ഹൃദസഖി തുടർക്കഥ ഭാഗം 53 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


സിസ്റ്റത്തിൽ ഒരു മാസം 25 പ്ലാനിന്റെ മുകളിൽ എന്തായാലും ഉണ്ടാകും അതും 6 എക്സിക്യൂട്ടീവ് ന്റെ ആയിട്ട് കൂട്ടത്തിൽ കഴിഞ്ഞാമാസത്തേയെല്ലാം പെന്റിങ് പ്ലാനുകളും ഉണ്ടാകും അപ്പോൾ ഒരാൾ എന്തേലും പറഞ്ഞാൽ തന്നെ അത് ഓർത്തുവെക്കാൻ ആവണം എന്നില്ല

അതു സാറിനും അറിയാമല്ലോ....


ആ ചോദ്യവും അത് ചോദിച്ച ആളെയും കണ്ടു എല്ലാവരും ഒന്ന് ഞെട്ടി 


ദേവിക ആയിരുന്നു അത്

അവൾ തുടർന്നു

എങ്കിലും മാക്സിമം ഞാൻ ശ്രെദ്ധിക്കാറുണ്ട് doubt തോന്നിയാൽ അതായതു എക്സിക്യൂട്ടീവിനെ വിളിച്ചു സംസാരിക്കാറും ഉണ്ട്

പിന്നെയും ചിലപ്പോ മിസ്റ്റേക്ക് വരാം 

അതുകൊണ്ടാണ് ഞാൻ സ്പെഷ്യൽ..., അല്ലെങ്കിൽ  ഏത് ഓഫിറുകളും ഡോക്കറ്റിന്റെ പിന്നിൽ എഴുതി തരണം എന്നു പറഞ്ഞിരുന്നത് എങ്കിൽ എന്നോട് മറന്നുപോകില്ല മാത്രവുമല്ല പിന്നെ വേണമെങ്കിൽ ചെക്ക് ചെയ്യുകയും ചെയ്യാം


സാധാരണ എന്തേലും പറഞ്ഞാൽ മിണ്ടാതിരുന്നു കേൾക്കുകയാണ് പതിവ് ഇല്ലങ്കിൽ കണ്ണീരോലിപ്പിച്ചു നിൽക്കും ഇത് ആദ്യമായി അവൾ വാ തുറന്നതിൽ എല്ലാവരെയും പോലെ മനാഫ് സാറും ഒന്ന് അത്ഭുതപ്പെട്ടു

എങ്കിലും ദേഷ്യത്തോടെ തന്നെ ചോദിച്ചു


എന്താ പ്രവീൺ താൻ ഡോക്കറ്റിൽ മെൻഷൻ ചെയ്യാറില്ല എന്നുണ്ടോ....


ഉണ്ട് സർ  ഞാൻ ചെയ്തിട്ടുണ്ട് അപ്പോൾ തന്നെ പ്രവീണിന്റെ മറുപടിയും വന്നു


നോക്കട്ടെ എടുക്കു


ദേവിക ആകെ വല്ലാതെ ആയി ഇതിപ്പോ ഡോക്കറ്റ് കാണുന്നില്ലെന്ന് എങ്ങനെ പറയും തന്റെ കുഴി സ്വന്തം കുത്തിയപോലെ ആയി


സർ... ഡോക്കറ്റ് കാണുന്നില്ല


ഇത് ശെരിയല്ല ദേവിക....5000 രൂപയുടെ ഒരു ഓഫർ കാണാതെപോകുക പിന്നാലെ ഡോക്കറ്റ് കാണാതെ ആവുന്നു

എന്നിട്ടും താൻ പറയുന്നത് തന്റെ സൈഡിൽ തെറ്റില്ല എന്നാണോ


ദേവികയ്ക്ക് ഉത്തരം മുട്ടിപ്പോയി


ഇതിന്റെ റെസ്പോൺസിബിലിറ്റി നിങ്ങൾക്ക് രണ്ടാൾക്കും ആണ് സ്‌പെഷ്യലി ദേവികയ്ക്ക്

അങ്ങനെ ഒഴിഞ്ഞുമാറാൻ ആകുകയൊന്നുമില്ല


ദേവിക ഒന്നും മിണ്ടാതെ നിന്നതെ ഉള്ളു


ഇവിടെ എവിടേലും കാണും ഒരുമിച്ചു തിരയാം 

വൈശാഖ് തന്നെയാണത് പറഞ്ഞത്


കിട്ടിയിട്ടെന്താ വൈശാഖ്??

ഓഫർ ആഡ് ചെയ്തിട്ടുണ്ടെങ്കിൽ അതു സിസ്റ്റത്തിൽ കാണുമല്ലോ??


മനാഫ് സർന്നു അവരുടെ ഡോക്കറ്റ് തിരയൽ ഇഷ്ടപ്പെട്ടില്ല


എന്നാലും അറിയാലോ എന്താ പറ്റിയത് എന്നു

ഓക്കേ ഞനും ഒന്ന് സംസാരിച്ചുനോക്കട്ടെ 

മനാഫ് സർ അയാളുടെ കേബിനിൽ ഇരുന്നു അവരെ പുച്ഛിച്ചു ആർക്കോ ഫോൺ ചെയ്യാൻ തുടങ്ങി


വൈശാഖ്  ആരെയും കാത്തുനിൽക്കാതെ തിരയാൻ തുടങ്ങി

നേരത്തെ നോക്കിയ ഫയൽ ഒന്നുടെ ചെക്ക് ചെയ്തു


പെട്ടന്നൊന്നു സ്റ്റക്ക് ആയെങ്കിലും പ്രവീണും അവനോടൊപ്പം കൂടി തിരയാൻ തുടങ്ങി അവൻ എല്ലാരുടെ സീറ്റും ഷെൽഫും എല്ലാം നോക്കാൻ തുടങ്ങി

എന്നാൽ ദേവിക മാത്രം അനങ്ങാതെ നിൽക്കുകയായിരുന്നു

ഇനിയിപ്പോ എന്ത് ചെയ്യുമെന്നതിനേക്കാൾ മനാഫ് സർ ന്റെ പെരുമാറ്റം അവളെ തളർത്തി


എന്തേലും ഒരു പ്രശ്നം വന്നാൽ കൂടെ ഉള്ളവരെ ഇങ്ങനെ ഒറ്റപ്പെടുത്തുകയാണോ വേണ്ടത് ഇതാണോ നല്ലൊരു ലീഡർ 

അവൾക്ക് പുച്ഛം തോന്നി. ഇത് ആരാ എന്താ ചെയ്തത് എന്നതിലുപരി അതു തന്റെ തലയിൽ അടിച്ചേൽപ്പിക്കണം ആ 5000 എന്റെ സാലറിയിൽ നിന്നുതന്നെ കട്ട്‌ ചെയ്യണം എന്നുള്ള വാശി പോലെ തോന്നിയവൾക്ക് 


ഹാ കിട്ടി  വൈശാഖ്‌ന്റെ ഷെൽഫിന്റെ അടിയിൽ നിന്നായി ഡോക്കറ്റ് എടുത്തുകൊണ്ടു പ്രവീൺ പറഞ്ഞു


താ... നോക്കട്ടെ


വൈശാഖ് അതിൽ എഴുതിയതെല്ലാം വായിച്ചുനോക്കി പിന്നിലായി 5000 ഓഫർ മെൻഷൻ ചെയ്തിട്ടുണ്ടായിരുന്നു

അതുകണ്ടപ്പോൾ ദയനീയമായി ദേവികയെ നോക്കി


പാവം ഇതിനെ ഇന്ന് മനാഫ് തിന്നും

അവൻ മനസ്സിൽ പറഞ്ഞു 


അപ്പോയെക്കും മനാഫ് സർ എത്തിയിരുന്നു 

പിടിച്ചു വാങ്ങുമ്പോലെ ഡോക്കറ്റ് വാങ്ങിയിട്ട്  ഒന്നു പുച്ഛിച്ചു 😏


ഞനപ്പോയെ പറഞ്ഞില്ലേ....

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം

പണി എടുക്കാൻ വന്നാൽ അതു ചെയ്യണം അല്ലാതെ ചുമ്മാ ഇരുന്നു ശമ്പളം വാങ്ങരുത് 


ശ്രെദ്ധ വേണം കുറച്ചൊക്കെ നിങ്ങൾക്കിവിടെ ഏത് സമയവും ചിരിയും കളിയും തന്നെയാണ്

അതിനിടക്ക് ശ്രെദ്ധിച്ചില്ല.....അതുതന്നെ....

പ്രവീൺ രണ്ടു വർഷത്തിന് മുകളിലായി ഇവിടുള്ള എക്സിക്യൂട്ടീവ് ആണ്  അവൻ എല്ലാം കൃത്യമായി ചെയ്യുന്നവനാണ് എനിക്കറിയാം നിങ്ങളെ ഓരോരുത്തരെയും.,അതുകൊണ്ടാ  ഞാൻ BSH ഉം നിങ്ങളൊക്കെ അതിനു താഴേയും നിൽക്കുന്നത്


അയാളുടെ സംസാരം ആർക്കും ഇഷ്ടമാകുന്നില്ല എങ്കിലും എല്ലാരും മിണ്ടാതെ നില്കുകയായിരുന്നു

സർ....

ദേവിക ദയനീയമായി വിളിച്ചു


Yes.... എന്താണ് ദേവിക....

ആരെയേലും അറീക്കാനുണ്ടോ മുകളിലുള്ളവരോ മറ്റാരെങ്കിലും

എന്തെങ്കിലും ചെയ്യാൻ ആവുമോ എന്ന്


ഉണ്ടെങ്കിൽ പറയണം....

മുഖമൊന്ന് കോട്ടികൊണ്ട് അയാൾ മുരണ്ടു


ഞാനിവിടെ വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് 5 വർഷത്തിന് മുകളിൽ ആയി

അതിനാൽ തന്നെ ഞാൻ പറയുന്നു ഇനി ഇപ്പോൾ ആകെ ഒരു വഴിയേ ഉള്ളു

കയ്യിൽ നിന്നെടുത്തു കൊടുക്കുക


തെറ്റു പൂർണമായും തന്റെ ഭാഗത്തു ആണ് അതിനാൽ പരിഹാരവും താനായിട്ട് കാണണം

എന്താ... ഞാൻ പറഞ്ഞത് കറക്റ്റ് അല്ലെ


ഇതും പറഞ്ഞു എന്നെയാണ് അയാൾ വിളിക്കുന്നത്, എനിക്ക് വയ്യ മറ്റുള്ളോരുടെ വായിൽ ഉള്ളത് കേൾക്കാൻ പിന്നെ തെറ്റ് എന്റെ ഭാഗത്തും അല്ലാലോ 

പ്രവീണും അറിയില്ല

ഇതിപ്പോ പുറത്തുപോയാൽ ഇവന്റെ കരിയർ കൂടി ആണ് നശിക്കുന്നെ അതു താൻ ഓർത്തിട്ടുണ്ടോ....

മനാഫ്സാർ പ്രവീണിനെ ചൂണ്ടി പറഞ്ഞു

അവനോട് ഓഫ്ഫർ കിട്ടിയാൽ അതിൽ പ്രോബ്ലം ഉണ്ടാകും എന്ന് ആളുകൾ പറയും ഇനീപ്പോ ആരേലും ഇവനെ റഫർ  ചെയ്യുമോ അതില്ല അങ്ങനെ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട്


സർ എന്തെ... ലും

ദേവിക ഒന്നുകൂടെ പറഞ്ഞു നോക്കി


എന്ത്.....

തന്നെ ഇവിടെ നിർത്തിയത് ഇവരുടെ ജോലിയുടെ പ്രെഷർ കുറയ്ക്കാൻ ആണ് താൻ പ്രോപ്പർ ആയി പണി എടുത്താൽ അവർക്ക് sale കണ്ടെത്തുന്നതിൽ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യാം

താനിത്..... ഒരുതരം...

ആയാളൊന്നു നിർത്തി പിന്നെ പൂർവാധികം ദേഷ്യത്തോടെ പറഞ്ഞു

തന്നെ ഇവിടെ നിർത്തിയതേ....

പ്രേശ്നങ്ങൾ  സോൾവ് ചെയ്തു ഞങ്ങളുടെ പണി കുറയ്ക്കാൻ ആണ് അല്ലാതെ പ്രേശ്നങ്ങൾ ഉണ്ടാക്കാനല്ല

ഇത് വന്നു കയറിയ അന്ന് മുതൽ പ്രോബ്ലം ആണ്

പറ്റില്ലെങ്കിൽ നിർത്തി പോകണം

അയാൾ പല്ലുനേരിച്ചു


ദേവിക തരിത്തു നിൽക്കുകയായിരുന്നു ഇത്രെയും ആയപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു.. കരഞ്ഞു‌കൊണ്ടുതന്നെ 

അവൾ വേഗം വാഷ്‌റൂമിലേക്കോടി 


ഇനിപ്പോ....  പ്രവീൺ അവൾ പോയ ഭാഗത്തേക്ക് നോക്കിയാണ് ചോദിച്ചത്

ഞാൻ പറഞ്ഞില്ലേ

കയ്യിലെന്ന് എടുത്തു കൊടുക്കാം

ഇപ്പോൾ ഇല്ലെങ്കിൽ ഞാൻ അക്കൗണ്ടസിൽ വിളിച്ചു പറയാം അവർ എടുക്കും പിന്നെ അടുത്ത മാസത്തിൽ കട്ട്‌ ചെയ്തോളും


സർ നമുക്കെന്തെങ്കിലും ചെയ്യാനാവില്ലേ


എന്ത്... വൈശാഖ്‌

താൻ കൊടുക്കുമോ....5000

ഉണ്ടെങ്കിൽ കൊടുത്തോ എന്റെൽ ഏതായാലും ഇല്ല

ഓരോരുത്തർ ഓരോ വിന ഉണ്ടാക്കിയിട്ട് അതു തീർക്കാൻ മാത്രമൊന്നും കമ്പനി എനിക്ക് പൈസ തരുന്നില്ല

അയാൾ അവനെ കടി ച്ചുകീ റും പോലെ സംസാരിച്ചു


തുടരും

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top