സ്നേഹിച്ചു വിവാഹം കഴിച്ചതാണ് മായയും ഉണ്ണിയും നാലു മാസമായി വിവാഹം കഴിഞ്ഞിട്ട്...

Valappottukal


രചന: Arya

" കു ട്ടികൾ ഉണ്ടാകണമെങ്കിൽ സ്വഭാവം നന്നാവണം. അല്ലാതെ കുട്ടികൾ ഒന്നും ഉണ്ടാകാതെ ഇങ്ങനെ മച്ചി ആയി പോകും "രമ്യയുടെ വാക്കുകൾ മായയുടെ നെഞ്ചിലാണ് തറച്ചത്. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് മായ ഉണ്ണിയുടെ അടുത്തേക്ക് ഓടി, " എന്തിനാ ഉണ്ണിയേട്ടാ നിങ്ങടെ ചേച്ചി എന്നെ ഇങ്ങനെ സങ്കടപെടുത്തുന്നത് അറിയാഞ്ഞിട്ട് ചോദിക്ക്യാ "
"എന്തു പറ്റി മായേ, എന്താ ചേച്ചി പറഞ്ഞത് പറ എന്താ പ്രശ്നം നീ ഇങ്ങനെ കരയാതെ. " 

"ചേച്ചി പറയുവാ എന്റെ സ്വഭാവം നല്ലതല്ലാത്തതുകൊണ്ടാണ് നമുക്ക് കുട്ടികൾ ഉണ്ടാകാത്തത് എന്ന്, ഞാൻ എന്ത് തെറ്റാ ഉണ്ണിയേട്ടാ അവരോടൊക്കെ ചെയ്തത് എന്നെ ഇങ്ങനെ വിഷമിപ്പിക്കാൻ... " 

"ചേച്ചി അല്ല നമുക്ക് കുഞ്ഞു ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. പിന്നെ നാലുമാസം അല്ലെ ആയുള്ളൂ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇനിയും കരയല്ലേ, നീ ഇങ്ങു വന്നേ "
മുന്നിൽ നിന്നും പൊട്ടി കരയുന്ന മായയെ ഉണ്ണി തൻ്റെ മാറോടു ചേർത്തി നിർത്തി ആശ്വസിപ്പിച്ചു. 

സ്നേഹിച്ചു വിവാഹം കഴിച്ചതാണ് മായയും ഉണ്ണിയും നാലു മാസമായി വിവാഹം കഴിഞ്ഞിട്ട്. ഉണ്ണിയുടെ ചേച്ചി ആണ് രമ്യ വിവാഹം കഴിഞ്ഞു ഭർത്താവ് ഹരി ബിസിനസ് ചെയ്യുന്നു. ഇപ്പൊ രമ്യ പ്രസവത്തിനായി വീട്ടിൽ വന്നു നിൽക്കുകയാണ്. 

മായയ്ക്ക് രമ്യയെ ഇഷ്ടമാണ് എന്നാൽ തന്റെ സഹോദരനെ തട്ടി എടുത്തു എന്ന പേരും പറഞ്ഞു എന്നും മായയെ രമ്യ കുത്തി നോവിക്കും. 

രമ്യേയെക്കാൾ പഠിപ്പും സൗന്ദര്യവും മായയ്ക്ക് ആണ്. അതിന്റെ കുറച്ചു കുശുമ്പും ഉണ്ട്. 

ഇപ്പോൾ രമ്യ എന്തിനും ഏതിനും മായയെ കുറ്റപ്പെടുത്തും. 

മായയ്ക്ക് മാസമുറയ്ക്ക് ചില വ്യത്യാസം വന്ന് ഡോക്ടറെ കണ്ടപ്പോൾ ആണ് പറഞ്ഞത് കുട്ടികൾ ഉണ്ടാകാൻ കുറച്ചു ബുദ്ധിമുട്ട് ആണെന്ന്. അന്ന് മുതൽ മായ കരഞ്ഞു വിളിക്കാത്ത ദൈവങ്ങൾ ഇല്ലെന്നു പറയാം. 

പതിവ് പോലെ ഉണ്ണി ജോലിക്ക് പോയി, മായ അടുക്കളയിൽ ജോലിയിൽ ആയിരുന്നു അപ്പോഴാണ് ഉണ്ണിയുടെ അമ്മ ശാരദാമ്മ അമ്പലത്തിൽ പോയി വന്നത്. ഒരു സാധുവാണ് അവര് മക്കളും മരുമക്കളും എല്ലാരും അമ്മയ്ക്ക് സ്വന്തം മക്കളായിരുന്നു. 

മായ ചായ കുടിക്കാൻ വന്നു വിളിച്ചപ്പോളാണ് ശാരദാമ്മ മായയോട് പറഞ്ഞത് ഇന്നു രമ്യയെ ചെക്കപ്പിന് കൊണ്ട് പോകണ്ടേ ദിവസം ആണെന്നും, ഹരി സ്ഥലത്തില്ല അതുകൊണ്ട് ഉണ്ണിയോട് നേരത്തെ വരണം എന്ന് 

അപ്പോൾ തന്നെ മായ ഉണ്ണിയെ വിളിച്ചു, "ഏട്ടാ ഏട്ടനിന്നു നേരത്തെ വരണം ചേച്ചിയെ ചെക്കപ്പിന് കൊണ്ട് പോകണം. "

"ആ ശെരി ഞാൻ വരാം അപ്പോൾ നീയും റെഡി ആയി നിന്നോ നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങുകയും ചെയ്യാം, എന്താ?, "

"ശെരി ഉണ്ണിയേട്ടാ ഞാൻ അമ്മയോട് പറയാം ട്ടോ, ഫോൺ വെക്കട്ടെ എന്നാൽ "

"എന്ന് ചോദിച്ചാൽ നീ വെയ്ക്കണ്ട നമുക്ക് കുറച്ചു സംസാരിക്കാം എന്തേയ്, ഒന്ന് വെച്ചിട്ട് പോ പെണ്ണെ എനിക്കു ജോലി തീർത്തു പെട്ടെന്നിറങ്ങേണ്ടേ. അപ്പൊ ഏട്ടന്റെ മോളു ഫോൺ വെച്ചോ ട്ടോ ഉമ്മ. "

"അയ്യേ ഈ ഏട്ടന്റെ ഒരു കാര്യം ഓഫീസിലുള്ളവർ കാണണ്ട ഇപ്പോളും പ്രേമിച്ചു നടക്കുവാനെന്നാ വിചാരം. പെട്ടെന്ന് ജോലി തീർത്തിട്ടു വാ ട്ടോ "

മായ ഫോൺ വെച്ചു നേരെ അടുക്കളയിലേക്കു പോയി. ശാരദാമ്മ മീൻ മുറിക്കുവായിരുന്നു അടുത്തു തന്നെ രമ്യ ഓറഞ്ചു കഴിച്ചു ഇരിക്കുന്നു. 

"അമ്മേ ഏട്ടൻ വേഗം വരാം എന്ന് പറഞ്ഞിട്ടുണ്ട്, നമുക്കെല്ലാവർക്കും പുറത്തൊക്കെ ഒന്ന് കറങ്ങാനും പോവാം എന്നും പറഞ്ഞു. ഞാൻ ഏട്ടൻ വരുമ്പോയേക്കും പണിയൊക്കെ തീർക്കട്ടെ ട്ടോ. "

 "ശെരി മോളെ,. "

"എന്തിനാ അമ്മേ അവളും വരുന്നത് മച്ചി കൂടെ വന്നാൽ എന്റെ കുഞ്ഞിന് എന്തേലും സംഭവിക്കും. അമ്മ പറയ് അവളോട്‌ വരണ്ട എന്ന് "

രമ്യ ശാരദാമ്മയോട് ഇത് പറയുമ്പോഴാണ് മായ രമ്യക്ക് കുടിക്കാൻ പാലുമായി വന്നത്....... 

കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ മരവിച്ചു നിന്നുപോയി മായ, കണ്ണുകൾ അനുസരണ ഇല്ലാത്തെ നിറഞ്ഞൊഴുകികൊണ്ടിരുന്നു. 

സങ്കടം അടക്കാനാവാതെ മായ തന്റെ മുറിയിലേക്ക് തിരിഞ്ഞു ഓടി. 

"എന്താ മോളെ നീ ഈ പറയുന്നത് മായ മോൾക്ക് എത്ര വിഷമം ആയി കാണും "ശാരദാമ്മ രമ്യയോട് ചോദിച്ചു. 

"എന്ത് വിഷമം തോന്നാൻ ഉണ്ണി പറഞ്ഞത് അമ്മ കേട്ടതല്ലേ അവൾക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന്,.  അപ്പൊ അവളെ പിന്നെ എന്താ പറയാ, ഉണ്ണിയെ മയക്കിയ പോലെ അമ്മയെയും കയ്യടക്കി വെച്ചിരിക്കയാ നാശം. "

രമ്യ പറഞ്ഞു തീരും മുന്നേ മുഖമടക്കി ഒരടിയായിരുന്നു ശാരദാമ്മ.

"ഇനി ഒരക്ഷരം മിണ്ടി പോകരുത് നീ, കല്യാണം കഴിഞ്ഞിട്ട് അധികം ഒന്നും ആയില്ലല്ലോ, ഇനിയും സമയം ഉണ്ട്, ദൈവം ആ കുട്ടിയുടെ വിളി കേൾക്കാതിരിക്കില്ല. പിന്നെ ഇന്ന് എല്ലാത്തിനും ചികിത്സയും ഉണ്ട്. അവർക്ക് രണ്ടാൾക്കും അതിനും മാത്രം പ്രായവും ആയിട്ടില്ല. 
നീ ഇപ്പൊ ഗർഭിണി ആണ് ഈ സമയത്ത് നല്ല ചിന്തകൾ ആണ് വേണ്ടത് കെട്ടോ. പോ പോയി റെഡി ആവാൻ നോക്ക്‌. 
ഞാൻ ആ കുട്ടിയെ ഒന്ന് പോയി നോക്കട്ടെ. "

ശാരദാമ്മ പോകുന്നത് ദേഷ്യത്തോടെ നോക്കി നിന്നു രമ്യ. 

"അമ്മയ്ക്കിപ്പോ സ്വന്തം മോളെക്കാളും വലുത് അവളാണ്. എനിക്കിവിടെ ഒരു സ്ഥാനവും ഇല്ല. "

ഇത്തരം ചിന്തകൾ രമ്യയ്ക്ക് മായയോടുള്ള ദേഷ്യം വർധിപ്പിച്ചു. 

എന്നാലും എനിക്കീ വിധി വന്നതോർത്തു മായയ്ക്ക് സങ്കടം അടക്കാനായില്ല. 
അപ്പോളാണ് ശാരദാമ്മ മുറിയിലേക്ക് കയറി വന്നത് 

"മോളെ, രമ്യ പറഞ്ഞത് തെറ്റാണ് എന്റെ കുട്ടി ഇങ്ങനെ സങ്കടപെടാതെ, ഒക്കെ നേരയാകും. നീ വേഗം റെഡി ആകാൻ നോക്ക്‌. ചെല്ല് മോളെ ഉണ്ണി ഇപ്പോളെത്തും.. "

"ഇല്ലമ്മേ ഞാൻ വരുന്നില്ല. ചേച്ചി പറഞ്ഞത് പോലെ 
എന്തെങ്കിലും സംഭവിച്ചാൽ അതെനിക്ക് സഹിക്കില്ല അമ്മ ഉണ്ണിയേട്ടനെയും കൂട്ടി പൊയ്ക്കോ പ്ലീസ്. "

"പിന്നെ അമ്മേ, അമ്മയും ഉണ്ണിയേട്ടനും എന്നെ വെറുക്കല്ലേ. "

"എന്താ മോളെ നീ ഈ പറയുന്നത് വെറുക്കാനോ. എന്തിനു, നിനക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് ഏതോ ഒരു ഡോക്ടർ പറഞ്ഞതിനോ. എന്റെ മോളെ ഇതൊക്കെ ദൈവത്തിന്റെ അടുത്താണ്, ദൈവം നിങ്ങളുടെ വിളി കേൾക്കും അമ്മയ്ക്ക് ഉറപ്പാണ്. "

"നീ ഇപ്പൊ പോയി മുഖം ഒക്കെ കഴുകി വന്നേ, വേഗം. "

ശാരദാമ്മയുടെ വാക്കുകൾ മായയ്ക്ക് ആശ്വാസം നൽകി. എന്നാലും രമ്യയുടെ പെരുമാറ്റം ചെറിയൊരു പേടി ഉണ്ടായിരുന്നു. 

ഉണ്ണി പറഞ്ഞതിലും നേരത്തെ എത്തി. അമ്മയും രമ്യയും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു. മായയെ അവിടെ കാണാതെ അവൻ റൂമിലേക്ക് പോയി. 

ഉണ്ണി വരുമ്പോൾ മായ കിടക്കുകയായിരുന്നു. 

"എന്തു പറ്റി മായേ നീ എന്താ കിടക്കുന്നത്, നിന്നോട് ഞാൻ റെഡി ആകാൻ പറഞ്ഞതല്ലേ?  "

"ഞാൻ വരുന്നില്ല ഉണ്ണിയേട്ടാ, നല്ല തലവേദന. ഉണ്ണിയേട്ടൻ അവരെ കൂട്ടി പൊയ്ക്കോളൂ, നേരം വൈകണ്ട, 
ഏട്ടൻ ഫ്രഷ് ആയി വരുമ്പോളേക്കും ഞാൻ ചായ എടുക്കാം. "

കട്ടിലിൽ നിന്നും എഴുന്നേറ്റ മായയുടെ മുഖം കണ്ടപ്പോൾ തന്നെ ഉണ്ണിയ്ക്ക് മനസിലായി അവൾ കരഞ്ഞിട്ടുണ്ടെന്നു. 

"എന്തിനാ നീ ഇന്നു കരഞ്ഞത് "മായയുടെ മുഖം കൈകളിൽ കോരിയെടുത്തു ഉണ്ണി ചോദിച്ചു. 

ഉണ്ണിയുടെ കണ്ണുകളിലേക്കു നോക്കിയ മായയുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി. 

" നീ പറയുന്നുണ്ടോ മായേ എന്തിനാ കരഞ്ഞത്, എന്നെ ദേഷ്യം പിടിപ്പിക്കാതെ പറ. "

"ഒന്നുമില്ല ഉണ്ണിയേട്ടാ, അമ്മയാകാൻ ഭാഗ്യമില്ലാത്ത ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല ഞാൻ വരുന്നത് കാരണം കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാലോ, എനിക്കു പേടിയാ. 
ഏട്ടൻ അവരെ കൂട്ടി പൊയ്ക്കോളൂ, നമുക്ക് പിന്നെ പോകാം "

അപ്പോൾ തന്നെ ഉണ്ണിയ്ക്ക് ഇന്നെന്തോ നടന്നിട്ടുണ്ടെന്ന് മനസിലായി. 

" ചേച്ചി എന്തെങ്കിലും പറഞ്ഞോ നിന്നെ നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞതാ അവരല്ല നമ്മുടെ കാര്യം തീരുമാനിക്കുന്നത് എന്ന്. ഇന്നിതിനൊരു തീരുമാനം ആക്കണം. ഞാൻ ഒന്ന് കാണട്ടെ അവളെ... "

"അയ്യോ വേണ്ട ഏട്ടാ, ചേച്ചിക്കിന്ന് അമ്മയോട് നല്ലത് പോലെ വഴക്ക് കേട്ടിട്ടുണ്ട് ഇനി ഏട്ടനും കൂടി വിഷമിപ്പിക്കണ്ട. ഇങ്ങനെത്തെ സമയം അല്ലെ.
ഏട്ടൻ പോയി റെഡി ആകാൻ നോക്ക്‌ ഞാൻ ചായ എടുക്കാം. 
എന്റെ ചക്കര കുട്ടനല്ലേ. മസിലു വിട്ടേ. എനിക്കൊരു സങ്കടവും ഇല്ല. ഏട്ടനും അമ്മയും പറയും പോലെ നമ്മുടെ കൂടെ ദൈവം ഉണ്ടാകും. "

അതും പറഞ്ഞു മായ ചായ ഉണ്ടാക്കാൻ പോകാൻ ഒരുങ്ങിയതും ഉണ്ണി അവളെ പിടിച്ചു അവനോടടുപ്പിച്ചു 

"അതേയ്  ദൈവം മാത്രം അല്ല ഞാൻ കൂടി വിചാരിക്കണം. കേട്ടോ "

അതും പറഞ്ഞവൻ അവളെ ഒന്നുകൂടി ചേർത്ത് നിർത്തി. 

അവനിൽ നിന്നും കുതറി മാറി മായ, "അതൊക്കെ വേണം പക്ഷെ ഇപ്പൊ മോൻ പോയി റെഡി ആയേ അമ്മയും ചേച്ചിയും ഒരുങ്ങി നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി. "

മായ ഒന്ന് ചിരിച്ചു കണ്ടപ്പോളാണ് ഉണ്ണിക്ക് സമാധാനം ആയത്. അവൻ വേഗം റെഡി ആവാൻ നോക്കി. 

ചായ കുടിച്ചു അവർ ഡോക്ടറെ കാണിക്കാൻ ഇറങ്ങി, ശാരദാമ്മ കുറേ വട്ടം വിളിച്ചെങ്കിലും മായ കൂടെ പോയില്ല. 

ഡോക്ടറെ കാണിച്ചപ്പോൾ സ്കാനിങ്ങും മറ്റും വേണം എന്നും പറഞ്ഞു. ലാസ്റ്റ് സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു. 

എന്നാൽ ഇപ്പോളത്തെ സ്കാനിങ്ങിൽ ചെറിയ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. 

അത് പല മാറ്റങ്ങൾക്കും കാരണമായി.. 

To Top