മൗനനൊമ്പരം, അവസാന ഭാഗം

Valappottukal


രചന: ഉണ്ണി കെ പാർത്ഥൻ

"ഹരന്റെ ഉപദ്രവം ഉണ്ടാകില്ല എന്ന് ഞാൻ ഉറപ്പ് തരാം..
അതല്ലേ..
കേസിന്റെ കൂടെ പോകാൻ ആണ് തീരുമാനമെങ്കിൽ വരുന്ന ഭവിഷത്തുക്കളെ കുറിച്ച് മുന്നേ കൂട്ടി നമ്മൾ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ പ്രാപ്തമാക്കണം..
എത്രയൊക്കെ പറഞ്ഞാലും..
കൊറേ കഴിയുമ്പോൾ നിങ്ങൾ മാത്രമാകും..
എല്ലാരും കൈ ഒഴിയും...

എന്റെ അമ്മുവിന്റെ സ്ഥാനത്ത് നിന്നു കൊണ്ടാണ് ഞാൻ മോളേ കാണുന്നത്..
അതിന്റെ സ്നേഹം ഉള്ളിൽ നിറഞ്ഞു നില്കുന്നത് കൊണ്ടാണ് പറയുന്നത്..
തീരുമാനം ഇനി നിങ്ങളുടെ ആണ്.. "
വരുൺ ഇരുവരെയും മാറി മാറി നോക്കി...
********************************************
"സത്യത്തിൽ ഇങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടു ശ്രീമയി എന്താണ് പരാതി ഇല്ല എന്ന് പോലീസിന് എഴുതി കൊടുത്തത്..
നാളേ കുറ്റം ചെയ്യാൻ മറ്റുള്ളവർക്ക് പ്രചോദനമാവില്ലേ ഇങ്ങനെയുള്ള ഒഴിഞ്ഞു മാറൽ..
മാത്രമല്ല തന്നേ പോലുള്ള ചെറുപ്പക്കാരിൽ നിന്നും സമൂഹം ഇങ്ങനെയുള്ള തീരുമാനങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം.."
മലയാളം മീഡിയയുടെ അവതാരികയുടെ ചോദ്യം കേട്ട് ശ്രീമയി ഒന്ന് ചിരിച്ചു..

"മാഡം..
ലോകം മൊത്തം ഇപ്പൊ മാഡത്തിന്റെ ഈ വാക്കുകൾ കേട്ടു..
മറ്റുള്ളവർക്ക് തെറ്റ് ചെയ്യാൻ ആണ് എന്റെ പ്രവർത്തി കൊണ്ടു പ്രചോദനമാവുക എന്നുള്ള താങ്കളുടെ കാഴ്ച്ചപ്പാടിനോട്‌ ഞാൻ യോജിക്കുന്നില്ല.."
മീഡിയ റൂമിൽ തനിക്ക് അഭിമുഖമായി ഇരിക്കുന്ന ക്യാമറകളിലേക്കും പിന്നെ അവതരിക രശ്മിയിലേക്കും നോട്ടം മാറ്റി കൊണ്ടു ശ്രീമയി പറഞ്ഞു..

"നാട്ടിൽ ഇപ്പൊ കേൾക്കുന്ന കൊറേ വാർത്തകൾ ഉണ്ട് എന്നേ പറ്റി..
ബാംഗ്ലൂർ അഴിഞ്ഞാടി നടക്കുന്ന ഞാൻ കേരളത്തിൽ വന്നപ്പോൾ പോലീസിനെ സ്റ്റേഷനിൽ കേറി തല്ലി..
അതിനു കൂട്ടു നിന്നത് കാമുകനും..
കാമുകന്റെ അമ്മയും.

എന്നിട്ട് എന്തേ ഈ പോലീസ് എനിക്കെതിരെ കേസ് എടുത്തില്ല..
ചിലപ്പോൾ ഇന്നത്തെ ഈ പ്രോഗ്രാം കഴിയുമ്പോൾ പോലീസ് എന്റെ പേരിൽ എഫ് ഐ ആർ ഇട്ട് കേസ് രെജിസ്റ്റർ ചെയ്യുമായിരിക്കും..
പക്ഷേ..
അതിനു മുന്നേ ഈ സമൂഹത്തിനോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനും പറയാനുമുണ്ട്...
മാഡം എനിക്ക് സമയം അനുവദിക്കുമെങ്കിൽ.."
രശ്മിയേ നോക്കി ശ്രീമയി ചോദിച്ചു..

"തീർച്ചയായും ശ്രീമയി..
ജനങ്ങളോട് ശ്രീമയിക്ക് പറയാൻ ഉള്ളത് പറയാം..."

"കുറച്ചു ദിവസം മുന്നേ രാത്രി ബാംഗ്ലൂരിൽ നിന്നുള്ള യാത്രയിൽ ആയിരുന്നു തുടക്കം..
സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനെയുള്ള ഒരു ക്യാരക്ടർ അല്ലായിരുന്നു..
രാത്രിയിൽ ഒറ്റക്കായി പോകുന്ന ഒരു പെൺകുട്ടി..
എങ്ങനെ ആ സാഹചര്യവുമായി പൊരുത്തപെട്ട് പോകുന്നു..
അതിനുള്ള ഏറ്റവും വലിയ തെളിവാണ് എന്റെ ജീവിതം..

എന്റെ തൊട്ടടുത്ത സീറ്റിൽ ഒരു ആൺകുട്ടി വന്നിരുന്നു..
ആളുടെ പേര് ഞാൻ അയ്യാളുടെ സമ്മതത്തോടെ ഇവിടെ പറയുന്നു..
വിഷ്‌ണു മുരളി.
സത്യത്തിൽ എനിക്ക് ആദ്യം വിഷ്ണുവിനെ പേടി ആയിരുന്നു..
കാരണം എന്റെ കൂട്ടുകാരിക്ക് അതിനു മുന്നേ ബാംഗ്ലൂർക്ക് ബസിൽ വരുമ്പോൾ ഉണ്ടായിരുന്ന അനുഭവം വളരേ മോശമായിരുന്നു..

അത്‌ കൊണ്ടു തന്നെ ഞാനും വല്ലാത്ത ടെൻഷനിൽ ആയിരുന്നു..
പക്ഷേ..
വിഷ്ണു എന്നോട് വളരേ മാന്യമായാണ് പെരുമാറിയത്..
അതിനേക്കാൾ എന്നേ ദേഷ്യപെടുത്തിയത് ഞങ്ങളുടെ തൊട്ട് മുന്നിലേ സീറ്റിൽ ഇരുന്ന ആളുടെ സംസാരമായിരുന്നു..
ഞങ്ങൾ എന്തോ മോശമായ ആളുകൾ എന്നുള്ള ധ്വനി ഉണ്ടായിരുന്നു അയ്യാളുടെ സംസാരത്തിൽ.
ഞാൻ അയ്യാൾക്ക് എതിരെ പ്രതീകരിച്ചു..
വിഷ്‌ണു എന്നെ അവിടെ നിന്നും വിളിച്ചു മാറ്റി കൊണ്ടു പോയി..

ഒന്നാമത്തെ അനുഭവം..
അതായിരിന്നു..
ഒറ്റക്ക് യാത്ര ചെയ്യുന്ന ആൺകുട്ടിയും പെൺകുട്ടിയേയും മറ്റേ കണ്ണിലൂടെ കാണുന്ന അയ്യാളുടെ കാഴ്ചപ്പാട് ആണ് മിക്കവാറും കണ്ണുകൾക്ക്..

അതിനു ശേഷമാണ്
തട്ട്കടയിൽ എന്റെ പേരുള്ള ശ്രീമയി എന്നുള്ള പതിനഞ്ചു വയസുകാരി വരുന്നത്...
ഈ പ്രായത്തിൽ തന്നേ ലക്ഷ്യങ്ങൾ..
സ്വപ്നങ്ങൾ എല്ലാം ഉള്ള ഒരു പെൺകുട്ടി..
കഠിനമായാ അധ്വാനം..
അതിന്റെ നേർകാഴ്ചയായിരുന്നു ശ്രീമയി..

വീണ്ടും യാത്ര തുടർന്നപ്പോൾ ആയിരുന്നു അച്ഛന്റെ ഫോൺ വിളി വന്നത്..
നാട്ടിലേ അവസ്ഥയേ കുറിച്ച് പറഞ്ഞു.
ശരിക്കും ഇനി എന്ത് എന്നുള്ള ചോദ്യം.
ജീവിതത്തിൽ ഒറ്റക്കായി പോകുമോ എന്നുള്ള പേടി..
അത് അനുഭവിച്ചു നിമിഷങ്ങൾ..
അത്...
പറഞ്ഞാൽ മനസിലാവില്ല...

പിന്നീട് പുലർച്ചെ ഇനി എങ്ങനെ വീട്ടിൽ എത്തിചേരും എന്നുള്ള പേടി..
ആവലാതി..
അവിടെയാണ് വിഷ്ണുവിന്റെ അമ്മ വരുന്നത്..
ശരിക്കും അപ്പോൾ കിട്ടിയ ഒരു ആശ്വാസം അത് എത്ര വലുതായിരുന്നുവെന്നോ..
താണ് പോകുമ്പോൾ പിടി കിട്ടുന്ന ഒരു പിടി വള്ളി..
അതിൽ പിടിച്ചു മുന്നോട്ട്..

സ്റ്റേഷനിൽ എത്തിയപ്പോൾ വീണ്ടും മോശമായ കണ്ണിലൂടെ എന്നെയും വിഷ്ണുവിനെയും നോക്കി കണ്ട ഇൻസ്‌പെക്ടർ..
മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യം, സങ്കടം, ടെൻഷൻ, എനിക്കറിയില്ല എന്തേ ഞാൻ അങ്ങനെ പെരുമാറിയത് എന്ന്..

എന്നേ നക്സൽ ആയി ചിത്രീകരിക്കുന്നു..
എന്നെ സഹായിക്കാൻ വന്നവരെ കൂട്ടു പ്രതികൾ ആക്കുമെന്ന് ഭീഷണിപെടുത്തുന്നു 
ഒന്ന് ആലോചിച്ചു നോക്കൂ..
ആ നിമിഷങ്ങളിൽ അവർ അനുഭവിച്ച മാനസിക സങ്കർഷം..
എന്നെ സഹായിക്കാൻ വന്ന ഒരു അമ്മയും മകനും കുറ്റവാളിയായി മാറുന്ന കാഴ്ച.
ശരിക്കും ചിലപ്പോൾ ഇനിയും അവർ വേട്ടയാടപെടാം..
ഈ നിമിഷത്തിൽ ഞാൻ അവരോടു മാപ്പ് ചോദിക്കുന്നു..
ഇതൊക്കെ കേൾക്കുന്ന..
അല്ലേൽ കാണുന്ന ഒരാൾ നാളേ ഒരാളേ സഹായിക്കാൻ മുതിരുമോ..
ചിലപ്പോൾ ഒന്ന് രണ്ടു വട്ടം ആലോചിച്ചു മാത്രം എടുക്കുന്ന തീരുമാനം ആകാം അത്.."
ശ്രീമയി ടേബിളിൽ ഇരുന്ന ഗ്ലാസിലെ വെള്ളം അൽപ്പം എടുത്തു കുടിച്ച് ഗ്ലാസ്‌ മൂടി വെച്ചു..
ഒരു ദീർഘ നിശ്വാസമെടുത്തു..

"പിന്നീട് ഹോസ്പിറ്റലിൽ..
പണ്ടെങ്ങോ ഉള്ളിൽ കേറിയൊരിഷ്ടം.
അതിന് പിറകേ ഇന്ന് രാവിലെ വരേ പോയൊരു വിവേകമില്ലാത്ത ഞാൻ..
അത് എനിക്ക് മുന്നേ തിരിച്ചറിഞ്ഞ എന്റെ അച്ഛൻ..
എന്നേ അടർത്തി മാറ്റാൻ ശ്രമിച്ചത് ഞാൻ പോലും അറിയാതെയായിരുന്നു.
ഉള്ളിൽ കടന്നു കൂടിയ ആദ്യത്തെ ഇഷ്ടത്തെ എനിക്കങ്ങനെ മറക്കാൻ കഴിയുമായിരുന്നില്ല..
അവൻ പോലും അറിയാതെ ഞാൻ അവനെ പിന്തുടരുന്നുണ്ടായിരുന്നു എന്നുള്ളത് എന്റെ അഹങ്കാരമായിരുന്നു..

എന്നാൽ..
വർഷങ്ങളായി അവൻ എന്നെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും..
അതിനു വേറെ കണ്ണുകൾ ഉണ്ടായിരുന്നുവെന്നും..
ഈ ചെറു പ്രായത്തിലേ അവന് സ്ത്രീകളേ ചതിക്കുഴിയിൽ വീഴ്ത്തി മറ്റുള്ളവരുടെ കൈയിലേക്ക് എത്തിച്ചു കൊടുക്കുന്ന മനുഷ്യന്റെ മനസിനെ മരവിപ്പ് കൊണ്ടു തളർത്തി കളയാൻ കഴിയുന്ന രീതിയിൽ അവൻ വളർന്നിരുന്നുവെന്ന് അവന്റെ കൂടെ നടക്കുന്നവർ പോലും അറിഞ്ഞിരുന്നില്ല എന്നുള്ളതാണ് സത്യം..

അവനെതിരെ എന്തേ പരാതി കൊടുത്തില്ല എന്നുള്ളതായിരുന്നു പിന്നീടുള്ള ചോദ്യം...

ഞാൻ ഒരു പരാതി കൊടുത്തിരിന്നുവെങ്കിൽ..
അതിൽ ഒരു എഫ് ഐ ആർ ഇട്ട് അന്വേഷണം നടക്കുമെന്ന് ഉറപ്പില്ല എന്ന് ഒരു പോലീസ് ഓഫിസർ തന്നേ തുറന്നു പറയേണ്ടി വരുന്ന ഗതികേട്...
പരാതി കൊടുത്താൽ അവർ എന്നേ ഭ്രാന്തിയായി സമൂഹത്തിന് മുന്നിൽ ചിത്രീകരിക്കും എന്നുള്ള..
പരമാർത്ഥവും ആ ഇൻസ്‌പെക്ടർ എനിക്ക് തെളിവോടെ കാണിച്ചു തന്നു..
ഇവിടെ ആ ഇൻസ്‌പെക്ടറും നിസ്സഹായൻ ആണ്..
കാക്കിയുടെ പിന്തുണയെക്കാൾ ചിലപ്പോൾ വലുതാണ്...
മണി പവർ..
കാശ് തീരുമാനിക്കും..
ഈ നാട്ടിൽ എന്ത് നടക്കണം..
എന്ത് നടേക്കേണ്ട എന്ന്..

നാട്ടിലേ നിയമം അവർക്ക് മുന്നിൽ നോക്കു കുത്തിയായി നോക്കി നിൽക്കേണ്ടി വരും..
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ..
സാധാരണ ഒരു കുടുംബത്തിലേ എനിക്ക് ഇവരുടെ നേർക്ക് നിന്നു എതിരിടാൻ കഴിയില്ല..
ഭ്രാന്തില്ലാതെ ഭ്രാന്താശുപത്രിയിൽ സ്വബോധത്തോടെ കിടന്നു നരകിച്ചു തീർക്കുന്ന എന്റെ ജീവിതം ഞാൻ മുന്നിൽ കണ്ടു..
അത് എന്നേ മാറ്റി ചിന്തിപ്പിച്ചു..

ഈ സത്യങ്ങൾ ലോകം അറിയണം..
അതിനു ഏറ്റവും നല്ലത് മീഡിയ തന്നേയാണ്...
ആ ഇൻസ്പെക്ടറുടെ ഭാര്യയുടെ തുറന്നു പറച്ചിൽ പോലും..
അവരുടെ അനിയത്തിയുടെ മരണം പോലും എല്ലാം തെളിയണം..

ഇന്ന്...
നമുക്ക് ചെയ്യാൻ കഴിയാത്തത്..
നമുക്ക് തുറന്നു പറയാൻ കഴിയാത്തത്...
ചിലപ്പോൾ ഇങ്ങനെയുള്ള ഒരു പ്ലാറ്റ്ഫോമിൽ നിന്നു പറയുമ്പോൾ..
അധികാരികൾ കണ്ണു തുറക്കും എന്ന് തന്നെ കരുതുന്നു..

ഇനി എനിക്ക് ഭ്രാന്താണ് എന്ന് പൊതു ജനം വിധി എഴുതിയാലും എനിക്ക് സങ്കടമില്ല..

ഒരു രാത്രി കൊണ്ടു ജീവിതം ഇങ്ങനെയും മാറിമറയാം...
നാം പോലുമറിയാതെ..
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ..

നമ്മളെ സംരക്ഷിക്കാൻ..
നമ്മളുടെ നിഴലിനു പോലും കഴിയാതെ വരുന്ന നിമിഷങ്ങളിൽ
നമ്മൾ അറിഞ്ഞു പോകും..
ജീവിതം....
അത് കേവലം ഒരു ഞാണിന്മേൽ കളിയായിരുന്നുവെന്ന്..
ഒന്ന് കാൽ തെറ്റിയാൽ..
വീണു പോകുന്ന ഞാണിന്മേൽ കളി.."
ശ്രീമയി പറഞ്ഞൂ നിർത്തി..
*******************************************
പിറ്റേന്ന് രാവിലെ 

"സി എം...
ശ്രീമയിയുടെ വാക്കുകൾ അങ്ങയുടെ പോലീസ് സേനയിലേക്ക് ആണ് ലോ ചെന്ന് നിൽക്കുന്നത്..
ഈ കേസിലെ പ്രതിയേ ഈ സർക്കാർ സംരക്ഷിക്കാൻ കൂട്ടു നിൽക്കുന്നു എന്ന് പറഞ്ഞാൽ അങ്ങക്ക് അത് തള്ളി കളയാൻ പറ്റുമോ.."
പ്രസ് മീറ്റിംഗിൽ ഉയർന്ന ചോദ്യം കേട്ട്..
മുഖ്യമന്ത്രി വാസുദേവൻ നാടാർ കണ്ണട ഒന്നുടെ ചൂണ്ടു വിരൽ കൊണ്ടു മെല്ലെ മുകളിലേക്ക് കയറ്റി ചോദ്യം ചോദിച്ച ആളെ നോക്കി ചിരിച്ചു..

"ഈ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കില്ല.."
ആ മറുപടിയിൽ ഉത്തരം നൽകി മുഖ്യമന്ത്രി എഴുന്നേറ്റു.

"സാർ..
വ്യക്തമായ ഉത്തരം കിട്ടിയില്ല.."

"ഉത്തരങ്ങൾക്ക് വ്യക്തത വന്നാൽ പിന്നെ മറുപടി കൊണ്ടു എന്ത് കാര്യം..
കാത്തിരിക്കാം..
നല്ല വാർത്തകൾ കേൾക്കുന്ന നാളത്തെ പുലരിക്കായ്.."
******************************************

ശുഭം...
പുതിയ ഒരു രീതി ആയിരുന്നു ഈ സ്റ്റോറി..
ഒരു പരീക്ഷണം..
അത് വിജയിച്ചു എന്ന് എനിക്ക് ഉറപ്പില്ല...
പക്ഷേ തീരേ മോശമായി എന്നും തോന്നുന്നില്ല..
പൂർണത ഇല്ല എന്നുള്ള ചോദ്യങ്ങൾ ഉണ്ടാകാം..
അതിനുള്ള മറുപടി..
നമ്മൾ ജീവിക്കുന്നത് ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്ത ഒരു സമൂഹത്തിൽ ആണ്..
മറുപടി നാം സ്വായമേ അറിയുക തന്നേ വേണം.
ഇനി വരുന്ന പുതിയ പുലരിയിൽ..
എല്ലാരോടും നന്ദി. ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ...

എല്ലാരോടും ഇഷ്ടം..
എല്ലാരോടും സ്നേഹം...


രചന: ഉണ്ണി കെ പാർത്ഥൻ

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top