പയസ്വിനി ഭാഗം 9 വായിക്കൂ...

Valappottukal




രചന: ബിജി

അഡ്മിനിസ്ട്രേഷൻ വിങ്ങിലേക്ക് ലൂർദ്ധിനൊപ്പം ചെന്നപ്പോൾ വാമ് വെൽക്കണമാണ് ലഭിച്ചത് ....

ആർമിയിൽ ഹൈ റെപ്യൂട്ടേഷൻ പൊസിഷനിൽ ഇരിക്കുന്ന ആൾ ....
ഇൻഡ്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ....

മേജർ ഐവാൻ ലൂർദ്ധ്.....



യുണിവേഴ്സിറ്റി ഹെഡ്ഡും അഡ്മിനിസ്ട്രേറ്റ് ഓഫീസേഴ്സും ... കോർഡിനേറ്റേഴും ഫാക്കൻട്ടീസൊക്കെ

ആദരവോടെയും അഭിമാനത്തോടെയും ആണ് ലൂർദ്ധിനെ സ്വീകരിച്ചത് .....
അങ്ങേരോടുള്ള പരിഗണന എനിക്കും ലഭിച്ചു.....

Investigative journalism..

ഡിപ്പാർട്ട്മെന്റിലേക്ക് നടക്കുന്ന സമയം .... ലൂർദ്ധ് എന്റെ കൈയ്യിൽ പിടിച്ചു .....

"ഞങ്ങളൊപ്പം ഉണ്ട് .....ഞാനുണ്ട് എല്ലാവരും കൂടെയുണ്ട് ....."

" strive for your goal......

Let your vision benefit the world ....

ആ നിമിഷം ഞാനവനെ hug ചെയ്തു .....
അവനെന്റെ പുറത്ത് തട്ടിയപ്പോ ....
ആ സമയം അവന്റെ സ്വാന്തനം എന്റെ മനസ്സിന് ആവശ്യമായിന്നു .....

ആ സമയം കൊണ്ട് ... കുറേ സ്റ്റുഡന്റ്സ് ഞങ്ങൾക്ക് അരികിലിലേക്ക് വന്നു .....

സെലിബ്രിറ്റി കൂടെയുണ്ടല്ലോ .....
എല്ലാവരോടും ചിരിയോടെ സംസാരിക്കുന്നവനോട്  കണ്ണു കൊണ്ട് യാത്ര പറഞ്ഞ് ....
ഞാനെന്റെ ക്ലാസിലേക്ക് കാലെടുത്ത് വച്ചു .....

തൂലിക പടവാളാക്കിയ അതികായൻമായ വിഹരിക്കുന്ന ലോകത്തേക്ക് ഞാനും .....

ഫസ്റ്റ് ഡേ ഇന്ററാക്ഷനും .... കമ്യൂണിക്കേഷൻ റിലേറ്റഡ് ടാസ്കുകളുമായി കഴിഞ്ഞു ....
ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കോഴ്സിനുണ്ട് .....
മലയാളീസ് ഉണ്ടെന്ന് തോന്നുന്നു ....
ലൂർദ്ധിന്റെ ഒപ്പം കണ്ടതുകൊണ്ട് ചിലർക്ക് അവൻ തന്റെ ആരാണെന്ന്.. അറിയണം ....

സ്വന്തമെന്ത് തോന്നിയ ഒരാളുടെ സ്വന്തമെന്ന് പറഞ്ഞ് ഒഴിഞ്ഞു ....

നാളെ ഓപ്പൺ ഫോറം ഉണ്ടെന്ന് ആരോ പറയുന്നു .....

ഇനി അതെന്താണാവോ ....

അതും ആലോചിച്ച് ക്ലാസ് കഴിഞ്ഞതും പുറത്തേക്കിറങ്ങി--...


ക്യാമ്പസ് ഇഷ്ടപ്പെട്ടു .....


എൻട്രൻസിലെത്തിയതും ..... 
ലൂർദ്ധ് ......

സ്ഥിരം പ്രതീക്ഷിക്കാവുന്ന കുറേ ചോദ്യങ്ങൾ .....

ക്ലാസ് ഇഷ്ടപ്പെട്ടോ ....
എല്ലാവരുമായി പരിചയം ആയോ ....
ബ്ലാ .. ബ്ലാ ...ബ്ലാ ....

ഞാൻ തലയാട്ടിക്കൊണ്ടിരുന്നു .....

ലൂർദ്ധ് എനിക്ക് ഹോസ്റ്റലിലേക്ക് മാറണം .....
എനിക്ക് പഠിക്കാനൊക്കെ അതാണ് സൗകര്യം .....

അവനൊന്നും മിണ്ടിയില്ല .....

ഇതിനോടൊക്കെ വെറുതെ വായിട്ടലച്ചു .....

മുഖം വീർപ്പിച്ച് അവളിരുന്നു .....

പയസിയെ ബംഗ്ലാവിൽ ഇറക്കി .....

ലൂർദ്ധ് വണ്ടിയുമായി പോയി ...

അകത്തേക്ക് കയറിയതും ....
രാവിലെ കണ്ട സുന്ദരി കൊച്ച് ....

ഹായ് ...
അവൾ പയസിയെ കാര്യമായി വിഷ് ചെയ്തു ....

പയസിയും പുഞ്ചിരിച്ചു .....

സംസാരിച്ചു തുടങ്ങിയപ്പോ മനസ്സിലായി .... ഭയങ്കര ജെൽ ആണെന്ന് .....
പെട്ടെന്ന് നമ്മളിലേക്ക് ഇഴുകിച്ചേരുന്ന ക്യാരക്ടർ .....

ഏബൽ .....
ലൂർദ്ധിന്റെ ചൈൽഡ് ഹുഡ് ഫ്രെണ്ടാണ് .....
അത് ലറ്റ് ആണ് .....
നീന്തൽ താരം .....
ഇൻഡ്യയുടെ മറ്റൊരു പ്രതീക്ഷ .....
വെറുതെയല്ല കാലത്തെ കസർത്ത് ......

ഏബലിനോടു സംസാരിച്ചിരിക്കുമ്പോഴും ......
മണിയപ്പനു കൊടുക്കേണ്ട കാശും ചേച്ചിയുടെ സർജറിയും ..... കൂടുംബശ്രീയിൽ അടയ്ക്കേണ്ട ലോണിന്റെ അടവും ....
മനസ്സിനെ ഞെരുക്കുന്നുണ്ട് ....
ഇവിടുന്ന് മറ്റൊരിടത്തേക്ക് മാറണം ....

കിട്ടുന്ന സമയത്ത് എന്തെങ്കിലും ജോലിക്ക് പോകണം .....

എല്ലാവരേയും എപ്പോഴും ബുദ്ധിമുട്ടിക്കാനും മനസ്സ് അനുവദിക്കുന്നില്ല ......

ആലോചിച്ച് നെറ്റിയിൽ കൈ താങ്ങി ഇരുന്നു പോയി .....
കുറച്ചു നേരത്തിനു ശേഷം ഉയർന്ന് നോക്കിയപ്പോ ഏബൽ ഉറ്റുനോക്കൂന്നുണ്ട് ....

"ഒരു ദിവസത്തെ പരിചയത്തിൽ പയസ്വിനിക്ക് എന്നെ ആത്മാർത്ഥ സുഹൃത്തായി കാണാൻ പ്രയാസം ആണെന്നറിയാം ....
പക്ഷേ നീയെനിക്ക് ആരൊക്കെയോ ആണെന്നു തോന്നിപ്പോകുന്നു .....
ഏബൽ എന്റെ കൈ പിടിച്ച് അടുത്തേക്ക് ചേർത്ത് നിർത്തിയിട്ടാ പറയുന്നേ.....

ഏബൽ ഒരിക്കൽ നിന്നോട് ഞാൻ പറയുമായിരിക്കും ....
ഇപ്പോ എനിക്ക് വേണ്ടത് കോളേജിനടുത്തായി ഒരു താമസ സൗകര്യവും ... എന്തെങ്കിലും പാർട്ട് ടൈം ജോബും ആണ് .....

ഏബൽ ഒന്നും മിണ്ടിയില്ല .....

മറ്റെന്തൊക്കെയോ സംസാരിച്ചിരുന്നു ......

ഇതിനിടയിൽ ചേച്ചിയെ വീഡിയോ കോൾ ചെയ്തു ...
ആള് ഹാപ്പി ആണ് അത്രയും അറിഞ്ഞാ മതി ......
ഏബലും ചേച്ചിയോട് സംസാരിക്കുന്നുണ്ടായിരുന്നു ....

എഞ്ചുവടിയെ സ്ക്രീനിൽ കണ്ടതും മുഖം വീർപ്പിച്ചു ....

ചിലര് ഡൽഹിയിൽ പോയതും ഭയങ്കര ജാഡ ആയെന്ന് ....

.. അതു കൂടി കേട്ടതും ഫോൺ ഏബലിന്റെ കൈയ്യിൽ കൊടുത്തു ....

അവളോടാണ് സംസാശമെങ്കിലും എന്നെ റോസ്റ്റ് ചെയ്യലാ മൂപ്പിലാന്റെ ലക്ഷ്യം ....

ഞാനൊന്ന് മിണ്ടാൻ വേണ്ടി ....
ഫോൺ കട്ടു ചെയ്യുവാ .... ഇപ്പം ചെയ്യും എന്ന് നൂറാവർത്തി പറഞ്ഞു കാണും ....

പിന്നെ അവസാനത്തെ അയുധം എടുത്തിട്ടുണ്ട് ആള്

ഇപ്പോ നീ മിണ്ടിയില്ലേൽ ... ഇനി വിളിക്കുമ്പോ ഞാൻ ഉണ്ടായില്ലേലോ .....

അതു കേട്ടതും ...
ഏബലിന്റെ കൈയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച പോലെ വാങ്ങി ...

കുറേ കരഞ്ഞു .... ഇനി മേലാൽ ഇങ്ങനെ പറയല്ലേന്ന് പറഞ്ഞു .... എനിക്ക് എന്നും കാണണം .... ഞാനീ ലോകത്ത് വല്ലതുമൊക്കെ ആയാൽ എനിക്ക് ഓടി വന്ന് പറയണ്ടേതാ....എന്റെ ... എന്റെ ... എഞ്ചുവടി ഇല്ലേൽ ഞാൻ ഒന്നും ഒന്നും ആകില്ലെന്ന് ... എന്റെ കൂടെ എന്നും കാണുമെന്ന് പറയ്.....

നീയൊരു പൊട്ടി ആണല്ലോ കൊച്ചേ.....

നിന്നെ വിട്ട് എവിടെ പോകാനാ കുഞ്ഞേ .....

നിന്റെ ശത്രുവിനോടു പറഞ്ഞേക്കാം 
കൊച്ചിന്റടുത്ത് വലിയ വിളച്ചിലെടുക്കല്ലേന്ന് .... 

അതു കേട്ടതും ഒരു ചിരി വന്നു ....

നേരേ നോക്കിയതും ചിരി നിന്നു ....
ശത്രു ഇതൊക്കെ കേട്ട് ആസ്വദിച്ച് ഗ്രീൻ ടീ കുടിക്കുകയാണ് .....

ഏബൽ ചുണ്ട് കടിച്ച് പിടിച്ച് ചിരി അടക്കുന്നു .....

കോൾ കട്ടായ അതേ സമയം അടുത്ത കോൾ വന്നു ....


ഡോക്ടറാണ് .....

ഓൺലൈനിൽ കണ്ടതുകൊണ്ട് വിളിക്കുന്നതാവും ....

കാഷ്വലായി സുഖ വിവരമൊക്കെ അന്വേഷിക്കുന്നുണ്ട് .....

ഞാനും മറുപടി കൊടുത്തു കോൾ അവസാനിപ്പിച്ചു ....

പതിയെ അവിടിരിക്കുന്ന രണ്ടിനേം നോക്കാതെ അവിടുന്ന് വലിഞ്ഞു .....

രാത്രി ആയപ്പോഴേക്കും തണുപ്പ് അധീകരിച്ചു ....

ഏബൽ വന്നു വിളിച്ചപ്പോൾ താഴേക്ക് ഇറങ്ങി ചെന്നു....
പയസി വിറയ്ക്കുന്നത് കണ്ടിട്ട് അവൾ സ്വെറ്റർ ഇടാൻ കൊടുത്തു ....

വിറക് കൂട്ടിയിട്ട് കത്തിക്കുന്നിടത്തേക്കാണ് ഏബൽ അവളെ കൂട്ടിയിട്ട് പോയത് ...

ലൂർദ്ധും അവിടെ ഒരു സോഫയിൽ ചാരി കിടപ്പുണ്ട് ......

കെങ്കേമം....
കൂപ്പി... ടച്ചിങ്‌സിന് ....നട്സ്
ബലേ ... ഭേഷ് ....

പട്ടാളം കൊള്ളാല്ലോ ....

ഒരുത്തി അപ്പോഴേക്കും ഏതോ പാട്ട് പ്ലേ ചെയ്തു .....

"എനിക്കൊരു നിലാവിന്റെ സ്നേഹം മതി
മുളംകാടിന്റെ പാട്ടും കുളിരും മതി "

അമ്മച്ചിയേ ....
ഞാൻ ഞെട്ടി .....

എന്റെ ഫോണിൽ നിന്നാണ് .....
ഞാനെപ്പോഴോ പാടിയത് മുത്ത് റെക്കേർഡ് ചെയ്തതാണ് .....

മുത്തിനെ ഇപ്പോ കിട്ടിയാ ഞെക്കി കൊന്നേനേ.....

ലൂർദ്ധ് മിഴിച്ച് നോക്കുന്നുണ്ട് ....

ഞാൻ ഫോൺ ചാടി വാങ്ങിച്ചു ....
ഓഫ് ആക്കി .....

ഏബലിനെ ഞാൻ നോക്കി പേടിപ്പിക്കുന്നുണ്ട് ....
ആ സാധനത്തിന് എവിടെ ഏല്ക്കാൻ .....

അടുത്ത ആവശ്യമായി തുടങ്ങിയിട്ടുണ്ട് ....

അവർക്കിപ്പോ എന്റെ പാട്ടുകേൾക്കണം

കാലുപിടിത്തം വരെ തുടങ്ങി .....
അവസാനം ഒരു വരി പാടാമെന്ന് സമ്മതിച്ച് കൊടുക്കേണ്ടി വന്നു .....

"എനിക്കൊരു നിലാവിന്റെ സ്നേഹം മതി
മുളംകാടിന്റെ പാട്ടും കുളിരും മതി 
ഒരു മണ്‍ചിരാതിന്റെ ആത്മദുഖങ്ങളും ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതി
എനിക്കൊരു നിലാവിന്റെ സ്നേഹം മതി ......."

ലൂർദ്‌ധും ഏബലും ആസ്വദിച്ച് ഇരിക്കുന്നുണ്ട് -...

                      തുടരും
                      

എനിക്കിഷ്ടമുള്ള പാട്ടിലെ വരികൾ .....
അപ്പോ ബാക്കി നാളെ .....

വലിയ റിവ്യു ഉണ്ടാവണം .....
To Top