രചന: മഹി സുഗതൻ
"ഒരു യഥാർത്ഥ അവിഹിത കഥ "
നനുത്ത കൈവിരലുകൾ എൻ്റെ നെഞ്ചിലൂടെ ഇഴഞ്ഞു നീങ്ങുമ്പോളും മഴ പുറത്ത് ആർത്തു പെയ്യുകയായിരുന്നു
പതിയെ നെഞ്ചിലെ മുടികളിലൂടെ തലോടി കൈ വിരലുക്കൾ എൻ്റെ കവിളിൽ തലോടുമ്പോൾ ഞാൻ പതിയെ ആ നനുത്ത കൈവിരലുകളിൽ ചുംബനത്തിൻ്റെ ചൂടു നിശ്വാസം പകരുകയായിരുന്നു..
പതിയെ എൻ്റെ നെഞ്ചോട് ചേർന്ന് കിടന്നവൾ പറഞ്ഞു
" സമയം നാലര കഴിഞ്ഞുന്ന തോന്നുന്നെ ഇന്ന് പോകുന്നിലെ "
"പോകണോ? "
"പിന്നെ പോകാത്തെ ഇവിടെ തന്നെ കിടക്കാണ്ടാണോ പ്ലാൻ "
" നീയലേ ഇന്നലെ തിരക്ക് പിടിച്ച് വരാൻ പറഞ്ഞെ?"
ആ... അതെ ഇന്നെൻ്റെ കെട്ടിയോൻ വരും ചെക്കാ.... നാളെ തൊട്ട് അവനുണ്ടാവിലെ അതാ എൻ്റെ ചെക്കനോട് ഇന്നലെ വരാൻ പറഞ്ഞെ ഇനി ഒരു മാസം കഴിയണ്ടെ ഇങ്ങനെക്കെ തല്ലുകൂടാൻ പറ്റൂ.....
" അപ്പോ തല്ലുകൂടാൻ മാത്രമാണോ ഞാൻ ....?"
" നമ്മളു തല്ലുമാത്രമാണോ കൂടാറ് എന്നും....! "
"അല്ല നിൻ്റെ സംസാരം കേട്ടപ്പോ എനിക്കന്നാ തോന്നിയേ?"
"നിനക്ക് അങ്ങിനെ പലതും തോന്നും എണിറ്റ് പോ ച്ചെക്കാ!!! "
രാത്രി അഴിച്ചു കളഞ്ഞ മുണ്ട് തപ്പിയെടുത്ത് ഉടുത്ത് ശബ്ദമുണ്ടാകാത്തെ വാതിൽ തുറന്നടക്കുമ്പോളും അവൾ എനെയും നോക്കി ബെഡിൽ കിടക്കുന്നുണ്ടായിരുന്നു... അടുക്കള വാതിൽ തുറന്ന് പുറത്ത് കടക്കുമ്പോളും മഴ ആർത്ത് പെയ്യുന്നുണ്ടയിരുന്നു
പയ്യെ ആകെ അന്തരീക്ഷം ഒന്നു നോക്കി മതിലു പതിയെ ചാടി ഇന്നലെ വേലിയോട് ചേർന്ന് വയ്ച്ച ബൈക്ക് സ്റ്റാർട്ട് ച്ചെയ്ത് മഴയത്ത് ഓടിക്കുമ്പോളും അവളെ കുറിച്ചായിരുന്നു ആലോചന മുഴുവനും ഈ മതിലു ചാട്ടം തുടങ്ങിട്ട് വർഷം അഞ്ചാറായി.....
ഒരികൽ ഞാൻ അവളോട് ചോദിച്ചിട്ടുണ്ട് എടീ.... നമ്മളീ ച്ചെയ്യുന്നത് തെറ്റായി തോന്നാറുണ്ടോ നിനക്ക് എന്ന്...
അതിനവൾ പറഞ്ഞത് എന്നെ ഒരു സ്ത്രീയായി കണ്ട് അത്മാർത്ഥമായി അയാളെന്നെ ഒരു വട്ടമെങ്കിലും ഒന്ന് ചോർത്ത് പിടിച്ചിരുന്നെങ്കിൽ ഞാൻ നിന്നെ ഓർക്കുകയില്ലായിരുന്നു
പിന്നെ ഈ നശിച്ച സദാചാര സമൂഹത്തിന് ഒരു പെണിന്ന് വേണ്ടതും വേണ്ടാത്തതും തിരഞ്ഞെടുക്കാനുള അവകാശമില്ലാത്തിടത്തോളം കാലം മറ്റാർകെ വേണ്ടി ഞാനീ ജീവിതം തളിനീക്കണം
എൻ്റെ സ്വപ്നങ്ങൾ മനസിലാകുന്ന നിന്നെ മാത്രമെ എനിക്കി ലോകത്തിൽ വിശ്വാസമുള്ളൂ... പിന്നെ ഇതൊക്കെ നമ്മളു ഒരുമിച്ചു കണ്ട സ്വപ്നങ്ങളായതുകൊണ് എനികിതിൽ ഒരു കുറ്റബോധവും ഇല്ല .....
പിന്നെ നമ്മളാഗ്രഹിച്ച പോലെ അന്നു കല്യണം നടന്നിരുന്നേൽ ഇന്നത്തേ പോലെ നമുകിടയിൽ ഈ ഇഷ്ടം ഉണ്ടാവായിരുന്നോ.... ?
അതാണ് മോനേ.... ഈ അവിഹിതത്തിൻ്റെ ഗുണം കാലം കൂടുതോറും ഇതിൻ്റെ രസവും കൂടും.....
ഒന്നോർക്കുമ്പോൾ അവൾ പറയുന്നതാണ് ശരി അവിഹിതത്തിൽ ഒന്നുല്ലങ്കിലും മനസ് തുറന്ന് സംസരിക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ നമ്മുക്ക് പരസ്പ്പരം കുറ്റപ്പെടുത്താതെ......
ലൈക്ക് കമന്റ് ചെയ്യണേ...
രചന: മഹി സുഗതൻ