രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...
അടുത്ത ദിവസം രാവിലെ...
"നീ ഇതെവിടെ പോയി കിടക്കുവാരുന്നു?? രാവിലെ ക്ലാസ്സിൽ നിന്ന് ചാടിയതല്ലേ നീ "??.... റീനു കള്ള ദേഷ്യത്തോടെ സെലിനോട് ചോദിച്ചു.
"ഓഹ് ഒന്നും പറയണ്ടടി....!!ഒരു തൊലിഞ്ഞ N. S. S മീറ്റിംഗ് ഏത് നേരത്താണോ ചെന്ന് കേറി കൊടുക്കാൻ തോന്നിയത്....!!"....
"ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പോകണ്ടാ പോകണ്ടാന്നു. ഇനി സ്വയം അനുഭവിച്ചോ....!!"....
"ഓഹ് ആയിക്കോട്ടെ ന്റെ പൊന്നോ.... സൈമചാച്ചൻ എന്തിയെ "??....
"ആഹ് ഇവിടെ എങ്ങാണ്ടോ എത്തിട്ടുണ്ടെന്ന് പറഞ്ഞാരുന്നു ഇതുവരെ ഇങ്ങ് എഴുന്നെള്ളിയില്ല ആ കുഞ്ഞാട്.... വല്ല കൊള കോഴിയുടെയും വായിൽ നോക്കി നിൽപ്പുണ്ടാവും!!".....
"ദേ എന്റെ അച്ചാച്ചൻ പൊന്നും കട്ടി ആണ് കേട്ടോ... ചുമ്മാ അപവാദം പറഞ്ഞാൽ ഉണ്ടല്ലോ!!"....
"അയ്യോ ഒരു പൊന്നും കട്ടി... എങ്കിൽ കൊണ്ട് തൂക്കി വിക്കെടി...!!"....
"ആഹ് നിനക്ക് ആവശ്യം ഉള്ള പ്രോപ്പർട്ടി ആയി പോയില്ലേ ഇല്ലാരുന്നേൽ തൂക്കി വിൽക്കാരുന്നു....!!"....
"ഒന്ന് പോടീ പെണ്ണെ....!!".... അവർ പരസ്പരം ചിരിച്ചു.
"അല്ല അത് പറഞ്ഞപോഴാ ഓർത്തെ....എടി....നീ വല്ലൊം പ്ലാൻ ചെയ്തോ "??.... റീന ചോദിച്ചു.
"എന്തോന്ന് പ്ലാൻ ചെയ്യാൻ "??... 🙄🙄സെലിൻ കണ്ണ് മിഴിച്ചു.
"ഓഹ് അങ്ങേരെ വളച്ച് കുപ്പിയിലാക്കാൻ പ്ലാൻ വല്ലൊം ഉണ്ടാക്കിയോ എന്ന്.....!!"...
"ഈൗ time കിട്ടിയില്ല...!!".... സെലിൻ ചമ്മലോടെ പറഞ്ഞു.
"ഓഹ് അല്ലേലും നിന്നെ രൂപ കൂട്ടിൽ വെച്ചു പ്രാർഥിക്കാനെ കൊള്ളുവുള്ളു....!!"... റീന പുച്ഛിച്ചു.
"ഹ.....!!എടി പുള്ളിടെ ചരിത്രവും ഭൂമി ശാസ്ത്രവും അറിയാതെ നമുക്ക് ഒന്നും പ്ലാൻ ചെയ്യാൻ പറ്റില്ല...!! അതിന് സൈമചാച്ചൻ ഇങ്ങോട്ട് വരണം. പുള്ളിടെ രീതികൾ എങ്ങനെയാ??എന്നതാ ഇഷ്ടം?? എന്നൊക്കെ കണ്ട് പിടിക്കണം!!മാത്രവുമല്ല ഇതിന് കൃത്യമായ ഒബ്സെർവഷൻ കൂടെ വേണം!!".... സെലിൻ പറഞ്ഞത് കേട്ട് റീന വാ പൊളിച്ച് നിന്നു.
"നീ എന്താടി ഇതൊക്കെ പഠിച്ചിട്ട് അങ്ങേരെ ഓപ്പറേഷൻ ചെയ്യാനാണോ പോണേ??"... റീന ചോദിച്ചു.
"ബുദ്ധിയും വിവരവും ഇല്ലാത്ത നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യയോമില്ല...!!ആ സൈമചാച്ചൻ എങ്ങനെ സഹിക്കുന്നോ എന്തോ...??".... സെലിൻ മുകളിലേക്ക് നോക്കി കൈ മലർത്തി കൊണ്ട് പറഞ്ഞു...
"എയ്....എന്താ രണ്ടും കൂടെ ഒരു ചർച്ച "??... സൈമൺ അങ്ങോട്ട് വന്നു.
"ആഹ് വന്നോ മുതല്....?? എവിടാരുന്നു മനുഷ്യ നിങ്ങള്?? പുറപ്പെട്ടിട്ട് നേരം കുറേ ആയല്ലോ!!ഇങ്ങ് എത്തിയില്ലാരുന്നല്ലോ!!......"... റീന ചോദിച്ചു.
"ഓഹ് കൂടെ പഠിച്ച ഒരുത്തനെ കണ്ടെടി അവനോട് സംസാരിച്ചു നിന്ന് വൈകിയത. നിങ്ങൾ എന്ത് ചെയ്യുവാരുന്നു??"... സൈമൺ റീനയുടെ അടുത്തേക്ക് ഇരുന്നു.
"ആഹ് നിങ്ങടെ അനിയനെ ജീവനോടെ വേണെങ്കിൽ പിടിച്ചോണ്ട് പൊക്കോ!!ഇവള് അങ്ങേരെ ഓപ്പറേഷൻ ചെയ്യാൻ പോകുവാ...!!"... റീന പറഞ്ഞു.
"ഓപ്പറെഷനോ "??... അവൻ നെറ്റി ചുളിച്ചു ചോദിച്ചു.
"മ്മ്... അതൊന്നുമില്ല അച്ചാച്ച അവൾക്ക് വട്ട്. അത് വിട്..... സൈമചാച്ചൻ പറ ഈ സിവാച്ചൻ ആളെങ്ങനാ?? എന്തൊക്കെ കാര്യങ്ങളാ പുള്ളിക്ക് ഇഷ്ടം "??.... സെലിൻ ചോദിച്ചു.
"അങ്ങനെ ചോദിച്ചാൽ.....എനിക്ക് അവന്റെ girlfriend material ന്റെയോ wife material ന്റെയോ imagination ഒന്നും അറിയില്ല. പിന്നെ പൊതുവെ സിവാൻ ഞങ്ങൾ നാല് പേരിൽ വെച്ച് നോക്കുമ്പോ ദേഷ്യത്തിന് മുന്നിൽ തന്നെയാ. പെൺപിള്ളേരുമായിട്ട് കൂട്ടൊക്കെ ഉണ്ടേലും ഒരുപാട് intimacy ആരുമായും വെക്കാറില്ല. പിന്നെ ഫ്രണ്ട്സിനും കസിൻസിനും ഫാമിലിക്കും വേണ്ടി ചാവാൻ പോലും ഒരു മടിയുമില്ലാത്ത ഐറ്റമാ....!!
ആകെ ഉള്ളൊരു പ്രശ്നം അവന് ഇഷ്ടമില്ലാത്ത കാര്യം ആര് പറഞ്ഞാലും ചെയ്താലും കണ്ടാലും അവൻ react ചെയ്യും.മുന്നും പിന്നും നോക്കില്ല. അതിന്റെ അടയാളം ആണല്ലോ ഇടയ്ക്ക് ഉണ്ടാക്കുന്ന ആ അടിപിടി കേസൊക്കെ....!!പിന്നെ ആളൊരു ഭക്ഷണ പ്രിയനാ. ചേട്ടത്തി ഉണ്ടാക്കുന്ന food വല്യ ഇഷ്ടാ. കുട്ടികളെയും വല്യ ഇഷ്ടമൊക്കെയാ. പിന്നെ ഒരുപാട് വായിക്കും.കഥകൾ വായിക്കാൻ ഇഷ്ടമാ അവന്. Art's, sport's, gaming, adventure ഇതൊക്കെയേ കൂടുതൽ ഇഷ്ടം.".... സൈമൺ പറഞ്ഞു നിർത്തി.
"ചുരുക്കത്തിൽ പറഞ്ഞാൽ that സകലകലാവല്ലഭൻ കൂട്ടത്തിൽ ചെറിയ തല്ലുകൊള്ളിത്തരവും!!"... റീന പറഞ്ഞു.
"മ്മ്... അപ്പോ ഇങ്ങനെയുള്ള ഒരാളെ മെരുക്കാൻ സൗന്ദര്യം ഒന്നും പോരാ...!!"....
"പിന്നെ "??... റീന ചോദിച്ചു.
"നമുക്ക് വീക്ക്നെസ്സിൽ കേറി പിടിക്കാം!!!"....സെലിൻ പറഞ്ഞു.
"അയ്യേ... ചേ....!!കെട്ടിന് മുൻപ് നീ എവിടെ കേറി പിടിക്കാനാ ഈ പോകുന്നെ?? വന്നു വന്ന് ബോധവുമില്ലേ "??.... റീന ചോദിച്ചു.
"ഓഹ് ഇവളെ കൊണ്ട്!! ദയവ് ചെയ്ത് മിണ്ടരുത്...പ്ലീസ് !!"....സെലിൻ റീനയെ തൊഴുതുകൊണ്ട് പറഞ്ഞു.
"സൈമചാച്ചാ സിവാൻ ഇച്ചായൻ കോളേജിൽ വരുന്നത് കാറിനാണോ അതോ ബൈക്കിൽ ആണോ "??സെലിൻ ചോദിച്ചു.
"മിക്കവാറും ബൈക്കിന് വരും. വളരെ ചുരുക്കം മാത്രേ കാറിനു വരൂ....".....അവൻ പറഞ്ഞു.
"മ്മ്... അപ്പോ നമുക്ക് അവിടെ നിന്ന് തുടങ്ങാം...!!"... സെലിൻ പറഞ്ഞത് കേട്ട് അവർ രണ്ടും അവളെയും നോക്കി നിന്നു.
"എവിടുന്ന് "??.... റീന ചോദിച്ചു.
"ബൈക്കിൽ നിന്ന്....!!!നിങ്ങളിവിടെ നിക്ക് ഞാൻ ഇപ്പോ വരാം "... സെലിൻ അതും പറഞ്ഞു എഴുന്നേറ്റ് പോയി.
"അവൾ എന്തിന് പോയതാടി??".... സൈമൺ ചോദിച്ചു.
"ബൈക്കിന്റെ കാര്യോയൊക്കെ പറഞ്ഞില്ലേ!!ഇനി പെട്രോൾ വാങ്ങി കൊടുത്തു പ്രേമിപ്പിക്കാൻ ആണോ?? തീ പിടിച്ച വിലയല്ലേ?? അതോ ഇനി പെട്രോൾ ഒഴിച്ച് കത്തിച്ചിട്ട്....അതല്ലേൽ ഭീഷണിപ്പെടുത്തി.....എയ് ശേ അതാവൂല്ലാ!!"... വായുവിൽ കൈ കൊണ്ട് എഴുതി കൂട്ടിയുള്ള റീനയുടെ ഊഹാപോഗം കേട്ട് വായും പൊളിച്ചു സൈമൺ നിന്നു.
***അല്പസമയം കഴിഞ്ഞ്***
"ദാ സൈമചാച്ച ഇത് പിടിക്ക്!!"... സെലിൻ ഒരു കത്ത് അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
"ഇത് എന്താ സെലിൻ കൊച്ചേ?? ലെറ്ററോ "??...സൈമൺ ചോദിച്ചു.
"വെറും ലെറ്റർ അല്ല love ലെറ്റർ. സൈമചാച്ചൻ ഇത് തുറന്ന് നോക്കുവൊന്നും ചെയ്യണ്ട. ഇത് കൊണ്ട് പോയി സിവാൻ ഇച്ചായന്റെ ബൈക്കിലൊ കാറിലോ കൊണ്ട് വെച്ചാൽ മതി. വേണേൽ ഒരു പൂവും കൂടെ വെച്ചോ!!ഞങ്ങൾക്ക് കൊണ്ട് വെക്കാൻ പറ്റില്ലല്ലോ ഇച്ചായൻ ആവുമ്പോ കുഴപ്പവുമില്ല.സംശയിക്കുവേം ഇല്ല "!!.... സെലിൻ പറഞ്ഞു.
"ഇതൊക്കെ ഏല്ക്കുവോ??".... അവൻ ചോദിച്ചു.
"ഏൽക്കും. ഇച്ചായൻ കൊണ്ട് വെക്ക്!!".... സെലിൻ പറഞ്ഞു.
"മ്മ് ശരി.... ഞാൻ വെച്ചിട്ട് വരാം!!".... അവൻ പറഞ്ഞു.
"പിന്നെ ഇച്ചായ പുള്ളിയുടെ റിയാക്ഷൻ ഒന്ന് വീഡിയോ എടുത്തോണേ!! ഒരു observation വേണ്ടിയാ!!"...
"പറയുന്ന കേട്ടാൽ തോന്നും സിവാച്ചൻ ICU വിൽ കിടക്കുന്ന patient ആണെന്ന്!!".... റീന പറഞ്ഞു.
"ടി... കുരുട്ടെ.... നിന്റെ റൂട്ട് ക്ലിയർ ആയത് കൊണ്ട് നീ രക്ഷപ്പെട്ടു.പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല. സ്വന്തമായി ആദ്വാനിച്ചാലെ കാര്യം ഉള്ളു.... അച്ചാച്ച നിങ്ങള് പോയിട്ട് വാ!!".... സെലിൻ പറഞ്ഞു.
"മ്മ്... ശരി!!"....സൈമൺ പോയി.
കുറച്ച് മണിക്കൂർ കഴിഞ്ഞ് സിവാന്റെ കോളേജിന് മുന്നിലെ പാർക്കിങ് ഏരിയയയിൽ.....
"ഏഹ്....ഇച്ചായൻ എന്നാ ഇവിടെ നിക്കുന്നെ??"...ബൈക്ക് എടുക്കാൻ വന്ന സിവാൻ സൈമനെ കണ്ട് ചോദിച്ചു.
"ഒന്നുല്ലടാ...ഞാൻ വെറുതെ നിന്നെ നോക്കി നിന്നതാ പോകാം നമുക്ക് "??
"ആഹ് വാ പോകാം!!ഏഹ്?? ഇതെന്നാ പേപ്പർ??"....സിവാൻ ബൈക്കിന്റെ മുകളിൽ ഇരുന്ന പേപ്പർ എടുത്ത് നോക്കി.
"എന്റെ ഇച്ചായന്... "... അവൻ അത് വായിച്ചു നോക്കി.
"ആരാണെന്നോ എന്താണെന്നോ അറിയാത്ത ഈ അഞ്ജാതയുടെ കത്ത് വായിക്കുന്നതിന് thanks. പിന്നാലെ നടക്കുന്ന എല്ലാ പെൺപിള്ളേരെയും എടുത്ത് ചവറ്റു കുട്ടയിൽ എറിയും പോലെ എന്നെ എറിയില്ല എന്ന് കരുതുന്നു. ഞാൻ ശല്യം ചെയ്യാനൊന്നും അല്ല ഇച്ചായന് കത്ത് എഴുതിയത്. ഒരു കാര്യം നേരിട്ട് പറയാനുള്ള പേടി കൊണ്ടാ ഇങ്ങനെ എഴുതി അയക്കുന്നെ. കഴിഞ്ഞ ദിവസം ഇച്ചായൻ പാടിയ പാട്ട് എന്റെ പൊന്നോ അടിപൊളി ആരുന്നു. ശരിക്കും പറഞ്ഞാൽ ഓടി വന്നു കെട്ടിപിടിച്ചു ഒരുമ്മ തരാൻ പോലും തോന്നി. അത്രയും നന്നായിട്ടാ ഇച്ചായൻ പാടിയെ. അന്ന് അവിടെ വരാൻ പറ്റിയ കൊണ്ട് ആ പാട്ട് miss ആയില്ല. പിന്നെ അത് ആർക്കോ വേണ്ടി ഡെഡിക്കേറ്റ് ചെയ്തല്ലോ?? അത് എനിക്ക് വേണ്ടി ആണെന്ന് ഞാൻ അങ്ങ് കരുതുവാ കേട്ടോ. അപ്പൊ കൂടുതൽ വെറുപ്പിക്കുന്നില്ല ബാക്കിയൊക്കെ അടുത്ത കത്തിൽ എന്ന് ഇച്ചായന്റെ മാത്രം പെണ്ണ്.".... കത്ത് മുഴുവൻ വായിച്ചതും സിവാൻ ഒന്ന് ഞെട്ടി. അതിന്റെ ഒപ്പം തന്നെ അവന്റെ മുഖം confused ആയിരുന്നു.
"എന്നാലും ആരാ ഈ കത്ത് എന്റെ വണ്ടിയിൽ "??.. ചുറ്റും നോക്കി കൊണ്ട് അവനോർത്തു.
"എന്താടാ പോകണ്ടേ "??...
"മ്മ്... ആഹ്.... മ്മ്....പോകാം ഇച്ചായ!!".... സിവാന്റെ മുഖം കണ്ട് സൈമന് ചിരി വന്നു....
"എന്തോ പോയ ആരെയോ പോലെയുണ്ട്!!ഈ പരിപാടി ഏൽക്കാൻ ചാൻസ് ഉണ്ട്!!!ഹെഡ് ഓഫീസിലേക്ക് നാളെ report കൊടുക്കണം!!".... സൈമൺ ഓർത്തു 😌
***അടുത്ത ദിവസം***
"ഇച്ചായ എന്നായി സിവാച്ചൻ കത്ത് വായിച്ചോ??"... റീന ചോദിച്ചു.
"പിന്നെ വായിച്ചോന്ന്?? വായിച്ചിട്ട് ആകെ കിളി പോയി നിക്കുവാരുന്നു. ഞാൻ ഓർത്തു കീറി കളയുമെന്ന്. കീറി കളഞ്ഞില്ല. പക്ഷെ ആൾക്ക് ചെറിയൊരു curiosity കേറീട്ടുണ്ട്. ദേ വീഡിയോ!!".... സൈമൺ പറഞ്ഞപ്പോൾ റീനയും സെലിനും ആ വീഡിയോ നോക്കി.
"അപ്പോ curious ആയ സ്ഥിതിക്ക് ഞാൻ ആരാണെന്ന് ആള് കണ്ട് പിടിക്കാൻ നോക്കും. ആഹ് കണ്ടുപിടിക്കട്ടെ!! ദാ ഇന്നത്തെ കത്ത് "... സെലിൻ പറഞ്ഞു.
"Ok മേഡം "... സൈമൺ പറഞ്ഞു.സൈമൺ അതുമായി പോയി.
"ഈ കത്തിന്റെ പിന്നിലെ ഹംസം സൈമൺ ഇച്ചായൻ ആണെന്ന് സിവാച്ചൻ അറിയുമ്പോ എന്നതാണോ എന്റെ കർത്താവേ നടക്കാൻ പോകുന്നത്??"..... റീന പറഞ്ഞത് കേട്ട് സെലിൻ ചിരിച്ചു.
"നീ ചിരിക്കേണ്ട. മിക്കവാറും കെട്ടിന് മുൻപ് എനിക്ക് വിധവാ പട്ടം നീ വാങ്ങി തരുമെന്നാ എനിക്ക് തോന്നണേ!!"....
"പോടീ അവിടുന്ന് അതൊന്നും ഉണ്ടാവൂല്ല. ഇച്ചായൻ ട്രാക്കിലേക്ക് വന്നാൽ ഒരുപാട് ലേറ്റ് ആവാതെ ഞാൻ മുന്നിൽ ചെന്ന് പെടും. പിന്നെ സ്വീകരിക്കണോ വേണ്ടയോ അത് ഇച്ചായൻ തീരുമാനിക്കട്ടെ!!".... റീന അവളെ നോക്കി ഒന്ന് ചിരിച്ചു.
"ഏഹ് ഇതെന്താ ഇന്നും ലെറ്ററോ?? ഇത് ഏതവൾ ആണോ ന്തോ കൊണ്ട് വെക്കുന്നത്??".... സിവാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് പിറുപിറുത്തു. അവൻ അത് വായിക്കാൻ തുടങ്ങി..!!
"ഇച്ചായ....ഇന്നലത്തെ കത്ത് വായിച്ച് ഞാൻ ആരാണെന്ന് അറിയാൻ ചെറിയൊരു ആഗ്രഹമൊക്കെ വന്നോ?? വന്നില്ലേലും സാരമില്ല. കാരണം, ഇച്ചായൻ പതിയെ എന്നെ കണ്ട് പിടിച്ചാൽ മതി എന്നാണ് എനിക്ക്. അത്രേം നാൾ എനിക്ക് ഇങ്ങനെ മറഞ്ഞിരുന്നു സ്നേഹിക്കാലോ!!നേരിൽ കാണുമ്പോൾ ഒരുപക്ഷെ No പറഞ്ഞാലോ?? അപ്പോ ഇത് തന്നെയാ നല്ലത്.പിന്നെ ഇച്ചായ കോളേജിൽ വരുമ്പോ എന്തിനാ ഇത്രക്ക് ഗ്ലാമർ ആയിട്ട് വരണേ?? ഇന്നലെ ഇച്ചായൻ ഇട്ട ആ shirt ന്റെ കാര്യം ആരുന്നു ഞങ്ങടെ ഹോസ്റ്റലിലെ പെണ്ണുങ്ങടെ ചർച്ച. എനിക്ക് തീരെ പിടിക്കുന്നില്ല കേട്ടോ ഇതൊന്നും...!! അതുകൊണ്ട് ഒരു പൊടിക്ക് ഗ്ലാമർ കുറക്കാം കേട്ടോ. ഞാൻ താങ്ങൂല മനുഷ്യ അതുകൊണ്ടാ. ഉമ്മാ....".....
എന്ന് ഭാവിയിൽ ഇച്ചായന്റെ കൊച്ചിന്റെ മമ്മി ആകാൻ കാത്തിരിക്കുന്നവൾ.അത് വായിച്ചതും സിവാന്റെ കണ്ണ് മിഴിഞ്ഞു വന്നു.
"എന്റെ മാതാവേ ഇതിനിടയിൽ എനിക്ക് കൊച്ചും അതിനൊരു മമ്മിയും ഉണ്ടായോ?? ഏതാണാവോ ഈ വട്ട് കേസ്??"..... സിവാൻ തല ചൊറിഞ്ഞു കൊണ്ട് ഓർത്തു.പിന്നെ അതൊരു ചിരിയിലേക്ക് മാറി.
"എന്നാടാ ചുമ്മാ നിന്ന് ചിരിക്കൂന്നേ??"... സൈമൺ ചോദിച്ചു.
"അത് ഈ പെണ്ണ്.... ആഹ്...ഹ് ആ ഒന്നുല്ല!!".... ചിരിയോടെ പറയാൻ വന്നതും പെട്ടെന്ന് അവൻ ഗൗരവത്തിൽ ആയി. അത് കണ്ടതും സൈമന് ചിരി വന്നു.
"നിന്റെ ചിരിയുടെ കാരണം ഈ ഇച്ചായനല്ലാതെ വേറെ ആർക്ക് മനസ്സിലാവാനാ മോനെ അനിയൻകുട്ടാ....!!നിന്നെ ഞങ്ങൾ പൂട്ടുന്നുണ്ടെടാ ഒരു ദിവസം. നിനക്ക് അനങ്ങാൻ പറ്റാത്ത പോലെ മണിച്ചിത്ര താഴിട്ട് ഞങ്ങള് പൂട്ടും....!!".... സൈമൺ കുസൃതിയോടെ മനസ്സിൽ പറഞ്ഞു.
************************
കഴിഞ്ഞ് പോയ കഥകൾ സെലിൻ സിവാനോട് പറയുമ്പോൾ അവന്റെ ഓർമകളും പിന്നിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. എവിടെയൊക്കെയോ ഒരു മിഴിനീർ ഉരുണ്ട് കൂടാൻ തുടങ്ങി.നെഞ്ചിൽ തറച്ച ചില ഓർമ്മകൾ അവന്റെ മനസ്സിന്റെ ഉള്ളറയിൽ നിന്നും പുറത്തേക്ക് ഒരു വിങ്ങലായി നീറി പൊടിഞ്ഞു. അവൻ ഷെൽഫിലേക്ക് മിഴികൾ പായിച്ചു.
💞💍💞💍💞💍💞💍💞💍💞
തുടരും...
രചന :-അനു അനാമിക