറ്റേണ്ടത്. . അത് ഇനി ഒരിക്കൽ ഞാൻ ചെയ്തോളാം എല്ലാവരെയും വിളിച്ചു കൂട്ടി. ഇപ്പോൾ മോള് വാ".....അമ്മ അവളെ പിടിച്ചു.
"ഏട്ടത്തി.... വലതു കാൽ വെച്ച്"...ബിന്ദു ആന്റിയുടെ മകൾ അപ്പു ആണ് പറഞ്ഞത്.
"ഡാ പൊട്ടാ അവിടെ പോയി നിക്കെടാ.. എന്നിട്ട് അവളുടെ കൈ പിടിച്ചു കേറി വാ"....കുഞ്ഞു ആന്റി പറഞ്ഞു. മേഘക്ക് അത് കേട്ടപ്പോൾ ചിരി വന്നു.
കണ്ണൻ ചിരിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി അവളുടെ അടുത്ത് ആയി നിന്നു. അവളെ നോക്കി ചിരിച്ചു. എന്നിട്ട് അവളുടെ വലതു കയ്യിൽ അവന്റെ വിരലുകൾ കൂട്ടി ബന്ധിച്ചു. അവൾ കണ്ണന്റെ അച്ഛനെ നോക്കി. അച്ഛൻ കേറി പോര് എന്ന് കണ്ണ് കൊണ്ട് കാണിച്ചു.
മേഘ വലതു കാൽ വെച്ച് കരുൺന്റെ കൂടെ വീട്ടിലേക്ക് പ്രേവേശിച്ചു. അപ്പോഴും അവളുടെ വിറയൽ മാറി ഇല്ല. എല്ലാവരും കൂടെ അവളെ സോഫായിൽ കൊണ്ട് പോയി ഇരുത്തി. കണ്ണനെ തള്ളി മാറ്റി അവന്റെ പെങ്ങന്മാർ എല്ലാവരും കൂടെ അവളുടെ ചുറ്റും ഇരുന്നു.
"ആഹാ ഇപ്പോ ഞാൻ ഔട്ട് ആയല്ലേ"??....കണ്ണൻ ചോദിച്ചു.
"നീ പണ്ടേ ഔട്ട് ആ... പോയി ഡ്രസ്സ് മാറി വാ ടാ"....അമ്മ പറഞ്ഞു. അവൻ ഇപ്പോ വരാം എന്ന് മേഘയെ കണ്ണ് കൊണ്ട് കാണിച്ചു. കൂടെ ഒന്ന് സൈറ്റ് അടിച്ചും കാണിച്ചു.
"മനുഷ്യൻ ഇവിടെ തീയിൽ ചവിട്ടി നിക്കുമ്പോഴാ അങ്ങേരുടെ ഒടുക്കത്തെ സൈറ്റ് അടി... കണ്ണ് കുത്തി പൊട്ടിക്കണം"...
അവൻ റൂമിലേക്ക് ഓടിക്കേറി ജഗ്ഗിൽ ഉണ്ടാരുന്ന വെള്ളം മുഴുവൻ എടുത്തു കുടിച്ചു.
"ന്റെ ആറ്റുകാൽ ഭഗവതി ഇപ്പോഴാ ശ്വാസം നേരെ വീണത്"...അവൻ നിന്ന് കിതച്ചു.
"എന്താ ചേച്ചിയുടെ പേര്"??....നാത്തൂൻമാരിൽ നടു കഷ്ണം ആയ കൊച്ചു ചോദിച്ചു.
"മേഘ... ശിവദാസ്സ്"...
"ഏട്ടത്തി പഠിക്കുക ആണോ"?
"മ്മ്... ഡിഗ്രി കഴിഞ്ഞു ഇപ്പോൾ psc കോച്ചിങ്നു പോകുന്നു"....
"വീടോ"??
"കോട്ടയം"....
"കോട്ടയത്ത് എവിടാ മോളെ"??....കണ്ണന്റെ വല്യച്ഛന്റെ ചോദിച്ചു.
"കിടങ്ങൂർ"....
"ചേച്ചി എങ്ങനെയാ ഇവിടെ വന്നേ"??
"എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടാരുന്നു അതിന് വന്നതാ"....
"വീട്ടിൽ പറഞ്ഞാരുന്നോ"??
"ഈ ഇല്ല.... കണ്ണേട്ടന്റെ അടുത്ത് ചെന്നപ്പോൾ ഇങ്ങോട്ട് ആണ് വരുന്നത് എന്ന് അറിയില്ലാരുന്നു"....
"മ്മ് .. ഏട്ടത്തിക്ക് ഞങ്ങളെ എല്ലാവരെയും അറിയാവോ???"
"മ്മ്"....
"ചേട്ടായി പറഞ്ഞിട്ടുണ്ടോ"??
"മ്മ്.... അച്ചന്മാരെ എല്ലാവരെയും അറില്ല. ബാക്കി എല്ലാവരെയും അറിയാം"...
"എങ്കിൽ ഒന്ന് പറഞ്ഞെ"...
"കണ്ണേട്ടന്റെ അമ്മ പ്രേമ, കുഞ്ഞാന്റി, ബിന്ദു ആന്റി, ശോഭ ആന്റി, ഷൈല ആന്റി, തങ്കമണി ആന്റി, ലീല ആന്റി, ഓമന ആന്റി,വല്യന്റി....
"ഇത് ചക്കര, അപ്പു, കൊച്ചു, കുഞ്ഞു, വർഷ, അമ്മു,പൊന്നു, മാളു,അമലു, ചിപ്പി ഇവിടെ ഇല്ല, റിൻസി ചേച്ചി റിയ ചേച്ചി ജൂണ ചേച്ചി ഇവിടെ ഇല്ല....."
"അടിപൊളി... ചേച്ചിക്ക് എല്ലാവരെയും അറിയാല്ലോ"...
"ചേച്ചിടെ വീട്ടിൽ ആരൊക്കെ ഉണ്ട്"??
"അച്ഛൻ അമ്മ അനിയൻ"
"അനിയൻ എന്ത് ചെയ്യുന്നു"??
"ഇപ്പോൾ BBA ഫസ്റ്റ് ഇയർ"...
"അച്ഛനോ"??
"കൂലി പണി"
"അമ്മയോ "??
"House wife"....
"എടി പിള്ളേരെ മതി മതി... എന്റെ കൊച്ചു ഒന്ന് ശ്വാസം വിടട്ടെ"...കണ്ണന്റെ അമ്മ ഒരു ജ്യൂസ് കൊണ്ട് വന്നു അവൾക്കു കൊടുത്തു.
"ദാ മോളെ കുടിക്കു"...
അവൾ അത് വാങ്ങിയപ്പോൾ കുറച്ച് ഡ്രെസ്സിൽ വീണു.
"അയ്യോ ഡ്രെസ്സിൽ ആയല്ലോ... മോള് ചെന്ന് അത് കഴുകിട്ട് വാ... "...അമ്മ പറഞ്ഞു.
"അമ്മു നീയും കൂടെ ചെല്ല്"....അമ്മു എഴുന്നേറ്റു അവളുടെ കൂടെ പോയി.
"ചേച്ചിക്ക് ഞാൻ വേറെ ചുരിദാർ തരാം ഇത് മാറ്റിക്കോ ഇല്ലേൽ മുഴുവൻ അഴുക്കു ആകും"....
"മ്മ്"...അമ്മു അവളെ വാഷ് റൂമിൽ ആക്കിയിട്ട് പുറത്തേക്കു പോയി.
പെട്ടെന്ന് ആരോ അവളുടെ വാ പൊത്തി പിടിച്ചു. വയറിൽ ചുറ്റി പിടിച്ചു. പെട്ടെന്ന് അങ്ങനെ ഒരു നീക്കം അവൾ വിചാരിച്ചില്ല.
"ഒച്ച വെക്കല്ലേഡി മരപ്പട്ടി"...അവളുടെ കാതിൽ കണ്ണൻ പതിയെ പറഞ്ഞു. അപ്പോൾ ആണ് അവൾക്കു ഒരു ആശ്വാസം തോന്നിയത്.
അവൻ അവളെ തിരിച്ചു അവനു അഭിമുഖം ആയി നിർത്തി.
"എന്റെ ദേവി ഇതൊക്കെ കാണുമ്പോൾ ആണ് ബാക്കി ഉള്ളവർ പീഡന വീരന്മാർ ആകുന്നത്"...
"ന്ത്"??
അവൾ തന്റെ ശരീരത്തിലെക്ക് നോക്കി. കുഴപ്പം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തി.
"എന്റെ പൊന്നു പൊണ്ടാട്ടി അതല്ല ഞാൻ ഈ ചുണ്ടിന്റെ കാര്യമാ പറഞ്ഞെ"...അവൻ വയറിൽ പിടിച്ചു അവളെ അടുപ്പിച്ചു. ആദ്യം ആയിട്ട് ആണ് അവൻ അങ്ങനെ തൊടുന്നത് അവൾക്കു ആകെ വല്ലാത്ത കുളിർ കയറി. അവൻ അവന്റെ മുഖം മേഘയുടെ ചുണ്ടിനു നേരെ കൊണ്ട് വന്നു. അപ്പോഴാണ് അമ്മു അങ്ങോട്ട് വന്നത്. അവർ വേഗം കുതറി മാറി.
"മ്മ്.... കണ്ണൻ ചേട്ടായി എന്താ ഇവിടെ"??....അവൾ ഒറ്റ പുരികം പൊക്കി സംശയത്തോടെ അവനെ നോക്കി.
"ഞാൻ....ഞാൻ ഇവൾക്ക് എപ്പോഴാ പോകണ്ടേ എന്ന് അറിയാൻ വന്നതാ"...
"ആ ഏട്ടത്തി ഇന്ന് പോകുന്നില്ല ചേട്ടായി ചെല്ല്"...
"നിനക്കിട്ടു വെച്ചിട്ടുണ്ട് ഡി കുട്ടി തേവൻഗേ"...കണ്ണൻ മനസ്സിൽ പറഞ്ഞു.
"ഏട്ടത്തി ദാ ഈ ചുരിദാർ ഇട്ടോ"...
"മ്മ്"...
"വാഷ് റൂമിൽ വെച്ച് ഇട്ടാൽ ഡ്രസ്സ് നനയും നമുക്ക് മുറിയിൽ പോകാം വാ"...
അവൾ മേഘയെയും കൊണ്ട് മുറിയിലേക്ക് പോയി.
"മ്മ് ഇവിടെ നിന്നു മാറിക്കോ... ഇതാ ചേച്ചിക്ക് അവകാശപ്പെട്ട മുറി.... കണ്ണൻ ചേട്ടായിടെ മുറി.വാതിൽ ലോക്ക് ചെയ്യണ്ട കേട്ടോ ഞാൻ പുറത്തു നിന്നോളം. ആ ലോക്ക് തുറക്കാൻ പ്രയാസമാണ്"....
"മ്മ്"....മേഘ മുറിയിലേക്ക് കയറി. ചുറ്റും നോക്കി. ആൺകുട്ടികളുടെ മുറി അല്ലേ അവസ്ഥ വളരെ മോശം ആയിരുന്നു. കട്ടിലിൽ ലാപ്ടോപ്, ജീൻസ്, ഷർട്ട്, പുതപ്പ്, ടേബിൾൽ കുറെ ഫയൽ പുസ്തകം എല്ലാം തോന്നിയ പോലെ അവൾ അതൊക്കെ എടുത്തു അടുക്കി വെച്ചു മുറിയുടെ ഛായ തന്നെ മാറ്റി.
"നീ എന്താടി ഇവിടെ"??കണ്ണൻ അമ്മുവിനോട് ചോദിച്ചു.
"ഏട്ടത്തി ഡ്രസ്സ് മാറുവാ "....
"മ്മ് നിന്നെ അമ്മ വിളിക്കുന്നുണ്ട് ഞാൻ ഇവിടെ നിന്നോളം"...
"ഞാൻ പിന്നെ പൊക്കോളാം"...
"ഡി അമ്മ വിളിക്കും"
"ആ വിളിച്ചോട്ടെ സാരമില്ല"....
"നീ പൊക്കോ ഞാൻ ഇവിടെ നിക്കാം"...
"വേണ്ടന്നെ"
"ന്റെ പൊന്നു അമ്മു മോള് അല്ലേ അവളെ വല്ലപ്പോഴും മാത്രേ എനിക്ക് ഒന്ന് കാണാൻ പോലും കിട്ടുകയുള്ളൂ.... ന്റെ മോള് ചെല്ല്"....
"മ്മ് മനസ്സിൽ ഇരുപ്പ് ഇതാണല്ലേ... നടക്കട്ടെ"....പിന്നെ ആളുകൾ എല്ലാം ഉള്ളതാ പൊട്ടലും ചീറ്റലും ഒന്നും പുറത്തു കേൾക്കരുത്"...അമ്മു ഗൗരവത്തിൽ പറഞ്ഞു.
"ഞാൻ അത്തരക്കാരൻ നഹി ഹെയ്യ്"....
"അത് ഞാൻ വാഷ് റൂമിൽ വെച്ചു കണ്ടു"...
കണ്ണൻ ഒന്ന് ക്ലീൻ ആയിട്ട് ചിരിച്ചു. അമ്മു പോയി കഴിഞ്ഞു അവൻ അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു.മേഘ ഞെട്ടി തിരിഞ്ഞു അവനെ നോക്കി.
തുടരും
രചന :-അനു അനാമിക
(സാധാരണ മിക്ക കഥയിലും സ്റ്റാർട്ടിങ് അടിയല്ലേ അതുകൊണ്ട് ടോൺ ഒന്ന് മാറ്റിപ്പിടിച്ചതാ. ഒരുപാട് ഒന്നും ഇല്ല. ഒരു കുഞ്ഞ് കഥ. നമ്മൾ അറിഞ്ഞോ അറിയാതെയോ കാണാതെ പോകുന്ന ചില കാര്യങ്ങൾ അതാണ് ഈ കഥയിൽ പറയാൻ ഉദ്ദേശിക്കുന്നത്. കഥാപാത്രങ്ങൾ ഒരുപാട് ഉണ്ട് എന്നോർത്ത് ടെൻഷൻ ആകണ്ട. കൺഫ്യൂഷൻ ആകില്ല. കഥയുടെ പോക്ക് എങ്ങോട്ട് ആണെന്ന് വരും ദിവസങ്ങളിൽ മനസ്സിലാകും. പിന്നെ ഇതൊരു സാങ്കൽപ്പിക കഥയല്ല സംഭവ കഥയാണ്....)