രചന: ലക്ഷ്മിശ്രീനു
അല്ലു ഓഫീസിൽ എത്തുമ്പോൾ നേത്ര ഓഫീസിൽ എത്തിയിട്ടുണ്ട് അവൾ അവളുടെ വർക്ക് ചെയ്യുന്നുണ്ട് അവൻ വന്നപ്പോൾ എല്ലാ സ്റ്റാഫ്കളെയും പോലെ അവനെ വിഷ് ചെയ്തു അത്ര തന്ന...
ഉച്ചക്ക് ലഞ്ച് കഴിക്കാൻ പോയപ്പോളും അവനെ നോക്കാനോ സംസാരിക്കാനോ അവൾ പോയില്ല. ലഞ്ച് ബ്രേക്ക് കഴിഞ്ഞു അവൾ അവളുടെ സീറ്റിൽ വന്നിരിക്കുമ്പോൾ ആയിരുന്നു അവളുടെ ഫോണിലേക്ക് കുറച്ചു മിസ്സ് കാൾ കണ്ടത് പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് അവൾ അത് തിരിച്ചു വിളിക്കാൻ പോയില്ല..
വൈകുന്നേരം ഇറങ്ങാൻ ടൈം ആണ് വീണ്ടും അവൾക്ക് കാൾ വന്നത് അവൾ കോൾ എടുത്തു സംസാരിച്ചു നിൽക്കുമ്പോ ആണ് അല്ലു അവിടെ വന്നത്. അവൾ ഫോണിൽ സന്തോഷത്തോടെ സംസാരിക്കുന്നത് കണ്ടത് അവൻ അവളെ ഒന്ന് നോക്കിയിട്ട് കാർ എടുത്തു പോയി.
നേത്രയേ വിളിച്ചത് ഐശ്വര്യ ആയിരുന്നു. ആദ്യം കുറെ സോറി പറഞ്ഞു പിന്നെ കല്യാണം കഴിഞ്ഞു എന്നും നാട്ടിൽ ഉടനെ വരും എന്നും ഒക്കെ പറഞ്ഞു. നേത്രയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നല്ലോ ഐശ്വര്യ പോരാത്തതിന് സ്വന്തം ഭർത്താവിനെ തേച്ചു പോയത് ഐശ്വര്യ ആണെന്ന് നേത്രക്ക് അറിയില്ല താൻ കൊടുത്തകത്തുകളിലൂടെ ആണ് അവൻ അവളെ ഇഷ്ടപെട്ടത് എന്നും നേത്രക്ക് അറിയില്ല. അതുകൊണ്ട് തന്നെ നേത്ര കൂട്ടുകാരിയെ ഉടനെ കാണാൻ പറ്റുന്ന സന്തോഷത്തിൽ ആയിരുന്നു......
നേത്ര അവളുടെ സ്കൂട്ടി എടുക്കാൻ പോയപ്പോൾ അല്ലുന്റെ കാർ അവിടെ ഇല്ലായിരുന്നു അപ്പോൾ അവൻ തിരിച്ചു പോയി എന്ന് അവൾക്ക് മനസ്സിലായി. നേത്ര പതിവിന് വിപരീതമായി നേരെ ആദിയുടെ അടുത്തേക്ക് പോയി അവനെ കണ്ടു സംസാരിച്ചു ഒക്കെ ഇരുന്നു ഐശ്വര്യ വരുന്ന കാര്യം ഒക്കെ പറഞ്ഞു കുറച്ചു വൈകി ആണ് വീട്ടിലേക്ക് പോയത്.
ഈ സമയം അല്ലു നേത്രയെ കാണാതെ ചെറിയ ടെൻഷനോടെ ഇരിക്കുവായിരുന്നു കാരണം അവൾക്ക് നേരെ ശത്രുക്കൾ ഉണ്ട് എന്ന് അവളുടെ അച്ഛൻ പറഞ്ഞത് അവന് ഓർമ്മ വന്നു.
അവൻ അവളെ തിരക്കി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് അവൾ വരുന്നത്. അവനെ കണ്ടു എങ്കിലും കാണാത്ത പോലെ അവൾ കയറി പോയി. അവൻ ആശ്വാസത്തോടെ അകത്തേക്ക് പോകുമ്പോൾ അവൾ വീട്ടുകാരോട് കത്തി വച്ചു ചായ കുടിക്കുന്നുണ്ട് അവൻ എല്ലാവരെയും ഒന്ന് നോക്കി മുറിയിലേക്ക് പോയി...
എന്ത് പറ്റി മോളെ അല്ലു ഇന്നലെ മുതൽ ആകെ മൂടികെട്ടിയ പോലെ....
അറിയില്ല അച്ഛ എന്തെങ്കിലും ബിസിനസ് ഇഷ്യു ആകും....
മോള് എന്താ അത്യാവശ്യം ആയിട്ട് ആദിയെ കാണാൻ പോയെ... അപ്പച്ചി
ഒന്നുല്ല അപ്പച്ചി..... വെറുതെ ഇറങ്ങിയപ്പോൾ അങ്ങോട്ട് പോകാൻ തോന്നി പോയി പിന്നെ അമിയോട് കത്തി വച്ചു സമയം പോയത് അറിഞ്ഞില്ല.....നേത്ര ചിരിയോടെ പറഞ്ഞു.
മോള് പോയി വേഷം ഒക്കെ മാറ്റി വാ...
ശരി അമ്മ....
നേത്ര മുകളിലേക്ക് പോകുമ്പോൾ തന്നെ കണ്ടു ബെഡിൽ ഇരുന്നു എന്തോ ആലോചിച്ചു കൂട്ടുന്ന അല്ലുനെ അവൾ അവനെ ശല്യം ചെയ്യാൻ പോയില്ല...
അവൾ ബാഗ് കൊണ്ട് വച്ചു ഫോൺ എടുത്തു ചാർജ് ഇട്ട് ഫ്രഷ് ആകാൻ ഉള്ള ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കയറി.
ഇവൾക്ക് എന്താ എന്നോട് ഒന്ന് മിണ്ടിയാൽ ഞാൻ എന്ന ഒരാൾ ഇവിടെ ഇല്ലാത്ത പോലെ ആണല്ലോ നടത്തം.ആത്മ.
കുറച്ചു കഴിഞ്ഞു അവൾ ഇറങ്ങി വരുമ്പോൾ അവൻ അതെ ഇരുപ്പ് തന്നെ ആണ്..
നേത്ര...... അവൾ ഒന്ന് നോക്കി അവനെ അല്ലാതെ വേറെ ഒന്നും മിണ്ടിയില്ല.
നിനക്ക് വരാൻ വൈകും എങ്കിൽ വിളിച്ചു പറഞ്ഞൂടെ....അല്ലു കുറച്ചു നീരസത്തിൽ ആയിരുന്നു ചോദ്യം.
ഞാൻ എല്ലാകാര്യവും കാര്യ കാരണം വിളിച്ചു പറയണം എന്ന് നിർബന്ധം ഉണ്ടോ. നിങ്ങൾ പോകുന്നതും വരുന്നതും പറഞ്ഞിട്ട് അല്ലല്ലോ പോരാത്തതിന് വിളിച്ച ഫോൺ പോലും എടുക്കില്ല. അതുകൊണ്ട് എന്നോട് കൂടുതൽ ചോദ്യം ചെയ്യൽ വേണ്ട......
അല്ലുന് ദേഷ്യം വരാൻ തുടങ്ങി.
നീ എന്റെ ഭാര്യ ആണെന്ന് മറക്കണ്ട എനിക്ക് നിന്റെ കാര്യത്തിൽ കുറച്ചു ഉത്തരവാദിത്വം ഉണ്ട്......പുച്ഛത്തിൽ ഉള്ള ഒരു ചിരി ആയിരുന്നു അതിന് മറുപടി.
ഭാര്യ..... മ്മ് ആയിക്കോട്ടെ അപ്പോൾ ഒരു കാര്യം ഈ ഭാര്യ പറയാം. തത്കാലം നിങ്ങടെ മനസ്സമാധാനം കളയാനും ബുദ്ധിമുട്ടിക്കാനും ഒന്നും എനിക്ക് താല്പര്യം ഇല്ല അതുകൊണ്ട് എനിക്ക് ഡിവോഴ്സ് വേണം........അല്ലു ഞെട്ടി അവളെ നോക്കി.അവൻ ദേഷ്യത്തിൽ അവളുടെ കവിളിൽ കുത്തിപിടിച്ചു.
എന്താ ഡി @*&#&*^നിനക്ക് തട്ടി കളിക്കാൻ ഉള്ള പന്ത് ആണോ ഞാൻ.... നീ എന്റെ കൈയിൽ നിന്ന് ഡിവോഴ്സ് കിട്ടും എന്ന് പ്രതീക്ഷിക്കണ്ട തരില്ല ഞാൻ.....അവൻ അവളെ ബെഡിലേക്ക് പിടിച്ചു തള്ളി ദേഷ്യത്തിൽ ഇറങ്ങി പോയി.
നേത്ര ഒരു ചിരിയോടെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.
നിങ്ങൾക്ക് എന്തൊക്കെയൊ പ്രശ്നം ഉണ്ട് അത് ഒന്ന് എന്നോട് പറഞ്ഞ എന്താ അത് പറയിക്കാൻ ഞാൻ ഇത് അല്ല ഇതിനപ്പുറവും ചെയ്യും....ആത്മ.
പിന്നെ ഉള്ള രണ്ടു ദിവസം നേത്ര അല്ലുനോട് ഒന്നും സംസാരിക്കാൻ പോയില്ല അവനായി തന്നെ പറയുന്നെങ്കിൽ പറയട്ടെ എന്ന് കരുതി. മൂന്നാമത്തെ ദിവസം നേത്ര ആദിയുടെയും ആമിയുടെയും കൂടെ നില്കാൻ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു.
മുറ്റത്തു ഒരു കാർ വന്നു നിന്നത്.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
(നമുക്ക് പാസ്റ്റ് പ്രസന്റ് മിക്സ് ആയി പോകാം )
അല്ലു കഴിച്ചു തിരിച്ചു വരുമ്പോൾ നേത്ര പോകാൻ തുടങ്ങുവായിരുന്നു. അവനോട് പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി. അവൾ പോയതും അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ആ ചിരിയോടെ അവൾ പോകുന്ന വഴിയേ ഗ്ലാസ്സിലൂടെ നോക്കി.
അപ്പോഴാണ് അവളെ കൂട്ടാൻ അഗ്നി വരുന്നതും അവൻ അവൾക്ക് കയറാൻ ഡോർ തുറന്നു കൊടുക്കുന്നതും അവളെ ശ്രദ്ധിച്ചു കയറ്റുന്നതും ഒക്കെ കണ്ടത്.
അപ്പോഴാണ് അവിടെ സച്ചു വരുന്നത്. സച്ചു അവളുടെ അടുത്തേക്ക് പോയി സംസാരിക്കാൻ തുടങ്ങുമ്പോൾ അവൾ തൊഴുതു ഒക്കെ എന്തോ പറയുന്നുണ്ട് അവസാനം അഗ്നി സച്ചുനെ പിടിച്ചു മാറ്റിയിട്ട് വണ്ടി എടുത്തു പോയി.
അത് കണ്ടതും അല്ലുന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു അവിടെ ദേഷ്യം നിറഞ്ഞു.
എന്തിന ഏട്ടാ അവനോട് ചൂട് ആയത് അവൻ അതിന് ഒന്നും ചെയ്തില്ലലോ.
അന്ന് അവനും അവിടെ ഉണ്ടായിരുന്നല്ലോ അന്ന് അവനും നിന്നേ കുറ്റക്കാരി ആക്കി അല്ലെ വിട്ടത് അത് കൊണ്ട് കൂടുതൽ അടുപ്പം ഒന്നും വേണ്ട.....അഗ്നിക്ക് ദേഷ്യം വരാൻ തുടങ്ങി.
അപ്പുവേട്ട അവർക്ക് അന്ന് സത്യം.....
വേണ്ട കുഞ്ഞി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട. നിനക്ക് വേണ്ടി മാത്രം ആണ് ഇന്നും ഞാൻ നിന്റെ ഭർത്താവ് എന്ന് പറയുന്ന അലോക്കിനോട് ഒന്നും മിണ്ടാതെ ക്ഷമയോടെ ഇരിക്കുന്നത് അന്ന് നിന്നേ പോലും അവന് വിശ്വാസം ഇല്ലായിരുന്നു ഇന്നും അങ്ങനെ തന്നെ ആകും......അത് പറയുമ്പോ അഗ്നിയുടെ സ്വരത്തിൽ പുച്ഛം ഉണ്ടായിരുന്നു അത് മനസ്സിലായപ്പോൾ നേത്ര പിന്നെ ഒന്നും മിണ്ടാൻ പോയില്ല.
പെട്ടന്ന് ആണ് അഗ്നിയുടെ ഫോൺ റിങ് ചെയ്തത്. നേത്ര ഫോൺ എടുത്തു നോക്കട്ടെ പേര് കണ്ടു അവൾക്ക് ചിരി വന്നു.
അപ്പുവേട്ട ശത്രു വിളിക്കുന്നു....അഗ്നിദേഷ്യത്തിൽ നേത്രയേ ഒന്ന് നോക്കി.
അപ്പു വണ്ടി സൈഡിൽ ഒതുക്കി കാൾ എടുത്തു.
ഹലോ മിസ്റ്റർ അഗ്നിദേവ് സുഖല്ലേ.....
പിന്നെ നല്ല സുഖം ഉണ്ട് എന്തേ നിനക്ക് കുറച്ചു വേണോ....
അതിന് സമയം ആയോ അഗ്നിയേട്ടാ....
നിനക്ക് എന്താ ഡി മൈ %@₹.... എന്തിന എന്നേ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യുന്നേ.....
ഞാൻ പറഞ്ഞല്ലോ എനിക്ക് നിങ്ങളെ ഇഷ്ടം ആണ് എന്ന്. ഒന്ന് വന്നു വിളിച്ച മതി ഞാൻ എപ്പോ ഇറങ്ങി വന്നു എന്ന് ചോദിച്ച മതി......
എന്തിന കുടുംബക്കാർ എല്ലാവരും ചേർന്നു എടുത്ത പ്ലാൻ ആണോ ഇത്. അതോ നീ ഒറ്റക്കോ. നിന്റെ വീട്ടിലുള്ള എല്ലാവരും ചേർന്നു ഒരു തീരുമാനം എടുത്തത് ആണ് ഞാൻ പതിനാല് ദിവസം ജയിലിലും എന്റെ അനിയത്തി ഇപ്പൊ എന്റെ കൂടെയും ഇരിക്കുന്നത്. ഇനി നിന്നെ ഞാൻ തട്ടി കൊണ്ട് പോയി എന്ന് പറഞ്ഞു പരത്താൻ ആണോ അതോ പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസ് ഉണ്ടാക്കാൻ ആണോ ഈ പ്രേമ നാടകം....... അഗ്നിദേഷ്യം കൊണ്ട് വിറക്കുകആയിരുന്നു.
ഞാ.... ഞാൻ അങ്ങനെ ഒന്നും...
വേണ്ട നീ കൂടുതൽ ഒന്നും പറയണ്ട നിന്റെ കുടുംബത്തിൽ ഉള്ള ഒന്നിനെയും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല.......
അഗ്നിയേട്ടാ.... ഞാൻ ഒന്ന് പറഞ്ഞോട്ടെ. ഞാൻ ശെരിക്കും നിങ്ങളെ....
വച്ചിട്ട് പോടീ *&₹%%# ഇനി എന്റെ ഫോണിലേക്ക് വിളിച്ച ഞാൻ നിന്റെ വീട്ടിലേക്ക് ഒരു വരവ് വരും അതോടെ നിന്റെ സൂക്കേട് തീരും.....
അഗ്നിദേഷ്യത്തിൽ കാൾ കട്ട് ചെയ്തു കുറച്ചു നേരം കണ്ണടച്ചു ഇരുന്നു. പിന്നെ കണ്ണുകൾ തുറന്നു നേത്രയെ ഒന്ന് നോക്കിയിട്ട് വണ്ടി എടുത്തു പോയി...
വീട്ടിൽ എത്തുമ്പോൾ അഗ്നി അവളെ ഇറക്കി എങ്ങോട്ടോ പോയി.
അഗ്നി നേരെ പോയത് അവന്റെ കമ്പനിയിലേക്ക് ആയിരുന്നു.......ദേഷ്യത്തിൽ അകത്തേക്ക് പോകുന്ന അഗ്നിയെ സ്റ്റാഫ് എല്ലാം ഒരു പേടിയോടെ ആണ് നോക്കിയത്.
ക്യാബിനിൽ കയറി അവൻ സീറ്റിൽ തലചായ്ച്ചു ഇരുന്നു.
അവന്റെ മനസ്സിലേക്ക് സായുന്റെ മുഖം തെളിഞ്ഞു വന്നു പെട്ടന്ന് തന്നെ അവൻ ദേഷ്യത്തിൽ തല കുടഞ്ഞു.
ഇല്ല ആ വീട്ടിൽ ഉള്ള എല്ലാം കണക്കാ വിശ്വസിക്കാൻ പാടില്ല ഒന്നിനെയും.
തുടരും.....