നിന്റെ ഭാര്യ നല്ല റൊമാന്റിക് ആണല്ലേ...

Valappottukal


രചന : Manu Sachin

ഡാ, നിന്റെ ഭാര്യ നല്ല റൊമാന്റിക് ആണല്ലേ..

 

ങേ, ന്താടാ 


അല്ല, എനിക്കങ്ങനെ തോന്നി. നിങ്ങൾ തമ്മിൽ ഇടപഴുകുന്നത് കാണുമ്പോ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം നന്നായി അറിയാൻപറ്റുന്നുണ്ട് ഡാ. 


ശരിയാണ്, ഞങ്ങൾ സന്തുഷ്ടരാണ് എല്ലാരീതിയിലും. ന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ... 


ഡാ, നിനക്കറിയാലോ അടുത്തമാസമാണ് ന്റെ കല്യാണം. ഞാൻ നല്ല ടെൻഷനിലാണ്‌, അവള് തനി നാട്ടിൻപുറത്തുകാരിയാണ്. അധികം സംസാരിക്കാത്ത അടുത്തിടപഴുകാത്ത പ്രകൃതം, ഫോണിൽ സംസാരിക്കുമ്പോൾ അതറിയാൻ പറ്റും. 


ഡാ, ഞാൻ തുറന്ന് പറയാം. കല്യാണശേഷമുള്ള ലൈംഗീകതയെ കുറിച്ചോർത്ത് എനിക്ക് പേടിയും നല്ല ടെൻഷനും ഉണ്ട്,  ഡാ അവൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല ന്നാ തോന്നുന്നേ, ഫോണിൽ സംസാരിച്ചപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്. 


എനിക്ക് നിന്റെ സഹായം വേണം, ഞങ്ങൾക്കും നിങ്ങളെ പോലെ എല്ലാരീതിയിലും സന്തോഷത്തോടെ ജീവിക്കണം. നിനക്ക് എന്നെ സഹായിക്കാൻ പറ്റും.. 


ഡാ എനിക്ക് മനസ്സിലാവുന്നുണ്ട്, നീ പേടിക്കണ്ട. ഇത് അത്ര ആനക്കാര്യമൊന്നും അല്ല. ഭാര്യയും ഭർത്താവും തമ്മിൽ നല്ല അടുപ്പവും സ്നേഹവും ഉണ്ടാവാൻ ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ലൈംഗീകത. 


അതിന് നിങ്ങൾ അറിയേണ്ടകാര്യം... 


പകൽ പണിയെല്ലാം കഴിഞ്ഞ് രാത്രി  പോത്തുപോലെ കിടന്നുറങ്ങാനുള്ള സ്ഥലമല്ല കിടപ്പറ. അവിടെ കടമ പോലെ ചെയ്തു തീർക്കേണ്ട കാര്യവുമല്ല  ലൈംഗികത.

 ഈ തിരിച്ചറിവ് ഇനിയും പലർക്കും ഉണ്ടായിട്ടില്ല. 


ഭർത്താവിന്റെ ആവശ്യത്തിന് കിടന്ന് കൊടുക്കുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളത് എന്ന് ചിന്തിക്കുന്ന സ്ത്രീകളും ഭാര്യക്ക് എന്തൊ ചെയ്തു കൊടുക്കുന്നു എന്ന് കരുതുന്ന പുരുഷന്മാരും കുറവല്ല.


 അതുപോലൊരു തെറ്റി ധാരണയാണ് കിടപ്പ് മുറി ഉറങ്ങാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുമുള്ള സ്ഥലമാണ് എന്നുള്ളത്. ഇതിൽ രണ്ട് തെറ്റുകൾ ഉണ്ട്. ഒന്ന്, കിടപ്പറ ലൈംഗിക ബന്ധത്തിന് മാത്രമുള്ള സ്ഥലമല്ല. രണ്ട്, കിടപ്പറ മാത്രമല്ല ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഇടം.


കിടപ്പറ മനോഹരമാക്കാൻ നിങ്ങൾക്ക് പലതും ചെയ്യാൻ കഴിയും. 


 സംസാരിക്കാം മനം നിറയെ

പരസ്പരം സംസാരിക്കുക എന്നത്  തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുകയും സ്നേഹം നിലനിർത്തുകയും ചെയ്യുന്നു. പരസ്പരം അറിയാനും സന്തോഷവും സങ്കടങ്ങളും പങ്ക് വെക്കാനും ഈ സംസാരത്തിലൂടെ കഴിയുന്നു. ഒരു ദിവസം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം തുറന്ന് പറയാൻ കഴിയുന്നതോടെ പരസ്പരം വിശ്വാസം നിലനിർത്താനും അടുത്ത ദിവസം കൂടുതൽ മനോഹരമാക്കാനും സാധിക്കുന്നു


അംഗീകാരത്തിന്റെ തലോടൽ

പരസ്പരം സംസാരിക്കുന്നതിനോടൊപ്പം തന്നെ ഭാര്യയെ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകണം. അതിന് പറ്റിയ മാധ്യമമാണ് തലോടൽ. തലോടലിലൂടെ സ്നേഹത്തെ അതിന്റെ എല്ലാം പൂർണയോടും കൂടി പങ്കാളിക്ക് പകർന്ന് കൊടുക്കാനാകും. സ്വന്തം പങ്കാളിയിൽ നിന്നുള്ള അംഗീകാാരം തന്നെയാണ് എല്ലാവർക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. ഇത് ജോലിയിലും മറ്റു പ്രവർത്തനങ്ങളിലുമെലാം കൂടുതൽ മികവ് പുലർത്താൻ സഹായിക്കുന്നു


ചേർത്തുപിടിക്കാം മുറുകെ

ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന ഓർമപ്പെടുത്തലാണ് കെട്ടിപ്പിടുത്തം. ഒറ്റപ്പെട്ടു എന്ന് തോന്നലിൽനിന്ന് പുറത്ത് വരാൻ സ്നേഹപൂർവ്വമുള്ള ഒരു കെട്ടിപ്പിടുത്തം മതി. നിങ്ങൾ തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കാനും ഈ ചേർത്തു പിടുത്തം കൊണ്ട് സാധിക്കും. ഇത് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.


നൽകാം ഒരു മധുര ചുംബനം

മനസ്സറിഞ്ഞ് നീ ഭാര്യയെ  ഒന്ന് ഉമ്മവെച്ച് നോക്കു. കണ്ണുകൾ പതിയെ അടച്ച് ഉള്ളിലെ സ്നേഹം മുഴുവൻ പുറത്തെടുത്ത് കുളിർമയുള്ളൊരു ഉമ്മ. നിങ്ങളനുഭവിക്കുന്ന എല്ലാ മാനസിക അസ്വാസ്ഥ്യങ്ങൾക്കും ഇത്ര നല്ലൊരു മരുന്നു വേറെയില്ല. ചുംബനം ലഭിക്കുന്ന പങ്കാളിക്കും ഇതേ അനുഭവം തന്നെയായിരിക്കും


ഒരുമിച്ചൊരു പാട്ടു കേൾക്കാം

 മാനസികോന്മേഷത്തിനൊപ്പം തന്നെ സ്നേഹത്തിന്റെ അളവ് കൂട്ടാനും ഇത് കൊണ്ടാവും. ഇയർഫോൺ ഷെയർ ചെയ്ത് തൊട്ടു തൊട്ടിരുന്ന് പാട്ടു കേട്ടുനോക്കൂ. ഒപ്പം ചില തലോടലുകളുമാകാം.


മുറി വൃത്തിയാക്കലും അലങ്കരിക്കലും ഒന്നിച്ച് ചെയ്തു നോക്കു. രണ്ടു പേരുടെയും ഇഷ്ടത്തിനനുസരിച്ച് അലങ്കാരപണികൾ നടത്താം. ഇടക്കിടക്ക് കിടപ്പറയുടെ അറേഞ്ച്മെന്റ്ല് മാറ്റം വരുത്തുന്നത് പുതുമ നിലനിർത്താൻ സഹായിക്കുകയും ചെയ്യും. അലങ്കാരത്തിനാവശ്യമായ വസ്തുക്കൾ സ്വയം നിർമിക്കുകയുമാവാം.


പുണർന്നുറങ്ങാം

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിലും കെട്ടിപ്പിടിച്ചുറങ്ങുന്നതിന്റെ സുഖം വേറെ തന്നെയാണ് സ്നേഹ തലോടലുകൾക്കു ശേഷം പങ്കാളിയുടെ നെഞ്ചിൽ തല വച്ച് ഉറങ്ങുന്നതിന്റെ സുഖം ഒരു തലയിണയ്ക്കും നൽകാൻ കഴിയില്ല !! 


ഡാ, ഈ പറഞ്ഞതൊക്കെ മനസ്സിൽ ഉണ്ടാവണം. ഇതെല്ലാം ഒറ്റരാത്രികൊണ്ട് പരീക്ഷിക്കണം എന്നല്ല. 

ആദ്യം നിങ്ങൾ തമ്മിൽ നന്നായി തുറന്ന് സംസാരിച്ചു നല്ലൊരു അടുപ്പമുണ്ടാവട്ടെ,പിന്നീട്  എല്ലാം ശരിയായി വന്നോളും.   


നീ സന്തോഷമായിരിക്ക്  എല്ലാ ഭാവുകങ്ങളും   


ന്നാ ശരി ഡാ,  അവള് വിളിക്കാൻ നേരമായി. നാളെ കാണാം !

To Top