ഗൾഫ് ജീവിതം അവർക്ക് നല്ല അനുഭവങ്ങൾ ആണ് സമ്മാനിച്ചത്...

Valappottukal

 


രചന: നീതു ലെനിൻ

*~ഒരു ഓട്ട പ്രദക്ഷിണം*~

ഇന്നാണ് അച്ഛനും അമ്മയും തിരികെ പോകുന്നത്. സ്കൂൾ തുറക്കുന്ന ദിവസമായത് കൊണ്ട് പോകാതിരിക്കാൻ കഴിഞ്ഞില്ല. ലീവ് എന്നത് കിട്ടാൻ പ്രയാസമുള്ള ഒരു സംഭവമാണല്ലോ. സ്കൂൾ തുറക്കുന്ന ദിവസം പിന്നെ അതു ആലോചിക്കാൻ കൂടെ പറ്റില്ല.


ഈ ലോകത്ത് സ്വന്തം മക്കളെ സ്കൂളിൽ ആദ്യ ദിവസം കൊണ്ടാക്കാൻ പറ്റാത്ത ഹതഭാഗ്യർ അധ്യാപകർ മാത്രമായിരിക്കും. എഴുതി എഴുതി വിഷയത്തിൽ നിന്നും വ്യതി ചലിക്കുന്നില്ല. പോകാൻ മനസുണ്ടായിരുന്നില്ലെങ്കിലും രാവിലെ തന്നെ തുറക്കാൻ മടിച്ചു നിന്ന കണ്ണുകളെ വലിച്ചു തുറന്നു...കേൾക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത അലർമിൻ്റെ ശബ്ദം ഓഫ് ചെയ്തു ശബ്ദമുണ്ടാക്കാതെ (പ്രവാസികൾക്ക് മാത്രം മനസ്സിലാകും. അതിപ്പോൾ ഫാമിലി ആയലും ബാച്ച്ലർ ആയാലും കൂടെ ഉള്ളവരുടെ ഉറക്കം കളയണ്ടല്ലോ )ബാത്റൂമിൽ പോയി. ബ്രഷ് ചെയ്തു കുളി കഴിഞ്ഞ് വന്നപ്പോൾ 5.20. മോനും മോളും നേരത്തെ പോകുന്നില്ല എന്ന് തീരുമാനിച്ചത് കൊണ്ട് അവർക്കുള്ള ടിഫിൻ ആക്കണ്ട.


രാവിലത്തേക്ക് ബ്രെഡും മുട്ടയും ഉച്ച ഭക്ഷണം കുറച്ചു ചോറ് അച്ചാർ സാമ്പാർ സംശയിക്കേണ്ട എല്ലാം ഇന്നലെ രാത്രി ആക്കി വെച്ചതാ. ഡയറ്റിങ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും കുട്ടികളെ പഠിപ്പിക്കുന്നത് മറ്റുള്ളവർ കരുതുന്ന പോലെ അത്ര ഈസി ആയ ജോബ് അല്ലാത്തത് കൊണ്ട് ഫുഡ് ഇല്ലാതെ പിടിച്ചു നിൽക്കാൻ പാടാണ്. റൂമിലെത്തി പതിവ് പോലെ ശബ്ദമുണ്ടാക്കാതെ ഫോണിൻ്റെ ടോർച്ച് കത്തിച്ചു വെളിച്ചം ഉണ്ടാക്കി റെഡി ആയി നാനിയുടെ മിസ്കോൾനു( വളരെ നല്ലൊരു സ്ത്രീ ആണ്..എത്തുന്നതിനു 3 മിനിറ്റ് മുമ്പ് മിസ്കോൾ തരും)കാത്തു നിന്നു. ആദ്യ ദിവസം തന്നെ വൈകണ്ടന്നു വെച്ച് മിസ്‌കോൾ വരും മുന്നേ ഇറങ്ങി. 


സ്കൂൾ അടക്കും മുമ്പ് രാവിലെ എത്താൻ മടിച്ചു നിന്ന സൂര്യ രശ്മികൾ നിരത്താകെ പറന്നിട്ടുണ്ടായിരുന്നു. അടുത്തു യിണ്ടായിരുന്ന മെയിൻ്റനൻസ്സിനു വേണ്ടി അടച്ച റെസ്റ്റോറൻ്റ് തുറന്നിരിക്കുന്നു. കുറച്ചു പുതുമകളോടെ രാവിലത്തെ ചായ കുടിയും തിരക്കിട്ട് നടക്കുന്നുണ്ട്. കണ്ടപ്പോൾ എന്തോ ഒരു സന്തോഷം. അടുത്തുള്ള ഒരു സ്ഥാപനം പുനർജിീവിച്ചത് ഒരു ശുഭ സൂചന പോലെ. പതിവു പോലെ കുട്ടികൾ സ്കൂൾ ബസിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.


ഒന്ന് രണ്ട് ബസ് പോയി കഴിഞ്ഞപ്പോൾ എനിക്ക് പോകാനുള്ള വണ്ടി എത്തി. പുതുവർഷത്തെ വരവേൽക്കാൻ എന്ന പോലെ  നാനിയും ഭായിയും പതിവിലും ഹാപ്പി ആയി കാണപ്പെട്ടു.  ഇന്നലെ വിളിച്ചു ഹിന്ദിയിൽ ഒരു സെൻ്റൻസ് പറഞ്ഞൊപ്പിച്ചത് കൊണ്ടവും ഭായി ഇന്ന് ഹാപ്പി ആയി ഹിന്ദിയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഹിന്ദി പിന്നെ പണ്ടേ ഒരു കീറാ മുട്ടി ആയത് കൊണ്ട് തിരികെ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ആദ്യ ദിവസം ആയത് കൊണ്ടാവും കുട്ടികൾ കുറവായിരുന്നു. ഉറക്കം വീണ്ടും കൺപോളകളെ തട്ടിയുറക്കാൻ തുടങ്ങി. പാതി ഉറക്കത്തിൽ സ്കൂളിൽ എത്തി. എന്തോ ഒരു മാജിക് ആണ് അതിനുള്ളിൽ കാലെടുത്തു വെച്ചാൽ ഉറക്കം ഒക്കെ എങ്ങോട്ടോ പൊയ്മറയും. പിന്നെ ഒരു ഓട്ടപ്രദ്ഷിണം ആണ്. പുതിയ ക്ലാസ് കുട്ടികൾ പരിചയപ്പെടൽ..അങ്ങനെ ഒരു ദിവസം കഴിഞ്ഞ് പോയി...


തിരികെ ഇറങ്ങാറാ കുമ്പോൾ ആണ് പിന്നെ വീടിനെ പറ്റി ഓർമ വരണത് അച്ഛനെയും അമ്മയേയും യാത്രയാക്കാൻ പോണമല്ലോ ഏട്ടനെ വിളിച്ച് പിക്ക് ചെയ്യാൻ വരാൻ പറഞ്ഞു. 

ഉച്ച കഴിഞ്ഞപ്പോഴേക്കും കാലാവസ്ഥ അതിൻ്റെ മാറ്റ ങ്ങൾ കാണിച്ച് തുടങ്ങി. 6 മണി കഴിഞ്ഞു ഇറങ്ങന്നു ആദ്യം കരുതിയെ..പക്ഷെ മഴ പണി തന്നാൽ യാത്ര മുടങ്ങും...കുറച്ചു കൂടെ നേരത്തെ ഇറങ്ങാൻ തീരുമാനിച്ചു. വീട്ടിലെത്തിയപ്പോൾ എല്ലാവരും എല്ലാം ഒരുവിധം ഒതുക്കിയിയിരുന്നു. പാക്കിംഗ് പിന്നെ ഇന്നലെ തന്നെ കഴിഞ്ഞോണ്ട് അതിൻ്റെ ടെൻഷൻ ഉണ്ടായില്ല. ഓരോരുത്തരും കുളി കഴിഞ്ഞു റെഡി ആകാൻ ആരംഭിച്ചു. മോള് അമ്മാമ്മ പോകുന്ന വിഷമത്തിൽ വിസ എക്സ്ടേണ്ട് ചെയ്യാമോ ടിക്കെറ്റ് നീട്ടാൻ പറ്റുമോ എന്നൊക്കെ ചോദിച്ചു നിൽക്കുന്നുണ്ട്. പൊതുവെ ടെൻഷൻ കൂടുതലുള്ള അമ്മ ട്രാവലിംഗ് എങ്ങനെയാകും എന്നുള്ള് ടെൻഷൻ പുറത്തുകാട്ടാതെ  നിൽക്കുന്നുണ്ട്. 


അങ്ങനെ എല്ലാവരും റെഡി ആയപ്പോഴേക്കും ഏട്ടൻ എത്തി. ഒട്ടും വൈകിച്ചില്ല.  സാധങ്ങൾ ഒക്കെ താഴെ എത്തിച്ചു കാറിൽ കയറി. ഒരു മാസത്തെ ഗൾഫ് ജീവിതം അവർക്ക് നല്ല അനുഭവങ്ങൾ ആണ് സമ്മാനിച്ചത് ഇന്നാണ് എൻ്റെ മനസിൽ കുട്ടികളെ പിരിയുന്നതിൽ വിഷമം ഉണ്ടെങ്കിലും അച്ഛനോക്കെ എന്തോ നാട്ടിലേക്ക് പോകുന്നതിൻ്റെ സന്തോഷവും ഉണ്ടായിരുന്നു. എത്രയൊക്കെ മാറി നിന്നാലും സ്വന്തം വീട്ടിലെത്തുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണല്ലോ. മഴ പെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ട്രാഫിക്ക് കുറവായിരുന്നു. സാധാരണയായി കാറിൽ കയറിയാൽ വെറുതെ ഒരു രസത്തിന് അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞു വഴക്കിടുന്ന് മക്കൾ അമ്മാമയും അച്ഛാച്ചനും സമാധാനമായി പൊക്കോട്ടെ എന്ന് കരുതീട്ടാണെന്നു തോന്നുന്നു കുറച്ചു അടങ്ങി ഇരിക്കുന്നുണ്ട് . നാട്ടിൽ വിളിച്ച് അനിയനോട് ഇറങ്ങിയ കാര്യം പറഞ്ഞപ്പോൾ അവൻ ട്രിവാൻഡ്രം എത്താറായിട്ടുണ്ടായിരുന്നു. പോകുന്ന വഴി മോള് അമ്മയേം അച്ഛനേം മെട്രോയിൽ കയറ്റാൻ പടിയില്ല ഇവിടെ വന്നിട്ട് മെട്രോയിൽ കേറിയില്ല എന്നൊക്കെ പറയുന്നുണ്ട്. 


ഇടക്ക് ക്വിസൈസിൽന്നു ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് വെച്ച്..ഇനിയിപ്പോൾ ഫ്ലൈറ്റ്ൽ കയറിയല്ലേ ഫുഡ് കഴിക്കാൻ പറ്റൂ...എന്തായാലും നാളെ രാവിലയെ മഴ ഉണ്ടാകൂ എന്ന് ഉറപ്പിച്ചു. ഗ്രീൻലാൻഡ് റെസ്റ്റോറൻ്റ്ലെ ഫുഡ് അവർക്ക് ഇഷ്ടായത് കൊണ്ട് അവിടുന്ന് തന്നെ കഴിക്കാമെന്ന് വെച്ചു. അവിടെ ഇറങ്ങി അച്ഛനും അമ്മയും ചപ്പാത്തിയും വെജിറ്റബിൾ കുറുമയും ഓർഡർ ചെയ്തു. ഞങ്ങൾ വിശപ്പാകാഞ്ഞത് കൊണ്ട് തിരികെ വരുമ്പോൾ കഴിക്കാം എന്ന് കരുതി ചായയും കട്‌ലറ്റും  പറഞ്ഞു.  ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ പുറത്തേക്ക് നോക്കിയപ്പോൾ ആണ് അത് കാണുന്നത്. നാളെ വരുമെന്നു പ്രതീക്ഷിച്ചവൾ എത്തി കഴിഞ്ഞു. മണ്ണിനെ കുളിരണിയിക്കാനായി ഒരു നവ വധുവിൻ്റെ നാണത്തോടെ അവൾ മണ്ണിനെ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ഉള്ളിലെ ആധിയെ പുറത്തു കാട്ടാതെ അവരോടെല്ലാം 15 മിനിറ്റ് കൊണ്ടെത്തും എന്ന് പറഞ്ഞു. ശെരിക്കും അത്രയും ദൂരമേ ഉണ്ടായിരുന്നുള്ളൂ . പക്ഷെ പിന്നീട് എടുക്കുന്ന റോഡ്  എല്ലാം മൂവിങ് തീരെ ഇല്ല. എല്ലാവർക്കും ഭീതി കൂടി തുടങ്ങി. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. വാച്ചിൻ്റെ സൂചി ഒരു ഓട്ട ക്കാരൻ്റെ നൈപുണ്യത്തോടെ ഓടിക്കൊണ്ടിരിക്കുന്ന. മുന്നിലുള്ള വാഹനങ്ങൾ എല്ലാം ഉറുമ്പിനെ തോൽപ്പിക്കുമാറ് നീങ്ങുന്നു. വാച്ചിൻ്റെ ശബ്ദത്തോടൊപ്പം ഹൃദയമിടിപ്പും കേട്ട് തുടങ്ങി. ഏട്ടൻ പറഞ്ഞത് പ്രകാരം എയർപോർട്ടിൽ ഞങ്ങളെയും കാത്തു നിന്ന കസിൻ ചേട്ടൻ വിളിച്ച് കൊണ്ടിരിക്കുന്നു. മഴയും ഇരുട്ടും ഒരു കൊച്ചു കുട്ടിയുടെ മനസിൽ ഭീതി നിറക്കുന്ന പോലെ ഞങ്ങളുടെ ഹൃദങ്ങളിലും ഭീതിയുടെ പെരുമ്പറ മുഴക്കി തുടങ്ങി. വേറെ ടിക്കെറ്റ് നോക്കുന്നതിനെ പറ്റി പോലും ചിന്തിച്ചു സമയം 7 മണി കഴിഞ്ഞു.രണ്ടും കല്പിച്ചു ഒരു ഡൈവേർഷൻ കൂടെ എടുത്ത് നോക്കിയിയെങ്കിലും നിർഭാഗ്യവശാൽ അവിടെയും മൂവിംഗ് ഉണ്ടായിരുന്നില്ല.  


മിസാകുമോ എന്ന് പോലും തോന്നി.സമയം 7.20 കഴിഞ്ഞ് മിനിമം 1.30മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. എല്ലാവരും ടെൻഷൻ ആയി...വണ്ടിയിൽ നിശബ്ദത തളം കെട്ടി.

ദേര സിറ്റി സെൻ്റർ ൻ്റെ അടുത്ത് ആയപ്പോൾ ആണ് മെട്രോയിൽ പോയാലോ എന്ന് തോന്നിയത്. ടിക്കെറ്റ് ഡയറക്ട് എടുത്ത് പോകുന്ന ഒരു ഫെസിലിറ്റി ഉണ്ടെന്ന് അറിയില്ലായിരുന്നു. 


എയർപോർട്ടിൽ വന്നു നിന്ന ഏട്ടൻ്റെ കസിനെ വിളിചപ്പോൾ അവിടെ നിന്നും മെട്രോയിൽ കയറി സെൻ്റർ പോയിൻ്റ് സ്റ്റേഷൻ ഇറങ്ങാൻ പറഞ്ഞു. പക്ഷെ സ്റ്റേഷൻിൽ എത്താൻ ഇനിയും ടൈം എടുക്കും അവിടുന്ന് തിരിയാൻ സിഗ്നൽ ഓൺ ആകുന്നില്ല. പിന്നെ ഞാൻ ഇറങ്ങി പെഡ്എസ്‌ട്രിയൻ ക്രോസ് ചെയ്തു മെട്രോ സ്റ്റേഷനിൽ എത്തി. അവിടെ എത്തിയപ്പോൾ മുൻപരിചയം ഇല്ലാത്തോണ്ട് എങ്ങനെ ടിക്കെറ്റ് എടുക്കണം എവിടെ നിന്ന് എടുക്കണം എന്നൊക്കെ കൺഫ്യൂഷൻ ആയിരുന്നു. ടെൻഷൻ അടിച്ചിട്ട് ഒന്നും വേഗം ചെയ്യാൻ പറ്റന്നുണ്ടായിരുന്നില്ല. അടുത്ത് നിന്ന ഒരു പയ്യൻ പറഞ്ഞതനുസരിച്ച് കൗണ്ടർിൽ പോയി 6 ടിക്കെറ്റ് എടുത്ത്. അപ്പോഴേക്കും സമയം 7.35 കഴിഞ്ഞിരുന്നു ഫ്ലൈറ്റ് ഡിപ്പാർട്ടിങ് ടൈം 9.25 ആയിരുന്നു. വിളിച്ചപ്പോഴേക്കും അവർ കാർ  പാർക് ചെയ്തു വന്നു ലിഫ്റ്റിൽ കയറിയിട്ടുണ്ടരുന്നു. നോർമൽ ഒരു സിറ്റുവേഷനിൽകാണുമ്പോൾ ചിരി വരുന്ന കോലത്തിൽ ഹനുമാൻ മരുത്വാ മലയും കൊണ്ട് പോകുന്ന പോലെ ബാഗേജ് ഒക്കെ തോളിൽ വെച്ച് ട്രെയിനിലേക്ക് ഓടുവായിരുന്നു.


ആദ്യത്തെ യാത്ര ആസ്വദിക്കാതെ ഒരു ത്രില്ലർ സ്റ്റോറി കാണുന്ന ഭീതിയോടെ ചെയ്തു തീർത്തു എല്ലാവരും.അവിടെ എത്തിയപ്പോഴേക്കും കസിൻ ചേട്ടനും മോനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. വീഴുമോ. എന്ന് പേടിച്ച് അരയന്നത്തെ പോലെ നടന്നു നീങ്ങുന്ന അമ്മ ഞാൻ നോക്കിയപ്പോൾ എസ്കലേറ്റർ ഒക്കെ പറന്നു കയറി പോകുന്നു. 


 അപ്പോഴാണ് എനിക്ക് മനസ്സിലായത് സാഹചര്യം ആണ് മനുഷ്യരെ കൊണ്ട് ഓരോന്നു ചെയ്യിക്കുന്നത്. ഇത്രയും വേഗം ട്രോളിയിൽ ലഗ്ഗേജ് കയറ്റി ഓടിപ്പിടിച്ചു എത്തിയപ്പോൾ ആണ് ആ സത്യം മനസ്സിലായത് ചെക് ഇൻ ചെയ്യുന്നിടത്ത് നീണ്ട ക്യു ദുബായ് എയർ പോർട്ട് ഇപ്പോൾ  സ്മാർട്ട് ഗേറ്റ് ഉണ്ട്. നമ്മൾ തന്നെ പാസ്പോർട്ട് പഞ്ച് ചെയ്തു ലഗ്ഗേജ് ഇട്ടു പോകണം. ചേട്ടൻ അവിടുത്തെ സ്റ്റാഫ് ആയത് കൊണ്ട് ആളിന് അറിയല്ലോ വേഗം കഴിയും എന്ന സമാധാനത്തിൽ അങ്ങോട്ട് പോയി . അവർ സ്ഥിരമായി ഇത് ചെയ്യുന്നതാണല്ലോ.പക്ഷെ നമ്മുടെ നല്ല ടൈം ആയത് കൊണ്ട് 8 മണി കഴിഞ്ഞിട്ടും ചെയ്യാൻ പറ്റുന്നില്ല. അതു വഴി വന്ന സ്റ്റാഫ് നോക്കിയിട്ട് പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞു. അപ്ഡേറ്റ് ചെയ്തു കൊണ്ട് വന്നു ചെയ്തപ്പോൾ ഓകെ ആയി പിന്നെ ലഗ്ഗേജ് ഇടുന്നതായിരുന്നു ടെൻഷൻ. കുറെ നേരം ഹാർട്ട് ബീറ്റ് കൂട്ടിയെങ്കിലും കുറച്ചു സമയത്തിനുള്ളിൽ അതും ഒകെ ആയി. ശെരിക്കും ആ ബോർഡിംഗ് പാസ് കിട്ടിയപ്പോൾ ബിഗ് ടിക്കെറ്റ് ഫസ്റ് പ്രൈസ് കിട്ടുന്നതിനേക്കാൾ സന്തോഷം ആയിരുന്നു. കസിൻ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ശെരിക്കും പെട്ടു പോയേനെ. എമിഗ്രേഷനിൽ നിന്ന് ഗേറ്റ് വരെ ഏട്ടൻ്റെ തന്നെ മറ്റൊരു ഫ്രണ്ട് അവരെ ഗൈഡ് ചെയ്തത് വളരെ സഹായമായി.


എല്ലാം  കഴിഞ്ഞ് അവർ പോയത് കണ്ടപ്പോൾ ആണ് ശെരിക്കും സമാധാനത്തിൻ്റെ തണുപ്പ് അറിഞ്ഞു തുടങ്ങിയത്. ഈ തിരക്കിനിടയിൽ മോളും ഒരുപാട് സെൻ്റി അടിക്കാതെ അവരെ യാത്രയാക്കി. തിരികെ വരുമ്പോൾ റിലാക്സ് ആയി ട്രയിനിൽ വന്നു...ദുബായ് വന്നിട്ട് മെട്രോ മിസ്സ് ചെയ്തു എന്ന വിഷമം ഇനി മോൾക്കില്ല. എങ്കിലും ഒരു ഒന്നൊന്നര ട്രെയിൻ യാത്ര ആയി പോയി. ഇപ്പൊൾ എല്ലാം ഒരു തമാശയായി തോന്നുന്നെങ്കലും അപ്പോൾ എല്ലാവരും അത്രയും ടെൻഷൻ അടിച്ചു. മറക്കാനാകാത്ത ഒരു യാത്രയായി

😍😍

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top