രചന: മഴ മിഴി
അവൻ വല്ലാത്തൊരു മുഖഭാവത്തോടെ ദക്ഷിനെ നോക്കി നിന്നു..
മഹിയുടെ സംശയത്തോടെ ഉള്ള നോട്ടം കണ്ടതും അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് മഹിയെ വലിച്ചു വെള്ളത്തിലേക്കിട്ടു...
മഹി ദേഷ്യത്തിൽ അവനെ നോക്കി.. അപ്പോഴും അവന്റെ മുഖം ശാന്തമാണ്... കണ്ണുകളിൽ സന്തോഷം അലതല്ലി...
മഹി ഗൗരവത്തിൽ അവനെ വിളിച്ചു...
അപ്പോഴും ശാന്തനായി അവൻ മഹിയെ നോക്കി നിന്നു
ഒരാഴ്ചയ്ക്ക് ശേഷം സ്കൂളിൽ..
കഴിഞ്ഞ ദിവസം ഇവളാണ് എനിക്കിട്ടു പണി തന്നെ...
ഇവൾ കുറേകാലമായി എന്നെ ദ്രോഹിക്കുന്നു..
എന്തായാലും ഈ വീക്ക് ക്ലാസ്സ് അവസാനിക്കും, പിന്നെ examine കാണാൻ പറ്റു...
എന്തായാലും ഇവൾക്കിട്ടൊരു മുട്ടൻ പണി കൊടുക്കണം..
കൊടുക്കാതെ പോയാൽ ഈ വാമി പിന്നെ ഇത്രയും നാളും സ്വരുകൂട്ടിയ ഇമേജ് തകരും..
കലിപ്പിൽ പറയുന്ന വാമിയെ മാളുവും ലിയയും നോക്കി നിന്നു..
എടി.. ഇവക്കെന്തു പറ്റി... (ലിയ )
ആ ഫെബിക്കോൾ ഇവൾക്കിട്ട് പണി കൊടുത്തു കാണും.. കഴിഞ്ഞ ദിവസം അപ്പയുടെ പൊട്ടിത്തെറി കേട്ടപ്പോഴേ തോന്നിയതാ.. (മാളു )
എടാ.. വാമി.. നീ
പറഞ്ഞത് കറക്റ്റ് ആണ്...
അവൾ എനിക്കും പണി തന്നു...
അവൾ ചെയ്യുന്ന എല്ലാ കാര്യത്തിനും സപ്പോർട്ട് അവളുടെ അമ്മയാ..ആദ്യം അവളുടെ അമ്മ ആ ചക്കപോത്തിന്റെയും ശൗര്യം നിർത്തണം..
അൽസേഷ്യൻ നായ്ക്കൾ പോലും ഇങ്ങനെ കുരക്കില്ല..
പാറു നല്ല കലിപ്പിലാണ് പറഞ്ഞത്..
നീ പറഞ്ഞതൊക്കെ ശരിയാണ് പാറു.. പക്ഷെ...(വാമി )
എന്താടി ഒരു പക്ഷെ (പാറു )
ഞാൻ ആലോചിച്ചിട്ട് ഒരു കുന്തവും കിട്ടുന്നില്ല.. അവൾക്കിട്ട് പണിയാൻ..
ഒരു പണി കൊടുക്കുമ്പോൾ അറ്റ്ലീസ്റ്റ് കുറച്ചു കാലമെങ്കിലും അവൾ ഒന്ന് പത്തി മടക്കണം.. പണിയുന്ന നമുക്കിട്ടവൾ അടുത്ത സ്പോട്ടിൽ പണി തരാത്ത എന്തെകിലും പണി കൊടുക്കണം...
ഹോ.... നിന്റെ നേരത്തെ പറച്ചില് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് നീ എന്തോ വലിയ ഐഡിയ കൊണ്ടാ വന്നതെന്ന്...
ഇതിപ്പോ വിളിച്ചു ഇലയിട്ടിട്ടു ഊണില്ലാന്നു പറഞ്ഞപോലെ ആയി...
നീ വീണ്ടും എന്നെ ശശി ആക്കി ...
പാറു കലിപ്പിൽ പറഞ്ഞു
ഞാൻ പറഞ്ഞോ നിന്നോട് എന്റെ കൈയിൽ ഐഡിയ ഉണ്ടെന്നു (വാമി ) കലിപ്പിൽ പറഞ്ഞു.
ഓ... ഇപ്പോ എന്റെ ആയോ കുറ്റം.. പാറു മുഖം വീർപ്പിച്ചു കൊണ്ടു പറഞ്ഞു..
രണ്ടും കൂടി ഒന്ന് നിർത്തുവോ ഈ അടിയിടൽ
മാളു ഇടക്ക് കയറി പറഞ്ഞു..
എടാ... നിയൊക്കെ പറഞ്ഞ കാര്യങ്ങൾ ശരിയാണ്.. അവൾ നമുക്കെല്ലാവർക്കും ഒരു തലവേദനയാണ്.. അവൾക്കു പണി കൊടുക്കുമ്പോൾ വാമി പറഞ്ഞ പോലെ ഒരു കിടുകാച്ചി പണി കൊടുക്കണം.. അവളുടെ അമ്മയുടെ ഈ മറ്റുള്ളവരെ കുറ്റം പറയുന്ന വായ കുറച്ചു നേരെത്തെക്കെങ്കിലും പൂട്ടി വെപ്പിക്കണം.
അതല്ലേ വേണ്ടത്....guys...(ലിയ )
മ്മ് അത് തന്നെയാ വേണ്ടത് പാറുവും വാമിയും ലിയയുടെ കൈയിൽ ഹൈ - ഫൈ കൊടുത്തു കൊണ്ടു പറഞ്ഞു...
എടാ.. വാമി വേണ്ടടാ.... അപ്പ അറിഞ്ഞാൽ അത് പ്രശ്നം ആകും...(മാളു )
നീ പേടിക്കണ്ട വാമി... അവൾക്കുള്ള പണി നമുക്ക് കൊടുക്കാം... ആരും അറിയില്ല നമ്മളാണ് പണി കൊടുത്തതെന്നു...(ലിയ )
അതെങ്ങനെ?
നിന്റെ പ്ലാൻ എന്താ....
പറയെടാ.... (വാമി ) ത്രില്ലോടെ ചോദിച്ചു.
നീ.. അതിപ്പോൾ അറിയണ്ട.. സർപ്രൈസ്....മിക്കവാറും ഇന്ന് വൈകിട്ട് തന്നെ അതിന്റെ റിസൾട്ട് നിന്റെ അമ്മേടെ വായിന്നു കേൾക്കാം... (ലിയ)
സത്യമാണോ... എല്ലാവരും ഒരുമിച്ചു ലിയയോട് ചോദിച്ചു...
ആ.... അതേടാ.... സത്യമാ....
നീ അപ്പോൾ നേരത്തെ പണി കൊടുത്തിട്ടാണല്ലേ വന്നേ
ഗൊച്ചു ഗള്ളി വാമി അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..
ആഹ്ഹ്... വാ...മിമിമി...... വേദനിക്കുന്നു.... വിടെടി........ (ലിയ )
ഓ... സോറി...(വാമി )
പിന്നെ... വാമി... എനിക്ക് ഒരു കാര്യം പറയാനുണ്ടാരുന്നു..നിന്നോട് .(ലിയ )
മാളുവും പാറുവും അവരെ നോക്കി..
... നീനക്ക് എന്തേലും എന്നോട് പറയുന്നതിന് എന്തിനാടാ ഒരു മുഖവുരയുടെ ആവിശ്യം...അതും നമുക്കിടയിൽ
ഇത് അങ്ങനെ അല്ല വാമി.... (ലിയ )
പിന്നെ എന്താടാ.. നീ എന്നെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ ലിയ....
നമുക്ക് ഈ ആഴ്ച ക്ലാസ്സ് തീരും
അതെ തീരും...
അതിനിപ്പോ എന്താടാ...
പിന്നെ നിന്നെ കാണാൻ പറ്റില്ല....(ലിയ )
മ്മ്.. അതും ശരിയാണ്..
പിന്നെ നീ examinu അല്ലെ വരു....(ലിയ)
അതേടാ... ഞാൻ അപ്പോഴേ വരു... അല്ലാതെ വീട്ടിൽ നിന്നും എന്നെ വിടില്ല...
പിന്നെ നിന്റെ മാര്യേജ് അല്ലെ....അത് കഴിഞ്ഞു നമ്മൾ കണ്ടെന്നു കൂടി വരില്ല... ലിയയുടെ സ്വരം ഇടറി..
ശരിയാണെടാ... വാമി വിഷമത്തോടെ എല്ലാവരെയും നോക്കി..
മാളുവിന്റെയും പാറുവിന്റെയും കണ്ണുകൾ നിറഞ്ഞു..
ഈ കല്യാണം നമുക്ക് പൊളിച്ചാലോ (പാറു )
നോ...വേണ്ട ഇതാവും എന്റെ വിധി . നിങ്ങൾക്ക് എന്റെ കാര്യങ്ങൾ എല്ലാം അറിയാവുന്നതല്ലേ...അമ്മയും അച്ഛനും ഒരിക്കൽ കൂടി അപമാനത്താൽ തലകുനിച്ചു നിൽക്കുന്നത് എനിക്ക് ആലോചിക്കാനേ വയ്യ...
മ്മ്... നീ കഴിഞ്ഞ മാത്‍സ് ക്ലാസ്സിൽ എന്നോട് ഒരു കാര്യം ചോദിച്ചില്ലേ?
വാമി കുറച്ചു നിമിഷം ആലോചനയോടെ നിന്നിട്ട് ഓർത്തെടുത്തത് പോലെ ലിയയെ നോക്കി..
അവളുടെ കണ്ണുകൾ തിളങ്ങി..
നീ അന്വേഷിച്ചോ?
എന്തെകിലും അറിഞ്ഞോ? വാമി ആകാംഷയോടെ ചോദിച്ചു..
പാറുവും മാളുവും എന്താണെന്നുള്ള രീതിയിൽ തമ്മിൽ തമ്മിൽ നോക്കി എക്സ്പ്രേഷൻ ഇട്ടൂ കൊണ്ട് ലിയയെയും വാമിയെയും നോക്കി.
എന്റെ പള്ളിയിൽ പ്രയറിനു വരുന്ന ജിയ ചേച്ചിടെ കസിൻ ആണ് സിറിൽ ചാച്ചൻ...ഞങ്ങളുമായി അവരത്ര രസത്തിലല്ല... ഞാനും ജിയേച്ചിയും തമ്മിൽ മിണ്ടാറുണ്ട്.. ജസ്റ്റ് നീ പറഞ്ഞ കാര്യങ്ങൾ വെച്ച് അന്വേഷിച്ചപ്പോൾ കക്ഷി അതാണെന്ന് മനസ്സിലായി... ചിലപ്പോൾ ജിയേച്ചിയെ കണ്ടാൽ നിന്റെ ചേച്ചി എവിടെ ഉണ്ടെന്നു അറിയാൻ പറ്റും...(ലിയ )
എനിക്ക് ഒറ്റയ്ക്കങ്ങോട്ട് പോകാൻ പറ്റില്ല...
കാരണം എന്റെ മമ്മി അറിഞ്ഞാൽ എന്നെ കൊല്ലും...പിന്നെ ലാസ്റ്റ് നമുക്ക് എല്ലാവർക്കും പണി കിട്ടും...
ഞാൻ വീട് കാട്ടി തരാം..ഇതിപ്പോ നമ്മൾ എല്ലാരും കൂടി ഒരുമിച്ചാണെങ്കിൽ കാര്യം നടക്കും...
അതെങ്ങനെ നടക്കാനാ...നമ്മൾ വന്നാലും വാമി വരില്ല (പാറു )
ഇല്ലെടാ... എനിക്ക് എങ്ങോട്ടും വരാൻ ഒന്നും പറ്റില്ല വീട്ടിൽ നിന്നും വിടില്ല..
പിന്നെ എന്ത് ചെയ്യും.. (മാളു )
ഞങ്ങൾ മാത്രം പോയാൽ ശരിയാവില്ല (ലിയ )
നീ ഇല്ലാതെ ഞങ്ങൾ എങ്ങനെയാട(പാറു )
എന്നെ വിടില്ലടാ വീട്ടിൽ നിന്നും.. ദാ മാളുനോട് ചോദിച്ചു നോക്ക്...
ലിയ... അപ്പ അവളെ വിടില്ല.... നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലെ...(മാളു )
പിന്നെ ചേച്ചിയെ അന്വേഷിക്കാൻ പോവാണെന്നു പറഞ്ഞാൽ ഇപ്പോൾ ഉടനെ തന്നെ വിടും.അതും ഇവളുടെ അമ്മ..... നിയൊക്കെ ബുദ്ധിയില്ലാത്ത ജന്തുക്കൾ ആണോ?
ഒരു ദിവസത്തേക്ക് ആരും അറിയാതെ വന്നൂടെ നിനക്ക് (ലിയ )
എന്റെ കണ്ണാ.. വീട്ടിൽ അറിയാതെയോ?
നല്ല ചേലായി... അറിയാവുന്ന ആരെങ്കിലും കണ്ടിട്ട് വേണം വീട്ടിൽ അറിയാൻ... അമ്മേടെ കയ്യിൽ നിന്നും തല്ലുവാങ്ങിക്കൂട്ടനുള്ള ത്രാണി ഇല്ലെടി....എനിക്ക്...
അതുമല്ല എനിക്ക് പേടിയാണ്.. നീ പറഞ്ഞതോർത്തപോഴേ ദാ.....എന്റെ മുട്ട് വിറക്കുന്നു...
എടാ വാമി ഒരു ദിവസത്തേക്ക് ആരും അറിയില്ലെടി..
നിന്നെ വീട്ടിൽ നിന്നും ഇറക്കുന്ന കാര്യം ഞങ്ങൾ ഏറ്റു...
പ്ലീസ് വാമി.. എന്റെ പൊന്നല്ലേ...(ലിയ )
ശരിയാടാ വാമി.. നമുക്കൊന്ന് അന്വേഷിച്ചു നോക്കാം.. നീ എത്ര കാലമായിട്ട് ആഗ്രഹിക്കുന്നതാ... നിന്റെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഭൂമിയേച്ചിയെ കണ്ടെത്താൻ പറ്റിയില്ലെങ്കിലോ?..(പാറു )
അതേടാ.. വാമി.. കർത്താവായിട്ട് കാണിച്ചു തന്ന വഴിയാ ചിലപ്പോൾ ചേച്ചിയെ കോൺടാക്ട് ചെയ്യാൻ നമ്പർ വല്ലതും കിട്ടിയാലോ?(ലിയ )
വാമി എന്ത് പറയണമെന്നറിയാതെ നിന്നു...
മനസ്സ് പോകാൻ പറഞ്ഞെങ്കിലും... അവളുടെ പേടിയും ഭയവും അവളെ പിന്നിലേക്ക് വലിച്ചു കൊണ്ടിരുന്നു..
വാമി.... നീ വിഷമിക്കണ്ട ... ദൈവം നമുക്ക് ഒരു വഴി കാട്ടി തരും... (മാളു )
മ്മ്..
എടി..... Next monday നിന്റെ അമ്മ ക്ലസ്റ്റർ മീറ്റിംഗിന് പോവല്ലേ....
ഈവെനിംഗ് അല്ലെ വരൂ...(പാറു )
ആ.. അത് ശരിയാണല്ലോ... നീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ....നമുക്ക് അന്ന് മുങ്ങിയാലോ?(മാളു )
ആരും അറിയാത്തില്ലെടി .. നമുക്ക് രാവിലെ അല്ലെ ട്യൂഷൻ അത് 10 മണിക്ക് തീരില്ലേ...
മാളുവിന്റെ സജ്ജെക്ഷൻ എല്ലാവരും അംഗീകരിച്ചു...
വാമി ആലോചനയോടെ ഒന്ന് മൂളി..
അപ്പോൾ monday ഫിക്സ് ചെയ്യാം അല്ലെ...
ലിയ ചെറു ചിരിയോടെ പറഞ്ഞു...
ഇതേ സമയം ധൃതിയിൽ ഓഫീസിലെ ഫയൽസ് അടുക്കുന്ന തിരക്കിലായിരുന്നു അവൾ .ക്യാബിൻ ഫുള്ളും ക്ലീൻ ചെയ്തു ഒന്നുകൂടി ചെക്ക് ചെയ്തിട്ടവൾ ... അവളുടെ സീറ്റിലേക്ക് ചെന്നിരുന്നു ഫോൺ എടുത്തു കാൾ ചെയ്തു...
ഹലോ.. മഹിയേട്ട.... എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്...
അവൻ ഒന്ന് മൂളിക്കൊണ്ട് ചെറു ചിരിയോടെ കാൾ കട്ട് ചെയ്തു...
അവൾ എഴുന്നേറ്റു എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു..
ഒരു important news....ഉണ്ട്...
എല്ലാവരും ഇങ്ങോട്ട് ശ്രെദ്ധിച്ചാൽ നാളെ മുതൽ എല്ലാവരും ജോലിയിൽ കാണും അല്ലെങ്കിൽ നമ്മളിൽ പലരും വേറെ ജോബ് അന്വേഷിക്കേണ്ടി വരും.
അവളുടെ സംസാരം കേട്ടു.. കഥപറച്ചിലിലും കളിയും ചിരിയുമായി നിന്നവർ തലയുയർത്തി അവളെ നോക്കി...
നമ്മുടെ പഴയ CEO ആ devil ഇന്ന് മുതൽ ഇങ്ങോട്ട് കെട്ടിയെടുക്കുന്നുണ്ട്...
അതുകൊണ്ട് പരസ്പരം പാരവെക്കാതെ ഒന്നിച്ചു പോയാൽ നമുക്കെല്ലാവർക്കും സന്തോഷത്തോടെ ഇവിടെ തുടരാം...
നിങ്ങൾ എന്ത് പറയുന്നു.. ക്യൂട്ടീസ്..
ഡീൽ or നോ ഡീൽ..
ഡീൽ.. എല്ലാവരും ഒരുമിച്ചു പറഞ്ഞു..
ഹ്മ്മ്മ്... എന്നാൽ വേഗം അവരവരുടെ ക്യാബിനുകൾ ക്ലീൻ ചെയ്തോ ..
അങ്ങേർക്കു hygine വളരെ important ആണെന്നറിയാല്ലോ?
എല്ലാവരും ശര വേഗത്തിൽ ക്ലീനിങ് പരിപാടി തുടങ്ങി..
നിത്യ.... വിളികേട്ടയവൾ പതിയെ തിരിഞ്ഞു നോക്കി..
എന്താ... മീര ....
നീ ക്യാബിൻ ഒക്കെ ക്ലീൻ ചെയ്തോ...?
ആ ചെയ്തേടി....
ഇനി ആ devil.... എത്തിയാലും കൂടി മതി...
എന്റെ നിത്യ ഇത്തവണ മഹേഷ് സർ തന്നെയാണോ?
കൂടെ ഉള്ളത്.. അതോ ഇനി പുതിയ PA വല്ലതും ഉണ്ടോ കൂടെ?
ആർക്കറിയാം മഹിയേട്ടൻ ഒന്നും പറഞ്ഞില്ല..
ഇനിയിപ്പോ പഴയപോലെ നമുക്കൊന്ന് മിണ്ടാൻ കൂടി time കാണില്ല....
അതോർക്കുമ്പോഴാ വല്ലാത്ത ഒരു സങ്കടം...
അല്ലടാ നിത്യ..... ഇങ്ങേരു വീണ്ടും എന്തിനാ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്...
എന്റെ പൊന്ന് മീരേ... എനിക്ക് അതൊന്നും അറിയില്ല...
അങ്ങേരുടെ പ്ലാൻ എന്തോന്നാണ് എന്നൊന്നും...
അപ്പോഴേക്കും ഷാനു ഓടി വന്നു പറഞ്ഞു...
നിത്യ.. മീര... ആ നിങ്ങൾ ഇവിടെ കഥപറഞ്ഞു കിന്നാരിച്ചു നിക്കുവാണോ?
ആ devil താഴെ എത്തിയെടി...
അതിനു നീ എങ്ങോട്ടാടാ ഈ ഓടുന്നെ...
ഞാൻ എന്റെ സീറ്റിലേക്ക്...
അതിനു നിന്റെ സീറ്റ് 2nd ഫ്ലോറിൽ ആണല്ലോ?
ഹെന്റമ്മോ... അപ്പൊ ഇത്...2nd ഫ്ലോർ അല്ലെ..
അല്ലടാ.. ഇത് 4th ഫ്ലോർ ആണ്....
എന്റെ ശിവനെ... ഞാൻ പെട്ടു...
അങ്ങേര് എന്നെ അവിടെ കണ്ടില്ലെങ്കിൽ...
പോയെടി മീരേ.. എല്ലാം പോയി....
എന്റെ ജോലിയും കൂലിയും എല്ലാം പോയി...
അവൻ എങ്ങോട്ട് ഓടണമെന്നറിയാതെ നിന്നു...
എടി മീരേ അവൻ അവിടെ കിടക്കട്ടെ നീ പോടീ നിന്റെ സീറ്റിലേക്ക് അങ്ങേരു ഇപ്പോൾ എത്തും...
ശോ... ഇവന്റെ അടുത്ത് കാര്യം പറഞ്ഞു... ഞാൻ എന്റെ കഞ്ഞിയിൽ പാറ്റായിട്ടേനെ....
എടി എന്നെ കളഞ്ഞിട്ടു പോവാതെടി ...മീരേ..
പോടാപ്പാ.. എനിക്ക് എന്റെ ജോബ് ആണ് വലുത്...
അങ്ങോട്ട് മാറു ചെക്കാ...
വായിനോക്കി കറങ്ങി അടിച്ചു നടന്നപ്പം ഓർക്കണമാരുന്നു....
എടി .... നിത്യ.... നീയുടി... എന്റെ നെഞ്ചിൽ ആണി അടിക്കല്ലെടി... എന്നെ എങ്ങനെ എങ്കിലും എന്റെ സീറ്റിൽ എത്തിച്ചു താടി പ്ലീസ്...
അവൾ ഒന്ന് ആലോചിച്ചിട്ട് കുറച്ചു ഫയൽ ടേബിൾ നിന്നെടുത്ത് അവന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു വേഗം ഇതുമായി പോകാൻ നോക്കടാ ചെക്കാ...
തുടരും