രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.
"റീന മോളെ ആ ആപ്പിൾ എടുത്ത് കഴിക്ക് നീ...?? വയറു വിശന്നിരിക്കാതെ...".... ഏയ്‌റ റീനയോട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ ring ചെയ്തത്.
"ആരാ ചേട്ടത്തി "??
"റെബേക്ക ആണല്ലോ...!! എന്നാ പറ്റിയോ എന്തോ??
"ഹലോ... എന്നാടി "??.... ഏയ്‌റ ചോദിച്ചു.
"മമ്മി കൊച്ച് മമ്മി അല്ല അച്ചുവാ വേഗം പോയി കുളിച്ച് റെഡിയായി നിന്നോ... ഇളേമ്മ വരുന്നുണ്ട്..."...
"ഇളേമ്മയൊ?? എന്തുവാട ചെറുക്കാ നീയീ പറയണേ?? നീ കൊച്ച് മമ്മിടെ കൈയിൽ ഫോൺ കൊടുത്തേ ".....
"ഓഹ് ഈ മമ്മിടെ ഒരു കാര്യം... ഇന്നാ കൊച്ച് മമ്മി ഫോൺ പിടി....!!എന്നിട്ട് പറഞ്ഞു കൊടുക്ക്...!!".... അച്ചു ചുണ്ട് കൂർപ്പിച്ച് ഫോൺ റബേക്കയുടെ നേരെ നീട്ടി.
"ഹലോ ചേട്ടത്തി "....റബേക്ക ഫോൺ വാങ്ങി സംസാരിച്ചു.
"എന്നതാടി അവൻ കിടന്ന് പറയണേ?? നിങ്ങള് ചുമ്മാ വിളിച്ചതാണോ "??.. ഏയ്‌റ ചോദിച്ചു.
"ചേട്ടത്തി കൊച്ച് പറഞ്ഞത് സത്യം തന്നെയാ. ഒരുങ്ങി നിന്നോ രണ്ടാളും. മെഴുകുതിരിയും കുരിശുമാലയും മധുരവുമൊക്കെ എടുത്ത് വെച്ചോ "....
"എന്നാത്തിന് "?? 😳
"ആഹ് കുരീക്കാട്ടിലേക്ക് ഇളയ മരുമോൾ ഉടനെ ലാൻഡ് ചെയ്യും "....
"എന്നാന്ന് "?? 😳.....
"നമ്മടെ സിവാച്ചന്റെ പെണ്ണ് അങ്ങ് എത്തുമെന്ന് "....
"നീ എന്നതൊക്കെയാടി ഈ പറയണേ..."??.....
ഏയ്‌റ അമ്പരപ്പോടെ ചോദിച്ചത് കേട്ട് റീനയും കാര്യം അറിയാതെ അവളെ നോക്കി ഇരുന്നു. റബേക്ക അവിടെ നടന്നതൊക്കെ ചേട്ടത്തിയോട് ചുരുക്കി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞതും ഏയ്‌റയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. അവൾക്ക് എന്താ പറയേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നു.
"കർത്താവേ... നേരാണോടി ഇതൊക്കെ?? ഒള്ളത് തന്നെയാണോ "??... സന്തോഷം അടക്കാൻ വയ്യാതെ ഏയ്‌റ ചോദിച്ചു.
"ഞാൻ എന്തിനാ ചേട്ടത്തി കള്ളം പറയണേ "??... റബേക്ക ചിരിയോടെ ചോദിച്ചു.
"ഈശോയേ എനിക്ക് വിശ്വസിക്കാൻ മേലാ... എന്നതൊക്കെയാ ഈ നടന്നെ?? ഞാൻ സ്വപ്നം വല്ലോം കാണുവാന്നോ "??
"സ്വപ്നം ഒന്നുമല്ല സത്യം തന്നെയാ... കൊന്തയും മെഴുകുതിരിയും മധുരവും എടുത്ത് വെച്ചോണ്ട് നിന്നോ... ഞങ്ങള് അങ്ങ് വരുവാ "....
"എടി എടി കൊച്ച് എങ്ങനെ ഉണ്ടെടി?? സിവാച്ചന്റെ പെണ്ണ് "??
"എന്റെ ചേട്ടത്തി പൊന്നിന്റെ നിറവാ... എന്നാ ഒരു ഐശ്വര്യം ആണെന്ന് അറിയോ അതിന്റെ മുഖത്ത്. ഒന്ന് കണ്ടാൽ പിന്നെ കണ്ണ് എടുക്കാൻ പോലും തോന്നില്ല. അത്രക്ക് മിടുക്കി കൊച്ചാ... "!
"ആണോടി??ശോ എനിക്ക് കാണാൻ കൊതിയായിട്ട് വയ്യ "...
"ആഹ് ഞങ്ങൾ ഇപ്പോ അങ്ങ് എത്തും... വരുമ്പോ കാണാല്ലോ!!ചേട്ടത്തി ഞാൻ ഫോൺ വെക്കുവാ... അങ്ങോട്ട് ചെല്ലട്ടെ കെട്ട് കഴിഞ്ഞേ ഉള്ളു ഇപ്പോ "...
"ആഹ്... ആയിക്കോട്ടെ ടി "....
റബേക്ക അതും പറഞ്ഞ് call cut ആക്കി.
"എന്നതാ ചേട്ടത്തി?? എന്നതാ ഇങ്ങനെ നിക്കണേ ??എന്നതാ ഉണ്ടായേ??"... റീന ആകാംഷയോടെ ചോദിച്ചു.
"എടി നമ്മടെ സിവാച്ചൻ പെണ്ണ് കെട്ടിയെന്ന് "...
"ഏഹ് എന്തോന്ന് "?? 😳😳...ഏയ്‌റ അവിടെ നടന്ന കാര്യങ്ങൾ എല്ലാം റീനയോട് പറഞ്ഞു.
"എന്റെ കുരിശുപള്ളി മാതാവേ.... എനിക്ക് വയ്യ.... സിവാച്ചൻ.... അയ്യോ ചേട്ടത്തി എനിക്ക് അങ്ങ് എന്നതാ പറയണ്ടെന്ന് അറിയാൻ മേലാ. ആദ്യായിട്ടാ ആ മേക്കലാത്തെ നാറികളെ കൊണ്ട് നമ്മടെ കുടുംബത്തിന് ഒരു ഉപകാരം ഉണ്ടായേ....!!"....
"അത് സത്യാടി.... അന്ന് ആ നാശം പിടിച്ചവള് നമ്മടെ ചെറുക്കനെ ഇട്ട് വലിപ്പിച്ചിട്ട് പോയപ്പോ അവനിനി കെട്ടാനും കൊട്ടാനും ഒന്നുമില്ലെന്ന് പറഞ്ഞ് പോയതല്ലേ.... ഇപ്പോ തമ്പുരാനായിട്ട ഇതൊക്കെ നടത്തിയേ...!!അവരിപ്പോ ഇങ്ങ് എത്തും ഞാൻ പോയി കുളിച്ചൊന്ന് ഒരുങ്ങി നിക്കട്ടെ... എന്നിട്ട് എല്ലാം എടുത്ത് വെക്കട്ടെ!!സന്തോഷം കൊണ്ട് കൈയും കാലും പോലും ഓടുന്നില്ലല്ലോ എന്റെ കർത്താവേ "....
ഏയ്‌റ അതും പറഞ്ഞ് കാലിൽ ചക്രം ഫിറ്റ് ചെയ്ത പോലെ ഓടി പോയി. റീന അത് നോക്കി ചിരിച്ചു.പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളുടെ മുഖം മങ്ങി.
"സെലി... നീ ആഗ്രഹിച്ച സ്ഥാനത്തേക്ക് പുതിയ ആള് വരുവാ. കുറച്ച് വിഷമം ഉണ്ടേലും സിവാച്ചന്റെ കെട്ട് നടന്നല്ലോ... വലിയൊരു സങ്കടം തീർന്നല്ലോ അതോർക്കുമ്പോ ഒരു സമാധാനം ".... റീന ഓർത്തു.
*ഇതേ സമയം ഓഡിറ്റോറിയത്തിൽ*
"ഇനി ആർക്കേലും എന്തേലും പറയാനുണ്ടോ "??... സിവാൻ മിന്ന് കെട്ട് കഴിഞ്ഞതും മേക്കലാത്തുകാരെ നോക്കി ചോദിച്ചു.അവർ ഒന്നും പറഞ്ഞില്ല.
"ആഹ് ഇനി വല്ലോം പറയാൻ അവന്മാരുടെ നാവ് പൊങ്ങണ്ടെടാ?? അപ്പോ മേക്കലാത്തെ ആൺതരികളുടെ കലാ പ്രകടനങ്ങൾ കഴിഞ്ഞെങ്കിൽ നാല് കൂട്ടം പായസവും കൂട്ടി ഉഗ്രനൊരു സദ്യയും കഴിച്ചിട്ട് വണ്ടി വിടാവുന്നതാണ് ".... സാമൂവൽ പറഞ്ഞു.
"ഇനിം മനസ്സിലായില്ലേ ഇറങ്ങി പോടാ ".... സൈമൺ പറഞ്ഞു.
അവർ മൂന്നും കലിയോടെ സാമിനെയും സാമൂവലിനെയും സൈമനെയും സിവാനെയും നോക്കി. ടോമിയുടെ കണ്ണുകൾ അപ്പോഴും സെലിന്റെ നേർക്ക് ആയിരുന്നു.
"രക്ഷപ്പെട്ടെന്ന് കരുതണ്ട സെലിൻ നീ....!!നിന്നെ ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ ഞാൻ സ്വന്തമാക്കുക തന്നെ ചെയ്യും....!!".... ടോമി മനസ്സിൽ പറഞ്ഞു.
"ഇനി എന്ത് നോക്കി നിൽക്കുവാ ഇറങ്ങി പോടാ....!!".... സിവാൻ പറഞ്ഞതും അവർ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.
"ഒന്ന് അവിടെ നിന്നെ ".... സാം ഉറച്ച ശബ്ദത്തോടെ കൈ കൊട്ടി കൊണ്ട് പറഞ്ഞു.
സണ്ണിയും ടോമിയും വർക്കിയും അവനെ തിരിഞ് നോക്കി.സാം മുണ്ടിന്റെ അറ്റം കാല് കൊണ്ട് പൊക്കി പിടിച്ച് അത് മടക്കി കുത്തി കൊണ്ട് അവരുടെ അടുക്കലേക്ക് വന്നു.
"ഇപ്പോ ഇവിടെ നടന്ന ഈ സംഭവത്തിന്റെ പുറകിൽ നിന്റെയൊക്കെ കൈ ഉണ്ടെങ്കിൽ....!!ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ...ബാക്കി സാം അപ്പൊ കാണിച്ചു തരാം ".... 😡
അവർ സാമിനെ ഒന്ന് നോക്കിയ ശേഷം അവിടെ നിന്ന് പോയി.
"സെലിൻ മോളെ "... സൈമൺ വിളിച്ചു.
"സൈമചാച്ച....".... സെലിൻ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു.അവനും അവളെ ചേർത്ത് പിടിച്ച് മുടിയിൽ തലോടി.
"ചാച്ചൻ അറിഞ്ഞില്ലെടി മോളെ... നീ... നീയാരുന്നു എന്ന്...!! ചാച്ചൻ ഇപ്പോഴാടി എല്ലാം അറിഞ്ഞേ.... എവിടാരുന്നു മോളെ നീ ഇത്രേം നാൾ "??... സൈമൺ വേദനയോടെ ചോദിച്ചു.
"സൈമചാച്ച ഞാൻ ".... സെലിൻ കരഞ്ഞു കൊണ്ട് പറയാൻ വന്നതും.
"സൈമ.... നിനക്ക് അറിയുവോ ഈ കൊച്ചിനെ "??... സാം ചോദിച്ചത് കേട്ട് എല്ലാവരും അവനെ നോക്കി.
"അറിയാം... ഇച്ചായ. റീനയുടെ കൂട്ടുകാരിയാ... സെലിൻ ".... അവൻ പറഞ്ഞു.
"സെ... സെലിൻ... മാതാവേ റീനയുടെ കൂടെ അൽഫോൻസാ കോളേജിൽ പഠിച്ച സെലിൻ കൊച്ചാണോ ഇത് "??... റെബേക്ക ചോദിച്ചു. എല്ലാവരും അവളെ നോക്കി ഒന്ന് ചിരിച്ചു.സിവാന്റെ കണ്ണ് സെലിന്റെ മുഖത്ത് തന്നെ ആയിരുന്നു.
"ഇതെന്നതാ ഈശോയെ ഇവളിങ്ങനെ കരയുമ്പോ എനിക്ക് അങ്ങ് നെഞ്ച് നീറുന്നത് "??... അവനോർത്തു.
"അപ്പോ റീനയുടെ കൂട്ടുകാരി ആരുന്നോ?? നിനക്കും അറിയുവോ സൈമ "??... സാമൂവൽ ചോദിച്ചു.
"അറിയാം ഇച്ചായ.... എനിക്ക് കൊച്ചിനെ കുറേ നാളായിട്ട് അറിയാം..."...
"എന്നാലും എനിക്ക് ഈ കൊച്ചിനെ കണ്ടിട്ട് മനസിലായില്ലല്ലോ തമ്പുരാനെ "... റെബേക്ക പറഞ്ഞു.
"ഇപ്പോ അതാണോ ഇവിടെ പ്രശനം?? പപ്പാ നമുക്ക് സദ്യ കഴിച്ചിട്ട് വേഗം ഇളേമ്മയേം കൂട്ടി വീട്ടിൽ പോകാം. മമ്മിയും കുഞ്ഞ് മമ്മിയും നമ്മളെ നോക്കി ഇരിക്കുവാരിക്കും "....
റിച്ചു പറഞ്ഞു.
"ഇളേമ്മ കരച്ചിൽ നിർത്തിക്കെ... വീട്ടിൽ ചെന്നിട്ട് ഇളയമ്മയുടെ കൂടെ കരയാൻ ഞങ്ങളും കൂടാം...!!"... അച്ചു പറഞ്ഞു.
"ഡാ മിണ്ടാതെ ഇരിയെടാ...!!"... സാമുവൽ പറഞ്ഞു.
"പിള്ളേര് പറഞ്ഞത് നേരാടാ.. നമുക്ക് അങ്ങ് ഇറങ്ങാം ഇവിടുത്തെ കാര്യങ്ങൾ പ്രസിഡന്റൊക്കെ നോക്കിക്കോളും. വീട്ടിൽ ചെന്നിട്ട് ഇനി ബാക്കി നോക്കാം ".... സാം പറഞ്ഞു.
"സാം കുഞ്ഞേ "... ആന്റണി ചേട്ടൻ വിളിച്ചു.
"ആഹ് ആന്റണി ചേട്ടാ..."....
"നിങ്ങള് ചെയ്തത് വലിയൊരു പുണ്യവാ. അന്ന് ഞാൻ ഈ കൊച്ചിന്റെ ഫോട്ടോയും കൊണ്ട് അവിടെ വരുമ്പോ ഓർത്തതല്ല ഇതിനെ നിങ്ങള് ഏറ്റെടുക്കുമെന്ന്...!! സിവാൻ കുഞ്ഞേ... മോന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല പെണ്ണിനെ തന്നെയാ കർത്താവ് തന്നിരിക്കണേ. നല്ലതേ വരൂ മക്കളെ നിങ്ങൾക്ക്.".... ആന്റണി പറഞ്ഞത് കേട്ട് സിവാൻ ഒന്ന് ചിരിച്ചു.
"സെലിൻ മോളെ.... ഈ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായവരുടെ കൈലേക്കാ അവരുടെ വീട്ടിലേക്കാ നീ ചെന്ന് കേറാൻ പോകുന്നത്. മോൾക്ക് നല്ലതേ വരൂ ".... അയാൾ പറഞ്ഞു.
"ഇച്ചായ ഇനി വൈകണ്ട പിള്ളേർക്ക് വിശക്കുന്നുണ്ടാകും. നമുക്ക് ഇറങ്ങാം ".....റെബേക്ക പറഞ്ഞു.
"ആഹ് ശരിയാ... വാ ഇച്ചായ "... സൈമൺ പറഞ്ഞു.
"സെലിൻ മോളെ വാ "... റെബേക്ക അവളെയും കൊണ്ട് പുറത്തേക്ക് പോയി. പോകുന്ന പോക്കിൽ സെലിൻ സിവാനെ ഒന്ന് നോക്കി. അവനും.അറിയാതൊരു ചെറു ചിരി അവന്റെ ചുണ്ടിലും വിരിഞ്ഞു.
അൽപ സമയത്തെ യാത്രക്ക് ശേഷം അവർ കുരീക്കാട് വീട്ടിലേക്ക് എത്തി ചേർന്നു. റീന അവരെയും നോക്കി സിറ്റ് ഔട്ടിൽ തന്നെ നിൽപ്പുണ്ടായിരുന്നു.കാർ ഗേറ്റ് കടന്നതും.
"ചേട്ടത്തി... ദേ അവരെത്തി. ഇങ്ങ് വാ....".... റീന വിളിച്ചു പറഞ്ഞു.
"ആഹ്... എത്തിയോ അവര് "... ഏയ്‌റ ഓടി അങ്ങോട്ട് വന്നു.
കാറിൽ നിന്ന് സെലിൻഉം റെബേക്കയും ഒഴികെ എല്ലാവരും ഇറങ്ങി.
"സെലിൻ മോളെ... ഇറങ്ങി വാ ".... സൈമൺ പറഞ്ഞു.
"സിവാനെ... അവളുടെ കൈ പിടിച്ച് അങ്ങ് ഇറക്ക് ".... റെബേക്ക പറഞ്ഞതും. സിവാൻ അവന്റെ കൈ അവൾക്ക് നേരെ നീട്ടി. അവനെ മുഖം ഉയർത്തി ഒന്ന് നോക്കിയിട്ട് സെലിൻ ആ കൈയിൽ മുറുകെ പിടിച്ചു. കുരീക്കാട്ടിൽ തറവാടിന്റെ മുറ്റത്തേക്ക് സെലിൻ കാൽ വെച്ചിറങ്ങിയതും റീന അവളെ കണ്ടു.
"സെ... സെ.... സെലിൻ... സെലിൻ കൊച്ച് "..... 🥺റീനയുടെ ചുണ്ടുകൾ വിതുമ്പി വിറച്ച് കണ്ണുകൾ നിറഞ്ഞു.
"റീനേ നീ ചോദിച്ച ആളെത്തിയിട്ടുണ്ടെ "... സൈമൺ ഉറക്കെ പറഞ്ഞു.
"സെ... സെലി...".... റീന അവളെ കെട്ടിപിടിച്ചു കരഞ്ഞു.
"റീനു...."... 🤧സെലിനും കരഞ്ഞു പോയി.
"എവിടാരുന്നെടി പോത്തേ നീ?? അന്വേഷിക്കാത്ത സ്ഥലം ഇനി ഇല്ല "... റീന കരഞ്ഞു കൊണ്ട് പറഞ്ഞു.
"എന്റെ റീനേ അവൾ അങ്ങോട്ട് ഒന്ന് കേറട്ടെ എന്നിട്ട് ആവാം ബാക്കി ".... സൈമൺ പറഞ്ഞു.
"ഇച്ചായ.... സി... സിവാച്ചന്റെ പെണ്ണ് ??....ആ കൊച്ച് എവിടെ "??... റീന ഒന്നും മനസിലാകാതെ ചോദിച്ചു.
"ആ പെണ്ണാടി ഇത്... നിന്റെ സെലിനെയാ സിവാൻ മിന്ന് കെട്ടിയത്....".... സൈമൺ പറഞ്ഞു.
"ഏഹ്.... 😳😳.... ശരിക്കും??"....റീന ഞെട്ടലോടെ ചോദിച്ചു.
"അല്ല കള്ളം... കുഞ്ഞ് മമ്മി ഒന്ന് മാറിക്കെ... ഞങ്ങടെ മമ്മി അവിടെ മെഴുകുതിരിയും ആയിട്ട് നിക്കാൻ തുടങ്ങിയിട്ട് നേരം കൊറേ ആയി ".... അച്ചു പറഞ്ഞു.
"ഇങ്ങോട്ട് വാ പിള്ളേരെ "...ഏയ്‌റ ചിരിയോടെ പറഞ്ഞു.
ഏയ്‌റ ചിരിയോടെ കുരിശു വരച്ചു മെഴുകുതിരി കൊടുത്തൂ.
"വലതു കാല് വെച്ചു കേറി വാ മോളെ... ".... ഏയ്‌റ പറഞ്ഞു.സെലിൻ അകത്തേക്ക് നടന്നു.എല്ലാവരും സന്തോഷത്തോടെ പരസ്പരം നോക്കി.
"ഇച്ചായ... ഇത് എങ്ങനെ?? സെലി.... അവളെ എവിടുന്നാ കിട്ടിയേ?? എന്താ ഉണ്ടായേ "??... റീന excitement അടക്കാൻ പറ്റാതെ ചോദിച്ചു.
സൈമൺ എല്ലാ കാര്യവും അവളോട് ചുരുക്കി പറഞ്ഞു.എന്നിട്ട് അവർ അകത്തേക്ക് പോയി.
"ഭാഗ്യം ഇവന് ഓസ്ട്രേലിയയിൽ നിന്ന് വരാൻ തോന്നിയത്. അല്ലെങ്കിൽ എന്നാ ചെയ്തേനെ??".... ഏയ്‌റ കളിയോടെ പറഞ്ഞത് കേട്ട് സിവാൻ അവളെ കനപ്പിച്ച് ഒന്ന് നോക്കി.
"മമ്മി വിശക്കുന്നു എന്തേലും താ കഴിക്കാൻ ".... അച്ചു പറഞ്ഞു.
"അയ്യോടാ നിങ്ങളൊന്നും കഴിച്ചില്ലേ "??... ഏയ്‌റ അത്ഭുദത്തോടെ ചോദിച്ചു.
"അതിനൊന്നും നിന്നില്ലടി എല്ലാം അവിടെ ഉള്ളോരേ ഏല്പിച്ചിട്ട് ഇങ്ങ് പോന്നു... നീ കഴിക്കാൻ എന്തേലും എടുത്ത് വെക്കു.... സെലിൻ മോൾക്കും എടുത്തു വെക്ക്... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ".... സാം അതും പറഞ്ഞു പോയി കഴിഞ്ഞപ്പോൾ ആണ് rebecca യുടെ കുഞ് കരയുന്നത് കേട്ടത്.
"ചേച്ചി കൊച്ച് എണീറ്റെന്ന് തോന്നണു. ചെന്ന് പാല് കൊടുക്ക് "... റീന പറഞ്ഞു.
"ആഹ് ഡി... സെലിൻ മോളെ ചേച്ചി ഇപ്പോ വരാട്ടോ..."... റെബേക്ക അതും പറഞ്ഞു പോയി.
"സെലി... വാടി ചോദിക്കട്ടെ...."...റീന അവളെയും കൊണ്ട് സോഫയിലേക്ക് ഇരുന്നു. അവിടെ ബാക്കിയുള്ള എല്ലാവരും ഉണ്ടായിരുന്നു.
"നീ എങ്ങനാടി ഇവിടെ എത്തിയെ?? അല്ല മഠത്തിൽ എങ്ങനെയാ നീ ചെന്ന് പെട്ടെ "??..... റീന ചോദിച്ചു.
സെലിന്റെ കഥ അറിയാൻ എല്ലാവരും അവളെ തന്നെ നോക്കിയതിന്റെ ഒപ്പം സിവാനും അവളെ നോക്കി നിന്നു.
"നിനക്ക്... നിനക്ക് അറിയാല്ലോ അപ്പച്ചന്റെയും അമ്മച്ചിയുടെയും കഥയൊക്കെ. അന്ന് നമ്മടെ second year ക്ലാസ്സ് തുടങ്ങിയതിന്റെ പിറ്റേന്ന് അല്ലേ മഴ കാരണം കോളേജ് ലീവ് ആയത്. രണ്ട് ദിവസം അടുപ്പിച്ചു ലീവ് ഉണ്ടാരുന്നോണ്ട ഞാൻ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോയത്.ആദ്യത്തെ ദിവസം കുഴപ്പം ഒന്നുമില്ലാരുന്നു. രണ്ടാം ദിവസം രാവിലെ പള്ളിയിൽ പോയി കുർബാനയും കൂടി ഞാൻ തിരികെ വന്നപ്പോൾ എന്റെ വീട് ഇരുന്നിടത്തു അങ്ങനെ ഒരു സ്ഥലം പോലുമില്ല. അപ്പച്ചനും അമ്മച്ചിയും ഞങ്ങടെ വീടും എല്ലാം ഉണ്ടാരുന്ന ഇടത്ത് കുറേ മണ്ണും കല്ലും ചെളിയും വെള്ളവും മാത്രം ഒലിച്ചിറങ്ങി കിടപ്പുണ്ടാരുന്നു. വാവിട്ട് കുറേ നിലവിളിച്ചപ്പോൾ ആരൊക്കെയോ ഓടി വന്ന് എന്നെ പിടിച്ചോണ്ട് പോയി. Jcb കൊണ്ട് കീറി മുറിച്ച് നോക്കിയിട്ടും അപ്പച്ചനെയും അമ്മച്ചിയേയും കിട്ടിയില്ല. എന്ത് ചെയ്യണം എന്നറിയാതെ ഒരു 19 കാരി പകച്ചു നിന്നപ്പോഴാ അപ്പന്റെ അകന്ന ബന്ധത്തിൽ ഉള്ളൊരു പാപ്പൻ എന്നെയും കൂട്ടി അയാളുടെ വീട്ടിലേക്ക് കൊണ്ട് പോയത്. അയാൾക്ക് രണ്ട് ആൺമക്കളും ഭാര്യയും ഉണ്ടാരുന്നു. തൃശൂർ ആരുന്നു അവരുടെ വീട്. ആദ്യമൊക്കെ വല്യ കുഴപ്പം ഇല്ലാരുന്നു. പിന്നെ പിന്നെ അവരുടെ സ്വഭാവം മാറി. വീട്ടുജോലി ചെയ്യാനും അവരുടെ പശുവിനെയും എരുമയെയും നോക്കാനും എല്ലാം ഒരാള്. പുലർച്ചെ 4 മണിക്ക് തുടങ്ങണ പണി തീരണമെങ്കിൽ രാത്രി 12 മണി ആകുവെടി. എല്ലാം കഴിഞ്ഞോരിത്തിരി കഞ്ഞി കുടിക്കാൻ എടുത്താൽ അതിൽ വറ്റിനെക്കാൾ കൂടുതൽ വെള്ളം ആരിക്കും.... ചില ദിവസം അതുപോലും കിട്ടില്ല....മൂന്ന് വർഷം ഞാൻ ഇത് സഹിച്ചു കിടന്നു.".... സെലി വേദനയോടെ പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു. സിവാൻ അവളെ തന്നെ നോക്കി നിന്നു.
"ഒ..ഒരു... ഒരു ദിവസം രാത്രി അവിടുത്തെ മൂത്ത ചെറുക്കൻ ആന്റപ്പൻ രാത്രി എന്നേ കേറിപ്പിടിക്കാൻ വന്നപ്പോ ഞാൻ അവിടുന്ന് ഇറങ്ങി ഓടി. അങ്ങനെ ഓടി വന്ന് പെട്ടെന്ന് ഇവിടുത്തെ കോൺവെന്റിലെ സിസ്റ്റർ അമ്മമാരുടെ വണ്ടിക്ക് മുന്നിലാ. എന്റെ കോലവും കരച്ചിലും പേടിയും എല്ലാം കണ്ടപ്പോൾ അവര് എന്നെയും കൂട്ടി ഇങ്ങോട്ട് പോന്നു. കാര്യങ്ങളൊക്കെ മദർ അമ്മയോട് പറഞ്ഞപ്പോ അമ്മയാണ് എന്നേ മഠത്തിൽ സ്വന്തം റിസ്കിൽ നിർത്തിയത്. പള്ളി വക സ്കൂളിലെ പിള്ളേരെ പാട്ട് പഠിപ്പിച്ചും പടം വര പഠിപ്പിച്ചും ഒരു കൊല്ലം ഞാൻ അവിടെ നിന്നു.ഒടുക്കം എനിക്കൊരു ജീവിതം ഉണ്ടാവണം എന്ന് പറഞ്ഞ് മദർ അമ്മയാ ആന്റണി ചേട്ടനോട് എന്റെ കല്യാണ കാര്യം പറഞ്ഞത്.... അതിപ്പോ... ഇവിടെ വരെയായി.".....
"ഇത്രയൊക്കെ അനുഭവിച്ചിട്ട് നിനക്ക് ഒരു വട്ടം എന്നെയോ ഇവളെയൊ ഒന്ന് വിളിക്കാൻ തോന്നിയില്ലേ സെലിൻ മോളെ "??... സൈമൺ ചോദിച്ചു.
"ഒരുപാട് വട്ടം അത് ഞാൻ ഓർത്തതാ സൈമചാച്ച... പക്ഷെ എന്തുകൊണ്ടോ അതൊന്നും പറ്റിയില്ല..."....
"സാരമില്ല പോട്ടെ.... എല്ലാം കഴിഞ്ഞല്ലോ!!ഇനി നിന്നെ ഞങ്ങൾ എങ്ങോട്ടും വിടൂല്ല. ഇതാ ഇനി നിന്റെ വീട് ".... റീന പറഞ്ഞപ്പോൾ സെലിൻ സിവാനെ ഒന്ന് നോക്കി. അവൻ എന്താ എന്ന അർഥത്തിൽ പുരികം പൊക്കി കാണിച്ചതും അവൾ മുഖം മാറ്റി കളഞ്ഞത് കണ്ട് അവന് ചിരി വന്നു.
"സെലിൻ മോളെ...എന്തോ ഒരു നിമിത്തം കൊണ്ട് ഇതൊക്കെ നടന്നു. അല്ലെങ്കിൽ തൃശൂർ കിടന്ന നീ ഇവിടെ വരാനും ഞങ്ങടെ അമ്മച്ചിയുടെ ഓർമ ദിവസം തന്നെ നീ അവിടെ എത്താനും ആ സമയത്ത് ചെറുക്കൻ വരാതെ ഇരിക്കാനും സാം അച്ചായൻ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുമൊക്കെ തോന്നുവോ?? അപ്പോ അതൊക്കെ ഒരു നിമിത്തവ. ഇനി മോള് ഒന്ന് കൊണ്ടും പേടിക്കണ്ട.നിനക്ക് ഇവിടെ ഇപ്പോ മൂന്ന് ഇച്ചായന്മാര് ഉണ്ട് മൂന്ന് ചേട്ടത്തിമാരും മൂന്ന് കുട്ടി ഗുണ്ടകളും ഒരെണ്ണം ഇവളുടെ വയറ്റിലും ഉണ്ട്... ആരേം പേടിക്കണ്ട ".....
ഏയ്‌റ പറഞ്ഞത് കേട്ട് സിവാൻ ഒന്ന് ചുമച്ചു. അവനെ മറന്നത് ഓർമിപ്പിച്ച പോലെ.
"പിന്നെ.... ഇവളെ നോക്കാൻ നമ്മൾ എല്ലാവരും എന്തിനാ?? നെഞ്ചും വിരിച്ച് ദാ നിക്കുന്നു കുരീക്കാട്ടിലെ ഇളയ തമ്പുരാൻ "..... റീന ചിരിയോടെ പറഞ്ഞതും സിവാൻ ഒന്ന് വെയിറ്റ് ഇട്ട് നിന്നു.
"റീന മോളെ.... സെലിന് മാറാൻ dress വല്ലോം എടുത്ത് കൊടുക്ക്. എന്നിട്ട് ഫ്രഷ് ആയിട്ട് വന്ന് എന്തേലും കഴിക്ക്...."... സാമൂവൽ പറഞ്ഞു.
"അതേ... റീനേ നീ മോളെയും കൊണ്ട് ചെല്ല്... ഞാൻ അപ്പോഴേക്കും എല്ലാവർക്കും food എടുത്ത് വെക്കാം "..... ഏയ്‌റ പറഞ്ഞു.
"ഇച്ചായ ഓഡിറ്റൊറിയത്തിലേക്ക് ഒന്ന് വിളിച്ചേക്ക്... അവിടെ എന്തായെന്ന് അറിയില്ലല്ലോ!".... സൈമൺ പറഞ്ഞു.
"ആ ശരിയാ ഞാൻ ഇപ്പോ വരാം "....സാമൂവൽ ഫോണും എടുത്ത് പുറത്തേക്ക് പോയി.
"ഇച്ചായ "... സിവാൻ വിളിച്ചു.
"എന്താടാ "??
"ആ കൊച്ചിനെ ഇച്ചായന് എങ്ങനെയാ അറിയുന്നേ "??
"അതൊക്കെ ഞാൻ പറയാം... നീ ഇപ്പോ ചെന്ന് rest ചെയ്യ് "....
"മ്മ്.... ശരി ".... സിവാൻ അകത്തേക്ക് പോയതും.
"സിവാനെ നിന്റെ പെണ്ണാടാ അവള്.... അവളെ നിന്റെ ഈ ഇച്ചായൻ പണ്ടേക്ക് പണ്ടേ നിനക്ക് വേണ്ടി പറഞ്ഞ് വെച്ചിരുന്നതാ".... സൈമൺ കള്ള ചിരിയോടെ മനസ്സിൽ പറഞ്ഞു.
*ഇതേ സമയം*
"എന്റെ dress നിനക്ക് കണക്ക് ആരിക്കില്ല. എന്നാലും ഇന്നിപ്പോ അഡ്ജസ്റ്റ് ചെയ്യ് നാളെ നമുക്ക് ഷോപ്പിൽ പോയി വേറെ വാങ്ങാം.... ദാ ഇതാ സിവാച്ചന്റെ മുറി. നീ ഫ്രഷ് ആയിക്കോ... ഞാൻ താഴേക്ക് പോകുവാ. ഫ്രഷ് ആയിട്ട് നീ അങ്ങ് വന്നേക്കണേ. ഒന്നിച്ചിരുന്ന് ആവും ഇന്ന് ഭക്ഷണം ".... റീന പറഞ്ഞു.
"ഞാൻ ഫ്രഷ് ആയിട്ട് ഇപ്പോ വരാം "... സെലിൻ പറഞ്ഞതും റീന അവളുടെ കൈയിൽ കേറി പിടിച്ചു.
"എന്താടി "??... സെലിൻ ചോദിച്ചു.
"ഇപ്പോഴും ഇഷ്ടം തന്നെയല്ലേ ഞങ്ങടെ സിവാച്ചനെ "??.... റീന കള്ള ചിരിയോടെ ചോദിച്ചപ്പോൾ സെലിൻ നാണത്തോടെ ഒന്ന് ചിരിച്ചു.
"നിന്നെ ഞാൻ എടുത്തോളാടി കള്ളി പെണ്ണെ ".... അതും പറഞ്ഞു റീന പോയി.
അവള് പോയി കഴിഞ്ഞ് സെലിൻ മുറി മുഴുവൻ ഒന്ന് നോക്കി.
"എന്തൊരു വല്യ മുറിയാ....!!"... അപ്പോഴാണ് അവൾ സിവാന്റെ ഒരു ഫോട്ടോ കണ്ടത്.
"നിർബന്ധിച്ചു കെട്ടിച്ചത് ആണെന്ന് അറിയാം. ഇഷ്ടം അല്ലെന്നും അറിയാം. ശല്യത്തിന് ഒന്നും വരില്ല. പേടിക്കാതെ അന്തി ഉറങ്ങാനൊരു സ്ഥലം അത് മാത്രം തന്നാൽ മതി "... അവൾ അവന്റെ ആ ഫോട്ടോയിൽ നോക്കി പറഞ്ഞു.
കുറച്ച് സമയത്തിന് ശേഷം
കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു സെലിൻ വാതിൽ തുറന്നു.
അത് സിവാൻ ആരുന്നു....!!!
അപ്പോ കുട്ടികളെ കെട്ടും നടത്തി കൊച്ചിനെ മുറിക്ക് ഉള്ളിൽ എത്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞു എന്ന് കരുതി ആരും പിരിഞ്ഞു പോവരുത്. നമുക്ക് ഇനിയും കുറച്ച് കാര്യങ്ങൾ കൂടെ കാണാൻ കിടപ്പുണ്ട്. I mean picture abhi bhi baaki heai boss 😎😎. അപ്പോ എല്ലാവരും പിശുക്കാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക... ലൈക്ക് ചെയ്ത് ഒന്നു സപ്പോർട്ട് ചെയ്യുക...
(തുടരും...)