ഹൃദയസഖി തുടർക്കഥ ഭാഗം 60 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...


വരുണിന്റെ ആ നീക്കത്തിൽ ദേവിക ഒന്നു പേടിച്ചു 

മാത്രമല്ല ആ നീണ്ട ഇടാനാഴിയിൽ  ചുമ്മാരോട് ചാരി താൻ നിൽക്കുന്നത് വരുണിന്റെ കൈകൾക്കുള്ളിലാണ് എന്നത് അവളിൽ  വിറയലുണ്ടാക്കി 


എന്റെ... ദേവു....

നിന്റെ കണ്ണു കണ്ടാൽ അറിയാം നീ കളവാണ് പറയുന്നതെന്ന് 

ഇപ്പോൾ cctv യും കാണില്ല ആരും കാണില്ല.... ഇനി പറയ് 


അവളുടെ കണ്ണിൽ നോക്കി പറഞ്ഞു പതുക്കെ  നോട്ടം ചുമ്മാരോട് ചേർത്ത് നിർത്തിയ അവളുടെ കയ്യിലെ ഫോണിലേക്ക് പോയി 


എന്നാൽ ദേവിക തരിത്തുനിൽക്കുകയായിരുന്നു 

അത്രയും അടുത്ത് അതവൾ പ്രതീക്ഷിക്കാത്തത് ആയിരുന്നു 

തല അറിയാതെ താഴ്ന്നു പോയി 


അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി വരുൺ വീഡിയോ കണ്ടു..... 

അവനും ചിരി വന്നു 

ബസ്റ്റ് എഡിറ്റിംഗ്  ഇതെങ്ങാനും ഗ്രുപ്പിൽ വന്നിരുന്നെങ്കിൽ..... ഈശ്വര....നീ കാത്തു . ഇപ്പോൾ ഇങ്ങോട്ട് വരാൻ തോന്നിയത് ഇവളെ കയ്യോടെ കിട്ടിയതും നന്നായി  ഇല്ലെങ്കിൽ രാത്രി എല്ലാം കൂടി തന്നെ കളിയാക്കി കൊന്നേനെ....


എന്നാലും ഇതാരുടെ ഐഡിയ ആണ്...

അവൻ ആലോചനയോടെ ദേവികയെ നോക്കി ഇതിന്റെ തലയിൽ ഇത്രക്കൊക്കെ കുനിഷ്ട് ഉണ്ടോ?....


പാവം.... തല കുനിച്ചു നിൽപ്പാണ്....!!


ടി..... ഇതാരുടെ ഐഡിയ ആണ് 


ചോദ്യം കേട്ടിട്ടും മറുപടി ഒന്നുമില്ല.....ഇങ്ങനെ ചോദിച്ചാലൊന്നും ഇവള് പറയില്ല 


ദേവു..... ഇതാരുടെ പണിയാണെന്ന് അവനൊന്നു ചുമരിൽ കൈ അടിച്ചുകൊണ്ട്  കുറച്ചുറക്കെ മുരണ്ടുകൊണ്ട് ചോദിച്ചു 


അവൾ പേടിച്ചു... ഒന്നാമതെ അവനിത്ര അടുത്തുനിൽക്കുന്നതിന്റെ തരിപ്പിൽ ആണ് അതിനിടയ്ക്കാണ് ചെക്കന്റെ കലിപ്പും 


ഞാൻ..... ഞാ...ൻ  തമാശക്ക് 

സോറി.....

അവൾ വിക്കികൊണ്ട് പറഞ്ഞു 


മം..... ഇതാരുടെ ഐഡിയ ആണ് 

ആരൊക്കെ ഉണ്ട് പിന്നിൽ.....


ഞാൻ.... ഞനൊറ്റയ്‌ക്കെ ഉള്ളു 

അവൾ ദൃതിയിൽ പറഞ്ഞു 


എന്നിട്ട്  ഇതുവച്ചു എന്തായിരുന്നു പരിപാടി... ഗ്രുപ്പിൽ ഇടാനാണോ 


ഒന്നുല്ല....... വെറുതെ.... ചെയ്തതാ....

സോറി.....


വിഡിയോയും നീ എഡിറ്റിയോ....


ഹാ.... അവൾ ചിന്തിക്കാതെ പറഞ്ഞു 


അവൻ ആ വീഡിയോയിലേക്കും അവളെയും നോക്കി.... വൈശാഖിന്റെ ചാറ്റിൽ അവൻ സെന്റിയതാണ് എന്നിട്ടാണ് ഈ പൊട്ടി കളവ് പറയുന്നത് 

ഏതായാലും കൂട്ടുപ്രതിയെ കിട്ടി    

.... ഞനിത്ര പേടിപ്പിച്ചിട്ടും ഇവള്  അവനെ ഒറ്റിക്കൊടുക്കയും ചെയ്തില്ല കൊള്ളാം രണ്ടും  അവനാ ഫോൺ പോക്കറ്റിലിട്ടു 

നിനക്ക് ഞാൻ തരാം മിണ്ടാപൂച്ചേ...


വരുൺ ഒന്നും മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ അവൾ പറഞ്ഞു 


എനിക്ക് പോണം.... വിട്....


ഹാ.... പോകാം 

എന്തായാലും ഇത്ര കഷ്ടപ്പെട്ട് ഒറ്റയ്ക്ക് ചെയ്തില്ലേ......

പണിഷ്മെന്റും ഒറ്റയ്ക്കു മതിയല്ലോ അപ്പൊ....


പണിഷ്മെന്റ്????

അവൾ അവനെ ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ നോക്കി 


എന്താ.... നോക്കുന്നെ....

എന്ത് പണിഷ്മെന്റ ആണിപ്പോ തരുക......

ഹാ.......

അൻപതു ഏത്തം ഇട്ടാൽ മതി 


എനിക്കെങ്ങും വയ്യ.... നിങ്ങളെന്റെ കയ്യിന്ന് വിട്ടേ.....


അതെന്താ.... വയ്യാതെ..... നീ കുറെ കാലമായി എനിക്കിട്ടു പണിഞ്ഞു നടക്കുന്നു 


ഇല്ല.....ഞാൻ സോറി പറഞ്ഞില്ലേ.... അതിപ്പോ തന്നെ ഞാൻ ഡിലീറ്റ് ചെയ്തോളാം 


വേണ്ട..... നീ ഏത്തം ഇട്ടാൽ മതി 


ഇല്ല......

ദേവിക വാശിയോടെ തന്നെ പറഞ്ഞു 


ഇല്ലേ..... വരുൺ ചിരിയോടെ അവളോട്‌ ഒന്നുടെ അടുത്തുനിന്നു 

അവന്റെ ശ്വാസം അവളുടെ മുഖത്തു തട്ടുംവിധം അത്രയ്ക്കടുത്തു ശരീരങ്ങൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്നപോലെ....


ദേവികയുടെ മുഖത്താകെ വിയർപ്പുപൊടിഞ്ഞു ..... എന്തുചെയ്യും അത്രക്കടുത്തു നിന്നു തന്നെ നോക്കിനിൽക്കുന്നവന്റെ നേരെ തലയുയർത്താൻ അവൾ ഭയപ്പെട്ടു ആ കണ്ണിൽ നോക്കിയാൽ ഒരു പക്ഷെ അതിൽ കൊരുത്തുപോകും.....


ഏത്തമിടുമോ.....


തൊണ്ട വരളുന്നുണ്ട്...... അവന്റെ ശ്വാസം മുഖത്താകെ തട്ടിത്തെറിക്കുന്നുണ്ട് അവളാണെങ്കിൽ ശ്വാസം എടുക്കുന്നോ എന്നുപോലും അറിയുന്നില്ല എങ്കിലും സമ്മതിക്കാൻ അവൾക്ക് തോന്നിയില്ല 

ഇല്ലെന്ന് തന്നെ തലയാട്ടി 


ഇല്ലേ.... ഒന്നുടെ ഗൗരവത്തിൽ അവൻ ചോദിച്ചുകൊണ്ട് അവളുടെ കഴുത്തിടുക്കിലേക്ക് മുഖമടുത്തു.... ശ്വാസം ചെവിക്കരികിലായി അറിഞ്ഞതോടെ അവളുറക്കെ പറഞ്ഞു ഏത്തമിടാം......


ഹാ.... അങ്ങനെ വഴിക്ക്‌ വാ.... അവൻ പിടിവിട്ടു കുറച്ചു പിന്നോട്ട് നിന്നു 


നല്ലപോലെ രണ്ടുചെവിയും പിടിച്ചു 

തുടങ്ങിക്കോ....


അവൾ മുഖമുയർത്തി അവന്റെ മുഖത്തേക്ക് നോക്കി ഒരു ദയയും കാണുന്നില്ല....

പുറത്തുപോയ ഒരെണ്ണത്തിനെയും കാണുന്നില്ലാലോ..... ആരേലും വന്നിരുന്നെങ്കിൽ ചിലപ്പോ ഈ കാൽമാടൻ വിട്ടേനെ..... അതും ഇല്ല 


പ്ലീസ്..... ഒന്നുടെ കെഞ്ചിനോക്കി....


എവിടുന്നു.... കൂർപ്പിച്ച ഒരു നോട്ടമായിരുന്നു മറുപടി 


ആ വീഡിയോ ഉണ്ടാക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ദേവിക ഏത്തമിട്ടു....ചെവിയ്ക്ക് പിടിച്ചു 

താഴ്ക്കിരുന്നു പിന്നെ ഉയർന്നു വന്നു 

വരുണിനെ നേരെ എത്തിയപ്പോൾ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു 


ഒന്ന്.....!!!?? 😬😬


നിറഞ്ഞുവന്ന കണ്ണ് മറച്ചുപിടിക്കാനായി തല താഴ്ത്തിക്കളഞ്ഞവൾ 


അപ്പോയെക്കും ഒരു കൈകൊണ്ടു പെണ്ണിന്റെ ഇടുപ്പിൽ പിടിച്ചു ചേർത്തുനിർത്തി കവിളിൽ അമർത്തി ചുംബിച്ചവൻ 

തിരിഞ്ഞുനടന്നു 


ദേവിക ഞെട്ടിത്തരിച്ചുപോയി കാലിലെ പെരുവിരലിൽ നിന്നും ഒരു തരിപ്പുകയറി  അവന്റെ കയ്യും ചുണ്ടും പതിഞ്ഞിടത്തുനിന്നുമോരു ചൂട് ശരീരമാകെ വ്യാപിച്ചു ഒന്നുലഞ്ഞപോലെ 

ആകെ സ്റ്റക്ക് ആയി അവളെങ്ങനെ തന്നെ നിന്നു 


വരുൺ തിരിഞ്ഞുനോക്കുമ്പോൾ ദേവിക അതെ നിൽപ്പ് ആണ് 

താഴെ നിന്നും പയ്യന്മാർ വരുന്നതിന്റെ സൗണ്ടും കേട്ടു അങ്ങോട്ടേനി പോയാൽ ശെരിയാവില്ല....... 


ശ്വാസം എടുക്കുന്നുണ്ടോ എന്നുപോലും അറിയാത്ത അവളുടെ ആ നിൽപ്പ് കണ്ടിട്ട് 

അവനു എന്തോപോലെ തോന്നി..... 

അവൻ വേഗം തിരിച്ചു ചെന്നു അവളെ പതുക്കെയൊന്നു പുണർന്നുകൊണ്ട് നെറുകയിലായി മുത്തിക്കൊണ്ട് പറഞ്ഞു 

എല്ലാരും വരുന്നുണ്ട്.... ചെല്ല് 

അതും പറഞ്ഞു അവൻ വാഷിംറൂമിനടുത്തേക്ക് നടന്നു 


അപ്പോയെക്കും എല്ലാരും മുകളിൽ എത്തിയിരുന്നു 


വാ......ടി 

വൈശാഖ് ഉള്ളിലോട്ടു കയറുമ്പോൾ വിളിച്ചു 


എന്നാൽ ദേവിക അങ്ങനെ തന്നെ നിൽപ്പായിരുന്നു 

ആദ്യത്തെ ഷോക്ക് മാറും മുൻപ് വീണ്ടും..... പാവം കൊച്ചിന്റെ കിളികളൊക്കെ എങ്ങോ പോയി 


കവിളിലും നെറ്റിയിലുമായി അവന്റെ ചുണ്ടിന്റെ തണുപ്പ് ഉള്ളപോലെ തോന്നി ദേവികയ്ക്ക് 

ചുണ്ട് പതിഞ്ഞിടത്തു അവൾ പതുക്കെ തൊട്ടുനോക്കി 


എന്ത് ഓർത്തോണ്ടിരിക്കുകയാ....

ദേവു.....

വൈശാഖ് വിളിച്ചപ്പോഴാണ് ദേവിക ബോധത്തിലേക്ക് വന്നത് 


നിന്റെ കിളിപോയോ പെണ്ണെ 


വൈശാഖ് വീണ്ടും വിളിച്ചു 


ഹാ.... ഹാ..... എന്താ....... ദേവിക ഞെട്ടലോടെ ചോദിച്ചു 


കുന്തം..... വാടി കേക്ക് കട്ട്‌ ചെയ്യാൻ 


അവനിപ്പോ വരും 


അവളൊന്നും മിണ്ടാതെ വൈശാഖിന് പിന്നാലെ നടന്നു 

കേക്ക് ടേബിളിൽ സെറ്റ് ചെയ്യുമ്പോയേക്കും വരുണും വന്നിരുന്നു 

എന്നാൽ അവനെ ദേവിക കണ്ടില്ലെന്നു തോന്നി 

അവൾ ആ ലോകത്തൊന്നും അല്ലായിരുന്നു 

വരുണിന് അവളുടെ നിൽപ്പും പ്രവർത്തിയും കണ്ടിട്ട് ചിരിയും വരുന്നുണ്ടായിരുന്നു പാവവും തോന്നിയിരുന്നു 


കേക്ക് ന്റെ ഒരു ചെറിയ പീസ് അവൾക്ക് നേരെ നീട്ടിയപ്പോഴാണ് 

ദേവിക അവനെ കാണുന്നത് 


തുടരും...

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top