രചന: കണ്ണൻ സാജു
ഗൾഫിൽ നിന്നും ഭാര്യക്ക് സർപ്രൈസ് ആയി മുൻകൂട്ടി പറയാത വന്ന കണ്ണൻ അവളുടെ മുറിയിൽ കണ്ടത് തുണി ഇല്ലാതെ ബംഗാളിക്കൊപ്പം നിൽക്കുന്ന ഭാര്യയെ !
വീടിന്റെ വാതിൽ പോലും കുറ്റി ഇടാതെ അവനുമായി അകത്തു ഇങ്ങനൊരു കാര്യം ചെയ്യണം എങ്കിൽ എത്ര നാളായി തുടങ്ങിയ ബന്ധം ആയിരിക്കും... ! കണ്ണൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു....
പത്തു വർഷത്തെ പ്രണയത്തിനിപ്പുറം ഇരുപത്തേഴാം വയസ്സിൽ ഒരുമിച്ചവർ... നിന്നെ അല്ലാതെ മറ്റൊരാളെ മനസ്സിൽ പോലും ചിന്തിക്കാൻ ആവില്ലെന്ന് പറഞ്ഞവൾ.. ദാ ഇപ്പൊ മറ്റൊരാളുടെ കൂടെ... അതും ഒരു ബംഗാളിയുടെ കൂടെ... !
അവൾ എന്ത് ചെയ്യണം എന്നറിയാതെ അവനു പിന്നിൽ പതുങ്ങി നിന്നു... കണ്ണന്റെ കൈകൾ തരിച്ചു വന്നു... പക്ഷെ അവൻ സ്വയം നിയന്ത്രിച്ചു...
കയ്യിൽ ഫോൺ എടുത്തു ഇരുവരുടെയും ഫോട്ടോ എടുത്തു.. ശേഷം ഫോൺ പോക്കറ്റിലേക്ക് തന്നെ ഇട്ടു...
" അവനോടു ഇറങ്ങി പൊയ്ക്കോളാൻ പറയു.. ഞാൻ ഒന്നും ചെയ്യില്ല ! "
പാന്റും ഷർട്ടും എടുത്തിട്ട ബംഗാളി അവന്റെ മുഖത്ത് നോക്കാതെ പുറത്തേക്കു ഇറങ്ങി പോയി... കണ്ണൻ സ്വയം നിയന്ത്രിച്ചു..
അവൾ നൈറ്റി ദേഹത്തേക്ക് ഇട്ടു..
" എത്ര നാളായി തുടങ്ങിയിട്ട് ? "
" 6 മാസം " അവൾ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു...
" ഇവിടെ പെയിന്റ് പണിക്കു വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതാണോ? "
" അതെ "
" വേറെ ആരെങ്കിലും ? "
" ഇല്ല ! "
" പിന്നെ എന്റെ മുൻപിൽ എന്തിനായിരുന്നു അഭിനയം ? "
" അഭിനയിച്ചിട്ടില്ല... എന്തോ അവൻ മുൻകൈ എടുത്തപ്പോ എനിക്കും വേണമെന്ന് തോന്നി "
" ഒട്ടും കുറ്റ ബോധമില്ല ? "
" പറയാതിരുന്നതിൽ ഉണ്ട് ! "
" എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമുക്കിടയിൽ ഉണ്ടായിരുന്നു... എന്റെ സാമിപ്യം ഇവിടെ വേണമെന്ന് അത്രക്കും ഒരു തോന്നൽ ഉണ്ടങ്കിൽ തുറന്നു പറയാമായിരുന്നു... നമുക്ക് രണ്ട് പേർക്കും വേണ്ടിയാണു ഞാൻ അവിടെ പട്ടിയെ പോലെ പണി എടുത്തു കൊണ്ടിരുന്നത്.. കാശ് കൊടുത്താൽ എനിക്കും കിട്ടുമായിരുന്നു പെണ്ണുങ്ങളെ.... നിന്നെ കാണാൻ കൊതിച്ചു കാത്തിരുന്ന നാളുകൾ അത്രയും വെറുതെ ആയല്ലോ ! "
അവൾ മൗനം പാലിച്ചു....
" എനിക്കീ ബന്ധം തുടരാൻ താല്പര്യം ഇല്ല... അളിയനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. വീട്ടിലേക്കു പൊയ്ക്കോളൂ.. ഡിവോഴ്സ് കിട്ടാൻ ഈ ഫോട്ടോ ധാരാളം മതിയാവും "
" എന്നെ വെറുക്കരുത് പ്ലീസ് "
" മറ്റാരോടും താല്പര്യം തോന്നാത്തത് കൊണ്ടോ കിട്ടാത്തത് കൊണ്ടോ ഉദ്ധാരണം ഉണ്ടാവാത്തതു കൊണ്ടോ അല്ല ഞാൻ വേറൊരു പെണ്ണിന്റെ അടുത്തും പോവാത്തത്... അതാണ് പ്രണയം... വിവാഹ ജീവിതം..നിനക്ക് വേണ്ടി ഞാൻ എന്റെ ജീവിതം മാറ്റി വെക്കുമ്പോൾ മറ്റൊരാളും കടന്നു വരാൻ പാടില്ലെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു..അത് ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിച്ചു... " കണ്ണന്റെ കണ്ണുകൾ നിറഞ്ഞു..
" കണ്ണാ കരയരുത് പ്ലീസ്.. എനിക്കൊരു തെറ്റ് പറ്റിപ്പോയി.. എന്നോട് ക്ഷമിക്കണം "
" ആര്യ.. നിന്നെ ഇതുവരെ ഞാൻ തല്ലിയില്ല..ഒരു പെണ്ണിനേയും ഉപദ്രവിക്കില്ലെന്നു ഞാൻ അമ്മക്ക് വാക് കൊടുത്തതാണ്.. ചങ്കു പൊട്ടിയാണ് ഞാൻ നിക്കുന്നത്... എന്റെ മുന്നിൽ നിന്നും ഈ വീട്ടിൽ നിന്നും എത്രയും വേഗം ഇറങ്ങണം "
*******************************************
ജോസിനെ അന്നയും അയ്യാളുടെ അനിയൻ ജിസും ചേർന്ന് കട്ടിലിലേക്ക് എടുത്തു കിടത്തുമ്പോൾ അവന്റെ കൈകൾ അവളുടെ മാറിടം തഴുകി മാറി... അബദ്ധത്തിൽ പറ്റിയതാവും എന്ന് കരുതി അന്ന അത് അവഗണിച്ചു...
ജോസിന് തീരെ അനക്കം ഇല്ല.. ഇനി വീട്ടിലേക്കു കൊണ്ടു പൊയ്ക്കോളാൻ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞു.. അങ്ങനെ ജിസ് ലീവ് എടുത്തു വിദേശത്ത് നിന്നും വന്നതാണ്.. ചേട്ടനും ചേട്ടന്റെ ഭാര്യ അന്നയും മാത്രമേ നാട്ടിൽ ഉള്ളൂ..
അന്ന ജിസിനു കാപ്പി വെക്കുവാനായി പാത്രത്തിൽ വെള്ളം അടുപ്പത്തു വെച്ചതും അവൻ പിന്നിൽ നിന്നും വന്നു അന്നയെ വട്ടം പിടിച്ചു...
" അന്നാ... "
" ജിസ്.. എന്താ ഇത്.. പ്ലീസ് " കുതറി മാറാൻ ശ്രമിച്ചു കൊണ്ടു അവൾ ചോദിച്ചു...
" മനസ്സിലായില്ലേ ? "
" ജിസ്.. വേണ്ട.. പ്ലീസ്.. തെറ്റാണ് "
" ഓഹ് പിന്നെ.. എന്ത് തെറ്റ്.. നീ വിളിച്ചപ്പോ ഞാൻ ഓടി വന്നത് വാഴപ്പിണ്ടി പോലെ കിടക്കണ എന്റെ ചേട്ടായിനെ കാണാൻ ആണെന്ന് കരുതിയോ... അവൻ കെട്ടിക്കൊണ്ടു വന്നപ്പോ മുതലുള്ള എന്റെ ആഗ്രഹം ആയിരുന്നു നീ "
അവൻ ബലം കൂട്ടിക്കൊണ്ടു വന്നു.. അവളുടെ എതിർപ്പുകൾ തോൽക്കപ്പെട്ടു... ആ നിലവിളി വീടിന്റെ ചുവരുകളിലും അനക്കമില്ലാതെ കിടക്കുന്ന ജോസിന്റെ കാതുകളിലുമായി ഒതുങ്ങി..
അവന്റെ പല്ലുകൾ നൽകിയ സമ്മാനങ്ങളിൽ നിന്നും പൊടിയുന്ന രക്തവുമായി അവൾ മെല്ലെ അടുക്കളയുടെ സ്ളാബിൽ പിടിച്ചു എഴുന്നേറ്റു... നടക്കാൻ വയ്യാത്തതിനാൽ കുറച്ചു നേരം അങ്ങനെ നിന്നു.. താഴെ നിന്നും അവൻ കാർ സ്റ്റാർട്ട് ചെയ്തു പോവുന്നതിന്റെ ശബ്ദം ഉയർന്നു..
മെല്ലെ പിടിച്ചു പിടിച്ചു ജോസിന്റെ മുറിയിൽ എത്തി.... അവൾ അതിശയത്തോടെ നോക്കി.. ജോസ് വാ മലക്കെ തുറന്നു കണ്ണുകൾ മിഴിച്ചു കിടക്കുന്നു.. വിറയലോടെ കൈകൾ മൂക്കിൽ വെക്കുമ്പോൾ അവന്റെ ആത്മാവ് കാലപുരിയിൽ എത്തിയിരുന്നു....
മരിച്ചതോ അതോ കൊന്നതോ.... അവൾ മനസ്സിൽ ചോദിച്ചു
********************************************
" ഡോക്ടർ വരാൻ കുറച്ചു വൈകും... നിങ്ങൾ രണ്ട് പേരും അകത്തേക്ക് ഇരുന്നോളു.. "
കാര്യസ്ഥന്റെ വാക്കുകൾ കേട്ട സൈക്കാട്രിസ്റ്റ് ഓമനക്കുട്ടനെ കാണാൻ എത്തിയ രണ്ട് പേഷ്യന്സ് ആയ കണ്ണനും അന്നയും അദേഹത്തിന്റെ ഹാളിലേക്ക് കയറി ഇരുന്നു..
" എന്ത് പറ്റിയതാ? " മുകളിലേക്കും നോക്കി ഇരുന്ന അന്നയോടു കണ്ണൻ ചോദിച്ചു..
അവൾ മൗനം പാലിച്ചു
" എന്ത് പറ്റാൻ അല്ലേ... സൈക്കാട്രിസ്റ്റിനെ കാണാൻ വരുന്നവർ... ഹും " അവൻ സ്വയം പറഞ്ഞു
" തനിക്കെന്തു പറ്റിയതാ? " അവൾ ചോദിച്ചു..
" കള്ള് കുടി... നിർത്താൻ പറ്റുന്നില്ല... "
" എന്തെ ആരേലും പറ്റിച്ചോ ? "
" ഉം... ഭാര്യ ! "
" തന്നെയോ? "
അവൾ മിണ്ടിയില്ല
" പറയാൻ ബുദ്ധിമുട്ടാണെൽ വേണ്ട കേട്ടോ "
" ഭർത്താവിന്റെ അനിയൻ ! "
കണ്ണൻ കണ്ണുകൾ മിഴിച്ചു
" അപ്പൊ ഭർത്താവോ? "
" മരിച്ചു "
" അയ്യാൾ ഇപ്പോഴും? "
" ഇല്ല.. അദ്ദേഹം മരിച്ചപ്പോ ഞാനൊരു ഹോസ്റ്റലിലേക്കു മാറി.. ആറേഴു മാസം അടച്ചു പൂട്ടി ഇരുന്നു.. ആരോടും ഒന്നും മിണ്ടാതെ.. ഒടുവിൽ പ്രാന്തയെന്നും പറഞ്ഞു രണ്ട് കൂട്ടുകാർ ഇവിടെ കൊണ്ടു വന്നു "
" എന്നിട്ടു ഇപ്പൊ എങ്ങനുണ്ട്? "
" എന്ത്? "
" പ്രാന്ത്? "
അവൾക്കു ചിരി വന്നു
" കുറവുണ്ട്.. തന്റെ കുടിയോ? "
" ആ.. പന്ത്രണ്ടിൽ നിന്നും മുന്നിലേക്ക് എത്തി.. വൈകാതെ നിർത്തും... "
" നിർത്തു.... കുടി ഓക്കെ നിർത്തി ഒരു പെണ്ണൊക്കെ കെട്ടു... "
" ഞാനില്ല.... ഒന്ന് കെട്ടിയെന്റെ അനുഭവിക്കുന്നെ... "
" എല്ലാ പെണ്ണുങ്ങളും അങ്ങനല്ലടോ.. ഒന്ന് ശ്രമിച്ചു നോക്കു... "
" എന്നെ ഉപദേശിക്കുന്നുണ്ടല്ലോ താൻ കെട്ടുന്നില്ലേ ? "
അവൾ മൗനമായി...
" എന്താ... ? "
" എനിക്ക് അദേഹത്തിന്റെ കൂടെ ജീവിച്ചു കൊതി തീർന്നില്ലായിരുന്നു.... " അവളുടെ മുഖം മാറി..
" എന്ത് പറ്റിയതാ? "
" ആക്‌സിഡന്റ്... തളർന്നു പോയി.. പിന്നെ... "
" ഉം.. അദ്ദേഹത്തിന് തന്നെ ഇഷ്ടമായിരുന്നോ? "
" ആയിരുന്നൂന്നോ...? ജീവനായിരുന്നു " അത് പറയുമ്പോൾ അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം അവൻ കണ്ടു... " എന്നെ എത്ര കാര്യമായിട്ട നോക്കിയിരുന്നെന്നു അറിയുവോ.. എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും കണ്ടറിഞ്ഞു ചെയ്യുവായിരുന്നു.... പക്ഷെ.... അന്ന് അവൻ എന്നെ കീഴടക്കിയപ്പോ ഒന്നും ചെയ്യാൻ പറ്റാതെ കിടക്കേണ്ടി വന്നതിന്റെ വിഷമം കൊണ്ടാവാം... അദ്ദേഹം ! "
" അദേഹത്തിന്റെ ആത്മാവ് താൻ സന്തോഷിച്ചു കാണാൻ അല്ലേ ആഗ്രഹിക്കു ? "
" അതെ.. "
" ഇനിയും മറ്റൊരാളെ ലൈഫിൽ സ്വീകരിക്കാൻ കഴിയില്ല? "
" സത്യത്തിൽ അതിനെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല... "
" ഇനിയും ചിന്തിക്കാലോ ... "
" അദ്ദേഹത്തെ സ്നേഹിച്ച പോലെ ഇനി ഒരാളെ സ്നേഹിക്കാൻ കഴിയില്ല ! "
" എന്തിനാ താരതമ്യം ചെയ്യുന്നേ..? അദേഹത്തിന്റെ ഓർമ്മകൾ അങ്ങനെ ഹൃദയത്തിൽ നിക്കട്ടെ.. അദ്ദേഹം ഇപ്പൊ ഇല്ലന്നുള്ളത് ഒരു സത്യമല്ലേ? അപ്പൊ അത് അംഗീകരിക്കണം.. ഒരിക്കൽ ഒരാളുടെ സ്വന്തമായിരുന്നു എന്ന് കരുതി പിന്നീട് മറ്റൊരാളെ സ്നേഹിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ "
" ശരിയായിരിക്കാം.. പക്ഷെ എന്നെ മനസ്സിലാക്കുന്ന ഒരാൾ വരണ്ടേ.... "
ഇരുവരും കുറച്ചു നേരം മൗനമായി ഇരുന്നു
" എന്താ പേര്? " കണ്ണൻ ചോദിച്ചു
" അന്ന... തന്റെയോ? "
" കണ്ണൻ "
" നല്ല പേരാണല്ലോ... കണ്ണനെ പോലെ സ്നേഹിക്കാൻ അറിയുമൊ? "
" അറിയാം പക്ഷെ രാധയെ പോലെ ഒരാളെ കിട്ടാൻ ഇല്ലല്ലോ... "
" കണ്ണ് തുറന്നു നോക്കടോ.. എവിടേലും കാണും "
" എന്റെ കണ്മുന്നിൽ ഇപ്പൊ താൻ മാത്രമേ ഉളളൂ "
" പെൺപിളേരെ വളച്ചു നല്ല പരിജയം ഉണ്ടെന്നു തോന്നുന്നു... "
" ഏയ്... ഒരു ഫോളയിൽ അങ്ങ് വന്നതാ "
" കൊള്ളാം "
" അടുത്ത കൗസിലിംഗിന് മുതൽ നമുക്ക് ഒരുമിച്ചു വന്നാലോ? "
" മനസ്സിലായില്ല ! "
" ഭ്രാന്തു മൂക്കുമ്പോൾ തളച്ചിടാനും, വാ തോരാതെ സംസാരിക്കുന്നത് കേട്ടിരിക്കാനും, മുഖം ചേർത്തു മാറിൽ സ്വസ്ഥമായി കിടന്നുറങ്ങാനും,എന്റെ വിഷമങ്ങളിൽ എനിക്ക് താങ്ങാവാനും, എന്റെ പരാജയങ്ങളിൽ എനിക്ക് ശക്തി പകരാനും, എന്റെ മേനിയിൽ അവളുടെ ഇഷ്ടം പോലെ പടർന്നു പിടിക്കാനും, എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങാനും ഒടുവിൽ ഒരുനാൾ കൈ കോർത്തു പിടിച്ചു മരണത്തെ പുല്കാനും എനിക്കൊരു പെണ്ണിനെ വേണം.. പോരുന്നോ എന്റെ ഭാര്യ ആയി "
" കൊള്ളാലോ താൻ... ആലോചിക്കാം.. പരിചയപ്പെട്ടല്ലേ ഉളളൂ... "
" മതി... ഇവിടെ വരും വരെ അങ്ങനൊരു ചിന്തയെ ഇല്ലായിരുന്നു... തന്നോട് മിണ്ടിയപ്പോൾ എന്തോ ദൈവമായിട്ടു ഡോക്ടറെ വൈകിപ്പിച്ചതാണെന്നു എനിക്ക് തോന്നി "
" അയ്യടാ.. അങ്ങനെ മുഴുവൻ ക്രെഡിറ്റും ദൈവത്തിനു കൊടുക്കണ്ട... ! "
ഒളിച്ചിരുന്ന ഡോക്ടർ ഓമനക്കുട്ടൻ പുറത്തേക്കു വന്നു
ഇരുവരും ഞെട്ടലോടെ പരസ്പരം നോക്കി..
" നിന്നെ അല്ല നിന്റെ ഓക്കെ അപ്പനെ കൊണ്ടു ഞാൻ പെണ്ണ് കെട്ടിക്കും എന്ന് പറഞ്ഞപ്പോ നിനക്കൊക്കെ പുച്ഛം.. ഇപ്പൊ എന്തായി? "
" ഈ ഭ്രാന്തിനു ചികിത്സിക്കുന്ന ഡോക്ടർമാർക്കും കൊറച്ചു പ്രാന്ത് കാണും എന്ന് പറയുന്നത് നേരാണല്ലേ? " കണ്ണൻ ചിരിച്ചു കൊണ്ടു പറഞ്ഞു..
" പോടാ അവിടുന്ന് " ഓമനക്കുട്ടൻ കണ്ണന്റെ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു... " രണ്ടിനേം ഞാൻ മനപ്പൂർവം ഒരുമിച്ചു വരാൻ പറഞ്ഞതാ.. എനിക്കറിയാമായിരുന്നു രണ്ടും സെറ്റാവും എന്ന് "
" ആ പിടിച്ചേ പിടിച്ചേ ലഡു പിടിച്ചേ... "
കാര്യസ്ഥൻ ലഡ്ഡുവുമായി വന്നു
" ഇതെന്നാ സാറേ ലഡ്ഡു ഓക്കെ? " അന്ന അതിശയത്തോടെ ചോദിച്ചു
"അപ്പോ അറിയില്ലേ..? ഡോക്ടർക്കു മറ്റൊരു പേര് കൂടി ഒണ്ടു.. ഷാജഹാൻ ഓമനക്കുട്ടൻ... വിജയുടെ ഷാജഹാൻ കണ്ടു പ്രാന്തായതാ "
ഓമനക്കുട്ടൻ കാര്യസ്ഥനെ ഒന്ന് ഇരുത്തി നോക്കി
" ഓഹ്.. സോറി.. വിജയ് സർ "
ഓമനക്കുട്ടൻ ചിരിച്ചു
" സാറ് നടത്തുന്ന സ്വന്തം പേഷ്യൻസിന്റ കല്യാണങ്ങളിൽ ഇരുപത്തി അഞ്ചാമത്തെ കല്യാണമാണ് നിങ്ങളുടെ.. അതിന്റെ മധുരമാണ് ഇത് "
" അതിനു കല്ല്യാണം.. " അന്ന എന്തോ പറയാൻ വന്നു
" ഉം.. ഉം.. ഇങ്ങോടൊന്നും പണയനണ്ടാ.... ! " ഓമനക്കുട്ടൻ കൈകൊണ്ടു ആംഗ്യം കാണീച്ചു പറഞ്ഞു..
കാര്യസ്ഥൻ മാലയുമായി വന്നു
" അപ്പൊ ധൈര്യമായിട്ടു ഇട്ടോ.. "
ഇരുവരും എന്ത് ചെയ്യണം എന്നറിയാതെ നിന്നു
" ധൈര്യമായിട്ടു ഇട്ടോടൊ.. രണ്ട് പേരെയും ഏറ്റവും നന്നായിട്ടു അറിയാവുന്നതു എനിക്കല്ലേ.. ഈ ലവ് സ്റ്റോറി ഹാപ്പി എൻഡിങ് ആണ്.. ധൈര്യമായിട്ടു ഇട്ടോ... "
കണ്ണനും അന്നയും പരസ്പരം മാലയിട്ടു..
" അങ്ങനെ 25 ആയി.. ഇനി ഒരു 75 കൂടി ആയ നൂറടിക്കാം "
നെറ്റിയിലെ വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ടു ഓമനക്കുട്ടൻ ആത്മഗതം പറഞ്ഞു 😁 !