Happy Wedding തുടർക്കഥ Part 5 വായിക്കൂ...

Valappottukal



ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.

 

രചന :-അനു അനാമിക

"കർത്താവേ... ഇന്നലെ സാമൂവൽ ഇച്ചായൻ ഇവരെല്ലാം കൂടെ ഇങ്ങ് ഇളകി വരുമെന്ന് പറഞ്ഞപ്പോ ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല.".... റെബേക്ക കാറിൽ നിന്ന് ഇറങ്ങുന്നവരെ കണ്ട് എളിയിൽ കൈ കുത്തി കൊണ്ട് പറഞ്ഞു.


"ചേട്ടത്തി ചെന്ന് സാം അച്ചായനെ വിളിച്ചിട്ട് വാ... ഇല്ലെങ്കിൽ എല്ലാവരും കൂടെ നമ്മളെ വാരി അലക്കും..".... സൈമൺ പറഞ്ഞു.

"ആഹ്... അത് നീ പറഞ്ഞത് നേരാ....ഞാൻ ഇപ്പോ വരാം "...

അതും പറഞ്ഞ് റബേക്ക അകത്തേക്ക് ഓടി.

"എന്നതാടാ മക്കളെ എലി പുന്നെല്ല് കണ്ടപോലെ ഞങളെയും നോക്കി നിക്കണേ "!!... അമ്മാച്ഛൻ ക്‌ളീറ്റസ് ചോദിച്ചു.

"ഒന്നുല്ല അമ്മച്ചാ... ഇതെന്നാ എല്ലാരും കൂടെ പെട്ടെന്ന് "??... സാമൂവൽ ചോദിച്ചു.


"അതെന്നാടാ ഉവ്വേ ഞങ്ങൾക്ക് ഇങ്ങ് വരാൻ ഇനി നേരോം കാലോം സമയവുമൊക്കെ നോക്കണോ ??....പിന്നെ ഇവിടൊരു അടിയന്തര കാലാപം ഉണ്ടായാൽ ഞങ്ങൾക്ക് ഇരുപ്പ് ഉറക്കുവോ??..."രണ്ടാമത്തെ അമ്മാച്ചൻ ചോദിച്ചു.

"എന്റെ പോന്നോ ഞങ്ങള് വെറുതെ കുശലം ചോദിച്ചതാ... കേറി വാ ഇങ്ങോട്ട്!!ഏയ്‌റ ചേട്ടത്തിയെ... ഇങ്ങോട്ടൊന്ന് വന്നേ ഇതാരൊക്കെയാ വന്നേക്കുന്നെ എന്ന് നോക്കിക്കേ!!"... സൈമൺ പറഞ്ഞു.

"എവിടെടാ സാം കൊച്ച് "??... വല്യപപ്പ ചോദിച്ചു (സാമിന്റെയൊക്കെ പപ്പയുടെ ചേട്ടൻ )

"ഇച്ചായൻ ഇവിടെ ഉണ്ട്... ഇങ്ങോട്ട് കേറി വാ വല്യ പപ്പാ "...സാമൂവൽ പറഞ്ഞു.
അമ്മാച്ചന്മാരും അമ്മായിമ്മാരുമൊക്കെ കൂടെ അകത്തേക്ക് നടന്നു.
"വല്യപെണ്ണേ (ഏയ്‌റ )എന്നതാടി അടുക്കളയിൽ ഒരു തട്ടും മുട്ടും...?? എന്നതാ കാര്യായിട്ട് ഉണ്ടാക്കണെ "??.... (വല്യ മമ്മി ചോദിച്ചു )

"അയ്യോ എന്റെ മാതാവേ... ഇതാരൊക്കെയാ?? എല്ലാരുമുണ്ടല്ലോ!!"... ഏയ്‌റ സന്തോഷത്തോടെ പറഞ്ഞു.

"ആഹ് വരാതിരിക്കാൻ പറ്റുവോ?? ഞങ്ങളെ അറിയിക്കാതെ ഞങ്ങടെ ചെക്കനെ അങ്ങ് കെട്ടിച്ചില്ലേ എല്ലാരും കൂടെ "!!... ഇളേപ്പൻ ചിരിയോടെ ചോദിച്ചു. (സാമിന്റെയൊക്ക പപ്പയുടെ അനിയൻ )

"അത് ഇളെപ്പാ അങ്ങനെ ഒരു സാഹചര്യം ആയി പോയി... എന്നാ പറയാനാ??".... സാമൂവൽ പറഞ്ഞു.

"റീന മോള് എവിടെ??"... ഇളേമ്മ ചോദിച്ചു.

"അവള് ഫ്രഷ് ആകുവാ ഇപ്പോ വരും "... സൈമൺ പറഞ്ഞു.
"വല്യ പെണ്ണെ... സിവാന്റെ പെണ്ണ് എങ്ങനെ ഉണ്ടെടി?? കൊള്ളാവോ "??.... മൂത്ത അമ്മാച്ചന്റെ ഭാര്യ ചോദിച്ചു.


"എന്റെ അമ്മായി തങ്കം പോലെത്തെ കൊച്ചാ... സിവാനും ആയിട്ട് നല്ല ചേർച്ചയാ. ഞങ്ങൾക്കെല്ലാം ഒത്തിരി ഇഷ്ടായി..."....ഏയ്‌റ പറഞ്ഞു.
"ആണോ?? അവിടെ ഇരുന്നിട്ട് ഇരിക്ക പൊറുതി ഇല്ലാഞ്ഞിട്ടാ ഞങ്ങള് എല്ലാം കൂടെ ഇങ്ങ് ഓടി പോന്നത്...."!!... (കുഞ്ഞമ്മായി പറഞ്ഞു )

"സത്യം നേരം വെളുക്കാൻ നോക്കി ഇരിക്കുവാരുന്നു ഞങ്ങളെല്ലാവരും....!!"... വല്യമ്മമി പറഞ്ഞു.
"വല്യ പപ്പാ ".... സാം വിളിച്ചു.
"ആഹ് സാം കുട്ടാ... നീ എണീറ്റില്ലാരുന്നോ "??

"എണീറ്റിട്ട് നേരം കുറച്ചായി. കുറച്ച് മെയിൽ ചെക്ക് ചെയ്യുവാരുന്നു "....
"ഏയ്‌റേ എവിടെടി ഇവിടുത്തെ പൊട്ടാസുകള്??? എണീറ്റില്ലേ "??.... വല്യ മമ്മി ചോദിച്ചു.

"എണീറ്റ്.... എണീറ്റ് സ്കൂളിൽ പോകാൻ വേണ്ടി റെഡി ആകുവാരിക്കും. റെഡി ആയിട്ട് ഇങ്ങ് വന്നോളും..."....

"മ്മ്... സാമേ... വാടാ നീ ഇരിക്ക്...!!"... മൂത്ത അമ്മാച്ചൻ പറഞ്ഞു.

"ആഹ്... അമ്മച്ചാ "...
"മ്മ്... പറ... എന്നതാടാ നടന്നത് ഇന്നലെ "??.... ഇളയ അമ്മാച്ചൻ ചോദിച്ചു.സാം എല്ലാം അവരോട് പറയാൻ തുടങ്ങി.

ഇതേ സമയം സിവാന് കൊടുത്തു വിട്ട ചായയും കൈയിൽ പിടിച്ച് വിറച്ച് നിൽപ്പാണ് സെലിൻ.

"കർത്താവെ ഇച്ചായൻ ഈ സമയത്ത് ആണോവാ എഴുന്നേൽക്കുന്നെ?? ഇതിപ്പോ എങ്ങനെയാ വിളിച്ച് എഴുന്നേൽപ്പിക്കുക "??.... സെലിൻ ചായയും കൊണ്ട് ചെന്ന് ഉറങ്ങി കിടക്കണ സിവാ നെ നോക്കി.

"വിളിക്കണോ?? വേണ്ട... ഇഷ്ടായില്ലെലോ?? വിളിക്കാതിരുന്നാൽ ചായ ചൂടാറി പോകില്ലേ?? വിളിക്കാം... ചിലപ്പോ വഴക്ക് പറയുവാരിക്കും... എന്നാലും സാരമില്ല വിളിക്കാം ".... സെലിൻ ഉറപ്പിച്ചു.

"ഇച്ച... ഇച്ചായാ.... ഇച്ചായ...".... അവൾ വിളിച്ചപ്പോൾ സിവാൻ ഉറക്ക ചടവോടെ കണ്ണ് തുറന്ന് അവളെ നോക്കി. ചിരിച്ചു കൊണ്ട് നിക്കുന്ന അവളുടെ മുഖം കണ്ടതും അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

"Good morning സെലിൻ..."....അവൻ കൈ രണ്ടും മുകളിലേക്ക് ആക്കി ഒന്ന് ഞെളിഞ്ഞു കൊണ്ട് എണീറ്റ് ഇരുന്നു.

"ഗു... Good morning ഇച്ചായ "...


"ഹ്മ്മ്... ഈ വിക്ക് കൂടെപ്പിറപ്പ് ആണോ "??😉

"ഏഹ്.....എന്നാ "??...

"അല്ല... എന്ത് ചോദിച്ചാലും പറഞ്ഞാലും ഒരു വിക്ക്. ഇത് എന്റെ അടുത്ത് മാത്രേ ഉള്ളല്ലോ!!"....അവൻ കുസൃതിയോടെ ചോദിച്ചതും സെലിൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്ന് ചിരിച്ചു.

"മ്മ്.... ഇതെന്താ ചായ എനിക്കാണോ "??

"ആഹ്....അതേ..."...

"മ്മ്.... സെലിൻ ചായ കുടിച്ചോ ''??

"ഇല്ല കുടിക്കണം "...

"ചായ കുടിക്കാറുണ്ടോ "??

"മ്മ്... ഉണ്ട് "...

"എങ്കിൽ എന്റെ ചായ കുടിച്ചോ ഞാൻ ഫ്രഷ് ആയിട്ട് വന്നിട്ട് വേറെ ചായ കുടിച്ചോളാം "...

"അയ്യോ ഇത് ഇച്ഛയാനുള്ള ചായയാ... ചേട്ടത്തി തന്ന് വിട്ടതാ "....

"ഓഹ്... അതാണോ?? എങ്കിൽ ഇങ്ങു താ "... അവൻ ചായ വാങ്ങി ഒരു സിപ് എടുത്തു.

"മ്മ്... എന്റെ ബാക്കി കുടിക്കാൻ മടിയൊന്നും ഇല്ലെങ്കിൽ ഇത് കുടിച്ചോ!!ഇല്ലെങ്കിൽ കളഞ്ഞേക്ക്. ഇന്നലെ പാല് കളഞ്ഞതിന്റെ പകരത്തിന്...."...

അവൻ ചായ കൊടുത്തതും സെലിൻ അവനെ ഒന്ന് നോക്കി. അവൾ അത് കുടിക്കുമോ എന്നറിയാൻ അവൻ അവളെ തന്നെ നോക്കി. അവൾ അത് മെല്ലെ ഊതി  കുടിച്ചു കൊണ്ട് അവനെ നോക്കി.

"ഞാൻ ഫ്രഷ് ആയിട്ട് വരാം.താൻ താഴേക്ക് പൊയ്ക്കോ!!"....

"ആ... ശരി ഇച്ചായ "...അവൾ പോകാൻ തുടങ്ങിയതും.

"ആഹ്...സെലിനെ "... അവൻ പിന്നിൽ നിന്ന് വിളിച്ചു.

"എന്താ ഇച്ചായ "??

"ചായ ഇടാൻ അറിയുവോ സെലിന് "??

"മ്മ്.... അറിയാം "....

"എങ്കിലേ ഞാൻ വരുമ്പോഴേക്കും ഒരു ചായ ഇട്ട് വെച്ചിരിക്കുവോ "??

"ആ... ഇച്ചായ എടുത്ത് വെച്ചേക്കാം "....

"മ്മ്... എങ്കിൽ പൊക്കോ ".... സിവാൻ പറഞ്ഞതും അവള് പോയി.


"മ്മ്....പെണ്ണിന്റെ വിക്കൽ ഒന്ന് മാറ്റി എടുക്കണം.... സമയം ഉണ്ടല്ലോ!!നിന്നെ ഞാൻ എടുത്തോളാം....!!"...സിവാൻ അവള് പോയ വഴിയേ നോക്കി പുഞ്ചിരിച്ചു നിന്നു.

*ഇതേ സമയം താഴെ ഹാളിൽ*


"അപ്പോ അതൊക്കെയാണ് കാര്യങ്ങൾ....!!മക്കളെ എന്നതായാലും ഇതിന്റെ പിന്നിലെ കള്ള കളി എന്നതാണെന്ന് കണ്ട് പിടിക്കണം.".... വല്യ പപ്പാ പറഞ്ഞു.

"അത് തന്നെ ചേട്ടായി.... അവന്മാര് നമ്മടെ കുടുംബത്തെ നാണം കെടുത്താൻ വേണ്ടി എന്തോ ചെയ്തത് ആണെന്ന എനിക്ക് തോന്നണേ!!അങ്ങനെ അവന്മാര് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള കൂലിയും കൊടുക്കണം ".... ഇളേപ്പൻ പറഞ്ഞു.

"നിങ്ങളൊക്കെ കൂലി കൊടുക്കുവോ കൈകൂലി വാങ്ങുവോ ചെയ്യ്... ഞങ്ങടെ കൊച്ച് എവിടെ?? എടി കൊച്ച് പെണ്ണെ കുഞ്ഞ് പെണ്ണെ എവിടെടി സിവാന്റെ പെണ്ണ് ".... വല്യ മമ്മി ചോദിച്ചു.

"ആഹ് ദേ... വരുന്നു ആള് ".... സൈമൺ പറഞ്ഞു.

ഒരു ഇളം റോസ് നിറമുള്ള ചുരിദാറും ഇട്ട് കൈയിൽ ചായക്കപ്പുമായി പടിയിറങ്ങി വരുന്ന സെലിനെ അവരെല്ലാവരും കണ്ണിമ ചിമ്മാതെ നോക്കി. ആകാശത്തു നിന്ന് ഇറങ്ങി വന്ന മാലാഖയുടെ നിറമായിരുന്നു അവൾക്ക്. കത്തിച്ചു വെച്ച മെഴുകുതിരി പോലെ നീളമുള്ള കണ്ണുകളും തുടുത്ത കവിളും ചെമ്പക പൂവിന്റെ നിറമുള്ള ചുണ്ടുകളുമുള്ളൊരു കൊച്ച് നസ്രാണി പെങ്കൊച്ച്.അവൾ ചായ കപ്പ് ടേബിളിൽ വെച്ചിട്ട് അവരുടെ അടുത്തേക്ക് വന്നു.

"അയ്യോടാ... ഇതാരാ മാലാഖ കൊച്ചാണോ?? ഒരു പൂവിനെ പോലെ ഇരിക്കുന്നു ".... വല്യമ്മായി അവളെ കണ്ട് പറഞ്ഞു.

"എടി എടി കണ്ണ് വെക്കാതെ അതിനെ ".... മൂത്ത അമ്മാച്ചൻ പറഞ്ഞു.

"എന്നതാ മോൾടെ പേര് ''??.... കുഞ്ഞമ്മായി ചോദിച്ചു.

"സെലിൻ..."....

"മോൾക്ക് ഞങളെയൊക്കെ മനസ്സിലായോ?? ആരാന്ന് അറിയാവോ "??... ഇളയ അമ്മായി ചോദിച്ചപ്പോൾ അവൾ അവരെയെല്ലാം ഒന്ന് നോക്കി.


"ആ.... കൊച്ചിന് ഇവിടെ താമസിക്കുന്നവരെ പോലും കണ്ട് പിടിക്കാൻ ഒരാഴ്ച എടുക്കും.... അംഗ സംഖ്യ കൂടുതൽ ആണല്ലോ!!"....ഇളേപ്പൻ പറഞ്ഞു.

"സെലിനെ ദാ ഈ ഇരിക്കുന്നത് ആണ് സിവാച്ചന്റെയൊക്കെ അപ്പചന്റെ ചേട്ടൻ ഞങ്ങടെയൊക്കെ വല്യ പപ്പാ. പേര് ജോയ് പീറ്റർ കുരീക്കാട്ടിൽ.... വല്യ പപ്പാക്ക് കുരുമുളക് ഏലം അങ്ങനെ ഉള്ള സാധങ്ങളുടെ exporting and importing ബിസിനസ് ആണ്. പിന്നെ real estate, plantation, hospital, നമ്മുടെ KK ഗ്രൂപ്പിന്റെ share holder's ൽ ഒരാളാണ്.ഇവിടുത്തെ അപ്പച്ചൻ പോയതിൽ പിന്നെ നമ്മടെ ബിസിനസ്സൊക്കെ പണ്ട് വല്യപപ്പായും ഇവരെല്ലാം കൂടെയ നോക്കി നടത്തിയിരുന്നെ. ഇത് വല്യ മമ്മി നാൻസി ജോയ് കുരീക്കാട്ടിൽ. വല്യമമ്മി വക്കീൽ ആരുന്നു. ഇപ്പോ ഗൃഹഭരണത്തിൽ ആണ് concentrate ചെയ്തേക്കുന്നെ. പിന്നെ മക്കൾ ഉണ്ട് അതിനെയൊക്കെ പിന്നെ കാണിച്ചു തരാം. പടകളെ എല്ലാം നേരിൽ കണ്ടാലേ പിടി കിട്ടൂ "..... ഏയ്‌റ ചിരിയോടെ പറഞ്ഞു.

"ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ "... സെലിൻ അത് പറഞ്ഞതും വല്യപപ്പയും വല്യ മമ്മിയും ഒന്ന് ചിരിച്ചു.

"സ്തുതിയായി ഇരിക്കട്ടെ "...അവർ പറഞ്ഞു.

"പിന്നെ ഇത് ഇളേപ്പൻ... ജോണി പീറ്റർ കുരീക്കാട്ടിൽ. ഇളേപ്പൻ ബാങ്ക് മാനേജർ ആണ് ഇത് ഇളേമ്മ സുസിയമ്മ അമ്മ ടീച്ചർ ആരുന്നു. ഇവർക്ക് താഴെ ഇനി രണ്ട് പേരും കൂടെ ഉണ്ട് ജോലി മമ്മിയും ജിമ്മി പപ്പയും. അവര്  അങ്ങ് അമേരിക്കയിലാ.അവര് വന്ന് കഴിഞ്ഞ് മൊത്തത്തിൽ പരിചയപ്പെടുത്താം. ഇതാണ് ഇവിടുത്തെ അപ്പച്ചന്റെ family. അപ്പച്ഛനൊക്കെ കൂടെ നാല് ആണുങ്ങളും ഒരു പെണ്ണും. എല്ലാവരും കല്യാണം കഴിച്ച് settled ആണ്."....

സെലിൻ അവരെ നോക്കി ചിരിച്ചു.

"പിന്നെ ഇതാണ് അന്നമ്മച്ചിയുടെ അതായത് ഇവിടുത്തെ അമ്മച്ചിയുടെ ആങ്ങളമാര്. ഇവരുടെ ചേച്ചി ആരുന്നു അന്നമ്മച്ചി. മൂന്ന് ആണും ഒരു പെണ്ണും. ഒരാളിപ്പോ ഇവിടെ ഇല്ല അമ്മാച്ചൻ ഒരു ഓപ്പറേഷന് വേണ്ടി ചെന്നൈയിൽ പോയേക്കുവാ. വൈകാതെ വരും. ഇതാണ് മൂത്ത അമ്മച്ചാൻ ക്‌ളീറ്റസ് കുര്യൻ നെടുമ്പറമ്പിൽ .... അമ്മാച്ചൻ പ്രൊഫസർ ആണ് നമ്മടെ ദേവ മാതാ കോളേജിൽ. ഇത് സാലി അമ്മായി... അമ്മായിയും പ്രൊഫസർ ആണ് BCM കോളേജിൽ. പിന്നെ ഇത് ഇളയ അമ്മാച്ചൻ കെവിൻ കുര്യൻ... പോലീസിൽ ആണ് SP ആണ് കേട്ടോ. ഇത് ഇളയ അമ്മായി നീതു കെവിൻ. അമ്മായി ഡോക്ടർ ആണ് കേട്ടോ. അപ്പോ ഏകദേശം എല്ലാവരെയും മനസിലായല്ലോ!!ഇനിയുള്ളതിനെയൊക്കെ വഴിയേ കാണിച്ചു തരാം. ഇവരുടെ മക്കള് set തന്നെയുണ്ട് ഒരു ജാദ്ധക്ക് ഉള്ള ആള് "....🤭 ഏയ്‌റ പറഞ്ഞു.

"വല്യ പപ്പാ... അമ്മാച്ചാ ".....ഫ്രഷ് ആയി താഴേക്ക് വന്ന സിവാൻ അത്ഭുദത്തോടെ വിളിച്ച്.

"ആഹ് എന്നതാടാ ഉവ്വേ... ഒരു കല്യാണം കഴിച്ച കൊണ്ട് നിന്നെ കാണാൻ പോലും കിട്ടുന്നില്ലല്ലോ!!"... വല്യ പപ്പാ പറഞ്ഞു.
"ആഹ് ഒന്ന് പോ വല്യ പപ്പാ. നിങ്ങൾ എപ്പോഴാ വന്നേ??"..
"ഞങ്ങൾ ഇങ്ങു വന്ന് കേറി നിന്റെ പെണ്ണിനെ പരിചയപ്പെട്ടതെ സമയം ആയുള്ളഡാ....".....ഇളേമ്മ പറഞ്ഞപ്പോൾ സിവാൻ സെലിനെ ഒന്ന് നോക്കി.

"എടി കുഞ്ഞ് പെണ്ണെ... വയറും താങ്ങി അവിടെ നിക്കാതെ ഇവിടെ വന്ന് ഇരിക്ക്. നീ ആഹാരമൊക്കെ കഴിക്കുന്നുണ്ടല്ലോ അല്ലേ "??.... ഇളയ അമ്മായി റീനയെ അടുത്ത് പിടിച്ച് ഇരുത്തി ചോദിച്ചു.
"മ്മ്... ചേട്ടത്തി കുത്തി ഇരുത്തി കഴിപ്പിക്കും.".... അവള് സങ്കടത്തോടെ പറഞ്ഞു.

"ഛർദി ഉണ്ടോടി പെണ്ണെ "??.... വല്യ അമ്മായി ചോദിച്ചു.


"ആഹ് ഇപ്പോ കുറവാ ".... റീന പറഞ്ഞു.
"സെലിൻ മോളെ... മോള് എത്ര വരെ പഠിച്ചു "??.... ഇളേപ്പൻ ചോദിച്ചു.
"ഞാൻ...."... സെലിൻ പറയാൻ വന്നതും റീന പറഞ്ഞു.

"ഞങ്ങൾ ഒന്നിച്ചാ ഇളെപ്പാ പഠിച്ചേ. ഇവള് ഡിഗ്രി complete ചെയ്തിട്ടില്ല. First year ൽ ഞങ്ങടെ കോളേജിൽ ഏറ്റവും കൂടുതൽ മാർക്ക് ഇവൾക്കാരുന്നു "... റീന പറഞ്ഞത് കേട്ട് സിവാൻ സെലിനെ ഒന്ന് നോക്കി.
"ആഹ് സാരമില്ല... നമുക്ക് ഇനിം പഠിക്കാട്ടോ... നമുക്ക് എല്ലാം ശരിയാക്കാം ".... ഇളേമ്മ പറഞ്ഞപ്പോൾ അവളൊന്ന് ചിരിച്ചു.

"മോൾടെ വീട് എവിടാന്നാ പറഞ്ഞെ??"... വല്യ പപ്പാ ചോദിച്ചു.

"ഇടുക്കി... രാജകുമാരി എന്ന് പറയും."....
"ആഹാ അവിടൊക്കെ ഞാൻ അറിയുവല്ലോ!!അവിടെ എവിടെ ആയിട്ടാ "??... വല്യപപ്പാ കൗതുകത്തോടെ ചോദിച്ചു.

"അവിടെ പഞ്ചായത്ത്‌ ഓഫീസിന്റെ പിന്നിലെ ഒരു കുരിശുപള്ളി ഉണ്ട്...."...


"ആഹ്... വലതു സൈഡിലെ വളവിൽ ഇരിക്കുന്നത് അല്ലേ "??

"ആഹ്...അതിന്റെ പിന്നിൽ ഒരു ചെറിയ മലയുണ്ട്. അതിന്റെ താഴെ ഉള്ള വീടാരുന്നു "... സെലിൻ പറഞ്ഞു.

"താഴെ ഉള്ള വീട്..... അവിടെ ഒരു തോമസിനെ അറിയുവോ വില്ലേജ് ഓഫീസിൽ ക്ലർക്ക് ആയിരുന്ന "....??വല്യപപ്പാ ചോദിച്ചു.

"അ... ആഹ് അതെന്റെ അപ്പച്ചനാ "....

"ഏഹ് "?? 🙄🙄തോമസിന്റെ മോളാണോ അപ്പോ കൊച്ച് "??

"ആഹ്... ആഹ് അതേ "....

"മാതാവേ ".... സന്തോഷം കൊണ്ട് വല്യപപ്പാ ചാടി എണീറ്റു.

"എന്നാ വല്യ പപ്പാ?? പപ്പാ അറിയുവോ സെലിൻ മോളുടെ അപ്പച്ചനെ "??... സാം ചോദിച്ചു.

"പിന്നെ അറിയുവോന്ന്... എന്നാ ചോദ്യമാ ഇത്?? നിന്റെയൊക്കെ അപ്പന്റെ വല്യ കൂട്ടുകാരൻ ആരുന്നു തോമസ്... ഞങ്ങടെ തോമാച്ചൻ.... എന്നാലും ഇത് ഞങ്ങടെ തോമച്ഛന്റെ കൊച്ച്... അറിഞ്ഞില്ലല്ലോ കർത്താവേ...!!".... വല്യപപ്പാ പറഞ്ഞു. എല്ലാവരുടെയും മുഖത്ത് ചിരി നിറഞ്ഞു.

"പക്ഷെ അപ്പച്ചൻ ഇങ്ങനെ ഒരാളുടെ ഒരു ഫ്രണ്ടിന്റെ കാര്യം പറഞ്ഞതായിട്ട് ഓർക്കുന്നില്ലല്ലോ ഞങ്ങള് "... സാമൂവൽ പറഞ്ഞു.

"ജോണിന്റെ ആൽബത്തിൽ ഉണ്ട് ഇവളുടെ കൊച്ചിലത്തെ ഫോട്ടോ. തോമാച്ഛന്റെയും ഭാര്യയുടെയും എല്ലാരുടെയും ഉണ്ട്.എന്റെ ജോൺ ഇപ്പോ ഇവിടെ ഉണ്ടാരുന്നേൽ ഈ കൊച്ചിനെ അവൻ ഉള്ളം കൈയിൽ കൊണ്ട് നടന്നേനെ. അത്രക്ക് ഇഷ്ടാരുന്നു അവന് സെലിൻ കൊച്ചിനെ...".....

"ഇവരൊക്കെ തമ്മില്... എങ്ങനെയാ പരിചയം "??... സൈമൺ ചോദിച്ചു.
"പറയാം.....!! സെലിൻ മോളുടെ പപ്പയും നിങ്ങടെ അപ്പച്ചനും കൊച്ചിലെ മുതൽ കൂട്ടാരുന്നു. കോളേജ് കഴിഞ്ഞ് പെട്ടെന്ന് തന്നെ തോമാച്ചന് ജോലി കിട്ടി അവൻ ഇടുക്കിക്ക് പോയി. ജോൺ ആണെങ്കിൽ ബിസിനസ്സിലേക്ക് തിരിഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് നിങ്ങടെ അമ്മച്ചിയെ കെട്ടി. തോമച്ഛൻ നമ്മടെ ഇവിടെ തന്നെയുള്ള ഒരു പെങ്കോച്ചുമായി ഇഷ്ടത്തിൽ ആരുന്നു. അതാണ് സെലിൻ മോൾടെ അമ്മച്ചി ക്ലാര. അവരുടെ കല്യാണം നടത്തി കൊടുത്തതും ഒളിച്ചോടാൻ സഹായിച്ചതുമൊക്കെ ഞാനും നിന്റെ അപ്പനുമൊക്കെ കൂടെയ. ഇടയ്ക്ക് ഞങ്ങള് അവരെ കാണാൻ പോകുവാരുന്നു ഇടുക്കിക്ക്. നിങ്ങടെ വല്യ മമ്മിയും കൂടെ വരുവാരുന്നു. നിങ്ങടെ അമ്മച്ചി പോയി കഴിഞ്ഞാ ആ പോക്ക് അങ്ങ് നിന്നു പോയത്. തോമാച്ചന് ഒരു കൊച്ച് ഉണ്ടായിട്ട് പോലും പോകാൻ പറ്റിയില്ലാരുന്നു ഞങ്ങൾക്ക്. നിങ്ങടെ അപ്പൻ മരിക്കുന്നതിന് ഒരു മാസം മുൻപാ ഞാനും അവനും ഇവളും (വല്യ മമ്മി )കൂടെ തോമച്ഛനെയും ക്ലാരയെയും കാണാൻ പോയത്. അന്നാ ഞങ്ങൾ ഈ മാലാഖ കൊച്ചിനെ ആദ്യായി കണ്ടത്. ഒരു പെറ്റിക്കോട്ടും ഇട്ട് കൊലുസും കുലുക്കി ഓടി നടക്കുന്ന ആ 8 വയസ്സുകാരി കൊച്ചു ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്. അന്ന് സെലിൻ മോളെ കണ്ടപ്പോ തന്നെ ജോണിന് അങ്ങ് വല്ലാണ്ട് ഇഷ്ടായി. അവന് കപ്പയും മുളക് പൊട്ടിച്ചതും വായിൽ വെച്ച് കൊടുത്തതും കട്ടൻചായ ഇട്ട് കൊടുത്തതുമൊക്കെ ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്.... എല്ലാം കഴിഞ്ഞ് തിരിച്ചു പോരുമ്പോ ജോൺ ഇവളോട് ചോദിച്ചാരുന്നു അപ്പച്ചന്റെ മോളായിട്ട് കുരീക്കാട്ടിലേക്ക് പോരുന്നൊന്ന്?? ".... വല്യ പപ്പാ പറഞ്ഞതും സാമും സാമൂവലും സൈമനും എല്ലാവരും അവളെ ചിരിയോടെ നോക്കി.


"എന്നിട്ട് കൊച്ച് എന്നാ പറഞ്ഞ് വല്യ പപ്പാ "??....റെബേക്ക ചോദിച്ചു.

"വലിയ കൊച്ചായിട്ട് അപ്പച്ചന്റെ കൂടെ വരാമെന്ന്...!!".... എല്ലാരും അത് കേട്ട് ചിരിച്ചു. സെലിനും.

"അന്ന് തോമച്ഛനോടും ക്ലാരയോടും യാത്ര പറഞ്ഞ് പോരുമ്പോ ജോൺ പറഞ്ഞിരുന്നു എന്റെ ഇളയ ചെറുക്കന് സെലിൻ കൊച്ചിനെ തന്നേക്കണേ എന്ന്. ഇല്ലേൽ അവൻ വന്ന് പൊക്കി കൊണ്ട് പോകുമെന്ന്!!🤭അത് അവര് സമ്മതിക്കുവേം ചെയ്തു ".....

എല്ലാവരുടെയും മുഖത്ത് അത്ഭുതം കേട്ട പോലെ ചിരി വിടർന്നു.സിവാൻ സെലിനെ നോക്കി ഒന്ന് ചിരിച്ചു.

"എടാ സിവാനെ... ഇവന്മാരെയൊക്കെ കെട്ടിച്ചത് ഞങ്ങൾ ആണെങ്കിൽ നിന്റെ കെട്ട് പണ്ടേ ബുക്ക്‌ ചെയ്തിട്ട് പോയത് നിന്റെ അപ്പനാ. അതാ കറങ്ങി തിരിഞ്ഞു കൊച്ച് ഇവിടെ എത്തിയത്.... വെറുതെ ഒന്നുമല്ല.!!എന്റെ ജോൺ ഉണ്ടാരുന്നേൽ ഇന്ന് ഇവിടെ ഒരു ഉത്സവം തന്നെ നടന്നേനെ. അത്രക്ക് ഇഷ്ടാരുന്നു അവനീ കൊച്ചിനെ ".....എല്ലവരും അവളെ നോക്കി ചിരിച്ചു. അവനും.


"തോമച്ഛനും ക്ലാരയും മല വെള്ള പാച്ചിലിൽ പോയെന്ന് അറിഞ്ഞപോ ഓടി എത്താൻ ഞങ്ങൾക്ക് പറ്റിയില്ല. പോലീസുകാർ അങ്ങോട്ട് കടത്തി വിട്ടില്ലാരുന്നു അന്ന്.... എല്ലാം കഴിഞ്ഞു വന്നപ്പോ കൊച്ചിന്റെ ഒരു വിവരവും ഇല്ല... എന്തായാലും കറങ്ങി തിരിഞ്ഞു വരേണ്ട സ്ഥലത്ത് തന്നെ എത്തിയല്ലോ... ഇനി ഞങ്ങടെ കുഞ്ഞുമോളെ ഞങ്ങൾ എങ്ങോട്ടും വിടൂല്ല ".... വല്യ മമ്മി പറഞ്ഞു.

"ഏഹ് കുഞ്ഞുമോളോ "??.... റീന ചോദിച്ചു.

"ആഹ് ഏയ്‌റ ഞങ്ങടെ വല്യ പെണ്ണ്. റെബേക്ക കൊച്ച് പെണ്ണ് നീ കുഞ്ഞ് പെണ്ണ്... കൂട്ടത്തിൽ ചെറുത് ഇവളല്ലേ അതുകൊണ്ട് കുഞ്ഞ് മോള് ".... വല്യ മമ്മി പറയുന്ന കേട്ട് എല്ലാവരും ചിരിച്ചു.

"അതേ പേര് വിളിയും മാമോദീസയും കഴിഞ്ഞെങ്കിൽ എന്തേലും കഴിക്കാൻ തരാവോ?? ഞങ്ങക്ക് സ്കൂളിൽ പോണാരുന്നു ".... റിച്ചു പറഞ്ഞു.

"ആയ്യോാ ന്റെ അമ്മോ!!ഇതെവിടാരുന്നു പൊട്ടാസുകള് രണ്ടും "..... മൂത്ത അമ്മച്ചാൻ ചോദിച്ചു.

"ഞങ്ങള് നിങ്ങളെ പോലെ അല്ല കുറച്ച് ഉത്തരവാദിത്തമൊക്കെ ഉള്ള കൂട്ടത്തിലാ... സ്കൂളിൽ പോകാൻ റെഡി ആകുവാരുന്നു."... അച്ചു പറഞ്ഞു.

"അയ്യോ ഉത്തരവാദിത്തത്തിന്റെ കൂടുതല് കൊണ്ടാ കഴിഞ്ഞ കണക്ക് പരീക്ഷക്ക് മൊട്ട പൊരിച്ചോണ്ട് വന്നത് "... ഏയ്‌റ പറഞ്ഞു.

"മമ്മി... മാന്യന്മാരുടെ മുന്നിൽ വെച്ച് ഞങ്ങളെ നാറ്റിക്കാതെ.... കൊച്ച് പപ്പാ കൊച്ചപ്പ ഈ ഷൂ ഒന്ന് ഇട്ട് തന്നെ ".... റിച്ചുവിന്റെ പറച്ചില് കേട്ട് എല്ലാരും ചിരിച്ചു.

"വല്യ പപ്പാ... അമ്മാച്ചാ വാ എല്ലാരും വാ ആഹാരം കഴിക്കാം എല്ലാം ആയിട്ടുണ്ട് ".... ഏയ്‌റ പറഞ്ഞു.

"ആഹ് വേഗം എടുത്തോടി പിള്ളേരെ ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്...".... ഇളയ അമ്മാച്ചൻ പറഞ്ഞു.
അപ്പോഴാണ് സെലിൻ സിവാനെ കണ്ടത്.


"അയ്യോ ഇച്ചായന് ചായ കൊടുത്തില്ലല്ലോ!!".... സെലിൻ വേഗം പോയി ചായ ഇട്ടോണ്ട് വന്നു.

"ഇതാർക്ക സെലി ചായ "??...റീന ചോദിച്ചു.

"ഇച്ചായനാടി... ഒരു ചായ കൂടെ വേണമെന്ന് പറഞ്ഞാരുന്നു "....

"മ്മ്... മ്മ്... മനസിലായി കൊണ്ട് കൊടുക്ക്‌ "....

"മ്മ്....."....

സെലിൻ ചായയും ആയിട്ട് ചെല്ലുമ്പോൾ സിവാൻ പുറത്ത് ഇരുന്ന് ഫോണിൽ സംസാരിക്കുവാരുന്നു.

"ആഹ് ഞാൻ വരാൻ വൈകും.... ലൂയിനെ അയച്ചേക്കാം..."......

"ഇച്ചായ ".... സെലിൻ വിളിച്ചതും അവൻ തിരിഞ്ഞു നോക്കി.

"ചായ "....

"I will call you back "....അതും പറഞ്ഞ് അവൻ call cut ചെയ്തു.

"ഞാൻ ഓർത്തു എല്ലാവരും വന്നതിന്റെ തിരക്കിന്റെ ഇടയിൽ ഇത് മറന്നെന്ന്....!!".... അവൻ പറഞ്ഞു. സെലിൻ ഒന്ന് ചിരിച്ചു. അവൻ ചായ കുടിച്ചു നോക്കി.അവന്റെ കണ്ണുകൾ വിടർന്നു.

"ഹ്മ്മ്.... എനിക്ക് ഈ taste ഇതിന് മുൻപ്... ഞാൻ... ഞാൻ എവിടെയോ....!!"... അവൻ പറയാൻ വന്നതും സാം അവനെ വിളിച്ചു.

"സിവാനെ...."....

"വരുന്നു ഇച്ചായാ....വാടോ കെട്ടിയോളെ അങ്ങോട്ട് പോകാം....!!"....അവർ അകത്തേക്ക് നടന്നു.


"സിവാനെ ഇങ്ങു വാടാ ".... സാമൂവൽ പറഞ്ഞു.

"എന്നാ ഇച്ചായ "...??

"മ്മ്.....അപ്പോ ഇനി ഒരു തീരുമാനം എടുക്കണം. ഞങ്ങൾക്ക് എല്ലാർക്കും സെലിൻ മോളെ ഇഷ്ടായി. നിങ്ങക്കും ഇഷ്ടയെന്ന് സംസാരത്തിൽ നിന്ന് മനസിലായി. അതുകൊണ്ട് ഇനി നാടറിഞ്ഞു ഒരു കല്യാണം വേണം...."...വല്യ പപ്പാ പറഞ്ഞു.

"അത് തന്നെ.... കുരീക്കാട്ടിലെ സിവാന്റെ കല്യാണം വെറുമൊരു മിന്ന് കെട്ടിൽ നിർത്താൻ പറ്റില്ല. ആളും ബഹളവും മേളവും എല്ലാം വേണം. നാടറിഞ്ഞു ഒരു കല്യാണം നടത്തണം ".... മൂത്ത അമ്മാച്ചൻ പറഞ്ഞു.

"അത്... അമ്മാച്ചാ "... സിവാൻ പകുതിയിൽ നിർത്തി.

"സിവാനെ നീ ഇങ്ങോട്ട് ഒന്നും പറയണ്ട. ഇത് നടത്തി ഇല്ലെങ്കിൽ നിന്റെയൊക്കെ കസിൻസ് ഇല്ലേ അവന്മാരും അവളുമാരും കൂടെ എല്ലാത്തിനെയും എടുത്ത് പഞ്ഞിക്കിടും. ഇപ്പോഴേ കയറും പൊട്ടിച്ചാ നിക്കണേ കല്യാണം കൂടണം എന്നും പറഞ്ഞ്. അതുകൊണ്ട് കാര്യങ്ങളൊക്കെ ഇനി ഞങ്ങൾ തീരുമാനിച്ചോളാം. നിങ്ങൾ നിന്ന് തന്നാ മതി "..... ഇളേപ്പൻ പറഞ്ഞ്.


"കാര്യങ്ങൾ തീരുമാനിച്ചിട്ട് ഞങ്ങൾ അറിയിക്കാം മക്കളെ... ഇപ്പോ ഞങ്ങൾ ഇറങ്ങിയേക്കുവാ. സാമേ പറഞ്ഞതൊന്നും മറക്കണ്ട ".... വല്യ പപ്പാ പറഞ്ഞു.

"ശരി വല്യ പപ്പാ "..... സാം പറഞ്ഞു.

"കുഞ്ഞ് മോളെ... പോയിട്ട് വരാട്ടോ "... കുഞ്ഞമ്മായി പറഞ്ഞു.

"മ്മ്...."....

"സന്തോഷം ആയിട്ട് ഇരിക്ക് കേട്ടോ".... ഇളേമ്മ പറഞ്ഞു.

"മ്മ് "....

എല്ലാവരോടും യാത്ര പറഞ്ഞ് അവർ തിരികെ പോയി.

*************

"ഇച്ചായ ഇവന്മാരെ ഒന്ന് സ്കൂളിൽ കൊണ്ട് ആക്കിയേ... സമയം 10ആവാറായി ".... ഏയ്‌റ പറഞ്ഞു.

"പോയി റെഡിയായി വാഡാ "... സാം പറഞ്ഞു.

"Ok ബോസ്സ് ".... അച്ചു പറഞ്ഞു.
"ഇളേമേ വന്നിട്ട് വിശദമായി പരിചയപ്പെടാം. ടാറ്റ ".... റിച്ചു സെലിനോട് പറഞ്ഞു.അവളൊന്ന് ചിരിച്ചു.എല്ലാവരും പതിയെ അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു.

*ഇതേ സമയം വല്യപപ്പയുടെയും വല്യമ്മമിയുടെയും കാറിൽ.*

"നിങ്ങൾ എല്ലാം പറഞ്ഞു. പക്ഷെ പറയേണ്ടത് പറഞ്ഞില്ലല്ലോ മനുഷ്യ!!"... വല്യ മമ്മി ചോദിച്ചു.


"അത് പറയാൻ നേരമായിട്ടില്ലെടി. ബോംബ് പൊട്ടിക്കേണ്ടത് മൂട്ടിൽ ഇട്ടല്ല... നെഞ്ചത്ത് ഇട്ടാ ".... 😎വല്യ പപ്പ അതും പറഞ്ഞു പുള്ളിയുടെ പുത്തൻ കൂളിംഗ് ഗ്ലാസ്‌ എടുത്ത് കണ്ണിലേക്കു വെച്ചൊരു വിജയച്ചിരി ചിരിച്ചു...

ലൈക്ക് ചെയ്യണേ പേജിൽ ബാക്ക് പോയി...

അപ്പോ gooys വന്നവർ ആരാന്നൊക്കെ മനസിലായല്ലോ!!ലാസ്റ്റ് വല്യപപ്പാ പറഞ്ഞ ആ ഡയലോഗിൽ ഒരു പന്തികേട് ഇല്ലേ?? അതല്ലേ ഇപ്പോ നിങ്ങൾ ഓർത്തത്?? എനിക്ക് അറിയാം നിങ്ങൾ അത് തന്നെ ആവും ഓർത്തത്!!നിങ്ങളുടെ തോന്നലുകൾ ശരിയാണോ തെറ്റാണോ എന്നറിയാൻ കാത്തിരിക്കുക.  നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവുമൊക്കെ അറിയിക്കുക. കഥ ഇഷ്ടം ആവുന്നില്ലങ്കിൽ അതും അറിയിക്കുക. പിന്നെ ഈ കഥയിൽ പലതരത്തിലുള്ള കാര്യങ്ങളും ഒളിഞ്ഞു കിടക്കുന്നതിനാൽ നിങ്ങൾ വെക്തമായി വായിക്കുക. അപ്പോ അടുത്ത പാർട്ടിലേക്ക്  ഞാൻ ഒരു ബോംബ് സെറ്റ് ചെയ്യട്ടെ.😌😌😌
തുടരും...

രചന: അനു അനാമിക


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top