രചന: ലക്ഷ്മിശ്രീനു
പിറ്റേന്ന് രാവിലെ തന്നെ ബദ്രിയും നേത്രയും പോകാൻ ഇറങ്ങി...! തറവാട്ടിൽ നിന്ന രണ്ടുദിവസം കൊണ്ട് തന്നെ പാറുവും ബദ്രിയും അവരുടെ ഉള്ളിൽ ഒരു സ്ഥാനം പിടിച്ചിരുന്നു.........
തിരിച്ചുള്ള യാത്രയിൽ എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു..... രഞ്ജു ആണെങ്കിൽ ബദ്രിയെ നല്ലത് പോലെ കളിയാക്കുന്നുണ്ട്........
💫💫💫💫💫💫💫💫💫💫💫💫💫💫💫
സാർ.... സാർ.... ആരോ തട്ടി വിളിച്ചപ്പോൾ ആയാസപെട്ട് അല്ലു കണ്ണുകൾ വലിച്ചു തുറന്നു.
മ്മ്മ്.....
സാർ ഇന്നലെ ഇവിടെ ആണോ കിടന്നത്....അല്ലുന്റെ സ്റ്റാഫ് ആണ് അത് അല്ലു ചുറ്റും ഒന്ന് നോക്കി തന്റെ ഓഫീസിന്റെ പാർക്കിംഗ് ഏരിയയിൽ ആണ്.....
മ്മ്മ് ഞാൻ ഇന്നലെ കുറച്ചു ഡ്രിങ്സ് കഴിച്ചു ഇവിടെ കിടന്നു അറിയാതെ മയങ്ങി പോയി......അവൻ അയാളെ നോക്കി പറഞ്ഞു.
അല്ലുനെ ആ സ്റ്റാഫ് നോക്കി ആകെ മുഷിഞ്ഞു ഒരു കോലം ആയി ആണ് ഇരുപ്പ് പോരാത്തതിന് മദ്യകുപ്പിയും അടുത്ത് ഉണ്ട്......
സാർ..... ഞാൻ വീട്ടിൽ കൊണ്ട് പോയി ആക്കാം......
ഏയ്യ് വേണ്ട ഞാൻ പൊക്കോളാം.... താൻ ഇത് ഒന്ന് ക്ലീൻ ചെയ്യാൻ സ്റ്റാഫ്നോട് പറയ്..... അല്ലു കൂടുതൽ ഒന്നും പറയാതെ കാറും എടുത്തു പോയി.
മ്മ് എങ്ങനെ നടന്ന മനുഷ്യൻ ആയിരുന്നു അച്ഛൻ കാരണം മകന്റെ ജീവിതം നശിച്ചു കുടുംബവും പോയി കുട്ടിയും പോയി......അയാൾ ആരോട് എന്നില്ലാതെ പറഞ്ഞു.
അല്ലു വീട്ടിൽ എത്തുമ്പോൾ അവനെ നോക്കി അമ്മ അവിടെ ഉണ്ട്.....
ഇന്നലെ എവിടെ ആയിരുന്നു അല്ലു.....എത്ര പ്രാവശ്യം ഫോണിൽ വിളിച്ചു.... നിന്റെ ഫോൺ എവിടെ ഡാ....അവർ കുറച്ചു ദേഷ്യത്തിൽ തന്ന ചോദിച്ചു.
ഞാൻ ഇന്നലെ ഓഫീസിൽ ആയിരുന്നു....അവൻ അലസമായി പറഞ്ഞു.
ഇന്നലെ രാവിലെ ആരെയോ കാണാൻ പോയിട്ട് വരാം എന്ന് പറഞ്ഞല്ലേ ഇറങ്ങിയത് നീ.....
ആഹ്ഹ് കാണേണ്ട ആളിനെ കണ്ടു...
ആരെ കാണാന നീ രാവിലെ പോയത്....അവർ അവനെ വിടാൻ ഉദ്ദേശം ഇല്ലാത്ത പോലെ ചോദിച്ചു.
അമ്മക്ക് എന്താ അറിയേണ്ടത് ഒരുമാതിരി കുറ്റവാളികളെ ചോദ്യം ചെയ്യും പോലെ....... ഞാൻ അവളെ കാണാൻ പോയതാ.......
എന്തിന്......
അല്ലു ഒന്നും മിണ്ടിയില്ല.
നിന്നോട് ആണ് ചോദിച്ചത് എന്തിനാ എന്ന്....
എനിക്ക് അവളെയും കുഞ്ഞിനേയും വേണം......
💥💥മുഖമടച്ചു ഒരു അടി ആയിരുന്നു അതിന് മറുപടി.... അവൻ അമ്മയെ ദേഷ്യത്തിൽ നോക്കി.
നിനക്ക് എന്തിന ഡാ ഇനി അവളെയും ആ കൊച്ചിനെയും..... നീ അന്ന് ആ കൊച്ചിനെ ഇവിടെ കൊണ്ട് വന്നപ്പോൾ എന്താ പറഞ്ഞത്..... എന്നോട്.... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി അവളുടെയോ കൊച്ചിന്റെയോ പിന്നലെ നീ പോയി എന്ന് അറിഞ്ഞ.......അവർ ദേഷ്യത്തിൽ അവന് നേരെ വിരൽ ചൂണ്ടി.
ഞാൻ ഇനിയും പോകും ചിലപ്പോൾ അവളെ കൊണ്ട് വരും.....വാശിയിൽ വിളിച്ചു പറഞ്ഞു.
അത് എന്റെ മോന്റെ നടക്കാത്ത ഒരു സ്വപ്നം ആയിരിക്കും..... ഇനിയും അവളുടെ പിന്നാലെ പോയാൽ നട്ടെല്ല് ഉള്ള ആണൊരുത്തൻ കൂടെ ഉണ്ട് ചിലപ്പോൾ അച്ഛന്റെ വഴിയേ മോനും പോകേണ്ടി വരും.......അവർ അവനെ നോക്കി ദേഷ്യത്തിലും പുച്ഛത്തിലും പറഞ്ഞു കയറി പോയി..
(ഇത് എന്താ ഇങ്ങനെ എന്ന് അല്ലെ.... അമ്മാവന്റെ ഉപദേശം ഗായുവിന്റെ അന്നത്തെ വരവ്.... എല്ലാം കൂടെ ആയപ്പോൾ അമ്മക്ക് കുറച്ചു വെളിവ് വന്നു....)
അല്ലുന് ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി അവൻ മുറിയിലേക്ക് കയറി ബെഡിൽ പോയി കിടന്നു....!
അവന്റെ മനസ്സിൽ നേത്രയും ഒത്തുണ്ടായ നല്ല നിമിഷങ്ങൾ ഒക്കെയും ഒരു ചിത്രംപോലെ മനസ്സിൽ തെളിഞ്ഞു വന്നു...... അന്ന് താലി പൊട്ടിച്ചു എടുക്കുമ്പോ അവളുടെ കണ്ണുകൾ കലങ്ങിയത് ഓർക്കുമ്പോ പിന്നെ പിന്നെ താൻ ചെയ്തു കൂട്ടിയ ഭ്രാന്ത് ഓർക്കുമ്പോ അവന്റെ മനസ്സ് കൈയിൽ നിന്ന് പോകുന്നത് പോലെ തോന്നി അവന്........! കുറച്ചു സമയം കൂടെ അങ്ങനെ കിടന്നു അവന്റെ മനസ്സിൽ ആദ്യം ചിരിയോടെയും പിന്നെ തന്നെ കണ്ടപ്പോൾ പേടിച്ചു ഒതുങ്ങിയദേവയുടെ മുഖം തെളിഞ്ഞു വന്നു..... എന്തോ ആലോചിച്ചു ഉറപ്പിച്ചത് പോലെ അവൻ എണീറ്റു....
അല്ലു ഫ്രഷ് ആകാൻ കയറിയപ്പോൾ തന്നെ അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.....അല്ലു ഫ്രഷ് ആയി തിരിച്ചു വരുമ്പോൾ വീണ്ടും ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു അല്ലു കാൾ എടുത്തു.....
പറയ് വക്കീലേ....
നമുക്ക് വേണേൽ കോടതിയിൽ കേസ് ഫയൽ ചെയ്യാം അവർ പുനർവിവാഹം കഴിഞ്ഞ സ്ഥിതിക്ക്.......
വേണ്ട വക്കീലേ ഇനി കേസും കോട്ടും ഒന്നും വേണ്ട..... ഞാൻ പറഞ്ഞ ആ എഗ്രിമെന്റ് തയ്യാർ ആക്കിക്കോളൂ എത്രയും വേഗം.....
അല്ല സാർ കുഞ്ഞിനെ നമുക്ക്.....
വേണ്ട അവൻ അവന്റെ അമ്മയ്ക്ക് ഒപ്പം നിൽക്കുമ്പോൾ കിട്ടുന്ന സുരക്ഷയും സന്തോഷവും ഒന്നും വേറെ എവിടെ നിന്നാലും അവന് കിട്ടില്ല അതുകൊണ്ട് ഇനി ആ ചാപ്റ്റർ എന്നന്നേക്കും ആയി അവസാനിപ്പിക്കുവ...... അല്ലു കാൾ കട്ട് ആക്കി......
അല്ലുന്റെ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ..... എല്ലാം തന്റെ എടുത്തു ചാട്ടം വിഡ്ഢിത്തം ഒക്കെ കാരണം..... ചിലപ്പോൾ ഒരു അവസരം കൂടെ ദൈവം തന്നു കാണും അതും താൻ തെറിപ്പിച്ചു....... ഇനി നേത്രയേ മോഹിക്കാൻ പാടില്ല അവൾ മറ്റൊരാൾക്ക് സ്വന്തം ആണ്..... ഇനി അലോക് അവരുടെ ജീവിതത്തിലേക്ക് പോകില്ല ഒരു കല്ല് കടി ആയിട്ട്.........അവൻ അവന്റെ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി....
💫💫💫💫💫💫💫💫💫💫💫💫💫💫💫
മോള് വലതു കാല് വച്ച് കയറി വാ ഇനി ഇതാ മോളുടെ വീട്.....ആരതി ഉഴിഞ്ഞു വിളക്ക് നൽകി കൊണ്ട് ആന്റി പറഞ്ഞു ബദ്രി ചിരിയോടെ അടുത്ത് തന്നെ നിൽപ്പുണ്ട്....
നേത്ര വലതുകാല് വച്ച് അകത്തേക്ക് കയറി.....
നിങ്ങൾ പോയി ഫ്രഷ് ആയി വാ മോളെ മക്കളും യാത്രചെയ്തു ക്ഷീണം കാണും ഫുഡ് എന്തെങ്കിലും ഓർഡർ ചെയ്യാം..... അങ്കിൾ എല്ലാവരോടും ആയി പറഞ്ഞു.
ബദ്രി നേത്രയേ അവന്റെ മുറിയിലേക്ക് കൊണ്ട് പോയി....
ഇതാണ് എന്റെ മുറി ഇനി നമ്മുടെയും...അവളെ നോക്കി ചിരിയോടെ പറഞ്ഞു.
നേത്ര ഒന്ന് ചിരിക്കുക മാത്രം ചെയ്തു.അവൻ അത് ശ്രദ്ധിക്കുകയും ചെയ്തു..
എന്താ ഡോ താൻ ok അല്ലെ....അവളുടെ ഷോൾഡറിൽ തൊട്ട് കൊണ്ട് ചോദിച്ചു.
അമ്മ......പാറുസ് വേഗം അവളുടെ അടുത്തേക്ക് വന്നു....
അമ്മേടെ പാറുസിന് ഈ ഉടുപ്പൊക്കെ മാറാം......! അവൾ കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.
ചേറ്റായി കിളിച്ചൻ പോവാ ഞാനും പോന്.....ബദ്രിക്ക് ചിരി വന്നു.
ചേട്ടത്തി..... രഞ്ജു അകത്തേക്ക് കയറി വന്നു.
ഈ പെണ്ണ് ഇവിടെ വന്നോ ദേവയും ഞാനും പൂളിൽ കുളിക്കാം എന്ന് കരുതി അപ്പോഴാ ഇങ്ങോട്ട് ഓടിയത് ഈ കുറുമ്പി.....
മോളെ ഞാൻ കുളിപ്പിച്ച് ഉടുപ്പ് മാറ്റി കൊണ്ട് വരാം.....നേത്ര ചിരിച്ചു കൊണ്ട് പറഞ്ഞു.
വേണ്ട ഏട്ടത്തി..... ഇവരെ ഇന്നത്തേക്ക് ഞാനും നന്ദുവും നോക്കാം ഏട്ടത്തി റസ്റ്റ് എടുത്തോ.... അപ്പോഴേക്കും കുഞ്ഞി പെണ്ണിനെ അവൻ വാങ്ങിയിരുന്നു...... ബദ്രി ഒരു കാൾ വന്നു പുറത്തേക്ക് പോയി.
നേത്ര കൊണ്ട് വന്ന ബാഗിൽ നിന്ന് മാറാൻ ഉള്ള ഡ്രസ്സ് എടുത്തു ഫ്രഷ് ആകാൻ കയറി.......! അവൾ ഫ്രഷ് ആയി തിരിച്ചു വരുമ്പോൾ ബദ്രി ബെഡിൽ ഇരിപ്പുണ്ട്......അവളെ കണ്ടു ഫോൺ മാറ്റി വച്ച് ഒന്ന് നോക്കി.
എന്താ ഡോ എന്തെങ്കിലും പ്രശ്നം ഉണ്ടോ മുഖം വല്ലാതെ ഇരിക്കുന്നല്ലോ.....അവൻ വീണ്ടും ചോദിച്ചു.
ഞാൻ ഒരു കാര്യം പറഞ്ഞ വേറെ ഒന്നും വിചാരിക്കരുത്....
എന്തിനാ ഡോ മുഖവില തനിക്ക് എന്തും എന്നോട് പറയാം എന്തും.....
നമുക്ക് എന്റെ വീട്ടിലേക്ക് മാറിയാലോ അപ്പുറത്ത് തന്നെ ആണല്ലോ എപ്പോ വേണോ ഇങ്ങോട്ട് വരാം.... നമ്മൾ നാല്പേരും മാത്രം...... എനിക്ക് വീട്ടിൽ നിന്ന് മാറി നിന്നത് മുതൽ എല്ലാവരും ഒരുമിച്ച് ഇങ്ങനെ ഒരുപാട് സമയം സ്പെൻഡ് ചെയ്യാൻ പറ്റില്ല എന്തോ ഒരു ബുദ്ധിമുട്ട് പോലെ....... അവൾ പറഞ്ഞു കഴിഞ്ഞു അവനെ നോക്കി.
അത് വേണോ ഇവിടെ തന്നെ എല്ലാവർക്കും ഒപ്പം കഴിഞ്ഞു ആ ഒരു പ്രശ്നം മാറ്റി എടുക്കുന്നത് അല്ലെ നല്ലത്.... അത് പോയിട്ട് ഇനി താൻ വാങ്ങിയ വീട്ടിൽ ഞാൻ എങ്ങനെ വന്നു താമസിക്കും........അവൻ പറഞ്ഞത് കേട്ട് അവൾ അവനെ സൂക്ഷിച്ചു നോക്കി. അപ്പോഴേക്കും ബദ്രി ചിരിക്കാൻ തുടങ്ങി......
ഇതേ പ്രശ്നം എനിക്കും ഉണ്ട് ഡോ.... ഞാൻ ഓഫീസിൽ പോയി ഇവിടെ വന്ന കുറച്ചു സമയം പാറുന്റെ ഒപ്പം ഇരിക്കും പിന്നെ ടീവി കാണും വർക്ക് ഉണ്ടെങ്കിൽ ചെയ്യും അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും കൂടെ ഒരുമിച്ച് ഇരിക്കും..... അല്ലാതെ എനിക്ക് എല്ലാവരും ഒരുമിച്ച് ഒരുപാട് സമയം ഇരിക്കാൻ ആകില്ല..... അത് ഞാൻ പണ്ടേ ഒറ്റക്ക് പിന്നെ അവളുടെ ഒപ്പം അങ്ങനെ ആയത് കൊണ്ട് ആകും...... എന്തായാലും ഭാര്യ ആദ്യമായി ഒരു ആവശ്യം പറഞ്ഞ സ്ഥിതിക്ക് ഇത് നമുക്ക് റെഡി ആക്കാം...... നാളെ നമുക്ക് പെട്ടി കിടക്ക ഒക്കെ പാക്ക് ചെയ്തു പോകാം അത് പോരെ......!
അവളുടെ കവിളിൽ തട്ടി ചോദിച്ചു. നേത്ര നിറഞ്ഞ ഒരു പുഞ്ചിരി നൽകി.
ആഹാ എന്താ ചിരി.... ഇപ്പൊ ok ആയല്ലോ താൻ വേണേൽ കിടന്നോ അല്ലെങ്കിൽ കുട്ടികൾ എന്ത് ചെയ്യാ എന്ന് പോയി നോക്ക് ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ......അവൻ അതും പറഞ്ഞു പോയി.......
നേത്ര അവൻ പോയ വഴിയേ നോക്കി താൻ പറയാതെ തന്നെ തന്റെ പ്രശ്നങ്ങൾ അറിയാൻ ശ്രമിക്കുന്ന ഒരാൾ...........
പെട്ടന്ന് പുറത്ത് എന്തോ ശബ്ദം കേട്ട് നേത്ര വേഗം പുറത്തേക്ക് ഇറങ്ങി....
തുടരും.......